രചന – അക്ഷരങ്ങൾ
തീരെ പരിചയമില്ലാത്ത ഒരു അക്കൗണ്ട്. അതിൽ നിന്നും ആണ് msg വന്നിരിക്കുന്നത്. സർ പൈഡ് വീഡിയോ കാൾ താല്പര്യം ഉണ്ടോ. മുഖം കാണിക്കില്ല വേറെ സാർ എന്ത് പറയുന്നോ അതെല്ലാം ചെയ്യാം. ആ വിഷയത്തിൽ തീരെ താല്പര്യം ഇല്ലാത്തതു കൊണ്ട് ആ സന്ദേശത്തെ അവഗണിച്ചു. എന്നാൽ കുറച്ചു കഴിഞ്ഞു ഇങ്ങോട്ട് തന്നെ കാൾ വന്നു. നല്ല അരിശം വന്നേലും കാൾ കട്ട് ചെയ്തു ഞാൻ ആവശ്യപ്പെട്ടില്ലല്ലോ എന്നൊരു മെസ്സേജ് തിരിച്ചു അയച്ചു. എങ്കിൽ കടമായി ഒരു അഞ്ഞൂറ് രൂപ അയച്ചു തരുമോ. ആ ചോദ്യത്തിൽ എവിടെയൊക്കെയോ ഒരു നിസ്സഹായത അനുഭവപ്പെട്ടു. ആളുടെ ഗൂഗിൾ pey നമ്പർ വാങ്ങി ആ കാശ് അയച്ചു കൊടുത്തു.
എന്നിട്ട് നെറ്റും ഓഫ് ചെയ്ത് ശ്യം ഉറങ്ങാൻ കിടന്നു.
തന്നെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലാണ് ശ്യം ജനിച്ചത് അച്ഛനും അമ്മയും താനും മാത്രം. ആശിച്ചതൊക്കെയും പഠിച്ചു എന്നാലും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൃഷി ഭൂമിയിൽ അച്ഛനെ സഹായിക്കലാണ് അയാളുടെ ഏക വിനോദം സന്തോഷം. മറ്റേതെങ്കിലും ഒരു ജോലിക്ക് ശ്രമിക്കണം എന്നുള്ള അച്ഛന്റെ ഉപദേശം അയാൾ പലപ്പോഴും സ്നേഹപൂർവ്വം ഉപേക്ഷിക്കുകയാണ് ചെയ്തത്. അങ്ങനെ വിവാഹപ്രായം ആയപ്പോൾ തന്നെ കുഞ്ഞു നാൾ മുതൽ പരിചയമുള്ള തനിക്ക് ഏറ്റവും ഇഷ്ടമുള്ള അശ്വതിയെ തന്നെ താലി കെട്ടി. പക്ഷെ ഇപ്പൊ പെൺകുട്ടികളുടെ മനസ്സിൽ എന്താണ് ന്ന് ആർക്കും മനസ്സിലാക്കാൻ കഴിയില്ല ല്ലോ. ഓടിച്ചടി സന്തോഷത്തോടെ നടന്ന അശ്വതിയുടെ ഒരു കത്ത് മാത്രം ആണ് ശ്യാമിന് ആദ്യരാത്രിയിൽ കിട്ടിയത്. തന്റെ മകനും കുടുംബത്തിനും ഏറ്റ നാണക്കേട് സഹിക്കാൻ ആ ഹൃദയത്തിന് കഴിയാത്തത് കൊണ്ട് ആവണം ശ്യാമിന്റെ അച്ഛൻ ചതിയില്ലാത്ത ലോകത്തേക്ക് യാത്രയായി. അന്ന് കിടപ്പിലായ അമ്മയെ ഒഴിച്ച് ലോകത്തുള്ള സകല പെണ്ണുങ്ങളോടും വെറുപ്പ് മാത്രമായിരുന്നു ശ്യാമിന്റെ മനസ്സിൽ.
തനിക്ക് എന്താണ് പറ്റിയത്. പെണ്ണുങ്ങൾ എന്ന് കേൾക്കുമ്പോൾ മനസ്സിൽ ദേഷ്യം നിറഞ്ഞു കവിയുന്ന താനാണോ ശരീരം വിൽക്കാൻ നടക്കുന്ന ഒരു പെണ്ണിന് കാശ് കൊടുത്തത്. ശ്യാമിന് തന്നോട് തന്നെ ഒരു അമർഷം തോന്നി. ചിന്തകളുടെ ഒടുവിൽ നിദ്രയിലേക്ക് അയാൾ ഒഴുകി.
