രചന – വൈദേഹി വൈഗ
“അമ്മേ… ഞാനിറങ്ങുവാണെ….. “”ആ മോളെ…. കുഞ്ഞനുണ്ടോ ഒന്നിച്ചു…””ഇല്ലമ്മേ… അവൻ നേരത്തേ പോയി.. ഇനിയും നിന്നാൽ ബസ് അതിന്റെ പാട് നോക്കി പോവും എന്നറിയുന്നത് കൊണ്ട് ഞാൻ വീട്ടിൽ നിന്നും പെട്ടെന്നിറങ്ങി….കോളേജിൽ എത്തിയപ്പോഴേക്കും ക്ലാസ്സ് തുടങ്ങിയിരുന്നു..ഹരി മാഷിന്റെ ബോറൻ ക്ലാസും കേട്ടു നല്ല കിളിപോയ അവസ്ഥയിൽ ഇരിക്കുകയായിരുന്നു…
അതിനിടയിലാണ് പ്യുണായ ദിവാകരേട്ടൻ കയറി വന്നത്…സാർ.. മനോമിയെ പ്രിൻസിപ്പൽ വിളിക്കുന്നു..”ഏഹ് എന്നെയോ.. യെന്തിന്… എന്റെ പളനി മുരുകാ.. കാത്തോണേ…”മെ ഐ കം ഇൻ സാർ… “”യെസ് കം ഇൻ…. “പ്രിൻസിപ്പൽ ന്റെ റൂമിലുള്ള ആൾക്കാരെ ഒക്കെ കണ്ടപ്പോ എന്തോ പന്തികേട് തോന്നി…രണ്ടു പോലീസുകാർ പ്രിൻസിക്ക് എതിരെ ഉള്ള കസേരയിൽ ഇരിക്കുന്നുണ്ട്… കോളേജിലെ പാർട്ടി പ്രവർത്തകരായ വിനോദേട്ടനും രഞ്ജിത്തേട്ടനും റൂമിലുണ്ട്…
“സാർ എന്നേ വിളിപ്പിച്ചത്…?”ഉള്ളിലെന്തോ വല്ലാത്തൊരു ഭയം പിടിപെട്ടു തുടങ്ങിയിരുന്നു…സീ മനോമി.. ഇവർ ഇവിടുത്തെ സ്റ്റേഷനിലെ പോലീസുകാരണ്.. ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇവരു വന്നിരിക്കുന്നത്… ബാക്കി കാര്യങ്ങൾ ഇവര് പറയും… “സാർ എന്താ കാര്യം.. എന്റെ പേരിൽ കേസ് വരാൻ മാത്രം ഒന്നും….. “ഉള്ളിലെ പരിഭ്രമം പുറത്ത് കാണിക്കാതെ എതിരെ ഇരിക്കുന്ന ആ പോലീസുകാരോട് ഞാൻ അത്രയും ചോദിച്ചു…ഈ കഴിഞ്ഞ കളക്ടറേറ് മാർച്ചിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി നിങ്ങൾ അറിഞ്ഞിട്ടുണ്ടാവുമല്ലോ…. “”അറിഞ്ഞിരുന്നു… അതും ഞങ്ങളും തമ്മിൽ… “ചോദ്യം രഞ്ജിത്തേട്ടന്റെ വക ആയിരുന്നു…”ആ സംഭവം കേസ് ആയിട്ടുണ്ട്… അതിന്റെ പേരിൽ ഈ കോളേജിലെ അറിയപ്പെടുന്ന പ്രവർത്തകർ എന്ന നിലയിൽ നിങ്ങളെ മൂന്നു പേരെയും ഒന്ന് വിശദമായി ചോദ്യം ചെയ്യണം…”അവിടെ ഇരുന്ന പോലീസുകാരിൽ ഒരാൾ കാര്യം വ്യക്തതയോടെ പറഞ്ഞു തന്നു….
