26/04/2026

മയിൽപ്പീലി : ഭാഗം 10

രചന – നെച്ചു നസ്രിൻ

രുക്‌മിണിക്കും വീണക്കും കൈപിടിയിൽ എത്തിച്ചേരാൻ പോകുന്ന സൗഭാഗ്യങ്ങളെ ഓർത്തിട്ടാണ് ഉറക്കം നഷ്ടപ്പെട്ടതെങ്കിൽ പീലിക്കും വിശ്വനാഥനും കല്യാണത്തിന്റെ ചിലവ് കഴിക്കുന്ന വഴിയോർത്തുള്ള ആധിയിലാണ് ഉറക്കം നഷ്ടമായത്.

ഏറെ വൈകിയും വിശ്വനാഥന് ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാദേവി അയാളെ കടാക്ഷിച്ചില്ല. നോക്കുമ്പോൾ രുക്‌മിണി കൂർക്കം വലിച്ചുറങ്ങുകയാണ്. പയ്യെ എണീറ്റ് ശബ്ദമുണ്ടാക്കാതെ തന്റെ ഭാര്യ സാവിത്രി ഉറങ്ങുന്ന അസ്ഥിത്തറക്കരികിൽ ചെന്നു നിന്നു. പീലി മുടങ്ങാതെ വന്നു വിളക്ക് കൊളുത്താറുണ്ട്.

വിശ്വനാഥന്റെ കണ്ണിൽ നിന്നും രണ്ടും തുള്ളി കണ്ണീർ സാവിത്രിയുടെ അസ്തിത്തറയിൽ വീണു ചിതറി . അയാളുടെ കണ്ണിലപ്പോളും ചിരിക്കുന്ന സാവിത്രിയുടെ മുഖമായിരുന്നു. പീലിയെ തന്റെ കയ്യിലേല്പിച്ച് ഒറ്റക്കാക്കി പോയി കളഞ്ഞു.

“എടൊ താൻ എന്നെ ഏല്പിച്ച നമ്മുടെ മോളെ നോക്കാൻ എനിക്ക് പറ്റിയിട്ടില്ല. അവളുടെ കഷ്ടപ്പാടിന് കാരണം ഞാൻ മാത്രമാണ്. ഇപ്പോ ദേ പീലിയെ നിർത്തി വീണയുടെ കല്യാണം നടത്തേണ്ടി വരുകയാ. മക്കളിൽ വേർതിരിവ് കാട്ടേണ്ടി വരുന്നു . നമ്മുടെ ഈ വീടും എന്റെ കയ്യീന്ന് പോകുമോന്നു എനിക്ക് പേടിയുണ്ടെടോ. എല്ലാത്തിനും താൻ എന്നോട് പൊറുക്കണം”.

ആ മനുഷ്യൻ ആവോളം സങ്കടം കരഞ്ഞു തീർത്തു. ആ രാത്രിയിൽ ഒരു തണുത്ത കാറ്റ് അയാളെ തഴുകി കടന്നു പോയി . സാവിത്രി തന്റെ സാമീപ്യം അറിയിക്കും പോലെ.

ബാങ്കിൽ വീടിന്റെ ആധാരം വെച്ച് ലോൺ എടുക്കാൻ വന്നതാണ് വിശ്വനാഥൻ.രാവിലെ പാടത്തെ പണി കഴിഞ്ഞ് വന്നതാണ്. നേരം ഉച്ചയോടടുക്കുന്നു. ഓരോ പേപ്പർസ് ശെരിയാക്കി വന്നപ്പോളേക്കും നേരം ഇത്രയും വൈകി. മാനേജരെ കാണാനായി കാത്തിരിക്കുമ്പോളാണ് അവിടേക്ക് അജീഷ് വന്നത്.

“ആഹ് വിശ്വൻ അങ്കിൾ എന്താ ഇവിടെ”?.

“മോനോ. ഞാൻ ഒരു ലോണിന്റെ ആവശ്യത്തിന് വന്നതാ. മോൾടെ കല്യാണ ആവശ്യത്തിന് കുറച്ച് പണം വേണ്ടി വന്നു അതാ”?.

പീലിയുടെ കല്യാണമാണെന്ന് തെറ്റിദ്ധരിച്ച അജീഷിന്റെ മുഖം വേദനയാൽ ചുളുങ്ങി. അവന്റെ തൊണ്ടകുഴിയിൽ നിന്നൊരു ഗദ്ഗദം പുറത്തേക്ക് വരാൻ വെമ്പൽകൊണ്ട് നിന്നു. മുഖത്തെ ഭാവമാറ്റം വിശ്വൻ തിരിച്ചറിയാതിരിക്കാൻ അജീഷ് കഴിവതും ശ്രമിച്ചു.

