17/06/2026

വിധി_നൽകിയ_സൗഭാഗ്യം

#വിധി_നൽകിയ_സൗഭാഗ്യം

ഡിഗ്രി കഴിഞ്ഞു തെണ്ടിത്തിരിഞ്ഞു,പ്രേമിക്കുന്നവൾ മറ്റൊരാളെ കണ്ടപ്പോൾ കട്ടത്തേപ്പും തേച്ചിട്ട് പോയി, പിന്നെ ചുമ്മാ നാട്ടിലൂടെ നടന്നപ്പോളാണ് അച്ഛന്റെ മരണം, അത്രയും നാൾ പണിക്കു പോകാതെ ചെത്തി നടന്നപ്പോൾ ചോദിച്ചപ്പോളെല്ലാം പൈസ തന്നു അച്ഛൻ ഒരു മഹാ മനസ്ക്കത കാട്ടിയത്കൊണ്ട് പൈസയുടെ വില എന്താണെന്ന് ദൈവം അനുഗ്രഹിച്ചു അറിയില്ലായിരുന്നു.

“കെ എസ് ഇ ബിയിൽ ലൈൻ മാൻ ആയിരുന്നു അച്ഛൻ” !

എനിക്ക് രണ്ടു പെങ്ങമ്മാരും ഉണ്ടായിരുന്നു. ഒരാളെ കെട്ടിച്ചതിന്റെ കടംപോലും തീർന്നിട്ടില്ല, ഇനി പണിക്ക് പോയില്ലേൽ ശരിയാവില്ല എന്ന് അറിയാവുന്നത് കൊണ്ടാണ് അച്ഛന്റെ കൂട്ടുകാരെ ഒക്കെ പിടിച്ചു അവരോട് കാര്യങ്ങൾ അന്വേഷിച്ചും ജോലിയിൽ ഇരിക്കെ അച്ഛൻ മരിച്ചുപോയാൽ അച്ഛന്റെ ജോലി മക്കൾക്ക്‌ കിട്ടുമെന്ന് കേട്ടപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടിയത്.
അങ്ങനെ അതിന്റെ പേപ്പറും എല്ലാം ശരിയാക്കി കൊണ്ട് കൊടുത്തു വീട്ടിൽ വന്നപ്പോൾ മൂത്ത ചേച്ചിയും അളിയനും പറഞ്ഞു അവൾക്കു ആ ജോലി വേണമെന്ന്!!!

അവൾക്കാണ് കൂടുതൽ അവകാശമെന്ന് !!

അമ്മയും പറഞ്ഞു കൊടുത്തേക്കടാ നമുക്ക് വേറെ ദൈവം തരും. അവൾ എടുത്തോട്ടേയെന്ന് പറഞ്ഞപ്പോൾ എതിർക്കാൻ തോന്നിയില്ല.

എട്ടിൽ മൂന്നു കൊല്ലം തോറ്റ അവൾക്കു എന്ത് ജോലി കിട്ടുമെന്ന് ചോദിക്കണമെന്ന് മനസ്സിൽ ഉണ്ടായിരുന്നു പക്ഷെ ചോദിചിച്ചില്ല.

അവളുടെ വായിൽനിന്നും സരസ്വതി കേൾക്കാൻ വയ്യാതകൊണ്ട് വന്നത് വിഴുങ്ങി !

പിന്നെ നമ്മൾ എങ്ങനെ ജീവിക്കുമെന്ന് ചോദിച്ചപ്പോൾ അമ്മയ്ക്കും മൗനം,ദേവൂട്ടി (ഇളയവൾ ) പ്ലസ് ടു വിനു പാടിക്കുവാണ്, അവളെ പഠിപ്പിക്കേണ്ട?

അവളുടെ കാര്യങ്ങൾ നോക്കേണ്ടേ?

അമ്മ ഇതെന്താ ഇങ്ങനെ പറയുന്നത്?

മോനെ അവൾക്കു കെട്ടിച്ചപ്പോൾ കൊടുക്കേണ്ട പൈസപോലും നമ്മൾ ഇതുവരെ കൊടുത്തിട്ടില്ല നിനക്കു അറിവുള്ളതാണല്ലോ എല്ലാം?

പിന്നെ ഒന്നും പറയാൻ നില്കാതെ വീട്ടിൽനിന്നും ഇറങ്ങി വായനശാലയിലേക്ക് വച്ചു പിടിച്ചു.

