പ്രണയമംഗല്യം… 8

പ്രണയമംഗല്യം  💞

രുദ്രന്റെ ചിരി പതിയെ നരേന്ദ്രനിലും എത്തി നിന്നു.

എല്ലാം നന്നായി നടക്കുമെന്ന് അവൻ പറയാതെ പറയുന്നപോലെ തോന്നി അയാൾക്ക്.

അല്ലെങ്കിലും അവൻ അങ്ങനെയാണ് ഒന്നും വിട്ടു പറയില്ല, ചെയ്യുന്നതിൽ എന്തിലും ബെറ്റർ ആക്കാനെ ശ്രമിക്കു. എന്തെങ്കിലും കാര്യം ചെയ്യണമെന്നുണ്ടേൽ അതിന്റെ എല്ലാ A ടു Z ഓക്കെ ആക്കിയിട്ടേ മറ്റൊരാളോട് പോലും അതിനെക്കുറിച്ച് പറയുകയുള്ളു.

ജീവിതവും അവനേറെ ഇഷ്ടപ്പെടുന്നുണ്ടെന്ന് ഓരോ ദിവസവും മനസ്സിലാകുന്നുണ്ട്. അതേറെയും മനസ്സിലായത് തനുവിന് അപകടം പറ്റിയ ദിവസം ആയിരുന്നു.

അവന്റെ മനസ്സും ശരീരവും അവനെക്കൊണ്ടുപോലും നിയന്ത്രിക്കാൻ കഴിയാതെ വന്നൊരു സാഹചര്യം ആയിരുന്നു അന്ന്.

പ്രണയത്തിനു അങ്ങനെയും ഒരു മുഖം ഉണ്ടെന്ന് അവനിലൂടെ അറിയാൻ കഴിഞ്ഞു.

അച്ഛൻ ഉറക്കമാണോ..

അല്ല മോളേ… എന്താടാ ന്തേലും ആവശ്യം ഉണ്ടോ…?

ഇല്ല, അച്ഛൻ കുറേ നേരമായി ഇങ്ങനെ ഇരിക്കുന്നു. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോയെന്നറിയാൻ ചോദിച്ചതാ.

ഒന്നുമില്ല കുഞ്ഞേ…. നിങ്ങൾ ഇങ്ങനെ സന്തോഷത്തോടെ ഇരുന്നാൽ മാത്രം മതി. അച്ഛനും അമ്മയ്ക്കും അതിലും വലുത് ഒന്നുമില്ല.

അന്നത്തെ എന്റെ ആക്സിഡന്റ് നടന്നതിനു ശേഷം എന്നെ കാണാൻ ഹോസ്പിറ്റലിൽ ഒരാൾ വന്നിരുന്നു.

തനു പറഞ്ഞത് കേട്ട് ചാരിയിരുന്ന നരേന്ദ്രൻ വേഗം നിവർന്നിരുന്നു.

ആര്?

ഒരമ്മ. സാരിയൊക്കെ ചുറ്റി, ചിരിയോടെയാ കാര്യങ്ങൾ പറയുന്നത്. എന്നെ ഒരുപാട് ഇഷ്ടായെന്നൊക്കെ പറഞ്ഞു. പിന്നെ ദേവേട്ടനെ നോക്കണം, അച്ഛനെ അമ്മയെ എല്ലാവരെയും നോക്കണം, നന്നായി വരും എന്നൊക്കെ പറഞ്ഞു. പോകാൻ നേരം എഴുനേറ്റുവന്നു എനിക്ക് നെറ്റിയിൽ ഒരുമ്മയും തന്നു. കണ്ണ് രണ്ടും കരഞ്ഞു നിറഞ്ഞിട്ടുണ്ടായിരുന്നു.
ആരാന്ന് ചോദിച്ചപ്പോൾ അമ്മേന്ന് വിളിച്ചാൽ മതി എന്ന് പറഞ്ഞു.

