20/04/2026

സ്മൃതിപഥം : ഭാഗം 03

രചന – ഇഷ ജാൻവി

കുഞ്ഞേച്ചിയെ പെണ്ണ് കാണാൻ വരുന്നത് കൊണ്ട് നമ്മുടെ അനുവും ഇന്ന് സ്കൂളിൽ പോയില്ല, ബട്ട്‌ നമ്മുടെ അച്ചു കോളേജിൽ പോയിരുന്നു അവള് ഒന്നുമില്ലെങ്കിലും ഒരു ടീച്ചർ അല്ലെ പിന്നെ ഇവിടെ നിന്നിട്ടും വലിയ കാര്യമൊന്നുമില്ലല്ലോ. ഇന്ന് ഐഷുവിനെ പെണ്ണ് കാണാൻ വരുന്നത് കൊണ്ടോ എന്തോ സുമ അവളെ കൊണ്ട് അധികം ജോലി ഒന്നും ചെയ്യിചില്ല. അവള് ഡ്രെസ്സ് മാറാൻ പോയപ്പോൾ അനു സുമയുടെ അടുത്ത് പോയി…. അല്ല അമ്മേ ഇന്ന് ബേക്കറി ഐറ്റംസ് ഒന്നും വാങ്ങണ്ടേ…. വേണ്ട ഇവിടെയുള്ളത് കൊടുക്കാം…. അതിന് ലഡുവും ജിലേബിയുമൊക്കെ തീർന്നല്ലോ…. ഇവിടെ കുറച്ചു കേക്കും ചിപ്സുമുണ്ട് അത് കൊടുക്കാം…. സുമ താല്പര്യമില്ലാതെ പറഞ്ഞു. അത് എന്താ അങ്ങനെ അന്ന് വല്യേച്ചിയെ പെണ്ണ് കാണാൻ വരുമ്പോ കുറെ സാധനങ്ങൾ വാങ്ങി വച്ചായിരുന്നല്ലോ…. നീ ഇതൊക്കെ ചോദിക്കാനാണോ ലീവും എടുത്ത് ഇവിടെ ഇരിക്കുന്നത്.

ഭാരിച്ച കാര്യം ഒന്നും മോൻ ഇപ്പൊ ആലോചിക്കേണ്ട ആ ഹാളിൽ പോയി ഇരിക്ക…. അനു വീണ്ടും എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും ഐഷു അവനെ വിളിച്ചിരുന്നു. ആഹാ എന്റെ കുഞ്ഞേച്ചി അടിപൊളിയായല്ലോ അല്ലെങ്കിലും ഈ ഡ്രെസ്സ് ഇടുമ്പോൾ ഒരു പ്രതേക ഭങ്ങിയാണ് എന്റെ കുഞ്ഞേച്ചിയെ കാണാൻ…. ഐഷു വിഷുവിനു എടുത്ത് ദാവണിയാണ് ഉടുത്തത്, ഇരു നിറമാണെങ്കിലും ആ പീകോക്ക് ബ്ലൂ കളർ ദാവണി അവൾക്ക് നന്നായി ചേരുന്നുണ്ട്, അത് സെലക്ട്‌ ചെയ്ത് കൊടുത്തതും നമ്മുടെ അനുകുട്ടനാണ്. ആണോ അല്ലെങ്കിലും ഞാൻ ഏത് ഡ്രെസ്സ് ധരിച്ചാലും നീ സൂപ്പറാണെന്ന് അല്ലെ പറയു ചെറു ചിരിയോടെ ഐഷു പറഞ്ഞു…. അത് എന്റെ കുഞ്ഞേച്ചി സൂപ്പർ ആയത്കൊണ്ട് തന്നെ പറയുന്നത് അല്ലെ ഐഷുവിന്റെ രണ്ട് കവിളും പിടിച്ചുകൊണ്ട് അനു പറഞ്ഞു…. ആ മതി മോനെ ഇനി എനിക്ക് താങ്ങുലാ…. അല്ല കുഞ്ഞേച്ചിചേച്ചി ആരാ നിന്നെ കാണാൻ വരുന്നത്…. എനിക്ക് അറിയില്ല എന്നോട് ഒന്നും പറഞ്ഞില്ലല്ലോ…. ഹാ നല്ല കാര്യം ചേച്ചിക്ക് അമ്മയോട് ചൊദിച്ചുടെ…. എന്നോട് പറയേണ്ട കാര്യമാണെങ്കിൽ അമ്മ പറയില്ലേ പിന്നെ ഞാൻ എന്തിനാ ചോദിക്കുന്നെ…. എന്റെ കുഞ്ഞേച്ചി നിന്നെ ഞാൻ നമിച്ചു 🙏🙏 അവളെ നോക്കി തൊഴുതു കൊണ്ട് അനു പുറത്തേക്ക് പോയി.

