25/05/2026

കുളിർമഴ : ഭാഗം 16

രചന – നന്ദന നന്ദു

പറ നന്ദന.. നീ പതിവില്ലാതെ ഇപ്പോൾ എന്നെ വിളിച്ച കാര്യം പറഞ്ഞില്ല..നന്ദന കുറച്ചു നേരം മിണ്ടാതെ നിന്നു..എനിക്ക്.. അത്യാവശ്യം ആയി കുറച്ചു പൈസ വേണം..എന്റെ അമ്മ ഹോസ്പിറ്റലിൽ ആണ്..സച്ചു കുറച്ചു നേരം മിണ്ടാതെ നിന്നു.. തേടിയ വള്ളി കാലിൽ ചുറ്റിയ സന്തോഷത്തിൽ അവൻ ചിരിച്ചു.. നന്ദന പൈസ ഒക്കെ ഞാൻ തരാം എത്ര വേണമെങ്കിലും.. പക്ഷെ പകരം നീ എനിക്ക് എന്ത് തരും. നന്ദന ഒന്നു മിണ്ടാതെ നിന്നു.നീ ഇവിടെ വരെ വരണം.. കുറച്ചു നേരം എന്റെ കൂടെനന്ദന അപ്പോൾ തന്നെ ഫോൺ കട്ട്‌ ചെയ്തു. ഇങ്ങനെ ഒരു മറുപടി അവൾ നേരത്തെ പ്രേതീക്ഷിച്ചിരുന്നു.നന്ദന വീണ്ടും ദേവമ്മയെ വിളിച്ചു നോകി.അവിടെ ഉള്ള എല്ലാവരെയും അവൾ മാറി മാറി വിളിച്ചു നോക്കി.. നന്ദു ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തതു.രണ്ട് മൂന്ന് കൂട്ടുകാരെ അവൾ വിളിച്ചു നോക്കി..എന്ത് ചെയ്യും എന്ന് അറിയാതെ അവൾ നിന്നു..മാഡം… ബില്ല് ഇത് വരെ അടച്ചിട്ടില്ല.. വേഗം അടയ്ക്കണം.. സിസ്റ്റർ വന്നു പറഞ്ഞതും നന്ദു നിസ്സഹായതയോടെ നിന്നു. അവൾ മനസ്സിൽ എന്തൊക്കെയോ വിചാരിച്ചു..

ഇത്രേം നാൾ ഒരു അല്ലലും ഇല്ലാതെ തന്നെ വളർത്തിയത് അമ്മ ആണ്.. സ്നേഹിച്ച ആളുടെ കല്യാണഉറപ്പീരു ആണ് ഇന്ന്.. ഈ ജീവിതം കൊണ്ട് ഇനി ഒരു ഉപകാരം ഇല്ല.. ലാസ്റ്റ് ആയിട്ട് അമ്മയ്ക്ക് വേണ്ടി എന്തും ചെയ്തേ പറ്റു.അവൾ കണ്ണ് തുടച്ചു കൊണ്ട് ഫോൺ എടുത്തു.സച്ചുവിനെ വിളിച്ചു വരാം എന്ന് സമ്മതം അറിയിച്ചു..ഓക്കേ നന്ദന അങ്ങനെ നല്ല കാര്യങ്ങൾ ഒക്കെ ചെയ്യ്.. സച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു..എനിക്ക് പരിജയം ഉള്ള ആൾക്കാർ ഹോസ്പിറ്റലിൽ ഒണ്ട് പൈസ ഞാൻ ഇപ്പോൾ തന്നെ സെറ്റ് ആക്കിക്കോളാം..സച്ചു ഫോൺ കട്ട്‌ ചെയ്തു.. ഒരു പെഗ് കൂടി അടിച്ചു. കുറച്ചു കഴിഞ്ഞു നന്ദുവിനെ ഒരു പെൺകുട്ടി വന്നു വിളിച്ചു..മാഡം ബില്ല് അടച്ച റെസിപ്റ് വാങ്ങി അകത്തു കൊണ്ടേ കൊടുക്കണം.നന്ദു ഒന്നും മനസ്സിലാവാതെ ബില്ലിംഗ് കൗണ്ടറിൽ ചെന്നു.ഫുൾ ബില്ല് അടച്ച റെസിപ്റ്റ് അവളുടെ നേരെ നീട്ടി..അവൾ അത് വാങ്ങി നോക്കി..
സച്ചുവിന്റെ പുതിയ സെറ്റ് അപ്പ് ആണ് എന്ന് തോന്നുന്നു… അല്ലെ ഇത്രേം എമൗണ്ട് ഇപ്പോൾ തന്നെ സെറ്റിൽ ചെയ്യണ്ട ആവശ്യം എന്താ.ബില്ലിംഗ് സെക്ഷനിൽ നിന്ന് പറഞ്ഞു ചിരിക്കുന്ന പെൺകുട്ടിയെ നന്ദു വേദനയോടെ നോക്കി..പെട്ടന്ന്അവളുടെ ഫോൺ റിംഗ് ചെയ്തു..സച്ചു ആണ് വിളിക്കുന്നത്..അവൾ ഫോൺ എടുത്ത് ചെവിയിൽ വെച്ചു..ബില്ല് ഒക്കെ ക്ലിയർ ആയിട്ട് ഒണ്ട്.. ബാക്കി അമ്മയുടെ കാര്യം അവർ നോക്കിക്കോളും.. നീ ഇപ്പോൾ തന്നെ ഇങ്ങോട്ട് വരണം.. നന്ദു ഒന്ന് ഞെട്ടി…
എന്താ വരാൻ വല്ലോം ബുദ്ധിമുട്ട്.. ഇല്ല നന്ദു പതിയെ പറഞ്ഞു.ഓക്കേ എങ്കിൽ ഇപ്പോൾ തന്നെ ഇറങ്ങിക്കോ.. പുറത്ത് വണ്ടി ഒണ്ട്..

