” തമ്പുരാക്കന്മാര് ആലോചിച്ചു വരുന്നതും നോക്കി നിന്നാൽ പെണ്ണ് വീട്ടിലിരിക്കേ ഉള്ളൂ…..
എത്രെയും പെട്ടന്ന് എല്ലാം നടത്താൻ നോക്ക് നാലാൾ അറിയണേനും മുമ്പ്.. ”
ഇതിപ്പോപതിവായിരിക്കുന്നു…
ഇന്നലെ ബ്രോക്കർ ശങ്കരേട്ടൻ പറഞ്ഞ ആലോചനയവും ഇന്നത്തെ വിഷയം….
അമ്മായീടെ വാക്കുകളിൽ സ്നേഹവും കരുതലുമല്ല മറിച്ചു കുടുംബത്തിനു ഉണ്ടാവാൻ പോണ മാനഹാനി ഓർത്തുള്ള പേടിയാണെന്നെനിക്ക് വളരെ വ്യക്തമായിരുന്നു..
അടുക്കളയിലേക്കേട്‌ത്തു വെച്ച കാലു പതിയെ പിൻവലിച്ചു തിരിച്ചു നടക്കുമ്പോൾ കേട്ടു….
“സാമ്പത്തികൊo കുടുംബമഹിമയും ഇത്തിരി കുറഞ്ഞാലെന്താ രാധേ… ഇത് നടന്നു കിട്ടിയാ അത്രേം ഭാഗ്യംന്ന് കരുത്.. ഇതിപ്പോ ശങ്കരേട്ടനാ പറഞ്ഞെ ശരണിന് ഗാഥയെ പണ്ടു മുതൽക്കേ ഇഷ്ട്ടമായിരുന്നെന്ന്……
ശരണെട്ടൻ….
കോളേജിൽ തന്റെ രണ്ടു വർഷം സീനിയർ. നാട്ടുകാരൻ….
ഏതൊരാവശ്യം വന്നാലും ആദ്യം ഞാനോടിച്ചെല്ലുക സദാ പുഞ്ചിരിച്ചു നടക്കുന്ന ആ അടുക്കലേക്കായിരുന്നു…
എന്താടി ആത്തൂട്ടി വേണ്ടേന്ന് ചോദിച്ചു വീണ്ടുമൊരു പുഞ്ചിരി അപ്പോഴും ആ ചുണ്ടിൽ വിടരാറുണ്ട്…
കുഞ്ഞുന്നാളിലേന്നോ ഗാഥയെന്നയെന്റെ പേരിനെ ആത്തയെന്നു വിളിച്ച ആ നിഷ്കളങ്കതയും ആ നിഷ്കളങ്ക സ്നേഹവും ഇത്ര വലുതായിട്ടും പൊയ്പ്പോയില്ല എന്നോർക്കുമ്പോൾ ഇപ്പോഴും എനിക്ക് അത്ഭുതം തോന്നാറുണ്ട്….
തന്നോട് കാണിക്കുന്നത് ഒരു പ്രത്യേക സ്നേഹമാണ് എന്ന് സഹപാടികൾ ഒരിത്തിരി കുശുമ്പോടെ പറയുമ്പോഴും അതിനെ ചിരിച്ചു തള്ളാറായിരുന്നു പതിവ്….
എന്നോടുള്ള പെരുമാറ്റത്തിലെനിക്ക് ഒരിക്കലുമത് തോന്നിയില്ല എന്നതാണ് സത്യം….
പലരും കളിയാക്കി തുടങ്ങിയതിനാലാവാം എന്റെ മനസിലും ചെറുതായി വേരുറച്ചിരുന്നു ആ പുഞ്ചിരി…
പക്ഷെ……..
ഇപ്പൊ………..
വേണ്ട നാളെ കാണാൻ വരുന്നൂന്നാ കേട്ടത്. എല്ലാം തുറന്നു പറയണം… ഇനിയും വരുന്ന ആലോചനകൾ ഒഴിവാക്കി വിട്ടാൽ അച്ഛന്റെയും അമ്മയുടെയും കണ്ണീർ കാണേണ്ടി വരും. ചതിക്കാൻ വയ്യ ആ നല്ല മനസ്സിനെ…
മോളു കരയാര്ന്നോയെന്ന അച്ഛന്റെ ചോദ്യത്തിൽ നിന്നാണ് ഞാൻ കരഞ്ഞിരുന്നു എന്നെനിക്കു മനസിലായത്… കഴിഞ്ഞ ഒരു മാസമായി അങ്ങനെയാണല്ലോ…വികാരങ്ങൾ അറിയാതെ, വിശപ്പറിയാതെ, ജീവിക്കണമെന്ന് കൊതിയില്ലാതെ, എന്നാൽ മരിക്കാൻ പേടിയോടെയൊരു ജീവിതം….
“മോളെല്ലാം മറക്കണം നടന്നത് ഒക്കേം ഒരു ദുസ്വപ്നം ആന്നു കരുതെന്റെ കുട്ടി….
