സിന്ദൂരം… 11

എങ്കിൽ ഞാൻ പോവുക..

കപട ദേശ്യത്തോടെ ജ്വാല എഴുന്നേറ്റ് റൂമിലേക്ക് നടന്നു..

ഈശ്വരാ..

പെട്ടെന്ന് അവൾ എന്തോ ഓർത്ത് പോലെ സിസിടിവിക്ക് മുന്നിലായി വന്നു നിന്നു..

അതെ ഇനി റൂമിലേക്ക് ഒന്നും എത്തി നോക്കരുത്….

ഈശ്വരാ ഇങ്ങേര് കേട്ടു കാണില്ലേ..

നേരിയ ഭയത്തോടെ അവൾ ക്യാമറയിലേക്ക് നോക്കി ചോദിച്ചു…

ക്യാമറയിൽ നിന്നും യാധൊരു പ്രതികരണവും ഇല്ലന്ന് കണ്ടതും അവൾ വല്ലാത്തൊരു നിസഹായ അവസ്ഥയിൽ ക്യാമറ നോക്കി നിന്നു.

ഹെലോ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ?

പെട്ടന്ന് ക്യാമറയിൽ ചലനവും കണ്ടതും അവൾക്ക് നേരിയ ആശ്വാസം ലഭിച്ചു.

അതെ റൂമിലേക്കൊന്നും വരല്ലേ കേട്ടോ..

ഇല്ല താൻ ധൈര്യമായി പൊയ്ക്കോളൂ..

അവൻ പറഞ്ഞത് കേട്ടപ്പോൾ ആണ് അവൾക്ക് ആശ്വാസം ആയത്.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ അവൾക്കുള്ളിൽ പല ചിന്തകൾ ആയിരുന്നു എവിടെ നിന്നും ജോബ് കണ്ടെത്തും എന്നാലാം ഒരു നൂർ ചോദ്യങ്ങൾ..

എങ്ങനെ ആണേലും ജോലി കണ്ടെത്തിയെ മതിയാവു ഇദ്ദേശം എന്നെ ഇപ്പൊ തന്നെ ധാരാളം സഹായിച്ചു ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ല എങ്ങനെ എങ്കിലും ജോലി കണ്ടെത്തി മറ്റെങ്ങോട്ടേലും മാറാൻ നോക്കണം..

രാത്രി ഏറെ വൈകി ആണ് അവൾ ഉറങ്ങിയത്..

അതെ അവസ്ഥയിൽ തന്നെ ആയിരുന്നു അഗ്നിയും അവളുടെ കുട്ടിക്കളികൾ അവന്റെ ഉറക്കം കെടുത്തുന്നത് പോലെ അവനും തോന്നി..

ക്യാമറക്ക് മുന്നിൽ വന്ന് അവനെ നോക്കുന്നത് പോലെ സംശയത്തോടെ നോക്കി അങ്കലാപോടെ നോക്കി നിൽക്കുന്ന അവളുടെ കുട്ടിത്തം നിറഞ്ഞ മുഖം അവന്റെ കണ്ണുകളെ അല്ല മനസ്സിനെ ആണ് ആഗാർശിച്ചത് .

എവിടെയോ ആ കുഞ്ഞി പെണ്ണിനോട് അവനൊരുഷ്ടം തോന്നി സഹധാബമോ അതോ പ്രണയമോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരിഷ്ടം.

ദിവസന്തങ്ങൾ ഓരോന്നായി കാടന്ന് പോയി..

ദിവസവും ജ്വാല ജോലി തിരിഞ്ഞ് ഇറങ്ങുന്നെങ്കിലും അവൾക്ക് കിട്ടുന്നില്ലായിരുന്നു.മനസിന് ആശ്വാസം ആയിരുന്നു അഗ്നിയുടെ സിസിടിവി സാംബാക്ഷണങ്ങളും നിലച്ചിട്ട് രണ്ട് ദിവസം ആയി ഇടക്ക് വന്ന രവീന്ദ്രനും വരാതെ ആയി..