നന്ദു പേടിച്ചു പുറത്തേക്ക് നോക്കി.. അവൾ ബില്ല് കൊടുത്തു ഇറങ്ങി..പുറത്ത് ഇറങ്ങിയ നന്ദു അവിടെ കിടക്കുന്ന കാർ കണ്ടു..അവൾ അതിലേക്ക് കയറി..രാവിലെ ദേവമ്മയുടെ അടുത്ത് പോയപ്പോൾ എടുത്ത് ചുറ്റിയ സാരി ആണ്.. ഇത്രയും നേരം കിടന്ന് ഓടി വിയർത്തു കുളിച്ചു അവൾ ആ കാറിൽ ഇരുന്നു..പുറത്തേക്ക് നോക്കി തല ചായിച്ചു അവൾ ഇരുന്നു.പുറത്ത് നിന്ന് അടിക്കുന്ന നേരിയ കാറ്റ് അവൾക്ക് ആശ്വാസം ആയി തോന്നി…

എന്നാലും നന്ദു ചേച്ചി എന്നാ വന്നിട്ട് നിക്കാണ്ട് പോയ എന്താ പാറു കൃഷ്ണയെ നോക്കി ചോദിച്ചു..അത് കേട്ട് കൊണ്ട് കിച്ചു അങ്ങോട്ട് വന്നു..അവൾ ഇവിടെ വന്നിരുന്നോ കിച്ചു മനസ്സിൽ ചോദിച്ചു..എല്ലാവരുടെയും മുമ്പിൽ വെച്ച് നന്ദുവിനെ ഇഷ്ടം ആണ് എന്ന് പറയാൻ പ്ലാൻ ചെയ്ത് ഇരിക്കുവാരുന്നു കിച്ചു..അതിനു വേണ്ടി ആണ് ഇന്ന് ദിയ ആയിട്ട് ഉള്ള കല്യാണം ഉറപ്പിക്കാൻ പോകുവാന് പറഞ്ഞത്.. അത് ആകുമ്പോൾ നന്ദു വരും എന്ന് അവനു അറിയ്യാരുന്നു..കൃഷ്ണ ഫോൺ എടുത്ത് നോക്കിയപ്പോൾ നന്ദുവിന്റെ കാൾ വന്നു കിടക്കുന്നത് കണ്ടു..നന്ദു വിളിച്ചിട്ട് ഒണ്ടല്ലോ… കുറെ തവണ…പാറുവും ഫോണിൽ നോക്കി എന്നെയും വിളിച്ചിട്ട് ഒണ്ട്..കൃഷ്ണ വേഗം തന്നെ നന്ദുവിനെ തിരിച്ചു വിളിച്ചു..ഫോൺ ഓഫ്‌ ആണല്ലോ.. കൃഷ്ണ കിച്ചുവിനെ നോക്കി.. എന്തെങ്കിലും അത്യാവശ്യം ആയി വിളിച്ചത് ആണ് അല്ലെ ഇത്രേം തവണ വിളിക്കില്ല.. പാറു ദേവമ്മയുടെ ഫോണിൽ നോക്കി കൊണ്ട് പറഞ്ഞു.. മക്കളെ നിങ്ങൾ അവളുടെ വീട് വരെ ഒന്ന് ചെല്ല് ലക്ഷ്മിക് വല്ലോം വയ്യഴികയും ആയിട്ട് വിളിച്ചത് ആവും ദേവമ്മ പുറത്തേക്ക് വന്നു കൊണ്ട് പറഞ്ഞു…കിച്ചു അപ്പോൾ തന്നെ കാർ സ്റ്റാർട്ട്‌ ആക്കി.. കൂടെ ദിയയും കൃഷ്ണയും കൂടി കേറി.പാറു നീ ഇവിടെ നിക്ക് കൃഷ്ണ അവളെ തടഞ്ഞു.നന്ദുവിന്റെ വീട്ടിൽ ചെന്നപ്പോൾ അടഞ്ഞു കിടക്കുന്നത് കാണാൻ ആണ് കഴിഞ്ഞത്..

