Karimizhi

The World of Malayalam Stories

Malayalam short stories

ഇന്നിന്റെ_തലമുറ

#ഇന്നിന്റെ_തലമുറ

നിരന്തരമായ ആവശ്യങ്ങൾക്കും, പിണക്കങ്ങൾക്കും ഒടുവിൽ അവളുടെ പച്ചക്കൊടി കണ്ടു കണ്ണാടിയിൽ നോക്കി തന്റെ മിടുക്കിനീയോർത്തു വാനോളം പുകഴ്ത്തുന്ന കൂട്ടുകാരുടെ കാര്യമോർത്തപ്പോൾ അവനു കുളിരു കോരി…………………

” ഒരു വർഷമായി അവന്റെ ആവശ്യമാണ് രാജി ഇന്ന് സാധിച്ചു നൽകാൻ പോകുന്നത്,”

ആർഭാട ജീവിതത്തിൽ ലയിച്ചു ജീവിക്കുന്ന അച്ഛൻ കഷ്ടപ്പെടുന്ന പൈസകൊണ്ട് ക്ലബ്ബിലും കാമുകൻമ്മാരുമായി സല്ലപിച്ചു നടക്കുന്ന അമ്മയെ ഓർക്കുമ്പോൾ ജീവിത്തത്തിനോട് തന്നെ വെറുപ്പ്‌ തോന്നി തുടങ്ങി അവൾക്കു.!!!!!

പാവം എന്റെ അച്ഛൻ ഇതൊന്നുമറിയാതെ വർഷത്തിലൊന്നു വരുമ്പോൾ മാത്രം അച്ഛനോട് സ്നേഹം കാണിക്കുന്ന അമ്മ അവരും ഈ ആധുനിക യുഗത്തിലെ ഒരു ഹൈ സൊസൈറ്റി ലേഡി. !!!!!!!!!

” സത്യത്തിൽ പുച്ഛം തോന്നുന്നു ആ വയറ്റിൽ പിറക്കേണ്ടി വന്നതോർത്, അച്ഛനെ ഓർത്തു എല്ലാം മനസ്സിൽ ഒതുക്കി കഴിയുന്ന ഒരു പെണ്ണാണ് രാജി “!!!!!!!!

” മരിച്ചാലോ എന്ന് വിചാരിച്ചിട്ട് ഉണ്ട് പല രാത്രികളും “……………………….

ആ അമ്മയുടെ മകൾ ആയത്കൊണ്ടാവും അവൻ എന്നോടും എന്റെ ശരീരം ആവശ്യപ്പെട്ടത്.

ആദ്യമൊക്കെ ഒഴിഞ്ഞു മാറുമ്പോളും അവന്റെ സ്നേഹത്താൽ അവനെന്നെ വിയർപ്പു മുട്ടിച്ചു. ആദ്യമൊക്കെ ചെറു ചുംബനങ്ങൾക്കു വേണ്ടി വഴക്കിട്ടു അതു ഞാൻ നൽകി തുടങ്ങിയപ്പോൾ അവൻ എന്റെ ജീവിതം തന്നെ ചോദിക്കുന്നു ഇപ്പോൾ………

പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുത്ത എനിക്കായി കാത്തിരിക്കുകയാണ് രാഹുൽ ഇപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല ഇപ്പോൾ അവനു എന്റെ ശരീരം മാത്രമാണ് വേണ്ടതും………………….

കുറച്ചു നേരമായി ഫോൺ റിങ് ചെയ്യുന്നു അതു അവനാണ്, എന്റെ ശരീരത്തോടുള്ള മോഹം കൊണ്ട് മാത്രം വിളിക്കുന്നതാണ്.

കോണിങ് ബെൽ കേട്ട് അവൻ വന്നപാടെ എന്നേ ഒന്ന് നോക്കി എന്നിട്ട് കയ്യിൽ പിടിച്ചു വലിച്ചു റൂമടച്ചു അപ്പോളും എനിക്ക് വിശ്വസിക്കാൻ പറ്റിയിരുന്നില്ല പുറകെ നടന്നു പ്രണയ വാഗ്ദാനം നൽകി ശല്യമായപ്പോൾ ഞാൻ പോലുമറിയാതെ ഇഷ്ടപ്പെട്ടു പോയതാണ് ഞാൻ ഇവനെ

ഇപ്പോൾ അവന്റെ മുന്നിൽ സിംഹത്തിനു മുന്നിൽ അകപ്പെട്ട മാൻപേടയപ്പോലെ ഞാൻ ഇരിക്കുന്നു……………………

അവന്റെ കയ്യും കാലും വിറക്കുന്നു ശീതികരിച്ച മുറിയിൽ ഇരുന്നിട്ടും അവൻ വിയർത്തൊലിക്കുന്നു. എന്നേ വലിച്ചു ചേർത്തുപിടിച്ചു കട്ടിലിലേക്ക് ഇട്ടപ്പോൾ ഞാൻ ചോദിച്ചു ഇതിനായിരുന്നോ നീ എന്നേ സ്നേഹിച്ചത് ??????