അക്കെ ഒറ്റപെട്ട ഒരവസ്ഥ.

ആ അവസ്ഥയിലും അവൻ കെട്ടിയ താലി ആയിരുന്നു അവൾക്കൊരു ധൈര്യം…

എന്താ ഇപ്പൊ എന്നോട് മിണ്ടാൻ വരാത്തത്. എന്നെ വേണ്ടായിരിക്കും അല്ലെ .

അവൾ സിസിടിവി നോക്കി ആരോടെന്നില്ലാതെ തിരക്കി ..

എന്നാൽ അവൾക്കൊരു ചലനും പോലും അതിൽ നിന്നും ഉണ്ടായില്ല .

വിഷമത്തോടെ അല്ലാതെ അവൾക്ക് മടങ്ങാൻ ആയില്ല.

പതിവ് പോലെ അന്നും ഒരു കമ്പനിയിൽ ഇന്റർവ്യൂ നടക്കുന്നുണ്ടായിരുന്നു.

  ഈ ഇന്റർവ്യൂ യിൽ എങ്കിലും പാസായാൽ മതിയായിരുന്നു…

അവൾ  നിരാശയോടെ പൂജ മുറിയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…

9 മണിയോടെ അവൾ ഇന്റർവ്യൂ ഹാളിൽ എത്തി…

ഒരുപാട് ആളുകൾ ആളുകൾ ആ ഇന്റർവ്യൂവിനു വന്നിട്ടുണ്ടായിരുന്നു..

അവരെ എല്ലാം കണ്ടതും അവൾ ഒന്ന് ഭയന്നു.

അവരിൽ ഒന്നു രണ്ടു പേരെ അവൾ പരിചയപ്പെട്ടു…. എല്ലാവരും അവളെക്കാൾ   ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരായിരുന്നു…

അതെല്ലാം കേട്ടതും അവൾക്ക് ഈ ജോലി കിട്ടില്ലെന്ന് ഉറപ്പായി..

വിചാരിച്ചത് പോലെ തന്നെയായി ആ ഇന്റർവ്യൂവിൽ അവൾ ഫെയിലായി….. അവളുടെ ക്വാളിഫിക്കേഷൻ ആ ജോലിക്ക് അനുയോജ്യമായ തല്ലായിരുന്നു..

നേരിയ വിഷമത്തോടെ ആണെങ്കിലും അവൾ വീട്ടിലേക്ക് മടങ്ങി.

എങ്ങനെ ഇനി കോളിഫിക്കേഷൻ കൂട്ടുക കൂട്ടണം എങ്കിൽ പൈസ വേണ്ടേ പൈസക്ക് ജോലി നോക്കുന്നത് ജോലി കിട്ടുന്നില്ലല്ലോ…

അവൾ ആരോടെന്നില്ലാതെ പിറു പിറുത്തു..

തിരികെ ഫ്ലാറ്റിൽ എത്തിയതും  താഴെ അല്പം സ്ത്രീകൾ ചേർന്ന് അവർക്ക് കിട്ടിയ നോട്ടീസിനെ പറ്റി സംസാരിക്കുന്നത് കേട്ടു..

വലിയ കമ്പനിയാണത്രേ… അവിടെയൊക്കെ ജോലി കിട്ടിയ ഭാഗ്യം തന്നെയാണ്…. പക്ഷേ ഇതിൽ പറഞ്ഞ കോളിഫിക്കേഷൻ നമുക്ക് ഇല്ലല്ലോ….

അവൾ സ്ത്രീകൾക്കിടയിലേക്ക് കയറിച്ചെന്നു..

ചേച്ചിമാരെ നിങ്ങള് എന്തെങ്കിലും ജോലിയെ പറ്റിയാണോ സംസാരിക്കുന്നത്  ..