കഴിയില്ലാന്നറിയാo നിന്റെ മനസിലുണ്ടായ മുറിവ്, ഓരോരുത്തരും ഇപ്പോഴും എല്പ്പിക്കുന്ന മുറിവ് അറിയാം അതെത്രയാന്ന്…
എങ്കിലും ഞാൻ ഞാനൊരു അച്ഛനായി പോയില്ലേ മോളേ… എനിക്കും ണ്ട് നിന്നെ ഒരു നല്ല കൈകളിൽ ഏൽപ്പിക്കണംന്ന് ആശ….
നീ സുമംഗലിയാവുന്നതും നിന്റെ തലമുറയെന്റെ കൈകളിലൂടെ പിച്ചവെച്ചു നടക്കണതും കാണണംന്ന് ഒരാശ……
മോളതിന് എതിരോന്നും പറയരുത്….
ഇല്ലച്ഛാ എന്ന് പറഞ്ഞാ നെഞ്ചിലേക്ക് ചായുമ്പോൾ ഞാനറിയുന്നുണ്ടായിരുന്നു നിലതെറ്റിയയാ നെഞ്ചിടിപ്പിന്റെ താളം….
കുട്ടികൾക്ക് എന്തേലും സംസാരിക്കാനുണ്ടോ എന്ന ശങ്കരേട്ടന്റെ ചോദ്യത്തിനു
“എന്ത് സംസാരിക്കാൻ പരസ്പരം നല്ലോണം അറിയുന്നോരല്ലേ ഇനിയെന്ത് പറയാനാ എന്ന അമ്മാവന്റെ വാക്കുകളിൽ നിന്ന് ഞാൻ മനസിലാക്കിയിരുന്നു അവരുടെ പേടി…. ”
എന്നെ ഞെട്ടിച്ചു കൊണ്ടാണ് ശരണെട്ടൻ പറഞ്ഞത് എനിക്ക് സംസാരിക്കാനുണ്ടേന്ന്… മുഖത്ത് നോക്കാൻ ഞാനൊരുപാട് പ്രയാസപ്പെട്ടിരുന്നു..
എന്ത് പറയും എങ്ങനെ പറയും എങ്ങനെ തുടങ്ങും എന്നറിയാത്ത അവസ്ഥ….
“ആത്തൂട്ടി നിനക്കെന്നെയങ്ങനെ കാണാനാവില്ലാന്നറിയാ.. നിന്റെ മുഖത്ത് ഞാനത് കാണുന്നുണ്ട്…. ഇഷ്ടല്ലെങ്കിൽ പറഞ്ഞോളു ഞാനെന്തെങ്കിലും ഒഴിവു കഴിവ് പറഞ്ഞോളാം…
വർഷങ്ങളായി നിന്നെയീ നെഞ്ചിൽ കൊണ്ട് നടക്കാൻ തുടങ്ങീട്ട്…
ഇനിയും അതങ്ങനെ ഒരു സ്വപ്നമായി ഇരിക്കട്ടെ…
എന്നും നീ നീയിവിടെ കാണും എന്റെ മനസ്സിൽ…
നിയന്ത്രിച്ചു നിന്നിട്ടും കണ്ണ് നീരിന്റെയോപ്പം ഒരേങ്ങലടി കൂടി എന്നിൽ നിന്നുയർന്നത് ഒരമ്പരപ്പോടെ ശരണെട്ടൻ നോക്കി നിന്നു…
“ടി കുഞ്ഞു എന്താ പറ്റിയെ നിനക്ക് ”
ഒരുപാട് സ്നേഹം കൂടുമ്പോൾ പണ്ടുമെന്നെ വിളിച്ചിരുന്നത് കുഞ്ഞു ന്ന് ആയിരുന്നു…
“ഏട്ടനിപ്പോ പറഞ്ഞില്ലേ ഞാനെന്നും ആ മനസിലുണ്ടെന്ന്
എനിക്ക് മാത്രമാണവിടെ സ്ഥാനമെന്ന്….
ഏത് പെണ്ണും കേള്ക്കാൻ കൊതിക്കുന്ന വാക്കാണത്…
പക്ഷെ ഇന്നെനിക്കതിനുള്ള അര്ഹതയില്ലേട്ടാ………
ഇനിയെങ്കിലും തുറന്നു പറഞ്ഞില്ലെങ്കിൽ ഞാനത് നിങ്ങളോട് ചെയ്യുന്ന ചതിയാവും….
“നീയെന്താ കുഞ്ഞു പറയുന്നത്… വെറുതെ ടെൻഷനടിപ്പിക്കാതെ എന്താണെന്നു തുറന്ന് പറ… ”
ഇന്നും മറക്കാൻ പറ്റിയിട്ടില്ല ആ രാത്രി… അല്ല പിന്നീടിന്നു വരെ ഉറങ്ങിയിട്ടില്ല ഞാൻ.
