രചന – രോഹിണി ആമി
നാച്ചി വീട്ടിൽ ഉള്ളത് കൊണ്ട് വീട്ടിലേക്ക് പോകാൻ ഹേമന്തിനോട് അനുവാദം ചോദിച്ചു കണ്ണൻ ……………..ഇന്ന് തന്നെ പൊയ്ക്കൊള്ളാനും പറഞ്ഞു ഹേമന്ത് ………………. ഗീതുവിന്റെ സ്വഭാവം മാറിയത് ഹേമന്തിന് ഉൾക്കൊള്ളാൻ പറ്റുമായിരുന്നില്ല …………… കണ്ണനോടെങ്ങാനും കയർത്തു സംസാരിച്ചാലോ എന്നു പേടിയുണ്ടായിരുന്നു ……………… അവൻ പോകുന്നത് കാണാൻ ഇഷ്ടപ്പെടാത്തത് കൊണ്ട് ഓഫീസിലേക്കും പോയി ……………….. മനസ്സ് അമലയ്ക്ക് പിറകേ പായുകയാണ് ……………….വീട്ടിൽ ഉണ്ടായിരുന്നപ്പോൾ തിരിഞ്ഞു നോക്കാതിരുന്ന താനിപ്പോൾ എന്തിനാണ് അവളെ ആഗ്രഹിക്കുന്നത് ………………….. തന്നെ വിട്ടു പോയതിന് ശേഷം ഏറെ സന്തോഷവതി ആണ് അമല ……………താൻ നേരെ തിരിച്ചും ……………. ഒരുപക്ഷേ അമലയുടെ സന്തോഷമാണോ തന്നെ ആസ്വസ്ഥനാക്കുന്നത്……………… ഗീതുവിൽ തന്റെ ജീവിതം സുഖകരമാകുമെന്ന് വിചാരിച്ചു ……………… തെറ്റി ……………… പാടേ തെറ്റി………………. ചിന്തിച്ചതും വിചാരിച്ചു കൂട്ടിയതുമെല്ലാം…………….. കണ്ണൻ ഉണ്ണിയെ വിളിക്കാൻ തുടങ്ങവേ ഗീതു തടഞ്ഞു …………………..
താൻ കൊണ്ടു വിടാമെന്ന് പറഞ്ഞു ………………….. ആദ്യം വയറിലേക്ക് നോക്കി അവൻ പിന്നീട് പറഞ്ഞു വേണ്ട ആന്റി എന്ന്………………… ഉണ്ണി അങ്കിൾ വരുമെന്ന്………………… അത് സാരമില്ല ന്ന് പറഞ്ഞു ഗീതു റെഡി ആവാൻ പോയി……………. ഹേമന്ത് വരും മുന്നേ എത്താമെന്ന് മനസ്സിൽ കൂട്ടി…………….അമ്മയോട് പറഞ്ഞപ്പോൾ വയറിലോട്ട് ആണ് ആദ്യം നോക്കിയത്…………. പിന്നെ കടുപ്പിച്ചുള്ള നോട്ടം അവഗണിച്ചു ഗീതു……………………. കാറിൽ കണ്ണനൊപ്പം ഇരിക്കുമ്പോഴും മനസ്സിൽ നിറയെ എങ്ങനെ അമലയെ ഫേസ് ചെയ്യും എന്നതായിരുന്നു……………….. ഇന്നലെ രാത്രി ഉറച്ചെടുത്ത തീരുമാനം ആണിത്………………. അമലയെ കാണാനും കുറച്ചു കാര്യങ്ങൾ സംസാരിക്കാനും………………. പക്ഷേ ഇന്നലത്തെ ധൈര്യം ഇന്നിപ്പോൾ കിട്ടുന്നില്ല………………… എന്ത് പറയാനാണ് താൻ പോകുന്നത്……………….. ഇന്നലെ ചിന്തിച്ചു കൂട്ടിയതെല്ലാം ഒന്നുകൂടി മനസ്സിലേക്ക് കൊണ്ടുവന്നു…………………………………….. വയറിൽ കൈ വെച്ചപ്പോൾ………….. മുന്നോട്ടുള്ള ജീവിതം ഓർത്തപ്പോൾ അറിയാതെ കുറച്ചു ധൈര്യം വന്നത് പോലെ……………… സേതു വീട്ടിൽ എത്തിയിട്ട് രണ്ടു തവണ വിളിച്ചു……,……