അതെ മോളെ ഇവിടുത്തെ ഏറ്റവും വലിയ കമ്പനിയാ ഇത്…. അവിടെ ഏറ്റവും താഴ്ന്ന ക്ലീനിങ് സ്റ്റാഫിന് വരെ 50000 നു മുകളിലാ സാലറി…. അപ്പൊ പിന്നെ അവരെ അന്വേഷിക്കുന്ന പോസ്റ്റിന് എന്തായാലും ലക്ഷങ്ങൾ സാലറി കിട്ടും..

ആണോ എങ്കിൽ ആ നോട്ടീസ് ഒന്ന് എന്നെ കാണിക്കാമോ..

ഓ അതിനെന്താ മോളെ ഇതാ..

ഒരു പ്രായമായ സ്ത്രീ കയ്യിലിരുന്ന് നോട്ടീസ് അവൾക്ക് നേരെ..

അതിൽ എഴുതിയത് വെച്ച് അവളുടെ പഠനത്തിന് അനുസരിച്ചൊരു ജോലി തന്നെയായിരുന്നു… ഇന്ന് ഈവനിംഗ് നാലുമണിക്കാണ് ഇന്റർവ്യൂ…. പോയി നോക്കിയാലോ..

അവരുടെ മനസ്സിൽ ഒരു പ്രതീക്ഷയുടെ തിരി തെളിഞ്ഞു..

ഇതും കൂടി നോക്കാം അവസാനത്തെ ഇനി വേണ്ട..

അവൾ മനസ്സിനെ പറഞ്ഞു പാകപ്പെടുത്തി..

അന്ന് വൈകുന്നേരം ആവാൻ അവൾ കാത്തിരുന്നു..

ഏകദേശം മൂന്നു മണിയോടെ അവൾ ഫ്ലാറ്റിൽ നിന്നും ഇറങ്ങി..

മുക്കാൽ മണിക്കൂർ യാത്രയുണ്ട് ആ കമ്പനിയിലേക്ക്….. അവൾ ബസ്സിലാണ് അങ്ങോട്ടേക്ക് പോയത്..

ചാടി പിടിച്ച് ഓഫീസിൽ എത്തി അവൾ ഇന്റർവ്യൂ ഹാൾ എവിടെയാണ് എന്ന് അന്വേഷിച്ചു…

അതിൽ പറഞ്ഞ സഹിതം അവൾ ഇന്റർവ്യൂ നടക്കുന്നിടത്തേക്ക് നടന്നു..

വിചാരിച്ചത് പോലെ അത്ര ആളുകൾ ഇല്ല….. എല്ലാവരും വലിയ ടെൻഷനിൽ ആണെന്ന് കണ്ടാൽ തന്നെ മനസ്സിലാകും..

അവരുടെയെല്ലാം മുഖഭാവം കണ്ടതും ജ്വാല സംഭരിച്ച ധൈര്യമെല്ലാം ചോർന്നൊലിച്ചു..

ഇന്റർവ്യൂ കഴിഞ്ഞ ഒരു ലേഡി പുറത്തേക്ക്  വന്നു.. പുറത്തുള്ളവരെല്ലാം ആ ലേഡിയേ പൊതിഞ്ഞു കൊണ്ട് കാര്യം തിരക്കി..

കിട്ടുമെന്ന് യാതൊരു പ്രതീക്ഷയും വേണ്ട… അതിനുള്ളിൽ ഇരിക്കുന്നത് ഒരു ചെകുത്താനാ ഇങ്ങനെയുണ്ടോ ആളുകള്….

ആ പെണ്ണ് പറഞ്ഞത് കേട്ടതും എല്ലാവരും ഒന്നുകൂടെ  ഭയന്നു..

അല്ലെങ്കിലും ഈ കമ്പനിയുടെ ഓണർ അത്ര നല്ല പുള്ളി ഒന്നുമല്ല …. ജഗജില്ലാടി ആണ്..

ഓരോരുത്തരായി ഇന്റർവ്യൂ കഴിഞ്ഞിറങ്ങി..

