23/04/2026

അച്ഛനോട് ഉച്ചത്തിൽ ആക്രോശിച്ചു സംസാരിക്കുന്ന അമ്മായിയുടെ വാക്കുകൾ കേട്ടപ്പോ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചത് പോലെ തോന്നി അവൾക്ക്..

രചന – അനു

“നീയൊക്കെ എന്ത് തന്ത ആണെടാ…. അഴിഞ്ഞാടി അഞ്ചാണ് ആണുങ്ങൾ കേറി മേഞ്ഞ സാധനത്തിനെ വീട്ടിൽ കേറ്റി പാർപ്പിച്ചിരിക്കുന്നു…. ഞാൻ ഒക്കെ ആണെങ്കിൽ കത്തിച്ച് കളഞ്ഞേർന്നു ആ അസ്സത്തിനെ…

അച്ഛനോട് ഉച്ചത്തിൽ ആക്രോശിച്ചു സംസാരിക്കുന്ന അമ്മായിയുടെ വാക്കുകൾ കേട്ടപ്പോ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചത് പോലെ തോന്നി അവൾക്ക്… ദേഹം മാത്രേ നീറി പുകഞ്ഞിരിന്നുള്ളൂ … മനസ്സ് മരവിച്ചു പോയിരുന്നതാ… വാക്കുകൾ അവയെ ഉണർത്തി മുറിവേൽപ്പിച്ചു.. കണ്ണുകൾ നിറഞ്ഞ് തുളുമ്പിയില്ല… പക്ഷേ അച്ചെടെ മൗനം അതവളെ തളർത്തി…പ്രതികരിക്കാൻ ഉള്ള ശേഷി പോലും തന്നിൽ നിന്ന് വിട്ടകലുന്നത് അവളറിഞു…

“മോളായി പോയില്ലേ ചേച്ചീ … എങ്ങന്യാ ഞാൻ എന്റെ കുഞ്ഞിനെ… വിതുമ്പലോടെ വിശ്വൻ അത് പറഞ്ഞ് നെഞ്ച് തടവി സെറ്റിലേക്ക് ചായ്ഞ്ഞ് ഇരുന്നു…

” നിന്നോട് അന്നെ ഞാൻ പറഞ്ഞതാ അവളെ ദൂരത്തേക്ക് വിട്ട് പഠിപ്പിക്കണ്ട എന്ന്… അന്നേരം എന്തായിരുന്നു … എന്റെ മോള് പഠിക്കട്ടെ ചാടട്ടെ തുള്ളട്ടെ … അഞ്ചെണ്ണം ചവച്ച് തുപ്പിയ ഉച്ചിഷ്ട്ടം ആയി കയറി വന്നില്ലേ …. അതും പഠിപ്പിച്ച സാർ… ആർക്കറിയാം അഞ്ച് പേരൊക്കെ ഉണ്ടെന്ന്… അഞ്ച് തവണ അവന്റെ കൂടെ കിടന്നെന്നാവും

“ചേച്ചീ…. ഇനി കേൾക്കാൻ ത്രാണി ഇല്ലാത്തത് കൊണ്ട് ശങ്കരനിൽ നിന്നും അങ്ങനെയൊരു വിളി ഉയർന്നു..

അമ്മായിക്ക് അത് പിടിച്ചില്ല … പല്ലിറുമ്മി കൊണ്ട് വെച്ച വെള്ളം തട്ടി തെറിപ്പിച്ച് ദീപയെ ഒന്ന് നോക്കി…

“ഹൊ നിൽക്കുന്നത് കണ്ടില്ലേ… ഇവനെ അല്ല പറയണ്ടേ … അമ്മ്യാണ് പോലും.. സ്വന്തം മോളെ നേരെ ചുവ്വെ നടത്താൻ കഴിയാത്ത പു്..*@#@മോൾ ….. ഇനി താഴെ ഉള്ളതിനെ എങ്ങനെ ആണാവോ വളർത്തിയിരിക്കുന്നത്… ഹോസ്റ്റലിൽ തന്നെ അല്ലേ എന്ന് ഒന്ന് അന്വേഷിക്കു പോയിട്ട്….

തന്റെ മോൾക്ക് പറ്റിയ ദുരന്തത്തിന്റെ ആഘാതം വിട്ടുമാറുന്നതിന് മുൻപ് കേൾക്കുന്ന ഇൗ വാക്കുകൾ അവളുടെ തലയെ കുനിപ്പിച്ചെ ഉള്ളൂ… സാരി തലപ്പ് കൊണ്ട് മൂക്ക് ചീട്ടുമ്പോഴും അവരൊന്നും ഉരിയാടാതെ നിന്നു…

“ചേച്ചീ മോളെ ഒന്നു കണ്ടിട്ട്…. പോകാൻ ഒരുങ്ങിയ നിർമലമ്മായിയെ ദീപ വിളിച്ചു..

“കെട്ടില്ലമ്മ അല്ലേ നിന്റെ മോള്… കാണാൻ ആയിട്ട്… പിന്നെ ഒരു കാര്യം പറഞ്ഞേക്കാം… ആങ്ങള പെങ്ങള് ബന്ധം ഒക്കെ വേറെ… അവളുടെ കയ്യിൽ എന്റെ മോൻ ഇട്ട് കൊടുത്ത ആ മോതിരം അങ്ങ് ഊരി വാങ്ങിച്ചേക്ക്‌.. അവന്റെ കയ്യിൽ ഉള്ളത് ഇവിടെ എത്തിച്ചൊണ്ട് … ആ ബന്ധം ഇനി വേണ്ട… നിശ്ചയം അല്ലേ കഴിഞ്ഞുള്ളൂ… വല്ലവന്റെം എച്ചിൽ എന്റെ കുഞ്ഞിന് തിന്നേണ്ട കാര്യം ഇല്ല… തിന്നവനിൽ ഒരുത്തൻ തന്നെ കെട്ടാമെന്ന് പറഞ്ഞ് വന്നില്ലേ അവന് തന്നെ കെട്ടിച്ച് തല ഒഴിയാൻ നോക്ക്‌

മറുത്ത് പറയാൻ അവരുടെ കയ്യിൽ വാക്കുകൾ ഇല്ലായിരുന്നു…..

നിർമല പുറത്ത് നിന്ന് പൂട്ടി ഇട്ട കതക് തുറന്നു… ഇരുട്ട് നിറഞ്ഞ മുറിയിൽ വെളിച്ചം തെളിച്ചു… ഒരു മൂലക്ക് ആയി മുട്ടിന്മേൽ തലച്ചായച്ച് ഇരിക്കുന്ന അവള് തല ഉയർത്തി നോക്കി… പൊട്ടി ഇപ്പോഴും ചോര പൊടിയുന്ന നെറ്റിയും ചുണ്ടും കണ്ടതും നിർമല അറപ്പോടെ നിന്നു… മുൻപ് എപ്പോഴോ കരഞ്ഞ് തീർത്ത കണ്ണുകൾ കുഴിയിലേക്ക് മറഞ്ഞിരിക്കുന്നു… വെളിച്ചം തട്ടുമ്പോൾ അവ പുളിച്ച് അടക്കുവാൻ ധൃതി കൂട്ടി… കൂടുതൽ ഒന്നും പറയാതെ നിർമല പോയി അവളുടെ മോതിരവിരലിൽ കിടക്കുന്ന നിശ്ചയമോതിരം ഊരി എടുത്തു…. ചതഞ്ഞമർന്ന വിരലിൽ നിന്നും വലിച്ചെടുത്തപ്പോൾ പോലും വാവിട്ട് കരഞ്ഞില്ല അവൾ.. മനസ്സിൽ അത്രത്തോളം വേദനിക്കുന്നത് കൊണ്ടാകാം… പുറത്ത് പറഞ്ഞ വാക്കുകൾ ഓരോന്നും ആ സ്ത്രീ അടുത്തേക്ക് വരുമ്പോൾ അവൾക്കുചത്തിൽ കേൾക്കാമായിരുന്നു …

അമ്മായി മുറിയിൽ നിന്നും പോയി വാതിൽ കൊട്ടി അടച്ചപ്പോൾ അവള് വീണ്ടും ചുരുണ്ട് കൂടി…. ജീവിതമേ ഇരുട്ടിലേക്ക് തള്ളി ഇട്ട് കഴിഞ്ഞു… പടി ഇറങ്ങി പോകുന്ന നിർമലയെ ആരും എതിർക്കാൻ നിന്നില്ല… തന്റെ മോളെ പറ്റി പുറത്ത് കൂടി നിൽക്കുന്ന നാട്ടുകാരുടെ കുത്തുവാക്കുകൾ വകവെക്കാതെ കതക് കുറ്റി ഇട്ട് രണ്ടാളും അവളുടെ മുറിയിലേക്ക് നടന്നു…

ഇരുട്ടിൽ ഇരിക്കുന്ന തന്റെ മോളെ കണ്ടതും വിശ്വന്‍റെയും ദീപയുടെയും നെഞ്ച് പിടഞ്ഞു … ആറ്റ് നോറ്റ് വഴിപാടുകളും നേർച്ചകൾകൾക്കും ശേഷം ദൈവം തന്ന നിധി .. വൈദ്ദേഹി …ലാളിച്ച് ഓമനിച്ചു വളർത്തിയിട്ടും ഒന്നിന് വേണ്ടിയും വാശി പിടിച്ചട്ടില്ല.. പഠിക്കാൻ മിടുക്കി ആയത് കൊണ്ടാണ് അവളെ അന്യ നാട്ടിലേക്ക് പഠിക്കാൻ വിട്ടത് … അത്രയും ദൂരത്തേക്ക് അവളെ പഠിക്കാൻ വിട്ടത് അവളെ പിച്ചി ചീന്തിയ വിവരം അറിഞ്ഞപ്പോൾ മുതൽ അവർക്ക് തെറ്റായി തോന്നി …. ഒരു അച്ഛനും അമ്മയും കാണാൻ ഒരിക്കലും പാടില്ലാത്തത് … ഹൃദയം നുറുങ്ങി പോയിരുന്നു ജീവന് വേണ്ടി മല്ലിടുന്ന തന്റെ മോളെ കണ്ടപ്പോ…

ഇരുവരും അവൾക്ക് അരികിലേക്ക് ഇരുന്നു…

“മോ…ളെ…. പതർച്ചയോടെ വിശ്വൻ തലതാഴ്ത്തി ഇരിക്കുന്ന അവളുടെ തലമുടിയിൽ തലോടി…

കളിയും ചിരിയും മാഞ്ഞ അവളെ അവർക്ക് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല… പത്തൊൻപത് വയസ്സ് തികയുമ്പോഴേക്കും തന്റെ മോൾക്ക് ഇങ്ങനെ ഒരു വിധി പറ്റിയല്ലോ എന്നോർത്ത് ആ അച്ഛന്റെ ഹൃദയം തേങ്ങി … അവളെ മാറോട് ചേർത്ത് പിടിച്ച് പൊട്ടികരയുമ്പോൾ ഒന്ന് തേങ്ങാൻ പോലും കഴിയാതെ അവളായിരിപ്പ്‌ തുടർന്നു… പക്ഷേ അവരെ ഇനിയും തളർത്താൻ തന്നെ കൊണ്ടാവില്ല …. മുഖത്ത് കൃത്രിമ പുഞ്ചിരി എടുത്ത് അണിഞ്ഞു…

“എന്റെ സാർ ആയിരുന്നില്ലേ അമ്മേ ശരത്ത് … അറിഞ്ഞില്ല എന്നെ വെറും ശരീരമായി കാണുമെന്ന്….

പതർച്ചയൊടെ പറയുന്ന അവളെ അവരാശ്വസിപ്പിച്ചു

“കുഞ്ഞി എന്നാ വരാ അമ്മേ….

