സിന്ദൂരം
“ഞാൻ പറയുന്ന ഈ വിവാഹത്തിന് നീ സമ്മതിച്ചില്ലെങ്കിൽ, നിനക്കറിയാലോ ഈ പത്മ ആരാണെന്ന്! കൊന്നു കളയും ഞാൻ നിന്നെ!”
പത്മയുടെ വാക്കുകൾ ഒരു ചാട്ടുളി പോലെ ജ്വാലയുടെ നെഞ്ചിൽ തറച്ചു. വിയർത്തു വിറച്ച്, ചുവരിലെ പടത്തിൽ നോക്കി ജ്വാല വിങ്ങിപ്പൊട്ടി.
“ചെറിയമ്മേ… എനിക്ക് പേടിയാ… ആ പലിശക്കാരൻ അണ്ണാച്ചിയെ കാണുമ്പോൾ തന്നെ എനിക്ക് മരണം മുന്നിൽ കാണുന്ന പോലെയാ…”
ജ്വാലയുടെ വാക്കുകൾ പുറത്തുവന്നത് ഗദ്ഗദങ്ങളായിട്ടായിരുന്നു. എന്നാൽ പത്മയുടെ മുഖത്ത് ഒരു ഭാവമാറ്റവുമുണ്ടായില്ല. ഒരു തരം ക്രൂരമായ പുഞ്ചിരിയോടെ അവർ അവളെ നോക്കി.
“അതൊക്കെ കെട്ടിക്കഴിയുമ്പോൾ മാറിക്കോളും. ഇപ്പോൾ ഞാൻ പറയുന്നത് കേൾക്കുന്നതാണ് നിനക്ക് നല്ലത്.”
“ചെറിയമ്മേ…” ജ്വാല സങ്കടം അടക്കാനാവാതെ വീണ്ടും വിളിച്ചു.
“വിളിച്ചു പോകരുത് എന്നെ അങ്ങനെ! നിന്റെ അമ്മയൊന്നുമല്ല ഞാൻ!” പത്മയുടെ ശബ്ദം മുറിയിലാകെ മുഴങ്ങി.
ജ്വാല പെട്ടെന്ന് അവരുടെ കാൽക്കൽ വീണു. “ചെറിയമ്മേ, എനിക്ക് പേടിയായിട്ടാണ്… ആ അണ്ണാച്ചിയുടെ കണ്ണുകൾ… അത് കാണുമ്പോൾ…”
“എന്നാൽ നീ ഒരു കാര്യം ചെയ്യ്,” പത്മ അവളെ തട്ടിമാറ്റി.
“ആ അണ്ണാച്ചിക്ക് കൊടുക്കാനുള്ള പണം കൊടുത്തു തീർക്ക്. അപ്പോൾ പിന്നെ ഈ കല്യാണം വേണ്ടെന്ന് വെക്കാം.”
ജ്വാല ഒരു ഞെട്ടലോടെ പത്മയെ നോക്കി. “എന്റെ കയ്യിൽ എവിടുന്നാ ചെറിയമ്മേ അത്രയും പണം? ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…”
“ഏയ്… എന്താ ഇവിടെ ഒരു ബഹളം? അങ്ങ് റോഡിൽ വരെ കേൾക്കാമല്ലോ!”
വാതിൽക്കൽ ജ്വാലയുടെ അച്ഛൻ ശേഖരൻ നിൽക്കുന്നുണ്ടായിരുന്നു.
ഒന്നിനും കൊള്ളാത്ത, മദ്യപാനിയായ തന്റെ അച്ഛനെ കണ്ടപ്പോൾ ജ്വാലയുടെ ഉള്ളിൽ ഒരു പ്രതീക്ഷയുടെ കരിന്തിരി തെളിഞ്ഞു.
“നിങ്ങളുടെ മോളോട് തന്നെ ചോദിക്ക് കാര്യങ്ങൾ,” പത്മ പുച്ഛത്തോടെ പറഞ്ഞു.
