18/04/2026

സ്മൃതിപദം : ഭാഗം 29

രചന – ഇഷ ജാൻവി

പിന്നെയുള്ള രണ്ട് ദിവസങ്ങൾ വല്യച്ചന്റെയും വല്യമ്മയുടെയും കാർത്തിയുടെ ഫ്രണ്ട്സിന്റെ വീട്ടിലൊക്കെ വിരുന്ന് പോയി….. ഐഷു പുതിയൊരു ലോകത്ത് എത്തിയ അവസ്ഥയിലായിരുന്നു അത്രമേൽ കാർത്തിയുടെ സ്നേഹത്തിൽ അവള് അടിമപ്പെട്ടിരുന്നു ഇതുവരെ അനുഭവിക്കാത്ത കരുതലും സ്നേഹവുമൊക്കെ വേണ്ടുവോളം പകർന്നു കൊടുത്ത് കാർത്തി ഒപ്പം തന്നെയുണ്ടായിരുന്നു. ചെറിയ ചെറിയ കുറുമ്പുകളുമായി വീട്ടിലുള്ള സമയം മുഴുവൻ അവളോടൊത്തു ചിലവഴിച്ചു. പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരാതെ കാർത്തി അവളുടെ മടിയിൽ കിടന്ന് വാതോരാതെ സംസാരിച്ചു. രണ്ട് പേരും അവരവരുടെ സ്വപ്‌നങ്ങൾ പങ്കുവച്ചും ഭാവി കാലത്തെ കുറിച്ചു സ്വപ്‌നങ്ങൾ കണ്ടും ആ നിമിഷങ്ങൾ സുന്ദരമാക്കി….. ഇനിയും നാല് ദിവസം കൂടിയുണ്ട് ഐഷുവിന് കോളേജിൽ പോകാൻ അന്ന് വീട്ടിൽ നിന്ന് വരുമ്പോൾ തന്നെ ബാഗും വേണ്ട ബുക്ക്കൊക്കെ വാങ്ങിയിരുന്നു, കിച്ചു പോയാൽ പിന്നെ രണ്ട് പേരും മാത്രമാണ് ഐഷുവിനോട് പുറത്തൊക്കെ പോയിട്ട് വരാമെന്ന് പറഞ്ഞിട്ടും പെണ്ണിന് മൂഡില്ല എന്ന് പറഞ്ഞു വീട്ടിൽ തന്നെയിരുന്നു.

പിന്നെയും അവിടെ നിന്നിട്ട് കാര്യമൊന്നുമില്ല എന്ന് മനസിലായി കിച്ചു വരുന്ന സമയമായപ്പോൾ ഐഷുവിനോട് പറഞ്ഞു ഓട്ടോയും എടുത്ത് സ്റ്റാൻഡിൽ പോയി. ഏട്ടത്തിയമ്മേ…. കോളേജിൽ നിന്ന് വന്നയുടനെ കിച്ചു ഐഷുവിന്റെ അരികിലേക്ക് വന്നു. കഴിഞ്ഞ ദിവസങ്ങളിലൊക്കെയും കിച്ചു വരാൻ നേരം ഐഷു അടുക്കളയിൽ നിന്ന് എന്തേലും സ്പെഷ്യൽ അവന് വേണ്ടി ഉണ്ടാക്കും അതാണ് ഈ ഓടി പിടിച്ചു വരുന്ന ഉദ്ദേശം. ഇന്ന് എന്താ സ്പെഷ്യൽ അവൾക്ക് അടുത്ത് സ്ലാബിൽ കേറിയിരുന്ന ചോദിച്ചു. ഉള്ളിവട ചൂടോടെ അവന് ഒന്ന് കൊടുത്ത് കൊണ്ട് പറഞ്ഞു. സൊ സ്വീറ്റ് അവളുടെ രണ്ട് കവിളിലും പിടിച്ചു വലിച്ചു ഉള്ളിവട വാങ്ങി. ഒന്ന് ചിരിച്ചുകൊണ്ട് ഐഷു ബാക്കിയും ആക്കാൻ തുടങ്ങി. ഏട്ടൻ എവിടെ അല്ലെങ്കിൽ ഇവിടെ ഏട്ടത്തിയമ്മേ ചുറ്റി പറ്റി തന്നെയുണ്ടാവുമല്ലോ കിച്ചു ഒരു കള്ള ചിരിയോടെ പറഞ്ഞു. സ്റ്റാൻഡിൽ പോയിട്ടുണ്ട്. ങേ തിങ്കളാഴ്ച തൊട്ടേ പോകുന്നുള്ളൂ എന്ന് പറഞ്ഞിട്ട്. എന്നോട് പുറത്ത് പോകാമെന്നൊക്കെ പറഞ്ഞു ഞാൻ ഇല്ലാന്ന് പറഞ്ഞതിന്റെ ചെറിയ പിണക്കത്തിലാണ് അവള് ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.