” അവിടെ പോയി കൊണ്ട് വരണ്ടെ മോളെ അവളെ … നാളെയോ മറ്റന്നാളോ പോയി കൊണ്ട് വരാം…

കുഞ്ഞി…. എന്റെ അനിയത്തി… വൈഗ എന്നാണ് പേര്.. ഇപ്പോ പ്ലസ് ടുവിന് പഠിക്കുന്നു… ഹോസ്റ്റലിൽ നിന്നുള്ള പഠനം… അവള് വന്നാ തനിക്ക് അൽപ്പം എങ്കിലും ആശ്വാസം കിട്ടും… ഇനി അവളും ചേച്ചിയെ ഒരു പ്രോസ്ട്ട്യുട്ട്‌ ആയി കരുതിയാലോ എന്ന ഭയം അവളുടെ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നു…

തന്റെ ആവശ്യപ്രകാരം തന്നെ അവളെ നാട്ടിൽ എത്തിച്ചു… താൻ ഭയപ്പെട്ടത് പോലെ ഒന്നും ഉണ്ടായില്ല… അവളുടെ മാറിൽ വീണു ഭാരങ്ങൾ പെയ്ത് തീർത്തപ്പോൾ പുതു ഉണർവ് കൈ വന്ന് ചേരുന്നത് പോലെ … അമ്മായി ഉൾപെടെ എല്ലാവരും തള്ളി പറഞ്ഞപ്പോ അവളുടെ കൈ താങ്ങ് ആയി കുഞ്ഞിയുടെ ശബ്ദം ഉയർന്നു കേട്ടു… ചേച്ചിയെ ഇൗ അവസ്ഥയിൽ ആക്കിയ അവന് തന്നെ കെട്ടിച്ച് വിടില്ല എന്നവളാണ് തീർത്ത് പറഞ്ഞത്…

പക്ഷേ തറവാടിന് ചീത്ത പേരുണ്ടാക്കിയവളെ മുൻ കയ്യെടുത്ത് കെട്ടിക്കുമെന്ന് കച്ചകെട്ടി എല്ലാവരും വീട്ടുമുറ്റത്ത് അണിനിരന്നു… നിശ്ചയിച്ച് ഉറപ്പിച്ച മുറച്ചറുക്കൻ വരെ…. എല്ലാം യാന്ത്രികമായി നടന്നു … ആരും കാണാതെ തന്നെ തളർത്തുന്ന വാക്കുകൾ തലങ്ങും വിലങ്ങുമായി വന്നു… ഇപ്പോ ഇൗ കല്യാണത്തിന് സമ്മതിച്ചില്ല എങ്കിൽ എന്റെ കുഞ്ഞിയുടെ ഭാവി പോലും അവതളാതിൽ ആകുമെന്ന് അറിഞ്ഞപ്പോൾ ഇഷ്ട്ടകെടോടെ കല്യാണത്തിന് സമ്മതിച്ചു… അച്ഛനും അമ്മയ്ക്കും കുഞ്ഞിക്കും പകപ്പ്‌ ആയിരുന്നു… അവരെ പറഞ്ഞ് മനസ്സിലാക്കി…

ദിവസങ്ങൾക്ക് ശേഷം മുഖത്ത് ചായങ്ങൾ വീണു… പാവയെ പോലെ ഇരുന്നു കൊടുത്തു… അമ്മായി തന്നെ എല്ലാത്തിനും ഓടി നടക്കുന്നുണ്ട്… നിശ്ചയം ഒന്നും ഇല്ല നേരെ കല്യാണം…

“ദെ ചെക്കൻ കൂട്ടർ എത്തി…..

പുറത്ത് നിന്നുള്ള വിളി വന്നതും എല്ലാവരും അങ്ങോട്ടേക്ക് പാഞ്ഞു മുറിയിൽ താനും കുഞ്ഞിയും അവശേഷിച്ചു…

“ചേച്ചി ഇത് വേണോ…. ഒന്നൂടെ ആലോചിച്ചിട്ട് പോരെ….

അവസാനമായും പ്രതീക്ഷയോടെ നോക്കുന്ന അവളെ തല ഉയർത്തി നോക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല…..

മുറിയിൽ നിന്നും അവളെ കൂടെ പറഞ്ഞ് വിട്ട് പൊട്ടികരയുമ്പോൾ ഉള്ളിൽ പകയുടെ എരിപോട് പുകയുന്നുണ്ടായിരുന്നു… ജനാലക്ക്‌ അരികിൽ നിന്നും പുറത്തേക്ക് പാളി നോക്കി…. അച്ഛൻ ഒരു മൂലക്കിൽ നിൽപ്പുണ്ട്…. അച്ഛന്റെ അടുത്തായി കുഞ്ഞിയും…

അച്ഛന്റെ അടുത്തേക്ക് അനുഗ്രഹം വാങ്ങാൻ പോകുന്ന ശരത്തിനെ കണ്ടതും മനസ്സ് പെരുമ്പറ മുഴക്കി… അച്ഛന്റെ കാലിൽ വീണിട്ടും കണ്ണുകൾ തന്റെ കുഞ്ഞിയുടെ വെളുത്ത കാലിൽ ആണെന്ന് കണ്ടപ്പോൾ അവള് മനസിലാക്കി അവന്റെ വരവിന്റെ ഉദ്ദേശ്യം

അച്ഛന്റെ കാലിൽ വീണിട്ടും കണ്ണുകൾ തന്റെ കുഞ്ഞിയുടെ വെളുത്ത കാലിൽ ആണെന്ന് കണ്ടപ്പോൾ അവള് മനസിലാക്കി അവന്റെ വരവിന്റെ ഉദ്ദേശ്യം…അമർഷത്താൽ വിരലുകൾ ജനലഴിയിൽ പിടിമുറുക്കി…

പിന്നിൽ കതക് തുറന്ന് തനിക്ക് യാതൊരു പരിചയവും ഇല്ലാത്ത ഒരു സ്ത്രീ കയറി വന്നു… ഭാവഭേദങ്ങൾ ഇല്ലാതെ കതക് അടച്ച് കുറ്റി ഇട്ട് തന്നെ നോക്കി…

“മോളിവിടന്ന് രക്ഷപ്പെട്ട് പൊക്കൊ….

ആധിയോടെ തന്നെ പിടിച്ച് രക്ഷപെടാൻ പറയുന്ന സ്ത്രീയെ ഞാൻ ഒരിക്കൽ കൂടി ഉറ്റുനോക്കി…. ഞാൻ എന്തിന് രക്ഷപ്പെടണം … എങ്ങോട്ട്… ഇത് തന്നോട് വന്നു പറയാൻ ഇപ്പോ മുന്നിൽ വന്നു നിൽക്കുന്ന ആളെ പോലും മുൻപരിചയം ഇല്ല …

സംശയങ്ങളുടെ മറനീക്കി ആ സ്ത്രീ തന്നെ എന്നോട് പറഞ്ഞ് തുടങ്ങി… ശരത്തിന്റെ ഏട്ടത്തിയമ്മ നിഷ.. ഒരു സാർ എന്ന നിലയിൽ മാത്രം അറിഞ്ഞിരുന്ന അയാളെ പറ്റി ഞാൻ കൂടുതൽ അറിയാൻ തുടങ്ങി.. കാമം അടക്കാൻ വേണ്ടി അധ്യാപകവൃത്തി ചുമക്കുന്ന ഒരു മനുഷ്യൻ … താൻ അതിൽ എണ്ണപെടാൻ കഴിയാത്തവളിൽ ഒരുവൾ … ഇത് പോലെ കൂട്ടുക്കാരെ ചേർത്ത് മാനഭംഗം വരുത്തി നല്ല പിള്ള ചമഞ്‌ ഇയാൾ കെട്ടിയ സ്ത്രീകളുടെ എണ്ണം അനവധി … കെട്ടി കഴിഞ്ഞ് പണം വാങ്ങി മറ്റുള്ളവർക്ക് മുന്നിൽ കാഴ്ച്ച വെക്കും… തന്നെയും ഇപ്പോ കെട്ടാൻ വന്നതിന്റെ പിന്നിലെ രഹസ്യം …
നാണക്കേടിന്റെ പേരിൽ ചെക്കനെ പറ്റി തരിമ്പ് പോലും അന്വേഷിക്കാതെ വീട്ടുകാർ കെട്ടിച്ച് വിടും… തന്റെ കുടുംബക്കാരെ പോലെ അവിടെയും കാണും മനുഷ്യർ എന്ന് അവൾക്ക് തോന്നി…

പറയുമ്പോൾ എല്ലാം ജനലഴിയിലൂടെ അവർ പുറത്തേക്ക് നോക്കുന്നുണ്ടായിരുന്നു … പറയുമ്പോൾ വാക്കുകളിൽ പതർച്ചയും… അതിൽ നിന്നും തന്നെ അവർക്ക് ശരത്തിനെ ഭയം ആണെന്ന് എനിക്ക് മനസിലാക്കാൻ കഴിഞ്ഞു… അവനിൽ നിന്നുള്ള ഒളിച്ചോട്ടം ഞാൻ ആഗ്രഹിചില്ല…. നീതിക്ക് വിട്ട് കൊടുക്കാതെ വകവേരുത്താൻ ഉള്ളിന്റെ ഉള്ളിൽ നിന്ന് പറയുന്നു… തനിക്ക് അതിനുള്ള കെൽപ്പ് ഉണ്ടോ എന്ന ചോദ്യവും ഒപ്പത്തിനൊപ്പം ആയി ഉയർന്നു..

തനിക്ക് ഇനി യാതൊന്നിനും പേടി ഇല്ലായെന്ന് പറയുമ്പോൾ അവരുടെ കണ്ണിൽ നിസ്സഹായത തെളിഞ്ഞു … അതിനുള്ള കാരണവും ആ സ്ത്രീ തന്നെ വെളിപ്പെടുത്തി…. സ്വന്തം ഏട്ടത്തി അമ്മ ആയിട്ട് കൂടി അവരെയും ആ വ്യക്തി കാമം തീർക്കാൻ ഉപയോഗിച്ചിട്ടുണ്ട് എന്ന്…. കേട്ടപ്പോ മിഴികൾ താനേ തുറന്നു…. കുറച്ച് മുൻപ് തന്റെ കുഞ്ഞിയിലേക്ക്‌ നീളുന്ന കണ്ണുകളെ താൻ ശ്രദ്ധിച്ചതാണ്… തന്നിൽ നിന്നും അയാളെ കൊല്ലാൻ കഴിഞ്ഞില്ല എങ്കിൽ കുഞ്ഞിക്ക്‌ എന്തെങ്കിലും സംഭവിക്കുമോ എന്ന ചിന്ത ചിതറി വീണ മഷി പോൽ പടർന്നു..

എന്റെ പക പോക്കലിന്റെ പേരിൽ എനിക്ക് എന്റെ കുഞ്ഞിയെ അയാളുടെ കണ്ണുകൾക്ക് പോലും വിട്ട് കൊടുക്കാൻ വിസമ്മതിച്ചു … തന്നെ കെട്ടിയാൽ ആ പേരും പറഞ്ഞ് അയാൾക്ക് ഇൗ വീട്ടിൽ അധികാരത്തോടെ കടന്നു കൂടാം…അരുതാത്തത് സംഭവിച്ചാലും പഴി കുഞ്ഞിക്ക് തന്നെ ആകും… അതിനിപ്പോൾ തന്റെ ജീവിതം തന്നെ തെളിവാണ്…. തന്നെ പറഞ്ഞ് മനസ്സിലാക്കി ഏട്ടത്തി ഇറങ്ങി പോകുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു പോയി… തനിക്ക് ഇങ്ങനെ ഒരു വിധി എഴുതിയ ദൈവത്തെ പോലും വിളിച്ചു … മനസ്സിലേക്ക് ഓടി വന്ന ആശയത്തിൽ തന്നെ അവസാനം ഉറച്ച് നിന്നു പരിണിത ഫലങ്ങൾ ഏതും ആലോചിക്കാതെ …

പുറത്ത് കൊട്ടും കുരവയും ആർപ്പുവിളികളും ഉയർന്നു… ഒരു നാട് മൊത്തം കെട്ടിച്ച് വിടാൻ ആർത്തി മൂത്ത് പരക്കം പായുന്നു… കുട്ടിയെ വിളിക്കാൻ ആയി മുറിയിലേക്ക് വന്നവർ അവളെ കണ്ട് അമ്പരന്നു … ഉടുത്തിരുന്ന പുടവ ഇപ്പോ ദേഹത്ത് ഇല്ല … പണ്ട് ഉണ്ടായിരുന്ന കുഞ്ഞു മൊട്ടിന്റെ കമ്മൽ ഒഴികെ ആഭരണങ്ങൾ ഒന്നും ഇല്ല… എല്ലാം അഴിച്ച് കിടക്കയിൽ വെച്ചിരിക്കുന്നു … മുല്ലപ്പൂ പൊട്ടിച്ച് മുറിയാകെ ചിതറി കിടപ്പുണ്ട് … പഴേ ഒരു ചുരിദാറിൽ ഇൗ സമയത്ത് അവളെ സങ്കൽപ്പിക്കാൻ പോലും വിളിക്കാൻ വന്നവർക്ക് കഴിഞ്ഞില്ല…

ചിലർ അമ്മയെയും അമ്മായിയെയും വിളിക്കാൻ ആയി പുറത്തേക്ക് ഓടുന്നത് കണ്ടൂ…അപ്പോഴെക്കും തന്റെ മുന്നിൽ വെച്ച് തന്നെ മുറുമുറുപ്പ് പൊന്തി തുടങ്ങി… മുറിയിൽ നിന്നും തല ഉയർത്തി തന്നെ വെളിയിലേക്ക് ഇറങ്ങി.. കല്യാണം കൂടാൻ വന്നവര് കല്യാണപെണ്ണിനെ മിഴിച്ച് നോക്കുന്നുണ്ട്… വകവെക്കാെൻ നിന്നില്ല…അമ്മയുടെയും കുഞ്ഞിയുടെയും മുഖത്ത് ആശ്വാസവും സന്തോഷവും നിറഞ്ഞ പുഞ്ചിരി ഒളിഞ്ഞും തെളിഞ്ഞും കണ്ടൂ.. അമ്മായി കലി പൂണ്ട് തന്റെ അടുത്തേക്ക് പാഞ്ഞ് എത്തി…

“നിനക്കിത് എന്തിന്റെ കേടാ …. പോയി വസ്ത്രം മാറ് …

ആരും കാണാതെ കയ്യിൽ പിച്ചി തന്നെ അവിടെ നിന്നും ചലിപ്പിക്കാൻ അമ്മായി വിഫലശ്രമം നടത്തി… നീങ്ങുന്നില്ല കണ്ടപ്പോ ആ മുഖം ഇരുണ്ട് കൂടി..

