അരിക്കതായി…
ഹരി…എനിക്കറിയാം ഒരുപാട് വേദന തന്നാണ് ഞാൻ നിന്നിൽ നിന്നും അകന്ന് പോയത്. പക്ഷേ എനിക്ക് മുന്നില് വേറെ വഴിയില്ലായിരുന്നു. രണ്ടു ദിവസം കഴിഞ്ഞാൽ എന്റെ വിവാഹമാണ്. നീ വരണം നമ്മുടെ പിങ്കിയെ എനിക്ക് വേറെ ആരെയും ഏൽപ്പിക്കാനില്ല. മറ്റുള്ളവർക്ക് അവൻ ഒരു നായ കുട്ടി മാത്രമാണ് പക്ഷെ നമുക്ക് അതെല്ലല്ലോ….?
വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും അവളുടെ മെസ്സേജ് വന്നപ്പോൾ അവന്റെ ഉള്ള് ഒന്ന് വിറച്ചു.
ഒരിക്കൽ ഒരുപാടു ആശിച്ചിട്ടുണ്ട് അവൾ തിരിച്ചൊന്നു വിളിച്ചെങ്കിലെന്ന്. അത്രമേൽ കാത്തിരിന്നിട്ടുണ്ട് വെറുതെ എങ്കിലും ഒന്ന് കൂടി കാണാൻ. എന്നാൽ അവൾ ഒരു വാക്ക് പോലും പറയാതെ ഒരു ദിവസം പടിയിറങ്ങി. അന്ന് കരഞ്ഞ കണ്ണുനീർ തുള്ളികൾ ഇപ്പോഴും ഉള്ളിൽ ഉണ്ട്. അവൻ ആ മെസ്സേജ് ഡിലീറ്റ് ചെയ്തു. പിന്നീട് തന്റെ കിടക്കയിൽ എന്തൊക്കെയോ ആലോചിച്ചു കിടന്നു.
ഡി…. മോളെ ചിന്നു ഞാൻ ഒരു ഉമ്മയല്ലേ ചോദിച്ചുള്ളൂ.. അത് മാത്രം എനിക്ക് തന്നിട്ട് നീ പോയിക്കോ….
അയ്യടാ.. പാതിരാത്രി രണ്ട് മണിക്കല്ലേ.. ഇയാളുടെ ഒരു ഉമ്മ ഒന്ന് വച്ചിട്ട് പോയിക്കെ. ഹരി ഏട്ടാ…
ഓ… വലിയ ജാഡ. എങ്കിൽ നീ തരേണ്ട. ആ നീതു ഓൺലൈൻ ഉണ്ട് ഞാൻ അവളോട് ചോദിക്കട്ടെ… അവൾ തരാൻ റെഡി യാണ്.
ഏതു നീതു….. എഫ് ബിയിൽ പരിചയപ്പെട്ട കുട്ടിയാണോ? ഓഹോ ഇത് അപ്പൊ നിങ്ങടെ ബന്ധം വാട്സാപ്പ് വരെ എത്തി അല്ലെ… എങ്കിലേ അവളോട് തന്നെ ചോദിച്ചോ…ചിന്നു ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു.എന്നാൽ ഹരി ഒരു കള്ളചിരിയോടെ അവളെ തിരിച്ചു വിളിച്ചു.
അതെ… ഞാൻ വെറുതെ പറഞ്ഞതാ…നീതു ഒന്നും ഇല്ല ഞാന് ചുമ്മാ നിന്നെ ദേഷ്യം പിടിപ്പിക്കാൻ വെറുതെ പറഞ്ഞതാ. അവളെ ഞാൻ എഫ്ബിയിൽ നിന്നേ ബ്ലോക്ക് ആക്കി പിന്നെയല്ലേ വാട്സ്ആപ്പ്. എനിക്ക് എ ന്റെ ചിന്നു കുട്ടി പോരെ…
അയ്യടാ ചെക്കന്റെ ഒരു കൊഞ്ചൽ.
. ഉമ്മ.. ഞാൻ നാളെ തരാം. ഇപ്പോൾ
ഞാൻ ഉറങ്ങുകയാ.
മോനെ… ഹരി.. വാതിൽ തുറക്ക്.
ദേ… ദീപു മുറ്റത്തു വന്നു നിൽക്കുന്നുണ്ട്. നീ ഇന്ന് എവിടെയെങ്കിലും പാടാം എന്ന് ഏറ്റിരുന്നോ…?
ചിന്നുവിന്റെ ഓർമ്മകളിൽ കണ്ണുകളും മനസ്സും നിറക്കുന്ന അവന്റെ വാതിലിൽ മുട്ടി അമ്മ ചോദിച്ചു.
അവൻ മെല്ലെ വാതിൽ തുറന്നു. കണ്ണ് കലങ്ങിട്ടുണ്ട്.അമ്മ അത് ശ്രദ്ധിച്ചു.
എന്താ ഹരി എന്ത് പറ്റി…? സുഖം ഇല്ലേ.. നിനക്ക്. അമ്മ അവന്റെ നെറ്റിയിൽ തൊട്ടുനോക്കാൻ ശ്രമിച്ചു.
ഒന്നുമില്ല അമ്മ.. ചെറിയ ഒരു തലവേദന. ഒന്ന് പുറത്തു പോയാൽ ശരിയാകും.
തലവേദന യൊ… അപ്പൊ മച്ചു വിനു പാടാൻ കഴിയില്ലേ.
പാടാൻ ഒക്കെ കഴിയും നീ തൽക്കാലം ബൈക്ക് സ്റ്റാർട്ട് ചെയ്യ് നമുക്ക് എവിടെയെങ്കിലും സ്വസ്ഥമായിരിക്കാം.
