The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഭവ്യ ഭാസ്ക്കരൻ
അവൾ എല്ലാവർക്കും രുദ്രൻ പിറന്നാളിന് നൽകിയ ഗിഫ്റ്റ് കാണിച്ചു കൊടുത്തു. എല്ലാവർക്കും സന്തോഷമായി.
ഇതു നേരം നോക്കിയാലും രണ്ടണവും വഴക്കാണ്. പക്ഷേ രണ്ടിൽ ഒരാൾ വീട് വിട്ടു നിന്നാൽ വീടുറങ്ങിയ പോലെയാണ്. അമ്മു പുറത്തേക്ക് ഇറങ്ങിയപ്പോൾ പാറുവിനെ നോക്കി സുഭദ്ര പറഞ്ഞു.
ശെരിയാ.., മൈഥിലി നല്ല അടക്കോ ഒതുക്കം ഉള്ള കുട്ടിയാണ്. കുറുമ്പിന്റെ കാര്യത്തിൽ അമ്മുട്ടി, ഓം ഉം ഒട്ടും പിറകിലല്ല. ഒന്ന് മാറി നിന്നാൽ വീട് തല കീഴായി മറിക്കും രണ്ടും കൂടി. പാർവതി ചിരിച്ചു കൊണ്ടു പറഞ്ഞു.
രുദ്രൻ ഓഫീസിൽ പോവാൻ ഇറങ്ങുമ്പോൾ അമ്മുവും ഓം ഉം അവനു ഒപ്പം ഇറങ്ങി. രുദ്രൻ രണ്ടുപേരെയും കോളേജിൽ ഇറക്കി. ഓഫീസിലേക്ക് അവൻ കാർ തിരിച്ചു.
“നന്ദനം കൺസ്ട്രക്ഷൻ കമ്പനി”യുടെ ഓണർ ആണ് മാധവൻ. രുദ്രൻ സ്വന്തം കമ്പനിയിൽ തന്നെ എഞ്ചിനീയർ ആയി വർക്ക് ചെയ്യുന്നു.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
രാത്രി മൈഥിലി വന്ന ശേഷം കേക്ക് മുറിച്ചു. രാത്രി എല്ലാവരും ഭക്ഷണം കഴിക്കാൻ ഒരുമിച്ചിരുന്നു.
അപ്പോഴെല്ലാം മൈഥിയുടെ നോട്ടം രുദ്രനിൽ മാത്രമായിരുന്നു. അവളുടെ കണ്ണുകൾ അവന്റെ മുഖമാകെ ഓടി നടന്നു.
രുദ്രന്റെ നോട്ടം ഇടക്ക് അമ്മുവിൽ എത്തിയപ്പോൾ, ഒന്നും ശ്രെദ്ധിക്കാതെ ഭക്ഷണം കഴിക്കുന്ന തിരക്കിൽ ആണ്. രുദ്രൻ കാലു കൊണ്ട് അവളുടെ കാലിൽ ചവിട്ടി.
അമ്മേ..? അമ്മു നിലവിളിച്ചു.
രുദ്രൻ ഞെട്ടി കൊണ്ടു അവളെ നോക്കി.
എന്താ.. അമ്മു. പാർവതി ചോദിച്ചു.
എല്ലാവരുടെ ശ്രെദ്ധ അവളിലായി.
അതു, പിന്നെ…. കാല് കസേരയിൽ ഇടിച്ചു.
അതിനു എങ്ങനെയാ കസേരയിൽ കാല് ആട്ടി കൊണ്ടല്ലേ ഇരിപ്പ്, പാർവതി ദേഷ്യത്തിൽ പറഞ്ഞു.
മോളെ വേദനിക്കുന്നുണ്ടോ..?
ഇല്ല അമ്മായി.
ആഹ്. രുദ്രനെ ഒന്ന് കൂർപ്പിച്ചു നോക്കിയ ശേഷം അവൾ ഇരുന്നു കഴിക്കാൻ തുടങ്ങി.
എല്ലാവരും ഇരുന്നു കഴിക്കാൻ തുടങ്ങിയപ്പോൾ, അവൾ എഴുന്നേറ്റു കൈ കഴുകി.
