22/04/2026

ഒരു സ്ത്രീ അവർക്കു വിവാഹം കഴിഞ്ഞു ഇരുപത് വർഷങ്ങൾ കഴിഞ്ഞട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല…..നാട്ടുകാരും ബന്ധുക്കളും അവളെ കേൾക്കെയും അല്ലാതെയും ഒരുപാട് കളിയാക്കിയും കുത്തുവാക്കുകൾ പറഞ്ഞു വിഷമിപ്പിച്ചിരുന്നു

രചന – നിജി

ഒരു സ്ത്രീ അവർക്കു വിവാഹം കഴിഞ്ഞു ഇരുപത് വർഷങ്ങൾ കഴിഞ്ഞട്ടും കുഞ്ഞുങ്ങൾ ഉണ്ടായില്ല…..നാട്ടുകാരും ബന്ധുക്കളും അവളെ കേൾക്കെയും അല്ലാതെയും ഒരുപാട് കളിയാക്കിയും കുത്തുവാക്കുകൾ പറഞ്ഞു വിഷമിപ്പിച്ചിരുന്നു …..എന്തെങ്കിലും ബന്ധുക്കളുടെ വീട്ടിൽ പരിപാടികളിൽ പങ്കെടുക്കാൻ പോയാൽ ഓരോ കുത്തുവാക്കും അതൊക്കെ കേട്ടു അവൾ ഉള്ളിൽ കരഞ്ഞു…….. പിന്നെ അവൾ ആ വീട്ടിൽ നിന്നു പുറത്ത് ഇറങ്ങാതെ ആയി……ബന്ധുക്കളുടെ ഇടയിൽ പോകാതെ ആയി…. പരിഹാസം കേട്ടു തളർന്നു…..അങ്ങനെ വീട്ടിൽ നിന്നും അവൾ എങ്ങോട്ടും പോവാതെ ഇരുന്നു….. ഭർത്താവ് ഗൾഫിൽ ആയിരുന്നു….. ഭർത്താവിന്റെ വീട്ടുകാരും അവളെ മാനസികമായി വിഷമിപ്പിച്ചിരുന്നു…. അവൾ എല്ലാം കേട്ടു മടുത്തപ്പോൾ ഒടുവിൽ മരിക്കാൻ തീരുമാനിച്ചു….ആരും ഇല്ലാത്ത ഒരു ദിവസം അതിനായി അവൾ കണ്ടെത്തി…… അന്ന് വീട്ടിലുള്ള ബാക്കിയുള്ളവർ ബന്ധുവിന്റെ വീട്ടിലെ കല്യാണം ക്ഷണിച്ചത് കൊണ്ട് പോവാൻ കരുതിയിരുന്നു… ഇവൾ എവിടെയും പോവാത്തത് കൊണ്ട് അവർ ഇവളോട് കല്യാണത്തിന് വരുന്നുണ്ടോ എന്നൊന്നും ചോദിക്കാൻ നിൽക്കില്ലെന്നു അവൾക്കു അറിയാം അന്ന് തന്നെ ആവട്ടെ മരിക്കാൻ പറ്റിയ ദിവസം അവൾ തീരുമാനിച്ചു………കാരണം വീട്ടിൽ ആരും ഉണ്ടാവില്ല..കല്യാണത്തിന് പോയവർ തിരിച്ചു വരുമ്പോഴേക്കും അവൾ മരിച്ചട്ടുണ്ടാവും അത് മതി അവൾ തീരുമാനിച്ചു…..മരിക്കാൻ വിചാരിച്ച ദിവസത്തിന്റെ തലേദിവസം അവൾ ഏറെ സന്തോഷത്തോടെ ഉറങ്ങാൻ കിടന്നു….. കാരണം തന്റെ ഭൂമിയിലെ നരക ജീവിതം കുറ്റപ്പെടുത്തലുകളുടെയും പരിഹാസങ്ങളുടെയും വേദന നിറഞ്ഞ അവസ്ഥയിൽ നിന്നും ആ ജീവിതത്തിൽ നിന്നും മോചിത ആവാൻ പോവുന്നു…. ഒരു പെണ്ണായ് ജനിച്ചാൽ ഒരു അമ്മ ആവാതെ മരിക്കേണ്ടി വന്നതിൽ അവൾ ഒരുപാട് വേദനിച്ചു…..എന്നിരുന്നാലും ഇതാണ് ശരിയെന്നു അവൾക്കു തോന്നി….എവിടെയും സ്നേഹിക്കുന്ന ആരെയും ചേർത്തു പിടിക്കുന്ന ആരെയും അവൾ കണ്ടില്ല.. അപ്പോൾ പിന്നെ ഇതാണ് ശരിയായ തീരുമാനം എന്നവൾ ഉറപ്പിച്ചു………ഒരു എഴുത്തു അവൾ എല്ലാവർക്കും ആയി എഴുതി വച്ചിരുന്നു…. അത് ഒന്നും കൂടി തലയിണയുടെ അടിയിൽ ഉണ്ടെന്നു ഉറപ്പു വരുത്തി അവൾ ഉറങ്ങാൻ കിടന്നു……