അടുത്തത് ഇനി ജ്വാലയുടെ ഊഴമാണ് എല്ലാവരും പറഞ്ഞത് വെച്ച് അവൾക്കും ഈ ജോലി കിട്ടുമെന്ന് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല..

ഭയത്തോടെ ആണെങ്കിലും അവൾ ഇന്റർവ്യൂ ഹാളിലേക്ക് കാലെടുത്തുവച്ചു..

ആ വലിയ ഹാളിൽ ഒരേയൊരു വ്യക്തി മാത്രമേ ഉണ്ടായിരുന്നുള്ളൂ…

അദ്ദേഹത്തിന്റെ ചേരനുമുന്നിൽ ആയിരിക്കുന്ന ടേബിളിൽ  അദ്ദേഹത്തിന്റെ പേര് ഗോൾഡൻ നിറത്തിൽ എഴുതിവെച്ചിരിക്കുന്നത് അവൾ വായിച്ചു…

കണ്ടുകഴിഞ്ഞെങ്കിൽ ഇവിടെ വന്നിരിക്കു..

പൊടുന്നനെ അവന്റെ ഗാംഭീര്യമുള്ള ശബ്ദം കേട്ടതും അവൾ ഞെട്ടി ഒന്ന് പിന്നോട്ടേക്കാഞ്ഞു…

താനെന്താടോ കളിക്കാൻ നിൽക്കുവാണോ..

അവൻ നേരിയ കോപത്തോടെ ചോദിച്ചു…

ഇല്ല സാർ സോറി..

അവൾ വിറയ്ക്കുന്ന സ്വരത്തോടെ പറഞ്ഞു..
എങ്കിൽ ഇവിടെ വന്നിരിക്കാൻ നോക്ക്..

അവൻ പറഞ്ഞതും അവൻ അഭിമുഖമായിട്ടിരുന്ന കസേരയിലേക്ക് അവൾ ചെന്നിരുന്നു.

ജ്വാല അല്ലേ…

അതെ സർ….

തന്റെ സി വി ഞാൻ കണ്ടിരുന്നു… ഒരു പിയായി വർക്ക് ചെയ്യുമ്പോൾ ഉള്ള ചുമതലകളെ കുറിച്ച് തനിക്കറിയോ..

തീർച്ചയായും അറിയാ സാർ..

വിറക്കുന്ന ശബ്ദത്തോടെ അവൾ പറഞ്ഞു..

ഇപ്പോ തന്നെ വിറച്ച് കൈകാൽ കുഴയുന്ന താനാണോ എന്റെ പിഎ ആയി വർക്ക് ചെയ്യാൻ പോകുന്നത്..

അദ്ദേഹം ഒരു പുച്ഛത്തോടെ അവളെ നോക്കി കൊണ്ട് ചോദിച്ചു.

ഇതുവരെയുള്ള എന്റെ ഇന്റർവ്യൂവിൽ ഒന്നും എനിക്ക് ഇത്തരമൊരു ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല സാർ ഇത് ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്…

ഇതിന് കാരണം എന്താണാവോ..

അത് പിന്നെ സാർ ഞാൻ പുറത്തു നിന്നും സാറിനെ പറ്റി കേട്ടത് ആലോചിക്കുമ്പോൾ എനിക്ക് കയ്യും കാലും വിറക്കുവാ..

എന്താണാവോ അതിനുമാത്രം താനെന്നെ പറ്റി കേട്ടത്.

  അത് പിന്നെ.

പറയു…

സർ ഒരു കർക്കശ കാരനായ ഒരു ബോസ്സിനെസ് മൻ ആണെന്നും നിങ്ങൾക്ക് വല്ലാത്ത ദേഷ്യം ആണെന്നും എല്ലാം കേട്ടപ്പോ.

ഓഹോ അപ്പൊ എന്നെ പറ്റി ഇതാണോ പുറത്ത് ജനങ്ങൾക്ക് ഇടയിലെ സംസാരം.

ഞാൻ ഒന്നും പറഞ്ഞിട്ടില്ല..