“നിങ്ങള് എല്ലാരും ഒന്ന് പുറത്തോട്ട്‌ നിക്കൂട്ടോ… കുഞ്ഞി നമ്മുടെ ആൾക്കാരെ ഇങ്ങോട്ട് വിളിക്ക്….

തന്നെ മുറിക്ക് മധ്യത്തിൽ കൊണ്ട് നിർത്തി … ചുറ്റും ബന്ധുക്കൾ കൂടി… കല്യാണം വേണ്ട പറഞ്ഞപ്പോൾ ഭൂരിഭാഗവും എതിർത്തു… തനിക്കൊപ്പം നിന്നവരുടെ എല്ലാ അഭിപ്രായങ്ങളും കാറ്റിൽ പറത്തി … അമ്മായിക്ക് അപ്പോഴും കതിർ മണ്ഡപത്തിൽ ഇരിക്കുന്ന ചെറുക്കനെ പറ്റി ആണ് ചിന്ത.. തന്നെ വലിച്ച് കീറിയവനെ വാക്കുകൾ കൊണ്ട് പൂവിട്ട് പൂജിക്കുന്നത് കണ്ടപ്പോ അമ്മായിയെ അന്നാദ്യമായി വെറുത്തു… പെൺമക്കൾ ഇല്ലാത്തത് കൊണ്ട് തങ്ങളെ ജീവൻ ആയിരുന്നു അമ്മായിക്ക്.. ആ അമ്മായി തന്നെ ഇത്രയും അധഃപതിച്ചു പോയല്ലോ എന്നവളോർത്തു…

മുറിയിൽ പോയി പുടവയും ആഭരണങ്ങളും കുഞ്ഞി അമ്മായിയുടെ കയ്യിൽ കൊണ്ട് വെച്ച് കൊടുത്തു… ചെറുക്കനെ വിഷമിപ്പിക്കണ്ട അമ്മായി തന്നെ കെട്ടിക്കൊളാൻ അവൾ പറഞ്ഞപ്പോൾ തന്റെ മുറച്ചറുക്കൻ ആയ ദീപെട്ടന്റെ കൈകൾ അവൾക്ക് നേരെ പൊങ്ങി … പിന്നെ എന്തോ ഓർത്ത് അത് പിൻവലിച്ച് തനിക്ക് മുന്നിൽ വന്നു നിന്നു… തല ഉയർത്തി നോക്കുന്നതിന് മുൻപ് കരണം പുകച്ചുള്ള അടി ആയിരുന്നു… ഉണക്കം വിട്ട് മാറാത്ത കവിൾ അടിയിൽ വീണ്ടും നീറി… വേദനയിൽ കണ്ണ് നിറഞ്ഞു തുളുമ്പി …. ശരത്തും ദീപ്പെട്ടനുമായും എനിക്ക് സാമ്യത തോന്നി… എന്റെ ശരീരം തന്നെയല്ലേ ഏട്ടനും മോഹിച്ചത്‌ … മനസ്സ് കൊണ്ട് എന്നെ സ്നേഹിച്ചിരുന്നു എങ്കിൽ ഇപ്പോ ഇൗ കയ്യിൽ ഏട്ടന്റെ നിശ്ചയമോതിരം ഉണ്ടാകുമായിരുന്നു …കേൾക്കുമ്പോൾ ഏട്ടനെ പോലെ അമ്മായിയും വിളറി തല താഴ്ത്തി … മറ്റൊന്നും പറയാതെ മുറിയിലേക്ക് കയറി വാതിൽ കൊട്ടി അടച്ചു…

പുറത്ത് വന്നവരോട് കല്യാണം നടക്കില്ല എന്നറിയിച്ചു … ശരത് തന്നെ ആകണം വിവരം കേട്ട് വീട്ടിലെ പലതും തച്ചുടക്കുന്ന ശബ്ദം മുറിയിൽ ഇരുന്നും ഞാൻ കേട്ടു… വാതിൽ വന്ന് ചവിട്ടി പൊളിക്കാനും മറ്റും നോക്കി… അയാൾ കെട്ടിപ്പടുത്ത മോഹ കൊട്ടാരങ്ങൾ ആണ് തന്റെ വേണ്ട എന്നൊരു വാക്ക് കൊണ്ട് തകർന്നു അടിഞ്ഞത്…ആരേക്കോയോ ചേർന്ന് അയാളെ തടഞ്ഞ് വീട്ടിൽ നിന്നും ഇറക്കി വിട്ടു… അതോടെ നാട്ടുകാർക്കും വീട്ടുകാർക്കും പറഞ്ഞ് നടക്കാൻ ഉള്ള മറ്റൊരു കാരണം കൂടി ആയി..

പിന്നീട് ഉള്ള എന്റെ ദിനങ്ങൾ മുഴുവൻ അവനെയും മറ്റ് നാലുപേരെയും നിയമത്താൽ ബന്ധിതം ആക്കുന്നതിൽ ആയിരുന്നു …. കോളേജിൽ പഠിച്ചവരുടെ പലരുടെയും മൊഴികൾ എനിക്ക് തുണ ആയി… സംഭവം നടന്ന ഹോട്ടൽ മുറിയിലെ ദൃശ്യം ലഭിച്ചു… ഭീഷണി മുഴക്കി അയാളുടെ കോളുകൾ വരുന്നതിനെ ധൈര്യത്തോടെ നേരിട്ടു… രാത്രികൾ പോലും പകലുകളാക്കി…
ദിവസങ്ങൾ പോകും തോറും എന്നിലെ അവശത കൂടി വന്നതെ ഉള്ളൂ… മാസങ്ങളിൽ ചുവന്നു പൂക്കുന്ന ആ ദിനങ്ങൾ എന്നിൽ നിന്നും മാഞ്ഞ് തുടങ്ങി…. അച്ഛൻ ആരാണെന്ന് കൈ ചൂണ്ടി കാണിക്കാൻ പോലും അറിയാതെ എന്നിൽ പുതുജീവൻ നാമ്പിട്ടു … നശിപ്പിച്ചു കളയാൻ ചെവി കാർന്ന് തിന്ന് ചുറ്റുമുള്ളവർ പറയുന്നതിന് മുൻപേ എന്നിൽ മാതൃത്വം ജനിച്ചിരുന്നു… കുഞ്ഞി എല്ലാത്തിനും എനിക്കൊപ്പം ഉണ്ടായിരുന്നു… ഞാൻ എടുക്കുന്ന തീരുമാനത്തിൽ എന്നെ ഉറപ്പുളവൾ ആക്കാൻ…..

എന്റെ പരാതിയെ തുടർന്ന് ശരത്തിനെയും കൂട്ടരെയും അറസ്റ്റ് ചെയ്തു …. പക്ഷേ കേസിന്റെ വിധി നാൾക്ക് നാൾ നീണ്ടു… പേരിടുത്ത വക്കീൽ തന്നെയായിരുന്നു അവരുടെതും… മാസങ്ങൾ കഴിഞ്ഞിട്ടും താൻ ആഗ്രഹിച്ച വിധി വന്നില്ല… ജാമ്യം നൽകാതിരുന്നത് നിയമത്തിൽ ഉള്ള എന്റെ വിശ്വാസത്തിന്റെ ആക്കം കൂട്ടി… വയർ വീർത്ത് വന്നു… കാലിൽ നീര് കെട്ടി … പിഴച്ചു പേറുവാൻ പോകുവാനെന്ന് കേൾക്കുമ്പോൾ കാതുകൾ പൊത്തി… തന്റെ ഉള്ളിൽ ഉള്ള ആ കുഞ്ഞു ജീവൻ പോലും ആ പുഴുത്ത വാക്കുകൾ കേൾക്കാതിരിക്കാൻ …

*****

ഇന്നാണ് വിധി വരുന്ന ദിവസം…. പ്രതിഭാഗം വക്കീലിന്റെ തനിക്ക് നേരെ ഉള്ള ചോദ്യ മുനകൾ എത്ര കൂർത്തത്താകും എന്നറിഞ്ഞിട്ടും വീർത്ത് ഉന്തിയ വയറും വെച്ച് ഞാൻ കോടതി പടിയിൽ കയറി….

“ഇര ചത്തൊന്നും പോയിട്ടില്ലല്ലോ … പിന്നെ എന്തിനാണ് വധ ശിക്ഷ… ചത്ത് പോയവരുടെ പ്രതികൾക്ക് പോലും നമ്മൾ വധശിക്ഷക്ക് വിധിക്കാറില്ല

വധശിക്ഷക്ക് വിധിക്കപ്പെടട്ടെ എന്ന് ആക്രോശിച്ച എനിക്ക് മുന്നിൽ വക്കീൽ നിരത്തിയ ന്യായം കേട്ട് ആ നീതി പീഠത്തെ നിസ്സംഗതയോടെ നോക്കി നിന്നു… ഒരു പെണ്ണിന്റെ മാനത്തിന് അത്രയും വില കൽപ്പിക്കുന്നില്ല എന്നത് ഞാൻ തിരിച്ചറിഞ്ഞു …. പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ രണ്ട് ലക്ഷം രൂപ പിഴ … പുച്ഛത്തോടെ തന്നെയാണ് ഞാൻ ആ വിധിയെ വരവേറ്റത്…

“ചേച്ചി വാ … മതി.. നമ്മുക്ക് ഇവിടെ നിന്നും പോകാം….

തളർന്നിരിക്കുന്ന അവളെ ചേർത്ത് പിടിച്ച് കാറിന്റെ അടുത്തേക്ക് നടന്നു… പ്രതികളെ ജീപ്പിലേക്ക്‌ കയറ്റുകയായിരുന്നു അന്നേരം… ശരത്തും മറ്റും പകയോടെ തന്നെ നോക്കുന്നുണ്ട്… ഞാനത് കാര്യമാക്കിയില്ല … കാരണം ഇപ്പോ അവന് ഉള്ള ജീവൻ എന്റെ ദാനം ആണ്……

പക്ഷേ പ്രതീക്ഷകളെ തെറ്റിച്ച് കൊണ്ട് പോലീസുകാരിൽ നിന്നും കുതറി അവൻ വൈദ്ദേഹിയുടെ അടുത്തേക്ക് പാഞ്ഞ് അടുത്തു…. കോപത്താൽ ജ്വലിച്ച് നിൽക്കുന്ന അവൻ അവളുടെ നാഭി നോക്കി ചവിട്ടി…..
നിലവിളിച്ച് നിലത്തേക്ക് ഊർന്നു വീഴുമ്പോൾ കാലിൽ കൂടി ചുടു രക്തം പുറത്തേക്ക് പ്രവഹിച്ചു …

കോപത്താൽ ജ്വലിച്ച് നിൽക്കുന്ന അവൻ അവളുടെ നാഭി നോക്കി ചവിട്ടി…..
നിലവിളിച്ച് നിലത്തേക്ക് ഊർന്നു വീഴുമ്പോൾ കാലിൽ കൂടി ചുടു രക്തം പുറത്തേക്ക് പ്രവഹിച്ചു….
മണ്ണിൽ വേദനയോടെ പുളഞ്ഞു… ആ വേളയിലും ആ മനുഷ്യനിൽ എനിക്ക് കുറ്റബോധം തരിമ്പ്‌ പോലും കണ്ടില്ല….

“കു…… കുഞ്ഞീ … ന്റെ കുഞ്ഞ്… ആഹ്‍ …… കുഞ്ഞിയുടെ കയ്യിൽ അള്ളിപ്പിടിച്ച് കേഴുമ്പോ തന്നിൽ പിന്നും ഒരു ജീവൻ അകന്നു പോകുന്ന തോന്നൽ മുറുകി ..
ബോധം അങ്ങ് അകലേക്ക് മറഞ്ഞ് പോകുമ്പോഴും ചുണ്ടിൽ തന്റെ കുഞ്ഞെന്ന മന്ത്രം മാത്രമേ ഉയർന്നു പൊങ്ങിയുള്ളൂ….. മോളെ എന്ന് വിളിച്ച് കരയുന്ന അച്ഛന്റെയും അമ്മയുടെയും ശബ്ദം പ്രതിധ്വനിച്ചു ….