പടവലവും, വഴക്കുലയും വിളവെടുപ്പ് ആയതിനാൽ അന്ന് ഏറെ വൈകിയാണ് ശ്യം ഉച്ചയൂണ് കഴിച്ചത്. എല്ലാ തിരക്കുകളും കഴിഞ്ഞു അമ്മയുടെ റൂമിലേക്ക് പോയപ്പോൾ ശരിക്കും ഞെട്ടിപ്പോയി. അവിടാകെ മലമൂത്ര വിസർജനങ്ങളുടെ ഒരു രൂക്ഷ ഗന്ധം ആണ്. അവിടെ ഉണ്ടായിരുന്ന ഹോം നഴ്സ്നെ കാണാനും ഇല്ല. ഈയിടെയായി അമ്മ ഇങ്ങനെ ആണ് ആര് നോക്കിയാലും ശരിയാവുന്നില്ല. ഈ കൃഷിയും തിരക്കുകളും കഴിഞ്ഞു അമ്മയെ ശരിക്കും ശ്രദ്ധിക്കാനും കഴിയുന്നില്ല. അല്ലേലും ഒരു മകന് അമ്മയെ പരിചരിക്കുന്നതിനും ചില പരിമിതികൾ ഉണ്ടല്ലോ. അപ്പൊ തന്നെ തന്റെ ചങ്ങാതി നടത്തുന്ന ഹോം നേഴ്സ്നെ സപ്ലെ ചെയ്യുന്ന ഓഫീസിൽ വിളിച്ചു.
അവന്റ ഉപദേശം ആണ് സഹിക്കാൻ കഴിയാത്തത്. എടാ. കാശിനു വേണ്ടി വരുന്ന ഇവറ്റകൾക്കൊക്കെ ഇത്രയെ ആത്മാർത്ഥത ഉണ്ടാവു നീ ഒരു പെണ്ണ് കെട്ട് അപ്പൊ കാര്യങ്ങൾക്ക് കുറച്ചൊക്കെ പരിഹാരം ഉണ്ടാവും. വീട്ടിൽ ആരെങ്കിലും ഉണ്ടെ പിന്നെ ജോലി ചെയ്യുന്നവർ മടി കാണിക്കില്ലല്ലോ. എന്തായാലും ഒരു മണിക്കൂറിനകം തന്നെ പുതിയ ആള് വന്നു കാര്യങ്ങൾ ഏകദേശം പഴയതു പോലെ ആക്കി.
അന്ന് രാത്രിയിൽ ഇന്നലത്തെ id യിൽ നിന്നും ധാരാളം മെസ്സേജ് വന്നിട്ടുണ്ടായിരുന്നു. അതിൽ കുറച്ചു മരുന്നുകളുടെയും ഒരു കിളവന്റെയും ഒക്കെ ചിത്രങ്ങളും ഒരുപാട് നന്ദി വാക്കും. എന്റെ അച്ഛനും ഞാനും മാത്രമാണ് സാർ. അച്ഛന് തീരെ സുഖമില്ല. മരുന്ന് വാങ്ങാൻ പിന്നെ ഞങ്ങളുട ആഹാരത്തിനും ആയിട്ടാണ്. പലരും തരുന്ന കാശിനു എന്റെ ശരീരം കൊത്തിപറിക്കുന്ന കാമത്തിന്റെ വില ആയിരുന്നു. ഇന്നാണ് ശരിക്കും നല്ലൊരു മനസ്സ് തന്ന മരുന്നും ആഹാരവും ഞങ്ങൾക്ക് കിട്ടിയത്. ഇതൊക്കെ വായിച്ചപ്പോഴും ശ്യാമിന് ദേഷ്യം തന്നെ ആണ് തോന്നിയത്. വല്ല കൂലിപ്പണിക്കും പൊക്കൂടെ എന്നൊരു ചോദ്യവും ചോദിച്ചു.. ഒരുപാട് ജോലിക്ക് ശ്രമിച്ചു.
