പ്രണയമംഗല്യം…. 11
പ്രണയമംഗല്യം 💞
രുദ്രന്റെ നെഞ്ചിൽ സുഖമായൊരു ഉറക്കം കഴിഞ്ഞു തനു ഉണർന്നു.
നേരെയിരുന്നപ്പോഴാണ് താൻ രുദ്രന്റെ നെഞ്ചിലായിരുന്നു ഇതുവരെ കിടന്നതെന്നും. കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങിയെന്നും തന്നെ നിർത്താതെ തലോടുന്നുണ്ടായിരുന്നെന്നും ഓർത്തത്.
അവനും ചാരിയിരുന്നുറങ്ങുവാണ്.
കൈകൾ ഒന്ന് തന്റെ തലയിലും മറ്റൊന്ന് വയറ്റിലുമാണ്.
ആലസ്യത്തിൽ എപ്പോഴോ മറച്ചിരുന്ന ഷോൾ സ്ഥാനം മാറി ദേഹത്തുനിന്നും മാറിയിരുന്നു. അതിനാൽ തന്നെ അവളുടെ വയറ്റിലായിരുന്നു അവന്റെ കരങ്ങൾ ഇരുന്നത്.
ഉരുക്ക് പോലെയുള്ള ശരീരത്തിൽ ഒരു പൂവിന്റെ നൈർമല്യം പോലെ തനു കിടന്നത് കള്ള ഉറക്കത്തിലൂടെ അവൻ മനസ്സിലാക്കി.
അവൾ ഉണർന്നു ദേഹത്തു നിന്നും മാറിയപ്പോൾ തന്നെ അവനും ഉണർന്നിരുന്നു.
പക്ഷേ അവൾ എന്തു ചെയ്യുകയാണ് എന്നറിയാൻ കള്ള ഉറക്കം നടിച്ച് അവൻ അവിടെ കിടന്നു.
നേരെ ഇരുന്നവൾ അവനെ സാകൂതം വീക്ഷിച്ചു.
ഷർട്ടിന്റെ ബട്ടൻസ് രണ്ടെണ്ണം ഊരി ഇട്ടിരുന്നതിനാൽ അവന്റെ ദൃഢമായ രോമങ്ങൾ തിങ്ങി നിറഞ്ഞ നെഞ്ചും അവൾക്ക് കാണാൻ കഴിഞ്ഞു.
ഒരു നിമിഷം അവിടേക്ക് ചായാൽ അവളുടെ മനസ്സ് ഒന്ന് വെമ്പി.
അവിചാരിതമായി കിട്ടിയ സ്വത്താണ് രുദ്ര എങ്കിലും ഇന്ന് അവൾക്കവൻ അവളുടെ ജീവനാണ്.
പറയാതെ പരസ്പരം അറിയുന്ന ഒരു പ്രണയം അവരിൽ മൊട്ടിട്ടിരുന്നു.
അത് പലപ്പോഴും അവരുടെ കണ്ണുകളാൽ അവർക്ക് പരസ്പരം മനസ്സിലാക്കാനും കഴിഞ്ഞിരുന്നു.
ബാംഗ്ലൂർക്ക് പോയ ദിവസങ്ങളിൽ ഉള്ള വീഡിയോ കോലുകളിലൂടെയും ലോക്കൽ കോളുകളിലൂടെയും അവരുടെ പ്രണയം അവർ പറയാതെ പറഞ്ഞിരുന്നു.
അതിന്റെ പൂർത്തീകരണം എന്നോണം ആയിരിക്കണം രുദ്രന് നാട്ടിലേക്ക് വരാൻ അതിയായ സന്തോഷം ഉണ്ടായിരുന്നു.
പക്ഷേ അത് ആക്സിഡന്റ് രൂപത്തിൽ അവരെ തട്ടിമാറ്റി എങ്കിലും മുമ്പോട്ടുള്ള ദിവസങ്ങളിൽ ഒക്കെ അവർ അവരുടെ പ്രണയം പറയാതെ അറിയിച്ചിരുന്നു.
