17/06/2026

ദേവൂട്ടിയും അമ്മായിയപ്പനും………..

ദേവൂട്ടിയും അമ്മായിയപ്പനും………..

കുട്ടിക്കളി മാറാത്തൊരു പെണ്ണിനെ കെട്ടിയപ്പോൾ ഞാനോർത്തു എന്റെ ലൈഫ് കട്ടപ്പുക ആകുമെന്ന്…………………..

ദുബായിൽ നിന്ന് നാട്ടിലേക്ക് ലീവിന് വന്നു പെണ്ണ് കണ്ടുമടുത്ത് ലീവ് തീരാറായപ്പോൾ ആണ് കൂട്ടുകാരന്റെ അകന്ന ബന്ധത്തിലുള്ള ഒരു പെണ്ണിന്റെ കെട്ടാൻ തീരുമാനിച്ചതും…………….

” അച്ഛന്റെ പൊന്നുമോൾ ”

” ദേവൂട്ടി ”

അമ്മ ചെറുപ്പത്തിൽ മരിച്ചുപോയെങ്കിലും രണ്ടാനമ്മയും അച്ഛനും കൂടി വളർത്തിയ ഒരു നാടൻ പെൺകുട്ടി ഡിഗ്രി കഴിഞ്ഞു എന്നുള്ളതൊഴിച്ചാൽ അയാൾക്ക്‌ വലിയ ലോകപരിചയം ഒന്നുമില്ലായിരുന്നു ഒരു അമ്പലവാസി പെണ്ണ്………..

കല്യാണത്തിന്റെ അന്ന് തന്നെ എനിക്ക് മനസിലായതാണ് അച്ഛനും മോളും എത്രയും ആത്മബദ്ധം ഉള്ളതാണെന്ന് കരഞ്ഞു കരഞ്ഞു രണ്ടുപേരും തളർന്നിരുന്നു.

അവരുടെ വിടപറച്ചിൽ ആർക്കും മറക്കാനാവാത്ത ഒന്നായിരുന്നു. ആദ്യ രാത്രിയിൽ ഇടിമിന്നലും മഴയും പേടിച്ചു മൂലയിൽ കരഞ്ഞുകൊണ്ട് ഇരുന്ന മോളെ കാണാൻ പാതിരാത്രി മഴ നനഞ്ഞു വന്നു അവളെ സമാധാനിപ്പിച്ച അച്ഛൻ……

സത്യത്തിൽ എനിക്കും അതുപോലെ ഒരു പെണ്ണിനെ ആയിരുന്നു വേണ്ടതും………

ആദ്യ രാത്രിക്ക്‌ പകരം ആദ്യ പകൽ ആഘോഷിക്കേണ്ടിവന്ന ആദ്യ ഭർത്താവ് ഞാനായിരിക്കും.

ആദ്യ രാത്രി അച്ഛന്റെ മടിയിൽ കിടന്നുറങ്ങുന്ന അവളെ കണ്ടു അവൾക്ക്‌ തലയ്ക്കു വട്ടാനൊന്നുപോലും ഞാൻ ചിന്തിച്ചു പോയി………..

മോനെ തെറ്റിദ്ധരിക്കല്ലേ അവൾക്കു പേടിയായിട്ട എനിക്ക് അറിയാമായിരുന്നു, അവൾ പേടിച്ചു മൂലയിൽ ഇരിക്കും എന്ന്, അതാ ഞാൻ മഴയുണ്ടോ നിങ്ങളുടെ ആദ്യ രാത്രി എന്നുപോലും നോക്കാതെ നേരെ ഇങ്ങോട്ട് പോന്നത്…..

അവരുടെ സ്നേഹത്തിനു മുന്നിൽ പലപ്പോഴും ഞാൻ തോറ്റുപോയിട്ടുണ്ട് ദേവൂനെ ഞാൻ എത്ര സ്നേഹിച്ചാലും അവടെ അച്ഛൻ അതിൽ നൂറിരട്ടി അവളെ സ്‌നേഹിക്കുന്നു……

ഒരുമാസം കഴിഞ്ഞു ഞാൻ ലീവ് തീർന്നു പോയപ്പോളും അവൾ ഹാപ്പി ആയിരുന്നു. എന്റെ അമ്മയും അച്ഛനും അവടെ അച്ഛനും അമ്മയും ഒരു കുടുംബം പോലെ ഞങ്ങളുടെ വീട്ടിൽ കഴിഞ്ഞു വന്നു ചെന്നു ഒരു മാസം കഴിഞ്ഞു അവളെയും ദുബായിലേക്ക്‌ കൊണ്ടുവന്നു, ആദ്യം മടി ആയിരുന്നെങ്കിലും അഛനെയും എന്റെ വീട്ടുകാരെയും വിട്ടുപിരിയാണ് അവൾക്കു പറ്റുമായിരുന്നില്ല എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി അവൾ വന്നു………

അമ്മയായും ഭാര്യയായും മകളായും എല്ലാം എന്റെ ജീവന്റെ പാതിയായും അവൾ നിറഞ്ഞു നിന്നു, അവൾ എന്റെ എല്ലാകാര്യങ്ങളും ഒരു കുറവും വരുത്താതെ നോക്കാൻ അവൾക്കു പ്രത്യേകം കഴിവായിരുന്നു………………….

