The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – സുധീ മുട്ടം
ഭർത്താവും മക്കളുമുളള നിനക്ക് എന്തിന്റെ കേടായിരുന്നെടീ വല്ലവന്റേയും കൂടെ പോകാനായിട്ട്….
പോലീസ് സ്റ്റേഷനിലെ ക്യാബിനിൽ നിന്നും എസ്സ് ഐയുടെ അലർച്ച ഉയർന്നു..അതുകേട്ടത ഹിമയുടെ മുഖം കുനിഞ്ഞു പോയി…
” നിനക്കൊക്കെ മറ്റുള്ള ആണുങ്ങളുടെ ചൂടും ചൂരും അറിഞ്ഞാലേ ഉറക്കം വരുകയുള്ളോടീ…
പിന്നെയും അലർച്ച ഉയർന്നതോടെ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ കുതിച്ചു ചാടി..മിഴിനീരൊഴുകിയ മുഖമുയർത്തി ഭർത്താവിനെ നോക്കിയതും ആ മുഖത്ത് പരിഹാസം തെളിഞ്ഞത് കണ്ടു…
പോലീസ് സ്റ്റേഷനിൽ പലരും വന്നു പോയി…അറിയാവുന്നവർ പലരും മുഖം ചുളിച്ചു..
“നിന്റെ ഭർത്താവിനെ ഓർക്കണ്ടെടീ..നിന്റെയും മക്കളുടെയും പ്രായമെങ്കിലും ഓർത്തു കൂടായിരുന്നോ നാണം കെട്ടവളേ..
എസ്സൈയുടെ വാക്കുകൾക്ക് മൂർച്ചയേറിയതോടെ ഹൃദയം പൊള്ളിപ്പിടഞ്ഞതവൾ അറിഞ്ഞു തുടങ്ങി….
ഓർമ്മയിൽ ഒരിക്കൽ പോലും ഭർത്താവിന്റെ സ്നേഹ സാമീപ്യം അനുഭവിച്ചിട്ടില്ല..കുടിച്ചു കൂത്താടി വന്നു മക്കൾക്ക് മുന്നിൽ പോലും മറയില്ലാതെ കാമകേളികൾ ആടാൻ മാത്രമേ താലി ചാർത്തിയവനു അറിയാവൂ…
മക്കൾ വളർന്നിട്ടും പതിവുകൾ എതിർത്തതോടെ തല്ലും തെറിയും മർദ്ദനങ്ങളും…ഒടുവിൽ നിരാലംബയായി ഒടുങ്ങി എല്ലാം സഹിച്ചു മക്കൾക്കായി ജീവിച്ചു…
തന്റെ കണ്ണുനീരണിഞ്ഞ മുഖം കണ്ടാണു മക്കൾ വളർന്നതും..ഒരിക്കൽ പതിനഞ്ചുകാരനായ മകനാണു ആ ചോദ്യം ചോദിച്ചത്..
” എന്തിനാ അമ്മേ ഇതൊക്കെ സഹിക്കുന്നത്..ആരെയെങ്കിലും പ്രണയിച്ചു കൂടെ ഇറങ്ങി പോകരുതോ?
ആദ്യമൊന്ന് പകച്ചു പോയെങ്കിലും താൻ അനുഭവിക്കുന്ന സങ്കടങ്ങൾ മകൻ തിരിച്ചറിയുന്നണ്ടല്ലോന്ന് ഓർത്തു സന്തോഷിച്ചു..
“അമ്മയുടെ മക്കൾക്കായിട്ടാ …
അങ്ങനെ പറയുമ്പോൾ കണ്ണുകൾ നിറഞ്ഞു…
പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞു വീഴവേ താനാദ്യമായി സ്നേഹിച്ച,,, ഇപ്പോഴും തന്നെ ഓർത്തു ജീവിതം തള്ളി നീക്കുന്ന മനുഷ്യനെ കണ്ടെത്തി അമ്മ പൊയ്ക്കോ എന്നു പറഞ്ഞു വീട്ടിൽ നിന്നും ഇറക്കി വാതിൽ കൊട്ടിയടച്ചതും മൂത്തമകനും ഇളയവനും കൂടി ആയിരുന്നു…
ഓരോന്നും ഓർമ്മയിൽ വന്നതും പിന്നെയും നെഞ്ഞു ഉരുകി…
” എന്തിനാമ്മേ വാ തുറന്നെല്ലാം പറഞ്ഞു കൂടെ..എല്ലാം എന്തിനാ നെഞ്ചിനുള്ളിൽ ഒളിപ്പിച്ചു സങ്കടപ്പെടുന്നത്…
ക്യാബിനിലേക്കു കയറി വന്ന മക്കൾ ഒരേ സ്വരത്തിൽ അമ്മ അനുഭവിച്ചതെല്ലാം കണ്ണുനീരോടെ വിവരിക്കുമ്പോൾ പാറക്കല്ലിന്റെ കരുത്തുളള എസ്സ് ഐയുടെ നെഞ്ഞു വരെ വരഞ്ഞു കീറി… തൊഴുകൈകളോടെ ഹിമക്ക് മുമ്പിൽ കൈകൾ ഉയർത്തി..
“നിങ്ങൾ ചെയ്തതാ ശരി..ഇവനെ പോലെ ഒരുത്തനു നിങ്ങളെ ലഭിക്കാൻ ഭാഗ്യമില്ല..നിങ്ങളുടെ മനസ്സ് അറിയാൻ കഴിഞ്ഞ മക്കൾ തന്നെയാണ് നിങ്ങളുടെ പുണ്യം….
അപ്പോഴേക്കും ആ മക്കളും ഹിമയെ പൊതിഞ്ഞ് പിടിച്ചു..
” ഞങ്ങളും കൂടി വരുവാ അമ്മേ കൂടെ…ജന്മം തന്നാൽ മാത്രം ഒരാൾ അച്ഛനാകില്ല…
(അവസാനിച്ചു)