പറ ?

പക്ഷേ അവനിലെ മൃഗം ഉണർന്നിരുന്നു എന്നേ വലിച്ചുമുറിക്കി പിടിച്ചപ്പോളേക്കും വീണ്ടും കോണിങ് ബെല്ലിന്റെ ശബ്ദം വീണ്ടും മുറിയാകെ മുഴങ്ങി……..

നാശം

ആരാണാവോ ?

തുറന്നു തെറിവിളിക്കാൻ നിന്ന അവൻ ഞെട്ടി തിരിഞ്ഞു നിന്ന് എന്നോടെന്തെക്കയോ ആംഗ്യങ്ങൾ കാണിക്കുന്നു കാര്യം എല്ലാം അറിയുന്ന ഞാൻ വ്യതിചലിക്കാൻ തയ്യാറായിരുന്നില്ല………………

മുഖം തീർത്ത അടിയോടുകൂടി ആണ് അവൻ റൂമിനകത്തക്ക് വീണത്.

” അതു അവന്റെ അമ്മയായിരുന്നു പെങ്ങളും കൂട്ടിനുണ്ടായിരുന്നു ”

ഇന്നലെ ഒത്തിരി ആലോചിച്ചു എടുത്ത തീരുമാനമാണ് തോറ്റുകൊടുക്കാൻ പാടില്ലെന്ന് അതുകൊണ്ട് തന്നെയാണ് അവന്റെ അമ്മയെ വിവരം അറിയിച്ചതും…….

നിനക്ക് അത്രക്ക് മുട്ടിനിൽകുവാണേൽ ആദ്യം എന്നേ ചെയ്യു. മടുത്താൽ പറ നിന്റെ പെങ്ങൾ അവിടെയുണ്ട് അവളെയും ചെയ്തിട്ട് വെളിയിലേക്ക് ഇറങ്ങിയാൽ പോരെ!

നിറകണ്ണുകളോടെ അവരതു പറയുമ്പോൾ അവന്റെ ശിരസ്സ് താണ്തന്നെനിന്നു. പാപഭാരത്താൽ ആ അമ്മയുടെ കാലിൽ വീണു മാപ്പുപറയുന്ന അവനോടു ആ അമ്മക്ക് ചിലപ്പോൾ പൊറുക്കാൻ പറ്റിയേക്കും എനിക്ക് ഒരിക്കലും പറ്റില്ല ……………

അവർ ആകെ എന്നോട് പറഞ്ഞത് അവന്റെ അച്ഛൻ ഇതൊന്നും അറിയില്ലേ എന്നാണ് അദ്ദേഹം വർഷങ്ങളായി മക്കളുടെ നന്മക്കു വേണ്ടി വെളിനാട്ടിൽ കഷ്ടപ്പെടുകയാണ് ഇപ്പോൾ നാട്ടിലുണ്ട് വയ്യാതിരുന്നിട്ടും തിരിച്ചുപോണമെന്നു വീട്ടിൽ ഇരിക്കുന്ന അദ്ദേഹത്തിനു ഇതു താങ്ങാൻ ആവില്ല…………

പുത്തൻ പണത്തിന്റെ അഹങ്കാരത്താൽ അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ മേലാത്തവർ കുറച്ചു നേരത്തെ സുഖത്തിനായി മയക്കുമരുന്നുകളും ഉപയോഗിച്ചു, കൊച്ചുകുട്ടികളെ വരേ ബലാത്സംഗം ചെയ്യുന്ന യുവ തലമുറ ആണ് നമ്മുടെ നാടിന്റെ ശാപവും അവർക്കുള്ളൊരു മുന്നറിപ്പാണ് ഈ എഴുത്തു……………………
…….

സുജിത്ത് തിരുവാർപ്പ്…….

LEAVE A RESPONSE