18/04/2026

ആത്മിക : ഭാഗം 51

രചന – ശിവനന്ദ

“ഇച്ചാ….” അമ്മുവിന്റെ ആ വിളിയിൽ തനിക്ക് ചുറ്റും നടക്കുന്നത് സ്വപ്‌നമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ആൽബി… “കുന്തം വിഴുങ്ങിയത് പോലെ നിൽക്കാതെ ഒന്ന് കെട്ട് ഇച്ചായ..” “നീ അവനെ ടെൻഷൻ ആക്കാതെ ജെറി..അവന്റെ അമ്മുവിനെ സ്വന്തമാക്കാൻ അവന് അറിയാം..അല്ലേടാ”

ടീനയും ജെയിംസും കൂടി അങ്ങോട്ട് വന്നതോടെ ഇത് എല്ലാവരും അറിഞ്ഞുള്ള കളിയാണെന്ന് ആൽബിക്ക് മനസിലായി..പക്ഷെ എങ്ങനെ??? ആ ഒരു ചോദ്യം അവന്റെ മനസ്സിൽ അലയടിക്കുമ്പോഴും നിറഞ്ഞ ചിരിയാലെ തന്നെ നോക്കിനിൽക്കുന്നവളിലായിരുന്നു അവന്റെ ശ്രദ്ധ മുഴുവൻ..മറ്റൊന്നിനെ കുറിച്ചും അവന് അപ്പോൾ അറിയണ്ടായിരുന്നു…ഈ നിമിഷം…അത് മാത്രമായിരുന്നു അവന്റെ മുന്നിൽ…

കണ്ണടച്ച് ദീർഘമായൊന്ന് നിശ്വസിച്ച് അവനാ മിന്ന് അമ്മച്ചിയുടെ കൈയിൽ നിന്നും വാങ്ങി അമ്മുവിന്റെ കഴുത്തിൽ അണിയിച്ചു..മിഴികൾ മൂടി അത് സ്വീകരിക്കുമ്പോൾ പുഞ്ചിരിയിലും അവളുടെ ചുണ്ടിൽ കണ്ണീരിന്റെ നനവ് പടർന്നു.. ഏതാണ്ട് അതേ അവസ്ഥയിൽ ആയിരുന്നു ആൽബിയും..സന്തോഷത്താൽ ഉള്ളം തുടികൊട്ടുമ്പോഴും അവന്റെ മിഴികളും ഈറനണിഞ്ഞു.

“ഞങ്ങൾ എന്നാൽ അമ്പലത്തിലേക്ക് ചെല്ലട്ടെ സിസിലി..” സിസിലിയോട് പറഞ്ഞിട്ട് ആരെയോ ഫോൺ ചെയ്തുകൊണ്ട് കത്രീനാമ്മ നടന്നു.ടീനയെ കെട്ടിപിടിച്ച് കവിളിൽ മുത്തം നൽകിയിട്ട് അമ്മുവും അമ്മച്ചിയുടെ കൂടെ പോയി. “ഇച്ചായ..വേഗം വാ..ബാക്കിയുള്ള ചടങ്ങൊക്കെ അമ്പലത്തിൽ വെച്ചാ”

കിളിപോയി നിൽക്കുന്ന കിച്ചന്റെയും ദേവുവിന്റേയും അടുത്തേക്ക് നടക്കുമ്പോഴാണ് ജെറി ആൽബിയെ പിടിച്ചുവലിച്ച് കാറിൽ കയറ്റുന്നത്..ആൽബി അടുത്തിരുന്നതും അമ്മുവിന്റെ നോട്ടം പുറത്തേക്കായി..കുറച് നേരം അവളെ തന്നെ നോക്കിയിരുന്നു അവൻ…സമയം പോയെന്ന് പറഞ്ഞ് രാവിലെ അവൾ വെപ്രാളം കാണിച്ചതിന്റെ അർത്ഥം ഇപ്പോഴാണ് ആൽബിക്ക് മനസിലായത്..മുഹൂർത്തം കഴിയുന്നതിന് മുൻപ് ക്ഷേത്രത്തിൽ എത്തണം…അവന് അവളെയൊന്ന് ചേർത്ത് പിടിക്കാൻ തോന്നി..എല്ലാം ചോദിക്കാൻ തോന്നി..പക്ഷെ അവളെ അങ്ങനെ നോക്കിയിരിക്കുന്നതിനിടയിൽ അവന് ഒന്നിനും കഴിഞ്ഞില്ല..എല്ലാം നഷ്ടപ്പെട്ടെന്ന് കരുതിയ താൻ ഇന്ന് എല്ലാം നേടിയിരിക്കുന്നു..മറ്റൊരുവന്റെ ആകുമെന്ന് പേടിച്ച അമ്മു ഇപ്പോൾ എന്റെ ഭാര്യ ആണ്..കളരിയ്ക്കൽ ആൽബിൻ ജോണിന്റെ പെണ്ണ്…

അമ്മുവും ആൽബിയും പള്ളിയിൽ നിന്നിറങ്ങിയതും കിച്ചനും ദേവുവും ടീനയുടെ അടുത്തേക്ക് വന്നു. “ഡീ ഇവിടിപ്പോൾ എന്താ സംഭവിച്ചത്??” “നീ കണ്ടില്ലേ..കല്യാണം” “അത് കണ്ടു…പക്ഷെ ഒന്നും മനസിലായില്ല” “അതിൽ മനസിലാക്കാൻ എന്തിരിക്കുന്നു…ജയ്ച്ചായൻ എന്നെ മിന്നുകെട്ടിയത് പോലെ ആൽബി അമ്മുവിനെ കെട്ടി..ഇനി നിങ്ങളുടെ ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് അമ്പലത്തിലേക്ക് പോയേക്കുവാ…അല്ല നിങ്ങൾ പോകുന്നില്ലേ..”