അവൾക്കു പുറകെ കൈ കഴുകാൻ വന്ന രുദ്രന്റെ പുറത്തിന് ഇട്ടു ഒരടി വച്ചു കൊടുത്തു അവൾ ഓടി മുത്തശ്ശിയുടെ അടുത്തു പോയി ഇരുന്നു.
എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞു, ഹാളിൽ ഒത്തു കൂടി.
രുദ്രൻ അമ്മുവിനെ നോക്കി കണ്ണുരുട്ടി. അവൾ പുച്ഛത്തോടെ ചുണ്ടുകോട്ടി.
മുതിർന്നവർ ഇരുന്നു സംസാരിക്കാൻ തുടങ്ങിയപ്പോൾ രുദ്രനും മീനുവും ഓം ഉം അവരുടെ റൂമിലേക്ക് പോയി.
അമ്മു ബാൽഗണിയിൽ പോയിരുന്നു. ഓരോന്നും ആലോചിച്ചു ഇരിക്കുമ്പോൾ ആണ്. മൈഥിലി അങ്ങോട്ടു വന്നത്.
അമ്മു..?
അവൾ മുഖമുയർത്തി നോക്കി.
എന്താ മീനു ചേച്ചി..?
അവൾ അവളുടെ അടുത്തു ഇരുന്നു.
മീനു എങ്ങനെ തുടങ്ങണം എന്നറിയാതെ അവളെ നോക്കി ഇരുന്നു.
എന്താ.. ചേച്ചി.
അതു പിന്നെ.. അമ്മു ഞാനൊരു കാര്യം പറഞ്ഞാൽ നീ ആരോടും പറയരുത്.
ഇല്ല ചേച്ചി. ചേച്ചി പറഞ്ഞോളൂ.
അതു അമ്മു..എനിക്ക്…
എനിക്ക്.
എനിക്ക്.. ഒരാളെ ഇഷ്ടം ആണ്.
അവൾ അത്ഭുതത്തോടെ മീനുവിനെ നോക്കി.
ആരാ ചേച്ചി ആ ഭാഗ്യവാൻ.
അതു പിന്നെ അമ്മു, ആൾക്ക് എന്നെ ഇഷ്ടമാവോ എന്നറിയില്ല. ചില നേരത്തെ നോട്ടങ്ങളിൽ എന്നോട് ഇഷ്ടം ഉണ്ടെന്ന് തോന്നി പോവാ.
എന്റെ ചേച്ചികുട്ടിയേ ആർക്കാ ഇഷ്ടമാവാതിരിക്കാ. ആ ഏട്ടന് ചേച്ചിയെ ഇഷ്ടമാവും. അമ്മു മീനുവിനെ കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു.
മ്മ്.
ആരാ.. കോളേജിൽ ഉള്ള രോഹൻ സാർ ആണോ..?
ഏയ് അല്ല.
പിന്നെ ആരാ…?
രുദ്രൻ.
അമ്മുവിന്റെ കൈകൾ അയഞ്ഞു. അവൾ മീനുവിനെ നോക്കി.
ചേച്ചി..?
അതെ അമ്മു, എനിക്ക് രുദ്രനെ ഇഷ്ടം ആണ്. രണ്ടു വർഷമായി ഉള്ളിൽ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട്.
മ്മ് . ചേച്ചിക്ക് ഇഷ്ടമാണെന്ന് കണ്ണേട്ടന് അറിയോ..?
ഇല്ല. നിങ്ങൾ നല്ല കൂട്ടല്ലേ.. രുദ്രന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ.. അമ്മു..?
അറിയില്ല.
നീ എനിക്ക് ഒരു സഹായം ചെയ്യോ. രുദ്രന് എന്നെ ഇഷ്ടമാണോ എന്ന് ചോദിക്കോ. ഞാൻ ചോദിച്ചു എന്ന് പറയണ്ട.
ചേച്ചി അതു.
പ്ലീസ് അമ്മു. ചേച്ചിക്ക് വേണ്ടി ഒന്ന് ചോദിക്കടാ.