അടുക്കളയിലേക്ക് പോയപ്പോൾ സുമ ചായ ആക്കുകയാണ് അവിടെ പ്ലേറ്റ് എടുത്ത് വച്ചിട്ടുണ്ട് പലഹാരങ്ങൾ എടുത്ത് വെക്കാൻ, അത് കണ്ടയുടനെ ഐഷു വേഗം പോയി എടുത്ത് വച്ച പ്ലേറ്റിലേക്ക് കേക്കും ചിപ്സും എടുത്ത് വച്ചു. ഞാൻ അവർക്ക് വാക്ക് കൊടുത്താ നിന്റെ പേരിൽ അല്ല എന്ന മാത്രം അച്ചു. സുമ ഒന്ന് ദീർഘമായി നിശ്വസിച്ചു കൊണ്ട് വീണ്ടും പറയാൻ തുടങ്ങി അച്ചു അവൾക്ക് വേറെ ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അതിന് സമ്മതിക്കേണ്ടി വന്നു പിന്നെ ഇന്നലെ അവര് വിളിച്ചിരുന്നു തീരുമാനം അറിയാൻ വേണ്ടി ചെക്കന്റെ വല്യമ്മയാ വിളിച്ചത് ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞു അപ്പോഴാ അവര് നിന്നെ ചോദിച്ചത്, ചെക്കനോട് അവര് ഇവിടുത്തെ കുട്ടിയാണെന്നെ പറഞ്ഞിട്ടുള്ളു അതോണ്ട് അവരോട് ഞാൻ ഇന്ന് വരാൻ പറഞ്ഞു ഐഷുവിനെ നോക്കാതെ അവര് പറഞ്ഞു നിർത്തി.

“ഹ്മ്മ്”…. എല്ലാം ഒന്ന് മൂളി കേട്ടത് അല്ലാതെ ഐഷു ഒന്നും പറഞ്ഞില്ല…. ഇനി നിനക്ക് വല്ല ഇഷ്ടവുമുണ്ടോ…. ഒരൽപ്പം ഗൗരവത്തോടെയാണ് അവര് അത് ചോദിച്ചത്…. ഒന്ന് പിടിച്ചെങ്കിലും ഇല്ലാ എന്നവൾ തലയാട്ടി…. ഉണ്ടെങ്കിൽ തന്നെ അത് മറക്കുക ഇത്‌ എല്ലാം ഉറച്ചത് പോലെ തന്നെയാണ് ഇതാകുമ്പോൾ സ്ത്രീധനം ഒന്നും വേണ്ട എന്ന പറഞ്ഞിരുന്നു കേട്ടപ്പോൾ നല്ലതാണെന്നു തോന്നി…. “ഹ്മ്മ്”…. പിന്നെ ചെക്കന്റെ വീട്ടിൽ അനിയനും അവനും മാത്രമേയുള്ളൂ…. അത് കേട്ടപ്പോൾ ഐഷു ഒന്ന് ഞെട്ടി അത് മനസിലായത് പോലെ സുമ പറഞ്ഞു. പേടിക്കേണ്ട എല്ലാം നല്ല ആൾക്കാരാണ് ചെക്കൻ ഓട്ടോ ഡ്രൈവറാണ് അച്ഛൻ രണ്ട് വര്ഷം മുന്നേ മരിച്ചതാണ് പിന്നെ അമ്മ അവന്റെ അനിയൻ ചെറുതായിരിക്കുമ്പോഴേ മരിച്ചതാണ് കാൻസറായിരുന്നു എന്നാണ് കേട്ടത്. എന്തോ അത് കേട്ടപ്പോൾ അവൾക്കും ചെറിയൊരു നോവ് തോന്നി, തന്റെ കുട്ടികാലമാണ് അവൾക്ക് ഓർമ വന്നത് അമ്മ ഇല്ലാതാവുന്നതാണ് ഏറ്റവും വലിയ ദുഃഖം അത് അനുഭവിച്ചവർക്കേ മനസ്സിലാവൂ, ആരൊക്കെ ഉണ്ടായാലും അമ്മയെ പോലെ ആകില്ലല്ലോ അമ്മക്ക് തുല്യം അമ്മ മാത്രം…. അവർക്ക് വേറെ എതിർപ്പൊന്നും ഇല്ലെങ്കിൽ ഞാൻ സമ്മതമാണെന്ന് പറയും കേട്ടല്ലോ സുമയുടെ ശബ്ദമാണ് അവളെ ആലോചനയിൽ നിന്ന് ഞെട്ടിയത്….

“ഹ്മ്മ്”…. അല്ലെങ്കിലും തന്റെ വാക്കിനു ഇവിടെ വിലയില്ലാത്തത് കൊണ്ട് അവള് എല്ലാം മൂളി കേട്ടു…. ദേ അമ്മേ അവര് വന്നു അനു ഓടി വന്നു പറഞ്ഞു…. നീ ആ ചായ ഗ്ലാസ്സിലാക്കി വെക്ക് ഐഷുവിനോട് അതും പറഞ്ഞു അവരെ സ്വീകരിക്കാൻ പോയി. കുഞ്ഞേച്ചി മൂന്നു ആളുകളെയുള്ളൂ…. അനു അതും പറഞ്ഞു അവിടെ നിന്നും പോയി. ഇത്രയും സമയം ഇല്ലാത്ത ടെൻഷനും പരവേശവും അവളെ വന്നു മൂടാൻ തുടങ്ങി ചായ ഗ്ലാസ്സിലേക്ക് പകരുമ്പോഴും അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു അത് കൊണ്ട് ചായ കുറച്ചു തുളുമ്പി പോകുന്നുണ്ട് എല്ലാം റെഡിയാക്കി വച്ചതിനു ശേഷം അവള് സ്ലാബിൽ ചാരി നിന്ന് രണ്ട് കൈകളും കൂട്ടി തിരുമ്മാൻ തുടങ്ങി നെറ്റിയിലൂടെ വിയർപ്പ് ഒലിച്ചിറങ്ങാൻ തുടങ്ങി ചെറുതായി എഴുതിയ മഷി കണ്ണുകളിൽ പടരാനും അപ്പോഴേക്കും സുമ അവളോട് ചായയും എടുത്ത് നടക്കാൻ പറഞ്ഞു.