നാച്ചി വഴക്കുണ്ടോ………….. നാച്ചി കരയുന്നുണ്ടോ………….. എന്നൊക്കെ ചോദിച്ച്……………… നാച്ചിക്ക് നിങ്ങളെ കാണാഞ്ഞിട്ട് ഒരു വിഷമവും ഇല്ല…………….. കളിച്ചു ചിരിച്ചു നടക്കുന്നുണ്ട് ഇത് വഴിയെന്ന് ഒടുവിൽ അമലയ്ക്ക് കടുപ്പിച്ചു പറയേണ്ടി വന്നു………………….. ഇനി വിളിച്ചു അന്വേഷിക്കേണ്ട ആവശ്യമില്ലെന്നും കൂടിയുണ്ടായിരുന്നു അതിൽ………………… പിന്നെ ഇതുവരെ വിളിച്ചിട്ടില്ല ആള്……………… നാച്ചിയുടെ പിറകെ നടക്കുമ്പോൾ ക്ഷീണം എല്ലാം മറന്നിരുന്നു അമ്മുട്ടി……………… നാച്ചിയെ കുളിപ്പിക്കുമ്പോഴും ഒരുക്കുമ്പോഴും എല്ലാം അമ്മുട്ടിയുടെ കരവിരുതും ഉണ്ടായിരുന്നു നാച്ചിയിൽ……………. അമല നാച്ചിയെ തോളിൽ ഇട്ടുറക്കുമ്പോൾ ബെഡിൽ കയറി ചമ്രം പടഞ്ഞിരുന്നു എല്ലാം നോക്കിക്കാണുകയായിരുന്നു അമ്മുട്ടി………….. അമല നോക്കുമ്പോൾ ചുണ്ടിൽ വിരൽ വെച്ചു ശബ്ദം ഉണ്ടാക്കരുതെന്ന് കാട്ടും അവൾ………………….. നാച്ചിയെ കിടത്തി പുതപ്പിച്ചതും അമല അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു…………………. അമ്മുട്ടിയും അതുപോലെ തന്നെ അനുകരിച്ചു……………….. കൈ നീട്ടിയതും ചാടിക്കയറി അമലയുടെ തോളിലേക്ക്……………..
ഇത്രയും നേരം സ്നേഹം പങ്കിട്ടു പോയതിനാലാവും അമലയെ കെട്ടിപ്പിടിച്ചു മുഖം നിറയെ ഉമ്മ കൊടുത്തു…………………… അമ്മുമ്മേടെ പൊന്നേ നീ കഴിഞ്ഞേ എനിക്ക് വേറാരും ഉള്ളെന്റെ വാവേ………………….. അമല അവളെ ചേർത്തു പിടിച്ചു പറഞ്ഞു………………….. തന്റെ കള്ളി വെളിച്ചതായത് പോലെ മുഖം താഴ്ത്തി ഒളികണ്ണിട്ട് അമലയെ നോക്കി ചിരിച്ചു കാണിച്ചു അമ്മുട്ടി …………………..അതേപോലെ തന്നെ അമലയും……………. കണ്ണൻ വീട്ടിൽ വന്നിറങ്ങുമ്പോൾ മുറ്റത്തുണ്ടായിരുന്നു അമലയും നാച്ചിയും അമ്മുട്ടിയും……………..കാറിൽ നിന്നും ചാടിയിറങ്ങുന്ന കണ്ണനെ കണ്ടപ്പോൾ മൂന്നാളും അത്ഭുതപ്പെട്ടു പോയി ……………….. പിറകെ ഇറങ്ങുന്ന ഗീതുവിനെ കണ്ടപ്പോൾ അമലയുടെ മുഖത്തെ ഭാവം തന്നെ മാറി…………………… കണ്ണൻ ഓടി വന്നു നാച്ചിയെ വാരിയെടുത്തു……………… കണ്ണൻ ചെറ്റൻ വന്നേ…………… കൈകൊട്ടി തുള്ളിച്ചടി അമ്മുട്ടി………………അകത്തേക്ക് വരാതെ നിൽക്കുന്ന ഗീതുവിന്റെ അരികിലേക്ക് ചെന്നു അമല………….. അകത്തേക്ക് ക്ഷണിച്ചു…………. അമലയുടെ ക്ഷണം സ്വീകരിക്കേണ്ടെന്ന് വെച്ചതാണ് പക്ഷേ ശരീരം സമ്മതിക്കുന്നില്ല തന്റെ…………….. കുറച്ചു ദൂരം യാത്ര ചെയ്തതിന്റെ ക്ഷീണം………………..