എന്നിട്ടും പൂർണ്ണമായൊരു ഒത്തുചേരലിന് അവർക്കെന്തോ തടസ്സം ഉള്ളതുപോലെ….
പിന്നെയും ഒന്നും ആലോചിക്കാൻ നിൽക്കാതെ അവൾ ബാത്റൂമിലേക്ക് നടന്നു.
തിരികെ ഇറങ്ങാൻ നേരമാണ് ബെഡിൽ എഴുന്നേറ്റിരിക്കുന്ന രുദ്രനെ കാണുന്നത് അപ്പോഴാണ് അവൾക്ക് മനസ്സിലായത് താൻ ഷോൾ എടുത്തില്ലെന്നും പുറംതൊട്ട് വയറിന്റെ ഭാഗം വരെയും കാണാമെന്നും.
മുന്നോട്ട് ഒരു അടിപൊളി പോലും വയ്ക്കാതെ ബാത്റൂമിന്റെ വാതിലിൽ തന്നെ നിൽക്കുന്നവളെ കണ്ട് തിരിഞ്ഞു നോക്കിയാൽ രുദ്രൻ ഒരു നിമിഷം ഒന്നാലോചിച്ചു പിന്നീട് എന്തോ മനസ്സിലായത് പോലെ ആ റൂമിലെ കബോർഡ് തുറന്ന് ഒരു കവർ ബെഡിൽ തിരിഞ്ഞു നോക്കാതെ അവൻ ഫോണുമായി റൂമിൽ വെളിയിലേക്ക് പോയി.
കതകടയുന്ന സൗണ്ട് കേട്ടതും തനുവേഗം ഓടി ബെഡിനരികിലേക്ക് വന്നു.
അവിടെ ഒരു കവറിൽ ഒരു ടോപ്പും പാന്റും അടിവസ്ത്രങ്ങളും ഉണ്ടായിരുന്നു.
കതക് ക്ലോസ്ഡ് ആണെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അവൾ വന്ന് ആ വസ്ത്രങ്ങൾ ധരിച്ചു.
ശേഷം മുൻപ് ഇട്ടിരുന്ന വസ്ത്രത്തിന്റെ മുകൾഭാഗം ഒന്നുകൂടി നോക്കി. അപ്പോളാണ് അവൾക്ക് മനസ്സിലായത് സ്റ്റിച്ച് വിട്ടതല്ല, അതിനു തൊട്ടടുത്തു കൂടി മൂർച്ചയുള്ള എന്തോ ഒന്നു കൊണ്ട് വരഞ്ഞത് പോലെ തോന്നി.
ബ്ലേഡ് കൊണ്ട് വരഞ്ഞിരിക്കുകയായിരുന്നു.
ആരായിരിക്കും തന്നോട് ഈ ചതി ചെയ്തത്?
ഒരു നിമിഷം അവൾ ആലോചിച്ചു സ്റ്റിച്ച് വിടുന്നതിന് ശേഷം സ്ത്രീകളുമായി സ്റ്റേജിലേക്ക് കയറിയതും അവരെല്ലാം തന്നെ പുണർന്നതും അപ്പോഴൊന്നും കുഴപ്പമില്ലായിരുന്നു.
പിന്നീട് കരുണയും തന്റെ ഇരട്ട സഹോദരിയും തന്നെ കാണാൻ വന്നതും അവരും ഒന്ന് പുണർന്നു മാറിയത് തനുവിന്റെ ഓർമ്മയിൽ വന്നു.
ഒരു നിമിഷം അവൾ ഞെട്ടിപ്പോയി കരുണയാണോ അതോ ചിന്മയിയോ ?
നീയിതെന്തുവാ ഇതും പിടിച്ചോണ്ട് നിൽക്കുന്നെ?