ടെൻഷനോടെ അവള് അതും എടുത്ത് നടക്കാൻ തുടങ്ങി, ആരുടേയും മുഖത്തു നോക്കാതെ അവള് ഓരോരുത്തർക്കായി കൊടുക്കാൻ തുടങ്ങി, അതും കൊടുത്ത് അടുക്കളയിലേക്ക് വലിയാൻ തുടങ്ങിയതാ പക്ഷെ കൂടെ വന്ന സ്ത്രീ അവളോട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞു. അല്ല ചായ കൊടുത്ത് എവിടെക്കാ ഓടുന്നെ ഞങ്ങള് മോളെ കാണാൻ അല്ലെ വന്നത്…. അത് കേട്ട് അവള് മുഖമുയർത്തി അവരെ ഒന്ന് നോക്കി ചിരിച്ചു കുറച്ചു തടിച്ചു വട്ട മുഖമൊക്കെയായ ഒരു അമ്മ കാണാൻ തന്നെ ഒരു ഐശ്വര്യമുണ്ട്…. അതെ ഇതാട്ടോ ചെക്കൻ ശെരിക്കും നോക്കിക്കോ ഇൻ കണ്ടില്ല കേട്ടില്ല എന്നൊന്നും പറയരുത്…. ചിരിയോടെ അവര് പറഞ്ഞു. അപ്പോഴും മുഖം കുനിച്ചു നിന്ന ഐഷു മെല്ലെ മുഖമുയർത്തി നോക്കി അവളെ തന്നെ നോക്കി നിൽക്കുന്ന ആ മിഴികളിലേക്ക് അവളും നോക്കി,

ഒരു പുഞ്ചിരി അവൾക്കായി സമ്മാനിച്ച അവൻ വേഗം നോട്ടം മാറ്റി ആ പുഞ്ചിരി അവളും കടമെടുത്തു, ഇത്രയും സമയം പേടിയോടെ നിന്നവൾക്ക് അത് ഒരു ആശ്വാസമായിരുന്നു. ദേ ഇവന് ഇപ്പൊ നല്ല സമയമാണ് രണ്ട് മാസത്തിനുള്ളിൽ വിവാഹം നടത്തണം…. ആ സ്ത്രീയുടെ കൂടെയുണ്ടായ ആള് പറഞ്ഞു. ഞെട്ടി ഇപ്പൊ ഐഷു മാത്രമല്ല അനുവും സുമയും ഞെട്ടി ഇത്ര പെട്ടെന്ന് ഒരു കല്യാണം അവരും വിചാരിച്ചിരുന്നില്ല…. അല്ല മോൾക്ക് ഞങ്ങളെ മനസിലായില്ലല്ലോ ഞാൻ ഇവന്റെ വല്യച്ഛനാണ് ഇത്‌ വല്ല്യമ്മയും അവര് രണ്ട് പേരെയും വല്യച്ഛൻ തന്നെ പരിചയപ്പെടുത്തി. അല്ല എന്റെ മൂത്ത മകളുടെ കല്യാണവും ഉറപ്പിച്ചിട്ടാണുള്ളത് അപ്പൊ രണ്ടും കൂടെ…. അത് നീ ഇന്നലെ പറഞ്ഞതാണല്ലോ സുമേ രണ്ടും നമുക്ക് ഒന്നിച്ചു നടത്താമെന്നേ…. അതിന് കുഞ്ഞേച്ചിയുടെ കോഴ്സ് കഴിഞ്ഞില്ലല്ലോ ഈ ഒരു വര്ഷം കൂടെയുണ്ട്…. അനു അവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല എന്ന രീതിയിൽ പറഞ്ഞു. ഐഷു ദേഷ്യത്തോടെ അവനെ ഒന്ന് നോക്കി.

അതിനെന്താ മോനെ കല്യാണം കഴിഞ്ഞും പഠിക്കാമല്ലോ…. വല്യമ്മ അണുവിനോട് പറഞ്ഞു ഇനിയും എന്തേലും പറഞ്ഞാൽ കുഞ്ഞേച്ചി മിണ്ടില്ല എന്ന അറിയാവുന്നത് കൊണ്ട് അനു ഒന്നും മിണ്ടിയില്ല…. അല്ല കുട്ടികൾക്ക് എന്തേലും സംസാരിക്കാനുണ്ടെങ്കിൽ സംസാരിച്ചോട്ടെ അല്ലെ…. വല്യച്ഛൻ സുമയെ നോക്കി ചോദിച്ചു അവര് മെല്ലെ ഒന്ന് തലയാട്ടി ഐഷുവിനെ നോക്കി അവന്റെ പിന്നാലെ പോകാൻ പറഞ്ഞു. നേരത്തെ മാറിയ ടെൻഷൻ തിരകെ വന്നത് അവള് അറിയുന്നുണ്ടായിരുന്നു അല്ല ഇത്‌ ഇപ്പൊ ആദ്യത്തെ സംഭവമാണല്ലോ എന്താ എങ്ങനെയാ സംസാരിക്കേണ്ടതെന്ന് അവൾക്ക് അറിയതുമില്ല അതുമല്ല അധികം ആണ്കുട്ടികളോട് സംസാരിച്ചു പരിചയവുമില്ല നമ്മുടെ ഐഷുവിന്. മുറ്റത്തിന്റെ സൈടിലേക്കാണ് നമ്മുടെ ചെക്കൻ പോയി നിന്നത് പിന്നാലെ ഐഷുവും പോയി.