ആഹാ അങ്ങനേ പറ അല്ലെങ്കിൽ കുറുക്കൻ ഈ കോഴി കൂടിന്റെ അരികിൽ നിന്ന് മാറില്ലല്ലോ. ഡാ ഡാ വേണ്ട. ഞാൻ പോയെ ഒന്ന് കൂടിയെടുത്ത കൊണ്ട് അവൻ ഓടി. കുളിച്ചിട്ടേ നിനക്ക് ഞാൻ ചായ തരു വേഗം പോയി കുളിച്ചോ. ഉത്തരവ് പോലെ റൂമിൽ നിന്ന് അവൻ അതും വിളിച്ചു പറഞ്ഞു കുളിക്കാൻ പോയി…… കിച്ചുവിന് ചായയും ഉള്ളിവടയും കൊടുത്ത് അവനോടൊപ്പം അവളും ഇരുന്നു. ഏടത്തിയമ്മയുടെ ചായ എവിടെ…… ഏട്ടൻ വന്നില്ലല്ലോ അവള് ഒരു മടിയോടെ പറഞ്ഞു….. ഓഹോ എന്റെ ഏട്ടത്തിയമ്മേ ഏട്ടൻ അവിടെ തട്ട് കടയിൽ നിന്ന് ചായയൊക്കെ കുടിച്ചിട്ടുണ്ടാവും അതോണ്ട് പോയി ഒരു ഗ്ലാസ്സ് കൂടെ എടുത്തിട്ട് വാ….. അത് ഒന്ന് വിളിച്ചു നോക്ക്….. ഓ കെട്ടിയോൻ കുടിക്കാതെ ചായ ഇറങ്ങില്ല അല്ലെ അതും പറഞ്ഞു ഫോൺ എടുത്തതും ഓട്ടോ വരുന്ന സൗണ്ട് കേട്ടു….. ആഹാ വന്നല്ലോ….. ഐഷു ഓടി പോയി അവൾക്കും അവനും വേണ്ടി കട്ടൻ ചായയും ഉള്ളിവടയും എടുത്തിട്ട് വന്നു…..