മിഴികൾ ആയാസപ്പെട്ട് തുറന്നു … മയക്കം എന്നിൽ നിന്നും വിട്ടുമാറിയിരുന്നില്ല … പുഞ്ചിരിച്ച് കൊണ്ട് ഒരു നേഴ്സ് അടുത്തേക്ക് വന്നു…. തനിക്കിപ്പോ കുഴപ്പമില്ല എന്നറിഞ്ഞപ്പോൾ ആ പുഞ്ചിരിക്ക് മാറ്റ് കൂടിയത് പോലെ….
ബന്ധുക്കളെ വിവരം പറയട്ടെ എന്ന് പറഞ്ഞ് ആ നേഴ്സ് അവിടെ നിന്നും പോയി… തലക്ക് വലിയൊരു ഭാരം ഉണ്ടായിരുന്നു… അത് കൊണ്ട് തന്നെ ഇങ്ങനെ ഒരു കിടത്തത്തിന്റെ കാര്യം ഓർക്കാൻ മുതിർന്നില്ല ….

കാണാൻ എത്തിയവരുടെ മുഖത്ത് വിഷാദം തളം കെട്ടി കിടപ്പുണ്ട് .. മിഴിനീർ വാർക്കുന്നുണ്ട് … അതിന് മാത്രം തനിക്ക് എന്ത് സംഭവിച്ചു… കണ്ണുകൾ ഇറുകെ പൂട്ടി… കോടതി വരാന്ത കണ്ണിൽ തെളിഞ്ഞു … വിധിയും തന്നിലേക്ക് പാഞ്ഞ് വന്ന ശരത്തിനേയും കൺമുന്നിൽ ഒരിക്കൽ കൂടി കണ്ടൂ… നെഞ്ചിലേക്ക് തീ പാഞ്ഞ് കേറി … ഡ്രിപ്പ് ഇട്ട കൈ നെഞ്ചില് തടവി താഴേക്ക് ഇറങ്ങി …. വിരൽ കൊണ്ട് പരതി .. വീർത്തുന്തിയ വയർ ഇന്നവിടെ ഇല്ല … ഉള്ളിൽ മിടിക്കുന്ന ജീവന്റെ തുടിപ്പ് ഇന്നില്ല.. വലിയ ഒരു ശൂന്യത മിഴികൾ തുറന്നപ്പോഴേ അവൾക്ക് അനുഭവപ്പെട്ടിരുന്നു … ഭൂമി പിളർന്ന് താഴേക്ക് ഊർന്നു പോകാൻ കൊതിച്ചു. … അലറി കരഞ്ഞു… തന്റെ അവസ്ഥ സഹിക്കാൻ കാണാൻ വയ്യാതെ പൊത്തി കരയുന്ന പോറ്റി വളർത്തിയവരെ കണ്ടില്ലാന്നു നടിച്ചു … മാതൃത്വം തന്നെ തളർത്തി….

“ഡോക്ടറെ ന്റെ കുഞ്ഞ്…. നിക്ക് ന്റെ കുഞ്ഞിനെ വേണം …. അപേക്ഷ സ്വരം പിന്നീട് രൗദ്ര ഭാവം പൂണ്ടു …മാനസികനില നഷ്ട്ടപ്പെട്ടു…. ചലനമറ്റു കിടക്കുന്ന മിഴികൾ പൂട്ടി ഇപ്പോഴും ഉറങ്ങുന്ന ആ കുഞ്ഞിനെ കണ്ടപ്പോൾ നിയന്ത്രണം വിട്ട് പോയിരുന്നു…ദിവസങ്ങൾക്ക് ശേഷം താൻ നൊന്തു പ്രസവിക്കേണ്ട കുഞ്ഞിനെ ഇങ്ങനെ കാണാൻ ആണല്ലോ വിധിച്ചത് ….

“കൊന്നതാ ആ ദുഷ്ടൻ. ….. തന്റെ ദേഹത്തെ കളങ്കപ്പെടുത്തിയപ്പോൾ പോലും അവനെ കൊല്ലാതെ വിട്ടതാണ്…. ഇൗ ലോകം കാണിക്കാതെ അൽപ്പം പോലും ദയ കാട്ടാത്ത എന്റെ കുഞ്ഞിനെ ഇഹലോകതേക്കയച്ച ആ നീചനെ അന്നവൾക്ക്‌ കൊല്ലാൻ തോന്നി …

അവളുടെ മാറ്റത്തിൽ ഏവരും നടുങ്ങിയിരുന്നു…. വീർത്തുന്തിയ വയറുള്ളത് പോലെ തന്നെ അവള് നടക്കാൻ തുടങ്ങി.. നീര് വിങ്ങാത്ത കാലിൽ നീരാണെന്ന് പറഞ്ഞ് പരിഭവം നടിക്കാൻ തുടങ്ങി… വാവയുടെ അനക്കം കേൾക്കുന്നു പറഞ്ഞ് കുഞ്ഞിയെ കൊണ്ട് നിർബന്ധിച്ച് വയറിനോട് കാതുകൾ വെപ്പിക്കാൻ ശാഠ്യം പിടിച്ചു തുടങ്ങി…. അവൾക്ക് അവളെ തന്നെ നഷ്ട്ടപ്പെട്ടു ..

മാസങ്ങൾക്ക് ശേഷം കൗൺസലിംഗ് സെന്ററിൽ നിന്നിറങ്ങുമ്പോൾ അവിടേക്ക് കയറി വരുന്ന ഒരമ്മയെയും കുഞ്ഞിനെയും കണ്ടപ്പോൾ ഹൃദയം ശരവേഗത്തിൽ മിടിച്ചു… മിഴിനീർ ചാലിട്ടോഴുകി … താങ്ങെന്നോണം അച്ഛയെ മുറുകെ പിടിച്ചു….

“ഒന്നുല്ല മോളെ അതൊന്നും ഇനി ആലോചിക്കാൻ നിക്കണ്ട.. ജീവിതത്തിൽ കഴിഞ്ഞ് പോയ ഏടുകൾ ആയി അവയെ കീറി മാറ്റിയേക്ക്‌…

നിസ്സാരവൽകരിച്ച്‌ അച്ഛൻ ഒന്നും പറയില്ല എന്ന് തനിക്ക് അറിയാം … തന്നെ ഇനി അങ്ങനെ ഒരു അവസ്ഥയിൽ കാണാൻ കഴിയുന്നുണ്ടാവില്ല പാവത്തിന് … പഴേ വൈദ്ദേഹിയിലേക്ക് ഇനിയൊരു തിരിച്ച് പോകലിന് സാധിക്കില്ല എങ്കിലും ഇനിയും തന്നെ സ്നേഹിക്കുന്നവരെ കണ്ണീർ കുടിപ്പിക്കാൻ വയ്യ. .. അതിനായി തനിക്ക് ഒരു മാറ്റം ആവശ്യമാണ് … കളിച്ചിരികൾ ഓരോന്ന് ആയി കൊണ്ട് വരാൻ ശ്രമിച്ചു… കൂട്ടായി കുഞ്ഞിയും കൂടെ കാണും… വീടിനെ പഴേ അന്തരീക്ഷത്തിലേക്ക്‌ കൊണ്ടുവരാൻ കിണഞ്ഞു ശ്രമിച്ചു…

പഠിത്തം പാതി വഴിക്ക് മുടങ്ങി അത് തിരികെ പിടിക്കാൻ അവസരം വന്നെങ്കിലും അതിനൊന്നും നിന്നില്ല … വയസ്സേറി വരുന്ന അച്ഛന് ഒരു താങ്ങ് .. തന്റെ കഴിവ് വെച്ച് ജോലി നോക്കി…നാട്ടുകാരും മറ്റും ചേർന്ന് അതിനെല്ലാം വഴിമുടക്കി … ഇര എന്നത് എവിടെയും തന്റെ പേരായി മാറി … എല്ലാം സഹിച്ചു സങ്കടങ്ങൾ രാത്രിയുടെ മറവിൽ തലോണയിൽ ഒഴുക്കി വിട്ടു…

പ്ലസ് ടുവിന് നല്ല മാർക്ക് ഉണ്ടായിരുന്നു കുഞ്ഞിക്കും… നാട്ടിൽ തന്നെ നല്ലൊരു കോളേജിൽ ഉപരിപഠനത്തിന് ചേർത്തു … തനിക്ക് പറ്റിയ പാളിച്ചകൾ എല്ലാം അടച്ച് അവൾക്ക് ആയി ഒരു ലോകം ഒരുക്കി … ഇതിനിടക്ക് തനിക്ക് വേണ്ടി കല്യാണ ആലോചനകളും നടന്നു… കുഞ്ഞിയും വളർന്നു വരുവല്ലേ.. പെണ്ണിനെ കണ്ടാ ഇഷ്ടപ്പെടും കഴിഞ്ഞ് പോയത് അറിഞ്ഞാ ആർക്കും വേണ്ടാതെ ആവും…അല്ലെങ്കിലും ഒരു കല്യാണത്തിന് ഒന്നും ഇപ്പോ മനസ്സിൽ പ്രസക്തി ഇല്ല…വീട്ടുക്കാരുടെ സന്തോഷത്തിന് വേണ്ടി കോമാളി വേഷം കെട്ടി ആടുന്നു…

*********

“ഒരുങ്ങി കഴിഞ്ഞില്ലേ ചേച്ചീ ഇത് വരെ…….

ജനലഴിയിൽ പിടിച്ച് പുറത്തേക്ക് കണ്ണും നട്ട് നിൽക്കുന്ന വൈദ്ദേഹി കുഞ്ഞിയെ നോക്കി പുഞ്ചിരിച്ചു… ഒരുങ്ങാതെ നിൽക്കുന്ന അവളെ കണ്ട് ആ മുഖത്ത് ഈർഷ്യ ഉണ്ട് …

“ചേച്ചി എന്താ ഒരുങ്ങാതെ നിക്കണെ… ഇങ്ങ് വന്നേ …

കുഞ്ഞി അവളെ പിടിച്ച് കണ്ണാടിക്ക് മുന്നിൽ ഇരുത്തി…വേണ്ടായെന്ന് പറഞ്ഞിട്ടും കണ്ണിൽ കരിമഷി പകർത്തി… . ഒരു കുഞ്ഞു പൊട്ട് നെറ്റിയിൽ തൊട്ടു .. മുടി കുളിർപിൻ പിണച്ചു വിടർത്തി ഇട്ടു… അവളുടെ കയ്യിൽ നിന്നും നറുമുത്തം കൂടെ വാങ്ങി… ഇത് നടക്കുമെന്ന് കുഞ്ഞി പറയുമ്പോഴും തന്റെ ജീവിതത്തിൽ നടന്നത് കേട്ടാൽ വന്നതിനേക്കാൽ വേഗത്തിൽ തിരിച്ച് പോകുമെന്ന് ഉറപ്പാണ്… പക്ഷേ തന്റെ ധാരണ എല്ലാം അപ്പാടെ തെറ്റി… കഥകൾ കേട്ടിട്ടും വന്നയാൾ കല്യാണത്തിന് സമ്മതം മൂളി… അതെനിക്ക് അൽഭുതം ആയിരുന്നു…

കല്യാണം ഉറപ്പിച്ചു….. വിളിക്കല്ലോ നേരിട്ട് കണ്ട് സംസാരിക്കലോ നടന്നില്ല …സംസാരിക്കാൻ ആയി ഫോൺ കൊണ്ട് വന്നു തന്നാലും ശബ്ദം വിലങ്ങും ….ഹരികൃഷ്ണൻ എന്നാണ് പേര്… കുഞ്ഞി ഹരിയേട്ടൻ എന്ന് വിളിച്ച് കിന്നാരം പറഞ്ഞ് തന്നെ കളിയാക്കി കൊണ്ടിരുന്നു… ചില സംഭവങ്ങൾ ജീവിതത്തിൽ നടന്നില്ലായിരുന്നു എങ്കിൽ ഒരുപക്ഷേ ഇൗ തമാശകൾ എല്ലാം തനിക്ക് ആസ്വാദ്യമായേർന്നു…

കല്യാണത്തിനു ആയി അച്ഛൻ ഓടി നടക്കുന്നത് കണ്ടൂ… മരുമോനേ ഒത്തിരി ഇഷ്ടമായിട്ടുണ്ട് .. കാണുന്നവരോട് എല്ലാം മോനേ കിട്ടിയത് എന്റെ മോളുടെ ഭാഗ്യമാണെന്ന് കേൾക്കാൻ സാധിച്ചു… പക്ഷേ തനിക്ക് ഇൗ വിവാഹമായി പൊരുത്തപ്പെടാൻ കഴിയണെ എന്നത് മാത്രം ആയിരുന്നു പ്രാർത്ഥന…
വലിയ ആർഭാടം ഒന്നും കൂടാതെ വിവാഹം കഴിഞ്ഞു… വലിയൊരു പറച്ച് നടൽ തന്നെയായിരുന്നു …. പൊട്ടി കരയുന്ന അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു …. ഇനി എന്റെ മകൾ സങ്കടപെടില്ല സങ്കടപ്പെടുത്തില്ല എന്നച്ഛൻ പറഞ്ഞ് കണ്ണുകൾ തുടക്കുമ്പോൾ മിഴികൾ പാളി വീണത് തന്നെ നോക്കുന്ന ഹരിയെട്ടനിൽ ആണ്..