മ്മ്.
മീനുവിന്റെ കൈയിൽ ഉള്ള ഫോൺ റിങ് ചെയ്തു.
അമ്മു മറക്കല്ലേട്ടോ. ഗുഡ് നൈറ്റ്.
മ്മ്. ഗുഡ് നൈറ്റ്.
മീനു പോയതുo. എന്തിനെന്നു അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ മിഴികൾ കൈയിലെ മോതിരത്തിൽ തങ്ങി നിന്നു.
ഒലിച്ചു ഇറങ്ങുന്ന മിഴിനീർ കൈകളാൽ തുടച്ചു. അവൾ ചുമരിൽ ചാരി കണ്ണുകൾ അടച്ചു ഇരുന്നു.
തന്റെ അടുത്തു ആരോ ഇരിക്കുന്ന പോലെ തോന്നി അവൾ കണ്ണു തുറന്നു.
തന്റെ അടുത്തു ഫോണിൽ നോക്കി ഇരിക്കുന്ന കണ്ണേട്ടനെ അവൾ നോക്കി.
നീ എന്താ.. ഇവിടെ ഇരുന്നു ഉറങ്ങുന്നേ..? ഫോണിൽ നിന്നും മിഴികൾ മാറ്റി അവളെ നോക്കി കൊണ്ടവൻ ചോദിച്ചു.
ഏയ് ഒന്നുമില്ല.
അമ്മു.. എന്താ മുഖം വല്ലാതെ ഇരിക്കുന്നെ. നിനക്ക് തല വേദനിക്കുന്നുണ്ടോ..? അവളുടെ നെറ്റിയിൽ കൈ വച്ചു കൊണ്ടവൻ ചോദിച്ചു.
ഇല്ല. ഞാൻ പോയി കിടക്കട്ടെ. അവൾ എണീക്കാൻ തുടങ്ങിയതും അവൻ കൈ പിടിച്ചു അവനരുകിൽ ഇരുത്തി.
എന്താ.. കാര്യം. ഗൗരവത്തോടെ ചോദിച്ചു.
ഒന്നുമില്ല കണ്ണേട്ടാ..
എന്റെ മുഖത്തു നോക്കി പറ അമ്മു, ഒന്നുമില്ല എന്ന്.
ഒന്നുമില്ല എന്ന് പറഞ്ഞില്ലേ. ദേഷ്യത്തിൽ പറഞ്ഞു കൊണ്ടവൾ അവിടെ നിന്നും എഴുന്നേറ്റു.
അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ റൂമിൽ കയറി വാതിലടച്ചു.
രുദ്രൻ അപ്പോഴും ആ ഷോക്കിൽ ആയിരുന്നു. ആദ്യമായാണ് അമ്മു എന്നോട് ഇങ്ങനെ, വഴക്കു ഇടുമെങ്കിലും അതിൽ സ്നേഹം ഉണ്ടായിരുന്നു. പക്ഷേ ഇന്ന്, അവന്റെ കണ്ണുകൾ നിറഞ്ഞു.
എന്തുണ്ടെങ്കിലുo എന്നോട് പറയുന്നവൾ ആയിരുന്നു. പക്ഷേ എന്തോ കാര്യം ഉണ്ട്. അല്ലെങ്കിൽ എന്റെ അമ്മു എന്നോട് ഇങ്ങനെ പറയില്ല. അവൻ ചുമരിനോട് ചാരി ഇരുന്നു.
പുറത്തേക്ക് വരുന്ന കരച്ചിൽ ചീളുകൾ ആരും കേൾക്കാതിരിക്കാൻ കൈ കൊണ്ടു വാ പൊത്തിയവൾ കരഞ്ഞു.