അവള് വന്നത് അറിഞ്ഞുകൊണ്ട് അവൾക്ക് അഭിമുഖമായി നിന്നു. ഐഷുവിനാണെങ്കിൽ പേടി കൊണ്ട് മുട്ട് ഒക്കെ വിറക്കുന്നുണ്ട രണ്ട് കൈയും ദാവണി തുമ്പിൽ കൂട്ടി പിടിച്ചു തിരിക്കുകയാ, ഐഷുവിന്റെ പേടിയും വെപ്രാളവുമൊക്കെ അവൻ ചെറു ചിരിയോടെ നോക്കി നിന്നു ഐഷു ആണെങ്കിൽ താഴെ നോക്കി നിൽക്കുന്നു. ഡോ തന്റെ പേര് എന്താ…. ചോദിക്കാൻ പാടില്ലാത്തത് എന്തോ ചോദിച്ചത് പോലെ അവള് അവനെ ഞെട്ടി നോക്കി അത് അറിഞ്ഞ പോലെ അവൻ പറഞ്ഞു…. ഇന്ന് രാവിലെയാണ് വല്യമ്മ പറഞ്ഞത് പെണ്ണ് കാണാൻ പോകണമെന്ന് അതോണ്ട് ഡീറ്റയിലായിട്ട് ഒന്നും ചോദിക്കാൻ പറ്റിയില്ല…. ആയുഷ്‌കാ…. താഴെ നോക്കി കൊണ്ട് തന്നെ ഉത്തരവും വന്നു. ഡോ ഒരാള് സംസാരിക്കുമ്പോ മുഖത്തു നോക്കിയാണ് സംസാരിക്കേണ്ടത് അല്ലാതെ താഴെ നോക്കിയല്ല എന്തോ കള്ളത്തരം ഒപ്പിക്കുന്നവരാണ് മുഖത്തു നോക്കാതെ സംസാരിക്കുന്നത്…. അവളോട് അത്രയും പറഞ്ഞു നിർത്തിയതും അവള് അവന്റെ മുഖത്തു നോക്കി അവൻ അങ്ങനെ പറഞ്ഞത് കേട്ട് അവൾക്ക് സങ്കം വന്നിരുന്നു അത് മുഖത്തു നന്നായി കാണാനുമുണ്ട്.

എന്റെ പേര് അറിയോ…. അവളുടെ സങ്കടം നിറഞ്ഞ മുഖം കണ്ടോ എന്തോ അവൻ ചെറിയ ചിരിയോടെയാണ് ചോദിച്ചത്. അവള് അവന്റെമുഖത്തു നോക്കി തന്നെ ഇല്ലാ എന്ന തലയാട്ടി…. ആ ബെസ്റ്റ് എന്ന പിന്നെ അത് ചോദിക്കണ്ടേ…. കുസൃതിയോടെയുള്ള അവന്റെ സംസാരം കേട്ട് അവൾക്ക് പകുതി ആശ്വാസമായി. എന്റെ പേര് കാർത്തിക് , ഓട്ടോ ഡ്രൈവറാണ് വീട്ടിൽ ഒരനിയൻ മാത്രമേയുള്ളൂ കൈലാസ് അവൻ ഇപ്പൊ ഡിഗ്രി ആദ്യ വർഷ വിദ്യാർത്ഥിയാണ്, ഞാനും അവനും തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസമുണ്ട് അതുകൊണ്ട് അവൻ എനിക്ക് ഒരു മോനെ പോലെതന്നെയാണ്. അത്രയും നേരം അവൻ പറയുന്നതൊക്കെ ശ്രദ്ധയോടെ കേൾക്കുകയാണ് ഐഷു. “അതൊക്കെ പോട്ടെ തനിക്ക് എത്ര വയസ്സായി” … “22”…. സത്യം പറഞ്ഞാൽ ഇയാളെ കണ്ടാൽ ഒരു പ്ലസ് ടു പടിക്കുന്നതാണെന്നേ പറയു അതാ ചോദിച്ചേ പിന്നെ ഇപ്പൊ ഡിഗ്രി അവസാന വര്ഷമാണെന്ന് അല്ലെ പറഞ്ഞത്…. ഹ്മ്മ് എന്നെ ലേറ്റ് ആയിട്ടാണ് സ്കൂളിൽ ചേർത്തത് പിന്നെ +2 കഴിഞ്ഞ് ഒരു വര്ഷം കഴിഞ്ഞതിന് ശേഷമാണ് ഡിഗ്രിക്ക് ജോയിൻ ചെയ്തത്…. ഹാ ഏതാ കോഴ്സ്…. ബികോം…. കോപ്പറേഷൻ ആണോ ഫിനാൻസ് ആണോ എടുത്തത്…. കോപ്പറേഷൻ…. ഹ്മ്മ്…. സത്യം പറഞ്ഞാൽ ഇവരൊക്കെ ഇത്‌ ഉറപ്പിച്ചത പോലെയാണ് എന്നാലും താൻ പേടിക്കേണ്ട ഇഷ്ടമില്ലെങ്കിൽ ഇപ്പോൾ തന്നെ പറഞ്ഞോളൂ…. അത്… അത്…. അവള് വാക്കുകൾ ഒന്നും കിട്ടാതെ തപ്പി തടയാൻ തുടങ്ങി….