കാർത്തി കൈ കഴുകി അവൾക്ക് അടുത്തായി വന്നിരുന്നു, കുറുമ്പ് പിടിച്ച ദേഷ്യത്തോടെ അവളെ നോക്കി അവന്റെ നോട്ടം കണ്ട് അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു പിന്നെ കിച്ചു അടുത്തുള്ളത് കൊണ്ട് ഐഷു അടങ്ങി ഇരുന്നു….. എന്റെ ഏട്ടാ ഏട്ടത്തിയമ്മ എന്ത് ഉണ്ടാക്കിയാലും അപാര ടേസ്റ്റാണ് ഞാൻ ഇപ്പൊ ഉച്ചക്ക് ചോറ് കൊണ്ട് പോകാറില്ലേ കറിക്കൊക്കെ അവിടെ അടിയാണ് കാർത്തിയുടെ പ്ലേറ്റിൽ നിന്നും ഉള്ളിവട എടുത്ത് ഒരു ചിരിയോടെ പറഞ്ഞു….. കാർത്തി വേഗം അവന്റെ പ്ലേറ്റ് മാറ്റി വച്ചു അവനെ നോക്കി കണ്ണുരുട്ടി കിച്ചു അവനെ നോക്കി കവിൾ ഊതി വീർപ്പിച്ചു ഐഷുവിനെ നോക്കി ഐഷു അവളുടേത് അവന് കൊടുത്തു, കിച്ചു ഇപ്പൊ കണ്ടോ എന്നുള്ള രീതിയിൽ കാർത്തിയെ നോക്കി ചിരിച്ചു. എന്നിട്ട് ഒരു ഉള്ളിവട എടുത്ത് ഐഷുവിന് വായിൽ വെച്ചു കൊടുത്തു…..

കാർത്തിക്ക് അത് കണ്ട് മനസ്സ് നിറഞ്ഞെങ്കിലും ഐഷുവിനെ മൈൻഡ് ചെയ്യാതെ കഴിക്കാൻ തുടങ്ങി, ഐഷു അവന്റെ കൈയിൽ നിന്നും പാതി കടിച്ചത് അവനെ കൊണ്ട് തന്നെ അവളുടെ വായിൽ വെപ്പിച്ചു. കാർത്തി കണ്ണും മിഴിച്ചു അവളെ നോക്കി എന്നിട്ട് കിച്ചുവിനെയും അവൻ ഇതൊന്നും അറിയാതെ മൊബൈലിൽ തോണ്ടുകയാ…… ഏട്ടത്തിയമ്മേ ഞാൻ ഗ്രൗണ്ടിൽ പോയിട്ട് വരാട്ടോ….. ഇരുട്ടുന്നതിന് മുന്നേ വന്നോളണം….. ഓക്കേ ബോസ്….. ടാ നീ ഇപ്പൊ പോകേണ്ട ഞാൻ സ്റ്റാൻഡിൽ പോകാൻ പോവുകയാ….. ഞാൻ വന്നിട്ട് ഏട്ടൻ പോയാൽ മതി ഞാൻ വേഗം വരും അതും പറഞ്ഞു അവൻ ഓടി….. ഐഷു ചായ ഗ്ലാസൊക്കെ എടുത്ത് അടുക്കളയിൽ പോയി കഴുകി വെക്കാൻ തുടങ്ങി….. കാർത്തി ടിവിയും ഓൺ ചെയ്ത് അവിടെ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ഐഷുവും അവന്റെ അടുത്ത് വന്നിരുന്നു അവന്റെ തോളിൽ തല ചായ്ച്ചു….. കണ്ണേട്ടാ……… ….. കണ്ണേട്ടാ പിണക്കണോ….. കുറുമ്പൊടെ ഐഷു അവന്റെ ചെവിയിൽ ചോദിച്ചു….. അവൻ കണ്ണ് കൂർപ്പിച്ചു അവളെ നോക്കി….. അയ്യേ ഈ കണ്ണേട്ടന് ദേഷ്യപ്പെടാൻ അറിയില്ലാട്ടോ കണ്ണ് ഉരുട്ടി നോക്കുമ്പോഴും ഈ കണ്ണിൽ കുസൃതിയാണെല്ലോ അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു…..