ചിലയിടങ്ങളിൽ ജോലിയും ലഭിച്ചു. കുറച്ചു നാൾ കഴിയുമ്പോൾ എല്ലാവർക്കും വേണ്ടത് എന്റെ ശരീരം ആണ്. മനസ്സുണ്ടായിട്ടല്ല സാർ ഞാൻ ഇപ്പൊ ചെയ്യുന്ന തൊഴിൽ ചെയ്യുന്നത്. ശരീരം വിൽക്കാനും തോന്നുന്നില്ല. ആ മറുപടിയിൽ ശ്യം വാക്കുകൾ കിട്ടാതെ പതറി. ഇനി ഈ id കളഞ്ഞോളൂ അച്ഛന്റ്റെ മരുന്നിനും ആഹാരത്തിനും ഉള്ളത് ഞാൻ തന്നോളം. കുറച്ചു കൂപ്പുകയ്യ് മാത്രം ആയിരുന്നു മറുപടി. അന്നുതന്നെ തെറ്റില്ലാത്ത ഒരു തുക ശ്യം അയച്ചു കൊടുക്കുകയും ചെയ്തു.ഇനി എന്തെങ്കിലും ആവശ്യം ഉണ്ടേ തന്നെ വിളിച്ചാൽ മതി എന്നും അറിയിച്ചു
പിറ്റേന്ന് രാവിലെ തന്നെ ശ്യം ആ id നോക്കി അത് അവിടെ നിന്നും അപ്രത്യക്ഷം ആയിരുന്നു.
രണ്ടു ദിവസം കഴിഞ്ഞു ശ്യാമിന് ഒരു കാൾ വന്നു. അത് പഴയ id യുടെ ഉടമ തന്നെ ആയിരുന്നു. പിന്നെ പിന്നെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടുമുള്ള സംസാരം അവരെ നല്ലൊരു സൗഹൃദതിലാക്കി. പല സഹായങ്ങളും ശ്യം ചെയ്തു കൊടുക്കുകയും പതിവായിരുന്നു.
പെട്ടെന്നൊരു ദിവസം ആ നമ്പർ സ്വിച് ഓഫ് ആയി മാറി. ശ്യാമിന് അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു രണ്ട് മൂന്ന് ദിവസങ്ങൾ യുഗങ്ങൾ പോലെ ആണ് അവൻ കഴിച്ചു കൂട്ടിയത്. ഒടുവിലെപ്പഴോ ആ പഴയ അശ്വതിയെ തന്നെ അവൻ മനസ്സിലോർത്തു. എല്ലാ പെണ്ണുങ്ങളും ഇതുപോലെ തന്നെ ആവും തീർച്ച എന്ന് മനസ്സിലോർത്തപ്പോൾ തന്നെ ഫോൺ മുഴങ്ങി. അവൾ തന്നെ ആയിരുന്നു. ഫോൺ എടുത്തെങ്കിലും ഒരക്ഷരം പോലും അവൻ സംസാരിച്ചില്ല. കുറച്ചു നിമിഷത്തെ നിശബ്ദദ്ധക്ക് ശേഷം മുള ചീന്തും പോലൊരു തേങ്ങൽ മാത്രമാണ് ശ്യം കേട്ടത്. കുറെ കരഞ്ഞതിനു ശേഷം അച്ഛൻ മരിച്ചതും ആകെ ഉള്ള 5സെൻറ് മണ്ണിനും ഒരു കുടിലിനും വേണ്ടി ബന്ധുക്കൾ കടിപിടി കൂടുന്നത് എല്ലാം പറഞ്ഞവസാനിപ്പിക്കുമ്പോൾ അവളിൽ കരയാൻ കണ്ണുനീർ ബാക്കിയുണ്ടായിരുന്നില്ല. അവസാനമായി ഒരു ഉപകാരം കൂടി ചെയ്തു തരുമോ എന്നുള്ള ചോദ്യം കൂടി വന്നപ്പോൾ ശ്യാമിന്റെ കണ്ണുകളും നിറഞ്ഞിരുന്നു
. സുരക്ഷിതമായി ജീവിക്കാൻ ഒരു ജോലി അതായിരുന്നു അവളുട ആവശ്യം. മറ്റൊന്നും ശ്യാമിന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല നാളെ രാവിലെ തന്നെ പുറപ്പെടാൻ തയ്യാറായി നിൽക്കാൻ അവൻ ആവശ്യപ്പെട്ടു
മൂന്നു വർഷം കഴിഞ്ഞു അവൾ വീട്ടിൽ വന്നിട്ട്. ഇപ്പൊ അമ്മ എണീറ്റു നടക്കുന്നുണ്ട്. ചെറിയ ജോലികൾ ചെയ്യുന്നുണ്ട്. ആ വീട് മുഴുവനും ഒരു സുഗന്ധം ആണ്. അവൾക്ക് രാവിലെ എണീറ്റാൽ രാത്രി ഏറെ വൈകും വരെ ചെയ്യാനുള്ള ജോലികൾ ഉണ്ടാവും. ഒന്നും ആവശ്യപ്പെട്ട് ചെയ്യുന്നതല്ല. അമ്മക് അവൾ ജീവനേക്കാൾ സ്നേഹം ആയിക്കഴിഞ്ഞു. മനസ്സിന്റെ കോണിൽ എവിടെയോ എന്തെക്കെയോ ഒരു ഇഷ്ടം അവളോട് തോന്നി അത് പറയാൻ ശ്രമിച്ചപ്പോൾ അവൾ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.