ചിലപ്പോളൊക്കെ ഞാൻ ചിന്തിക്കാറുണ്ട് അവളുടെ മാറ്റത്തെപ്പറ്റി പിന്നെ ഞങ്ങൾ നാട്ടിലേക്ക് മടങ്ങിയത് അവൾ ഗർഭിണി ആയപ്പോളാണ് അപ്പോളും എന്നേ തോല്പിക്കാൻ അവളുടെ അച്ഛൻ ഉണ്ടായിരുന്നു വർത്താനം പറഞ്ഞിരിക്കാനും അവളുടെ കാലുതിരുമ്മികൊടുക്കാനും…………

അമ്മായിഅമ്മ കളിയാക്കിയാലും വിളിച്ചോണ്ട് പോയാലും റൂമിൽവന്നു അവളുടെ കൂടെ എപ്പോളും ഉണ്ടാകും നിഴലുപോലെ അതുകൊണ്ട് തന്നെ അവളെ ഇവിടെ നിർത്തിട്ടു പോകാൻ തിരിച്ചു പോകുമ്പോൾ എനിക്ക് ഒരു ടെൻഷനും ഉണ്ടായിരുന്നില്ല………..

അവൾ ആ വയറും വച്ചു അച്ഛന്റെ കയ്യുംപിച്ചു നടക്കുന്നകാണുമ്പോൾ സങ്കടംവരും സ്കൈപ്പിലൂടെ കാണുമ്പോൾ ചിലപ്പോളൊക്കെ എല്ലാം നിർത്തി നാട്ടിപ്പോയി അവളുടെ കൂടെ നിന്നാലൊന്ന ആലോചിക്കുന്നേ പിന്നെ നമ്മൾ പ്രവാസികൾക്ക് ഇതേ പറ്റുള്ളൂ ഒന്ന് വന്നാൽ പിന്നെ തിരിച്ചുപോക്ക് വിദൂരമാണ്………. .

ഇതുപോലെ ഒരു അച്ഛനെയും മകളെയും ഞാൻ ആദ്യമായാണ് കാണുന്നത്

അവൾ ആശുപത്രിയിൽ അഡ്മിറ്റ്‌ ആയപ്പോൾ നാട്ടിലേക്കു പൊന്നു ഞാൻ , അവളെ ലേബർ റൂമിലേക്ക്‌ കയറ്റയപ്പോൾ മുതൽ നിന്നിട്ട് ഉറപ്പുവരാത്ത അച്ഛനെ കാണുമ്പോൾ ഞാനാണോ അച്ഛനാണോ കൊച്ചിന്റെ അപ്പനെന്നു വിചാരിച്ചുപോയി. ഞാൻ അടങ്ങി ഒതുങ്ങി ഇരിക്കുമ്പോൾ അച്ഛനു ഇരിക്കപ്പൊറുതി ഇല്ലായിരുന്നു എല്ലാം കഴിഞ്ഞു കുട്ടികളെ തന്നപ്പോൾ അവരെ ഒന്ന് നോക്കാതെപോലും സിസ്റ്ററെ ദേവൂട്ടിയുടെ കാര്യം തിരക്കി നടക്കുമ്പോൾ ഞാൻ പിന്നെയും കണ്ടു അച്ഛനെന്ന ആ ദൈവത്തെ…………………..

ഇരട്ട പെൺകുട്ടികളെയും കളിപ്പിച്ചൊണ്ട് ചാരുകസേരയിൽ ഇരിക്കുന്ന അമ്മായിഅപ്പനെ അസൂയയോടെ ഞാൻ നോക്കിനിന്നുപോയി……………

എന്റെ ഭാഗ്യമാണ് അവളും അവളുടെ അച്ഛനും, എന്റെ വീട്ടിലേക്ക്‌ വന്നുകയറിയ ഭാഗ്യലക്ഷ്മി ആണ് എന്റെ ദേവൂട്ടി ഇപ്പോൾ ഞാനാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ…………

ഈ ആധുനിക യുഗത്തിലും പെണ്മക്കളാണെന്നു അറിയുമ്പോൾ വേണ്ടന്നുവെക്കുന്ന അച്ഛനമ്മമാർ ഉണ്ടെന്നു അല്പം വിഷമത്തോട് കൂടി ഞാൻ മനസിലാക്കുന്നു. പക്ഷേ ഇതുപോലെയും പെണ്മക്കളെ പൊന്നുപോലെ നോക്കുന്ന അച്ഛനമ്മമാരും ഇവിടെ ഉണ്ട് അവർക്കുള്ള ഒരു സമർപ്പണമാണ് അടിയന്റെ ഈ എളിയ എഴുത്തു…………………..

സ്ത്രീ വീടിന്റെ വിളക്കാണ് അമ്മയാണ് ഭാര്യയാണ് അവളില്ലാതെ ഈ ഭൂലോകമെ ഇല്ല എന്ന സത്യം മനസിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ……………..

സുജിത്ത് തിരുവാർപ്പ്……..

റിപോസ്റ്റ്