“എന്താ… എന്താ ജ്വാല ഇവിടെ പ്രശ്നം?” ശേഖരൻ അടുത്ത് വന്ന് ചോദിച്ചു.
“അച്ഛാ… ആ അണ്ണാച്ചിയെ ഞാൻ വിവാഹം കഴിക്കണമെന്ന് ചെറിയമ്മ പറയുന്നു. അച്ഛൻ പറയണം എനിക്കത് കഴിയില്ലെന്ന്!”
ജ്വാലയുടെ കണ്ണുകൾ പ്രതീക്ഷയോടെ അച്ഛന്റെ മുഖത്ത് തങ്ങിനിന്നു. പക്ഷേ, അടുത്ത നിമിഷം അവളുടെ ലോകം തന്നെ ഇല്ലാതാകുന്ന വാക്കുകളാണ് കേട്ടത്.
“അതിനെന്താ? ഞാൻ തന്നെയാണ് പത്മയോട് നിന്നോട് ഈ കാര്യം സൂചിപ്പിക്കാൻ പറഞ്ഞത്.”
അവൾ വിശ്വസിക്കാനാവാതെ അച്ഛനെ നോക്കി. ആ കണ്ണുകളിൽ വാത്സല്യത്തിന് പകരം വെറും ലാഭേച്ഛ മാത്രം.
“അച്ഛാ…” അവളിൽ നിന്നും ഒരു നേർത്ത വിളി പുറത്തേക്ക് വന്നു. “ഇല്ല അച്ഛാ… എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല. ഞാൻ മരിക്കേണ്ടി വന്നാലും…”
“അയ്യോടാ!” പത്മ ഇടയ്ക്ക് കയറി പരിഹസിച്ചു. “നിന്നോട് ഇവിടെ ആരും സമ്മതം ഒന്നും ചോദിച്ചിട്ടില്ല. വിവാഹത്തിന് തയ്യാറാവാൻ ആജ്ഞാപിക്കുകയാണ് ചെയ്തത്.”
ശേഖരൻ പത്മയെ നോക്കി ശാന്തമായി പറഞ്ഞു, “പത്മ, നീ എന്തായാലും ആ രഘു അണ്ണാച്ചിയെ വിളിച്ച് കാര്യം ഉറപ്പിച്ചേക്ക്. തരാൻ പണമൊന്നുമില്ല, പകരം അദ്ദേഹം ചോദിച്ചതുപോലെ ജ്വാലയെ വിവാഹം കഴിപ്പിച്ചു തരാമെന്ന് പറഞ്ഞേക്ക്.”
കാൽക്കീഴിലെ മണ്ണൊലിച്ചു പോകുന്നത് പോലെ ജ്വാല തളർന്നിരുന്നു. തനിക്ക് ജന്മം നൽകിയ അച്ഛൻ തന്നെയാണോ തന്നെ ഒരു കച്ചവട വസ്തുവാക്കി മാറ്റുന്നത്? തന്റെ അമ്മ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ… ഒരു നിമിഷം ആ ഓർമ്മ അവളുടെ ഉള്ളിൽ ഒരു കനലായി.
“സ്വന്തം മകളല്ലേ ഞാൻ അച്ഛാ?” അവൾ പല്ലു കടിച്ചു ചോദിച്ചു. “ഒരു പലിശക്കാരന് വിൽക്കാൻ മാത്രമുള്ള ബന്ധമേ നമുക്കിടയിലുള്ളോ? തമിഴ്നാട്ടിൽ രണ്ടും മൂന്നും പെണ്ണും കെട്ടിയ ഒരു പലിശക്കാരൻ… കണ്ടാൽ അറപ്പു തോന്നുന്ന ഒരു മനുഷ്യൻ… അയാൾക്ക് എന്നെ എറിഞ്ഞു കൊടുക്കുമ്പോൾ അച്ഛന്റെ കൈ വിറയ്ക്കില്ലേ?”