“സാർ… അന്നത്തെ ആ കളക്ടറേറ് മാർച്ചിൽ ഈ കോളേജിലെ നമ്മള് മൂന്നു വിദ്യാർത്ഥികൾ മാത്രമായിരുന്നില്ലല്ലോ … ഈ ഏരിയയിൽ ഉള്ള മുഴുവൻ കോളേജിൽ നിന്നും സ്കൂളിൽ നിന്നും കുട്ടികൾ ഉണ്ടായിരുന്നു.. പിന്നെ എന്തുകൊണ്ട് ഞങ്ങൾ മൂന്നു പേര് മാത്രം… “പതറാതെ ഞാനതു കുറച്ചു കനത്തിൽ തന്നെ പറഞ്ഞപ്പോൾ അത്രയും നേരം ശാന്തമായി ഇരുന്ന പോലീസുകാരുടെ മുഖഭാവം മാറുന്നത് എനിക്ക് വെക്തമായി കാണാമായിരുന്നു….കുട്ടി..അതികം സംസാരം ഒന്നും വേണ്ട… നിങ്ങളേം കൂട്ടി സ്റ്റേഷനിലേക് ചെല്ലാനാണ് എസ് ഐ സാർ പറഞ്ഞിരിക്കുന്നത്.. അത് കൊണ്ട് പോവാം… “പ്രിൻസിയുടെ റൂമിൽ നിന്നും ഇറങ്ങി അവരോടൊപോവും പുറത്തേക്കു നടക്കുമ്പോൾ കോളേജിലെ ആയിരക്കണക്കിന് കണ്ണുകൾ ഞങ്ങൾക്ക് നേരെ ആയിരുന്നു…ഇല്ല.. ഞാൻ പേടിക്കില്ല.. അല്ലെങ്കിൽ ഞാനെന്തിന് പേടിക്കണം.. താൻ ഒരു തെറ്റും ചെയ്തിട്ടില്ല… അത് എന്നേക്കാൾ നന്നായി എസ് ഐ സർ നും അറിയാം.. എന്നിട്ടും എന്തിനു എന്നേ വിളിപ്പിച്ചു…അച്ഛനെയും അമ്മയെയും ഓർക്കുമ്പോൾ നെഞ്ചു പൊട്ടുന്ന പോലെ തോന്നുന്നു…”സാർ… ഞങ്ങളു മാത്രം കൂടെ വന്നാൽപ്പോരേ.. മനോമിയെ ഇതിലേക്ക് വലിച്ചിഴക്കണോ … അവളെ ജീപ്പിൽ കയറ്റി കൊണ്ട് പോയാൽ… “”എന്നാ പിന്നെ ഇവൾക്ക് എ സി ക്കാർ അക്കാടോ…. “വിനോദേട്ടന്റെ ആ ചോദ്യത്തിന് ഒരു പോലീസുകാരൻ കൊടുത്ത മറുപടി..പോലീസ് വാഹനത്തിൽ കയറുമ്പോൾ കോളേജ് മൊത്തം ഇളകി മറിയുകയായിരുന്നു…
*****
സ്റ്റേഷനിൽ എത്തി…എസ് ഐ വരുന്നുണ്ട്… ക്യാബിനിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടിട്ടും എനിക്ക് പ്രതേകിച് ഭാവവ്യത്യാസം ഒന്നും ഉണ്ടായില്ല.. ഇത് നേരത്തെ പ്രതിക്ഷിച്ചതാണല്ലോ….”എന്തിനാ മൂന്നു പേരെയും വിളിച്ചതെന്ന് മനസിലായല്ലോ… “”ഞങ്ങളെന്താ ചെയ്തത് രഞ്ജിത്തേട്ടനായിരുന്നു ചോദിച്ചത്…”നിങ്ങളു പ്രതേകിച്ചൊന്നും ചെയ്തില്ല… പേടിക്കാനും ഒന്നും ഇല്ല… കുത്തിയ ആളെ നമ്മുടെ കൈയ്യിൽ കിട്ടിയിട്ടുണ്ട്… നിങ്ങളുടെ പേര് ഈ സംഭവത്തിൽ ഉള്ളത് കൊണ്ട് വിളിപ്പിച്ചു… ഒപ്പിട്ടിട്ടു നിങ്ങള്ക്ക് പോവാം “വരുൺ സാറിന്റെ ആ സംസാരം എനിക്ക് തീരേ പിടിച്ചില്ല…. എത്ര നിസാരം ആയിട്ടാണ് സാർ ഇത് പറഞ്ഞത്… ഒപ്പിട്ടിട്ടു ഞങ്ങളു തിരിച്ചു പോയിക്കോളാം… പക്ഷെ ഞങ്ങൾക്കേറ്റ അപമാനത്തിനു എന്ത് പരിഹാരമാണ് സാർ ഉദ്ദേശിക്കുന്നത്…. ”
” ഓപ്പിട്ടാൽ അപ്പൊ തന്നെ പോവാം എന്ന് പറഞ്ഞതിനു താൻ എന്തിനാ ഒച്ചവെക്കുന്നെ…”ഒച്ചവെക്കും സാർ… പ്രതേകിച്ചു യാതൊരു കരണവയും ഇല്ലാതെ എത്രയോ ആൾക്കാരുടെ മുന്നിൽ വച്ചു ജീപ്പിൽ കയറ്റി കൊണ്ട് വന്നപ്പോൾ.. ഒന്നും ചെയ്തില്ലെങ്കിലും ഞങ്ങൾ പലർക്കും മുന്നിൽ പ്രതികളായി…. ഞങ്ങളുടെ ആത്മാഭിമാനത്തിനു ഏറ്റ ഈ മുറിവ് എങ്ങനാണ് സാർ അത്ര പെട്ടന്ന് ഇല്ലാതാവുന്നത്…. “ഷട്ട്അപ്പ്…. ഇത് പോലീസ് സ്റ്റേഷൻ ആണു.. അല്ലാതെ ചന്ത അല്ല ഇങ്ങനെ കിടന്നു ഒച്ചവെക്കാൻ…ഇതുവരെ കാണാത്തൊരു മുഖം ആയിരുന്നു ഇപ്പൊ വരുൺ സാറിന്റേത്… കണ്ടപ്പോഴൊക്കെയും ചിരിച്ചു കൊണ്ട് മാത്രം തന്നെ സമീപിച്ചിരുന്ന വരുൺ സാറിന്റെ ഈ പെരുമാറ്റം എനിക്ക് പെട്ടന്ന് ഉൾകൊള്ളാൻ ആയില്ല….