അവരുടേത് തങ്ങളെ പോലെ ഒരു കൊച്ചു കുടുംബം … അവരുമായി പെട്ടെന്ന് ഒത്തിണങ്ങി… ഏട്ടൻ തന്നെ ഒന്നിനും നിർബന്ധിച്ചിരുന്നില്ല … ഒരു ഭർത്താവ് എന്ന അവകാശവും സ്ഥാപിക്കാൻ നോക്കിയില്ല… പൂർണ സ്വാതന്ത്ര്യം ആയിരുന്നു തനിക്ക് അവിടെ… തന്റെ വീട്ടിലും ഏട്ടന് സ്വന്തം മകന്റെ സ്ഥാനം … കുഞ്ഞിക്കു അവളുടെ സ്വന്തം ചേട്ടൻ… അവളിൽ നിന്നാണ് തന്റെ പഴേ ഹോബികൾ എല്ലാം ഏട്ടൻ അറിഞ്ഞെടുത്ത് ..

ഉപേക്ഷിച്ച ചിലങ്ക പൊടി തട്ടി എടുത്തത് ഏട്ടൻ പറഞ്ഞിട്ടാണ്… മലിനമായ ഇൗ ദേഹത്ത് പരിശുന്ധമായ ചിലങ്കയെ കൂടി കളങ്കപ്പെടുത്താൻ മനസ്സ് വന്നിരുന്നില്ല …
അവ അണിഞ്ഞ് വീണ്ടും ചുവടുകൾ വെച്ചപ്പോൾ എന്തോ തനിക്കൊരു ഉണർവ്…. എന്നെ പഴേ വൈദ്ദേഹി ആക്കാൻ ഹരിയെട്ടന് കഴിഞ്ഞു … ഇനി എത്ര തടഞ്ഞ് വെച്ചാലും എനിക്ക് ആ മനുഷ്യനെ സ്നേഹിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല … തുറന്ന് കൊടുത്തു എന്റെ മനസ്സ് മുഴുവൻ ആ സ്നേഹം സ്വീകരിക്കാൻ …

പെണ്ണിന് വിലകൽപ്പിക്കുന്ന പുരുഷന്മാരും ഇൗ ലോകത്ത് ഉണ്ട്…. തന്റെ അച്ഛനെ കഴിഞ്ഞ് ആ സുരക്ഷിതത്വം അവളവനിലും അനുഭവിച്ച് അറിഞ്ഞു…. സന്തോഷ പൂർണമായ ജീവിതം …

മദ്യാസക്തിയിൽ ബലാൽത്‌കാരമായി തന്നെ പ്രാപിക്കാൻ വെകിളി പൂണ്ട് അടുത്തേക്ക് വരുന്ന സ്വന്തം താലിയുടെ ഉടമയെ കാണുമ്പോൾ അവളുടെ ഉള്ളം നടുങ്ങി …

പലരുടെയും പിച്ചി ചീന്തൽ അവളിലേക്ക് വീണ്ടും ഒരു തിരശ്ശീല പോലെ മിന്നി മറഞ്ഞു…

“ഹരിയേട്ടാ …. വേണ്ട … അവളുടെ ഗന്ധം ആവോളം ആസ്വദിച്ചു അടുത്തേക്ക് വന്ന അവനെ പിറകിലേക്ക് തള്ളിയിട്ടു … കുടിച്ച് ബോധം ഇല്ലാത്തതിനാൽ അവളുടെ തള്ളിയിടലിൽ അവൻ പിന്നിലേക്ക് വേച്ചു വീണിരുന്നു….. കാലം തെറ്റി ഉഗ്രരൂപയായി പുറത്ത് പെയ്യുന്ന മഴയെല്ലാം ഇതിന് സാക്ഷി ആയി …

വേച്ചു വീണ ഏട്ടൻ എഴുന്നേൽക്കുന്നതിനു മുൻപേ ഞാൻ ഓടി അച്ഛന്റെം അമ്മെടെം മുറിയിലേക്ക് കയറി വാതിലടച്ചു…. മാറിൽ നിന്നഴിഞ്ഞ് ഉലഞ്ഞ സാരി തിരികെ ഇട്ടു… കതകോരം ചേർന്നിരുന്നു കിതപ്പിന് വിരാമമിട്ടു..

“വാതില് തുറക്കടീ…. നിനക്കെന്താ എന്നെ പേടിയാണോ.. എന്റെ കൂടെ കിടന്നാൽ പുളിക്കുമോടി… അവനിൽ നിന്നും വരുന്ന വാക്കുകൾ അവളുടെ ചെവിയെ കാർന്നു തിന്നു…

തുരുതുരെയുള്ള കതകിനു മുട്ടൽ കേൾക്കുമ്പോൾ ദേഹം മൊത്തം വിറപൂണ്ടു……. ഭീതിയോടെ ഒരു മൂലയിലേക്ക് ഒതുങ്ങി … അൽപ്പ സമയം പിന്നിട്ടപ്പോൾ പുറത്ത് നിന്ന് അനക്കമോന്നും കേൾക്കാതെ ആയി …ക്രമാതീതമായി ഉയർന്ന നെഞ്ചിടിപ്പിന് നിയന്ത്രണം ഏർപ്പെടുത്തി … നെഞ്ചോട് പറ്റി ചേർന്ന് കിടക്കുന്ന താലിയിൽ മുറുകെ പിടിച്ചു… മടുപ്പോടെ ആണെങ്കിലും കതക് തുറന്ന് മിഴികൾ പായിച്ചു … ബോധം പോയി കമഴ്‌ന്നടിച്ച് കിടക്കുന്ന ഹരിയെട്ടനെ കണ്ടതും വല്ലാത്തൊരു കുറ്റബോധം എന്നെ വന്നു മൂടി …. അടുത്തേക്ക് ചെന്നു ഏട്ടനെ താങ്ങി മുറിയിൽ കൊണ്ട് കിടത്തി … മയക്കത്തിലും തനിക്ക് മനസ്സിലാവാത്തത് എന്തോ ഏട്ടൻ പറയുന്നുണ്ടായിരുന്നു …

ഇൗ ഒരവസ്ഥയിൽ ഞാൻ ഏട്ടനെ ഇത് വരെ കണ്ടിട്ടില്ല … തന്റെ സമ്മതം ഇല്ലാതെ ചെറു രോമത്തിൽ പോലും ഭർത്താവ് എന്ന അധികാരം കാട്ടാത്ത മനുഷ്യൻ ആണ് ഇന്ന് അനുവാദം കൂടാതെ തന്നിലേക്കമരാൻ പ്രയത്നിച്ചത് … ഏട്ടനിൽ സുരക്ഷിതത്വം മാത്രമേ താൻ അനുഭവിച്ചിട്ടുള്ളൂ… എനിക്ക് അറിയാത്ത എന്തോ ഒന്ന് ഇവക്ക് പിന്നിൽ നടന്നിട്ടുണ്ട്… അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്തത് ഒരു വേള നല്ലതായി അവൾക്ക് തോന്നി…

നിസ്സംഗതയോടെ അവനെ തന്നെ നോക്കി പുതപ്പിച്ച് ജനലോരം ചെന്നിരുന്നു പുറത്തേക്ക് മിഴി നട്ടിരുന്നു … തട്ടി തെറിക്കുന്ന നീർ മുത്തുകൾ കാറ്റിൽ മുഖത്ത് വന്നടിച്ചു… വിവാഹം കഴിഞ്ഞ് വർഷം രണ്ട് ആകാൻ പോകുന്നു… മനസ്സ് കൊണ്ട് അടുത്തെങ്കിലും ശരീരം നൽകാൻ തന്റെ മനസ്സ് അനുവദിച്ചിരുന്നില്ല… അത് ഏട്ടനിൽ ഒരുപക്ഷേ അലോസരം ഉണ്ടാക്കി എടുത്തിട്ടുണ്ട് …. പണ്ട് എപ്പോഴോ ഉപേക്ഷിച്ച കരച്ചിൽ അന്ന് അവള് തുടങ്ങി… കരഞ്ഞ് ഉറങ്ങിയത് എപ്പോഴാണെന്ന് ഓർമ്മ ഇല്ല .. രാവിലെ എഴുന്നേൽക്കുമ്പോൾ മനസ്സിലായി തന്നെ ഇരുന്നിടത്ത് നിന്നും എടുത്ത് കിടക്കിയിൽ കിടത്തിയിട്ടുണ്ടെന്നു … അഴിഞ്ഞുലഞ മുടി വാരി ഉച്ചിയിലേക്ക്‌ ഉയർത്തി കെട്ടി … താലീയിൽ അമർത്തി മുത്തി … കിടക്കയിൽ നിന്നും എഴുന്നേറ്റ് വീടാകെ കണ്ണോടിച്ചു…അകതൊന്നും ഏട്ടന്റെ സാനിദ്ധ്യം ഇല്ല .. മുൻ വാതിൽ ചാരി ഇട്ടിട്ടുണ്ട് .. പുറത്ത് പോയി കാണുമെന്ന് ഊഹിച്ചു….

കുളിച്ച് ഉണർവായി രാവിലെക്കുള്ള പലഹാരപണികൾ തീർത്തു വെച്ചു.. ഏട്ടൻ വന്നിട്ട് കഴിക്കാമെന്ന് കരുതി കാത്തിരുന്നു…. സമയം കടന്നു പോയി … മേശമേൽ തലവെച്ച് അറിയാതെ മയങ്ങി പോയതാണ് … നേരം സന്ധ്യയോട് അടുക്കുന്നു .. ഇത് വരെ ഏട്ടൻ വരാത്തത് എന്നിൽ നിരാശ പടർത്തി … ഉണ്ടാക്കി വെച്ചതെല്ലാം അടച്ച് വെച്ചു ഉമ്മറത്ത് ചെന്നിരുന്നു… മുന്നിൽ ഓട്ടോ വന്നു നിന്നപ്പോൾ വഴിയിലേക്ക് പാളി നോക്കി… അച്ഛനും അമ്മയും ആയിരുന്നു… മുഖത്തെ നിരാശ ഉള്ളിൽ തന്നെ കുഴിച്ച് മൂടി … ഏട്ടനെ പറ്റി ചോദിച്ചു എങ്കിലും വിദഗ്ധമായി ഒഴിഞ്ഞു മാറി… രാത്രിയോടടുത്തിട്ടും ഏട്ടനെ വീട്ടിലേക്ക് കണ്ടില്ല … ഇന്നലെ നടന്നതെല്ലാം ഓർമ കാണുമോ.. തന്നെ അഭിമുഖീകരിക്കാൻ കഴിയിണ്ടാവില്ല അതാകും ഇൗ ഒഴിഞ്ഞ് മാറ്റം എന്നവൾ സ്വയം പറഞ്ഞ് മനസ്സിനെ പഠിപ്പിച്ചു…

അമ്മ ചോദിച്ചപ്പോൾ വർക്കിന്റെ ആവശ്യത്തിന് ആയി പുറത്തേക്ക് പോയി എന്ന് ഏട്ടൻ വിളിച്ച് പറഞ്ഞൂ എന്ന നുണ പറഞ്ഞു… ഉള്ളിലെ നിരാശ മാറി ആധി ആയി… ഉമ്മറ പടിയിൽ കാത്തിരുന്ന തന്നെ അമ്മ നിർബന്ധിച്ച് മുറിയിലേക്ക് കയറ്റി…

പുറത്ത് ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം കേട്ടതും ഉറക്കം നടിച്ച് കിടക്കയിലേക്ക് തിരിഞ്ഞ് കിടന്നു… കതക് അടച്ച് തനിക്കരികിൽ വന്ന് കിടക്കുമെന്ന പ്രതീക്ഷ തെറ്റിച്ച് ഏട്ടൻ തന്റെ കാൽക്കൽ വന്നിരുന്നു കാൽ പിടിച്ചു…കരയുന്നുണ്ടെന്ന് വിളിച്ചോതി കാലുകളിൽ നനവ് പടർന്നു… വയറോന്നു കാളി…

“അറിയാണ്ട് പറ്റി പോയതാ വൈദു … കൂട്ടുക്കാർ എല്ലാവരും പറഞ്ഞപ്പോ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല … നിനക്ക് ആ ശരത്തിനെ ആണത്രേ ഇഷ്ട്ടം .. അവന് നിനക്ക് കുഞ്ഞിനെ സമ്മാനിക്കാൻ കഴിഞ്ഞു… അതൊണ്ടാ എന്റെ സ്പർശനം നിനക്ക് അരോചകം ആയി തൊന്നുന്നതെന്ന്… രണ്ട് വർഷം ആയിട്ടും ഒരു കുഞ്ഞിനെ തരാൻ കഴിയാത്ത ഞാൻ ഒരു പോങ്ങാൻ ഭർത്താവ് ആണോടി… ഇന്നലെ നടന്നത് വ്യക്തമായി എനിക്ക് ഓർമ ഇല്ല… കുടിച്ചിരുന്നു കൊറേ… നിന്നെ അറിയാതെ പോലും നോവിക്കാൻ എനിക്ക് പറ്റിലെടി…