ജ്വാലയുടെ ചോദ്യം ആ മുറിയിൽ മാറ്റൊലി കൊണ്ടു. പക്ഷേ, ശേഖരൻ അപ്പോഴും മദ്യത്തിന്റെ ആലസ്യത്തിൽ ആ ലേലം ഉറപ്പിച്ച സന്തോഷത്തിലായിരുന്നു.
“ജ്വാലാ… നിന്റെ വിവാഹം ഞാൻ ഉറപ്പിച്ചു കഴിഞ്ഞു! ഇനിയിപ്പോൾ നിന്റെ ചത്തുപോയ തള്ള വന്ന് പറഞ്ഞാൽ പോലും ഈ തീരുമാനത്തിന് മാറ്റമില്ല!”
ശേഖരൻ അത്രയും പറഞ്ഞ് പുറത്തേക്ക് പോയപ്പോൾ, ഒരു വിജയഭാവത്തോടെ പത്മ അവൾക്ക് നേരെ തിരിഞ്ഞു. ആ വാക്കുകൾ ജ്വാലയുടെ ഹൃദയത്തിൽ തറച്ചു.
“ഇല്ല ചെറിയമ്മേ… എനിക്ക് ആവില്ല… എന്നെ ആ നരകത്തിലേക്ക് തള്ളിയിടല്ലേ…”
ജ്വാലയുടെ ശബ്ദം ഇടറി.
“എടി അസത്തെ! പറയുന്നത് മര്യാദയ്ക്ക് അങ്ങ് കേട്ടോണം. നിന്റെ വിലാപമൊന്നും ഇവിടെ ആരും കേൾക്കാൻ പോകുന്നില്ല,”
പത്മ ആക്രോശിച്ചു.
പെട്ടെന്ന് ജ്വാലയുടെ ഉള്ളിൽ ഒരു കനൽ ജ്വലിച്ചു. ഭയം കൊണ്ട് വിറയ്ക്കുന്നതിനിടയിലും എവിടെനിന്നോ കിട്ടിയ ധൈര്യത്തിൽ അവൾ പത്മയുടെ കണ്ണുകളിലേക്ക് നോക്കി.
“ഞാൻ മാത്രമല്ലല്ലോ ഈ വീട്ടിലെ പെണ്ണ്? ചെറിയമ്മയ്ക്ക് ഒരു മോളില്ലേ ദീപ്ത… അവളെ കെട്ടിച്ചുകൊടുക്ക് ആ അണ്ണാച്ചിക്ക്! അപ്പോൾ തീരുമല്ലോ അച്ഛന്റെ കടം!”
ജ്വാലയുടെ വാക്കുകൾ ഒരു വെടിയുണ്ട പോലെയായിരുന്നു. പത്മയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
“എന്താടി എരണംകെട്ടവളെ നീ പറഞ്ഞത്? എന്റെ മോളെ ആ പലിശക്കാരന് കൊടുക്കാനോ!”
വാക്കുകൾ പൂർത്തിയാകും മുൻപേ പത്മയുടെ കൈകൾ ജ്വാലയുടെ കവിളിൽ ആഞ്ഞടിച്ചു. ആ അടിയുടെ ആഘാതത്തിൽ ജ്വാല തറയിലേക്ക് വീണുപോയി. തല കറങ്ങുന്നതുപോലെ അവൾക്ക് തോന്നി. കവിളിൽ പത്മയുട വിരലുകൾ ചുവന്നു തടിച്ചിരുന്നു.
പത്മ അവളുടെ അരികിലേക്ക് കുനിഞ്ഞു, വിഷം ചീറ്റുന്ന സ്വരത്തിൽ പറഞ്ഞു:
“ഒന്ന് നീ കേട്ടോ… ആ അണ്ണാച്ചി ഇപ്പോൾ നാട്ടിൽ പോയിരിക്കുകയാണ്. അവൻ മടങ്ങി വന്നാൽ ഉടൻ നിന്റെയും അവന്റെയും വിവാഹം നടന്നിരിക്കും. പത്മ പറഞ്ഞ വാക്കാണിത്… ഇതിൽ മാറ്റമില്ല!”