അച്ഛന്…. അച്ഛനറിയാമോ ആ അമ്മ ആരാന്ന്?

ഇൽ… ഇല്ല മോളേ…. മോളുപോയി അച്ഛന് ഇത്തിരി വെള്ളം കൊണ്ടുവാ.

തനു വെള്ളമെടുക്കാൻ പോയതും പതർച്ചയോടെ അയാൾ വീണ്ടും ആ സോഫയിൽ ചാരി വീണു.

ദാ വെള്ളം…. എന്തുപറ്റി മോളു പറഞ്ഞെല്ലോ നരേട്ടൻ വല്ലാണ്ടിരിക്കുന്നെന്ന്.

തനു ഹോസ്പിറ്റലിൽ ആയിരുന്ന സമയത്തു ആരൊക്കെ അവളെ കാണാൻ വന്നു.

അരുന്ധതി ചോദിച്ച ചോദ്യത്തിന് നരേന്ദ്രൻ മറുചോദ്യം തിരിച്ചു ചോദിച്ചു.

ഞാൻ മോൾക് ഫുഡും എടുത്തുകൊണ്ടു വരുന്ന വഴി റൂമിൽ നിന്നും ഇറങ്ങി വരുന്നതാണ് കണ്ടത്. എന്നെ അവളൊന്ന് നോക്കി ചിരിച്ചെന്ന് വരുത്തി.

പേടിക്കണ്ട, വഴക്കിനു വന്നതല്ല, എന്റെ മകൻ കാരണമാണ് ആ കുട്ടിക്ക് ഇങ്ങനെ സംഭവിച്ചതെന്ന് അറിയാം. ക്ഷമിക്കാൻ പറഞ്ഞാൽ കേൾക്കില്ലെന്നും അറിയാം. എന്നാലും…. ഒന്ന് പറഞ്ഞേക്ക്.

മധൂ…..

ഇനി വരില്ല, നോക്കാൻ അതിനായി ആളെ നിർത്തണ്ട. ചെകുത്താന്റെ അമ്മയല്ലേ എന്നേം പേടി കാണും.

ഞാൻ പിന്നെയും വിളിച്ചിട്ട് അവൾ നിന്നില്ല, കരഞ്ഞുകൊണ്ട് പോകുന്നത് നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു.

നരേട്ടാ….

പൊക്കോ അഞ്ചു മിനിറ്റ് കഴിഞ്ഞു വന്നേക്കാം.

മറ്റൊന്നും പറയാതെ അയാൾ തങ്ങളുടെ റൂമിൽ കയറി വാതിലടച്ചു.

💞
റൂമിനുള്ളിലെ മറ്റൊരു മുറിയിൽ കയറി ലൈറ്റ് ഓൺ ചെയ്തു. വിശാലമായൊരു മുറിയായിരുന്നു അത്. അവിടെ ഉള്ളൊരു ഷെൽഫിന്റെ അടിത്തട്ടിൽ നിന്നുമൊരു ആൽബം എടുത്തയാൾ മേശക്കരികിൽ വന്നിരുന്നു.

ഒരുപാട് വർഷം പഴക്കമുള്ളൊരു ആൽബം ആയിരുന്നു അത്. അതിൽ ഒരു തറവാടും കുറേ ആൾക്കാരും നിന്നും ഇരുന്നുമുള്ള ഒരു കുടുംബചിത്രം നോക്കിയിരുന്നു. കുട്ടികളുടെ ഭാഗത്തു 13,14,15 പ്രായമൊക്കെ തോന്നിക്കുന്ന കുട്ടികളിൽ ഒരു ആൺ കുട്ടിയും ഒരു പെൺ കുട്ടിയും കൈ കോർത്തുപിടിച്ചു നിൽക്കുന്നുണ്ട്.