അവിടെ ചെന്നപ്പോൾ വീട്ടിലെ കാര്യങ്ങൾ എല്ലാം അറിയാവുന്ന അച്ഛന്റെ കൂട്ടുകാരൻ ദേവസ്യേട്ടൻ പറഞ്ഞു നമുക്ക് വഴി ഉണ്ടാക്കാമെന്ന്, ആശ്വാസവാക്കായിരുന്നില്ല അത് അദ്ദേഹം തന്നെ മുൻകൈ എടുത്തു വഴി കെ എസ് ഇ ബിയിൽ താത്കാലിക ജോലിക്കാരനായി അപേക്ഷിക്കാൻ പറഞ്ഞത്. കുറച്ചു നാൾ പിന്നെ കൂലിപ്പണിക്കും പെയ്ന്റിങ്ങിനും എല്ലാം പോയി നടന്നപ്പോളാണ് ജോലിയുടെ അപ്പോയിന്മെന്റ് ലെറ്റർ കിട്ടുന്നത്.

അങ്ങനെ ജോലിയുടെ ആദ്യ ദിനം മീറ്റർ റീഡിങ് ആണ്. കൂട്ടത്തിൽ ഉണ്ടായിരുന്നവർ കുറച്ചു കാര്യങ്ങൾ എല്ലാം കാണിച്ചുതന്നിട്ട് ഈ വഴി നേരെ പൊക്കോ അതൊരു കോളനിയാണ് ഇന്ന് നിനക്ക് അവിടെയാണ് ഡ്യൂട്ടിയെന്നു പറഞ്ഞു അവര് അവരുടെ വഴിക്ക് പോയി.

പിന്നെ ഒന്നും നോക്കിയില്ല ചെകുത്താനെയും മനസ്സിൽ വിചാരിച്ചു അങ്ങ് തുടങ്ങി. ഇപ്പോൾ പുള്ളിക്കാണ് ഡിമാന്റ് ദൈവങ്ങളോട് എത്ര പറഞ്ഞിട്ടും ഒരുപാട് കഷ്ടപ്പെടുത്തുന്നു പരിരക്ഷണം പുള്ളിയുടെ വീക്നെസ് ആയിപ്പോയി എന്ത് ചെയ്യാനാ?

” ആദ്യ ദിനം ജോലി മിന്നിച്ചേക്കണേ “….

കോളനിയുടെ മൂലയ്ക്ക് ഇരിക്കുന്ന ഒരുവീട്ടിൽ മീറ്റർ തപ്പി ചെന്നപോളാണ് ആ കാഴ്ച കാണുന്നത് ഒരു പെൺകുട്ടി ഫാനിൽ കുരുക്കിട്ട് തൂങ്ങിച്ചാവാൻ റെഡിയായി നിൽക്കുന്നത്.

കണ്ടപ്പോളേ ആളെവിളിച്ചു കൂട്ടാൻ നോക്കിട്ട് ശബ്ദവും വെളിയിൽ വരുന്നില്ല കോപ്പ് എടപാട് പിന്നെ ഒന്നും നോക്കിയില്ല വാതൽ ചവിട്ടി പൊളിച്ചു അകത്തു കേറി അവളെതള്ളി മാറ്റി കൂടെ ഞാനും വീണു അലമാരയുടെ ചില്ല് പൊട്ടുന്ന ശബ്ദം കേട്ട് അയലത്തുള്ളവർ വന്നപ്പോൾ ഞാൻ അവളുടെ ജാരനായി. !!!!!

ആവുന്നത്ര പറഞ്ഞിട്ടും അവര് ആരും വിശ്വസിച്ചില്ല. എന്നേ മരത്തിൽ കെട്ടിയിട്ടു.

ലേലി അല്ലു ലേലി അല്ലു എനിക്ക് ഈ മറുതയെ അറിയില്ലേ !!!!!

അവസാനം നാട്ടുകാർ എല്ലാവരും കൂടി അവളെ എന്നെക്കൊണ്ട് കെട്ടിച്ചു എന്നിട്ട് പോലീസിനെ വിളിച്ചു. പോലീസ്റ്റേഷനിൽ ചെന്ന് എന്റെ വീട്ടുകാരെ അറിയിച്ചു.