ആണോ അവൻ മീശ പിരിച്ചു കുസൃതിയോടെ അവളെ നോക്കി കൊണ്ട് ചോദിച്ചു….. ആന്നെ അവളും അതെ കുസൃതിയോടെ പറഞ്ഞു….. നിന്റെ കൂടെ പുറത്തൊക്കെ പോയി കുറച്ചു നിമിഷം ഒറ്റക്കിരിക്കാനൊക്കെയുള്ള കൊതി കൊണ്ടല്ലേ ഞാൻ പുറത്ത് പോകാമെന്നു പറഞ്ഞത്….. എന്റെ കണ്ണേട്ടാ പുറത്തു പോയാലെ ഒറ്റക്ക് ഇരിക്കാൻ കഴിയു എവിടെയായാലും നമ്മള് ഒന്നിച്ചുള്ള നിമിഷങ്ങൾ മനോഹരമാക്കിയാൽ പോരെ ദേ ഇവിടെ ഈ സോഫയിൽ ഇങ്ങനെ കണ്ണേട്ടന്റെ നെഞ്ചോട് ചേർന്ന് ഇരുന്നാൽ പോലും ഐ ഫീൽ ഹാപ്പി പിന്നെ എന്തിനാ പുറത്തു പോകുന്നത്….. എന്റെ കുഞ്ഞുസേ നിന്നോട് പറഞ്ഞിട്ട് കാര്യമില്ല വീട്ടിൽ ഇരുന്ന് പഠിച്ചു പോയി പെണ്ണ് ഇങ്ങനെ പോയാൽ ശെരിയാവില്ല മോളെ ഇടക്കൊക്കെ പുറത്ത് ഇറങ്ങണം നമ്മുക്ക് ചുറ്റുമുള്ളവരെ കാണണം പിന്നെ ചെറിയ ചെറിയ യാത്രയൊക്കെ വേണം ഞാനും കണ്ട് വച്ചിട്ടുണ്ട്….. എന്ത്….. നമ്മള് മാത്രം കുറച്ചു ദിവസം ഒരു യാത്ര….. നമ്മള് മാത്രമോ അത് വേണ്ട നമുക്ക് കിച്ചുവിനെയും അനുവിനെയും കൂട്ടാം….. എന്ന ഞാൻ വല്യച്ചനെയും വല്യമ്മയെയും ബാക്കിയുള്ളവരെയുമൊക്കെ കൂട്ടാം….. അത് നല്ല ഐഡിയയാണ് എല്ലാവരും ആകുമ്പോൾ നല്ല രസമുണ്ടാവും അല്ലെ ഐഷു സന്തോഷത്തോടെ അവനെ നോക്കി ചോദിച്ചു…..

അവന്റെ മുഖം കണ്ട് ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി….. അങ്ങനെ പോകാൻ ഞാൻ മിഥുനത്തിലെ സേതു അല്ല അവളുടെ ഒരു അതും പറഞ്ഞു റിമോട്ട് ദേഷ്യത്തോടെ അവളുടെ മടിയിൽ വെച്ച് അവൻ പോയി….. കണ്ണേട്ടാ… കണ്ണേട്ടാ… പുറം തിരിഞ്ഞു നിൽക്കുന്ന അവനെ അവൾക്ക് നേരെ തിരിച്ചു നിർത്തി….. എന്നെ എടുക്ക് അവള് കൈ നീട്ടി എടുക്കാൻ പറഞ്ഞു….. ദേ എന്റെ കൈ അകലത്തിൽ നിന്ന് മാറി നിന്നോ എനിക്ക് ദേഷ്യം വരുന്നുണ്ട്….. ആണോ നോക്കട്ടെ അവള് അവന്റെ മുഖം തിരിച്ചും മറിച്ചും നോക്കി….. കുഞ്ഞുസേ……… എന്റെ കണ്ണേട്ടാ ഞാൻ ചുമ്മാ പറഞ്ഞതല്ലേ അവളുടെ കുറുമ്പൊടെയുള്ള ചിരി കണ്ടപ്പോഴാണ് അവള് തന്നെ കളിയാക്കിയതാണെന്ന് അവന് മനസിലായത്….. എന്റെ മോള് ചുമ്മാ പറഞ്ഞതാണോ ഏട്ടൻ അറിഞ്ഞില്ലല്ലോ അവളെ എടുത്ത് പൊക്കി കൊണ്ട് പറഞ്ഞു….. ദേ കണ്ണേട്ടാ താഴെ ഇറക്കിക്കെ….. നീ അല്ലെ എടുക്കാൻ പറഞ്ഞത്….. അത് നേരത്തെയല്ലേ അപ്പൊ എടുത്തില്ലല്ലോ….. ഇപ്പോഴാ എനിക്ക് എടുക്കാൻ തോന്നിയത് അതല്ലേ….. വേണ്ട വേണ്ട എന്നെ താഴെ ഇറക്കിക്കോ ഇപ്പൊ എന്തിനാ എടുത്തതെന്നൊക്കെ എനിക്ക് മനസിലായി അവള് അവന്റെ കൈയിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു….. അത് പറഞ്ഞപ്പോൾ അതിശയത്തോടെ അവളെ നോക്കി…..

