#ആദ്യരാത്രി
ലീവിന് വന്നു പോകുന്നതിന് 2 ദിവസങ്ങൾ മുന്നെയാണ് ആദ്യമായി ഒരു പെണ്ണ് കാണാൻ പോകുന്നത് ആരോ ചെയ്ത പുണ്യത്തിനു അതങ്ങു ഉറപ്പിച്ചു……
അവരുടെ വീട്ടിൽ ചെന്നപ്പോൾ ഒരു 50 പേരുണ്ട് ചെറുക്കനെ വരവേൾക്കാൻ അപ്പോൾ തന്നെ മനസ്സിലായി ഇവളെ വെല്ലോം പറഞ്ഞാൽ അടി പാഴ്‌സൽ ആയിവരുമെന്ന് ” !!!!!
ഞങ്ങൾ കയറി ഇരുന്ന് അപ്പോൾ തന്നെ വെള്ളം കലക്കിയതുമായി വന്നു.
ദാഹം കൂടിയത് കൊണ്ട് ഒരു ഗ്ലാസ്സുകൂടി ചോദിച്ചു വാങ്ങി കുടിക്കുന്നത് കണ്ടപ്പോൾ എന്റെ വീട്ടുകാരുടെ മുഖമൊന്നു വാടി പക്ഷെ അവളുടെ വീട്ടുകാർക്കു നന്നേ പിടിച്ചു എന്ന് തോന്നുന്നു.
“” അല്ല എന്നേ ആർക്കാണ് ഇഷ്ടപെടാത്തത് ഞാൻ ഷാരൂഖാൻ അല്ലേ ” ! പുള്ളി കേൾക്കണ്ട ചാട്ടവാറിന് അടിക്കും അതുപോട്ടെ, പിന്നെ വിശേഷങ്ങൾ ,ചോദ്യങ്ങൾ ആയി അങ്ങനെ പെണ്ണ് വന്നു ചായയുമായി !
ചായ തന്നു ഒരു പുഞ്ചിരി സമ്മാനിച്ചു അപ്പോൾ കരുണവമ്മാരു പറഞ്ഞു അങ്ങോട്ട് ആ മുറിയിലേയ്ക്ക് ചെല്ല് നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കാൻ !
ഞാൻ ആദ്യം ആയത്കൊണ്ട് വേണ്ടാന്ന് പറഞ്ഞു ,പിന്നെ എല്ലാരും കൂടി നിർബന്ധിച്ചപ്പോൾ അവളുടെ റൂമിലേയ്ക്ക്.
എന്താ പേര്?
ഭദ്ര
എന്നേ ഇഷ്ടായോ?
മ് മ്
ഞാൻ ആദ്യമായാണ് പെണ്ണ് കാണുന്നത് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ?
ഒരു കള്ളചിരിയും പാസാക്കി എന്നേ ചേട്ടന് ഇഷ്ടായോ?
ഇപ്പോൾ ഇഷ്ടായി,വിവാഹം കഴിഞ്ഞു ഭദ്രകാളി ആകില്ലല്ലോ അല്ലേ എന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നു അതു വിഴുങ്ങി .
ആയി …
എന്ന് പറഞ്ഞു കുറച്ചു കത്തി വെച്ചു അവിടുന്ന് ഇറങ്ങി.
പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു
അന്ന് തൊട്ട് തുടങ്ങിയ ഫോൺ വിളിയാണ് ഇന്നും നിർത്തിയിട്ടില്ല.
ഒരുവർഷം കഴിഞ്ഞു വിവാഹം അന്ന് തീരുമാനിച്ചിരുന്നു, അവൾക്കു പഠിത്തം ഉണ്ട് അതു കഴിയണം കുറച്ചു കടങ്ങൾ ഉണ്ട് അതു ഒതുക്കണം അങ്ങനെ ഒരു സാധാരണക്കാരന്റെ എല്ലാ ബുദ്ധിമുട്ടുകളും.
അങ്ങനെ ആറ്റു നോറ്റു ഇരുന്ന കല്യാണം ആണ് ഇന്ന്….
താലികെട്ടൽ കഴിഞ്ഞു യാത്ര ചോദിക്കലിന് അവൾ എല്ലാവരെയും കെട്ടിപ്പിടിച്ചു കരഞ്ഞപ്പോൾ എനിക്ക് തോന്നി ഇവളെ ആറുക്കാൻ കൊടുപോവുകയാണോ?