“അതെയോ”.

“നിശ്ചയം ഈ മാസം തന്നുണ്ട്. കല്യാണവും പെട്ടെന്നുണ്ടാകും. അപ്പോൾ പൈസ ഇല്ലാണ്ട് ശെരിയാകില്ലല്ലോ അതാ”.

“അഹ്മ്മ്”.

അവന് പിന്നീടൊന്നും സംസാരിക്കാൻ തോന്നിയില്ല

“എല്ലാം ഒന്ന് ഒതുങ്ങിയിട്ട് ഞാൻ വീട്ടിലോട്ട് ഇറങ്ങുന്നുണ്ട്. എല്ലാവരെയും നേരിൽ കണ്ട് ക്ഷണിക്കാൻ. പിന്നെ ഒരു സങ്കടം എന്താച്ചാ പീലി മോൾടെ കാര്യം ഓർത്തിട്ടാ ”

പീലി എന്ന പേര് കേട്ടപ്പോൾ അജീഷിന്റെ മുഖത്ത് ആകാംഷ നിറഞ്ഞു.

” പീലിക്കെന്ത് പറ്റി”?.

“അത് മോനെ വീണമോൾടെ ജാതകത്തിലിപ്പോളാ വിവാഹം പറഞ്ഞിരിക്കുന്നത്. അത് കൊണ്ട് പീലിക്ക് മുന്നേ വീണേടെ വിവാഹം നടത്തുകയാണ്. അതോർക്കുമ്പോൾ ഒരു സങ്കടം”.

“അപ്പോ കല്യാണം പീലിക്കല്ലേ”?.

“അല്ല മോനെ വീണമോൾടെയാ വിവാഹം നിശ്ചയിച്ചത്”.

അത് കേട്ടതും അനീഷിന്റെ മുഖത്തെ കാർമേഘം മാറി പതിവിൽ കൂടുതൽ തെളിഞ്ഞു. അവൻ വിടർന്നു ചിരിച്ചു . അവനപ്പോൾ ഉറക്കെ ചിരിക്കാൻ തോന്നി.ഉള്ളിൽ ആർത്തിരമ്പുന്ന സന്തോഷത്ത അവൻ അടക്കിവെച്ചു.

“അതിലിപ്പോ വിഷമിക്കണ്ട അങ്കിൾ. പീലി പഠിക്കുവല്ലേ. പിന്നെ ഇപ്പോ പണ്ടത്തെ കാലമല്ലല്ലോ. മൂത്തയാൾ ഇരിക്കെ ഇളയവരുടെ കല്യാണം എത്രയോ വീടുകളിൽ നടക്കുന്നു. അതിലൊന്നും കാര്യമില്ല”.

അജീഷിന്റെ പരിചയത്തിൽ ലോൺ കാര്യങ്ങൾ പെട്ടെന്ന് തന്നെ ശെരിയായി കിട്ടി.വിശ്വൻ വരുന്നത് നോക്കി ഉമ്മറത്തു തന്നെ ഇരിപ്പുണ്ടായിരുന്നു രുക്‌മിണി.

“എന്തായി പൈസ കിട്ടിയോ”?.

“ആഹ് നമ്മുടെ മാധവന്റെ മകൻ അവിടല്ലേ ജോലി , അവനുള്ളത് കൊണ്ട് ഇന്ന് തന്നെ ശെരിയായി കിട്ടി”.

” ആഹ് അതേതായാലും നന്നായി. ഇനിയിപ്പോ ഒന്നും വെച്ച് താമസിപ്പിക്കണ്ട. ഈ വീടൊക്കെ ഇങ്ങനെ ഇട്ടാൽ മതിയോ. ഒന്ന് വൃത്തിയാക്കണ്ടേ”?..

” മ്മ്മ്”.

“ആഹ് സുധാകരനോട് പറഞ്ഞാൽ ഒന്ന് പെയിന്റ് അടിച്ചു ഭംഗിയാക്കും. ആളുകൾ നിശ്ചയത്തിന് വരുമ്പോ ഈ കോലത്തിൽ വീട് കിടന്നാൽ അത് നാണക്കേട് ആണ്. അതിനുള്ള കാര്യങ്ങൾ ഇന്ന് തന്നെ ചെയ്തേക്ക്”.