അത്രയും പറഞ്ഞ് പുച്ഛത്തോടെ അവൾ മുറി വിട്ടിറങ്ങി. മുറിയിൽ തനിച്ചായ ജ്വാല, വേദനയോടെ തന്റെ കവിളിൽ കൈവെച്ചു. അവളുടെ കണ്ണുകളിൽ നിന്ന് ഒഴുകിയത് കണ്ണുനീരല്ലായിരുന്നു, പകരം ചതിച്ചവരോടുള്ള പകയായിരുന്നു.
അന്ന് രാത്രി ജ്വാല എല്ലാവരും ആഹാരം കഴിച്ചു കിടന്നു എന്ന് ഉറപ്പുവരുത്തിയശേഷം റൂമിന് വെളിയിലേക്ക് വന്നു. വിശപ്പ് കാരണം അവൾക്ക് കണ്ണ് കാണാനുണ്ടായിരുന്നില്ല പതിയെ അടുക്കളയിലേക്ക് നടന്നവൾ പാത്രങ്ങൾ ഓരോന്ന് എടുത്തുനോക്കി ചെറിയമ്മ മനപ്പൂർവ്വം ബാക്കി വന്ന ചോറ് വെള്ളം ഒഴിച്ചിരിക്കുന്നത് കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു….. എന്തോ വിശപ്പുകാരണം അവൾക്കത് കഴിക്കാതിരിക്കാൻ ആയില്ല….. ആർത്തിയായിരുന്നു ആ ചോറിനോട് അവൾക്ക്…. ആഹാരം കഴിച്ച് തിരിച്ചു റൂമിലേക്ക് നടക്കുമ്പോൾ മനസ്സിന്റെ ഒരു കോണിൽ ഇരുന്ന് ആരോ അവളോട് പറഞ്ഞു രക്ഷപ്പെടാൻ നോക്ക് ഇനിയും നിന്ന് ജീവിതം നശിക്കും പതിയെ ജ്വാല ഉമ്മറത്തെ വാതിൽ തുറക്കാൻ എത്തി. പഴയ വാതിലാണ് തുറന്നാൽ വലിയ ശബ്ദം ഉണ്ടാവും എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ വാതിലിന്റെ കുറ്റിയിൽ പിടിച്ചുനിന്നു…..
രക്ഷപ്പെടാൻ നോക്കുവായിരിക്കും.. അല്ലേടി അസത്തെ..
പെട്ടെന്ന് പിന്നിൽ നിന്നും ആ ശബ്ദം കേട്ടതും ജ്വാല ഞെട്ടിത്തിരിഞ്ഞു നോക്കി..
ചെറിയമ്മ..
. ചെറിയമ്മയ്ക്ക് പിന്നിലായി ദീപ്തയും ഉണ്ട്….
ഇവിടെ നിന്നും രക്ഷപ്പെട്ട് ഓടാനുള്ള വഴി തപ്പുക ആയിരിക്കും അമ്മേ…
ദീപ്ത പുച്ഛത്തോടെ പറഞ്ഞു..
അത് അമ്മ നേരത്തെ മനസ്സിലാക്കിയിരുന്നു….
പത്മയും പറഞ്ഞു….
അല്ലെങ്കിൽ ഇവളുടെയൊക്കെ ലൈഫ്.. രണ്ടുദിവസം കൂടി കഴിഞ്ഞാൽ പണക്കാരന്റെ ഭാര്യയല്ലേ.. അതും വട്ടിപലിശക്കാരന്റെ… ലക്ഷങ്ങൾ ആയിരിക്കും ഒരു മാസം കയ്യിൽ വരുന്നത്…
എന്നാ മോള് ഒരു കാര്യം ചെയ്യ് മോള് അവനെ അങ്ങ് വിവാഹം കഴിക്ക് എനിക്ക് ഇത്രയും വലിയ ഭാഗ്യം ഒന്നും വേണ്ട ..
ജ്വാല നിറമിഴികളുടെ പറഞ്ഞു.
ദീപയ്ക്ക് ഒരക്ഷരം മിണ്ടാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ആ മറുപടി..