അങ്ങനെ ദീപുവും ഹരിയും ഒരു ചായക്കടയിൽ എത്തി.
സത്യം പറ. എന്താ നിന്റെ പ്രശ്നം? ദീപു അവന്റെ ചുമലിൽ കൈവച്ചു.
ഡാ… ഞാൻ ആകെ തകർന്നിരിക്കുകയാണ്. അവൾ.. ചിന്നു. ഇന്ന് എനിക്ക് മെസ്സേജ് അയച്ചിരുന്നു.
ചിന്നുവോ അവളല്ലേ നാലുകൊല്ലം മുമ്പ് നിന്നെ ബ്രേക്ക് ആപ്പ് ചെയ്തത്?
അതെ.. ഞാനും അവളും ആയി യാതൊരു ബന്ധവും ഇല്ലായിരുന്നു. എന്നെ ഉപേക്ഷിച്ചു അവൾ പോയപ്പോൾ മുതൽ ഞാൻ അവളെ മറക്കാൻ ശ്രമിക്കുകയാണ്. അതിന് പൂർണമായി എനിക്ക് കഴിഞ്ഞില്ലെങ്കിലും…. അപ്പോഴാണ് അവൾ ഈ മെസ്സേജ് അയക്കുന്നത്. ഞങ്ങളുടെ പിങ്കി യെ ഏറ്റെടുക്കാൻ. ഞാൻ എന്ത് വേണം.
നീ ഒരു കാര്യം ചെയ്യ്. ആദ്യം നല്ല ചൂടുള്ള ചായ കുടിക്ക്. എന്നിട്ട് നമുക്ക് ആലോചിക്കാം.
അങ്ങനെ ദീപുവും ഹരിയും ചായ കുടിച്ചു.
അല്ല പിങ്കി നിങ്ങളുടെ കുട്ടി ഒന്നുംl അല്ലല്ലോ.. ഒരു നായ കുട്ടി അല്ലെ… പിന്നെ എന്താ പ്രശ്നം? ദീപു ചോദിച്ചു.
ഈ രക്തബന്ധത്തേക്കാൾ വലിയ കർമബന്ധങ്ങൾ ഉണ്ട്. അങ്ങനെ ഒരു ബന്ധമാണ് ഞാനും പിങ്കിയും. അവളെ എനിക്ക് ഒരു കുപ്പ തൊട്ടിയിൽ നിന്നാണ് കിട്ടുന്നത്. ദേഹത്തു ആകെ അഴുക്ക്. മുറിവുകളും ഉണ്ട്. എന്നെ നോക്കി കരച്ചിലാണ്.
ഞാൻ മറ്റൊന്നും ആലോചിക്കാതെ അതിലേക്കിറങ്ങി അവളെ രക്ഷിച്ചു.
മുറിവിലെല്ലാം മരുന്നു പുരട്ടി ഒന്നു കുളിപ്പിച്ചപ്പോൾ അവൾ സുന്ദരയായി. ഞാൻ അവളെ ചിന്നുവിന് സമ്മാനിച്ചു. അവളാണ് പിങ്കി എന്ന പേരിട്ടത്. ഞങ്ങളുടെ പ്രണയത്തിന്റെ ഓരോ നിമിഷത്തിലും അവളും ഉണ്ടായിരുന്നു.
എന്നാൽ പിന്നെ നിനക്ക് അതിനെ എടുത്തോണ്ട് വന്നുകൂടെ….?
ദീപു ചോദിച്ചു.
അത് തന്നെയാണ് എന്റെ ആഗ്രഹം പക്ഷേ വീണ്ടും ചിന്നുവിനെ കാണാൻ എനിക്ക് ധൈര്യമില്ല.
അതാണ് പ്രശ്നം.
അതെ… നീ തത്കാലം അവളെ വിട്. എന്നിട്ട് പിങ്കിയെ പറ്റി ആലോചിക്ക്. ചിന്നുവിന്റെ ഭർ താവിന് പെ റ്റ് സ് ഇഷ്ടമല്ല എന്നല്ലേ പറഞ്ഞത്. അപ്പോൾ പിന്നെ അവളുടെ വിവാഹം കഴിഞ്ഞാൽ അതിനെ വീണ്ടും ഉപേക്ഷിക്കും. എപ്പോഴും നിനക്ക് അതിനെ രക്ഷിക്കാൻ സാധിച്ചെന്ന് വരില്ല.
അത് കേട്ടതും ഹരിയുടെ ഉള്ള് ഒന്ന് പിടഞ്ഞു. അന്ന് വൈകുന്നേരം ഗാനമേള കഴിഞ്ഞതും അവൻ വേഗം വീട്ടിൽ എത്തി. റൂം അടച്ചു ഒരുപാടു നേരം ആലോചിച്ചു എന്ത് ചെയ്യണമെന്ന്. ആദ്യം കരുതി ചിന്നുവിനെ വിളിച്ചു പിങ്കിയെ എവിടെയെങ്കിലും എത്തിക്കാൻ പറഞ്ഞാലോ…? പക്ഷെ അവൾ അതിന് സമ്മതിക്കില്ല. കാരണം കല്യാണം വരെയെങ്കിലും പിങ്കി കൂടെ വേണമെന്ന് അവൾ അതിയായി ആഗ്രഹിക്കുന്നുണ്ട്.ഒടുവിൽ എന്തും വരട്ടെ എന്ന് വിചാരിച്ചു അവൻ അവളെ കാണാൻ പുറപ്പെട്ടു. കൂട്ടിന് ദീപുവിനെ വിളിച്ചു. പക്ഷെ അവനു വരാൻ പറ്റിയ സാഹചര്യം അല്ലായിരുന്നു. അവന്റെ അമ്മ ഒന്ന് വീണു.