എന്തെങ്കിലും ആവട്ടെ അവളെ വീടാതെ കെട്ടിപ്പിടിച്ചു കരയുന്ന അമ്മയെക്കാളും അച്ഛനെക്കാളും സഹോദരനെക്കാളും സങ്കടം ഞാൻ കണ്ടു അവളുടെ പട്ടാളക്കാരൻ അപ്പൂപ്പനിൽ !
കൊമ്പൻ മീശയും വെച്ചു പട്ടി മോങ്ങുന്നപോലെ (കരയുന്നത് ) പോലെ കരയുന്നു !
മൂക്കെന്ന ഡാമിൽ നിന്നും വെള്ളവും വരുന്നുണ്ട്. മുല്ലപ്പെരിയാർ പൊട്ടിയാൽ പോലും ഇത്രയും വെള്ളച്ചട്ടം ഉണ്ടാവില്ല എന്ന് ആലോചിച്ചു പോയി, ആദ്യ ദിനം ഒന്നാം ക്ലാസ്സിൽ പഠിക്കാൻ പോകുന്ന കുട്ടികളെ വരെ അദ്ദേഹം തോൽപിച്ചു.
അതിന്റെ ഗുട്ടൻസ് എനിക്ക് പിന്നെ ആണ് മനസ്സിലായത് !
അങ്ങനെ വീട്ടിലേയ്ക്കു പോകുന്നവഴി ഞാൻ ചോദിച്ചു അപ്പൂപ്പനു നിന്നെ ഒരുപാട് ഇഷ്ടമാണ് അല്ലേ?
അതെ ….
അതിന്റെ ഗുട്ടൻസ് ചെവിൽ പതിയെ പറഞ്ഞു വൈകിട്ട് പറഞ്ഞു തരാമെന്നു.
പോകുന്ന വഴിയിൽ വണ്ടി നിർത്തിച്ചു ഒരു അലങ്കരിച്ച വള്ളത്തിൽ കേറ്റി എന്നെയും അവളെയും കൂട്ടുകാരു തെണ്ടികൾ സ്വീകരിച്ചു.
വള്ളവും വെള്ളവും പേടിയായ അവളെ വരെ കേറ്റി നാസിക് ഡോളും അടിച്ചു നാട്ടുകാരെ മൊത്തം വിളിച്ചു കൂട്ടി വീട്ടിൽ എത്തിച്ചു കടവിൽ കാലു കുത്തിയപ്പോൾ പടക്കത്തിന് തിരി കൊളുത്തി. ഗർഭം കലക്കി വരെ ഉണ്ടായിരുന്നു ഏതായാലും അവൾക്കു ഗർഭം ആകാത്തകൊണ്ട് രക്ഷപെട്ടു.
എന്റെ ഡാഡി കൂൾ കുറെ തുമ്മിക്കാണും വേറൊന്നുമല്ല ഈ കാണിക്കുന്ന കാര്യങ്ങൾക്കു നാട്ടുകാർ എന്റെ തന്തക്കു ആണല്ലോ വിളിക്കുന്നത് അപ്പോൾ തുമ്മൽ വന്നില്ലേൽ അല്ലേ അത്ഭുതം.
കുറച്ചു സമയം ശേഷം വീട്ടിൽ കയറി അപ്പോൾ മധുരം കൊടുക്കണമെന്ന് എന്നാരോ പറയുന്നത് കേട്ടു !
” പായസം വരെ തെണ്ടികൾ ഉപ്പിട്ട് കുടുപ്പിച്ചു അവന്മാരെ ദോഷം പറയരുത് നമ്മുടെ വീട്ടുകാർ അവമ്മാരെക്കാൾ പണിയാണ് തരുന്നത് ചക്കിക്കൊത്ത ചങ്കരൻ ”
വീഡിയോ പിടുത്തം ലവ് സീൻ എല്ലാം കഴിഞ്ഞു രാത്രി ആയി ഒരു തരത്തിൽ എല്ലാത്തിനെയും പറഞ്ഞുവിട്ട് ആദ്യ രാത്രി യുടെ സുവർണ നിമിഷങ്ങൾ അടുക്കുകയാണ്……
സെറ്റ് സാരിയും പാലുമായി വരുമെന്ന് പ്രതീക്ഷിച്ചു കിടന്ന എന്റെ എല്ലാം തെറ്റിച്ചു ജ്യൂസും പാലും നൈറ്റിയും ഇട്ട പുതു മണവാട്ടി…..