അമല കൊടുത്ത വെള്ളം കുടിച്ചു ക്ഷീണം മാറ്റി………………… പറഞ്ഞിരുന്നെങ്കിൽ ഞാൻ ഉണ്ണിയേട്ടനെ വിടുമായിരുന്നല്ലോ…………….. ഇത്രയും ദൂരം ഗീതു വരേണ്ട ആവശ്യമില്ലായിരുന്നു…………………… അതും ഈ അവസ്ഥയിൽ………………….അമല ഗീതുവിന് അടുത്തിരുന്നു പറഞ്ഞു………………. എനിക്ക് അമലയോട് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു………………. മൊബൈലിൽ സംസാരിച്ചാൽ ശരിയാവില്ല………………. അതുകൊണ്ടാണ് നേരിൽ വന്നത്…………….. ഇത്രയും അത്യാവശ്യം എന്തായിരുന്നുവെന്ന് മുഖം ചുളിച്ചു അമല ഗീതുവിനെ നോക്കിയ നോട്ടത്തിൽ ഉണ്ടായിരുന്നു……………….. ഗീതു കുറച്ചു മാറിനിന്നു……………. പിറകെ അമലയും പോയി………. ഇതെങ്ങനെ അമലയോട് പറയണമെന്ന് എനിക്ക് അറിയില്ല……………. തെറ്റാണെന്നും അറിയാം…………….. പക്ഷേ എന്റെ അവസ്ഥ ഇങ്ങനെ ആയിപ്പോയി………………. പറയാതെ ഇരുന്നാൽ നഷ്ടം എനിക്കു മാത്രമല്ല എന്റെ കുഞ്ഞിനെയും കൂടി ബാധിക്കുമെന്ന് തോന്നി ……….. വളച്ചുകെട്ടലിന്റെ ആവശ്യമില്ല……..ഗീതു തുറന്നു പറഞ്ഞോളൂ…………. എന്റെ എന്തു സഹായമാണ് വേണ്ടത്……………….. എന്തായാലും പറഞ്ഞോളൂ …………….. വേറൊന്നുമല്ല അമല…………….. ഇനി കണ്ണനെ ആ വീട്ടിലേക്ക് വിടരുത്……………ആദ്യമൊക്കെ കുറ്റബോധം തോന്നിയിരുന്നു അമൽയോട് ചെയ്യുന്നതൊന്നും ശരിയല്ലന്നുള്ള ബോധ്യമുണ്ടായിരുന്നു…………………
ഇപ്പോൾ അത് തോന്നുന്നില്ല എനിക്ക്…………….. അമലയുടെ കഴുത്തിൽ താലി കെട്ടി കണ്ണന്റെ അമ്മ എന്നൊരു ബന്ധമല്ലാതെ വേറൊരു ബന്ധമോ സന്തോഷമോ ആ ജീവിതത്തിൽ ഇല്ലെന്ന് ഹേമന്ത് ഉറപ്പിച്ചു പറഞ്ഞത് കൊണ്ടു മാത്രമാണ് ഞാൻ ഈ ജീവിതത്തിലേക്ക് കടന്നു വന്നത്………………. ഇപ്പോഴും മനസ്സിൽ ഞാൻ മാത്രമേ ഉള്ളു എന്ന് അറിഞ്ഞതിനു ശേഷം……………….പക്ഷേ ഇപ്പോൾ……………… അതിനുമാത്രം എന്തുപറ്റി…………… അവനെന്തെങ്കിലും………….. പഴയതൊന്നും കേൾക്കാൻ ഇഷ്ടമില്ലാത്തത് പോലെ അമല കണ്ണന്റെ കാര്യം ചോദിച്ചു……… ചെയ്യുന്നതൊന്നും അവൻ അല്ല………………. പക്ഷേ അവനൊരു കാരണമാണ്……………. ഉള്ളത് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് അമല………,… എനിക്കെന്റെ ജീവിതം തിരികെ വേണം…………… ഹേമന്തിനൊപ്പം…. ഞങ്ങളുടെ കുഞ്ഞിനൊപ്പം..,….ആഗ്രഹിച്ചതു പോലെ സ്നേഹത്തോടെ ജീവിക്കണം എനിക്ക് ………………അമലയുടെ മുഖത്തു നോക്കാതെ ഗീതു പറഞ്ഞു…………..