വീട്ടിൽ നിന്ന് പുറപ്പെട്ടതും അമ്മയുടെ വക ചോദ്യം ഉണ്ടായിരുന്നു.
നമ്മുടെ പിങ്കിയെ കൂട്ടികൊണ്ട് വരാൻ… ഞാൻ അമ്മയോട് അത്ര മാത്രം പറഞ്ഞു. പിന്നെ അമ്മയൊന്നും ചോദിച്ചില്ല. എനിക്ക് മൗനനുവാദം തന്നു.
അങ്ങനെ നഷ്ടപ്രണയത്തെയുംതേടി ഒരു യാത്ര. പക്ഷെ അത് അവൾക്ക് വേണ്ടിയല്ലെന്ന് മാത്രം.
കോഴിക്കോട് മുതൽ തിരുവനന്തപുരതെക്ക് ട്രെയിൻ യാത്ര തന്നെയാണ് സുഖം. കുറച്ചു മണിക്കൂർ കൊണ്ട് സ്ഥലതെത്താം. ആരുടെയും ശല്യം ഇല്ലാതെ.. അങ്ങനെ കുറച്ചു നേരത്തെ എത്തിയത് കൊണ്ട് ഇരിക്കാൻ സ്ഥലം കിട്ടി..ഹരി തന്റെ ബാഗ് തുറന്നു ഹെഡ് സെറ്റ് എടുത്തു ചെവിയിൽ വച്ചു. യാത്രയിൽ സുഖം എംജി യുടെ പാട്ടുകൾ തന്നെയാണ്. അവൻ ഒരു പാട്ട് ആസ്വദിച്ചു. അതിൽ ലയിച്ചു.
എസ്ക്യൂസ് മി… ഞാൻ ഇവിടെ ഇരുന്നോട്ടെ….?
ഒരു പെൺകുട്ടി അവനു അരികിൽ വന്നിരുന്നു.
അവൻ അത് കേട്ടത് പോലും ഭാവിച്ചില്ല.
ജാഡ.. അവൾ തന്റെ ബാഗ് മുകളിൽ വച്ചു. ഫോണിൽ ആരെയോ വിളിച്ചു.
ആ.. ഞാൻ ട്രെയിൻ കയറി. ഇവിടുന്ന് കുറച്ചു ദൂരമേ തിരുവനന്തപുരതെക്ക് ഉള്ളു. ഉടനെ ഞാൻ അവിടെ എത്തും. അമ്മ പേടിക്കാതെ…
അവളുടെ ഉറക്കെയുള്ള സംസാരം ഹരിക്ക് ബുദ്ധിമുട്ടായി തോന്നി. ഹെഡ് ഫോണിന്റെ ഉള്ളിലും തറച്ചു കയറുമ്പോലെഉള്ളതായിരുന്നു അത്.
അതെ… ഒന്ന് മെല്ലെ സംസാരിക്കുമോ? അവൻ അവളോട് ചോദിച്ചു.
അവൾ അതിന് അവനെ ദേഷ്യത്തിൽ ഒന്ന് നോക്കി. എന്നിട്ട് ഫോൺ കട്ട് ആക്കി.
അതെ… ഞാനും തന്നെ പോലെ പൈസ കൊടുത്തു തന്നെയാണ് യാത്ര ചെയ്യുന്നത് അല്ലാതെ ഫ്രീ ആയിട്ടല്ല. ഹരി അത് കേട്ടിട്ടും കേൾക്കാത്തത് പോലെ ശ്രദ്ധ മാറ്റി.
അതോടെ അവളുടെ ദേഷ്യം വർധിച്ചു. അവൾ ഒന്നും മിണ്ടാതെ
ബാഗിൽ നിന്നും ഒരു പുസ്തകം എടുത്തു വായനയായി. അത് കണ്ടതും ഹരിക്ക് ചിരിവന്നു. അവനോട് ഉള്ള ദേഷ്യം കാരണം അവൾ പുസ്തകം തലതിരിച്ചു പിടിച്ചത് ശ്രദ്ധിച്ചില്ല.
ഹരി ഹെഡ് സെറ്റ് ചെവിയിൽ നിന്നും ഊരി അവളുടെ പുസ്തകം വാങ്ങി.
അതെ… ഇത് നേരെ പിടിചാൽ മാത്രമേ മനസ്സിലാക്കൂ.. അല്ലെങ്കിൽ അറബി പോലെ ഉണ്ടാകും.
അത് കേട്ടതും അവളുടെ മുഖത്തു ചെറിയ ഒരു ചിരി വിടർന്നു. ഹരി പുസ്തകം വാങ്ങി.
ആഹാ… എം ടി യുടെ പുസ്തകം.
എനിക്ക് ഈ നോവൽ ഭയങ്കര ഇഷ്ട്ടമാണ്. നാലുകെട്ട്.
ആണോ… എനിക്കും അവൾ ചിരിച്ചു.
അല്ല തന്റെ പേര് എന്താ…? എന്തായാലും നമ്മൾ അടികൂടി പരിചയപ്പെട്ടത് അല്ലെ.. ഒന്ന് അറിഞ്ഞുവയിക്കാമല്ലോ…
അവൾ അവനോട് സംസാരിച്ചു.
ഞാൻ ഹരി. ഇയാളുടെ പേര് എന്താ?
ഞാൻ മായ..
