രചന – ജ്വാലാമുഖി
മണ്ഡപത്തിലേക്ക് കയറുമ്പോൾ എന്നെ ഇടംകണ്ണിട്ട് നോക്കുന്ന കിച്ചേട്ടനെ കണ്ടതും എന്റെ വിഷമങ്ങൾ പമ്പ കടന്നു..
“എന്താടോ ഒരു വിഷമം മുഖത്തു… ”
“ഏയ്.. കിച്ചേട്ടന് തോന്നുന്നതാ… ”
“ഇനി ഈ മുഖത്തു എന്നും പുഞ്ചിരി വേണം.. അതാ എനിക്കു ഇഷ്ടം.. ”
“ഉം… എല്ലാരും നോക്കുന്നു… ”
“നോക്കിക്കോട്ടെ… കുറച്ചു നേരം കൂടെ കഴിഞ്ഞാൽ എന്റെ മാത്രം ആകാൻ പോകുവല്ലേ… ”
“താലി കെട്ടിന് മുഹൂർത്തം ആയി.. കെട്ടിക്കോളു… ”
താലി എടുത്തു കയ്യിൽ വച്ചതും… എന്തോ അലച്ചു വീഴുന്ന ഒച്ച കേട്ടു എല്ലവരും അങ്ങോട്ട് നോക്കി..
ഈശ്വര അമ്മു…..
“മുഹൂർത്തം തെറ്റിക്കണ്ട… കൊച്ചു ഒന്ന് തലചുറ്റി വീണതാ.. ”
കിച്ചേട്ടന്റെ താലി എന്റെ കഴുത്തിൽ വീഴുമ്പോൾ സന്തോഷത്തേക്കാൾ ഏറെ പേടി ആയിരുന്നു എനിക്ക്…
സദ്യയും തിരക്കുകളും കഴിഞ്ഞു…
“കിച്ചേട്ടാ നമുക്ക് അമ്മേടെ മുറിയിൽ പോയി ഒന്ന് പ്രാർത്ഥിച്ചിട്ട് വരാം .. “”
ഞാൻ കിച്ചേട്ടനെ കൂട്ടി അമ്മയുടെ ചായ്പ്പു തുറന്നു … ചുവരിൽ തൂങ്ങി ആടുന്ന എന്റെ അമ്മയുടെ ചിത്രത്തിന് മുന്നിൽ കണ്ണീരോടെ ഞാൻ പ്രാർത്ഥിച്ചു…
“അമ്മേ… ഞങ്ങൾ രണ്ടുപേരും അമ്മേടെ മക്കൾ അല്ലെ… അവളെ എന്നെ ഏൽപ്പിച്ചു അമ്മ പോകുമ്പോൾ ഞാൻ അവൾക്കു അമ്മ തന്നെ ആയിരുന്നു… എന്നിട്ടും എന്റെ കുട്ടീടെ മനസു ഞാൻ അറിയാതെ പോയി… സ്നേഹിച്ചു പോയി… എന്നോട് പൊറുക്കണേ… ”
“എന്താടോ ഇത്രയും പ്രാർത്ഥിക്കാൻ.. ”
“മക്കൾക്ക് എന്നും അമ്മമാരോട് പറയാൻ ഒരുപാട് കാണില്ലേ കിച്ചേട്ടാ .. ”
“ഇനി തനിക്ക് എല്ലാം പറയാനും വിഷമങ്ങൾ പങ്കു വക്കാനും ഇപ്പൊ ഒരു അമ്മയെ കിട്ടിയില്ലേ…എന്റെ അമ്മയും അച്ഛനും നിനക്ക് ഒരു കുറവും വരുത്തില്ല … ”
“ഉം.. അതെനിക്കറിയാം കിച്ചേട്ടാ… ”
അന്ന് വൈകിട്ട് കുളിച്ചു ഒരു നേരിയ കര സെറ്റ് മുണ്ട് എടുത്തു ഉടുത്തു ഞാൻ…
ബന്ധുക്കൾ എല്ലാവരും പോയിരുന്നു…
എന്നെ കാത്തു മുറിയിൽ കിച്ചേട്ടൻ ഇരിപ്പുണ്ടായിരുന്നു…
“എന്താടോ… എത്ര നേരം ആയി ഞാൻ കാത്തു ഇരിക്കുന്നു.. ”