സ്നേഹിക്കുന്ന നിങ്ങൾ ഒരുമിച്ച് ജീവിക്കുവാൻ വേണ്ടിയല്ലേ ഞാൻ ഒഴിഞ്ഞു തന്നത് തന്നെ ……………… പിന്നെയും എന്താണ് നിങ്ങളുടെ പ്രശ്നം……………..ഞാൻ ഒരു അവകാശത്തിനും വരില്ല……,…. പിന്നെ കണ്ണന് അവന്റെ അച്ഛനെ കാണണമെന്ന് പറഞ്ഞാൽ എതിരു പറയാൻ എനിക്ക് അവകാശം ഇല്ല…………….എങ്ങനെ പറയും ഞാനത്…………. കഴിയില്ല എന്നെക്കൊണ്ട്…………… അന്ന് ഒന്നും മിണ്ടാതെ തനിക്കു വേണ്ടി സ്വന്തം ജീവിതം വിട്ടുതന്ന അമല അല്ല ഇതെന്ന് തോന്നി ഗീതുവിന്…………….. ഒരുപാട് മാറ്റമുണ്ട്………….. കുറച്ചേറെ ധൈര്യം വന്നത് പോലെ……………. മുഖത്ത് അത് തെളിഞ്ഞു കാണാനുമുണ്ട്……………..ശബ്ദത്തിലും………..,എന്തൊക്കെ ആയാലും ഇന്നൊരു തീരുമാനം ആകാതെ പോകാൻ പറ്റില്ല തനിക്ക് …………….. ഇനിയും താമസിച്ചാൽ കൂടുതൽ വഷളാവുകയേ ഉള്ളു…………….. അറിയോ……………………കണ്ണൻ ഹേമന്തിന്റെ അടുത്തേക്ക് വരുമ്പോൾ അവന്റെ കൂടെ വരുന്നത് അമലയുടെ ഓർമ്മകൾ കൂടിയാണ്……..,……….. പണ്ട് മൊബൈലിൽ അമലയുടെ ഒരു ഫോട്ടോ കാണിക്കാൻ പറഞ്ഞപ്പോൾ ഇല്ലെന്ന് പറഞ്ഞ ആളുടെ മൊബൈൽ നിറയെ ഇപ്പോൾ അമലയും കണ്ണനും മാത്രമാണ്…………….. ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും നിങ്ങളെ രണ്ടാളെയും നോക്കിയാണ്……………..
അമലയെക്കുറിച്ച് പറയാത്ത ഒരു ദിവസം പോലുമില്ല ഇന്നിപ്പോൾ ഹേമന്തിന്റെ ജീവിതത്തിൽ………………… ഞാൻ ഇങ്ങനെ ഒരാൾ ആ വീട്ടിൽ ഉണ്ടെന്ന് ആരും വിചാരിക്കുന്നില്ല………….. അമലയ്ക്ക് തരാത്ത പരിഗണനകൾ ഇപ്പോൾ എനിക്കും നിഷേധിച്ചിരിക്കുകയാണ് ഹേമന്ത്……………… കണ്ണൻ അങ്ങോട്ടേക്ക് വന്നാൽ അച്ഛന്റെയും മോന്റെയും സംസാരത്തിൽ മുഴുവൻ അമല മാത്രമാണ്……………..ഇത്രയും പോരേ എന്റെ സന്തോഷവും സമാധാനവും നഷ്ടപ്പെടാൻ…………….. ഗീതു പറയുന്നത് കേട്ടിട്ട് ആകെ അന്തംവിട്ട് നിൽക്കുകയാണ് അമല……………… ഹേമന്തിന് തന്നെ ഇഷ്ടമാണെന്നോ…………… തന്റെ കാര്യങ്ങൾ കണ്ണനോട് അന്വേഷിക്കാറുണ്ടെന്നോ……………… കേട്ടതെല്ലാം വിശ്വസിക്കണോ വേണ്ടയൊന്ന് അറിയാതെ നിന്നു…………………. എത്ര നാളാണ് ഞാനിതൊക്കെ സഹിക്കുക…………….. ആരോടാണ് ഞാൻ പറയുക ഇതെല്ലാം……………. എനിക്ക് ആരുമില്ല സ്വന്തമായി……………..ഞാനിപ്പോൾ അധികപ്പറ്റാണ് ആ വീടിനും അവർക്കുമെല്ലാം…………… ഇന്നിപ്പോൾ കണ്ണനെ ഇത്രയും സ്നേഹിക്കുന്നവർ നാളെ അമലയെയും സ്നേഹിക്കും………….. സ്വീകരിക്കും……………. പിന്നെ ഞാൻ ആരാണ്……………. എന്താണ് എന്റെ സ്ഥാനം…………,…..അമലയ്ക്ക് ചുറ്റിനും എല്ലാവരുമുണ്ട്…………………. ആരുമില്ലാതെയാവുന്നത് എനിക്കും എന്റെ കുഞ്ഞിനും മാത്രമാണ്……………….