“അപ്പോൾ..അമ്മുവിന് എല്ലാം അറിയാമായിരുന്നോ?? പിന്നെന്തിനാ ചന്തുവുമായുള്ള എൻഗേജ്മെന്റ് ഒക്കെ ഫിക്സ് ചെയ്തത്?? ഇനി ചന്തു എന്ത് ചെയ്യും??” “ഇന്നലെ വരെ അമ്മു എല്ലാം അറിയണമെന്നായിരുന്നു..ഇപ്പോൾ അവരുടെ കല്യാണം കഴിഞ്ഞപ്പോൾ ചന്തുവിനെ ഓർത്തായോ ടെന്ഷൻ?” “ഒന്ന് പറ..ടീനുചേച്ചി..ടെന്ഷൻ അടിച്ച് ഞാനൊരു പരുവം ആകും” “തത്കാലം നിങ്ങൾ അമ്പലത്തിലേക്ക് ചെല്ല്..വിശദമായിട്ട് ജെറി പറഞ്ഞു തരും”

“ടീന..നീയാണോ അമ്മുവിനെ എല്ലാം അറിയിച്ചത്??” “ഞാൻ അമ്മുവിനോട് ഒന്നും പറഞ്ഞിട്ടില്ലടാ..അന്ന് നിന്റെ തറവാട്ടിൽ പോയപ്പോൾ ആ കാവുമുത്തശ്ശി പറഞ്ഞത് ഓർക്കുന്നില്ലേ…അതേ ശക്തി തന്നെ എല്ലാ സത്യങ്ങളും അമ്മുവിനെ അറിയിച്ചത്.. പിന്നെ കല്യാണം ഇങ്ങനെ ഞെട്ടിച്ചുകൊണ്ടായിരിക്കണമെന്ന് പ്ലാൻ ചെയ്തത് ജെറിയും..ഞാനും അമ്മച്ചിയും ഹർഷനുമൊക്കെ അവസാനനിമിഷം അതിന്റെ ഭാഗമായവർ മാത്രമാണ്.”

“എന്നാലും ചേച്ചി..ഞങ്ങളോട് ഒരു വാക്ക് പറയാമായിരുന്നു” “എന്ത് കൊണ്ട് പറഞ്ഞില്ലെന്ന് നിന്റെ അമ്മുസിനോട് പോയി ചോദിക്ക്” “അയ്യോ വേണ്ട…എല്ലാം അവളിൽ നിന്ന് മറച്ചുവെച്ചതിന് നല്ലത് കിട്ടും..വെറുതെ എന്തിനാ നല്ലൊരു ദിവസം കുളമാക്കുന്നത്..എന്തായാലും അവർ ഒന്നായല്ലോ..ഇനി അതിന്റെ പിന്നിൽ നടന്ന ട്വിസ്റ്റുകൾ ഒക്കെ പതുക്കെ അറിഞ്ഞാൽ മതി..അല്ലേ കിച്ചേട്ടാ” “ഹ്മ്മ്മ്…എന്നാ ഞങ്ങൾ അങ്ങോട്ട് ചെല്ലട്ടെ..വൈകിട്ട് റിസപ്ഷൻ അടിച്ചുപൊളിക്കാട്ടോ” “ഓക്കേടാ..”

കിച്ചനും ദേവുവും അമ്പലത്തിൽ എത്തുമ്പോൾ ഹർഷന്റെ മടിയിൽ ഇരിക്കുന്ന ദച്ചുവിനെ ഓരോന്ന് കാണിച്ച് കളിപ്പിക്കുവായിരുന്നു അമ്മു..തൊട്ടടുത്ത് തന്നെ അമ്മായിയും അമ്മച്ചിയും ദിയയും പിന്നെ അമ്മുവിന്റെ അച്ഛന്റെ കുറച്ച് ബന്ധുക്കളും ഉണ്ടായിരുന്നു. “ആൽബി എവിടെ??” കിച്ചന്റെ ചോദ്യം കേട്ട് അമ്മു അവനെ കൂർപ്പിച്ച് നോക്കി..അതോടെ അവനൊന്ന് ഇളിച്ചുകാണിച്ചുകൊണ്ട് ദച്ചുവിനെ എടുത്തു. “ആൽബി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ പോയതാ”

ഹർഷൻ പറഞ്ഞുതീർന്നതും കസവിന്റെ മുണ്ടും ഷർട്ടുമിട്ട് ജെറിയോടൊപ്പം വന്ന ആൽബി ക്ഷേത്രത്തിന് മുന്നിൽ ശ്രീകോവിലിന് നേർക്കായുള്ള മണ്ഡപത്തിലേക്ക് കയറി.അപ്പോഴേക്കും ഒരു താലവുമായി പൂജാരിയും വന്നു. താലത്തിലിരുന്ന തുളസിമാല കൈയിലെടുത്ത് രണ്ട് പേരും പരസ്പരം നോക്കി..അമ്മുവിന്റെ ചെടികളിൽ വിരിഞ്ഞ ചിരി തന്റെ ഹൃദയത്തെ കൊത്തിവലിക്കുന്നത് പോലെ ആൽബിക്ക് തോന്നി..കണ്ണിമവെട്ടാതെ അവൻ അവളെ തന്നെ നോക്കി നിന്നു.

“സ്വപ്നമൊക്കെ പിന്നെ കാണാം എന്റെ ഇച്ചായ..” ജെറി കളിയാക്കിയതും പെട്ടെന്ന് തന്നെ അമ്മു ആ മാല ആൽബിയുടെ കഴുത്തിലേക്ക് ഇട്ടു..തിരികെ അമ്മുവിന് ചാർത്തുന്നതിന് മുൻപായി ആ തുളസിമാല നെഞ്ചോട് ചേർത്ത് ആൽബി ശ്രീകോവിലിലേക്ക് നോക്കി..എല്ലാത്തിനും സാക്ഷിയായിരുന്ന കള്ളക്കണ്ണന്റെ പുഞ്ചിരി തൂകുന്ന മുഖം കണ്ട് ആൽബിയിലും ആ ചിരി തെളിഞ്ഞു.

ദിയ നീട്ടിയ കുങ്കുമചെപ്പിൽ നിന്നും ഒരുനുള്ള് സിന്ദൂരം അമ്മുവിന്റെ നെറുകയിൽ ചാർത്തുമ്പോൾ അവളുടെ മുഖത്തിനും അതേ നിറമായിരുന്നു…ശേഷം കന്യാദാനത്തിനായി ഹർഷന്റെ അടുത്തേക്ക് ചെന്നപ്പോൾ അവൻ കണ്ണുമിഴിച്ച് എല്ലാവരെയും നോക്കി.