എന്താ ഇങ്ങനെ നോക്കുന്നെ എന്നെ ഇവിടെ കടിക്കാൻ അല്ലെ ഇപ്പൊ എടുത്തത് ഐഷു അവളുടെ കഴുത്തു കാണിച്ചു നിഷ്കളങ്കതയോടെ പറഞ്ഞു….. അത് കേട്ട് കാർത്തി പൊട്ടി ചിരിച്ചു. ഐഷു അവനെ മതി മറന്നു നോക്കി നിന്നു, ചിരിക്കുമ്പോൾ ചെറുതാവുന്ന അവന്റെ കണ്ണുകളും താടി ചുഴിയും എല്ലാം ഒരു കൗതുകത്തോടെ നോക്കി നിന്നു. ഐഷു അവന്റെ ചിരിയിൽ അകപ്പെട്ട അവന്റെ താടി ചുഴിയിൽ അമർത്തി ചുംബിച്ചു. കാർത്തിയുടെ ചിരി നിന്നപ്പോഴാണ് ഇപ്പൊ എന്താ ചെയ്‌തേയെന്നുള്ള ബോധം വന്നത്….. അവന്റെ നോട്ടം സഹിക്കാൻ കഴിയാതെ അവന്റെ കഴുത്തിടുക്കിൽ മുഖം ഒളിപ്പിച്ചു…… കുഞ്ഞുസേ…. അവള് അനങ്ങാതെ അങ്ങനെ തന്നെ കിടന്നു….. ഒന്ന് എന്നെ നോക്കെടി….. അവിടെ കിടന്ന് തന്നെ ഇല്ലയെന്ന് തലയാട്ടി….. കാർത്തി അവളുടെ ഷോൾഡറിൽ ചെറുതായി കടിച്ചു….. സ്സ്……. എന്നെ നോക്ക് പെണ്ണെ ഇല്ലെങ്കിൽ ഞാൻ ഇനിയും കടിക്കും എന്നിട്ടും അവള് അവന്റെ കഴുത്തിൽ നിന്നും മുഖം അനക്കിയില്ല കാർത്തി വീണ്ടും ഷോൾഡറിൽ മുഖം അമർത്താൻ പോയതും ഏട്ടത്തിയമ്മേ എന്നുള്ള വിളി കേട്ടത് ഐഷു ഞെട്ടി പിടഞ്ഞു കൊണ്ട് അവന്റെ മേലെ നിന്ന് ഇറങ്ങി ഹാളിലേക്ക് പോയി അവളുടെ പിറകെ തന്നെ കാർത്തിയും വന്നു….. ആ ഏട്ടൻ പോയില്ലേ….. ഇല്ല ഞാൻ ഇറങ്ങുകയാ ഐഷുവിനോട് കണ്ണ് കൊണ്ട് യാത്ര പറഞ്ഞു അവൻ ഇറങ്ങി…..