പാവാടയും ബ്ലൗസുമിട്ട് മുടി രണ്ടായി പിന്നിയിട്ട് വലിയൊരു ഗോപിപ്പൊട്ടും അതിനു മുകളിൽ മഞ്ഞളും ചന്ദനവും ചാലിച്ചത്. കണ്ണുകൾ വിടർത്തി എഴുതിയിട്ടുണ്ട്. കൈകളിൽ നിറയെ കുപ്പിവള. സദാ പുഞ്ചിരി തൂകുന്ന മുഖം.

അവളുടെ അടുത്തു തന്നെ മുണ്ടും ഷർട്ടുമിട്ട് കൈയിൽ ഫോറിൻ വാച്ച് കെട്ടിയ സുന്ദരനായൊരു പയ്യനും നിൽക്കുന്നു.

ആ ചിത്രത്തിലുള്ള എല്ലാവർക്കും ഭയങ്കര സന്തോഷം ആണെന്ന് മനസ്സിലാവും.

ഒരു ഓണാവധിക്ക് നാട്ടിൽ ഒത്തുകൂടിയ കുടുംബമാണ് അവർ. അതിന്റെ പ്രതീകമെന്നോണം ഊഞ്ഞാലും കളിക്കൊപ്പുകളും മുറ്റത്ത് ഉണ്ടായിരുന്നു.

അയാൾ നിറ കണ്ണുകളോടെ ആ ചിത്രത്തിലൂടെ വിരലോടിച്ചു.

💞

നരേന്ദ്രൻ ഇരുന്ന സോഫയിൽ കിടക്കുകയാണിപ്പോൾ അരുന്ധതി.

ആരാണമ്മേ ആ അമ്മ, അച്ഛനെവിടെ പോയി?

മധുമതി.

നരേട്ടന്റെ വകയിലുള്ളൊരു അമ്മായിയുടെ മോൾ.

കഷ്ടപ്പാടുകൊണ്ടാവും തറവാട്ടിലെ ജോലി ചെയ്താണ് അവളും അച്ഛനും അമ്മയും കഴിയുന്നത്.

ജോലിക്കാർ എന്നൊരു രീതിയിലല്ല അവിടെ ഉള്ളൊരു അവരെ കാണുന്നതെങ്കിലും ഒരിക്കലും ഒരു രീതിയിലും നിലവിട്ടവർ പെരുമാറിയിട്ടില്ല.

എല്ലാക്കൊല്ലത്തെ അവധി ദിവസങ്ങളിൽ തറവാട്ടിലേക്ക് മുംബൈ നഗരത്തിന്റെ ചൂടിൽ നിന്നും ഗ്രാമീണഭംഗിയെ തേടിയെത്തുമായിരുന്നു താനും കുടുംബവും.

ഒരുപാട് പേരുണ്ടെങ്കിലും അവൾക്കെന്നും കൂട്ട് തന്നോടായിരുന്നു.

നരേട്ടനുമായി എപ്പോഴാണ് പ്രണയത്തിൽ ആവുന്നതെന്നാണെന്ന് അറിയില്ല.

അറിഞ്ഞപ്പോൾ കൂടെ നിന്നിട്ടെ ഉള്ളു. പിന്നെ എങ്ങിനെയാണ് മുത്തച്ഛന്റെ സപ്തതി ദിവസം രാത്രി നാഗേന്ത്രൻ മധുമതിയുടെ മുറിയിലും നരേന്ദ്രൻ തന്റെ മുറിയിലും വന്നതെന്ന് അറിയില്ല.

ആ ഒരു അവസരത്തിൽ ആർക്കും അവളുടെ ഭാഗം കേൾക്കാൻ കഴിഞ്ഞില്ല, ഏറെ പ്രിയപ്പെട്ട തനിക്ക് പോലും. അതിന്നും ഒരു കനലായി ഉള്ളിലുണ്ട്.

അപ്പോഴേക്കും അവളെയും വീട്ടുകാരെയും വെറുമൊരു ജോലിക്കാരിയുടെ മകൾ എന്ന നിലയിലേക്ക് തള്ളി വിട്ടു.