“ദേവുവിന്റെ കല്യാണത്തിന് ഇച്ചായൻ അല്ലേ ആ കർമ്മം നിർവഹിച്ചത്.അതുപോലെ അമ്മുവിന്റെ കൈപിടിച്ച് കൊടുക്കേണ്ടത് ഹർഷേട്ടൻ തന്നെയാ” ജെറിയുടെ വാക്കുകൾ കേൾക്കേ ഒരേസമയം സന്തോഷവും സങ്കടവും നിറഞ്ഞ ഭാവത്തോടെ അമ്മുവിന്റെ കൈ ആൽബിയുടെ കൈയിലേക്ക് അവൻ വെച്ച് കൊടുത്തു..എന്നിട്ട് ആ രണ്ട് കൈയും നെറ്റിയിൽ മുട്ടിച്ച് പൊട്ടിക്കരഞ്ഞു….

“എന്താ ഹർഷേട്ടാ ഇത്…” കുനിഞ്ഞ് ഹർഷന്റെ കാൽച്ചുവട്ടിൽ ഇരുന്ന് അമ്മു ചോദിക്കുമ്പോൾ അവൻ അവളെ ചേർത്ത് പിടിച്ചു. “ഞാൻ..ഞാൻ ഒരുപാട് ഉപദ്രവിച്ചതല്ലേ എന്റെ മോളെ…പാപിയല്ലേ ഞാൻ..എന്നിട്ടും ഇങ്ങനൊരു നിയോഗം…” “ഹർഷ…നിന്റെ ആ പ്രവർത്തികൾ ആണ് അമ്മുവിനെ ഞങ്ങളിലേക്ക് എത്തിച്ചത്… അതുമൊരു നിയോഗം അല്ലേടാ..”

ആൽബിയുടെ വാക്കുകൾ കേട്ട് അമ്മു അവനെ നോക്കി..പറയാതെ പറയുന്നുണ്ടായിരുന്നു ഇരുഹൃദയങ്ങളിലെയും പ്രണയം… വീട്ടിൽ വന്നയുടനെ അമ്മു അവളുടെ പഴയ മുറിയിലേക്ക് പോയി..കൂടെ ആൽബിയുടെ ബന്ധത്തിലുള്ള കുറച്ച് പെൺകുട്ടികളും.ഗോവണിയ്ക്ക് താഴെ നഖം കടിച്ച് നിൽക്കുന്ന ആൽബിയെ കണ്ടതും ജെറി ചിരിയടക്കി പിടിച്ച് അവന്റെ അടുത്തേക്ക് വന്നു. “എന്തൊക്കെയാടാ ഇന്ന് നടന്നത്??”

“അപ്പോൾ ബോധമില്ലാതെയാണോ ഇച്ചായൻ കല്യാണം കഴിച്ചത്?? ആ.. അതല്ലെങ്കിലും അങ്ങനെയാണല്ലോ.. പണ്ടും ഉറക്കപിച്ചിൽ ഓരോന്ന് ചെയ്താണല്ലോ ശീലം” “ടാ ചെക്കാ…നീയെന്റെ കൈയീന്ന് വാങ്ങും..മര്യാദക്ക് പറ..ഒറ്റ ദിവസം കൊണ്ട് കാര്യങ്ങൾ എങ്ങനെയാ കലങ്ങിതെളിഞ്ഞത്??” “ഒറ്റദിവസം കൊണ്ടാണെന്ന് ഇച്ചായനോട് ആരാ പറഞ്ഞത്??” “പിന്നെ??”

“എല്ലാം അമ്മു പറയുന്നതല്ലേ നല്ലത്..അവളുടെ നാവിൽ നിന്ന് കേൾക്കാനല്ലേ ഇച്ചായനും ആഗ്രഹിക്കുന്നത്” “പക്ഷെ അവളെ സ്വസ്ഥമായിട്ട് കിട്ടുന്നില്ലല്ലോ..കണ്ടില്ലേ..വന്നയുടനെ അവളുടെ മുറിയിൽ കയറി വാതിലടച്ചു.” “അതുപിന്നെ റിസപ്ഷന് റെഡി ആകണ്ടേ…അതുംകൂടി കഴിഞ്ഞാൽ പിന്നെ അവളെ ഇച്ചായന് മാത്രമായി കിട്ടാൻ പോകുവല്ലേ” “എടാ എന്നാലും…അതുവരെ കളിയറിയാതെ ആട്ടം കാണുന്നത് പോലെ ഞാൻ നിൽക്കണ്ടേ”

“അങ്ങനെയൊന്നും ചിന്തിക്കേണ്ട..ഒരുപാട് സങ്കടപെട്ടതല്ലേ രണ്ടുപേരും..അതെല്ലാം കഴിഞ്ഞു..ഇത് നിങ്ങളുടെ സന്തോഷത്തിന്റെ തുടക്കമാണ്.ഇച്ചായന്റെയും അമ്മുവിന്റെയും പ്രണയസാക്ഷാത്കാരത്തിന്റെ ദിവസം…സോ നോ മോർ ഡൌട്ട്സ്..റിസപ്ഷൻ നമ്മൾ അടിച്ചുപൊളിക്കുന്നു” “അല്ല ജെറി..റിസപ്ഷൻ ഇവിടെയാണോ?”

“ഹോ എന്റെ ഇച്ചായന്റെ ഒരവസ്ഥ..സ്വന്തം കല്യാണത്തെ കുറിച്ച് ഒരു കുന്തവും അറിഞ്ഞില്ല.. അതേ.. ടീനൂച്ചിയുടെ റിസപ്ഷൻ ഹാളിൽ തന്നെയാ നിങ്ങളുടെയും അറേഞ്ച് ചെയ്തിരിക്കുന്നത്” “എടാ.. ഇതൊക്കെ.. ഇതൊക്കെ എങ്ങനെ?? ” “അതിനല്ലേ ഞാൻ..ഇപ്പോൾ മനസിലായോ..ഈ ജെറിൻ ഫ്രാൻസിസ് കളരിയ്ക്കൽ വിചാരിച്ചാലും ഒരു കല്യാണം നടത്താൻ പറ്റുമെന്ന്??” ഷർട്ട്‌ കോളർ പൊക്കി ഗമയിൽ പറയുന്നവനെ ആൽബി അലിവോടെ നോക്കി..ഒരു സെന്റിമെൻസിന് സ്കോപ്പ് ഉണ്ടെന്ന് തോന്നിയതും ജെറി അവനെ മുറിയിലേക്ക് കൊണ്ട് പോയി.