രാത്രി ഭക്ഷണവും കഴിച്ചു കാർത്തിയുടെ നെഞ്ചോട് ചേർന്ന് കിടക്കുകയാണ് ഐഷു….. കണ്ണേട്ടാ……… എന്തോ….. അമ്മ വിളിച്ചിരുന്നു….. ആ എന്നിട്ട്….. ഒരു ദിവസം അവിടെ വന്നു നിൽക്കുമോ എന്ന് ചോദിച്ചു….. കാർത്തിക്ക് ഇഷ്ടപെടാത്തത് കൊണ്ട് അവൻ ഒന്നും ചോദിച്ചില്ല….. ഒരു ദിവസം നിൽക്കാൻ ഒന്നും കഴിയില്ലാ എന്ന് പറഞ്ഞു….. അത് കേട്ട് സന്തോഷത്തോടെ കാർത്തി അവളെ മുറുകെ പുണർന്നു നെറ്റിയിൽ ചുണ്ട് ചേർത്തു….. ഏട്ടനോട് ചോദിച്ചു രാവിലെ വന്നിട്ട് വൈകുന്നേരം തിരിച്ചു വരുന്ന രീതിയിൽ നോക്കാമെന്നു പറഞ്ഞു….. അവള് പോയോ….. അച്ചു അവിടെ തന്നെയുണ്ടെന്ന് അനു അന്ന് തന്നെ റിപ്പോർട്ട്‌ കൊടുത്തിരുന്നു….. ഇല്ല….. എന്ന പോണ്ട….. കണ്ണേട്ടാ അമ്മ ആദ്യമായിട്ട അല്ലെ ഇങ്ങനെയൊക്കെ വിളിക്കുന്നെ മൂന്നു മക്കളും ഒരുമിച്ച് പണ്ടത്തെ പോലെ നിൽക്കാമെന്ന് പറഞ്ഞു അതാ….. ആ പിശാച് അവിടെ തന്നെ ഇല്ലേ അവള് നിന്നെ എന്തേലും ചെയ്യോ എന്ന പേടി കൊണ്ടാണ് പോണ്ട എന്ന പറയുന്നത്…..

എന്റെ കണ്ണേട്ടാ ചേച്ചി എന്നെ എന്ത് ചെയ്യാനാ അവിടെ അമ്മയും അനുവുമൊക്കെയുള്ളതല്ലേ പ്ലീസ് കണ്ണേട്ടാ നാളെ ഏട്ടൻ പോയാൽ ഞാൻ എന്തായലും ഒറ്റക്ക് ആവില്ലേ പ്ലീസ് പ്ലീസ്….. ഹ്മ്മ് മതി മതി ഞാൻ രാവിലെ കൊണ്ടാകാം വൈകുന്നേരം ബസിന് വന്നോ സ്റ്റാൻഡിൽ ഞാൻ ഉണ്ടെങ്കിൽ എന്നെ വിളിച്ച മതി ഞാൻ വന്നോളാം….. ഓക്കേ കണ്ണേട്ടാ അവള് അവന്റെ നെഞ്ചിൽചുംബിച്ചു ചുറ്റി പിടിച്ചു. അവനും ചിരിയോടെ അവളുടെ നെറുകിൽ ചുണ്ട് ചേർത്തു….. രാവിലെ ഐഷുവിനെ അവളുടെ വീട്ടിൽ ആകുമ്പോഴും കാർത്തിക്ക് എന്തൊക്കെയോ ഒരു അസ്വസ്ഥത മൂടുന്നത് പോലെ തോന്നി. പിന്നെ അവന്റെ തോന്നൽ ആയിരിക്കുമെന്ന് വച്ച ഐഷുവിന്റെ കവിളിൽ ചുംബിച്ചു അവൻ പോയി…… ഉച്ചക്ക് ശേഷം സ്റ്റാൻഡിൽ ഇരിക്കുമ്പോഴാണ് കാർത്തിക്ക് അനുവിന്റെ കോൾ വരുന്നത്….. ഏട്ടാ…കുഞ്ഞേ.. കുഞ്ഞേച്ചി ഹോസ്പിറ്റലിലാണ് പെട്ടെന്ന് വാ….. തുടരും…..