“ആഹാ… കണക്കായി പോയി… ഇത്ര നേരത്തെ റൂമിൽ കേറിയാൽ എല്ലാരും എന്ത് കരുതും… അമ്മു ഒന്നും ഉറഞ്ഞിട്ടില്ല… ”
“പിന്നെ നീ പാലുകൊടുത്താനോ അവളെ ഉറക്കാര്… ”
“ദേ വൃത്തികേട് പറഞ്ഞോള്ട്ടോ… അവള് കുട്ടി അല്ലെ.. ”
“അത്ര കുട്ടി ഒന്നും അല്ല… ”
കിച്ചേട്ടൻ എന്നെ വലിച്ചു കട്ടിലിൽ ഇട്ടു…
“വിട് കിച്ചേട്ടാ… അമ്മുന്റെ അടുത്ത് ഒന്ന് പോയിട്ട് വരാം.. എന്നും അവള് ഉറങ്ങണ കണ്ടാലേ എനിക്ക് ഒരു സമാധാനം കിട്ടുള്ളു… ”
കിച്ചേട്ടന്റെ കൈകളിൽ ബലം കൂടി കൂടി വന്നു…
ആ അധരങ്ങൾ എന്റെ മുഖത്തും കഴുത്തിലും ഓടി നടന്നു… പരസ്പരം അധരങ്ങൾ കോർത്തു കുറച്ചു നേരം നിന്നതും…. ഞാൻ കിച്ചേട്ടനെ തള്ളി മാറ്റി…
“ഞാൻ അമ്മുനെ ഒന്ന് പോയി നോക്കിട്ടു വരാം.. പകൽ വയ്യാതെ ആയതല്ലേ… എങ്ങനെ ഉണ്ടാവോ… രണ്ടു ദിവസം ആയി നല്ല ഓട്ടം ആയിരുന്നല്ലോ അതാകും… ”
“ഈ സ്നേഹം അവൾക്കു നിന്നോട് തിരിച്ചു ഉണ്ടോ ചിമ്മു… ”
“ഉള്ളിൽ ഉണ്ടാകും… അവൾ പുറത്തു കാണിക്കാത്തതാ… ”
“എന്നിട്ടാണോ ചിമ്മു ആയിട്ടുള്ള കല്യാണം വേണ്ട എന്നവൾ എന്നോട് പറഞ്ഞത്… ”
“അത് ഞാൻ പോകുന്നതിൽ ഉള്ള വിഷമം ആകും കിച്ചേട്ടാ… ”
“എനിക്ക് അങ്ങനെ തോന്നുന്നില്ല… ”
“ആവശ്യം ഇല്ലാത്തത് ചിന്ദിക്കണ്ട.. ഞാൻ അവളെ ഒന്ന് കണ്ടിട്ട് വരാം … ”
എന്ന് പറഞ്ഞു വാതിൽ തുറക്കാൻ വരുമ്പോൾ പുറത്തു ഒരു കാൽപ്പെരുമാറ്റം കേട്ട പോലെ തോന്നി എങ്കിലും തോന്നിയതാകും എന്ന് കരുതി ഞാൻ അവളുടെ മുറിയിലേക്കു നടന്നു…
തട്ടിന്റെ മുകളിൽ ആയതോണ്ട് ക്ഷീണം കാരണം മരത്തിന്റെ പടികൾ കയറുമ്പോൾ ഞാൻ നന്നായി കിതച്ചിരുന്നു…
അവൾ കട്ടിലിൽ മൂടി പുതച്ചു കിടപ്പുണ്ട്…
“മോൾ ഉറങ്ങിയോ… ”
“ഇല്ല ചിമ്മു .. ”
“ഇപ്പൊ എങ്ങനെ ഉണ്ട് മോൾക്ക് . ”
“കുറവുണ്ട്… ചേച്ചി പെണ്ണേ… ”
“എന്താടാ… ”
“ഇന്ന് എന്റെ കൂടെ കിടക്കോ… ”
“മോളെ കിച്ചേട്ടൻ അവിടെ എന്നെ കാത്തു ഇരിക്കുവാ… ”
“ഇന്നും കൂടെ ഒന്ന് ക്ഷമിക്കാൻ പറ… നാളെ ചേച്ചി പോകില്ലേ … ”
ഉള്ളിൽ വന്ന സങ്കടം പുറത്തു കാണിക്കാതെ ഞാൻ സമ്മതിച്ചു..