ഓ… നൈസ് നെയിം. ഹരി വീണ്ടും തന്റെ ഹെഡ്സെറ്റ് എടുത്തു
അതെ ഇങ്ങനെ യുള്ള യാത്ര യൊക്കെ പോകുമ്പോ സംസാരിക്കാൻ ഒരാളുണ്ടാകുന്നത് എന്ത് രസം ആണെന്ന് അറിയ്യോ…
ഈസ് യു ഡോണ്ട് മൈൻഡ് സംസാരിച്ചു പോയാലോ. മായ അവനോട് ചോദിച്ചു.
എന്ത് സംസാരിക്കാൻ നമ്മൾ രണ്ടുപേരും രണ്ടു വഴിയിലെ യാത്രക്കാരാണ്. കണ്ടുമുട്ടുന്നത് ഒരു ബോഗിയിൽ വച്ചാണെന്ന് ആണെന്ന് മാത്രം.
ഹരിക്ക് അവളോട് സംസാരിക്കാൻ താല്പര്യം ഇല്ലായിരുന്നു.
അതല്ല. ഞാൻ ആദ്യമായി ആണ് ഒറ്റയ്ക്ക് യാത്ര. മറ്റു ആരെങ്കിലും എപ്പോഴും ഉണ്ടാകും. ഇത് എനിക്ക് വേ ണ്ടിയുള്ള യാത്രയാണ്.
തനിക്ക് വേണ്ടിയുള്ള യാത്രയോ… വല്ല ജോലിക്കും പോവുകയാണോ
..? ഹരി ചോദിച്ചു.
ഹേയ് അല്ല… ഒരാളെ തിരക്കി പോവുകയാണ്. എനിക്ക് വേണ്ടപ്പെട്ട ഒരാളെ..
എന്താ മാഷേ ലവ് ആണോ?
ആ… ഒരു ചെറിയ ലവ് സ്റ്റോറി. അതെ.. അടുത്ത സ്റ്റേഷൻ തിരുവനന്തപുരതെക്ക് എത്തും. അതിന് മുൻപ് നമുക്ക് രണ്ട് ചായ കുടിച്ചല്ലോ… ഹരി അവൾക്കായും അവനായും രണ്ട് ഗ്ലാസ്സ് ചായ വാങ്ങി.
അതെ… ആദ്യമായി കാണുന്ന ഒരാളോട് എല്ലാം തുറന്നു പറയുന്നു എന്ന് കരുതരുത്… എനിക്ക് ആരോടെങ്കിലും സംസാരിക്കണം എന്ന് തോന്നി. നിങ്ങളെ കണ്ടപ്പോൾ ആൾ മാന്യൻ ആണെന്ന് തോന്നി.
താൻ പറ… ഹരി അവളോട് ചിരിച്ചു.
മഹി… അതാണ് അവന്റെ പേര്.
കോളേജിൽ വച്ചാണ് പരിചയം. ആൾ എന്റെ സീനിയർ ആയിരുന്നു. നന്നായി പാട്ട് ഒക്കെ പാടും.
ആണോ… അപ്പൊ എന്നെ പോലെ തന്നെ.. ഹരി ഇടയ്ക്ക് കയറി.
താൻ പാട്ട് പാടുമോ? അവൾക്ക് സംശയം ആയി.
ഞാൻ ഒരു പ്രൊഫഷണൽ ഗായകൻ ആണ്. ഹരി തന്റെ ഐഡി കാണിച്ചു കൊടുത്തു.
കണ്ടാൽ തോന്നില്ല.താൻ ജോലിയൊക്കെ ഉള്ള ആൾ ആണെന്ന് അത് പറയുമ്പോൾ അവളുട മുഖത്തു ഒരു കുസുത്രി ചിരി ഉണ്ടായിരുന്നു.
താൻ ബാക്കി പറ.
ഇതിന് ഉള്ള മറുപടി ഞാൻ പിന്നെ തരാം.ഹരി അവളുടെ ചിരിക്ക് ഉത്തരം നൽകി.
അങ്ങനെ ആദ്യം അവന്റെ പാട്ടിനോട് ആയിരുന്നു പ്രണയം. അത് പിന്നെ അവനോടായി. അവനെ കാണാൻ ഞാൻ എല്ലായിടത്തും എത്തും. കാന്റീൻ, ക്ലാസ്സ് റൂംസ്. എന്തിന് ബാത്‌റൂമിൽ ഒഴികെ എല്ലായിടത്തും. ഒടുവിൽ ഒരു പെൺകുട്ടി ഇത്രയും കഷ്ട്ടപെടുന്നു എന്ന് തോന്നിയാകും അവൻ എന്നോട് ഇഷ്ടം പറഞ്ഞു. പിന്നീട് ഞങ്ങൾ മനസ്സ് കൊണ്ട് അടുത്തു. രാത്രി ഫോൺ കാൾസ്. ക്ലാസ്സ് കട്ട് ചെയ്തു മീറ്റ് അപ്പ്. അങ്ങനെ അങ്ങനെ… മഹിയുടെ കുടുംബം തിരുവനന്തപുരതാണ്. ഞങ്ങൾ ചെന്നൈയിലെ കോളേജിൽ വച്ചാണ് പരിചയം.ഒരു ദിവസം മഹി അമ്മയ്ക്ക് അസുഖം ആണെന്ന് പറഞ്ഞു കോളേജിൽ നിന്ന് പോയ്. ഞാൻ ചോദിച്ചിട്ട് കൂടുതൽ ഒന്നും പറഞ്ഞില്ല. പക്ഷെ പിന്നീട് ഫോൺ വിളി കുറഞ്ഞു. Whatssup മെസ്സേജ് കുറഞ്ഞു. ഞാൻ ആകെ പേടിച്ചു. വീട്ടിൽ വിവരം അറിയിച്ചു. അച്ഛൻ ഇല്ലാത്തത് കൊണ്ട് അമ്മയാണ് എന്നെ നോക്കിവളർത്തിയത്. ഞാൻ മഹിയെ പറ്റിപറഞ്ഞപ്പോൾ അമ്മ എന്നെ എതിർത്തൊന്നും ഇല്ല. പക്ഷെ അമ്മയ്ക്ക് അവനെ കാണണം. അങ്ങനെ ഒരുപാടു അന്വഷിച്ചു ഒടുവിൽ അവന്റെ ഒരു ഫ്രണ്ട് വഴി എനിക്ക് മഹിയുടെ അഡ്രസ് കിട്ടി. ഇപ്പോൾ അവനെ കാണാൻ പോവുകയാണ്.