ചുരിദാറിന്റെ ടോപ്പ് ഉയർത്തിപ്പിടിച്ച് നിന്ന് എന്തോ ആലോചിക്കുന്നവളെ കണ്ട് അടുത്തേക്ക് വന്ന മാധു തനുവിനെ തട്ടി വിളിച്ചു.
സ്റ്റിച്ച് വിടുന്നതിന് ശേഷം സ്ത്രീകളുമായി സ്റ്റേജിലേക്ക് കയറിയതും അവരെല്ലാം തന്നെ പുണർന്നതും അപ്പോഴൊന്നും കുഴപ്പമില്ലായിരുന്നു.
പിന്നീട് കരുണയും തന്റെ ഇരട്ട സഹോദരിയും തന്നെ കാണാൻ വന്നതും അവരും ഒന്ന് പുണർന്നു മാറിയത് തനുവിന്റെ ഓർമ്മയിൽ വന്നു.
ഒരു നിമിഷം അവൾ ഞെട്ടിപ്പോയി കരുണയാണോ അതോ ചിന്മയിയോ ?
തനു തന്റെ സംശയം അതുപോലെ മാധുവിനോട് പറഞ്ഞു.
അവളും കേട്ട വാർത്തയിൽ തറഞ്ഞു നിന്നു.
ഇത് ആരോ മനഃപൂർവം ചെയ്തതാണെല്ലോടി….?
അതേ മാധു, രണ്ടുപേരിൽ ആരാണെന്ന് മാത്രം അറിയില്ല…. ഒന്നുറപ്പായി. എന്റെ ഡ്രസ്സ് ഇത്രയും ടൈറ്റ് ആക്കിയതും ഇവരിൽ ആരെങ്കിലും ആയിരിക്കും.
ആരായാലും ഇന്നിത് അറിയണം.
തനുവിനെ കാക്കാതെ മാധു ഡ്രസ്സ് മായി അപ്പുറത്തെ റൂമിലേക്ക് ഓടിപ്പോയി.
തനുവിന് അവളെ ഒന്ന് തടഞ്ഞു നിർത്തുവാൻ ഉള്ള സമയം പോലും കിട്ടിയില്ല.
അവൾക്ക് പുറകെ തനുവും അവളുടെ പുറകിനു പാഞ്ഞു. പക്ഷേ, അവൾ എത്തുന്നതിനു മുമ്പേ മാധു ആ ഡ്രസ്സ് രുദ്രനേയും ശിവയേയും കാണിച്ചിരുന്നു.
അവരുടെ കൂടെ നരേന്ദ്രനും ഉണ്ടായിരുന്നു മുഖം ഗൗരവത്താൽ മൂടി എന്തൊക്കെയോ ആലോചിച്ചുകൊണ്ട് പരസ്പരം നോക്കി ശേഷം നരേന്ദ്രനോട് എന്തോ പറഞ്ഞുകൊണ്ട് ഹാളിൽ നിന്നും അമ്മമാർ ഇരിക്കുന്ന മുറിയിലേക്ക് ചെന്നു.
അവിടെയായിരുന്നു പെൺകുട്ടികളും ഉണ്ടായിരുന്നത്.
എന്തായാലും നമ്മുടെ കുടുംബത്തിലെ മരുമകളോട് കാണിച്ച ഈ നെറുകേടിന് ഞങ്ങൾ അവരെ ശിക്ഷിക്കാൻ പോവുകയാണ്.
ആരാ ഇത് ചെയ്തത് നിനക്ക് മനസ്സിലായോ?
ആളെ കിട്ടിയിട്ടുണ്ട്. പിന്നെ, തനുവിന്റെ ഡ്രസ്സ് ടൈറ്റ് ആക്കിയതും ഒപ്പം സ്റ്റിച്ച് വിടുന്ന ഒരു പ്രശ്നമുണ്ടായിരുന്നു. പക്ഷേ, സ്റ്റിച്ച് അല്ല അമ്മേ പോയത് പകരം തൊട്ടടുത്തു കൂടി മൂർച്ചയുള്ള എന്തോ ഒരു സാധനം കൊണ്ട് വരഞ്ഞതാണ്.