അല്ലടോ ഇനി തനിക്ക് എങ്ങാനും വേറെയാളെയാണ് ഇഷ്ടമെങ്കിൽ വെറുതെ എന്നെയൊരു കോമാളിയാക്കേണ്ട അല്ല ഇപ്പൊ അതാണല്ലോ ഫാഷൻ കല്യാണത്തിന്റെ അന്ന് ഒളിച്ചോടി പോകുന്നത്…. എനിക്ക് അങ്ങനെ ആരെയും ഇഷ്ടമല്ല…. എന്തോ അവൻ പറഞ്ഞത് ഇഷ്ടപെടാത്തത് കൊണ്ടാണോ എന്തോ ഐഷു കുറച്ചു ദേഷ്യത്തോടെയാണ് പറഞ്ഞത് ഇത്രയും സമയം പേടിച്ചു നിന്ന ഐഷു തന്നെയാണോ എന്ന് അവന് സംശയമായി…. അല്ല ഞാൻ ചോദിച്ചെന്നെയുള്ളൂ…. അവളുടെ ദേഷ്യത്തോടെയുള്ള നോട്ടം കണ്ടു അവൻ പറഞ്ഞു…. അല്ല അപ്പൊ എന്നെ ഇഷ്ടായോ…. ഒരു കുസൃതിചിരിയോടെ അവളുടെ അടുത്ത് വന്നവൻ ചോദിച്ചു…. അവള് ഒന്നും മിണ്ടാതെ അവന്റെ മുഖത്തു നോക്കി നിന്നും. ആ അതിന് മുന്നേ കുറച്ചു കാര്യങ്ങൾ പറയാനുണ്ട്…. അവളുടെ അടുത്ത് നിന്ന് അകലം പാലിച്ചു കൊണ്ട് അവൻ പറഞ്ഞു. സംശയത്തോടെ നെറ്റി ചുളിച്ചു അവനെ നോക്കി. ഞാൻ അത്യാവശ്യം മദ്യപിക്കാറുണ്ട് പിന്നെ ഇടക്ക് ഒന്ന് വലിക്കാറുമുണ്ട്…. അത് കേട്ടപ്പോൾ അവൾക്ക് വിഷമമായി കുടിയന്മാരെ പണ്ടേ അവൾക്ക് ഇഷ്ടമല്ല പിന്നെ വലിക്കുന്നവരെ കണ്ണെടുത്താൽ കണ്ടുകൂടാ സത്യം പറഞ്ഞാൽ ഇതൊക്കെ ഉപോയോഗിക്കുന്നവരെ കണ്ടാൽ അവൾക്ക് പേടിയാണ് അതാണ് പ്രധാന പ്രശ്നം.

അവള് ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നിന്നു. എന്നെ കുറിച്ച് ഞാൻ തന്നെ പറയണ്ടേ വേറെ ആരെങ്കിലും പറഞ്ഞു അറിയുന്നതിനെക്കാൾ നല്ലതല്ലേ ഞാൻ തന്നെ പറയുന്നത്…. എന്നിട്ടും അവള് ഒന്നും മിണ്ടിയില്ല. താൻ എന്തേലും പറയെടോ…. എനിക്ക് ഇഷ്ടമല്ല…. അവള് പെട്ടെന്ന് പറയുന്നത് കേട്ട് അവനൊന്നു ഞെട്ടി ചെറിയൊരു സങ്കടവും മുഖത്തു കാണാനുണ്ട്. ഹ്മ്മ് ഞാൻ അവരോട് പറയാം…. അതെ കള്ള്കുടിക്കുന്നവരെയും വലിക്കുന്നവരെയും എനിക്ക് പേടിയാ…. നിഷ്കളങ്കമായി അവള് പറയുന്നത് കേട്ട് ഒരു നിമിഷം അവന് ചിരി വന്നു. അത് എന്തിനാ പേടിക്കുന്നെ…. കള്ള് കുടിച്ചു വന്നാൽ ബാക്കിയുള്ളവരെ ഉപദ്രവിക്കുമെന്ന് പറയുന്നത് കേട്ടിനല്ലോ…. എന്റെ പൊന്ന് മോളെ ഞാൻ അങ്ങനെ ഒരു മുഴു കുടിയാനൊന്നുമല്ല അത്യാവിശം രണ്ടോ മൂന്നോ പെഗ് അടിക്കും അല്ല ആരാ ഇതൊക്കെ പറഞ്ഞത്.

അത് എന്റെ ക്ലാസ്സിലെ ഒരു കുട്ടിയ അവളുടെ അച്ഛൻ എന്നും കള്ള് കുടിച്ചു വന്നു അമ്മയെ അടിക്കും ഇടക്ക് അവളെയും അടിക്കാറുണ്ടെന്ന് പറഞ്ഞിന്…. ഐഷു സങ്കടത്തോടെ പറഞ്ഞു. എല്ലാവരും അങ്ങനെയൊന്നുമല്ലട്ടോ ഈ കള്ള് കുടിക്കുന്നവർ അത്ര മോശമൊന്നുമല്ല എന്നാലും ചില ആൾക്കാരുണ്ട് പരിധി വിട്ട പെരുമാറുന്നവർ അല്ലാതെ എല്ലാരേയും ഒരേ കണ്ണിലൂടെ കാണാതെ…. ഹ്മ്മ്…. ഇനി എന്തേലും ചോദിക്കാനുണ്ടോ…. കൈലാസ് എന്തെ വരാഞ്ഞേ…. അവന് ഇന്ന് ക്ലാസ്സുണ്ട്…. അനിയനെ പറ്റി ചോദിച്ചപ്പോൾ അവന് ഒരുപാട് സന്തോഷം തോന്നി. ഹ്മ്മ്…. എന്നാ വാ അകത്തേക്ക് പോയി അവരോട് പറയാം. എന്ത്…. അവന് എന്താ പറയാൻ പോകുന്നത് എന്ന് അറിയാൻ വേണ്ടി അവള് ചോദിച്ചു. അവൻ അവളെ നോക്കി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