ആണോ… All the best. ഞാനും തന്നെ പോലെ എന്റെ പ്രണയിനി യെ കാണാനാ പോകുന്നത്.ഹരി ചിരിച്ചു.
ആണോ… എന്താ കുട്ടിയുടെ പേര്? മായ ചോദിച്ചു.
പിങ്കി. അവൾക്ക് നാല് കാലുകൾ ഉണ്ട്. പിന്നെ ഒരു വാലും.
തന്റെ കാമുകി അന്യ ഗ്രഹ ജീവിയാണോ…? മായ അവനെ പേടിയോടെ നോക്കി.
ഒരേ ലിംഗത്തിലുള്ളവർ പരസ്പരം സ്നേഹിക്കുന്നതും കല്യാണം കഴിക്കുന്നതും അവൾ കണ്ടിട്ടുണ്ട്. പക്ഷേ ഇത് മൃഗങ്ങളോടും….. അവൾ അവനിൽ നിന്നും കുറച്ചു മാറി.
അയ്യോ…..തെറ്റിദ്ധരിക്കല്ലേ. ഞാനും തന്നെപ്പോലെ ഒരാളെ സ്നേഹിച്ചിരുന്നു. അയാൾക്ക് ഞാൻ ഒരാളെ സമ്മാനിച്ചിരുന്നു അയാളെ തേടി യാണ് ഈ യാത്ര. പിങ്കി… ഞങ്ങളുടെ നായ്ക്കുട്ടി.
ചിന്നുവിന്റെ കോളേജിലെ ഒരു ഗാനമേളയിൽ വച്ചാണ് ഞങ്ങൾ പരസ്പരം കാണുന്നത്. കണ്ടമാത്ര അവൾ എന്റെ ഉള്ളിൽ ഇടം നേടി. ഒരുപാട് കഷ്ടപ്പെട്ട് അവളുടെ നമ്പർ ഒപ്പിച്ചു. വിളിക്കാൻ ധൈര്യം ഇല്ലായിരുന്നു. ഒരുപാടു പിറകെ നടന്നു.ഒരു പ്രണയദിനത്തിൽ ഞാൻ എന്റെ സ്നേഹം അവളോട് പറഞ്ഞു. കുറച്ചധികം ദിവസം വൈകിയാണെങ്കിലും അവള് അവളുടെ സ്നേഹം എന്നോട് തുറന്നു പറഞ്ഞു. പക്ഷേ ഞങ്ങൾ തമ്മിൽ വലിയ അന്തരങ്ങൾ ഉണ്ടായിരുന്നു. ചിന്നു ഒരു വലിയ പണക്കാരി പെണ്ണാണ്. ഇട്ടു മൂടാൻ മാത്രം സ്വത്തുക്കളും സമ്പത്തും ഉണ്ട്. എന്നാൽ എന്റെ അവസ്ഥ അങ്ങനെയല്ല. പാട്ട് പാടി കിട്ടുന്ന സമ്പാദ്യമാണ് എന്റെ ആകെയുള്ള വരുമാനം. പക്ഷേ പ്രണയത്തിന് അതൊന്നുമറിയില്ലല്ലോ…. ഞങ്ങൾ പ്രണയിച്ചു ജാതിയും മതവും നിറവും സമ്പത്തും ഒന്നും നോക്കാതെ. പക്ഷേ ഒരു ദിവസം ചിന്നുവിന്റെ വീട്ടുകാർ ഞങ്ങളുടെ സ്നേഹം കണ്ടുപിടിച്ചു. ചിന്നുവിനെ ഒരുപാട് ഉപദ്രവിച്ചു. ഇനി എന്നെ കണ്ടാൽ കൊന്നുകളയും എന്നു വരെ ഭീഷണിപ്പെടുത്തി. പക്ഷേ അവളുടെ സ്നേഹം സത്യമായിരുന്നു അവൾ അവരെയെല്ലാം അവഗണിച്ചു. പക്ഷേ എന്റെ അപ്പോഴത്തെ അവസ്ഥ അതായിരുന്നു എനിക്കവളെ പിടിച്ചു നിർത്താൻ കഴിയുമായിരുന്നിട്ടും ഞാൻ അവളെ പോകാൻ അനുവദിച്ചു. പിന്നീട് അവളെ കുറിച്ച് ഒരു വിവരമില്ലായിരുന്നു. എപ്പോഴും അറിഞ്ഞു അവൾ അവളുടെ അമ്മാ ഒപ്പം അവരുടെ നാട്ടിൽ പോയെന്ന്. നമ്മൾ ഒരാളെ ഇത്രമാത്രം സ്നേഹിച്ചു എന്ന് നമുക്ക് എപ്പോഴാണ് മനസ്സിലാവുക എന്ന് അറിയുമോ… അത് അയാളെ നമുക്ക് ഒരിക്കലും സ്വന്തമാക്കാൻ പറ്റില്ല എന്ന് അറിയുമ്പോഴാണ്. ചിന്നു പോയതിനു ശേഷമാണ് എനിക്ക് മനസ്സിലായത് ഞാൻ അവളെ പ്രണയിച്ചിരുന്നു. പിന്നീട് ഒരു ദിവസം അവളുടെ കത്ത് കിട്ടി. പിങ്കി ഞാൻ അവൾക്ക് സമ്മാനിച്ച ഞങ്ങളുടെ നായ്ക്കുട്ടി. അവളെ നോക്കാൻ ആരുമില്ല. എനിക്ക് അവളെ സ്വന്തമാക്കണം.