റിസപ്ഷൻ തുടങ്ങി..ടീനയും ജെയിംസും നന്നായി എൻജോയ് ചെയ്യുമ്പോൾ അമ്മുവും ആൽബിയും എല്ലാം കണ്ടുകൊണ്ട് നിൽകുവായിരുന്നു..ഡാൻസ് ചെയ്യാനായി ടീന നിർബന്ധിച്ചെങ്കിലും അമ്മു സ്നേഹത്തോടെ അത് നിരസിച്ചു..അങ്ങനെ തകൃതിയായി ആഘോഷം നടക്കുമ്പോഴാണ് ചന്തുവിന്റെ വരവ്..അവന്റെ മുഖത്ത് നഷ്ടബോധമോ സങ്കടമോ ഒന്നുമില്ലെന്ന് ആൽബി ശ്രദ്ധിച്ചു. “എന്താ ഇച്ചായ ഇങ്ങനെ നോക്കുന്നത്?? അന്ന് ഞാൻ പറഞ്ഞതൊക്കെ ഓർത്തിട്ടാണോ?? ഞാൻ അന്നേ പറഞ്ഞതല്ലേ ഇച്ചായ..വിധി എന്നൊന്ന് ഉണ്ടെന്ന്..അല്ലേടോ”

അമ്മുവിനോടായി അവൻ ചോദിക്കുമ്പോൾ അവൾ ഒളികണ്ണിട്ട് ആൽബിയെ നോക്കി.അവർ സംസാരിച്ച് നിൽക്കുമ്പോഴാണ് ചൈതന്യ മിസ്സ്‌ വരുന്നത്.പിന്നെ എല്ലാവരും കൂടി ഫോട്ടോ എടുത്തും വിശേഷങ്ങൾ പറഞ്ഞും റിസപ്ഷൻ അവസാനിക്കാറായപ്പോഴാണ് ജെറി മൈക്കുമായി വരുന്നത്…ആവശ്യം ആൽബിയുടെ പാട്ടാണ്..ഒഴിഞ്ഞുമാറാൻ അവൻ കുറേ ശ്രമിച്ചെങ്കിലും ജെറിയും ടീനയും നിർബന്ധിച്ചുകൊണ്ടേയിരുന്നു..ഒടുവിൽ അമ്മുവിനെ ഒന്ന് നോക്കിയിട്ട് അവൻ പാടി…അവന്റെ മാത്രം അമ്മൂട്ടിക്കായി..

🎶ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ… ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല.. എങ്കിലും എങ്ങനെ നീയറിഞ്ഞൂ.. എന്റെ ചെമ്പനീര്‍ പൂക്കുന്നതായ്‌ നിനക്കായ്‌.. സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌.. പറയൂ നീ പറയൂ…🎶

തിരികെ വീട്ടിൽ എത്തിയപ്പോൾ തന്നെ കിച്ചനും ദേവുവും ജെറിയെ വളഞ്ഞു..എല്ലാം അവനിൽ നിന്ന് അറിഞ്ഞിട്ടേ വീട്ടിൽ പോകു എന്ന് അവർ കട്ടായം പറഞ്ഞതും ജെറി ദയനീയമായി ആൽബിയെ നോക്കി.. എന്നാൽ എത്രയും വേഗം അമ്മുവിന്റെ അടുത്ത് എത്താനായി കാത്തിരുന്നവന് അതൊരു ചാൻസ് ആയിരുന്നു.. ജെറിയെ നോക്കി വെളുക്കെയൊന്ന് ചിരിച്ചിട്ട് അവൻ മുകളിലേക്ക് പോയി..

അവൻ മുറിയിൽ ചെല്ലുമ്പോൾ അമ്മു അവളുടെ ബാഗിൽ നിന്നും സാധനങ്ങൾ എടുത്ത് പുറത്ത് വെക്കുന്ന തിരക്കിൽ ആയിരുന്നു. “അമ്മൂട്ടി…” ആൽബിയുടെ വിളിയിൽ അമ്മു അവനഭിമുഖമായി നിന്നു.എന്നാൽ നോട്ടം മറ്റെങ്ങോട്ടോ ആയിരുന്നു.അവളുടെ മുഖം തനിക് നേരെ പിടിച്ചപ്പോഴാണ് ആ കണ്ണ് നിറഞ്ഞിരിക്കുന്നത് ആൽബി കണ്ടത്. “എന്താടാ???”

അവനെ പോലും ഞെട്ടിച്ചുകൊണ്ട് അമ്മു അവന്റെ നെഞ്ചിലേക്ക് വീണു.ഒന്ന് പകച്ചുനിന്നിട്ട് ആൽബി അവളെ അമർത്തിപിടിച്ചു. “ഈ നെഞ്ചിനകത്ത് മുഴുവൻ ഞാനാണ്..എന്നിട്ടും..എന്നിട്ടും എന്നെ വേദനിപ്പിച്ചില്ലേ…” “മോളെ ഞാൻ…”

“വേണ്ട എനിക്ക് അറിയാം..എല്ലാം എനിക്ക് വേണ്ടിയായിരുന്നു..ഇച്ചനെ നഷ്ടപ്പെടുമെന്ന തോന്നലിൽ ഞാനെടുത്ത തീരുമാനത്തിൽ ഈ നെഞ്ച് നീറിയത് ഞാൻ അറിഞ്ഞില്ല.. എന്നെ അകറ്റിനിർത്തിയപ്പോഴൊക്കെ ഈ ഹൃദയം പിടഞ്ഞതും ഞാൻ അറിഞ്ഞില്ല.. അവസാനം ഇച്ചൻ പറഞ്ഞതൊക്കെ കള്ളമാണെന്ന സംശയം തോന്നിയപ്പോഴെങ്കിലും ഞാൻ ഓർക്കണമായിരുന്നു..വെറുതെ എന്റെ ഇച്ചൻ അങ്ങനെയൊന്നും ചെയ്യില്ലെന്ന്.. പക്ഷെ അപ്പോൾ അതിന്റെ കാരണം അറിയാനുള്ള വാശി ആയിരുന്നു..”