അവൾ വിറയാർന്നാ സ്വരത്തോടെ പറഞ്ഞു.

ശെരി… ഇയാൾക്ക് ഞാൻ ജോബ് തന്നു എന്ന് ഇരിക്കട്ടെ. ഞാൻ പറയുന്ന ഇല്ല കാര്യങ്ങളും ഇയാൾ ചെയ്യുമോ.

അവന്റെ ചോദ്യം മറ്റെന്തിലേക്കോ ആണെന്ന് കണ്ടതും അവളൊന്ന് ഭയന്നു..

സർ എന്താ ഉദ്ദേശിച്ചത്.

ഞാൻ മറ്റൊന്നും ഉദ്ദേശിച്ചിട്ടില്ല.. എന്റെ ബസിസ് ഷെഡ്യൂൾ മുഴുവൻ ഇയ്യാളുടെ കയ്യിൽ ആയിരിക്കും എന്താണെങ്കിലും എപ്പോഴെങ്കിലും ഒരു മിസ്റ്റേക്ക് സംഭവിച്ചാൽ ഇയാൾ എങ്ങനെ അത് ഹാൻഡിൽ ചെയ്യും..

മിസ്റ്റേക്ക് സംഭവിച്ചാൽ ഹാൻഡിൽ ചെയ്യുന്നതിലും നല്ലത് മിസ്റ്റേക്ക് സംഭവിക്കതെ നോക്കുന്നതല്ലേ സർ.

ഉം.

അവനൊന്നു ഇരുത്തി മൂളി .

ഒരു പുച്ഛം നിറഞ്ഞ ഒരു മൂളാൻ ആയിരുന്നു അത്.

അൽപ്പം നേരം കഴിഞ്ഞ് അവൾ പുറത്തേക്ക് ഇറങ്ങി വന്നു.

അപ്പോഴേക്കും എല്ലാവരും പോയി കഴിഞ്ഞിരുന്നു.

കിട്ടാൻ ഒരു ചാൻസും ഇല്ല ..

അവൾ മനസ്സിൽ ഉറപ്പിച്ചു കൊണ്ട് മുന്നോട്ട് നടന്നു.

ഈശ്വരാ എന്റെ cv…

അവൾ ഓർത്തു കൊണ്ട് വീണ്ടും ഇന്റർവ്യൂ ഹാളിലെ കാളിങ് ബെൽ അടിച്ചു കൊണ്ട് അകത്തേക്ക് കയറി.

ഉം എന്താ..

സോറി സർ എന്റെ cv..

ഒരു cv പോലും എടുക്കാൻ ഓർമിക്കാത്ത ആളാണോ എന്റെ ബിസിനസ്സ് നോക്കി നടത്താൻ എന്റെ കൂടെ വരുന്നത്.

സോറി സർ..

അവൾ പെട്ടന്ന് ദൃതിയിൽ cv എടുത്ത് മുന്നോട്ട് നടന്നു.

ഭയം കാരണം എല്ലാം കയ്യിൽ നിന്നും നിലത്തേക്ക് വീണു..

അവനതെല്ലാം നോക്കി കൊണ്ടിരുന്നു..

എല്ലാം വാരി എടുത്ത് ഒറ്റ ഓട്ടം ആയിരുന്നു അവൾ..

അവൻ ഒന്ന് ചിരിച്ചു കൊണ്ട് ഹാളിൽ നിന്നും പുറത്തേക്ക് വന്നു.

അന്ന് നൈറ്റ് ഫുഡ് കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഫോണിലേക്ക് ഒരു മെയിൽ വന്നത്..

താൻ ഇന്ന് പോയാ കമ്പനിയുടെ ഇന്റർവ്യൂന്റെ മെയിൽ ആയിരുന്നു അത്..

തനിക്ക് കമ്പനിയിൽ ജോലി കിട്ടിയതായിരുന്നു ആ മേലിൽ പറഞ്ഞിരുന്നത്..