അത്രയും കേട്ടതും മായക്കും പിങ്കിയെ കാണണം എന്ന് തോന്നി.
അതെ മഹിയുടെ വീട് ഇവിടുന്ന് കുറച്ചേ ദൂരമുള്ളു. അവനെ കാണാൻ താൻ എന്റെ കൂടെ വരുന്നോ…?
ഹരി അത് സമ്മതിച്ചു അങ്ങനെ അവളോടൊപ്പം മഹി യുടെ വീട്ടിലെത്തി.
ഓടിട്ട ഒരു ചെറിയ വീടായിരുന്നു അത്. പക്ഷേ നല്ല വൃത്തിയുണ്ട്. മുറ്റത്ത് കുറച്ചു ചെടികൾ വച്ച് പിടിപ്പിച്ചിട്ടുണ്ട്. അവൾ സ്റ്റെപ്പ് കയറി വാതിൽ മുട്ടി.
കുറച്ചു കഴിഞ്ഞ് അകത്തുനിന്നും ഒരു സ്ത്രീ വന്ന് വാതിൽ തുറന്നു.
ആരാണ് മനസ്സിലായില്ല…?
മഹി യുടെ വീടല്ലേ…. അവൾ അവരോട് തിരിച്ചു ചോദിച്ചു.
അതെ മഹി യേട്ടൻ ഇപ്പോൾ പുറത്തു പോയിരിക്കുകയാണ്.
നിങ്ങൾ ഇരിക്കും. ആ സ്ത്രീ മുന്നിലെ കസേര അവർക്ക് കാണിച്ചുകൊടുത്തു.
ഹരിയും മായയും അവിടെ ഇരുന്നു.
ആ സ്ത്രീ അകത്തേക്ക് പോയപ്പോൾ മായ അവളോടൊപ്പം അടുക്കളയിലേക്ക് പോയി. അപ്പോഴാണ് ചുമരിൽ തൂക്കിയിട്ട ഒരു ഫോട്ടോ അവളുടെ കണ്ണിൽ ഉടക്കിയത്. മഹി ആ സ്ത്രീ യും ചുമരിൽ കയ്യിട്ട് നിൽക്കുന്ന ഫോട്ടോ.
അത് കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു.അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി. നിറഞ്ഞ കണ്ണുകളുമായി.
മായയുടെ മുഖത്തെ ഭാവമാറ്റം കണ്ട് ഹരി ആകെ പരിഭ്രമിച്ചു. അവൾ ഒന്നും മിണ്ടാതെ വേഗത്തിൽ ആ വീടിന് പുറത്തേക്ക് നടന്നു. ഹരി അവളുടെ പിന്നാലെ ഓടി.
എന്താ മായ… എന്ത് പറ്റി? അവൻ ചോദിച്ചു. മായ ഒരു നിമിഷം എല്ലാം മറന്നു അവനെ കെട്ടിപിടിച്ചു.
മഹി യുടെ വിവാഹം കഴിഞ്ഞു. അവൻ….. അവൻ… അവളുടെ ശബ്ദം ഇടറി.
ഹരിയാ അവളുടെ കൈകൾ നുറുക്കിപ്പിടിച്ചു അവളെ തന്റെ തോളോട് തോൾ ചേർത്തു. നഷ്ടപ്പെടുന്നതിന്റെ വേദന എത്രത്തോളമുണ്ടെന്ന് അവനെക്കാൾ നന്നായി മറ്റാർക്കും അറിയാൻ പറ്റില്ലായിരുന്നു. പക്ഷേ മായ അങ്ങനെ തോൽക്കാൻ ഹരി ഒരുക്കമായിരുന്നില്ല. അവൻ അവളുടെ കൈപിടിച്ചു തിരിച്ച് മഹി യുടെ വീട്ടിലേക്ക് പോയി. കുറച്ചുനേരം കഴിഞ്ഞഫ്രീ
തും മഹി അവിടേക്ക് വന്നു.ഉമ്മറത്തുള്ള മായ യെ കണ്ടതും അവന്റെ മുഖം വിളറി ശബ്ദം വിറച്ചു.
മാ… മായ…
മഹിയേട്ടന് അറിയ്യോ ഇവരെ…? നിങ്ങൾ ഒരുമിച്ചു പഠിച്ചവർ അല്ലെ… അകത്തുള്ള സ്ത്രീ അവനോട് ചേർന്ന് നിന്നു.
പരിചയം ഉണ്ട്. മഹി മുഖത്തെ വിയർപ്പ് തുള്ളികൾ കൈകൾ കൊണ്ട് ഒപ്പി.
ഞങ്ങളുടെ ലവ് മാര്യേജ് ആയിരുന്നു. അത് കൊണ്ട് നിങ്ങളെ എല്ലാവരെയും ക്ഷണിക്കാൻ കഴിഞ്ഞില്ല.
ആ സ്ത്രീ ചിരിച്ചു.
മായ അവളെ സൂക്ഷിച്ചു നോക്കി. കൈയിൽ നിറയെ ആഭരണങ്ങൾ, കഴുത്തിൽ വലിയ ഒരു മാല. വിലകൂടിയ വസ്ത്രം. മഹി അവളെ സ്നേഹിക്കാൻ ഉള്ള കാരണം മായയ്ക്ക് വ്യക്തമായി.