“എല്ലാം എന്റെ തെറ്റായിരുന്നു അമ്മു..നിന്റെ ഓരോ തുള്ളി കണ്ണുനീരിനും കാരണക്കാരൻ ഞാൻ ആയിരുന്നു..” “അന്ന് ടീനുചേച്ചിയെയും ഇച്ചനെയും ഒരുമിച്ച്.. അങ്ങനെ കണ്ടപ്പോൾ..ഞാൻ തകർന്നുപോയി ഇച്ചാ…” അത് പറഞ്ഞപ്പോഴേക്കും കരഞ്ഞുപോയവളെ ആൽബി വീണ്ടും അവന്റെ നെഞ്ചിലേക്ക് ചേർത്തു.. അവളോടൊപ്പം അവനും കരയുവായിരുന്നു.

“സോറി മോളെ…മറ്റൊന്നിനെ കുറിച്ചും ഞാനപ്പോൾ ഓർത്തില്ല..അതിനുള്ള മാനസികാവസ്ഥ ആയിരുന്നില്ല.. ഞാൻ കാരണം ഇല്ലാതാകുന്ന നിന്റെ ഭാവി മാത്രമായിരുന്നു എന്റെ മുന്നിൽ” “ജീവിതത്തിന് നിറം പകർന്നുനൽകിയ എന്റെ ഇച്ചനില്ലാതെയൊരു ഭാവി എനിക്ക് ഉണ്ടാകുമെന്ന് കരുതിയോ?? എല്ലാം എന്നോട് പറയാരുന്നില്ലേ ഞാൻ IAS നേടണമെന്ന് എന്നേക്കാൾ കൂടുതൽ ഇച്ചൻ ആഗ്രഹിച്ചിരുന്നെന്ന്.. ഇതിപ്പോൾ എനിക്ക് വേണ്ടി എല്ലാവരുടെയും മുന്നിൽ എന്റെ ഇച്ചൻ തെറ്റുകാരൻ ആയില്ലേ..”

അവളുടെ കണ്ണീരിനാൽ അവന്റെ ഷർട്ട്‌ നനഞ്ഞ് ആ നനവ് നെഞ്ചിൽ പതിഞ്ഞതും ആൽബി അവളെ അടർത്തിമാറ്റി കണ്ണ് തുടച്ചുകൊടുത്തു..മുഖം കൈകുമ്പിളിൽ എടുത്ത് അവൻ അവളെ വാത്സല്യത്തോടെ നോക്കി. “മതി…ഇനി ഈ കണ്ണ് നിറയരുത്” “അപ്പോൾ ഇച്ചൻ കരയുന്നതോ???”

അപ്പോഴാണ് താനും കരയുവായിരുന്നെന്ന് ആൽബി അറിയുന്നത്..അവൻ കണ്ണ് തുടച്ച് അവളെ നോക്കി ചിരിച്ചു.അവനിൽ നിന്ന് അകന്ന് പോകാൻ തുനിഞ്ഞവളെ അവൻ പിടിച്ചു നിർത്തി..ഇരുകൈകളും അരയിലൂടെ വട്ടം പിടിച്ച് അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. “എ..എന്താ ഇച്ചാ??” “എല്ലാ കാര്യങ്ങളും എങ്ങനെയാ അറിഞ്ഞതെന്ന് പറഞ്ഞില്ലല്ലോ എന്റെ തൊട്ടാവാടി..ആരാ നിന്നെ അറിയിച്ചത്??”

അവന്റെ കൈ എടുത്തുമാറ്റി അമ്മു ചെന്ന് അവളുടെ ബാഗ് തുറന്നു..അവൾ എന്താ ചെയ്യുന്നതെന്ന് നോക്കി ആൽബി കൈകെട്ടി നിന്നു..വസ്ത്രങ്ങൾക്ക് ഇടയിൽ നിന്നും തന്റെ ഡയറി എടുക്കുന്നത് കണ്ടതും ആൽബി ഞെട്ടലോടെയും അത്ഭുതത്തോടെയും അമ്മുവിനെ നോക്കി. “ഇത്..ഇത് നിന്റെ കൈയിൽ ആയിരുന്നോ… അതെങ്ങനെ???” “ഞാൻ ഇവിടുന്ന് പോയതിന് ശേഷം പിന്നെ എപ്പഴാ നമ്മൾ കണ്ടതെന്ന് ഓർമ്മയുണ്ടോ??”

“അത് അമ്മച്ചി ഹോസ്പിറ്റലിൽ ആയപ്പോഴല്ലേ” “മ്മ്മ്..അന്ന് എന്റെ കുറച്ച് ബുക്സ് എടുക്കാനായി ഞാനും ജെറിയും ഇങ്ങോട്ട് വരുമെന്ന് പറഞ്ഞല്ലേ അവിടുന്ന് ഇറങ്ങിയത്..ബുക്ക്‌ എടുത്തിട്ട് ഞാൻ ജെറിയെ തപ്പി ഇങ്ങോട്ട് വന്നപ്പോൾ അവൻ ഏതോ ഫയൽ നോക്കി ഈ മുറിയിൽ ഉണ്ടായിരുന്നു..അപ്പോഴാണ് തലയണയുടെ അടിയിൽ പകുതി പുറത്തേക്ക് കാണുന്ന നിലയിൽ ഈ ഡയറി കണ്ടത്..ആദ്യം അത് ശ്രദ്ധിച്ചില്ലെങ്കിലും ഈ ഡയറി ഇച്ചൻ എന്നിൽ നിന്നും ഒളിപ്പിച്ചത് എന്തിനാണെന്ന് അറിയണമെന്ന് തോന്നി.. ഒന്നുകിൽ ഞാൻ അറിയാൻ പാടില്ലാത്ത എന്തോ ഒന്ന് ഇതിലുണ്ട്.. അല്ലെങ്കിൽ ഞാൻ മാത്രം അറിയേണ്ടത്.. ഊഹം തെറ്റിയില്ല..ആദ്യപേജിൽ തന്നെ അതിനുള്ള ഉത്തരം കിട്ടി..’ഇച്ചന്റെ അമ്മൂട്ടി’ എന്ന വാചകത്തിലൂടെ”