അവൾ ഉറങ്ങുന്നതിനിടയിൽ ഒരു സ്വപ്നം കണ്ടു….വിശന്നു എല്ലും തോലും ആയി പട്ടിണി ആയി വിശന്നിട്ടു കരയുന്ന ഒരു കുഞ്ഞ്… ആ കുഞ്ഞിനെ കണ്ടപ്പോൾ സങ്കടം കൊണ്ട് അവളുടെ നെഞ്ച് പൊട്ടി പോവുന്ന പോലെ അവൾക്കു തോന്നി…പകുതി അടഞ്ഞു ഇരിക്കുന്ന ആ കുഞ്ഞുകണ്ണുകൾ അവളെ ദയനീയമായി നോക്കി….വിശക്കുന്നു എന്ന് പറയാൻ പോലും ആ കുഞ്ഞിന് ആവുന്നില്ല…. അത്രമാത്രം ദയനീയമായ അവസ്ഥ ആയിരുന്നു ആ കുഞ്ഞിന്റെത്….അവൾ ചുറ്റിനും നോക്കി കുറച്ചു ദൂരം നീങ്ങി ഒരു കട അവൾ കണ്ടു….അവിടെ നിന്നും അവൾ ഒരു പാക്കറ്റ് ബ്രഡും പിന്നെ ഒരു കുപ്പി ജ്യൂസും വാങ്ങി… പതുക്കെ ആ കുഞ്ഞിന്റെ അടുത്തേക്ക് നടന്നു… കുഞ്ഞിന്റെ അരികിൽ ഇരുന്നു ആ ബ്രഡിൽ നിന്നും ഒരു കഷ്ണം എടുത്തു അതിൽ നിന്നും കുറച്ചു എടുത്തു കുഞ്ഞിന്റെ വായിൽ വച്ചു കൊടുത്തു…. കരഞ്ഞു വറ്റിയ കണ്ണുകൾ ഉള്ള ആ കുഞ്ഞ് ബ്രഡ് ആർത്തിയോടെ കഴിക്കുന്നത് അവൾ നോക്കി ഇരുന്നു……അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു…. പെട്ടെന്ന് ഒരാൾ വന്നു അവളുടെ ബ്രഡ് പാക്കറ്റ് വാങ്ങി വലിച്ചെറിഞ്ഞു…ഇവിടെ നിന്നും എങ്ങോട്ടെങ്കിലും എഴുനേറ്റു പോ നാശം……ഇത് എന്റെ തുണിക്കട ആണ്… എനിക്കെന്റെ കട തുറക്കണം…….എന്ന് ക്രൂരമായി അലറി അയാൾ ആ കുഞ്ഞിനെ തള്ളി ഇടാൻ പോയി…. അതു കണ്ടാ അവൾ അവിടെ കിടന്ന കയ്യിൽ കിട്ടിയ ഒരു കല്ലെടുത്തു അയാളുടെ തലയിൽ കുത്തി…കൂർത്ത കല്ല് ആയത് കൊണ്ട് അയാളുടെ തല പൊട്ടി ചോര ഒലിച്ചു ഇറങ്ങി……ഈ കുഞ്ഞിനെ കണ്ടിട്ട് തനിക്കു ഇത്രയും ക്രൂരത ചെയ്യാൻ എങ്ങനെ കഴിയുന്നെന്നു ചോദിച്ചു അവൾ അലറി…. അത് വരെ അവൾ അങ്ങനെ അത്രയും ഉറക്കെ ശബ്ദം എടുത്തതായി അവൾക്കു തോന്നുന്നില്ല….അയാൾ അവളെ തിരിച്ചു അടിക്കാൻ വരുന്നത് അവൾ കണ്ടു അതൊന്നും നോക്കാതെ അവൾ ഓടിപ്പോയി ആ കുഞ്ഞിനെ അവളുടെ ഷാൾ കൊണ്ടു പൊതിഞ്ഞു പിടിച്ചു……എല്ലും തോലും മാത്രം ആയി അവശേഷിച്ച കുഞ്ഞൂ കരങ്ങൾ അവളുടെ കരങ്ങളിൽ പിടിച്ചത് അവൾ അറിഞ്ഞു………..ഇല്ല കുഞ്ഞേ ഞാൻ നിന്നെ ഉപദ്രവിക്കാൻ വിട്ടു കൊടുക്കില്ല എന്നവൾ പറഞ്ഞു ആ കുഞ്ഞിന്റെ നെറുകയിൽ ഉമ്മ വച്ചു…..