സോറി കണ്ണേട്ടാ.. എനിക്ക് എന്താ സംഭവിക്കുന്നെ എന്നറിയാൻ കഴിയുന്നില്ല. മീനു ചേച്ചി ഏട്ടനെ സ്നേഹിക്കുന്നുണ്ടെന്നു അറിഞ്ഞപ്പോൾ നെഞ്ചിൽ വല്ലാത്ത ഒരു നീറ്റൽ. ഒരു പക്ഷേ ഏട്ടന്റെ മനസ്സിൽ അങ്ങനെ ഒന്നും ഇല്ലായിരിക്കാം. പക്ഷേ എന്റെ ചേച്ചിക്ക് ഏട്ടനെ ഒരുപാടു ഇഷ്ടം ആണ്. നിങ്ങളാണ് ചേരണ്ടത്. എന്റെ മനസ്സിൽ അങ്ങനെ ഒരു ചിന്ത കൂടി വരാൻ പാടില്ല. അർഹതയില്ലാത്തത് അമ്മു ആഗ്രഹിക്കില്ല.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
പിറ്റേന്ന് രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോഴും അറിയാതെ പോലും അമ്മു രുദ്രനെ നോക്കിയില്ല.
മീനുവിന്റെ കണ്ണുകൾ അവനെ ചുറ്റിപറ്റി നടന്നു കൊണ്ടിരുന്നു.
രുദ്രന്റെ ശ്രെദ്ധ മുഴുവൻ അമ്മുവിൽ ആയിരുന്നു. അവൾ പിണങ്ങിയതു മുതൽ അവൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു. തമ്മിൽ വഴക്ക് കൂടിയാലും അധികനേരം മിണ്ടാതെ ഇരിക്കില്ല.
അമ്മു.. ഒന്ന് നോക്കടി, വല്ലാതെ നോവുന്നു ഡീ.. രുദ്രൻ മനസ്സിൽ പറഞ്ഞു.
അവന്റെ നോട്ടം തന്നിൽ ആണെന്ന് അറിഞ്ഞു, അവൾ ആ നോട്ടത്തെ പാടെ അവഗണിച്ചു.
എല്ലാവരോടും കൂടി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. മാധവൻ പറഞ്ഞു.
കണ്ണാ.. മീനു..നിങ്ങളുടെ കല്യാണം ഞങ്ങൾ നിശ്ചയിച്ചു. നിങ്ങളുടെ ജാതകങ്ങൾ ഞങ്ങൾ നോക്കി. രണ്ടു ജാതകങ്ങളും തമ്മിൽ 8 പൊരുത്തം ഉണ്ട്.
രുദ്രൻ ഞെട്ടി കൊണ്ടു മാധവനെ നോക്കി.
മീനുവിനെ നോക്കിയപ്പോൾ നല്ല സന്തോഷത്തിൽ ആണ്. ആ സന്തോഷം അമ്മയുടെ പാറുമ്മയുടെ മുഖത്തും ഉണ്ട്. അമ്മു പാത്രത്തിലേക്കുതന്നെ നോക്കി ഇരിക്കുന്നുണ്ട്.
രുദ്രനെ വല്ലാത്ത ദേഷ്യം വന്നു. അവൻ കസേരയിൽ നിന്നും ദേഷ്യത്തിൽ എഴുന്നേറ്റു.
എന്താ കണ്ണാ..? സുഭദ്ര ചോദിച്ചു.
ഈ വിവാഹം നടക്കില്ല അമ്മേ., എനിക്ക് വിവാഹത്തോട് താല്പര്യമില്ല.
അവൻ അതും പറഞ്ഞു മുകളിലേക്കു കയറി പോയി.
മീനു കരഞ്ഞു കൊണ്ടു റൂമിലേക്ക് ഓടി പോയി.
മാധവനും സുഭദ്രയും പാർവതി എന്തു ചെയണം എന്നറിയാതെ ഇരുന്നിടത്തു തന്നെ തലക്കു കൈ കൊടുത്തു ഇരുന്നു.
കല്യാണം കുട്ടികളുടെ ഇഷ്ടം കൂടി നോക്കി വേണം നടത്താൻ. അല്ലാതെ നമ്മൾ നിശ്ചയിച്ച കല്യാണതിനു അവരെ നിർബന്ധികരുത്. വിധി പോലെ എല്ലാം നടക്കൂ. പാറു നീ മോളെ പോയി മനസിലാകൂ. അവൾക്ക് അനുയോജ്യനായ ഒരാളെ കണ്ടത്തി വിവാഹം നടത്താം. ദേവകി അത്രെയും പറഞ്ഞു മുകളിക്കു നടന്നു.