എങ്ങനെ ഒരേ സമയം രണ്ടുപേരുടെ മുറിയിലും ഇവർ വന്നെന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ല.

മറ്റൊരാളുടെ പ്രണയത്തെ സ്വീകരിക്കുവാൻ ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

ഞങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയെന്നോണം എന്റെ പഠിത്തവും  നരേട്ടന്റെ ജോലിയും ഉറപ്പിക്കണമായിരുന്നു.

ആ ഒരു ഇളവ് പോലും മധൂന് കിട്ടിയില്ല.

ആ നാരാധിപന്റെ കാൽക്കീഴിൽ ചവിട്ടിയരക്കാൻ അവളെ എല്ലാവരും ഇട്ടുകൊടുത്തു.

അത് കാണാനുള്ള ശേഷി നരേട്ടന് തീരെ ഇല്ലാത്തതുകൊണ്ട് അദ്ദേഹം നാട് വിട്ടു.

എല്ലാം കേട്ടടങ്ങിയിട്ട് ഞങ്ങളുടെ വിവാഹം നടത്തി. വർഷങ്ങൾ എടുത്തു ഞങ്ങൾക്ക് ഒന്നിക്കാൻ.

മധു അപ്പോഴേക്കും രണ്ട് മക്കളുടെ അമ്മയായി. അവൾക്ക് ഒരു പെൺ കുട്ടി ഉണ്ടായി.

അരുണിമ.

ഞാൻ രുദ്രനെയും ശിവയെയും പ്രെഗ്നന്റ് ആയിരിക്കുമ്പോൾ തിരുവനന്തപുരം ഹോസ്പിറ്റലിൽ വെച്ചു അവളെയും കണ്ടു. ഞങ്ങൾ ഒരേപോലെ പ്രെഗ്നന്റ് ആയിരുന്നു.

പക്ഷെ അപ്പോഴേക്കും അവളെയും ഞങ്ങളെയും തമ്മിൽ അയാൾ ഒരുപാട് അകറ്റിയിരുന്നു.

അയാൾ അയാളുടെ മകനിൽ ഞങ്ങളോടുള്ള ദേഷ്യം വിഷമായി കുത്തി വെച്ചിരുന്നു.

അവനാണ് കർണ്ണൻ.

കൊടിയ വിഷമുള്ളൊരു സർപ്പമാണ് അവൻ.

അവനു ഓർമവെച്ച നാൾ മുതൽ,ഞങ്ങളെ അറിഞ്ഞ നാൾ മുതൽ അവന്റെ ശത്രു ഞങ്ങലാണ്.

സ്നേഹം, കരുണ, അനുകമ്പ ഒക്കെയും അവനിൽ ചേരാത്ത ഒന്നായി മാറി.

ഊണിലും ഉറക്കത്തിലും അവനു ഞങ്ങളോട് പക മാത്രമായി.

കുറേ നാൾ ജയിലിൽ ആയിരുന്നു. പുറത്തിറങ്ങിയതിന്റെ ആഘോഷം തീർത്തത് രുദ്രന്റെ പെണ്ണിനെ തൊട്ടുകൊണ്ട്
ആണ്.

അതിനു തിരിച്ചടി അച്ഛനും മക്കളും ചെയ്തിട്ടുണ്ട്. എന്നോടൊന്നും പറയില്ല, അറിയിക്കില്ല.

ഇപ്പൊ നരേട്ടൻ പോയത് ആ പഴയ ഒരു കുടുംബചിത്രം നോക്കി കണ്ണുനിറക്കാൻ ആണ്.

എത്ര പദവി ഉണ്ടെങ്കിലും സമ്പാദ്യം ഉണ്ടെങ്കിലും ഞാൻ എത്ര സ്നേഹം വാരിക്കോരി കൊടുത്താലും അദ്ദേഹത്തിന്റെ മനസ്സിൽ അവൾക്കാണ് ആദ്യ സ്ഥാനം.