“കാര്യം പറയുമ്പോൾ പറയുന്ന ആളുടെ മെക്കിട്ടു കയറിയിട്ട് ഒരു കാര്യവും ഇല്ല സാറേ.. ഞങ്ങളെ പോലുള്ള പാവങ്ങൾക്കും ഇവിടെ ജീവിക്കണം….”ടി…. “അവിടെ നിന്നൊരു വനിതാ പോലീസ് എനിക്ക് നേരെ കയ്യോങ്ങി…. പക്ഷെ വരുൺ സാർ അത് തടഞ്ഞു….”സ്മിതാ… ഡോണ്ട് റിപീറ് ഇറ്റ്.. ഓക്കേ…. “കലിപ്പിച്ചു കൊണ്ട് വരുൺ സാർ അത് ആ വനിതാ പോലീസിനോട് പറഞ്ഞപ്പോൾ എന്തോ ഉള്ളിൽ ഉണ്ടായ ദേഷ്യം കുറച്ചു കുറഞ്ഞ പോലെ…”ഒപ്പിട്ടിട്ടു നിങ്ങള്ക്ക് പോവാം…. ഇനി ഇവിടെ നിൽക്കണം എന്നില്ല.. “ഇതും പറഞ്ഞു സാർ അകത്തേക്ക് പോയി..
അവിടെ ഉണ്ടായിരുന്ന മറ്റൊരു പോലീസുകാരൻ കാണിച്ചു തന്ന ബുക്കിൽ ഒപ്പിട്ടിട് ഞങ്ങൾ പോകാൻ ഇറങ്ങി…എന്തോ അവിടുന്ന് ഇറങ്ങുമ്പോൾ മനസിന് വല്ലാത്ത കുറ്റബോധം… അവര് അവരുടെ ഡ്യൂട്ടി ആണു ചെയ്തത്.. അനാവശ്യമായി താൻ ആണു ചൂടായത്.. വേണ്ടിയിരുന്നില്ല…
“മനോമി… ഒന്ന് നിന്നെ… “തിരിഞ്ഞു നോക്കിയ ഞാൻ ഒന്നു ഞെട്ടി…വരുൺ സാർ… ഈശ്വരാ.. പെട്ടല്ലോ…താൻ എന്താ നിന്ന് പരുങ്ങുന്നത്… കുറച്ചു മുന്നേ ഇങ്ങനൊന്നും ആയിരുന്നില്ലലോ… ആ.. അത്… മം.. താനിവിടെ നിക്ക്.. ഞാനിപ്പോ വരാം… വല്ലാത്തൊരു അവസ്ഥയായല്ലോ… ഇങ്ങേരിതെങ്ങോട്ട് പോയതാ… വിചാരിച്ചു കഴിഞ്ഞില്ല.. അപ്പഴേക്കും പുള്ളി ബൈക്കും എടുത്തു വന്നു..”മനോമി.. കയറു… “”കയറാനോ.. എങ്ങോട്ടേക്ക്… “ഇങ്ങേരു എന്തിനാ എന്നോട് കയറാൻ പറയുന്നേ…”നിന്നോട് കയറാനല്ലേ പറഞ്ഞത്… “എങ്ങോട്ടേക്കാ.. അത് ആദ്യം പറ… “നിന്റെ വീട്ടിലേക്ക്…. “

by