ഏട്ടൻ അടുത്ത് വന്നിരുന്നപ്പോൾ തന്നെ മനസ്സിന് പകുതി ആശ്വാസം ആയി… ഇതിന്റെ ഇടക്ക് ശരത്ത് എന്ന പേര് വന്നത് മാത്രമേ എന്നിൽ അമർഷത്തിന് വഴി തെളിച്ചുള്ളു… തെറ്റ് തന്റെ ഭാഗത്തും ഉണ്ട് … ജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്തത് തന്നെയാണ് ലൈംഗികത … ഒരുനാൾ തനിക്കേറ്റ ക്രൂരതകൾ ഓർത്ത് എന്നെ സ്നേഹിക്കുന്ന ഏട്ടനെ താൻ കണ്ടില്ലെന്നു നടിച്ചു …മനസ്സിനെ പാകപ്പെടുത്തി ഞാൻ എഴുന്നേറ്റ് ഏട്ടനെ നോക്കി… താൻ ഉറങ്ങി എന്ന് കരുതിയത് കൊണ്ട് തന്റെ എഴുന്നേൽക്കല്‍‌ ഏട്ടനിൽ ഞെട്ടൽ ഉളവാക്കി എന്ന് ആ മുഖം കണ്ടാൽ വായിച്ചറിയാം…

“എവിടെ പോയിരുന്നതാ …. ചുണ്ട് കൂർപ്പിച്ച് ഞാൻ ചോദിക്കുന്നത് വീണ്ടും വീണ്ടും ഏട്ടൻ ഞെട്ടുന്നുണ്ട്….
വീണ്ടും ചോദിച്ചപ്പോൾ വിക്കി കൊണ്ട് ഓഫീസിൽ തന്നെയായിരുന്നു എന്നറിയാൻ കഴിഞ്ഞു… വല്ലതും കഴിച്ചോ എന്ന് ചോദിച്ചപ്പോൾ കൊച്ചു കുഞ്ഞുങ്ങളെ പോലെ ഇല്ലെന്ന് തലയാട്ടി… പോണ വഴിക്ക് എല്ലാം വൈദു വൈദു വിളിച്ച് പിന്നാലെ ഉണ്ടായിരുന്നു … ഭക്ഷണം ഉരുള ഉരുട്ടി വായേൽ വെച്ച് കൊടുക്കുമ്പോൾ മനസ്സിലായിട്ടുണ്ടാകണം തനിക്ക് പരിഭവം ഒന്നുമില്ലെന്ന്….

അന്നത്തെ യാമം തങ്ങളുടേത് മാത്രമാക്കി മാറ്റുമ്പോൾ നോവറിയാതെ തന്നിലേക്ക് ആഴ്‌നിറങ്ങുന്ന ഏട്ടനെ വാരി പുണർന്നു….

********

അന്നത്തെ പണി പറ്റിക്കലിന് ശേഷം മാതൃവാത്സല്യം ആവോളം നുകരാൻ ആയി ദൈവം എനിക്ക് കുഞ്ഞിനെ വീണ്ടും സമ്മാനിച്ചു… ഇടം വലം തിരിയാതെ ഏട്ടൻ എല്ലായ്പ്പോഴും കൂടെ ഉണ്ടാവും… ഏട്ടന്റെ വീട്ടുകാരും എന്റെ വീട്ടുകാരും തമ്മിൽ മത്സരിച്ച് സ്നേഹിക്കുകയായിരുന്നു… അതെല്ലാം ഞാൻ എന്റെ കുഞ്ഞിന് നൽകി…മാസങ്ങൾക്ക് ശേഷം അവൻ പിറന്നു വീണപ്പോൾ എനിക്ക് ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു… ഒരമ്മ എന്ന നിലയിൽ ഏട്ടനിൽ ഇത് വരെ കാണാത്ത ആദരവ് ഞാൻ കണ്ടൂ.. രുദ്രാനന്ദ് എന്ന നന്ദുട്ടൻ ഞങ്ങളുടെ ജീവിതത്തിൽ പുതുവസന്തം സൃഷ്ടിച്ചു..

അവന്റെ ഒന്നാം പിറന്നാൾ ക്ഷണത്തിനായി വീണ്ടും അമ്മായിയുടെ വീട്ടു പടിക്കൽ ചെല്ലേണ്ടി വന്നു… പണ്ടത്തെ പ്രൗഢി അമ്മായിയിൽ നിന്നും വിട്ടകന്ന പോലെ എനിക്ക് തോന്നി…ആരാഞ്ഞപ്പോൾ വയ്യസ്സായീലെ മോളെ എന്ന് പറഞ്ഞപ്പോൾ നനുത്ത പുഞ്ചിരി തൂകി…

“അകത്ത് ദീപുവെട്ടൻ ഇല്ലെ അമ്മായി…

“അവൻ നമിതയുടെ വീട്ടിലേക്ക് പോയിരിക്കുവാ .. നിങൾ കയറി ഇരിക്ക്…..

“എന്തെങ്കിലും വിശേഷം ഉണ്ടോ…

“ഏയ് … കുറച്ച് തേങ്ങയും അടക്കേം കൊണ്ട് കൊടുക്കാൻ പോയതാ….

ചമ്മന്തി അരക്കാൻ പോലും തേങ്ങ തരാത്ത അമ്മായി മരുമോളുടെ വീട്ടിലേക്ക് കൊടുത്തു വിട്ടു എന്നതിൽ എനിക്ക് അതിശയം തോന്നി…
നമിത ദീപുവെട്ടന്റെ വാമഭാഗം … തങ്ങളുടെ വിവാഹം കഴിഞ്ഞതും വല്യ ആഡംബരത്തോടെ തന്നെ അവരുടെ വിവാഹം കഴിഞ്ഞിരുന്നു … എന്നെ പോയിട്ട് അച്ഛനേം അമ്മേം പോലും വിളിച്ചില്ല… നമിത എവിടെയെന്ന് തിരക്കിയപ്പോൾ പുറത്ത് എവിടേക്കോ പോയെന്ന് പറഞ്ഞു….

കുറച്ച് കഴിഞ്ഞപ്പോൾ ദീപുവെട്ടൻ കയറി വന്നു… പണ്ടത്തെ അത്ര ചൊടിപ്പ്‌ ഒന്നും ഇല്ല … എല്ലും തോലും ആയി ശരീരം… തങ്ങളെ കണ്ടപ്പോൾ വിയർപ്പ് തുടച്ച് മാറ്റി ചിരിച്ചു…. ക്ഷണിച്ച് ഇറങ്ങാൻ നേരം വീട്ടിലേക്ക് ബൈക്കിൽ ഒരാണിനൊപ്പം പെണ്ണ് വന്നിറങ്ങി…. ഒരു കൂസലും കൂടാതെ അകത്തേക്ക് കയറി പോയപ്പോൾ മനസ്സിലായി അത് നമിത ആണെന്ന്…അമ്മായിയോടും ദീപുവെട്ടനോടും അന്നേരം സഹതാപം മാത്രം തോന്നി… ദീപുവേട്ടൻ പറയാതെ പറയുന്നുണ്ടായിരുന്നു അന്ന് തന്നെ വേണ്ടാന്ന് വെച്ചതിന്റെ കുറ്റബോധം…

ഹരിയെട്ടനേ നോക്കിയപ്പോൾ ചിരി തൂകി നിൽപ്പുണ്ട്… തന്നെ ചേർത്ത് പിടിച്ച് ആ പടികൾ ഇറങ്ങുമ്പോൾ തല ഉയർത്തി തന്നെ നടന്നു….. അന്നേരം തല കുത്തി പൊളിയുമാം വിധം വേദനിച്ചപ്പോൾ താൻ ഒന്നും ഉരിയാടാൻ നിന്നില്ല … ആഘോഷ വേളയിലും വില്ലനെ പോലെ കടന്നു വരുന്ന വേദനയെ താൻ അപ്പാടെ തള്ളി കളഞ്ഞു…. അറിഞ്ഞില്ല അത് തനിക്കായി ഒരുക്കിയ മറ്റൊരു വിധി ആണെന്ന്…..

തലവേദനയെ തുടർന്ന് ഏട്ടന്റെ നിർബന്ധത്തിന് വഴങ്ങി ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോയി കാണിച്ചു… ചെക്കപ്പിൽ കഫക്കെട്ട് പോലും കാണാത്തതിനാൽ മെഡിക്കൽ കോളേജ് എന്ന ആശയം ഞങ്ങൾക്ക് മുന്നിലേക്ക് വെച്ചു …

അതിന്റെ ഒന്നും ആവശ്യമില്ല എന്ന് പറഞ്ഞപ്പോൾ നിന്നെ എനിക്കും എന്റെ മോനും വേണമെന്ന് മാത്രമാണ് ഏട്ടന്റെ മറുപടി ആയി ലഭിച്ചത്… വിരുന്ന്ക്കാരനെ പോലെ വന്ന തലവേദന സ്ഥിരമായി തലയെ വിഴുങ്ങുമ്പോൾ അതിന്റെ പിന്നിലെ പൊരുൾ എന്താണെന്ന് അറിയാൻ എന്റെ ഉള്ളവും വെമ്പി …

കാരണം അറിയാൻ വലിയ ചെക്കപ്പുകൾ തന്നെ നടത്തി….ആവനാഴിയിലെ അവസാന അമ്പും ദൈവം തൊടുത്തു വിട്ടു കഴിഞ്ഞു എന്ന് ഡോക്ക്ടറിന് മുന്നിൽ ഉള്ള ചെയറിൽ ഇരിക്കുമ്പോൾ അവളുടെ മനസ്സ് ആരോടെന്നിന്നാതെ പറഞ്ഞു…. പരീക്ഷിച്ചു കൊതി തീർന്നു കാണില്ല

“വൈദേഹി എന്നല്ലേ പേര്….

ഡോക്ടർ അരുന്ധതി ചോദിക്കുമ്പോൾ
ഏട്ടന്റെ കരങ്ങളിലേക്ക് തണുത്തുറഞ്ഞ കരങ്ങൾ നൽകി തലയാട്ടി…

” …. ഇൗ തലവേദന ഒരു സിംട്ടം മാത്രാമാണ് … ഒരു മുഖവുര വേണമെന്ന് എനിക്ക് തോന്നുന്നില്ല….
ക്യാൻസർ ആണ്…. അതും ബ്ലഡിൽ…

വാക്കുകൾ കൂരമ്പ്‌ പോൽ നെഞ്ചിലേക്ക് തറച്ചു… കാൽകീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് അവളറിഞ്ഞു.. ഹരിക്ക് നൽകിയ കരങ്ങൾ പയ്യെ അയഞ്ഞു നീങ്ങി….

“ഡോക്ടർ……. ഹരിയുടെ ശബ്ദം ഉടക്കി

“അറിയാം നിങ്ങളുടെ മാനസികാവസ്ഥ ….. സെക്കന്റ് സ്റ്റേജ് ആണ്…. ബ്ലഡിൽ ആയത് കൊണ്ടാണ് നമ്മൾ അറിയാൻ ഇത്രയും വൈകിയത്… കീമോ ഒരു ഓപ്ഷനും … അഡ്മിറ്റ് ആയാൽ നമ്മുക്ക് ട്രീറ്റ്മെന്റ് തുടങ്ങാം… ഫിനാൻഷിലി നിങ്ങള് ഓക്കേ ആണെങ്കിൽ…

“ഷുവർ …. ഞങൾ നാളെ തന്നെ അഡ്മിറ്റ് ചെയ്യാം…

നിസ്സംഗതയോടെ ഞാൻ ഏട്ടനെ നോക്കി… ഇത്രയും പെട്ടെന്ന് ഇങ്ങനെ ഒന്ന് എനിക്ക് ആലോചിക്കാൻ കൂടി കഴിഞ്ഞില്ല… ഏട്ടനെത്ര ഉറപ്പോടെയാണ് പറയുന്നതെന്ന് ഞാൻ വെറുതെ നോക്കിയിരുന്നു പോയി….

“ഇങ്ങനെ ഇരുന്നാൽ ഒന്നും ആകില്ലാ വൈദ്ദേഹി … ബി കോൺഫിഡന്റ് … ഭയം ഇല്ലെങ്കിൽ നമ്മുക്ക് എന്തിനെയും തോൽപ്പിക്കാടോ…

ഉള്ളിൽ കടൽ ഇരമ്പുമ്പോഴും ഞാൻ ഡോക്ടറെ നോക്കി പുഞ്ചിരിച്ചു… തോറ്റു പോയവളുടെ പുഞ്ചിരി….