ഗീതുവിന്റെ ഇടറിയ ശബ്ദം ഉയർന്നപ്പോൾ ശ്വാസഗതിയും ഉയർന്നു താണു……………… അമ്മുട്ടിക്കൊപ്പം നാചിയുമായി ഇരുന്ന കണ്ണന്റെ ശ്രദ്ധ അങ്ങോട്ടേക്കായി……………… ആന്റി എന്തിനാണ് അമ്മയോട് ദേഷ്യത്തിൽ സംസാരിക്കുന്നത്…………….. അടുത്തേക്ക് പോകാതെ അവിടെ നിന്നും ശ്രദ്ധിച്ചു രണ്ടാളെയും…………… ഒരിക്കൽ താൻ അനുഭവിച്ചതൊക്കെയും ഇപ്പോൾ ഗീതുവും അനുഭവിക്കുകയാണ്……………. ഒരു ഗർഭിണി തന്റെ വീടിന് മുന്നിൽ വന്നു നിന്ന് അപേക്ഷിക്കുകയാണ്………………. ദൈവമേ എന്താ ചെയ്യുക………..,.ഉപേക്ഷിച്ചു പോന്നാലും ഒരിക്കലും മോചനം കിട്ടില്ലേ ഈയൊരു ബന്ധത്തിൽ നിന്നും തനിക്ക് …………….. ഞാൻ എന്താ ചെയ്യേണ്ടത്………….,… ഗീതു പറഞ്ഞുകൊള്ളു………………… ഇനി കണ്ണനെ വിടരുത് വീട്ടിലേക്കു…………… ഹേമന്ത് അവനെ അധികം സ്നേഹിക്കുന്നത് സഹിക്കാൻ കഴിയുന്നില്ല………………… അവനെ കാണുമ്പോൾ അമല മാത്രമാണ് അവർക്കിടയിൽ സംസാരിക്കാൻ ഉള്ള വിഷയം ………………. ഞാൻ അപേക്ഷിക്കുകയാണ് എന്നു തന്നെ കരുതണം…………….. കുറച്ചു നാൾ അവനെ കാണാതെ ഇരിക്കുമ്പോൾ സ്വഭാവികമായും എന്റെ കുഞ്ഞിനെ അംഗീകരിക്കും സ്നേഹിക്കും അവിടെ ഉള്ളവർ എല്ലാവരും ………………പറഞ്ഞു കഴിഞ്ഞതും തല കുനിഞ്ഞു പോയിരുന്നു ഗീതുവിന്റെ………………….