ആഹാ എന്താ മോഡേൺ?
ഇതെന്നാ ഈ വേഷം?
അപ്പോൾ തന്നെ മറുപടിയും കിട്ടി
ചൂടല്ലേ ചേട്ടായി…..
ആയിക്കോട്ടെ
ജ്യൂസ്സും പാലും
ഇതെന്ന?
ഞാൻ പാലു കുടിക്കില്ല അതാണ് രണ്ടും !!!!
പിന്നെ നാണം…..
ഇരിക്ക് !!!!!!!
ഇന്ന് നമ്മുടെ ആദ്യ രാത്രി ആണ് അവൾ ജൂസ്സും ഞാൻ പാലും ചിയേർസ് പറഞ്ഞു അപ്പോളാണ് ആലോചിച്ചത്.
വോഡ്ക പിരിയുമോ ഭഗവാനെയെന്ന്.
നിന്റെ ഇഷ്ടം എന്റെയും ഞാൻ അവളോട് ആ ജൂസ് വാങ്ങി പകുതി കുടിച്ചു കൊടുത്തപ്പോൾ അവൾ പറയുവാ ഒരാൾ കുടിച്ചത് ഞാൻ കുടിക്കില്ല എന്ന്.
ആദ്യ ഡേ തന്നെ ഇടിക്കാൻ കഴിയാത്ത കൊണ്ട് ഒന്ന് തുറിച്ചു നോക്കി മൊത്തം ഒറ്റവലിക്ക് ആകത്താക്കി.
അപ്പോൾ കിടക്കാം അല്ല
മം മം
തനിക്കു എന്നോട് എന്തെങ്കിലും പറയാനുണ്ടോ?
ചേട്ടായി
പറ
മറന്നു ഒരു കാര്യം ചോദിക്കട്ടെ ആ അപ്പൂപ്പൻ എന്തിനാ ഇതുപോലെ കരഞ്ഞത് ??
അതോ സ്നേഹം കൊണ്ടൊന്നുമല്ല അപ്പൂപ്പന്റെ കോട്ട വൈസ്‌കി എന്റെ എന്റെ റൂമിലാണ് ഞാനാണ് ഒഴിച്ച് കൊടുക്കുന്നത് അലമാരയുടെ താക്കോൽ കിട്ടാനുള്ള അടവാണ് നമുക്ക് ആണോ അറിയാത്തെ ??…,
എന്നിട്ട് കൊടുത്തോ ?
ഇല്ല രണ്ട് അറ്റാക്ക് കഴിഞ്ഞ ആളാ എന്നെ മാത്രമേ പേടിയുള്ളൂ
കൊള്ളാം ….
മനസ്സിൽ ലഡ്ഡുപൊട്ടി ചപ്പറം ചിപ്പറം …..
സ്വന്തമായി ബാർ വീട്ടിലുള്ള കുടുംബം …
മനസ്സിനൊരു ആശ്വാസം കമ്പനിക്ക് ആളായി ….
ഒരുകാര്യം പറഞ്ഞോട്ടെ ദേഷ്യപ്പെടുമോ ?
മ്മ്
എന്താണ് പറ
ലൈറ്റ് ഓഫാക്കല്ലേ എനിക്ക് പേടിയാ…
ഞാനില്ലേ കൂടെ
പ്ലീസ് ഞാൻ ഉറങ്ങിട്ടു ഓഫാക്കിയാൽ മതി.
അതെന്ന?
ഞാൻ ലൈറ്റ് ഓഫാക്കാതെയാ കിടക്കുന്നെ !!!
ലൈറ്റ് ഓഫാക്കാതെ വന്നപ്പോൾ ചേട്ടന്റെ മകന്റെ ഒരു ചോദ്യം?
കൊച്ചച്ചോ ലൈറ്റ് ഒന്നും ഓഫാക്കുന്നില്ലയെന്ന്!!