ഇതാരാ…. ഫ്രണ്ട് ആണോ? മഹി പേടിച്ചു കൊണ്ട് മായയോട് ചോദിച്ചു.
ഞാൻ കല്യാണം കഴിക്കാൻ പോകുന്ന ആൾ ആണ്. അവൾ ഹരിയോട് ചേർന്ന് നിന്നു. ഒരു നിമിഷം മഹിക്ക് ദേഷ്യവും സങ്കടവും അരിച്ചു കയറി. പക്ഷെ അവൻ ഒന്നും പറഞ്ഞില്ല. മായ ഹരിയുടെ കൈ പിടിച്ചു പുറത്തേക്ക് നടന്നു.
സോറി… ഞാൻ അറിയാതെ.. അനുവാദം ഇല്ലാതെ തന്റെ പ്രതിസുത്ര വരന്റെ പേര് ഹരിക്ക് ചാർത്തി കൊടുത്തതിന് മായ അവനോട് ഉള്ളു നിറഞ്ഞു മാപ്പ് പറഞ്ഞു.
സാരമില്ല… പോട്ടെ… അല്ലെങ്കിലും നമ്മൾ രണ്ട് പേരും ഒരേ കപ്പലിലെ യാത്രകാർ ആണ്. നീ വിഷമിക്കേണ്ട. നിന്നെ അവൻ അർഹിക്കുന്നില്ല.
ദാ… ഇവിടെ വരെ ആയിരുന്നു എന്റെ യാത്ര. ഇവിടെ വരുന്നത് വരെ ഒരു പ്രതിക്ഷ ഉണ്ടായിരുന്നു. ഇപ്പോൾ അതും പോയ്. മഹിയെ ഞാൻ കുത്തപെടുത്തിനില്ല. പക്ഷെ അവനു എന്നോട് പറയാമായിരുന്നു. അവൾ തേങ്ങി.
ഹരി അവൾക്ക് ആശ്വാസം നൽകി.
താൻ വരുന്നോ എന്റെ പിങ്കിയെ കാണാൻ…? അവൻ ചോദിച്ചു.
അവൾ കണ്ണുനീർ ഒപ്പി അവനായി ചിരിച്ചു.അങ്ങനെ അവർ ഒന്നിച്ചു ഒരുപാടു ദൂരം നടന്നു. ഇടയ്ക്ക് ഓട്ടോയിൽ കയറി. ഒടുവിൽ ചിന്നുവിന്റെ വീടിന്റെ മുമ്പിൽ എത്തി.
കൊട്ടാരം പോലെ മനോഹരമായ ഒരു വീട്. അലങ്കാരങ്ങൾ കൊണ്ട് അതിമനോഹരം ആക്കിയിരിക്കുന്നു. ഹരി മായയുടെ കൈ മുറുക്കെ പിടിച്ചു. പഴയ കാമുകി യെ കാണാൻ പോകുന്നു. വർഷങ്ങൾക്ക് ശേഷം. അവന്റെ മനസ്സ് ഇടറി. എന്നാൽ മായ അവനൊപ്പം നടന്നു.ഒരുപാടു മുഖംങ്ങൾക്ക് ഇടയ്ക്ക് അവൻ എങ്ങനെയോ അകത്തേക്ക് കയറി. ആരും പരസ്പരം ശ്രദ്ധിക്കുന്നില്ല എന്നത് അവനെ ആസ്വസിപ്പിച്ചു.
ചിന്നുവിന്റെ അമ്മയെയും അച്ഛനെയും കണ്ടു. പക്ഷെ അവർ പുഞ്ചിരി യോടെ അവനെ സ്വികരിച്ചു. കാലം മായിക്കാത്ത മുറിവുകൾ ഇല്ലല്ലോ… അവർ എല്ലാം മറന്ന് കാണും അവൻ നിനച്ചു. വൈകാതെ അവൻ അകത്തെ റൂമിൽ കയറി. പച്ച നിറത്തിൽ മരതക മാലകൾ അണിഞ്ഞു. ചുവപ്പ് സാരിയിൽ അവൾ. തന്റെ ചിന്നു.
സുന്ദരി യാണ്. മായ അവനോട് പറഞ്ഞു.
അവൻ അവൾക്ക് അരികിൽ എത്തി. ഹൃദയം ഉടിപ്പ് കൂടുന്നത് പോലെ. ശബ്ദം പതറി. ചിന്നു അവനെ കണ്ടതും ഓടി വന്നു. കെട്ടിപിടിച്ചു. അവളുടെയും അവന്റെയും കണ്ണുകൾ നിറഞ്ഞു.
ഇത്… മായ. എന്റെ സുഹൃത്താണ്
അവൻ മായയെ ചിന്നുവിന് പരിചയപ്പെടുത്തി. അവർ പരസ്പരം കൈ കൊടുത്തു. ഭക്ഷണം കഴിക്കാം. ചിന്നു മായേയും ഹരിയും കൂട്ടി പുറത്തേക്ക് പോയി. വിഭവസമൃദ്ധമായ ആഹാരങ്ങൾ ഒരുപാടുണ്ട്. അവൾ ആവേശത്തോടെ അതെല്ലാം മായ്ക്കും ഹരിക്കും വിളമ്പി ച്ചു.
പിങ്കി എവിടെ അവൾക്കായി ആ ണ് ഞാൻ ഇവിടെ വന്നത് ഹരി ചിന്നുവിനോട് പറഞ്ഞു.