അമ്മയും അമ്മാവനും പെങ്ങളും വന്നു ഞങ്ങളെ രണ്ടുപേരെയും കൂടിവീട്ടിലേക്ക് കൂട്ടി കാലു പിടിച്ചു പറഞ്ഞിട്ടും അമ്മാവൻ വഴങ്ങിയില്ല.

വീട്ടിൽ കൊണ്ടുപോയി ആരാതിയുഴിഞ്ഞും വിളക്ക് കൊടുത്തും ആ കാലമാടത്തിയെ അകത്തേക്ക് കേറ്റുമ്പോഴും അവൾ കമാ എന്നൊരു അക്ഷരം മിണ്ടിയില്ല. അവൾ മനഃപൂർവ്വം ചെയ്തനാണോ? എനിക്കൊരു ഡൌട്ട് ഇപ്പോളും ഉണ്ട് അല്ല അവൾ എന്തിനാ തൂങ്ങിച്ചാവാൻ നോക്കിയത്?

വിധി അല്ലാതെന്തു പറയാൻ !!!!!

ആദ്യരാത്രി പാലുംകൊണ്ടുവന്ന അവളോട്‌ ഒരുലോഡ് പുച്ഛവും ആയി മൈൻഡ് ചെയ്യാതെ ഇരുന്നപ്പോൾ ആണ് ചേട്ടായി എന്നൊരു വിളി കേട്ടത് എന്നോട് ക്ഷെമിക്കണം മരിക്കാൻ തുടങ്ങിയ എന്നെ ദൈവം പോലെ വന്നു രക്ഷിച്ച കാണപ്പെട്ട ദൈവമാണ് എന്നുപറഞ്ഞു കലിൽ വീണു കരഞ്ഞപ്പോൾ കുറച്ചു ഞാൻ തണുത്തു….

കഴിഞ്ഞത് കഴിഞ്ഞ്

എന്താണ് തന്റെ പേര്?

രശ്മി……

നീ എന്തിനാ ചവാൻ നോക്കിയത്?

അതു

അതുപിന്നെ

അപ്പോൾ കതകിലൊരു തട്ട് കേട്ടു തുറന്നപ്പോൾ അമ്മയാണ്…….

മോനെ അവൾ ഞങ്ങളോട് എല്ലാം പറഞ്ഞു അവൾ പാവമാണ് നാളെ നമുക്ക് അമ്പലത്തിൽ കൊണ്ടുപോയി ഒരു താലി കെട്ടണം കുറച്ചുപേർക്ക് ഒരു പിടി ചോറും കൊടുക്കണമെന്ന്…..

എനിക്ക് ഒന്നും മനസ്സിലാവുന്നില്ല

എന്താണ് അമ്മേ

അവളുടെ ചേട്ടത്തിയുടെ ഭർത്താവ് ആള് ശെരിയല്ല അതിൽ മനംനൊന്താണ് അവൾ ഈ കടുംകൈക്ക് മുതിർന്നത് എന്ന് പിന്നെ അമ്മ എന്തൊക്കയോ പറഞ്ഞു അവളെ വിളിച്ചോണ്ട് പോകുകയും ചെയ്തു.

അതിനിടയിൽ പെങ്ങളുടെ ഗോൾ താലികെട്ടിട്ട് കൂടെ വിടാമെന്ന്…

അതു കേട്ടപ്പോൾ അവളുടെ ഒരു കള്ളചിരിയും

എന്നെ നല്ല വിശ്വാസം ആണ്

അങ്ങനെ ഇന്നേക്ക് മൂന്ന് വർഷമായി എന്റെകൂടെ ഇവൾ കൂടിയിട്ട് രണ്ടും സുന്ദരി പൈങ്കിളികളും കൂട്ടിന്നുവന്നു, സർക്കാർജോലി തന്നെ സ്ഥിരമായി കിട്ടിയത് കൊണ്ട് ജീവിതത്തിൽ പിന്നെ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു, അവൾക്കൊരു ഗിഫ്റ്റ് വാങ്ങാൻ ആലോചിച്ചപ്പോൾ കാടുകേറിപ്പോയ ചിന്തകളാണ് ഇത്രയും……..

നമ്മൾ സ്നേഹിക്കുന്നവരെ അല്ല നമ്മുടെ ജീവിതം മനോഹരമാക്കുന്നവരെയാണ് നമ്മൾ മാറോട് ചേർത്ത് പിടിക്കേണ്ടത് !

സുജിത്ത് തിരുവാർപ്പ്….