എനിക്ക് പിടിച്ചു വെക്കാനാവില്ല കണ്ണനെ…………… അവന്റെ അച്ഛനെ കാണാൻ പോകരുത് എന്നു പറയാൻ എന്താ എനിക്കവകാശം………………… പിന്നെ എനിക്ക് പറയാൻ കഴിയുന്നത് ഒരേയൊരു കാര്യം മാത്രമാണ്……………… ആ അവകാശത്തിലുള്ള ഒന്നും സ്വീകരിക്കേണ്ട എന്ന്………………… അവന് ഒരു സ്വത്തും വേണ്ടാ………….. പക്ഷേ അച്ഛൻ എന്നുള്ള അവകാശം അതില്ലാതെ അവൻ എങ്ങനെ ഈ സമൂഹത്തിൽ ജീവിക്കും………………. ഗീതു ഒന്നാലോചിച്ചു നോക്കു………………അപ്പോൾ തെറ്റുകാരി ആകുന്നത് ഞാൻ ആവില്ലേ……………….. താലി കെട്ടിയ ആളിൽ നിന്നുമാണ് അവന് ഞാൻ ജന്മം കൊടുത്തത്………… അല്ലാതെ ………………………അമല പറഞ്ഞു നിർത്തി……………..കണ്ണന്റെ അവകാശവും സ്നേഹവും നിഷേധിക്കുന്നത് അമലയ്ക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല……………… അന്നും ജീവിച്ചത് കണ്ണന് വേണ്ടി മാത്രമായിരുന്നു ഇന്നും ജീവിക്കുന്നത് കണ്ണന് വേണ്ടിമാത്രമാണ്…………..അവന്റെ അവകാശങ്ങളെ ചോദ്യം ചെയ്യാനോ തടസ്സം പറയാനോ ആരെയും അനുവദിക്കില്ല…………. ഇത് തനിക്കു നേരെ ഉയർന്ന ചോദ്യമാണ് എന്ന് ഗീതുവിന് മനസ്സിലായി…………… ശരിയാണ് കഴുത്തിൽ താലി കയറാതെ ഒരു കുഞ്ഞിനെ ഗർഭം ധരിക്കുക എന്നു വെച്ചാൽ ഇവിടുത്തെ സംസ്കാരം അനുസരിച്ചു മറ്റുള്ളവരുടെ കണ്ണിൽ അത് തെറ്റു തന്നെയാണ്………………
അങ്ങനൊരു പെണ്ണിനെ സമൂഹം വേറൊരു രീതിയിലെ കാണൂ…………….. അമല പറയുന്നത് എല്ലാം സത്യമാണെങ്കിലും അംഗീകരിച്ചു കൊടുക്കാൻ ഗീതുവിന്റെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല ………………… എങ്ങനെയും ഏതു വിധത്തിലും വന്ന കാര്യം സാധിക്കണം…………………. അതായിരുന്നു ഗീതുവിന്റെ മനസ്സിൽ നിറയെ ………………… ഒന്നും മിണ്ടാതെ നിൽക്കുന്ന രണ്ടാൾക്കുമിടയിലേക്ക് കണ്ണൻ വന്നു…………….അമലയെ കെട്ടിപ്പിടിച്ചു കുറച്ചു നേരം അമ്മയുടെ മുഖത്തേക്ക് നോക്കി നിന്നു……………….പിന്നെ പറഞ്ഞു………., ഞാൻ ഇനി അച്ഛനെ കാണാൻ പോകില്ല…………. അമ്മയ്ക്ക് വിഷമം വരുന്ന ഒന്നും ഞാൻ ചെയ്യില്ല കേട്ടോ………………..ആന്റിയോട് പോകാൻ പറ…………………. അമ്മയോട് ആരും ദേഷ്യപ്പെടുന്നത് എനിക്കിഷ്ടമല്ല………………. അമലയുടെ വയറിലേക്ക് മുഖം മറച്ചു വെച്ചു…………………. അമലയ്ക്ക് നന്നായി അറിയാം കണ്ണന് ഹേമന്തിനെ മറക്കാനാവില്ലെന്നും അധികകാലം കാണാതെ ഇരിക്കാൻ കഴിയില്ലെന്നും……………തനിക്കുള്ള അവകാശങ്ങൾ എല്ലാം നിഷേധിച്ചയാളാണ്…………………. ആ മുഖം പോലും താനിപ്പോൾ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല………………… അത്രയ്ക്ക് ദൂരേക്ക് പറിച്ചെറിഞ്ഞു കളഞ്ഞു……………