ചെയ്തയാളെ എന്തായാലും കയ്യിൽ കിട്ടിയിട്ടുണ്ട്. എന്നാലും കുറച്ചു ക്ലാരിഫിക്കേഷൻ വേണമല്ലോ?
അതു വേണം അത് എന്തായാലും വേണം എന്റെയും എന്റെ കുടുംബത്തിന്റെയും നല്ലൊരു ദിവസമാണ് ചെയ്ത വ്യക്തി നശിപ്പിച്ചു കളഞ്ഞത്. എന്റെ മരുമകളുടെ മാനം അവർ അറിഞ്ഞുകൊണ്ട് നശിപ്പിക്കാൻ ശ്രമിച്ചത്.
രുദ്ര ശിവ എത്രയും വേഗം ഇതിന്റെ നടപടിയെടുക്കണം. പോലീസ് കേസ് എങ്കിൽ പോലീസ് കേസ് പോലീസിലും അറിയിച്ചേക്ക് ഒരിക്കലും ഇനി ഇത് ആവർത്തിക്കരുത്.
അത് അമ്മേ ഇത് ചിലപ്പോൾ ഒരു ലേഡിയാണ് ചെയ്തതെങ്കിലോ ?
ഒരു കുഴപ്പവുമില്ല മോനേ ആര് ചെയ്താലും മേലാൽ ഈ പ്രവർത്തി ചെയ്യരുത്. ഒരു പെണ്ണാണ് ഇത് ചെയ്തെങ്കിൽ അവൾക്ക് എങ്ങനെ മനസ്സ് തോന്നി മറ്റൊരു പെണ്ണിന്റെ സ്ത്രീത്വമാണ് കളങ്കപ്പെടുത്താൻ ശ്രമിച്ചത്. ഇത്രയും ഉന്നതരുടെ മുന്നിൽ എന്റെ മരുമകൾക്ക് ഇങ്ങനെ ഒരു അവസ്ഥ വരുത്തിയവളെ എങ്ങനെയും ശിക്ഷിക്കണം. നീ ആരാണെന്നുവെച്ചാൽ പറഞ്ഞോളൂ കുട്ടി.. നമുക്ക് ബാക്കി കാര്യങ്ങൾ ചെയ്യാം.
വേണ്ട അമ്മേ ആരായാലും എനിക്കത് ആരാണെന്ന് അറിയേണ്ട ആവശ്യമില്ല. കാരണം ചെയ്തത് എനിക്ക് അത്രയും പ്രിയപ്പെട്ടവർ ആണെങ്കിൽ ഒരുപക്ഷേ എനിക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. എനിക്ക് മാത്രമല്ല ചെയ്ത ആളെ സംബന്ധിച്ചിട്ടുള്ള ബാക്കിയുള്ളവർക്കും അതൊരു തിരിച്ചടിയായിരിക്കും . എനിക്ക് മനസ്സിലായി ആരായിരിക്കും ഇത് ചെയ്തതെന്ന്. പക്ഷേ എന്റെ ഡ്രസ്സ് ടൈറ്റ് ആക്കിയതും എന്റെ ഡ്രസ്സിൽ അത്രയും വലിയ ഒരു കീറൽ ഉണ്ടാക്കിയതും ഒരാൾ അല്ല. അത് എനിക്ക് ഉറപ്പാണ് ഇത് രണ്ടും ചെയ്തത് രണ്ടുപേരാണ്. സാരമില്ല,എനിക്ക് മനസ്സിലായി ഞാൻ ചെയ്തത് ഏറ്റവും വലിയ തെറ്റാണ്. കാരണം ഞാൻ വിശ്വസിച്ചും സ്നേഹിച്ചും പോയിരുന്നു. എനിക്കറിയേണ്ട അമ്മേ ആരാ ചെയ്തത് എന്ന്. അവർക്കുള്ള കൂലി ദൈവം കൊടുത്തോളും. കർമ്മ എന്നൊരു കാര്യമുണ്ടല്ലോ അതിൽ വിശ്വസിക്കുന്ന ആളാണ് ഞാൻ.