കിച്ചു വേഗം ഹോസ്പിറ്റലിൽ വിളിച്ചു തിരക്കി.. അവൻ ഫോൺ കട്ട്‌ ചെയ്തു കാറിൽ കേറി..എന്താ കിച്ചേട്ടാ.. കൃഷ്ണ ആധിയോട് ചോദിച്ചു.. ലക്ഷ്മി അമ്മ അവിടെ അഡ്മിറ്റ് ആയിട്ട് ഒണ്ട്. കിച്ചു വേഗം തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു…കാർ ഒരു വീടിന്റെ മുമ്പിൽ പോയി നിർത്തിയതും നന്ദു അവിടെ എല്ലാം നോക്കി.. കാർ ഓടിച്ചിരുന്ന ആള് നന്ദുവിനെ തിരിഞ്ഞു നോക്കി.സ്ഥലം എത്തി അകത്തേക്ക് പൊയ്ക്കോ…നന്ദു അയാളെ നോക്കി ഡോർ തുറന്ന് ഇറങ്ങി..കുട്ടി…അവൾ തിരിഞ്ഞു നോക്കി..എന്തിനാ മോളെ.. പൈസയ്ക് വേണ്ടി ഇങ്ങനെ ഓരോന്ന് ചെയ്യാൻ പോകുന്നെ.. നിന്റെ ജീവിതം തന്നെ അല്ലെ നീ ആയിട്ട് നശിപ്പിക്കുന്നെ…അവൾ ഒന്നും മിണ്ടാതെ അയാളെ നോക്കി…അയാൾ കാർ എടുത്ത് പോകാൻ തുടങ്ങിയതും നന്ദു അയാളെ വിളിച്ചു..ചേട്ടാ… എനിക്ക്ഒരു സഹായം ചെയ്യുവോ..അയാൾ അവളെ നോക്കി..എന്റെ അമ്മ ഹോസ്പിറ്റലിൽ ഒണ്ട്.. ഞാൻ വരുന്നത് വരെ അവിടെ ഒന്ന് നിക്കാവോ..
അവളുടെ ദയനീയ പൂർവ്വം ഉള്ള ചോദ്യം കേട്ട് അയാൾ തല കുലുക്കി…

കിച്ചു ഹോസ്പിറ്റലിൽ ഓടി ചെന്ന് കയറി.. അവിടെ തിരക്കിയപ്പോൾ ലക്ഷ്മിയെ ഓപ്പറേഷനു കേറ്റി എന്ന് അറിഞ്ഞു.. കിച്ചു അവിടെ എല്ലാം നന്ദുവിനെ നോക്കി..ഇവൾ ഇത് എവിടെ..
കൃഷ്ണയും ദിയയും നന്ദുവിനെ അതിലെ എല്ലാം പോയി തിരക്കി… കിച്ചുവിന് ആകെ വല്ലാണ്ട് ആയി..അവൻ അവിടെ ഉള്ള സിസ്റ്ററിനോട് നന്ദുവിനെ തിരക്കി.. ആ കുട്ടി കുറച്ചു മുൻബ് വരെ ഇവിടെ ഒണ്ടാരുന്നു പിന്നെ കണ്ടില്ല.കിച്ചുവിന് ദേഷ്യം സങ്കടം എല്ലാം ഒരുമിച്ച് വന്നു..അവൻ അവിടെ ഉള്ള കൗണ്ടറിൽ പോയി തിരക്കി..അഹ് ആ കുട്ടിയെ ആണോ തിരക്കുന്നെ…ആ കുട്ടി ഇപ്പോൾ സച്ചു സാറിന്റെ അടുത്ത് കാണും..കിച്ചു കണ്ണ് ചുളിച്ചു അവരെ നോക്കി..നിങ്ങൾ എന്താ പറയുന്നേ ഏത്സച്ചു..
കിച്ചു സൗണ്ട് ഉയർത്തി ചോദിച്ചു..സാർ ഞങ്ങളോട് എന്തിനു ചൂടാകുന്നെ… ആ കൊച്ചിന്റെ അമ്മയുടെ സർജറിക്ക് ഉള്ള എമൗണ്ട് അടച്ചത് സച്ചു സാർ ആണ്.. അപ്പോൾ എന്തായാലും അവിടെ കാണും അത് കേട്ട് കൃഷ്ണ അങ്ങോട്ട് ചെന്നു..കിച്ചേട്ടാ… എനിക്കറിയാം ഇവര് പറയുന്ന സച്ചുവിനെ.. കിച്ചേട്ടാ നന്ദുവിനെ എങ്ങനെ ഏലും.. കൃഷ്ണ സച്ചുവിനെ പറ്റി എല്ലാം കിച്ചുവിനോട് പറഞ്ഞു..അയാൾ ഒരു വൃത്തികെട്ടവനാ കിച്ചേട്ടാ… കിച്ചുവിന്റെ കണ്ണെല്ലാം ചുവന്നു കയറി.. അവൻദേഷ്യം കൊണ്ട് കൈ ചുരുട്ടി പിടിച്ചു…..തുടരും….