ഡി ഒരുപാട് അങ്ങ് നെഗളിക്കല്ലേ പോയി കിടന്നു ഉറങ്ങാൻ നോക്കഡി.
ജ്വാല വെങ്ങിപ്പൊട്ടിക്കൊണ്ട് റൂമിലേക്ക് ഓടി..
രാത്രി എങ്ങനെ തന്നെ കിടന്നിട്ടും അവൾക്ക് ഉറക്കം വരുന്നില്ല.. ആ അണ്ണാച്ചിയുടെ മുഖം മനസ്സിലേക്ക് വരുമ്പോൾ തന്നെ ഭയംകൊണ്ട് കൈകാലുകൾ വിറച്ചു പോവുകയാണ്…. കറുതു തടിച്ച പല്ല് എല്ലാം കറപിടിച്ച ഒരു മനുഷ്യൻ… കാണുമ്പോൾ തന്നെ പേടിയാകും…
രാത്രി ഒന്ന് കണ്ണുമാടിയപ്പോൾ ഉറക്കത്തിൽ അമ്മ വന്നതായി അവൾ സ്വപ്നം കണ്ടു…
എന്റെ കുട്ടി വിഷമിക്കേണ്ട ട്ടോ അമ്മയെല്ലാം കാണുന്നുണ്ട്…. മോളെ പൊന്നുപോലെ നോക്കുന്ന ഒരാൾ വരാനുണ്ട് ട്ടോ… എന്റെ കുട്ടി പേടിക്കേണ്ട..
അത്രയും പറഞ്ഞു അമ്മ മാഞ്ഞുപോയി..
ജ്വാല ഞെട്ടി ഉണർന്നു…
അമ്മ.
അവൾ നിറമിഴികൾ ഇരു കൈകൾ കൊണ്ട് മുഖം തുടച്ചുവിളിച്ചു..
പിന്നീട് അവൾക്ക് ഉറങ്ങാനായി കഴിഞ്ഞില്ല
പിറ്റേന്ന് രാവിലെ പതിവുപോലെ അവളെ തേടി ഐശ്വര്യ എത്തി ..
ജ്വാലയുടെ ഉറ്റ ചങ്ങാതിയാണ്…. എന്നും രാവിലെ ഇരുവരും ചേർന്നാണ് അമ്പലത്തിലേക്ക് പോകാറുള്ളത് …. ദീപ്ത പിന്നെ അമ്പലവും പള്ളിയും ഒന്നുമില്ലാതെ ഒരു നിരീശ്വരവാദിയാണ്… അതുകൊണ്ട് ദീപ്തയെ അവർ അമ്പലത്തിലേക്ക് വിളിക്കാറില്ല ….
ഐശ്വര്യ ഉമ്മറത്ത് അവളെയും കാത്തു നിൽക്കുമ്പോൾ ആയിരുന്നു പത്മ പുറത്തേക്ക് വന്നത്.
ഉം എന്താ..?
പത്മ ഒരു താല്പര്യമില്ലായ്മ പ്രകടിപ്പിച്ചുകൊണ്ട് ഐശ്വര്യയോട് ചോദിച്ചു..
ജ്വാല അമ്പലത്തിലേക്ക് പോകാൻ?
ജ്വാല ഇനി അമ്പലത്തിലേക്ക് വരുന്നില്ല മോള് മോളുടെ പണി നോക്കി ചെല്ല്..
ഒറ്റവാക്കിൽ പത്മ ദേഷ്യം എല്ലാം ഐശ്വര്യയുടെ മേൽ പറഞ്ഞുതീർത്തു..
അപ്പോഴേക്കും ജ്വാല ഒരുങ്ങി പുറത്തേക്കു വന്നിരുന്നു..
ഞാൻ അമ്പലത്തിൽ പോകുന്നുണ്ട്..
ഉറച്ച സ്വരത്തിൽ അവൾ പറഞ്ഞു…
അത് കേട്ട പത്മ അവളെ തറപ്പിച്ചോന്ന് നോക്കി..