കണ്ണിൽ കണ്ടത് എല്ലാം രുദ്രൻ എറിഞ്ഞു ഉടച്ചു. ബെഡിൽ വന്നിരുന്നു. എന്നിട്ടും അവന്റെ ദേഷ്യം മാറുന്നില്ലായിരുന്നു.
അപ്പോ അതായിരുന്നു അല്ലെ കാര്യം. ഇതു കൊണ്ടാണെല്ലേ നീ ഇന്നലെ എന്നോട് അങ്ങനെ പെരുമാറിയെ. അമ്മു നീ ഈ രുദ്രനെ അറിയാൻ പോവുന്നെ ഉള്ളൂ. ചേച്ചിക്ക് വേണ്ടി എന്നോടുള്ള ഇഷ്ടം അവൾ ത്യാഗം ചെയ്തിരിക്കുന്നു. രുദ്രൻ ഒരു പെണ്ണിന്റെ കഴുത്തിൽ താലി കേട്ടുന്നുണ്ടെങ്കിൽ അതു നിന്റെ കഴുത്തിൽ ആയിരിക്കും, അത് ഇനി ബലപ്രയോഗത്തിലൂടെ ആണെങ്കിൽ പോലും. കുഞ്ഞുനാൾ മുതൽ മനസ്സിൽ കൊണ്ടു നടക്കുന്നതാ നിന്നെ. അവൻ ഓരോന്നും പിറുപിറുത്തു.
ദേവകി അവന്റെ അടുത്തേക്ക് ചെന്നു, അവന്റെ തലമുടിയിൽ പതിയെ തലോടി.
മുത്തശ്ശി.. അവൻ അവരെ ചുറ്റിപിടിച്ചു.
കണ്ണാ…?
മുത്തശ്ശി ഇപ്പോ തന്നെ എല്ലാവരോടും പറയാം. എനിക്ക് അമ്മുവിനെ മതി എന്ന്.
പാടില്ല കുട്ട്യേ.. ഇപ്പോ ആരോടും ഒന്നും പറയണ്ട. ആദ്യം മീനു മോളുടെ വിവാഹം കഴിയട്ടെ. പതിയെ എല്ലാവരോടും പറഞ്ഞു മുത്തശ്ശി ശെരിയാക്കാം.
മ്മ്. എന്റെ കുട്ടി ഒന്നും ഓർത്തു വിഷമിക്കേണ്ട. അമ്മുട്ട്യേ എന്റെ കണ്ണന് തന്നെ കൈ പിടിച്ചു തരാം.
മ്മ്. അവന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നു.
ഇതെല്ലാം കേട്ടു കൊണ്ടു അമ്മു ഒരു വാതിലിനു അപ്പുറം തറഞ്ഞു നിന്നു.
ഞാൻ ഒരാൾ കാരണം ആണ് എല്ലാവരും വേദനിക്കുന്നത് എന്നറിഞ്ഞപ്പോൾ അവളുടെ ഉള്ളം വിങ്ങി. കണ്ണേട്ടന്റെ മനസ്സിൽ ഞാൻ ആണെന്ന് അറിഞ്ഞപ്പോൾ ഒരുപോലെ സന്തോഷവും സങ്കടവും നൽകുന്നുണ്ട്. ഇതറിഞ്ഞാൽ എന്തൊക്കെ സംഭവിക്കാൻ പോവുന്നതെന്ന് ആലോചിക്കുമ്പോൾ തന്നെ പേടി തോന്നുന്നു. ചേച്ചി എന്നെ വെറുക്കും. എല്ലാവരും എന്നിൽ നിന്നും അകലും. അങ്ങനെ എല്ലാവരെ വേദനിപ്പിച്ചു എനിക്ക് ഒരു ജീവിതം വേണ്ട. അവൾ തിരികെ താഴേക്കു നടന്നു.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
പിന്നീട് അങ്ങോട്ട് അമ്മു രുദ്രനിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു.