അത് മോളെ എന്നാലും അറിയണ്ടേ ആരാണ് എന്റെ കുട്ടിയോട് ഇത്രയും വലിയ ചതി ചെയ്തത് എന്ന്.
എനിക്കൊരു സൂചനയുണ്ട്. അത്…..അത് ശരിയാണെന്ന് തന്നെയാണ് എന്റെ മനസ്സ് പറയുന്നത്. അതുകൊണ്ട് അതിനെക്കുറിച്ച് അന്വേഷിച്ചു പോകണ്ട.
ദേവേട്ടാ എന്റെയും മാധുവിന്റെയും വീട്ടുകാരെ തിരിച്ച് തറവാട്ടിലേക്ക് എത്തിക്കാമോ?
മ്മ്….ശരി അങ്കിൾ വരു നമുക്ക് പോകാം.
അരുന്ധതി പറഞ്ഞതിനെ തനു ആദ്യമായി എതിർത്തു.
എങ്കിലും മോളെ നമുക്ക് അറിയേണ്ടേ?
വേണ്ട അച്ഛാ നമുക്കറിയേണ്ട അവർക്കുള്ളത് ദൈവം കൊടുക്കും.
നീയാര് ദൈവത്തിന്റെ ഓമന പുത്രിയോ…?
തിരിച്ചു പോകാൻ നേരം ചിന്മയി തനുവിന്റെ കാതിൽ വന്നു ചോദിച്ചു.
ദേവേട്ടാ… ഒന്നിങ്ങു വന്നേ…
അവൾക് മറുപടി കൊടുക്കുന്നതിനു പകരം തനു രുദ്രനെ നീട്ടി വിളിച്ചു.
ആ വിളിയിൽ ചിന്മയി ഞെട്ടിപ്പോയി.
എൻ.. എന്തിനാ നീ രുദ്രേട്ടനെ വിളിക്കണേ?
ഞാനെന്റെ ഭർത്താവിനെ വിളിക്കുന്നതിന് നിന്നോട് അനുവാദം ചോദിക്കണോ അല്ലെങ്കിൽ നിന്നോട് പറയണോ എന്തിനാ വിളിക്കുന്നതെന്ന് ?
തനുവിന്റെ മറുപടി കേട്ട് അവൾ ഒന്നു ഞെട്ടി.
ഒരിക്കലും തന്നോട് ഇങ്ങനെ സംസാരിക്കാത്തവൾ ഇപ്പോൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നതിന് പിന്നിൽ അവളോട് ചെയ്തത് താനാണെന്ന് അവൾക്കു മനസ്സിലായോ?
നീ കൂടുതൽ തല ചൂടാക്കേണ്ട.. നീയാണ് ചെയ്തതെന്ന് ഞങ്ങൾക്കൊക്കെ അറിയാം. പിന്നെ, സഹതാപം കൊണ്ട് ഇനി ദേവേട്ടന്റെ അടുത്ത് ചെന്നാൽ ഇപ്പോൾ തരുന്ന ഔദാര്യത്തെ അപ്പൊ പ്രതീക്ഷിക്കണ്ട എന്നിൽ നിന്നും ദേവട്ടനിൽ നിന്നും.
അവസാന വാചകം തനു കുറച്ചു കടുപ്പത്തിൽ തന്നെ പറഞ്ഞു.
എല്ലാം കേട്ട് ഞെട്ടി നിൽക്കുവാണ് ചിന്മയി.
എങ്കിൽ പോകാം. അച്ഛനും അമ്മേം കാത്തു നിൽക്കുന്നുണ്ട്.
ശിലപോലെ നടന്നു പോകുന്നവളെ ഒരു പുച്ഛത്തോടെ നോക്കി നിൽക്കുവാണ് തനു.