പക്ഷേ കണ്ണന് ഹേമന്ത് പ്രിയപ്പെട്ടവനാണ്……………….. തിരിച്ചു ഹേമന്തിന് എങ്ങനെ എന്നു ചിന്തിച്ചിട്ടില്ല………………… കണ്ണന്റെ സന്തോഷം മാത്രമേ താൻ ആഗ്രഹിച്ചിട്ടുള്ളു ഇന്നു വരെ………………. ഇപ്പോൾ അമ്മയ്ക്ക് വിഷമം ആകുമെന്ന് കരുതി അച്ഛന്റെ സ്നേഹം പോലും വേണ്ടെന്ന് വെക്കുന്നു……….,…………. അപ്പോൾ അവന് വേണ്ടി അമ്മയെന്ന നിലയിൽ താൻ എന്തെങ്കിലും ചെയ്യേണ്ടേ…,…….,അവനെ ഒന്നുകൂടി ചേർത്തു പിടിച്ചു മുഖം വയറിൽ അമർത്തി പിടിച്ചു……………….. എന്തിനാ മോൻ വിഷമിക്കുന്നത്……………… നിന്റെ അച്ഛൻ ഇനിയെന്നെ കാണാൻ വരരുത് എന്നു നിന്നോട് പറയും വരെ……………….. അല്ലെങ്കിൽ നിനക്ക് വേണ്ടാന്ന് തോന്നും വരെ എന്റെ മോൻ നിന്റെ അച്ഛനെ കണ്ടിരിക്കും…………….അത് ആർക്കും തടയാൻ കഴിയില്ല………….,….ഗീതുവിനെ നോക്കി അമല പറഞ്ഞു……..,…………….. ഗീതുവിന് മനസിലായി ഇത് തനിക്കും കൂടിയുള്ള മറുപടി ആണെന്ന്………………….. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മനസ്സിലായി………………… ഒന്നും മിണ്ടാതെ…,….. ഒരു തീരുമാനമെടുക്കാൻ കഴിയാതെ ഗീതു തിരിച്ചു നടന്നു……………………. ഡോർ തുറക്കാൻ തുടങ്ങവേ ഒരു കാർ തൊട്ടടുത്ത് കൊണ്ടുവന്നു നിർത്തി……………… അതിൽ നിന്നും ഇറങ്ങിയ ആളെ ഒരു നിമിഷം നോക്കി നിന്നു…………………. സേതുവേട്ടൻ…………………. പതിയെ പറഞ്ഞുകൊണ്ട് അയാൾക്കരികിലേക്ക് നടന്നു………………..
തന്റെ സ്വന്തമായ ഒരാളേ കണ്ടപ്പോൾ ഗീതുവിന് ആശ്വാസമായി…………………… ഗീതു………… മോളേ നീയെന്താ ഇവിടെ……………….. സേതു അത്ഭുതത്തോടെ ചോദിച്ചു…………, കേൾക്കാൻ കാത്തിരുന്നത് പോലെ ഗീതു സേതുവിന്റെ നെഞ്ചിൽ തല ചേർത്തു വിതുമ്പി…………………. അമലയും കണ്ണനും ആകെ അന്തംവിട്ടു നോക്കി നിൽക്കുവാണ്……………. അമ്മുട്ടിക്കൊപ്പം ഇരുന്നു ബഹളം വെയ്ക്കുന്ന നാച്ചിയെ അമല കയ്യിലെടുത്തു…………………. ഗീതു കൂടെ നിൽക്കുന്നത് കൊണ്ടാവും കണ്ണൻ സേതുവിനരികെ പോകാൻ മടിച്ചു നിന്നു ………………….. സേതുവിനോട് ഗീതു എന്തൊക്കെയോ പറയുന്നുണ്ട് അതിന് ബാക്കിയെന്നോണം അമലയെ ഇടയ്ക്കിടെ സൂക്ഷിച്ചു നോക്കുന്നുണ്ട് സേതു………………….. ഗീതുവിനെ തോളിൽ തട്ടി ആശ്വസിപ്പിച്ചു അവൾ വന്ന കാറിൽ ഇരുത്തി…………………….. അവൾ പോകുന്നത് നോക്കി നിന്നു………………. തിരികെ അമലയ്ക്കരികിൽ വന്നു നാച്ചിയെ കയ്യിലെടുത്തു……………………… ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു………………….. ചിരിയോടെ നിന്ന കണ്ണന്റെ മുഖം പെട്ടെന്ന് മങ്ങി………….. സേതൂ……. ന്ന് വിളിക്കാൻ തുടങ്ങിയ കണ്ണനെ അമല തടഞ്ഞു…………………