ഡയറി പിടിച്ചുകൊണ്ട് അവൾ പറയുന്നതൊക്കെ കേട്ട് ആൽബി വായുംതുറന്ന് നിന്നുപോയി. “അപ്പോൾ അന്ന് തന്നെ നീ എല്ലാം അറിഞ്ഞായിരുന്നോ..പിന്നെ എന്തിനാ പെണ്ണേ നീ എന്നിൽ നിന്ന് അകന്നത്??” “എന്നെ അകറ്റിയ ആള് തേടിവരട്ടെന്ന് കരുതി കാത്തിരിക്കുവായിരുന്നു..പക്ഷെ വന്നില്ല…” “പലതവണ ശ്രമിച്ചതാ ഞാൻ..നീയില്ലാതെ പറ്റില്ലെന്ന് തോന്നുന്ന നിമിഷങ്ങളിൽ ഒക്കെ നിന്റെ അരികിലേക്ക് ഓടിയെത്താൻ കൊതിച്ചിട്ടുണ്ട്..ഭ്രാന്ത് പിടിച്ച് നടന്നിട്ടുണ്ട്..പക്ഷെ…”

“ഹ്മ്മ് എനിക്ക് മനസിലാകും ഇച്ച..അല്ലെങ്കിൽ തന്നെ ഞാൻ അല്ലാതെ വേറെ ആരാ എന്റെ ഇച്ചനെ മനസിലാക്കുക.. അന്ന് ഈ ഡയറി വായിച്ച് ചിരിക്കണോ കരയണോ എന്ന് അറിയാൻ വയ്യാതെ നിന്ന എന്നെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത് ജെറി ആയിരുന്നു..ഇനി IAS നേടിയിട്ട് ഇച്ചായന്റെ അടുത്തേക്ക് വന്നാൽ മതിയെന്ന് പറഞ്ഞ് അവനാണ് എനിക്ക് താങ്ങായത്.പിന്നെയൊരു കാത്തിരിപ്പ് ആയിരുന്നു.. എവിടെങ്കിലും മറഞ്ഞുനിന്ന് ഇച്ചൻ എന്നെ കാണുന്നുണ്ടെന്ന ഉറപ്പായിരുന്നു എന്റെ ഏക ആശ്വാസം..ഓരോ കാരണങ്ങൾ പറഞ്ഞ് കിച്ചേട്ടനും ദേവുവും എനിക്ക് തരുന്ന സമ്മാനങ്ങൾ ഒക്കെ എന്റെ ഇച്ചന്റെ വകയായിരുന്നെന്ന് എനിക്ക് അറിയാരുന്നു..അതറിഞ്ഞുകൊണ്ട് തന്നെയാണ് കോളേജ് ഫങ്ക്ഷന് ഇടാൻ ആ റെഡ് ചുരിദാർ ഞാൻ തിരഞ്ഞെടുത്തത്…”

എല്ലാം അത്ഭുതത്തോടെ ആൽബി കേട്ടുനിന്നു.അകന്നിരുന്ന അത്രയും വർഷവും അവർ പ്രണയിക്കുക ആയിരുന്നു..ഒരു വാക്ക് പോലും പറയാതെ..ഒരു നോട്ടം പോലും നൽകാതെ… “കാത്തിരിപ്പ് അവസാനിക്കാറായെന്ന് കരുതിയിരിക്കുമ്പോഴാ ചന്തുവേട്ടന്റെ എൻട്രി.. അമ്പലത്തിൽ വെച്ച് എല്ലാം ചന്തുവേട്ടനോട് പറഞ്ഞു…ഈ ഇച്ചനല്ലാതേ മറ്റാർക്കും അമ്മുവിന്റെ പ്രണയം പൂർണതയിൽ എത്തിക്കാൻ ആവില്ലെന്ന്..” “അപ്പോൾ കല്യാണാലോചനയും നിശ്ചയവും ഒക്കെ എന്നെ കുടുക്കാനുള്ള പണി ആയിരുന്നല്ലേ”

“പിന്നല്ലാതെ..അങ്ങനെയെങ്കിലും ഇച്ചൻ മനസ്സ് തുറക്കട്ടെന്ന് കരുതി.. എവിടുന്ന്… അപ്പോൾ എനിക്കും വാശിയായി..എന്നെ വിഷമിപ്പിച്ചതിനും അകറ്റി നിർത്തിയതിനും ഒക്കെ പ്രതികാരം ചെയ്യാൻ തീരുമാനിച്ചു.. ജെറിയാണ് എല്ലാ കാര്യങ്ങളും അമ്മച്ചിയെ അറിയിച്ചത്.. ഞാൻ ഹർഷേട്ടനോടും പറഞ്ഞു..സത്യം പറഞ്ഞാൽ അന്ന് അമ്മച്ചിയും പപ്പയും മമ്മിയും വീട്ടിൽ വന്നത് നമ്മുടെ കാര്യം സംസാരിക്കാൻ ആയിരുന്നു” “എടി കള്ളി…അപ്പോൾ അന്ന് നമ്മുടെ വിവാഹം ഉറപ്പിക്കൽ ആയിരുന്നോ..പക്ഷെ കിച്ചനും ദേവുവും??”

“ഇച്ചായന്റെ മനസാക്ഷിസൂക്ഷിപ്പുകാർ അല്ലേ..അതുകൊണ്ട് അവരെ ഞങ്ങൾ കൂടെ കൂട്ടിയില്ല..പക്ഷെ അപ്പോഴും ഒരു ചോദ്യചിഹ്നമായി നിന്നത് ടീനുചേച്ചി ആണ്.. അമ്മച്ചിയോടൊക്കെ നമ്മുടെ ഇഷ്ടത്തെ കുറിച്ച് മാത്രമേ പറഞ്ഞോളൂ.. അല്ലാതെ ടീനുചേച്ചി അതിൽ involved ആയതും നിങ്ങൾ പിരിഞ്ഞതുമൊന്നും അവർക്ക് അറിയില്ല..ചേച്ചിയെ ഞാൻ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടും കിട്ടിയിട്ടില്ല..പിന്നെ ചേച്ചി നാട്ടിൽ വന്നതിന് ശേഷമാണ് സംസാരിച്ച് ചേച്ചിയെയും കൂടെകൂട്ടിയത്.