“ചേച്ചി ചേട്ടനോട് പറഞ്ഞിട്ട് വരൂ… ”
“ഉം… എന്റെ കുട്ടീടെ ആഗ്രഹം അല്ലെ.. ഞാൻ പോയി പറഞ്ഞിട്ട് വരാം… ”
ഞാൻ അമ്മു ന്റെ മുറിയിൽ നിന്നും… ഇറങ്ങുന്ന കോണിയുടെ ആദ്യ പടി ചവിട്ടിയതേ ഓർമ ഉള്ളു….
പിന്നെ ഓർമ വന്നത് ഒരു മാസം കഴിഞ്ഞാണ്….
******
“മോളെ കിച്ചൻ വന്നിട്ടുണ്ട്… ”
“ഉം… ”
“മോൾ സംസാരിച്ചു തുടങ്ങി എന്ന് ഞാൻ കുഞ്ഞിനോട് പറഞ്ഞോട്ടെ… ”
“വേണ്ട നളിനി ചേച്ചി… ആരും അറിയണ്ട… ”
എനിക്കുള്ള ഗുളികകൾ തന്നു നളിനി ചേച്ചി താഴേക്കു പോയി…
അങ്കിളും ആന്റിയും ഇടയ്ക്കിടെ വരും എന്റെ അടുത്തേക്ക്… അവർക്ക് ഇന്നും എന്നെ ഒരുപാട് ഇഷ്ടം ആണ്…
കറങ്ങുന്ന ഫാനിലേക്ക് കണ്ണും നട്ടു കിടന്നു എപ്പോളോ മയങ്ങി പോയി…
പെട്ടന്ന് കാൽക്കൽ ആരോ കെട്ടിപിടിച്ചു കരയുന്ന ഒച്ച കേട്ടു ഞാൻ കണ്ണു തുറന്നു…
“കിച്ചേട്ടൻ…… !!!”
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…
“മോളെ… നിന്നെ ഈ കിടപ്പ് കാണാൻ എനിക്ക് വയ്യ… വല്ല വിഷവും കഴിച്ചു പോയാലോ നമുക്ക്… ”
എന്റെ കൺനീർ ഒലിച്ചിറങ്ങി തലയിണയിൽ പതിച്ചു കൊണ്ടിരുന്നു…
കിച്ചേട്ടൻ എന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു ..
പെട്ടന്ന് അകത്തേക്ക് അമ്മു കയറി വന്നു..
“കിച്ചേട്ടൻ ഇവിടെ ആയിരുന്നോ.. ഞാൻ എവിടെ ഒക്കെ തിരക്കി… ”
കിച്ചേട്ടൻ വേഗം കണ്ണൊക്കെ തുടച്ചു എഴുന്നേറ്റു..
“അമ്മു എപ്പോ വന്നു.. ”
“ഞാൻ ചേച്ചിക്കുള്ള ഗുളിക കൊണ്ടു വന്നതാ… ”
“അതിന് ഇവിടെ നളിനി ചേച്ചി ഉണ്ടല്ലോ.. ”
“അങ്ങനെ അവരേം ഇവരേം ഏല്പിക്കാൻ പറ്റോ.. എന്റെ ചേച്ചിടെ കാര്യം നോക്കാൻ എനിക്ക് അറിയാം… ”
കിച്ചേട്ടന്റെ മുഖം ദേഷ്യം കൊണ്ടു മുറുകുന്നത് ഞാൻ കണ്ടു…
“താൻ ഗുളിക ഇവിടെ വച്ചു താഴേക്കു ചെല്ല്.. എനിക്ക് ചിമ്മുനോട് അല്പ നേരം സംസാരിക്കണം… ”
അവൾ ചവിട്ടി തുള്ളി പോകുന്ന ഒച്ച ഞാൻ കേട്ടു..