അതൂടെ കേട്ടപ്പോൾ നാണം വന്നു
അവൻ രണ്ടിൽ ആണേലും അവന്റെ നാക്കു ഡിഗ്രിക്ക് ആ ചേട്ടന്റെ അല്ലേ വിത്ത് എന്നാ പറയാൻ
മൊബൈൽ ടോർച്ചു തെളിച്ചു ലൈറ്റ് ഓഫാക്കി വന്നു അവളെ ചേർത്ത് പിടിച്ചു ഒരു ഉമ്മ വെച്ചപ്പോൾ അവൾ ചെവിയിൽ പറഞ്ഞു ഇനി കുറച്ചു ദിവസം പാടില്ല എന്നിട്ട് ചുവന്ന കൊടിയും പൊക്കി….
ഞാൻ താഴെ കിടന്നോളാം ചേട്ടായി എന്ന് പറഞ്ഞപ്പോൾ വേണ്ട ഇതൊക്കെ എല്ലാ പെണ്ണുങ്ങൾക്കും വരുന്നതല്ലേ എന്ന് അവളെ സമാധാനിപ്പിച്ചു കിടന്നു…..
വിശന്നു വലഞ്ഞു വന്നവന്റെ മുന്നിൽ പാൽപായസം വച്ചിട്ട് അതിൽ എലി ചത്തു കിടക്കുന്ന അവസ്ഥ……
എല്ലാ സങ്കടവും ഉള്ളിൽ ഒതുക്കി ഒന്ന് ഉറക്കം പിടിച്ചപ്പോൾ അവളുടെ കരച്ചിൽ കേട്ട് ചാടി എണീറ്റപ്പോൾ വീട് മൊത്തം ഉണർന്നു!
എന്നപറ്റി
ടീ? ……
ചേട്ടായി പാറ്റ
പാറ്റയോ? അതിനു
അതു എന്റെ ദേഹത്തു വീണു എനിക്ക് പേടിയാ അതിനെ……
അപ്പോൾ മുറിയിലെ വാതിലിൽ മുട്ടൽ കേട്ടു ഏട്ടത്തിയും അമ്മയും ആണ് കതകു തുറന്നപ്പോൾ എല്ലാരുടെയും മുഖത്ത് ഒരു കളിയാക്കി ചിരി…
എന്നാ മോളെ????
അമ്മേ അതുപിന്നെ ഒരു പാറ്റ ഞാൻ പേടിച്ചു പോയി !!!!!!
പാറ്റ തന്നെ അല്ലേ?
ചേട്ടത്തിയുടെ ഒരു ആക്കിയ ചോദ്യം?
ഇത് എന്നേ ഉദ്ദേശിച്ചു മാത്രമാണ് ചോദിച്ചത് അതെനിക്കറിയാം ……
അപ്പോൾ അവൾ പറഞ്ഞു
അതെ ചേച്ചി !!!!!!
ആകെ നാണക്കേട് ആയി വാതിൽ അടച്ചു ലൈറ്റ് ഓഫ് ചെയ്യേണ്ട ഇനി ദേഷ്യത്തിൽ ആണ് ഞാൻ പറഞ്ഞത് ആകെ നാണക്കേട് ആയി ശോ.
അവളുടെ ഒരു കള്ള ചിരി !!!!
പിറ്റേന്ന് രാവിലെ കുളിച്ചു ചായയുമായി അവൾ വന്നു വിളിച്ചപ്പോൾ ആണ് എണീറ്റത് എണീറ്റു പല്ല് തേക്കൻ ഇറങ്ങിയപ്പോൾ എല്ലാവരുടെയും ഒരു ആക്കിയ ചിരി…
ചാരു കസാരയിൽ കിടന്നു അച്ഛൻ ഒരു ആക്കിയ ചിരി…..
ചേട്ടൻ വന്നു പറഞ്ഞു ടാ പതിയെ തിന്നാൽ പനയും തിന്നാമെന്നു
തൊലി ഉരിഞ്ഞു പോയാ ഒരു ഫീൽ ആയിരുന്നു
ചെയ്യാത്ത കുറ്റത്തിന് ഡബിൾ ജീവ പര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വന്ന ഒരാളുടെ അവസ്ഥ …..
അന്ന് തന്നെ പാറ്റ വിഷം വാങ്ങി മുറി മൊത്തം അടിച്ചു…
ചുവന്ന കൊടി മാറ്റുന്ന അന്ന് നിനക്ക് പലിശ സഹിതം തരാമെന്നു മനസ്സിൽ വിചാരിച്ചു രണ്ടാം ദിനവും കടന്നുപോയി…….
സുജിത്ത് തിരുവാർപ്പ്………
(അഭിപ്രായങ്ങൾ തുറന്ന് പറയുക )

by