മൈഥിലി രുദ്രനെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഹോസ്റ്റിലിലേക്കു താമസo മാറി.
അതിനു ശേഷം മുത്തശ്ശിയും ഓം ഉം അല്ലാതെ രുദ്രനോട് വേറെ ആരും സംസാരിക്കാറില്ല. രുദ്രൻ ആ വീട്ടിൽ ഒറ്റപെട്ട അവസ്ഥയിലായി.
രുദ്രൻ അമ്മുവിനോട് സംസാരിക്കാൻ ശ്രെമിക്കുമ്പോൾ എല്ലാം അവൾ ഒഴിഞ്ഞു മാറും.
വീട്ടിൽ ആരും ഇല്ലാത്ത സമയത്ത്. രുദ്രൻ അമ്മുവിനെ റൂമിൽ കയറി ഒളിച്ചു നിന്നു.
കോളേജ് കഴിഞ്ഞു വന്ന അമ്മു.റൂമിൽ കയറി വാതിൽ ലോക്ക് ചെയ്തു. ബാഗ് മേശ പുറത്ത് വച്ചു, ചുരിദാറിന്റെ ഷാൾ ഊരി കട്ടിലിൽ ഇട്ടു.
അമ്മൂട്ടി…
അവൾ ഞെട്ടി കൊണ്ടു തിരിഞ്ഞു നോക്കി.
കണ്ണേട്ടാ… എങ്ങനെ ഇവിടെ… പറഞ്ഞു തീരും മുന്നേ.. അവൻ അവളുടെ അധരങ്ങൾ കവർന്നു. അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു. അവൾ അവനെ തള്ളി മാറ്റാൻ തുടങ്ങി. അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി. അവനോടു ചേർത്തു നിർത്തി. അവളെ ഇറുകെ പുണർന്നു. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.
ശ്വാസം വിലങ്ങിയപ്പോൾ സർവ്വശക്തിയും എടുത്തു അവനെ പിടിച്ചു തള്ളി മാറ്റി. അവൾ നെഞ്ചിൽ കൈ വച്ചു ശ്വാസം നേരെ എടുത്തു.
അവളുടെ കൈ അവന്റെ കവിളിൽ പതിഞ്ഞു.
അവൻ അവളുടെ കൈ പിടിച്ചു തന്നോട് ചേർത്തു നിർത്തി. അവന്റെ കണ്ണുകളുടെ തീഷ്ണത താങ്ങാൻ ആവാതെ അവൾ മിഴികൾ താഴ്ത്തി.
അമ്മുട്ടി നീ എന്നെ എത്ര വേണമെങ്കിലും തല്ലിക്കോ.. ഞാൻ കൊള്ളും. അവളുടെ കൈ എടുത്തു അവൻ കവിളിൽ വച്ചു. നീ തല്ലിയാൽ എനിക്ക് വേദനിക്കില്ല അമ്മൂ. അവൾ അവനെ തന്നെ നോക്കി നിന്നു.
അമ്മൂട്ടി.. എന്നോട് മിണ്ടാതെ ഇരിക്കല്ലടി.. എനിക്ക് ശ്വാസം പോലും എടുക്കാൻ പറ്റുന്നില്ല. വല്ലാത്ത വീർപ്പുമുട്ടാലാ. ദയനീയമായി അവളെ നോക്കി കൊണ്ടവൻ പറഞ്ഞു.
അവന്റെ വാക്കുമ്പോൾ കൂരമ്പുകാളായ് അവളുടെ ഹൃദയത്തിൽ തുളച്ചു കയറി, രക്തം കിനിഞ്ഞു.
കണ്ണേട്ടാ.. ആരെങ്കിലും വന്നു കാണുന്നതിന് മുന്നേ ഇവിടുന്ന് പോ..?
എല്ലാവരും കാണട്ടെ.. എല്ലാവരും അറിയട്ടെ. ഇങ്ങനെ നെഞ്ചു നീറി നടക്കുന്നതിനേക്കാൾ നല്ലതു എല്ലാവരും അറിയുന്നതാ.