അവൾക്ക് സത്യത്തിൽ അത് വിശ്വസിക്കാനായില്ല…. രാവിലെ കൃത്യം എട്ടുമണിയോടെ ഓഫീസിൽ എത്തണമെന്നും അതിൽ കൃത്യമായി എഴുതിയിരുന്നു…

വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അവൾക്ക് ആ ജോലി കിട്ടിയ കാര്യം….

വല്ലാത്ത സന്തോഷമായിരുന്നു മനസ്സിൽ…

അന്ന് രാത്രി തന്നെ ഓഫീസിലേക്ക് ഇടാനുള്ള വസ്ത്രം എല്ലാം തേച്ചു ഒതുക്കി ഹാളിലേക്ക് വെച്ചു..

പതിവുപോലെയുള്ള സിസിടിവി നോക്കിയുള്ള വർത്തമാനം അന്നുണ്ടായില്ല..

അദ്ദേഹം വന്നിട്ട് കുറച്ച് ആയിരുന്നു.. ഈ ബുദ്ധിമുട്ടിക്കേണ്ട എന്ന് അവൾക്കും തോന്നി..

പിറ്റേന്ന് രാവിലെ 7 മണിയോടെ അവൾ ഫ്ലാറ്റിൽ നിന്നും ഇറങ്ങി..

കൃത്യം 7:45 ഓടുകൂടി ഓഫീസിലേക്ക് എത്തി..

അവളെയും കാത്തു പോലെ ഒരു സ്റ്റാഫ് അവിടെ നിൽക്കുന്നുണ്ടായിരുന്നു..

മേടം അകത്തേക്ക് വരൂ… ഞാൻ അനശ്വര…. സാർ എന്നെയാണ് മേടത്തിന്റെ കാര്യങ്ങളെല്ലാം ചെയ്തു തരാൻ ഏൽപ്പിച്ചിട്ടുള്ളത്..

മനസ്സിലായില്ല.

അതായത് മാഡത്തിന്റെ ഓഫീസ് മേടത്തിന് ചെയ്യാനുള്ള വർക്ക് എല്ലാം ഞാൻ ഇന്ന് പറഞ്ഞുതരും..

ഒകെ..

അതും പറഞ്ഞുകൊണ്ട് അനശ്വര അവളെ അവളുടെ ക്യാബിൽ കൊണ്ടുപോയി..

വലിയൊരു ഹോൾ ആയിരുന്നു അത്..

ഇത്രയും വലിയൊരു ഹാള് PA ആയ എനിക്കോ..

അവൾ ആശ്ചര്യത്തോടെ അനശ്വര നോക്കി ചോദിച്ചു..

ഇല്ല മാഡം അവിടെ സാറിന്റെ സ്ഥലമാണ്. ഇവിടെയാണ് മാഡത്തിന് സ്ഥലം..

ഇന്നലെ കണ്ട അദ്ദേഹം ആണോ സാർ.

അതേ മാഡം അദ്ദേഹത്തിന്റെ കീഴിലാണ് ഈ കമ്പനി വർക്ക് ചെയ്യുന്നത് മേടം അദ്ദേഹത്തിന്റെ പേഴ്സണൽ pa ആണ് അതുകൊണ്ട് മാഡം സാറിന്റെ കൂടെ തന്നെ ഇരിക്കണം..

ഞാനൊന്നു ചോദിച്ചോട്ടെ സാർ ആൾ എങ്ങനെയാണ്..

സാർ നല്ല ദേഷ്യക്കാരൻ ആണ്… കാര്യങ്ങൾ സമയത്തിന് നടന്നില്ലെങ്കിൽ സാർ ഇവിടെ താണ്ഡവം ആടും അഗ്നിതാണ്ഡവം..

അനശ്വര അത് പറയുമ്പോൾ അനുഷയുടെ മുഖത്തെ ഭയം ജ്വാല നേരിൽ കണ്ടു….

Similar Posts

Leave a Reply