“ചിമ്മു.. ഇവൾ ഇവിടെ വരുന്നത് പോലും എനിക്ക് ഇഷ്ടം അല്ലടോ.. തന്റെ ജീവൻ ആണവൾ എന്നറിയാം പക്ഷെ ഒരു ഏട്ടനോട് എന്ന പോലെ അല്ല അവള്ടെ പെരുമാറ്റം… എനിക്ക് പറ്റുന്നില്ല.. അതുകൊണ്ടാണ്…. ഈ വീട്ടിലേക്കു വരാൻ പോലും മടി… ഞാൻ വന്നു എന്നറിഞ്ഞാൽ അപ്പൊ അവൾ എത്തും… ഞാൻ എന്താ ചെയ്യാ ചിമ്മു… കിച്ചന്റെ ജീവിതത്തിൽ വേറൊരു പെണ്ണില്ല… അതുറപ്പാ… ”
കരയാൻ അല്ലാതെ എനിക്ക് ഒന്നിനും കഴിയില്ലല്ലോ… കിചേട്ടനോട് സംസാരിക്കാൻ കൊതി ഇല്ലാഞ്ഞിട്ടല്ല… പക്ഷെ ഞാൻ കാരണം കിച്ചേട്ടന്റെ ജീവിതം നശിക്കരുത് …
കിച്ചേട്ടനും ഒരു ജീവിതം അയാലെ എനിക്ക് സമാധാനം ഉണ്ടാകു…
കുറെ നേരം എന്നെ ചേർത്ത് പിടിച്ചു കരഞ്ഞു പിടക്കുന്ന മനസോടെ കിച്ചേട്ടൻ താഴേക്കു പോയി..
താഴെ എത്തിയതും ബുള്ളറ്റ് എടുത്തു പോകുന്ന ശബ്‌ദം കേട്ടു… അമ്മുനെ പേടിച്ചിട്ടാകും…
*****
“ചിമ്മു… ”
വിളി കേട്ടു ഞാൻ കണ്ണു തുറന്നു നോക്കി…
“എന്നെ മനസ്സിലായോ… ”
ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി..
“കിച്ചന്റെ ആന്റിടെ മകൾ ആണ് പ്രിയ…. ബാംഗ്ലൂരിൽ ഞങ്ങടെ ഒപ്പം ആയിരുന്നു കിച്ചൻ കുറച്ചു നാൾ… കല്യാണത്തിന് നമ്മൾ കണ്ടിട്ടുണ്ട്… ”
ഞാൻ ആ മുഖത്തു നിന്നു കണ്ണെടുത്തില്ല…
“ഇവിടുത്തെ മദർ ഹോസ്പിറ്റലിൽ സർജൻ ആയി പുതിയ പോസ്റ്റിങ്ങ്… ”
ഞാൻ തന്റെ ഫയൽ ഒക്കെ നല്ലോണം ഒന്ന് പഠിച്ചു… ശരിക്കും ഇമ്പ്രൂവ്മെന്റ് വരണ്ട സ്റ്റേജ് ആണല്ലോ ഇത്..
“അതെ… ഇമ്പ്രൂവ്മെന്റ് ഉണ്ട്… ”
ഞാൻ പറഞ്ഞു…
“അപ്പൊ താൻ സംസാരിച്ചു തുടങ്ങിയോ… ”
“കുറച്ചു നാൾ ആയി… ”
“കിച്ചൻ പറഞ്ഞില്ല… ”
“കിച്ചേട്ടന് അറിയില്ല… പ്രിയ എന്തായാലും പറയണ്ട… ”
കുറെ നാളുകൾക്കു ശേഷം മനസ്സ് തുറന്നു ഞാൻ അവളോട് സംസാരിച്ചു… കിച്ചേട്ടൻ പറഞ്ഞു പ്രിയയെ എനിക്ക് നന്നായി അറിയാം… നല്ല മനസുള്ളൊരു പെൺകുട്ടി ആണവൾ… എനിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരണം..എന്റെ കിച്ചേട്ടൻ ഇനി ഇങ്ങനെ കരയരുത്…
പ്രിയ എന്റെ മെഡിസിൻസ് എല്ലാം എടുത്തു നോക്കി..
അതിൽ ഒരു ടാബ്ലറ്റ് കണ്ടതും അവൾ എന്നെ തുറിച്ചു നോക്കി…
“ഈ ടാബ് താൻ കഴിക്കുന്നതാണോ… ”
“അതെ .. ”
“ഡോക്ടർ പ്രിസ്‌ക്രൈബ് ചെയ്യാത്ത ഈ ഗുളിക തനിക്ക് ആരു തന്നു… ”
ഞെട്ടലോടെ ഞാൻ പ്രിയയെ നോക്കി….
തുടരും……

by