എന്നുകരുതി ഞാനും ചേച്ചിയും ഇച്ചായനോട് പറഞ്ഞതൊന്നും എഴുതിതയാറാക്കിയത് അല്ലാട്ടോ..മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങൾ തന്നെയാ..അത്രക്ക് വേദനിച്ചിരുന്നു ഞാനും ചേച്ചിയുമൊക്കെ…അതിനിരട്ടി ഇച്ചായൻ വേദനിച്ചിട്ടുണ്ടെന്ന് അറിയാം… എങ്കിലും… ഒരുപക്ഷേ സത്യം ഒന്നും അറിയാതെ ഈ തൊട്ടാവാടി എന്തെങ്കിലും അവിവേകം കാണിച്ചിരുന്നെങ്കിലോ…” പറഞ്ഞ് പൂർത്തിയാക്കുന്നതിന് മുൻപ് അവളുടെ ചുണ്ടിന് മേൽ അവൻ വിരൽ വെച്ചു.

“ഒരു മരണത്തിനും എന്റെ പെണ്ണിനെ വിട്ടുകൊടുക്കില്ല..നിഴൽ പോലെ കൂടെയുണ്ടായിരുന്നു ഞാൻ..കൂടെ സംരക്ഷണകവചമായി ജെറിയുണ്ടെന്നുള്ള ഉറപ്പും..പിന്നെ ആ കണ്ണനിലുള്ള വിശ്വാസവും” അവൾ പ്രണയത്തോടെ അവനെ നോക്കി..അവൻ എന്തോ പറയാൻ വന്നതും പെട്ടെന്നെന്തോ ഓർത്തത് പോലെ അവൾ ബാഗ് തുറന്ന് ഒരു കുഞ്ഞ് ബോക്സിൽ നിന്നും അവന്റെ പൊൻകുരിശ് എടുത്തു.. ആൽബി എന്ത് പറയണമെന്ന് അറിയാൻ വയ്യാതെ ചിരിച്ചുകൊണ്ട് നിന്നതേ ഉള്ളു.

“ഇന്റർവ്യൂന് പോകുമ്പോൾ ഇച്ചന്റെ പൊൻകുരിശ് ഉണ്ടായിരുന്നെങ്കിൽ ധൈര്യം ആയേനേന്ന് ജെറിയോട് പറഞ്ഞത് ഞാനാ..പക്ഷെ ഇച്ചന്റെ പിറന്നാളിന്റെ അന്ന് തിരികെ വീട്ടിൽ എത്തിയപ്പോൾ അവൻ ഇത് കൈയിൽ വെച്ച് തരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.”

“മോഷ്ടിച്ചതാണല്ലേ???” “ഏയ്‌..അവന് നിലത്ത് കിടന്നു കിട്ടിയതാണെന്ന പറഞ്ഞത്” “മ്മ്മ് മ്മ്മ്..എങ്കിൽ നീ തന്നെ അത് ഈ മാലയിൽ ഇട്ടു താ” അവൻ ഒന്ന് കുനിഞ്ഞ് കൊടുത്തതും അമ്മു ആ മാലയിൽ പൊൻകുരിശ് കൊരുത്തു..അവളുടെ നിശ്വാസം നെഞ്ചിൽ പതിഞ്ഞതും ആൽബി അവളെ ഇടുപ്പിൽ പിടിച്ച് തന്നിലേക്ക് ചേർത്തു..വിറയ്ക്കുന്ന ചുണ്ടുകൾ അവൻ കൊതിയോടെ നോക്കി..അവയിലേക്ക് അടുത്തതും അമ്മു പിന്നിലേക്ക് മലർന്നു. “ഹർഷേട്ടൻ ചുംബിച്ച ചുണ്ടാണ്”

അത് കേട്ടതും കുറ്റബോധത്തോടെ ആൽബി അവളെ നോക്കി..അമ്മുവിനും ആകെ സങ്കടമായി..എന്നാൽ തൊട്ടടുത്ത നിമിഷം അവൻ അവളെ ഇറുകെ കെട്ടിപിടിച്ചു… വല്ലാത്തൊരു വാശിയോടെ അവൻ ആ അധരം തന്റേതുമായി കോർത്തു…എന്നാൽ ഒട്ടും വേദനിപ്പിക്കാതെ ശ്വാസം വിലങ്ങാതെ അവൻ ആ തേൻകണം നുകർന്നു…. “എന്റേതാണ്…എന്റേത് മാത്രം…”

അവളുടെ ചെവിയോരം അവനത് പറയുമ്പോൾ തിരികെയൊരു കൂർത്തനോട്ടമാണ് അവൾ നൽകിയത്.. കള്ളചിരിയോടെ അവൻ വീണ്ടും അവളുടെ അടുത്തേക്ക് വന്നതും ഫോൺ റിങ് ചെയ്തു..അവൻ അത് അറ്റൻഡ് ചെയ്തതും അമ്മു ബാൽക്കണിയിലേക്ക് ഇറങ്ങി. കാൾ കട്ട്‌ ആക്കി അവൻ വരുമ്പോൾ റെയിലിൽ പിടിച്ച് പുറത്തേക്ക് നോക്കി നില്പുണ്ട് പെണ്ണ്..പിന്നിലൂടെ ചെന്ന് അവളെ ചേർത്ത് പിടിച്ചു..ഒന്ന് പിടഞ്ഞെങ്കിലും അമ്മുവിന്റെ ചുണ്ടിൽ ചെറുപുഞ്ചിരി ഉണ്ടായിരുന്നു.മുടി വകഞ്ഞ് മുന്നിലേക്കിട്ട് നഗ്നമായ പിൻകഴുത്തിൽ അവൻ ചുണ്ട് ചേർത്തു.