ഓരോന്ന് പറയുമ്പോഴും വിറയ്ക്കുകയായിരുന്നു ഞാൻ…. ജോലി കഴിഞ്ഞു റൂമിൽ വന്നപ്പോ പെട്ടന്ന് വരാൻ പറഞ്ഞു വീട്ടിൽ നിന്നു വിളിച്ചത്…. ട്രെയിൻ എടുക്കാറായ നേരത്ത് നാലഞ്ച് ആണുങ്ങൾ മാത്രമുള്ള ബോഗിയിൽ കയറേണ്ടി വന്നത്…. പെരുമഴയത്ത് അടച്ചിട്ട ബോഗിയിൽ വെച്ചവരു തന്നെ പിച്ചി ചീന്തിയത്…. കണ്ണ് തുറക്കുമ്പോൾ എഴുന്നേല്ക്കാൻ പോലുമാവാതെ ഒറ്റപ്പെട്ട അവസ്ഥയിൽ ട്രെയിനിലേ വെറും നിലത്തു കിടന്നത്…. അച്ഛനെ വിളിച്ചു പറഞ്ഞപ്പോൾ ആരുമറിയാതെ സ്റ്റേഷനിൽ വന്നു കൂട്ടി കൊണ്ട് പോയത്…. ഭ്രാന്തിന്റെ അവസ്ഥയിൽ റൂമിൽ അടച്ചു പൂട്ടി കഴിഞ്ഞത് അങ്ങനെ ഓരോന്നും…
വിറച്ചു കൊണ്ടിരുന്ന എന്റെ കയ്യിൽ കയറി പിടിച്ചിരുന്ന ഏട്ടന്റെ കയ്യും അപ്പോൾ വിറച്ചിരുന്നു….
ആ മുഖം ഗൗരവത്തിലാണ്ടു പോകുമ്പോഴും എന്റെയുള്ളിലാകെ ഒരു വിങ്ങലായിരുന്നു അനുഭവപ്പെട്ടത്
ഞാനപ്പോഴും കാതോർത്തു നിന്നത് വഞ്ചിക്കാൻ വേണ്ടി മാത്രം അച്ഛൻ വിളിച്ചു വരുത്തിയ ശരണേട്ടന്റെ രോക്ഷം കലർന്ന സ്വരത്തിനു വേണ്ടിയായിരുന്നു നീണ്ടു നിന്ന മൗനത്തിനു ശേഷം ഏട്ടൻ ഒന്നും ഉരിയാടതെയവിടെ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു ചെയ്തത്
ഹാളിലിരിക്കണ അച്ഛന്റെ കൈകൾ കൂട്ടിപ്പിടിച്ച് ഏട്ടൻ ഒന്നേ പറഞ്ഞുള്ളൂ
എല്ലാരും കൂടെ ചേർന്ന് എന്നെ പറ്റിക്കാർന്നു ല്ലേ, ആരാ പറഞ്ഞെ അവൾ കളങ്കമറ്റു പോയെന്ന്, ഞാൻ കണ്ടു അമ്മാവാ എന്റെ ആത്തുട്ടി നേ , കളങ്കമറ്റു പോവാത്ത ആ മനസ്സിനെ
” അമ്മാവാ ഇനിയൊരു ജാതകക്കുറിപ്പിന്റെ ഒത്തു നോട്ടമോ പൊരുത്തത്തിന്റെ നേർക്കണക്കോ ഒന്നും തന്നെ നോക്കണ്ട, അവൾക്ക് സമ്മതമാണ് , എനിക്ക് നൂറുവട്ടം സമ്മതമാണ് ” എന്ന്
എന്റെയരികിലേക്കേട്ടൻ നടന്നടുക്കുമ്പോഴും എന്റെ കണ്ണീരണ പൊട്ടിക്കവിഞ്ഞൊഴുകുകയായിരുന്നു
കുനിഞ്ഞു നിന്ന എന്റെ താടിയെല്ലിനെപ്പതിയെയാപ്പരുക്കൻ കൈയ്യാൽ കുത്തിയെഴുന്നേൽപ്പിച്ചു കൊണ്ട് എന്റെ മുഖത്തേക്കൊന്ന് നൊക്കി പുഞ്ചിച്ചു കൊണ്ടേട്ടൻ പറയുന്നുണ്ടായിരുന്നു
“കുഞ്ഞു ഞാൻ സ്നേഹിച്ചത് നിന്റെ ശരീരത്തെയല്ല
ഞാൻ സ്നേഹിച്ചത് നിന്നെയാണ് നിന്റെ മനസിനെയാണു. കാമവെറിയൻമാർക്ക് കീഴ്പ്പെടുത്താൻ കഴിയാത്ത നിന്റെയാ കളങ്കമില്ലാത്ത കന്യകയായ മനസ്സിനെ ”
ആ വാക്കുകളിൽ ഞാൻ അറിയുന്നുണ്ടായിരുന്നു
ആ സ്നേഹം,
ആ കരുതൽ..
ഒപ്പം
ഇനിയൊരിക്കലും എനിക്ക് കരയേണ്ടി വരില്ല എന്നുള്ള സത്യവും.
#ആവണി

by