റുക്‌മിണി അതും കൽപ്പിച്ചു ഉള്ളിലേക്ക് പോയതും വിശ്വൻ ചാരുകസേരയിൽ കിടന്ന് കണ്ണടച്ചു.

നിശ്ചയത്തിന് രണ്ടാഴ്ച കൂടിയുണ്ട്. വീട്ടിൽ പെയിന്റ് അടിക്കാൻ ജോലിക്കാർ ഉള്ളത് കൊണ്ട് രുക്‌മിണി പീലിയോട് കോളേജിൽ പോകണ്ടാന്നു പറഞ്ഞു . വീട് ഒതുക്കി പെറുക്കാനും മറ്റും പീലിയെ ഏൽപ്പിച്ചു രുക്‌മിണി മേൽനോട്ടം ഏറ്റെടുത്തു. പീലിക്ക് അതിലൊരുപാട് സങ്കടം ഉണ്ടായിരുന്നു. രണ്ട് ദിവസത്തെ ജോലി കഴിഞ്ഞ് വീടെല്ലാം വൃത്തിയാക്കിയതിനു ശേഷം പീലി കോളേജിലേക്ക് പുറപ്പെട്ടു.

വീട്ടിലെ ലാൻഡ്ഫോണിൽ രേഷ്മയെ വിളിച്ചു രണ്ട് ദിവസം വരാൻ പറ്റില്ലെന്ന് നേരത്തെ പീലി പറഞ്ഞിരുന്നു.

“ആഹാ മേലേടത്തെ ശമ്പളമില്ലാ ജോലിക്കാരി വന്നല്ലോ. നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാരും പറയുന്ന കേട്ട് നീ ഇങ്ങനെ തലയാട്ടി നിന്ന് കൊടുത്തോ”.

പീലിയെ കണ്ടതും രേഷ്മ പറഞ്ഞു തുടങ്ങിയതിനെ ആനന്താണ് തടഞ്ഞത്. പീലിയുടെ മുഖം കണ്ടപ്പോ പിന്നെ രേഷ്മക്കും ഒന്നും പറയാൻ തോന്നിയില്ല.

“ആഹ് ഇന്ന് രാത്രി ഏട്ടൻ തിരിച്ച് പോകുവാ അത് കൊണ്ട് ഇന്ന് നമ്മൾ ഉച്ച കഴിഞ്ഞു പുറത്ത് പോയി ഒന്നൂടി അടിച്ചു പൊളിക്കുവാ”?

” അത് വേണോടി എനിക്കീ രണ്ട് ദിവസത്തെ നോട്സും പോർഷൻസും എക്കെ കവർ ചെയ്യാനുണ്ട്. നിങ്ങൾ രണ്ടാളും പോയിട്ടു വാ “.

” അത് പറ്റില്ല നിങ്ങളെ രണ്ടാളേം കൂട്ടി ചെല്ലാൻ ഏട്ടൻ പ്രത്യേകം പറഞ്ഞതാ. നീ വന്നേ ഒക്കു”.

“രേഷു നിനക്കറിയാല്ലോ ഇനിയിപ്പോ നിശ്ചയത്തിന്റേം കല്യാണത്തിന്റെ ഇടക്ക് ഇത് പോലെ ലീവ് എടുക്കേണ്ടി വരും. അപ്പോ പോർഷൻസ് ലാഗ് വന്നാൽ അത് പാടാണ്”.

“ഓഹ് ഇപ്പോ അങ്ങനായോ. ആ പന്ന തള്ളയോട് നിനക്കിങ്ങനൊന്നും പറയാൻ അറിയില്ലല്ലോ. എന്നിട്ട് ഞാനൊരു കാര്യം പറഞ്ഞപ്പോ നിനക്ക് വയ്യാന്നു. നിന്റെ കല്യാണവും നിശ്ചയവുമല്ലല്ലോ”.

“രേഷു”

“വേണ്ടെടി നീയൊന്നും പറയണ്ട ഞാൻ ഏട്ടനോട് പറഞ്ഞോളാം ഞാൻ ഒറ്റക്കെ വരുന്നോളെന്ന്”.

“എന്റെ രേഷ്മേ നീ ഇങ്ങനെ ചങ്കിൽ കൊള്ളുന്ന വർത്താനം പറയല്ലേ. ഞാൻ ഇന്ന് കഴിക്കാൻ ഓർഡർ ചെയ്യേണ്ട ലിസ്റ്റ് ഉണ്ടാക്കി വെച്ചെയ”.