ചിന്നു അവരെയും കൂട്ടി ഒരു വലിയ കൂടിന് മുന്നിലെത്തി. അവിടെ പട്ട് വസ്ത്രങ്ങൾ ഇട്ട് പിങ്കി. ഹരിയെ കണ്ടതും അവൻ ഉറക്കെ കുര
ക്കാൻ തുടങ്ങി. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും അവൻ ഹരിയെ മറന്നിട്ടില്ല. ഹരി അവനെ തന്റെ തന്റെ കൈകളിൽ കൂട്ടിപ്പിടിച്ചു. അത് സ്നേഹത്തോടെ അവന്റെ കവിളുകൾ നക്കാൻ തുടങ്ങി.
എന്റെ മോള്…. അവൻ കണ്ണുകൾ നിറച്ചുകൊണ്ട് മായ യോട് പറഞ്ഞു. മായ വാത്സല്യത്തോടെ അതിന്റെ ചുമലുകളിൽ തലോടി.
ദേവേട്ടനു ഇവനെ ഇഷ്ടമല്ല. ഇവിടെയുള്ളവർക്കുമതെ. പക്ഷേ നമുക്ക് അതല്ലല്ലോ..,.. നീ വിശ്വസിക്കുമോ എന്നറിയില്ല ഹരി പക്ഷേ നിന്നെ ഓർക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിൽ ഇല്ലായിരുന്നു. ഇവളി ലൂടെ നമ്മുടെ പ്രണയത്തെയും.
വർഷങ്ങൾ ഒരുപാട് കഴിഞ്ഞു. ഇപ്പോഴും നിന്നെ ഞാൻ പൂർണ്ണമായി മറന്നിട്ടില്ല. പക്ഷേ ഒരു വിവാഹം അത്യാവശ്യമായിരുന്നു. അച്ഛന് തീരെ വയ്യാ യിരുന്നു അവസാന ആഗ്രഹം എന്റെ വിവാഹം മാത്രമായിരുന്നു.
ദേവേട്ടൻ അച്ഛന്റെ സുഹൃത്തിന്റെ മകനാണ്. ചെറുപ്പത്തിലെ അവർ പരസ്പരം വാക്ക് കൊടുത്തിരുന്നു.
എനിക്ക് മനസ്സിലാവും ചിന്നു… ഞാനും എന്റെ അവസ്ഥ അതായിരുന്നു. വാശിപിടിച്ച് യുദ്ധം ചെയ്തതും നിന്നെ അവിടെ തന്നെ പിടിച്ചു വയ്ക്കാൻ എനിക്ക് കഴിയില്ലായിരുന്നു . എന്നിട്ടും ഞാൻ പറഞ്ഞു നീയാണ് എന്നെ പറ്റിച്ചതെന്ന്. വേദനിപ്പിച്ചതെന്ന്. പക്ഷേ സാഹചര്യം അത് മാത്രമായിരുന്നു വില്ലൻ. ഇപ്പോൾ ഞാൻ മനസ്സറിഞ്ഞ് പറയുകയാണ് നിനക്ക് നല്ലതേ വരൂ..
അത് കേട്ടതും ചിന്നു അവനെ വീണ്ടും പുണർന്നു. അവൻ അവളുടെ കവിളുകളിലും നെറ്റിയിലും ചുംബിച്ചും. ചുംബനത്തിന് എപ്പോഴും പ്രണയം എന്ന അർത്ഥമില്ലല്ലോ…. അതിന് ചിലപ്പോൾ കരുതൽ എന്നും വാത്സല്യം എന്നും ഉറപ്പൊന്നും അർത്ഥമുണ്ട്.
അവരുടെ സ്നേഹം കണ്ടതും മായ യുടെ കണ്ണുകൾ നിറഞ്ഞു. ഹരിയും മായി യും ഒരുപോലെ പ്രണയം നഷ്ടപ്പെട്ടവരാണ് പക്ഷേ ചിന്നു കാണിച്ച ആത്മാർത്ഥത അത് മഹി കാണിച്ചില്ല .
ചിന്നുവിന്റെയും വീട്ടുകാരുടെയും അനുവാദത്തോടെ അന്ന് തന്നെ ഹരി പിങ്കി എടുത്തു അവിടെ നിന്നും മടങ്ങി. താലികെട്ട് കാണാനുള്ള ശക്തിഅവന്റെ മനസ്സിന് ഇല്ലായിരുന്നു.
ഇനി നമുക്ക് രണ്ടുപേർക്കും രണ്ടുവഴി അല്ലേ… മായ അവനോട് ചോദിച്ചു.?
ഞാൻ ചോദിക്കുന്നത് അ വിവേകം ആണ് എങ്കിൽ ക്ഷമിക്കണം. തന്റെ അമ്മ മഹിയെ കണ്ടിട്ടില്ല എന്നല്ലേ പറഞ്ഞത്. ഇനി ചോദിക്കുകയാണെങ്കിൽ എന്റെ ഫോട്ടോ എടുത്ത് കാണിച്ചാൽ മതി.
അത്രയും പറയുമ്പോൾ ഹരിയുടെ മുഖത്തു ഒരു പുഞ്ചിരി ഉണ്ടായിരുന്നു. മായ യിക്ക്
അത് മനസ്സിലായി അവൾ ഒന്നും പറഞ്ഞില്ല. അവർ വീണ്ടും ട്രെയിനിൽ കയറി. ഇത്തവണ രണ്ട് കമ്പാർട്ട്മെന്റിൽ അല്ല ഒരു കമ്പാർട്ട്മെന്റ്. ഹരിയും മായയും ഒപ്പം പിങ്കിയും. അതൊരു തുടക്കമായിരുന്നു. പ്രണയത്തെക്കാൾ ഉപരി മനസ്സിലാക്കലിന്റെ… തിരിച്ചറിവിന്റെ… വിശ്വാസത്തിന്റെ..
3

by