പെട്ടെന്ന് അവൾ ഉറക്കത്തിൽ നിന്നും എഴുന്നേറ്റു…. സ്വപ്നം കണ്ടതാണെന്നു അവൾ മനസിലാക്കി…… അവൾ ആകെ വിയർത്തിയിരുന്നു…..അവൾ കിടന്നിടത് നിന്നു എഴുന്നേറ്റു കുടിക്കാൻ വച്ച വെള്ളം എടുത്തു കുടിച്ചു…. സ്വപ്നത്തിൽ കണ്ട കുഞ്ഞിന്റെ മുഖം അവളുടെ മനസ്സിൽ നിന്നും പോവാതെ അവളെ അലട്ടി കൊണ്ടിരുന്നു…. പിറ്റേന്ന് പ്രഭാതത്തിൽ അവൾ എഴുന്നേറ്റത് പലതും തീരുമാനിച്ചു ഉറച്ചായിരുന്നു…..എഴുന്നേറ്റ ഉടനെ അവൾ തലയിണയുടെ കീഴിൽ എടുത്ത് വച്ച ആത്മഹത്യ കുറിപ്പ് എടുത്തു കീറി കളഞ്ഞു…..എഴുനേറ്റു അവളുടെ രാവിലെ പ്രഭാത കൃത്യങ്ങൾ ചെയ്തു ഭക്ഷണം ഉണ്ടാക്കി അത് കഴിച്ചു………അവൾ പുറത്തേക്കു ഇറങ്ങി……

വർഷങ്ങൾക്കു ശേഷം ഒരു പ്രഭാതത്തിൽ … ഒരു വലിയ മാവ് നിൽക്കുന്ന ഒരു വീടിന്റെ മുൻപിൽ ഒരു കാർ വന്നു നിന്നു ….കണ്ടാൽ ഒരു ചെറിയ വീട് ആയിട്ടേ തോന്നു…… പക്ഷേ അതിനുള്ളിലേക്ക് കുറെ സ്ഥലം ഉണ്ട്………ഫ്രന്റ്‌ മതിലിൽ പച്ച ഇലകൾ വരച്ച ഒരു മര കഷ്ണത്തിൽ മഞ്ഞ നിറത്തിൽ പേര് എഴുതി വച്ചിരിക്കുന്നു……’കുഞ്ഞിഇതളുകൾ ‘ …… എന്നാണ് ആ പേര് ……….ആ വീട്ടിലേക്ക് കടക്കുന്ന പടിയുടെ വലത് സൈഡിൽ കിളികളുടെ ഒരു കൂട് ഉണ്ടായിരുന്നു .. അവരുടെ ശബ്ദവും …..നിറയെ പൂക്കൾ ഉള്ള ചെടികൾ മുറ്റത്ത് നട്ടിരുന്നു….അതിൽ നിന്നും തേൻ കുടിക്കാൻ വരുന്ന കിളികളുടെ ശബ്ദവും…. ചിത്രശലഭങ്ങളും …… എല്ലാം കൂടി കാണുമ്പോൾ കൊച്ചു പ്രകൃതിസ്വർഗം പോൽ തോന്നുള്ളു …..അവിടെ ഉള്ള മുറികൾ എല്ലാം ഒരേപോലെ ആണ്….അവിടെ ആ മുറ്റത്തു കുറെ കുഞ്ഞുങ്ങൾ ഓടി കളിക്കുന്നുണ്ട്…. ചില കുഞ്ഞുങ്ങൾ ഊഞ്ഞാൽ ആടുന്നു……… കാറിൽ നിന്നും ഒരു പെൺകുട്ടിയും രണ്ടു കുഞ്ഞിപെൺകുട്ടികളും ഇറങ്ങി വന്നു ഇരട്ട കുട്ടികൾ ആണ്……..നടന്നു തുടങ്ങിയിട്ടേ ഉള്ളൂ അവരുടെ അമ്മയുടെ കൈ പിടിച്ചു അവർ ആ സ്വർഗത്തിലേക്ക് നടന്നു…….