“പോടാ മരപ്പട്ടി. പുര കത്തുമ്പോ അവൻ വാഴക്കൊല വെട്ടാൻ വന്നേക്കുവാ”.

“തുടങ്ങി രണ്ടും. ഒരു കാര്യം ചെയ്യാം ഉച്ച വരെ നോട്സ് കംപ്ലീറ്റ് ചെയ്യാൻ രണ്ട് പേരും എന്നെ ഹെല്പ് ചെയ്യൂ. എന്നിട്ട് ഉച്ച കഴിഞ്ഞ് നമുക്ക് പോകാം എന്താ അത് ഓക്കേ ആണോ”?..

“അതൊക്കെ ചിന്തിക്കാവുന്നെ കാര്യമേ ഒള്ളു”.

ഉച്ച കഴിഞ്ഞ് രണ്ട് ദിവസത്തെ നോട്സ് എക്കെ തീർത്ത് രാഹുലിനോപ്പം രേഷ്മയും പീലിയും ആനന്തും പുറത്തേക്കിറങ്ങി. നേരെ ബീച്ചിലേക്കാണ് പോയത്. ഇളം ചൂടുള്ള വെയിലടിക്കുന്നുണ്ടായിരുന്നു.

“അപ്പോ രാഹുലേട്ടൻ ഇന്ന് തിരിച്ച് പോകുവാണല്ലേ”?.

“അതെ ആനന്ദ് ഇന്ന് രാത്രിയിലെ ട്രെയിനിൽ പോകും. ഇവൾടെ കാര്യം അറിഞ്ഞു രണ്ട് ആഴ്ചത്തെ ലീവ് മേടിച് വന്നതല്ലേ. പെന്റിങ് വർക്സ് ഒക്കെ കൂടുതലാ. ഇവിടിരുന്നു ചെയ്യാമെന്ന് കരുതിയാൽ ദേ ഈ സാദനം സമ്മതിക്കില്ല. ഓരോന്ന് പറഞ്ഞു വന്നു കൊണ്ടേയിരിക്കും”.

“പിന്നെ പറയുന്നെ കേട്ടാൽ തോന്നും ആ കമ്പനി ചേട്ടന്റെ തലയിലാണ് നടക്കുന്നതെന്ന്. ഇത്രക്കൊക്കെ ജാട കാണിക്കണോ മോനുസേ”.

“അതിന് നിനക്കെന്തേലും അറിയാമോ.ഇവളെ ആരെലേം തലയിൽ കെട്ടി വെച്ചിട്ട് വേണം എനിക്കൊന്ന് സമാദാനമായി ജീവിക്കാൻ”.

അത് പറയുന്നതിനിടയിൽ രാഹുൽ ആനന്ദിനെ പാളി നോക്കി.

“അയ്യടാ ഏട്ടൻ ഒരുത്തിയെ കെട്ടിക്കൊണ്ട് വന്നിട്ടേ ഞാൻ കല്യാണം കഴിച്ച് പോകൂ. ഞാൻ അങ്ങ് പോയാൽ ആരാ പിന്നെ നാത്തൂൻ പോരടുക്കുന്നത്”.

“അല്ല രാഹുലേട്ടാ അതിന് ഇവളെയൊക്കെ ആര് കെട്ടാനാ”?.

“ഒഞ്ഞു പോടാ”.

സംസാരത്തിനിടയിൽ രാഹുലിന്റെ നോട്ടം പീലിയിലേക്ക് പാളി വീണു. ഒരു പുഞ്ചിരിയോടെ പീലി എല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്.അവന്റെ കണ്ണിൽ പീലിയോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പി.

രാത്രി പത്തു മണിക്കാണ് രാഹുലിന് ട്രെയിൻ. അമ്മയോടും അച്ഛനോടും രേഷ്മയോടും യാത്ര പറഞ്ഞ് രാഹുൽ യാത്ര തുടങ്ങി.8 മണിയോടടുത്തു ബാംഗ്ലൂർ എത്തി .സ്റ്റേഷനിൽ നിന്ന് പുറത്തേക്കിറങ്ങിയ നേരത്താണ് രാഹുൽ ആരോ ആയി കൂട്ടിയിടിച്ചത്. ഒരു പെൺകുട്ടിയായിരുന്നു.

********************-****************************

കുഞ്ഞു പാർട്ട്‌ ആണ് ഇന്ന് തന്നെ ഒരു പാർട്ട്‌ കൂടി ഉണ്ടാകും 😊😊😊

.