വേണ്ടാ മോനെ സേതു നിൽക്കില്ല………….. എന്തെങ്കിലും അത്യാവശ്യം കാണും പൊയ്ക്കോട്ടെ……………..അവന്റെ രണ്ടു തോളിലും പിടിച്ചു തന്നോട് ചേർത്തു നിർത്തി പറഞ്ഞു…………………… നാച്ചി രണ്ടു കൈയ്യും നീട്ടിപ്പിടിച്ചു കരയുന്നുണ്ടായിരുന്നു…………….. ആ ഒരു കാഴ്ച്ച മാത്രം അമലയിൽ ഒരു നോവുണർത്തി……………….. കാർ ദൂരേക്ക് പോകും വരെ അവർ നോക്കി നിന്നു……………….. കണ്ണനും വല്ലാത്തൊരു വിഷമം ആയി സേതുവിന്റെ പെരുമാറ്റം…………….. അവനൊന്നും മിണ്ടാതെ അകത്തേക്ക് പോയി……………….. നാച്ചി ഉള്ളത് കൊണ്ടാണ് ഇത്രയും പെട്ടെന്ന് വന്നത് തന്നെ………………പക്ഷേ………………… അമ്മുട്ടിയാണെങ്കിൽ ഒന്നും മനസ്സിലാവാതെ അമലയുടെ ഒപ്പം നിന്നു………………… അമ്മുട്ടിയെയും എടുത്ത് അമല കണ്ണന് പിറകെ പോയി………………… ബെഡിൽ കമഴ്ന്നു കിടക്കുകയാണ്……………. ഗീതു കൊടുത്ത വിഷമത്തിലും വലുതായിരുന്നു സേതു അവനോട് കാണിച്ച അവഗണന…………………….. കുഞ്ഞിക്കൈകൊണ്ട് ഇടയ്ക്കിടെ കണ്ണു തുടയ്ക്കുന്നുണ്ട്…………………… കണ്ണൻ ചെറ്റൻ എന്തിനാ കരയുന്നെ അമ്മുമ്മേ………………… അമ്മുട്ടി വിഷമത്തിൽ ചോദിച്ചു……………….
അമല മറുപടി ഒന്നും പറയുന്നില്ലെന്ന് കണ്ടപ്പോൾ മടിയിൽ നിന്നും ഊർന്നിറങ്ങി……………….. കണ്ണന്റെ ഉള്ളിലുള്ള വിഷമത്തിന്റെ പകുതിയേ അവൻ വെളിയിൽ കാട്ടുന്നുള്ളൂന്ന് അമലയ്ക്ക് മനസ്സിലായി………………. കാരണം നാച്ചിയും സേതുവും അവന് അത്രയും പ്രിയപ്പെട്ടവരായിരുന്നു……………….. അമല അവന്റെ മുടിയിൽ തലോടിക്കൊണ്ട് അടുത്തിരുന്നു……………………. കരയന്റാ കണ്ണൻ ചെറ്റാ…,…………….. ദേ മുട്ടായി………………. ഇഞ്ഞൊട്ട് നോക്കിയേ ………….. കണ്ടോ………………. എടുത്തോ………………..മുയുവനും എടുത്തോ……………….രണ്ടു കുഞ്ഞുകയ്യിലും ഇരുന്ന മിട്ടായി ബെഡിൽ വെച്ചിട്ട് കണ്ണനെ വിളിക്കുവാണ് അമ്മുട്ടി…………………..ഇടയിൽ നിറഞ്ഞു വന്ന കണ്ണും തുടച്ചു കൊടുക്കുന്നുണ്ടവൾ……………….. കണ്ണൻ ചെറ്റനോട് കരയണ്ടാന്ന് പറ അമുമ്മേ………………….. അമ്മുട്ടിക്ക് ചങ്കടം വരും………………….അമ്മുട്ടി അമലയോട് വിതുമ്പി പറഞ്ഞു………….. കണ്ണൻ അമ്മുട്ടിയെ ഒളിക്കണ്ണിട്ടു നോക്കിയപ്പോൾ കണ്ടു താൻ കഴിക്കാൻ കൊതിച്ചിരുന്ന ടോഫി……………………… ഒന്നുപോലും തരാതെ മുഴുവൻ അമ്മുട്ടി കഴിച്ചുവെന്ന് കരുതിയ അതേ ടോഫി…………………… പിന്നെ വരാട്ടോ………💕💕💕💕

by