ഞാൻ പറയുന്നതിനപ്പുറം നിനക്ക് ഇവിടെ നിന്നും ചലിക്കാൻ മാത്രം ധൈര്യം ഉണ്ടോടി..
ചെറിയമ്മ ഉറച്ച സ്വരത്തിൽ ചോദിച്ചതും ജ്വാല നിറഞ്ഞ മിഴികളോട് മുന്നോട്ട് വെച്ച കാൽ പുറകോട്ട് വലിച്ചു.
എന്താ ഇവിടെ എന്താ പ്രശനം രാവിലെ തന്നെ തുടങ്ങിയോ അമ്മയും മകളും വഴക്ക്.
അയ്യോടാ ആരാ മനുഷ്യ ഇവള്ടെ അമ്മ ഞാനോ..
എടുത്ത വഴി ചെറിയമ്മ പറഞ്ഞതും ജ്വാല അമ്മയെ ഒന്ന് മനസ്സിൽ ഓർത്തു നിറ ചിരിയോടെ അവളെ തന്നെ നോക്കി നിൽക്കുന്ന അമ്മയെ അന്ന് ഒരു നിമിഷം അവളുടെ മനസ്സിലേക്ക് വന്നത്..
എന്നതാ ഇപ്പോഴത്തെ പ്രശനം അച്ഛൻ തിരക്കി.
അവൾക്ക് അമ്പലത്തിൽ പോണം പോലും പോകും വഴി ഓടി പോകില്ലെന്ന് ആര് കണ്ടു..
ഇല്ല ചെറിയമ്മ ഞാൻ എങ്ങോട്ടും പോകില്ല സത്യം.
പോയി വരട്ടെ പത്മേ അമ്പലത്തിൽ അല്ലെ..
അച്ഛൻ ജ്വാലയെ നോക്കി പറഞ്ഞു
അച്ഛനിൽ നിന്നും അങ്ങനെ കേട്ടതും അവൾക്കാത്തൊരു ആശ്വാസം തന്നെ ആയിരുന്നു.
ഹം പൊയ്ക്കോ പക്ഷെ ഓടി പോകാൻ ആണ് ഭാവം എങ്കിൽ ഓർത്തോ നിന്റെ അമ്മയുടെ നീ സക്ഷിച്ചു വച്ച എല്ലാം ചാരമാക്കി മാറ്റും ഞാൻ വെറും ചാരം.
അതവളിൽ വല്ലാത്ത ഭയം ആണ് ഉള്ളിൽ നിറച്ചത്… അമ്മയുടെ ഓർമ്മക്കായി ആകെ ഉള്ളത് അമ്മയുടെ സാരിയും അമ്മയുടെ രണ്ട് മാലയും ഒരു ഫോട്ടോയും മാത്രമാണ് അതാണ് എന്നും അവൾക്ക് വിലപിടിപ്പുള്ളതും…
ഇല്ല ചെറിയമ്മ ഞാൻ എങ്ങോട്ടും പോകില്ല ദയവ് ചെയ്ത് അരുതാത്തതൊന്നും ചെയ്യരുത്. എന്റെ എന്റെ അമ്മയുടെ ആകെ ഓർമ്മകൾ അത് മാത്രം ആണ്……
ഹം എന്നാ മോള് പോയി വേഗം വരാൻ നോക്ക്…. ഓടികളായൻ ഉള്ള ഭാവം ഒന്നും വേണ്ട കേട്ടല്ലോ.
ഇല്ല ഞാൻ തിരിച്ചു വന്നിരിക്കും..
മനസ് കല്ലകി കൊണ്ട് ജ്വാല പറഞ്ഞു…. അടുത്ത നിമിഷം തന്നെ ജ്വാല കൈകൾ കൊണ്ട് കണ്ണുകളിൽ തടം കെട്ടി നിന്ന കണ്ണുനീർ തുള്ളികളെ തുടച്ചു മാറ്റിക്കൊണ്ട് ഐഷു വിന്റെ കയ്യും പിടിച്ചു മുന്നോട്ട് നടന്നു.