*
വീട്ടിൽ എത്തിയതും പോയ വിവരം അറിയാൻ ഒരുപാട് പേർ തടിച്ച് കൂട്ടിയിട്ടുണ്ട്… ഒന്നും പറയാൻ നാവ് പൊന്തിയില്ല….എല്ലാവരെയും നോക്കി ചിരിച്ചെന്ന് വരുത്തി മുറിയിൽ കയറി കതകടച്ചു…വിശന്നു വലഞ്ഞു തൊട്ടിലിൽ കിടന്നു കരയുന്ന നന്ദുട്ടനെ കാൺകെ നെഞ്ച് പിടഞ്ഞു…

കൈകളാൽ കോരിയെടുത്ത് നന്ദുട്ടന്റെ മുഖമാകെ ചുംബിച്ചു… അവന് പാൽ നൽകി… അതിനിടക്ക് മൂത്രത്താൽ നനഞ്ഞ തുണി മാറ്റി പുത്തൻ ഉടുപ്പ് ഇട്ടു കൊടുത്തു… താരാട്ട് പാട്ട് പാടി അവനെ ഉറക്കുമ്പോഴും മിഴിനീർ ചാലിട്ട്‌ ഒഴുകി….

കീമോ ചെയ്യാൻ താൻ പോയാ നന്ദുട്ടന്‌ ആര് പാൽ നൽകും അവൻ അമ്മേ എന്ന് വിളിച്ച് കരഞ്ഞാ ആരോടി വരും… ഉള്ളിൽ ചിന്തകളുടെ ഭാണ്ടകെട്ടു തുറന്നു… ഉള്ളിൽ നന്ദുട്ടൻ മാത്രം തങ്ങി നിന്നു….

ഏട്ടൻ വിവരം പറഞ്ഞു എന്നത് അമ്മയുടെ അലമുറയിടലിൽ നിന്നും എനിക്ക് മനസ്സിലായി…. ഇങ്ങനെ ഒരു മകളെ പെറ്റിട്ട് അവർക്ക് തീരാവേദനയാണല്ലോ ദൈവമേ കൊടുത്തത്….

ഒരുപാട് നേരം മുറിയിൽ തങ്ങാതെ പുഞ്ചിരി അണിഞ്ഞു എല്ലാവർക്കിടയിലേക്ക്‌ ഇറങ്ങി… അവരിൽ തങ്ങുന്ന സഹതാപം മാത്രം എന്നെ നോവിച്ചു…

അതൊന്നും കാര്യമായി എടുക്കാതെ ദിനചര്യകളിൽ മുഴുകി…. ഇടക്ക് പൊട്ടിക്കരയാൻ തോന്നുമ്പോൾ ആരും കാണാതെ മാറി നിന്ന് കരഞ്ഞു… ശബ്ദം കേൾക്കാതിരിക്കാൻ സാരി തല കൊണ്ട് വായപൊത്തി…

“നാളെ അഡ്മിറ്റ് ചെയ്യാം മോളെ … ഇനി വൈകിപ്പിക്കാൻ നിക്കണ്ട….

എന്റെ അമ്മായിയമ്മക്കൊപ്പം
വേവലാതിയോടെ പറയുന്ന അമ്മയുടെ കവിളിൽ നുള്ളി ഞാൻ ഉണ്ടാക്കിയ ചായയുമായി ഹാളിലേക്ക് ചെന്നു …

“ഞാൻ കീമോ ചെയ്യുന്നില്ല…..

നിശബ്ദത തളം കെട്ടിയ അന്തരീക്ഷത്തിൽ എന്റെ വാക്കുകൾ അലയടിച്ചു … പണത്തിനായി ആരെയോ വിളിക്കുകയായിരുന്ന ഏട്ടൻ ഞെട്ടി എന്നെ ഉറ്റുനോക്കുന്നത് കണ്ടൂ….

കുഞ്ഞി ഉൾപെടെ എല്ലാവരും എന്റെ തീരുമാനത്തോട് എതിർത്തു നിന്നു .. ഏട്ടൻ അപ്പോഴും നിർവികാരത പൂണ്ട് അതേ നിൽപ്പായിരുന്നു…എന്റെ വാശിയിൽ അവസാനം ഏവരും കീഴടങ്ങി…. ദേഷ്യത്തിൽ ഇറങ്ങി പോകുന്ന ഹരിഏട്ടനെ മെരുക്കി എടുക്കാൻ എനിക്ക് അറിയാവുന്നത് കൊണ്ട് ഉള്ളിൽ നീരസം തോന്നിയത് ഞാൻ അപ്പാടെ തള്ളി…

എന്തിനും ഏതിനും കൂടെ ആയി കുഞ്ഞിയെ നിർത്തിയിട്ടാണ് അമ്മയും അച്ഛനും പോയത്… ഹരിയെട്ടൻ പിന്നീട് എന്നോട് മിണ്ടാനെ വന്നില്ല.. രോഗത്തെക്കാൾ എന്നെ കുത്തി നോവിച്ചത് അതായിരുന്നു… മെരുക്കാൻ വേണ്ടി എടുത്ത് വെച്ച വിദ്യകൾ എല്ലാം ഓരോന്ന് ആയി പാഴായി പോയി…

താൻ കീമോ ചെയ്യില്ല എന്ന് പറഞ്ഞിട്ട് പോലും ഏട്ടൻ പണമുണ്ടാക്കാൻ ഉള്ള വഴികൾ നോക്കുന്നതായി എനിക്ക് അറിവ് കിട്ടി… ഏട്ടന്റെ മൗനം എന്നെ വല്ലാതെ തളർത്തിയിരുന്നു … അതിൽ നിന്നെല്ലാം മറികടക്കാൻ ഉള്ള ഊർജം അമിഞ്ഞ പാലിനായി കരയുന്ന നന്ദുട്ടൻ തന്നെയായിരുന്നു …

ഏട്ടൻ പറഞ്ഞ് തുടങ്ങിയ ഡാൻസ് ക്ലാസ് ഞാൻ പറ്റാവുന്നത് പോലെ കൊണ്ട് പോയി…. തലയെ പൊട്ടി പൊളിക്കുന്ന തലവേദനയേ വാശിയോടെ നേരിട്ടു… തലവേദന ഉണ്ടായിട്ടും ഫോണിൽ നോക്കി ഇരിക്കുന്ന സമയം ഞാൻ വർദ്ധിപ്പിച്ചു… കുഞ്ഞി അത് തട്ടിപ്പറിച്ച് വാങ്ങുമ്പോൾ ബുക്കുകളിലേക്ക്‌ മടങ്ങും…എന്തെന്നില്ലാത്ത വാശി എന്നെപോലെ നന്ദുട്ടനും വന്ന് തുടങ്ങി… തന്റെ അടുത്തേക്ക് അല്ലാതെ ആരുടെ അടുത്തേക്കും പോകാത്ത അവസ്ഥ.. അവനെയും എടുത്ത് കൊണ്ട് പണികൾ ഓരോന്നായി ചെയ്ത് പോന്നു .. കീമോ ചെയ്തില്ല എങ്കിലും കഴിക്കാൻ ആയി ഗുളികകളുടെ സമാഹാരം തന്നെ ഉണ്ടായിരുന്നു…..

എല്ലാവരുടെയും വിഷമം മാറ്റാൻ കൂടുതൽ കളിച്ചിരിയുമായി ഞാൻ ദിവസവും കഴിഞ്ഞു പോന്നു…. ട്രീറ്റ്മെന്റ് ചെയ്യാത്തത് എന്റെ അഹങ്കാരം കൊണ്ടാണെന്ന് പറഞ്ഞ് ഏട്ടനുമായി ഇടക്ക് വഴക്കിടും… അപ്പോഴെങ്കിലും എന്നോട് മിണ്ടിയല്ലോ എന്നതാണ് എന്നെ ആശ്വസിപ്പിച്ചത്…

ജീവിത പ്രശ്നങ്ങൾക്ക് ഒടുവിൽ എന്നെ തളർത്താൻ വീണ്ടും വാർത്തകൾ വന്നു… . ഞാൻ പഠിപ്പിച്ചിരുന്ന ഒരു കുട്ടിക്ക് തനിക്ക് വന്ന അതേ രോഗം.. ഏറി വന്നാൽ എട്ട് വയ്യസ്…. ട്രീറ്റ്മെന്റ് നോക്കാൻ പോലും അവസരം കൊടുക്കാതെ ആ കുഞ്ഞിനെ ദൈവം ഏറ്റെടുത്തു……… ടീച്ചറമ്മെ എന്നുള്ള നീട്ടി വിളികൾ കാതിൽ മുഴങ്ങി…. അത് വരെയും കൂപ്പ്‌ കയ്യോടെ തൊഴുത് പോന്ന ദൈവത്തിനു മുൻപിൽ മനസ്സിന്റെ വാതിൽ കൊട്ടിയടച്ചു…. ഇതെല്ലാം ദൈവത്തിന്റെ വികൃതികൾ ആണെന്ന് കരുതാൻ പോലും മനസ്സ് വിസ്സമതം അറിയിച്ചു… ഇനി എന്നെ കൂടി കൊണ്ട് പോകാൻ അല്ലേ നോക്കുന്നത് എന്ന ചിന്ത മാത്രം മനസ്സിൽ തങ്ങി നിന്നു…… നന്ദുട്ടനെ നെഞ്ചോട് ചേർത്ത് സമാധാനത്തോടെ ഉറങ്ങാൻ ശ്രമം നടത്തി….

*

ഒരുപാട് നേരമായിട്ടും വൈദ്ദേഹിയെ പുറത്തേക്ക് കാണാത്തത് കൊണ്ടാണ് കുഞ്ഞി അവളെ തിരക്കി മുറിയിലേക്ക് പോയത്…. വാതിൽ ചാരി ഇട്ടത് കൊണ്ട് അവളത് തുറന്ന് അകത്തേക്ക് കടന്നു…

നിലത്തേക്ക് ഉറ്റുവീഴുന്ന രക്തതുള്ളികളുടെ ഉറവിടം തേടി കണ്ണുകൾ അലഞ്ഞതും അവളുടെ ഹൃദയം നുറുങ്ങി…..

കുഞ്ഞി മുറിയിലേക്ക് കയറുമ്പോൾ വൈദ്ദേഹിയുടെ കയ്യിൽ നിന്നും ഊറ്റുവീഴുന്ന രക്തത്തുള്ളികൾ കണ്ടതും നടുങ്ങി…

“ചേച്ചീ…….അന്തരീക്ഷം കിടിങ്ങും വിധം കുഞ്ഞിയുടെ നിലിവിളി അവിടമാകെ തച്ചുടച്ചു…. കുഞ്ഞി അടുത്തേക്ക് ചെന്ന് അവളെ തട്ടി വിളിച്ചു…. അനക്കമുണ്ടായിരുന്നില്ല… അവളുടെ ഭയം ഏറി…. നിലവിളി കേട്ട് ഉണർന്ന നന്ദുട്ടൻ കരയാൻ തുടങ്ങിയിരുന്നു … ഓടി മുറിയിലേക്ക് എത്തിയ എല്ലാവരും ഒരുനിമിഷം തരിച്ച് നിന്ന് പോയി …. കുഞ്ഞിക്ക് ശബ്ദം തൊണ്ടക്കിടയിൽ കുരുങ്ങി….

ഹരിക്ക് ഒരു നിമിഷം ഹൃദയം നിലച്ചു… പെരുവിരലിൽ കൂടി തരിപ്പ് കയറി.. മുൻപിൽ നിൽക്കുന്നവരെ തട്ടി മാറ്റി അവളെ കൈകളിൽ കോരി എടുത്ത് പുറത്തേക്ക് ഓടി ….

“ഞാനും വരുന്നുണ്ട് മോനേ….. ഞാൻ എടുക്കാം വണ്ടി…

ഓട്ടോക്ക് പിന്നിലായി അവൻ അവളെയും ചേർത്ത് ഇരുന്നു….. അവളെ കാൺകെ അവന്റെ നെഞ്ചില് രക്തം പൊടിഞ്ഞു… ഉള്ളം നീറി …. പേഴ്സും തപ്പി പിടിച്ച് എടുത്ത് കുഞ്ഞിയും ഓട്ടോയിൽ കയറി… വരണ്ടാ എന്നോ പോകണ്ട എന്നോ പറയാൻ ഉള്ള മാനസികാവസ്ഥ ആർക്കും ഉണ്ടായില്ല… വീടിനുളിൽ നിന്നും കരയുന്ന നന്ദുട്ടനെയും തോളിൽ ഇട്ട് അമ്മ അവർ പോകുന്നതും നോക്കി ആ മുറ്റത്ത് വിതുമ്പലോടെ നിന്നു…

ആശുപത്രിയിൽ ചെന്നതും അവളെ ആദ്യം അത്യാഹിത വിഭാഗത്തിൽ ആക്കി എങ്കിലും അവളുടെ അബോധാവസ്ഥ തുടർന്നപ്പോൾ ICCU യിലേൽക്കും മാറ്റി ….

” സൂയിസൈഡ് അറ്റംമ്മറ്റ് ആണ് … പോലീസിൽ അറിയച്ചോ…

ICCU വിൽ നിന്നും ഇറങ്ങി വന്ന ഡോക്ടർ നേഴ്‌സിനോട് പറയുന്നത് കേട്ട് വിവരം തിരക്കാൻ വന്ന ഹരിക്ക് അനങ്ങാൻ ആയില്ല….