….ആ ……….അതെ അന്ന് അവൾ മരിക്കാതെ തീരുമാനിച്ചു ഉറപ്പിച്ചു ഇറങ്ങിയത് ഇതിനായിരുന്നു …….ആരോരും ഇല്ലാതെ വഴിയിൽ കിടന്ന കുഞ്ഞുങ്ങളെ കണ്ടെത്തി അവർക്ക്‌ സാന്ത്വനം നൽകുന്ന അവരെ നോക്കുന്ന ഒരു സ്ഥാപനം തുടങ്ങുക….അത്ര എളുപ്പം ആയിരുന്നില്ല അങ്ങനെ ഒരു സ്ഥാപനം തുടങ്ങാൻ……..എന്നിരുന്നാലും കഷ്ടപ്പെട്ട് തുടങ്ങി…… ആദ്യം ചിലവുകൾ കണ്ടെത്താൻ പ്രയാസപ്പെട്ടെങ്കിലും അവൾ ജോലിക്ക് കയറി…. പിന്നെ അവളെ സഹായിക്കാൻ നല്ലവരായ ഒത്തിരി ആളുകൾ ഉണ്ടായി…. അതും അവൾ അറിയാത്ത ഒത്തിരി പേര് കേട്ടറിഞ്ഞ് അവളെ സഹായിക്കാൻ എത്തി…ആദ്യം ആദ്യം വീട്ടുകാർ കുറ്റപ്പെടുത്തിയെങ്കിലും അതൊന്നും അവൾ ശ്രദ്ധിച്ചില്ല….അവളെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് അവർക്ക് മനസിലായി…..അന്ന് അത്രമേൽ ഉറച്ച തീരുമാനം ആയിരുന്നു അവളുടേത്‌…. കരഞ്ഞു കരഞ്ഞു ആത്മഹത്യ ചെയ്യാൻ എടുത്ത തീരുമാനത്തേക്കാൾ ശക്തമായ തീരുമാനം…..പതിയെ പതിയെ വീട്ടുകാരും മാറി……. ഇവളുടെ കൂടെ നിന്നു തുടങ്ങി……അങ്ങനെ ആ സ്ഥാപനം വളർന്നു…..

ഇന്ന് മൂന്നുറോളം കുഞ്ഞുങ്ങൾ അവളുടെ സംരക്ഷണയിൽ സന്തോഷം ആയി ആ സ്ഥാപനത്തിൽ കഴിയുന്നു………..കൂടുതൽ കുഞ്ഞുങ്ങൾ ആയി തുടങ്ങിയപ്പോൾ അവരെ നോക്കാൻ ജോലിക്കായി വേറെയും കുറച്ചു പേര് അവിടെ ഉണ്ട്….. അതിൽ കുഞ്ഞുങ്ങൾ ഇല്ലാത്ത അമ്മമാർ ആണ് കൂടുതൽ…..ഈ സ്ഥാപനത്തിനെ കുറിച്ച് കേട്ടറിഞ്ഞും അവിടെ ജോലിക്കു വന്നവർ വേറെയും ഉണ്ട്………..ആരോരുമില്ലാത്ത അനാഥർ ആയ കുഞ്ഞുങ്ങൾ ആണ് അവിടെ ഉള്ളത്…. അന്ന് അവൾ ഇറങ്ങിയത് അങ്ങനെ ഉള്ള കുരുന്നുകളെ കണ്ടെത്താൻ ആയിരുന്നു…….ആ സ്വപ്നത്തിലൂടെ അവൾക്കു തോന്നി ദൈവം എന്നെ നിയോഗിച്ചിരിക്കുന്നത് എന്റെ ജീവിതം സ്വയം തീർത്തു കളയാൻ അല്ല…. ജീവിക്കാൻ ആണ് അതിൽ നിന്നുള്ള ഉത്തരം ആണ് ഈ സ്ഥാപനം ……..അതിലുപരി അവൾക്കുണ്ടായ സന്തോഷം കുട്ടികൾ ഉണ്ടാവില്ലെന്നു പറഞ്ഞു മറ്റുള്ളവർ വിധിഎഴുതിയ അവൾക്കു കുഞ്ഞുങ്ങൾ ഉണ്ടായി അതും ഇരട്ട കുട്ടികൾ………അന്ന് മരിച്ചിരുന്നെങ്കിൽ ഒരു കുഞ്ഞു ഇല്ലെന്നു പറഞ്ഞു അവൾ ഈ ലോകത്തു നിന്നു വിട്ടു പോയെങ്കിൽ ഈ കുഞ്ഞുങ്ങളുടെ സ്നേഹം അനുഭവിക്കാൻ അവൾക്കു ഭാഗ്യം ഉണ്ടാവുമോ……..മുന്നൂറ്റിരണ്ട് കുഞ്ഞുങ്ങളുടെ അമ്മ………ഇപ്പോൾ അവൾ ഏറെ സന്തോഷവതിയാണ് ❤