ന്തായാലും നീയാ പറഞ്ഞത് എനിക്കങ്ങു ബോധിച്ചു.
തനുവിന്റെ തോളിലൂടെ കൈ ഇട്ടുകൊണ്ട് മാധു ചിരിയോടെ പറഞ്ഞു.
ചിന്മയി….
കാറിലേക്ക് കയറും നേരം രുദ്രൻ അവളെ വിളിച്ചു.
രുദ്രേട്ടാ എന്തിനാ വിളിച്ചത്.
അവളെ വിളിച്ചതിനു ശേഷം ഗേറ്റിനരികിലേക്ക് രുദ്രൻ നടന്നിരുന്നു. അവനു പുറകെ അത്രയും സ്നേഹത്തോടെ ചിൻമയിയും പോയി.
തനു ഒരുപക്ഷെ ക്ഷമിച്ചേക്കാം, എനിക്കൊരിക്കലും അതിനു പറ്റില്ല. കർമ്മ…. അത് വരുമ്പോൾ വരട്ടെ, ഞാൻ തരാനുള്ളത് തരും. നിനക്ക് അര മണിക്കൂറിനുള്ളിൽ ഒരു മെസ്സേജ് വരും. വേറെയൊന്നുമല്ല, ഇപ്പോഴത്തെ നിന്റെ ജോലിയങ്ങു പോകും. നീ പിന്നെയും ആ പീറ വക്കീലിനെ P. A ആയി മാറും.
മ്മ് പൊക്കോ.. ദാ വണ്ടി വന്നു, വീട്ടിൽ ചെന്നിട്ട് അച്ഛനോട് എന്നെ വിളിക്കാൻ പറയണം. പറയുമല്ലോ അല്ലേ…
അവന്റെ സംസാരത്തിൽ ആകെ തകർന്നു പോയിരുന്നു അവൾ. അവസാനം അവൻ ചോദിച്ചതിന് യാന്ത്രികമായി അവൾ തലയനക്കി.
വണ്ടി വന്നതും അതിൽ കയറിയതുമൊക്കെ അവൾക്ക് ഓർമ്മയെ ഇല്ലായിരുന്നു. ഏതോ ദിക്കിൽ നിന്നും അടികിട്ടിയപോലെ അവൾ ആ വണ്ടിയിൽ ഇരുന്നു. Ac..യുടെ തണുപ്പിലും വിയർത്തുപോയിരുന്നവൾ.
അറുപത്തിന് അടുത്ത് സാലറി വരുന്നൊരു ജോലിയായിരുന്നു കിട്ടിയത്. അത്രക്ക് മിടുക്കനായിരുന്നു ആ അഡ്വക്കേറ്റ്. ഇനിയിപ്പോ പഴയ ആളുടെ അടുത്ത് പോയാൽ ഇരുപത് തികച്ചു കിട്ടില്ല. കൂടിയ സാലറി ഓർത്തു ഒരുപാട് കാര്യങ്ങൾ മുൻകൂട്ടി ചെയ്തിട്ടുമുണ്ട്. തന്റെ എടുത്തു ചാട്ടംകൊണ്ട് നല്ലൊരു ജോലി പോയിക്കിട്ടി.
ഓർമയിൽ ഇരുന്നതും ഫോൺ വൈബ്രെറ്റ് ചെയ്തു.
നോക്കിയപ്പോൾ അഡ്വക്കേറ്റ് ഇട്ട മെസ്സേജ് ആയിരുന്നു.
പഴയ P A വന്നു സൊ., ഇനി തിരികെ വരണ്ട, ഇന്നലെ വരെ വന്നതിന്റെ സാലറി ഇട്ടിട്ടുണ്ട് മുപ്പത്തി അയ്യായിരം.
അടിവേര് പിഴുതു പോകുന്നപോലെ അവൾക്ക് തോന്നി……
💞
തുടരും…….