എന്താ ജ്വാല എന്താ പ്രശനം. നീ ഏതിന കരയുന്നെ എന്താ വീട്ടിൽ സംഭവിക്കിയുനത്…
ഒറ്റ ശ്വാസത്തിൽ ഐഷു (aishorya)തിരക്കി.
ജ്വാല അവളെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു കൊണ്ട് നിലത്തേക്ക് ഊർന്നിറങ്ങി പോയി.
എന്ത് പറ്റിയട… പറ നിനക്ക് എന്താപറ്റിയെ.
ഐഷു… എന്നിക് പേടിയാകുവാടാ എനിക്ക് എന്നിക്ക് മരിച്ചാൽ മതിയെന്ന് തോന്നി പോകുവാ..
ജ്വാല അതിനെന്താ ഇവിടെ സംഭവിച്ചത്… നീ ഒന്ന് തെളിച്ചു പറ എന്റെ കുട്ടി…
എന്റെ എന്റെ വിവാഹം…
പറഞ്ഞു തീർക്കാൻ അവളെക്കൊണ്ട് ആവുന്നില്ലയിരുന്നു തേങ്ങിയും എങ്ങലടിച്ചും അവൾക്ക് അവളെ തന്നെ നിയന്ദ്രിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു.
കല്യാണം…ആരുടെ കൂടെ എപ്പോ…..
ഐഷു എല്ലാം തെളിച് അറിയാൻ ആയി തിരക്കി.
ആ അണ്ണാച്ചി പലിശ കാരൻ അണ്ണാച്ചിയുടെ കൂടെ..
അതും പറഞ്ഞവൾ തേങ്ങി കരഞ്ഞു.
അയ്യേ ഏത് ആ തടിയൻ പലിശ കാരൻ അണ്ണാച്ചിയോ
അതെ അയാൾക് തന്നെ.
എന്താടി ഇങ്ങനെ ഒക്കെ..
ദീപയുടെ പഠനത്തിന് വാങ്ങിയ പണമാണ് അത് തിരിച്ചടക്കാൻ ഇല്ലാതെ പലിശയുടെ മേൽ പലിശ കയറി ഇപ്പൊ വലിയൊരു തുകയായി മാറിയിരിക്കുകയാണ്….
അതിന് നിന്നെ അയാൾക്ക് വിറ്റിട്ട് വേണോ ആ തുക വീട്ടാൻ…. അല്ലെങ്കിലും നിന്റെ ആവശ്യത്തിനടുത്ത് പണം അല്ലല്ലോ ദീപ്തിയുടെ ആവശ്യത്തിനെടുത്ത പണമല്ലേ അതിനെന്തിനാണ് നിന്നെ അവർ വിവാഹം കഴിച്ചു കൊടുക്കുന്നത്….
ആരോട് പറയാനാ ഐഷു. ആ വീട്ടിൽ എന്റേതെന്നു പറയാൻ മാത്രം എന്നിക്ക് ഒന്നുല്ല്യ ആകെ ഉണ്ടായിരുന്നത് അച്ഛന അച്ഛനാണെൽ ഇപ്പൊ ചെറിയമ്മയുടെ വാക്കും കെട്ട് എന്നെ വിവാഹ കഴ്പ്പിക്കാൻ ഉള്ള ഒരുക്കത്തിൽ ആണ്…
എന്താടാ ഒരു വഴി ഓടി രെക്ഷ പെടാൻ നോക്കിക്കോ..
നീ ചെറിയമ്മ പറഞ്ഞത് കേട്ടില്ലേ എന്റെ അമ്മയുടെ ആകെ ഓർമ്മകൾ ആയി എന്നിക്കുള്ളത് അമ്മയുടെ ആ സാരിയും മാലയും ഫോട്ടോയും മാത്രമാണ് അത് കൂടെ എന്റെ ജീവിതത്തിൽ ഇല്ലേൽ പിന്നെ ഞാൻ……