ചിക്കൻ പോക്സ്. ശ്യം പുറത്തിറങ്ങാൻ പോലും കഴിയാതെ അതിന്റെ പിടിയിൽ ആയപ്പോൾ അവൾ തന്നെ ആണ് വേപ്പില കൊണ്ട് കഴിയുന്നതും. അവനെ നോക്കുന്നതും. ആ ഒരു അവസരത്തിൽ അവളുടെ കണ്ണുകളിലേക്ക് അവൻ നോക്കി. ആ നോട്ടം മാറ്റാൻ അവൾ പാടുപെട്ടു ശ്രമിച്ചെങ്കിലും നടന്നില്ല.
പേടിയില്ലേ പെണ്ണെ നിനക്ക് ഈ രോഗത്തിന്റെ. ഇല്ല അവൾ മറുപടി പറഞ്ഞു.. എന്താ കാരണം അവൻ ചോദിച്ചു അതിന്റെ മറുപടി വളരെ ഉറച്ചതും സത്യസന്ധവും ആയിരുന്നു. എന്റെ ശരീരം മോഹിക്കാതെ എന്നെ സഹായിച്ച ആണൊരുത്തൻ നിങ്ങളാണ്. ആ നിങ്ങൾക്ക് എന്റെ ജീവൻ തന്നാലും സന്തോഷം മാത്രം. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അവൻ മെല്ലെ അത് തുടച്ചിട്ട് അവളോട് ചേർന്നിരിന്നു എന്നിട്ട് മെല്ലെ ചോദിച്ചു ജീവൻ വെണ്ട ആ മനസ്സ് എനിക്ക് തന്നുടെ. പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് അവൾ അവന്റ വായ് പൊത്തിപ്പിടിച്ചു. എനിക്ക് അതിനുള്ള യോഗ്യത ഇല്ല. പറഞ്ഞു തീർന്നതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പിന്നെ അവൻ മടിച്ചു നിന്നില്ല അവളുടെ അരക്കെട്ടിൽ കൈ ചുറ്റി തന്നോട് ചേർത്ത് പിടിച്ചു തന്റെ സ്നേഹം മുഴുവനും ഒരു ചുടു ചുംബനം ആയി അവളുടെ നെറുകയിൽ സമർപ്പിച്ചു അവൾ അത് സ്വീകരിച്ചു. കണ്ണുകൾ മുറുക്കെ അടച്ചു. വാതിൽക്കൽ ഒരു മുരടനക്കം കെട്ട് രണ്ടുപേരും അകന്ന് മാറി. അമ്മയാണ്. എടാ ശ്യാമേ ആ വാസു കൈമളെ വിളിച്ചു അടുത്തൊരു മുഹൂർത്തം നോക്കണം. അമ്പലത്തിൽ ഒരു വഴിപാട് ഒരു താലികെട്ട്. ഇത്രയും പറഞ്ഞിട്ട് രണ്ടുപേരെയും നോക്കി ഊറിചിരിച്ചു
💝💝💝💝💝💝💝💝💝💝

by