ഇനി ഒരുപക്ഷെ അവൻ ഈ കല്യാണത്തിന് സമ്മതമല്ല എന്ന് പറയുമോ എന്ന് അവള് ഭയന്നു. (ഇനി ഐഷു പറയുന്നത് കേൾക്കാമല്ലേ) എന്റെ ദേവി ഇനി എനിക്ക് ഇഷ്ടമല്ല എന്ന് പറയുമോ. എന്തോ ഒരു കുഞ്ഞു ഇഷ്ടം തോന്നുന്നുണ്ട് ആളോട് കണ്ടാൽ കുറച്ചു ഗൗരവം തോന്നിക്കുമെങ്കിലും ആള് പാവമാണെന്ന് തോനുന്നു. നെറ്റിയിൽ തൊട്ട കറുപ്പ് കുറി ആൾക്ക് നന്നായി ചേരുന്നുണ്ട് ആ കണ്ണുകളിൽ നോക്കിയപ്പോൾ ഒരുപാട് സന്തോഷം തോന്നിയിരുന്നു പിന്നെ മീശ പിരിച്ചു വെക്കാറുണ്ടെന്ന് തോനുന്നു ഇപ്പൊ അത് താഴ്ത്തിയിട്ടാണ് ഉണ്ടായത്. ആളോട് സംസാരിക്കാനും പേടിയൊന്നും തോന്നിയില്ല ഏറെ അടുപ്പമുള്ള ആളോട് സംസാരിക്കുന്നത് പോലെയാണ് തോന്നിയത്. ഈശ്വരാ ഇനി എന്നെ വേണ്ടന്നോ പറയോ…. അവന്റെ പിന്നാലെ അവളും പോയി. കാർത്തിക് അകത്തു കയറിയയുടനെ വല്യച്ചനോടും വല്യമ്മയോടും പോകാമെന്നു പറഞ്ഞു…. അല്ല മോനെ…. എനിക്ക് സമ്മതമാണ് അവളുടെ സമ്മതവും അറിഞ്ഞിട്ട് പറഞ്ഞാൽ മതി…. വല്യമ്മ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ അവൻ പറഞ്ഞു.

എന്തോ അത് കേട്ടപ്പോൾ പിന്നാലെ വന്ന നമ്മുടെ വിഷുവിനും ഒരുപാട് സന്തോഷമായി. എല്ലാവരോടും പറഞ്ഞു അവളെ നോക്കി ഒന്ന് മീശ പിരിച്ചുകൊണ്ട് അവൻ പുറത്തേക്കും അവള് അകത്തേക്കും പോയി. ഐഷു വേഗം പോയി ഡ്രെസ്സ് മാറി അടുക്കളയിലേക്ക് പോയി അവിടെ അമ്മയും അനുവും സംസാരിച്ചു നിൽക്കുന്നുണ്ട്…. അമ്മേ നമുക്ക് ഈ കല്യാണം വേണ്ട…. അനു അത് പറയുന്നത് കേട്ടപ്പോൾ അവൾക്ക് വല്ലാതെ സങ്കടമായി. എന്താ അനു നീ പറയുന്നേ…. സുമ ദേഷ്യത്തോടെ ചോദിച്ചു. അമ്മേ കുഞ്ഞേച്ചിക്ക് ഇതിനേക്കാൾ നല്ലൊരു ബന്ധം കിട്ടില്ലേ ഇത്‌ വെറുമൊരു ഓട്ടോ ഡ്രൈവർ അല്ലെ അന്ന് അച്ചു പറഞ്ഞല്ലോ അയാൾ ഒരു ഗുണ്ടയാണെന്ന്. ഞാൻ ഷാഫിക്കയോട് പറഞ്ഞിട്ട് അന്വേഷിച്ചായിരുന്നു അവൻ ഗുണ്ടയോന്നുമല്ല പിന്നെ വേണ്ടാത്തത് കണ്ടാൽ പ്രതികരിക്കും അത്രേയുള്ളൂ ആ അച്ചു കല്യാണം മുടക്കാൻ എന്തൊക്കെയോ പറഞ്ഞതാ…. അതും പറഞ്ഞു ഐഷുവിനെയും നോക്കി അവര് പോയി. ഐഷു വേഗം പോയി കാലി ഗ്ലാസ്സൊക്കെ കഴുകി വെക്കാൻ തുടങ്ങി പിന്നെ ബാക്കി വന്ന പലഹാരങ്ങൾ ഓരോ കുപ്പിയിലും ആക്കി വച്ചു. കുഞ്ഞേച്ചിക്ക് ഇഷ്ടമായില്ലെങ്കിൽ സമ്മതിക്കേണ്ടട്ടോ ചേച്ചിക്കും ഉണ്ടാവില്ലേ സ്വപ്‌നങ്ങൾ…. അനു അവളുടെ അടുത്ത് വന്നു പറഞ്ഞു.