“ഡോക്ടർ എന്റെ ഭാര്യ…..പതർച്ചയൊടെ അവന്റെ ശബ്ദം ഡോക്ടർക്ക് നേരെ വന്നു…

” ലുക്ക് മിസ്റ്റർ … പേഷ്യന്റിന്റെ നില ക്രിട്ടിക്കൽ ആണ്… ഞെരമ്പ് ആഴത്തിൽ മുറിഞ്ഞിട്ടുണ്ട്… കൂടാതെ അമൗണ്ടിൽ ഏറെ സ്ലീപ്പിങ് പിൽസ്‌ എടുത്തിട്ടുണ്ട് … പിന്നെ ഒരു ക്യാൻസർ പേഷ്യന്റും … ഞങൾ മാക്‌സിമം ട്രൈ ചെയ്യാം …

ഡോക്ടർ സുധീപ് ഹരിയുടെ തോളിൽ തട്ടി…..

“ചേച്ചി എന്തിനാ ഇങ്ങനെ ചെയ്തത്….
തളർന്ന് കൊണ്ട് ചെയറിലേക്ക്‌ അമർന്ന കുഞ്ഞിയുടെ വാക്കുകൾ അവനിൽ വന്നു പതിഞ്ഞു… ഇതേ ചോദ്യം അവന്റെ ഉള്ളിലും നുരപൊന്തിയിരുന്നു…

ഇപ്പോ കണ്ണ് തുറന്നു തങ്ങളെ അന്വേഷിക്കുന്നത് കാത്തിരുന്ന അവർക്ക് തെറ്റി… നില വഷളായി അവളെ വെന്റിലേറ്ററിലേക്ക് മാറ്റി…. കുഞ്ഞിക്കും അച്ഛനും ഹരിയുടെ അവസ്ഥയെ കടിഞ്ഞാൺ ഇടാൻ കഴിഞ്ഞില്ല… ഒരു തുളളിപോലും കുടിക്കാതെയും കഴിക്കാതെയും അവൻ അവൾക്കായി കാവൽ ഇരുന്നു … ബോധം വരാത്തത് വെല്ലുവിളി ആയി തന്നെ തുടർന്നു ….

ദിവസങ്ങൾ ഓരോന്നായി പിന്നിട്ടു … ഹോസ്പിറ്റൽ പോലീസ് കേസും കൂട്ടവും ആയി ഹരി പരക്കം പാച്ചിൽ ആയിരുന്നു… എന്നാലും അവൻ ഒരിക്കൽ പോലും അവളെ ശപിച്ചില്ല മറിച്ച് പ്രാർത്ഥന ആയിരുന്നു പരിഭവം ആയിരുന്നു …. വീട്ടിൽ അമ്മയെ കാണാതെ കരയുന്ന നന്ദുട്ടനെ കരച്ചിൽ ഒതുക്കാൻ അമ്മയും മറ്റും പാട് പെട്ടു….. പ്രാർത്ഥനക്ക്‌ ഒടുവിൽ അവൾക്ക് ബോധം വന്നു … ആരോഗ്യനില തൃപ്തികരം അല്ലാത്തത് കൊണ്ട് വെന്റിലേറ്ററിൽ തന്നെ നിർത്തി … അഞ്ച് ദിവസത്തിൽ കൂടുതൽ ആയിരുന്നു ആശുപത്രി വാസം…

*

മിഴികൾ വലിച്ച് തുറക്കുമ്പോൾ കാതിൽ വന്നടിച്ച ശബ്ദങ്ങൾ തന്റെ ജീവൻ നിലനിർത്താൻ ഉള്ള യന്ത്രങ്ങളുടെ ആയിരുന്നു…. ഡോർ തുറന്ന് വരുന്ന കുഞ്ഞിയെയും അച്ഛനെയും നോക്കി മങ്ങിയ പുഞ്ചിരി തൂകി…

അവർക്ക് പിന്നിലായി എന്നെ ഉറ്റുനോക്കുന്ന ഉറക്കമുളച്ച വാടിയ മുഖം എന്നെ തേടി എത്തി … ഏട്ടനെ ആ അവസ്ഥയിൽ കണ്ടതും ഉള്ളിൽ കുറ്റബോധത്തിൻ കനലേരിഞ്ഞു….

കുഞ്ഞിയും അച്ഛനും വിവരങ്ങൾ തിരക്കുമ്പോൾ ഹരിയേട്ടൻ മാറി നിന്നെന്നെ വീക്ഷിക്കുകയായിരുന്നു…സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നിയത് കൊണ്ട് അവർ കൂടുതൽ ഒന്നും ചോദിച്ചില്ല…. ചായ വേടിച്ച് കൊണ്ട് വരാമെന്ന് പറഞ്ഞ് പോകുന്ന അച്ഛന്റെ പിന്നിൽ വാലായി കുഞ്ഞിയും പോയി.. അത് എന്നെയും ഏട്ടനെയും തനിച്ച് കിട്ടാൻ വേണ്ടി ആണ്… ഏട്ടനോട് എന്ത് പറയണം എന്ന് അറിവുണ്ടായിരുന്നില്ല…. അടുത്തേക്ക് വരുന്നുണ്ടെന്ന് കണ്ടപ്പോൾ മിഴികൾ താനേ താണു … നെറ്റിയിൽ ഏട്ടന്റെ കര സ്പർശം ഏറ്റപ്പോൾ മിഴികൾ തുറന്നു നോക്കി …. നെറ്റിയിൽ അമർത്തി ചുംബിച്ചു….
വയ്യായ്യാ ഉണ്ടോ എന്ന് ചോദിച്ചു … തന്നെ പറ്റി വേവലാതി പെടുകയല്ലാതെ ഒരു വാക്ക് കൊണ്ട് പോലും കുറ്റപ്പെടുത്തിയില്ല… അത് തന്റെ ഉള്ളിലെ കുറ്റബോധം എന്ന കനലിന്റെ താപം കൂട്ടിയതെ ഉള്ളൂ…

ഏതോ ദുർബല നിമിഷത്തിൽ തോന്നി പോയതാണ്… ഓർത്തില്ല … ആരെ പറ്റിയും ഓർത്തില്ല…. തനിക്ക് ദൈവം തന്ന വരങ്ങളെ ഓർക്കാതെ തന്ന ദുർവിധികളെ ഓർത്തു…. തെറ്റ് പറ്റി പോയി…. അവന് മുൻപിൽ അവള് ക്ഷമാപണം നടത്തി…. അവന്റെ ചുണ്ടിൽ പുഞ്ചിരി മാത്രം നിലനിന്നു …

ആരോഗ്യം തൃപ്തികരം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ പിന്നെ ഡിസ്ചാർജ് വാങ്ങി പോകുവാൻ ഉള്ളം വെമ്പി … വീട്ടിൽ താൻ നൊന്തു പ്രസവിച്ച കുഞ്ഞ് ഉണ്ട്… അവനെ ഉമ്മകൾ കൊണ്ട് മൂടണം … മുലയൂട്ടണം…. താരാട്ട് പാടി ഉറക്കണം…. വീട് താൻ ഇല്ലാത്തത് കൊണ്ട് താളം തെറ്റി കാണും….
ക്യാൻസർ ചികിത്സക്ക് സമ്മതം മൂളി കൊണ്ടാണ് വീട്ടിലേക്ക് തിരിച്ചത്….

ചെയ്തതിൽ കുറ്റബോധം ഉള്ളത് കൊണ്ട് ആരും ചോദ്യങ്ങളും ആയി വന്നില്ല…. ട്രീറ്റ്മെന്റിന് പോകുന്നത് വരെ നന്ദുട്ടന് പാൽ നൽകി… ധൈര്യം പകർന്നു നൽകാൻ ഏട്ടൻ എല്ലായ്പ്പോഴും ഉണ്ടായിരുന്നു …

 

ട്രീറ്റ്മെന്റ് തുടങ്ങിയതും അവളുടെ ആരോഗ്യം പയ്യെ കുറഞ്ഞ് പോന്നു…. നോക്കിയാൽ ആരാലും വീണ്ടും നോക്കാൻ തോന്നിക്കുന്ന അവളുടെ ശരീരം ശോഷിച്ചു… മിഴികൾക്ക്‌ താഴെ ആയി കറുപ്പ് പടർന്നു…. അതിലേറെ അവളെ വിഷമിപ്പിച്ചത് നിതംബം വരെ വീണു കിടന്നിരുന്ന അവളുടെ മുടി പോയപ്പോഴാണ് …. അവൾക്ക് കൂട്ടായി ഹരിയും അച്ഛനും കുഞ്ഞിയും മൊട്ട അടിച്ചു …. അവരുടെ കളി ചിരിയിൽ പങ്ക് കൊണ്ടിരുന്നത് ക്രമേണ കുറഞ്ഞു … ദേഹം വെട്ടി വേദനിച്ചു.. ചുമക്കുമ്പോൾ രക്തം വന്നു …. എങ്കിലും ധൈര്യം സംഭരിച്ച് പോന്നു….

*

തിരമാലയിൽ കളിച്ച് ഉല്ലസിക്കുന്ന നന്ദുട്ടനെയും കുഞ്ഞിയേയും നോക്കി കൊണ്ട് വൈദ്ദേഹി ഹരിയുടെ തോളിലേക്ക് തല ചായ്ച്ചു….

“എന്താണ് ഭാര്യെ ഒരു ക്ഷീണം…. കയ്യിൽ നുള്ളി അവൻ ചോദിക്കുന്നത് കേട്ട് അവളൊന്നു ചിരിച്ചു…

“ഏട്ടാ ഞാൻ ഒരു കൂട്ടം ചോയ്ക്കട്ടെ…. ഏട്ടന് ഉറപ്പ് ഉണ്ടായിരുന്നോ ഞാൻ തിരികെ വരുമെന്ന് …. എല്ലാവരും പറഞ്ഞില്ലേ ഞാൻ മരിച്ചു പോകുമെന്ന്…

“നീ എനിക്ക് എന്റെ ഭാര്യ മാത്രമല്ല… എന്റെ പ്രണയിനി കൂടെ ആണ്….
പ്രണയത്തിന്റെ ഏറ്റവും മനോഹാര്യതയേറിയ ഭാവം കാത്തിരിപ്പ് ആണ്…ഓർത്തിരിക്കുമ്പോൾ നമ്മൾ പോലും അറിയാതെ വിടരുന്ന പുഞ്ചിരിയും അതിൽ ഒളിപ്പിച്ച് വെച്ച നിഷ്ഫലമായ പരിഭവങ്ങളും…. നിന്റെ തിരിച്ച് വരവിനായി ഞാൻ കാത്തിരുന്നിട്ടെ ഉള്ളൂ …. അവിടെ മരണത്തിന് പോലും എന്നിലെ വിശ്വാസത്തെ തച്ചുടക്കാൻ ശേഷി ഇല്ല…. ….

“ഏട്ടൻ എന്തിന് എന്നെ ഇത്ര സ്നേഹിക്കുന്നു …. അവന്റെ കണ്ണിൽ ഇമവെട്ടാതെ തന്നെ അവൾ ചോദ്യം പൂർത്തിയാക്കി ….

“നിന്റെ ശരീരത്തെ അല്ല അവക്കും ഉപരി ആയി നിന്നിൽ തിളങ്ങുന്ന ഒന്നുണ്ട്… നിന്റെ മനസ്സ്. .. അത് മതി ഇൗ ഉള്ളവന് കൊതി തീരാതേ സ്നേഹിക്കാൻ …. പിന്നെ….

“പിന്നെ….

“ഇൗ ശരീരം കണ്ടാ ആർക്കേലും സ്നേഹിക്കാൻ തോന്നുമോ… തിന്ന് തടിച്ച് കൊഴുത്ത്… നിനക്ക് ആ തീറ്റ ഒന്ന് കുറച്ചൂടെ പെണ്ണേ…. അവളെ കളിയാക്കി ഹരി ഉറക്കെ ചിരിച്ചു….. അവനെ പൂഴിയിലേക്ക്‌ മറിച്ച് ഇട്ടു കോക്രി കാട്ടി തിരമാലയിൽ കളിക്കുന്നവർക്ക്‌ ഇടയിലേക്ക് ഓടി….

ചുവപ്പ് രാശി പടർത്തി സന്ധ്യ മയങ്ങും നേരം അവന്റെ കണ്ണുകൾ തറഞ്ഞു നിന്നത് ആ പൊട്ടി പെണ്ണിലേക്കാണ്…. ദൈവം തനിക്കായി തിരിച്ച് മടക്കി തന്ന അവന്റെ പെണ്ണിലേക്ക്…. യാതനകൾ കൊണ്ട് മൂടാതെ സന്തോഷം കൊണ്ട് മൂടണം അവനവളെ….. പാതിയിൽ തകർന്നു വീണ വൈദ്ദേഹി ഇനി തനിച്ചല്ല… കൂട്ടായി ഇൗ ആണോരുതൻ കാണും അവൾക്കിനി…..