“ഇച്ചാ…” “പറയടി പെണ്ണേ…” “എനിക്കൊരു പാട്ട് പാടി തരുമോ??” അവൻ അവളുടെ സൈഡിലായി റെയിലിൽ ചാരി കൈകെട്ടി അവളെ നോക്കിനിന്നു. “പറ്റില്ലേ???” അവളുടെ കഴുത്തിനു പിന്നിലൂടെ കൈയിട്ട് അവൻ അവളെ തനിക് അഭിമുഖമായി നിർത്തി.. 🎶ഓരോ ദേവലോകം നിന്‍ കണ്ണെഴുത്തിലറിയാം… കാതില്‍ ചൊന്ന കാര്യം, ഒരു കാവ്യമായി മൊഴിയാം… പാതി മയങ്ങും വേളയിലാരോ, പാദങ്ങള്‍ പുല്‍കിയോ… മാധവമാസം വന്നു വിളിച്ചാല്‍, ആരാമം വൈകുമോ… ഒന്നായ്‌ തീരുവാന്‍ നമുക്കിനി സമ്മതം…🎶

ചെറുചിരിയോടെ തലതാഴ്ത്തി നിന്നതും ആൽബി അവളുടെ മുഖം പിടിച്ചുയർത്തി. അവന്റെ നോട്ടം നേരിടാനാകാതെ അവൾ മിഴികൾ നാലുപാടും പായിച്ചു..കഴുത്തിന് പിന്നിൽ ഇക്കിളിപെടുത്തി അവൻ അവളുടെ താടിത്തുമ്പിൽ ചുംബിച്ചു.. മുഖം തെല്ലുയർത്തി ഉമിനീർ വിഴുങ്ങിയവളുടെ നീണ്ട കഴുത്തിൽ തെളിഞ്ഞ നീലഞരമ്പുകൾ അവൻ കുറുമ്പൊടെ നോക്കി.. പിന്നെയാ കഴുത്തിൽ ചുറ്റി ഉമ്മ വെച്ചു.

മൃദുവായി അവന്റെ നെഞ്ചിൽ തള്ളിക്കൊണ്ട് അവൾ പിറകിലേക്ക് നടന്നു മുറിയിൽ കയറി.ഇരുകൈയും അവളുടെ ഇടുപ്പിൽ വെച്ച് അവനും ഒപ്പം നടന്നു.. നക്ഷത്രതിളക്കമുള്ള അവളുടെ കണ്ണിലായിരുന്നു അവന്റെ നോട്ടം..ആ പ്രണയാഴങ്ങൾ അവന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂട്ടി.

“”വേദനിപ്പിച്ചത്തിനും ഒരുമിച്ചുണ്ടാകേണ്ട മൂന്ന് വർഷം കളഞ്ഞതിനും എല്ലാം പകരമായിട്ട് ഞാൻ പ്രണയിച്ചോട്ടെ… സ്വന്തമാക്കിക്കോട്ടെ എന്റെ പെണ്ണിനെ” അവളിൽ തെളിഞ്ഞ നാണത്തിന്റെ പുഞ്ചിരി സമ്മതമായി കണ്ട് അവൻ ഒന്നുകൂടി അവളിലേക്ക് നടന്നടുത്തതും പെണ്ണ് കട്ടിലിലേക്ക് വീണിരുന്നു..അവന്റെ ശ്വാസോച്ഛ്വാസം മുഖത്ത് പതിഞ്ഞതും അവൾ കണ്ണ് തുറന്നുനോക്കി.ഒരു നിശ്വാസത്തിനപ്പുറം തന്റെ ഇച്ചനെ കണ്ടതും അവളുടെ മിഴികൾ കൂമ്പിയടഞ്ഞു.. നെറ്റിയിലും മൂക്കിൻത്തുമ്പിലും ഇരുകവിളിലും അവൻ മാറി മാറി ചുംബിച്ചു. അവന്റെ മുടിയിഴകളെ കോർത്തുവലിച്ച് അവരുടേത് മാത്രമായ ലോകം അവളും ആസ്വദിച്ചു.. അത്രമേൽ പ്രണയത്തോടെ…

ചുണ്ടും കൈവിരലുകളും ശരീരത്തിലെ ഓരോ അണുവിലും സ്പർശിച്ച് അവളിലെ പെണ്ണിനെ ഉണർത്തികൊണ്ടേയിരുന്നു. കിതപ്പും നിശ്വാസങ്ങളും അവന്റെ പ്രണയത്തിന്റെ തീവ്രത വർധിപ്പിച്ചു.മെല്ലെ അവളിലേക്ക് അലിഞ്ഞുചേരാൻ അവൻ തയാറായി…വേദനയാൽ അവളൊന്ന് പിടഞ്ഞു. തൊണ്ടക്കുഴിയോളം എത്തിയ നിലവിളി ഒരു ആർത്തനാദമായി പുറത്തേക്ക് വന്നതും അവളുടെ അധരങ്ങൾ അവൻ തന്റേതുമായി കോർത്തു.നോവ് കടിച്ചമർത്തി കണ്ണിറുക്കിയടച്ച് കിടക്കുന്നവളെ ഒരുവേള അവൻ നോക്കി. ചെന്നിയിലൂടെ ഒഴുകുന്ന കണ്ണുനീർ അവന്റെ വികാരചൂടിനെ തണുപ്പിച്ചു. ഇരുകണ്ണുകളിലും ഉമ്മ വെച്ച് അവളുടെ നെറുകയിൽ അവൻ ചുണ്ടുചേർത്തു.

“വേണ്ട..മനസ്സുകൊണ്ടും ശരീരം കൊണ്ടും നീയിതിന് തയാറായിട്ട് മതി. ഞാൻ കാത്തിരുന്നോളാം.” തന്നിൽ നിന്നടർന്ന് മാറാൻ ശ്രമിക്കുന്നവനെ അവൾ തടഞ്ഞു. കണ്ണുകൾ തമ്മിൽ ഇടഞ്ഞതും അവന്റെ ചുണ്ടിൽ അവൾ ചുംബിച്ചു… സമ്മതമെന്നോണം… തന്റെ പാതിയാൽ പൂർണയാകാൻ അവളും കൊതിക്കുന്നത് പോലെ….

അധരങ്ങളിൽ നിന്നും നാവിലേക്ക് ആ പ്രണയം അലിഞ്ഞുചേർന്നതും ആവേശത്തോടെ അവൻ അവളിലേക്ക് ആഴ്ന്നിറങ്ങി… ഒടുവിൽ ഒരു കിതപ്പോടെ അവളുടെ മാറിലേക്ക് വീഴുമ്പോൾ ഇരുകൈകളാൽ അവൾ അവനെ ചേർത്തുപിടിച്ചു… നെറ്റിയിൽ പതിഞ്ഞ ചുണ്ടിന്റെ നനവിൽ അവൻ ഉറക്കത്തിലേക്ക് വീണു.വികാരചൂടിലും തന്റെ പ്രാണന്റെ വിയർപ്പിനാൽ കുതിർന്ന ശരീരത്തിന്റെ കുളിരിൽ അവളും നിദ്രയെ പുൽകി….