അനു പറഞ്ഞത് മനസിലാവാതെ അവള് അവനെ നോക്കി…. അല്ല ചേച്ചിക്കും ആഗ്രഹമുണ്ടാവില്ലേ നല്ലൊരു ജോലിയുള്ള ആളെ കല്യാണം കഴിക്കണമെന്ന്…. അതിന് ഡ്രൈവർ പണി നല്ല പണിയല്ലേ അനു…. അതല്ല ചേച്ചി…. അനു ഒരിക്കലും ഒരാളുടെ ജോലി കണ്ടു അയാളുടെ സ്വഭാവം അളക്കരുത് പിന്നെ ഏത് ജോലിക്കായാലും അതിന്റെതായ മഹത്വമുണ്ട് അത് കൊണ്ട് ഒരു ജോലിയെയും നമ്മള് കുറച്ചു കാണാൻ പാടില്ല…. അപ്പൊ ചേച്ചിക്ക് ഇഷ്ടായോ ഇതിന് സമ്മതിക്കാൻ പോവുകയാണോ…. ഹ്മ്മ് എനിക്ക് സമ്മതമാണ്…. പൂർണ്ണ മനസ്സോടെയാണോ കുഞ്ഞേച്ചി പറയുന്നേ…. അതെ അനു…. ഹ്മ്മ് എന്തായാലും ഞാനും ഒന്ന് എന്റെ കൂട്ടുകാരോടൊക്കെ അന്വേഷിക്കട്ടെ…. ഹാ തല്ക്കാലം ഇപ്പൊ എന്റെ മോൻ പോയി പഠിക്ക്. പിന്നെ അടുക്കളയിൽ കാര്യമായ ജോലിയൊന്നുമുണ്ടായില്ല അച്ചു രാവിലെ ഉച്ചക്കുള്ള ഭക്ഷണവും കൊണ്ടു പോയതുകൊണ്ട് അതും റെഡിയാണ്. ഐഷു റൂമൊക്കെ അടുക്കി വെക്കുമ്പോഴും അവളുടെ ചിന്ത കാർത്തിയെ പറ്റിയായിരുന്നു. അവന്റെ ചിരി അവളിലും ഒരു ഉണർവും ഉന്മേഷവും പടർത്തിയിരുന്നു.

ഇന്ന് അവര് വന്നില്ലേ…. അച്ചു രാത്രി ഭക്ഷണം കഴിക്കുന്നതിനിടയിൽ ചോദിച്ചു. ഹ്മ്മ് അവർക്ക് സമ്മതമാണെന്ന് പറഞ്ഞു ഇനി നമ്മുടെ അഭിപ്രായമേ അറിയിക്കേണ്ടതുള്ളു സുമ പറഞ്ഞു…. ഓ അതിനി എന്താ പറയാൻ സമ്മതമാണെന്ന് അപ്പോൾ തന്നെ പറഞ്ഞൂടെ ഇവളെയൊക്കെ കെട്ടാൻ സമ്മതിച്ചല്ലോ ഭാഗ്യം…. അതിന് എന്റെ കുഞ്ഞേച്ചിക്ക് എന്താ കുറവ് നിന്നെ പോലെ മുഖത്തു ക്രീമും ലിപ്സ്റ്റിക്കും ഇടാതെ തന്നെ എന്റെ ചേച്ചി സുന്ദരിയാ…. പിന്നെ ഒരു ഐശ്വര്യറായി അല്ലെ എന്റെ അത്ര കളർ ഉണ്ടോ അവൾക്ക് പോട്ടെ എന്റെ അത്ര ലുക്കുണ്ടോ ആകെയുള്ളത് കുറച്ചു മുടിയാണ് അതും എണ്ണ തേച്ചു പറ്റിയിരിക്കുന്നത്…. അച്ചു വീണ്ടും ഐഷുവിനെ ഓരോന്ന് പറയാൻ തുടങ്ങി ഐഷു ഒന്നും മിണ്ടില്ല എന്ന് അച്ചുവിന് അറിയാം…. അത് നിനക്ക് എല്ലാം കുറച്ചു കൂടുതലാണ് അതിന്റെ എല്ലാ കുറവും നിനക്കുണ്ട്…. …. അവളെ ഒന്ന് പുച്ഛിച്ചു വീണ്ടും എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും ഐഷു അനുവിനോട് കണ്ണ് കൊണ്ട് വേണ്ട എന്ന് പറഞ്ഞു.

അവർക്ക് രണ്ട് മാസത്തിനുള്ളിൽ കല്യാണം നടത്തണമെന്ന പറയുന്നേ…. കുറച്ചു നേരത്തെ നിശബ്ദദക്ക് ശേഷം സുമ പറഞ്ഞു. ആ ഞാനും അത് പറയാനിരിക്കുകയായിരുന്നു സന്ദീപും പറഞ്ഞു അവർക്കും പെട്ടെന്ന് കല്യാണം നടത്തണമെന്ന് അച്ചു പറഞ്ഞു. രണ്ടും പെട്ടെന്നെന്ന് പറയുമ്പോൾ എങ്ങനെയാ…. കുറച്ചു വേവലാതിയോടെ സുമ ചോദിച്ചു. ഓ ഇവളത് വല്ല അമ്പലത്തിലും വച്ചു താലി കെട്ട് നടത്തിയാൽ മതി അതാകുമ്പോ അധിക ചിലവില്ലല്ലോ എന്റേത് ഒരു ഓഡിറ്റോറിയത്തിൽ നിന്ന് നടത്താം…. അതും പറഞ്ഞു അച്ചു എഴുന്നേറ്റു കൂടെ സുമയും…. കുഞ്ഞേച്ചി ഇങ്ങനെ മിണ്ടാതെ ഇരിക്കുന്നത് കൊണ്ടാ അവള് ഇങ്ങനെ ഓരോന്ന് പറയുന്നത് പറ്റില്ല എന്ന് പറഞ്ഞൂടെ…. എന്റെ അനുട്ടാ എന്റെയും ആഗ്രഹം അമ്പലത്തിൽ വച്ചു നടത്തണമെന്ന…. ഹോ ഇത്‌ ഇങ്ങനെ ഒരു പാവമായി പോയല്ലോ ദൈവമേ…. എന്നും പറഞ്ഞു അനുവും എഴുന്നേറ്റു. അവന്റെ പോക്കും നോക്കി ഒരു ചിരിയോടെ ഐഷുവും എഴുന്നേറ്റു..