എല്ലാവരും അറിഞ്ഞിട്ട്… എന്തു നേടും. എന്തൊക്കെ നഷ്ടമാവും എന്ന് ആലോചിച്ചിട്ടുണ്ടോ..?
ഇതെല്ലാം അറിയുമ്പോൾ എന്റെ ചേച്ചി.. എന്നെ വെറുക്കും അവൾ രണ്ടു വർഷമായി ഏട്ടനെ മനസ്സിൽ കൊണ്ടു നടക്കാ.. ഇപ്പോഴും കണ്ണേട്ടന്റെ മനസ് മാറുമെന്ന് പ്രതീക്ഷിച്ചു. എന്റെ അമ്മ തകർന്നു പോവും. ഇവിടെ എല്ലാവരും എന്നിൽ നിന്നും അകലും. അവരുടെ ഓക്കേ ശാപം കിട്ടിയിട്ട് സന്തോഷത്തോടെ ജീവിക്കാൻ കഴിയോ..?
വേണ്ട കണ്ണേട്ടാ… എല്ലാവരെ വേദനിപ്പിച്ചു എനിക്കൊരു ജീവിതം വേണ്ട. അവൾ കരഞ്ഞു കൊണ്ടു നിലത്തേക്ക് ഇരുന്നു.
അവൾക്കു ഒപ്പം അവനും ഇരുന്നും. അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു.
എനിക്ക് നീ ഇല്ലാതെ പറ്റില്ലടി.അവന്റെ കണ്ണുകൾ നിറഞ്ഞു.
അമ്മൂട്ടി.. നിന്റെ സ്ഥാനത്തു വേറെ ഒരു പെണ്ണിനെ എനിക്ക് കാണാൻ കഴിയില്ലടി. മീനു നല്ലാരു ആളോടോപ്പം സന്തോഷമായി ജീവിക്കുന്നത് വരെ നമ്മുക്ക് കാത്തിരിക്കാം.
അതുവരെ ഞാൻ ഇനി ഒന്നിനും നിന്നെ ശല്യം ചെയ്യില്ല. പഴയ പോലെ എന്റെ അമ്മൂട്ടി എന്നോട് ഇടക്ക് ഒന്ന് സംസാരിച്ചാൽ മതി.
അതല്ല എന്നിൽ നിന്നും അകന്നു പോവാനാ പ്ലാൻ എങ്കിൽ ഒന്നിനും കാത്ത് നില്കാതെ എല്ലാവരുടെ മുന്നിൽ വച്ചു നിന്റെ കഴുത്തിൽ താലി ചാർത്തും. ഗൗരവത്തോടെയവൻ പറഞ്ഞു.
അവൾ പകപോടെ അവനെ നോക്കി. ഇരുന്നിടത്തു നിന്നും എണീറ്റു
അപ്പോ എല്ലാം പറഞ്ഞപോലെ.. ഇനി എന്നെ കാണുബോൾ ഒളിച്ചു കളിച്ചാൽ ഇതുപോലെ വരും ഞാൻ. പിന്നെ എന്താ നടക്കാ എന്ന് പറയാൻ പറ്റില്ല . അവൻ മീശ പിരിച്ചു കൊണ്ടു അവളെ നോക്കി പറഞ്ഞു .
അവൾ കണ്ണു മിഴിച്ചവനെ നോക്കി. ഒരു നിമിഷം എല്ലാം മറന്നവൾ അവനെ നോക്കി നിന്നു.
അവളുടെ കവിളിൽ ഉമ്മ വച്ചു കൊണ്ടവൻ കള്ള ചിരിയോടെ അവളെ ഒന്ന് നോക്കിയ ശേഷം വാതിൽ തുറന്നു ഇറങ്ങി പോയി.
അമ്മു തറഞ്ഞു നിന്നു. പതിയെ കണ്ണുകൾ ഇറുക്കി അടച്ചു.
തുടരും
ഭവ്യഭാസ്കരൻ.