അതിൽ അന്നും ഇന്നും എന്നും എനിക്ക് പരാതിയില്ല. എന്റെ മക്കൾക്കും.

കിട്ടില്ലെന്ന്‌ അറിഞ്ഞിട്ടും ഇന്നും അവളെ സ്നേഹിക്കുന്നൊരു മനസ് അവർക്ക് രണ്ടുപേർക്കും ഉണ്ട്.

നോവായി എല്ലാം തനുവിനോട് പറഞ്ഞു കൊടുത്തിട്ട് അരുന്ധതി പതിയെ മുറ്റത്തേക്ക് നടന്നു.

അമ്മേ….

വിളിക്കണ്ട മോളേ… അവൾക്കിനി കുറച്ചു നേരം ഒറ്റക്ക് ഇരിക്കണം.

മുറ്റത്ത് ചെമ്പകത്തിന്റെ ചോട്ടിലുണ്ടാകും അവൾ.

അച്ഛമ്മേ…. ഒറ്റക്ക്….

പേടിക്കണ്ട അവനിപ്പോ അങ്ങോട്ട് ചെല്ലും. അവരുടെ റൂമിന് നേരെയാ ചെമ്പകം.

ഒരുതരത്തിൽ അവളുടെ ചെറിയൊരു പിണക്കമാണ് ഇത്. ഇപ്പോഴും അവൻ അവളെക്കാൾ കൂടുതൽ മധുമോളെ സ്നേഹിക്കുന്നുണ്ടെന്ന് അറിയുമ്പോൾ ഒക്കെയും ഇങ്ങനെയാണ്.

നരൻ പിന്നെ പോയി സമാധാനിപ്പിച്ചുകൊണ്ട് തിരിച്ചു കൊണ്ടുവരും.

പ്രണയത്തിനു അങ്ങനെയും ഒരുമുഖം ഉണ്ട് മോളേ…. നഷ്ടപ്പെടുത്തുന്നതും നേടിയെടുക്കുന്നതും ഒക്കെയും പ്രണയമാണ്.

സ്വന്തമായ ഒന്നിനെ കളയാതെ ജീവിതത്തിന്റെ അവസാനം വരെയും കൊണ്ടുപോകണം.

എന്നാൽ ഞാനൊന്ന് കിടക്കട്ടെ.

എഴുനേൽക്കാൻ പോയ അച്ഛമ്മയെ തനു താങ്ങി എഴുനേൽപ്പിച്ചു.

എന്തൊക്കെയോ ചിന്തിച്ചു അവളും അവിടെ ഇരുന്നു.

അപ്പോഴാണ് കാറ്റുപോലെ മുറ്റത്തേക്ക് അച്ഛൻ പോകുന്നതവൾ കണ്ടത്.

കൗതുകത്തോടെയവൾ അതും നോക്കിയിരുന്നു.

തനിക്കും അപ്പോൾ പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഇനിയും അവസരം ഉണ്ട്.

ആലോചനയോടെ ഇരുന്നവളുടെ ഓർമ്മയിൽ അവൾക്ക് മുന്നിൽ രുദ്രന്റെ മുഖം തെളിഞ്ഞു. ഒപ്പം താലികെട്ടുന്ന രംഗവും വന്നു.

ഏതോ ഓർമയിൽ ചിരിയോടെ നോക്കിയത് തന്നെ നോക്കി നിൽക്കുന്ന കരുണയെ ആണ്.

എന്തോ വശപ്പിശക് ഉണ്ടെല്ലോ..

രണ്ടുപേരും ഒന്ന് തന്നെ ആലോചിച്ചു നോക്കി നിൽക്കുകയും. ഇരിക്കുകയും ചെയ്തു.

എന്തോ വരാനിരിക്കുന്നെന്ന പോലെ …

💞
തുടരും

Similar Posts

Leave a Reply