പിറ്റേ ദിവസം ബസ് സ്റ്റോപ്പിൽ എത്തുമ്പോഴേക്കും അഞ്ചു അവിടെ എത്തിയിരുന്നു. ഇന്നലെ എവിടെ പോയിരുന്നെടി…. അഞ്ചു കുറച്ചു ദേഷ്യത്തോടെ ചോദിച്ചു. നിന്നോട് ഞാൻ അന്നേ പറഞ്ഞതല്ലേ ഒരു ഫോൺ വാങ്ങി തരാൻ പറയാൻ അച്ചു ചേച്ചിക്ക്+2 കഴിഞ്ഞ് ഉടനെ വാങ്ങി കൊടുത്തായിരുന്നല്ലോ…. ഐഷുവിനെ പറയാൻ സമ്മതിക്കാതെ അഞ്ചു തന്നെ പറഞ്ഞു. എനിക്ക് ഇപ്പൊ ഫോണിന്റെ ആവശ്യമൊന്നുമില്ല പിന്നെ ഞാൻ ഈ ടൈമ് വന്നില്ലെങ്കിൽ നിനക്ക് അറിയില്ലേ ലീവ് ആയിരിക്കുമെന്ന്…. ഹ്മ്മ് നിന്നോട് പറഞ്ഞിട്ട് കാര്യമില്ല അല്ല ഇന്നലെ എന്തിനാ ലീവ് എടുത്തത്…. പെണ്ണ്കാണൽ ഉണ്ടായിരുന്നു…. അത് ഞായറാഴ്ച കഴിഞ്ഞതല്ലേ…. അത് ചേച്ചിയുടെ ഇത്‌ എന്റെ…. നിന്റെയോ അപ്പൊ സിദ്ധു ഏട്ടനാണോ കാണാൻ വന്നത് അഞ്ചു ഉത്സാഹത്തോടെ ചോദിച്ചു. അല്ല കാർത്തിക് ഏട്ടനാണ്…. അത് ആര്…. കാർത്തി ഏട്ടനാണ് എന്നെ പെണ്ണ്കാണാൻ വന്നത് ആളൊരു ഓട്ടോ ഡ്രൈവറാണ്…. എന്നിട്ട് നീ സമ്മതമാണെന്ന് പറഞ്ഞോ…. ആ…. ഐഷു സന്തോഷത്തോടെ തലയാട്ടി….

നീ ശെരിക്കും ആലോചിച്ചോ ഐഷു അതിനേക്കാൾ നല്ലത് സിദ്ധു ഏട്ടൻ അല്ലെ…. അഞ്ചു നിന്നോട് ഞാൻ പറഞ്ഞു സിദ്ധു ഏട്ടൻ എനിക്ക് ഒരു ഏട്ടനെ പോലെയാണെന്ന്…. എന്നാലും ഓട്ടോ ഡ്രൈവർ എന്നൊക്കെ പറയുമ്പോൾ…. പറയുമ്പോൾ അഞ്ചു ഞാൻ അല്ലെ കല്യാണം കഴിക്കാൻ പോകുന്നത് അപ്പൊ എന്റെ ഇഷ്ടമല്ലേ നോക്കേണ്ടത് എനിക്ക് ഒരു കുഴപ്പവുമില്ല പിന്നെ എന്താ…. അത് അല്ല ഡീ നീ പ്രാക്ടിക്കലായി ചിന്തിച്ചു നോക്ക് സിദ്ധു ഏട്ടനെയാ കല്യാണം കഴിക്കാൻ പോകുന്നതെങ്കിൽ…. അഞ്ചു മതി ഇനി ഇതിനെ പറ്റി ഒന്നും സംസാരിക്കേണ്ട കാർത്തിയേട്ടനെ ആരുമായും താരതമ്യപെടുത്തുകയും വേണ്ട ഐഷുവിന്റെ ആ ഒരു ഭാവം അഞ്ചു ആദ്യമായി കാണുകയാണ ഒരിക്കൽ പോലും ഇങ്ങനെ ഒരു സംസാര രീതിയുണ്ടായിട്ടില്ല അത്രയ്ക്കും ആഴത്തിൽ കാർത്തി അവളുടെ മനസ്സിൽ പതിഞ്ഞു എന്ന് അഞ്ചുവിന് മനസിലായി.

എന്നാലും കുറച്ചു സമയം കൊണ്ട് തന്നെ കാർത്തിയെ ഐഷുവിന് എങ്ങനെ ഇഷ്ടമായി എന്ന് അഞ്ജുവിന് മനസിലായില്ല. പിന്നെ കോളേജിൽ നിന്ന് പോലും ഇതിനെക്കുറിച്ചു ഒരു സംസാരമുണ്ടായില്ല. അഞ്ചു ഇതിനിടക്ക് അരുണിനെ വിളിച്ച എല്ലാം പറഞ്ഞിരുന്നു. വൈകുന്നേരം ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോഴാണ് കോളേജ് ഗേറ്റ് ചാരി നിൽക്കുന്ന സിധുവിനെ അഞ്ചു കണ്ടത്. ഐഷുവിനോട് അവിടേക്ക് നോക്കാൻ പറയുന്നതിന് മുന്നേ ഐഷുവിന്റെ കണ്ണുകൾ പോയത് സിദ്ധുവിന്റെ ഓപ്പോസിറ്റ് ആയി നിൽക്കുന്ന കാർത്തിയുടെ അടുത്തേക്കാണ്. ഓട്ടോയിൽ ചാരി നിൽക്കുകയാണ് കക്ഷി. ഒരു പുഞ്ചിരിയോടെ അവള് അവന്റെ അരികിലേക്ക് നീങ്ങി. തുടരും