22/04/2026

കിഡ്നാപ്പിംഗ് ലൗ : ഭാഗം 55

രചന – ഷംസിയ ഫൈസൽ

മുറിയുടെ വാതില്‍ തുറന്ന് അകത്ത് കയറിയതും ആരെയോ തട്ടി നന്ദു നിലത്തേക്ക് മറിഞ്ഞടിച്ച് വീണു
കൂടെ നന്ദൂന്‍റെ ഷര്‍ട്ടില്‍ കൊരുത്ത് പിടിച്ച് ഒരാളും കൂടെ നിലംപറ്റിയിരുന്നു

”അമ്മെ..,,

വീണ വീഴ്ച്ചയില്‍ നന്ദു അലറി വിളിച്ചു

നന്ദൂന്‍റെ കൂടെ അവന്‍റെ ദേഹത്തൂടെ വീണ ദച്ചൂന്‍റെ നെറ്റിയും അവന്‍റെ നെറ്റിയും കൂട്ടി മുട്ടി

”ആ..ഹ്.,,

ദച്ചു നെറ്റി തടവി

”ദച്ചൂ.. നീയോ ?

തന്‍റെ മുകളില്‍ കിടക്കുന്ന ദച്ചൂനെ കണ്ട് നന്ദൂന്‍റെ കണ്ണ് വിടര്‍ന്നു

”ഞാന്‍ തന്നെ.,
നിങ്ങളെന്താ മന്‍ഷ്യാ എന്നെ കണ്ടിട്ടില്ലെ.,,

ദച്ചു നന്ദൂന്‍റെ മേലില്‍ നിന്ന് എണീക്കാന്‍ ശ്രമിച്ചു

”ഞാന്‍ കരുതി നീ താഴെയാകും കിടക്കാന്ന്.,
എന്തായാലും നന്ദേട്ടന്‍റെ പൊന്ന് മോള് പെട്ടന്നൊന്ന് എണീക്കാവോ
എന്തൊരു വൈറ്റാടീ.,
നിന്നെ കണ്ടാല്‍ തോന്നൂലല്ലോ ഇത്ര കനമുണ്ടെന്ന്.,,

നന്ദു പറഞ്ഞതും ദച്ചു കട്ടിലില്‍ പിടിച്ച് അവനില്‍ നിന്നെണീറ്റ് നിന്നു

”ഇനിയിപ്പോ എന്നെ പറയ്.,
തനിക്കിപ്പോയും നടക്കാനറിയില്ലെ.,
എപ്പോ നോക്കിയാലും വീഴല് തന്നെ പണി.,
നേരെ നില്‍ക്കാനുള്ള ശേഷി പോലും ഇല്ലെ മന്‍ഷ്യ നിങ്ങള്‍ക്ക്.,,

ദച്ചു നന്ദൂനെ കൂര്‍പ്പിച്ച് നോക്കി

”സോറി മുത്തേ..
ഞാന്‍ വര്‍ക്കിന്‍റെ സമയം ആയത് കൊണ്ട് ഒാടി വന്ന് കയറിയതാ.,
നീ ഇവിടെ ഉണ്ടാകുമെന്ന് കരുതിയില്ല.,,

നന്ദു നിലത്ത് നിന്ന് പാട് പെട്ട് എണീക്കുന്നത് കണ്ടതും ദച്ചു അവന്‍റെ കൈ പിടിച്ച് എണീക്കാന്‍ സഹായിച്ചു

”ഞാന്‍ ഗസ്റ്റ് റൂമിലേക്ക് കിടക്കാന്‍ പോയതാ.,
പക്ഷെ അവിടെ പൂട്ടി ഇട്ടേക്കുന്നു.,
അപ്പന്‍റെ പണിയാണ് പോലും.,
പക്ഷെ അമ്മക്ക് വലിയ താല്‍പര്യം ഒന്നുമില്ല നന്ദേട്ടന്‍റെ മുറിയില്‍ കിടക്കുന്നത്.,
അപ്പന്‍റെ വാശിയില്‍ മൂളിയതാ.,
എന്നോട് നന്ദേട്ടനെ നല്ലോണം സൂക്ഷിക്കാന്‍ പറഞ്ഞിട്ടുണ്ട്.,,

ദച്ചു ചിരി കടിച്ച് പിടിച്ച് പറഞ്ഞതും  നന്ദു അതേ ചിരിയോടെ ദച്ചൂനെ തന്നോട് ചേര്‍ത്തു

”അമ്മ പറഞ്ഞ സ്ഥിതിക്ക്.,,
നീ എങ്ങനെയാണ് എന്നെ സൂക്ഷിക്കാ അതൊന്ന് അറിയണമല്ലോ ?

നന്ദു ദച്ചൂന്‍റെ കാതില്‍ കിടക്കുന്ന

കമ്മലിലൊന്ന് തട്ടി കള്ള ചിരിയോടെ ചോദിച്ചു

”ഹോ അതൊക്കെ ഞാന്‍ സൂക്ഷിച്ചോളാം.,
മോന്‍ അധികം എന്നെ ഒട്ടാന്‍ വന്ന് എന്‍റെ കൈക്ക് പണി ഉണ്ടാക്കാതിരുന്നാ മതി.,,

ദച്ചു ഇതും പറഞ്ഞ് നന്ദൂന്‍റെ കര വലയത്തില്‍ നിന്ന് കുതറിമാറാന്‍ നോക്കിയതും നന്ദു അവളെ പൊക്കിയെടുത്ത് മിറര്‍ ടേബിളില്‍ കയറ്റി ഇരുത്തി

”നന്ദേട്ടന്‍ ഇതെന്താ ചെയ്യുന്നെ.,
മാറി നില്‍ക്കങ്ങോട്ട്.,,

ദച്ചു ടേബിളില്‍ നിന്ന് ഇറങ്ങാന്‍ നോക്കിയെങ്കിലും നന്ദു അവളിലേക്ക് പറ്റി ചേര്‍ന്ന് നിന്ന് ദച്ചൂന്‍റെ വയറിലൂടെ ചുറ്റി പിടിച്ചു

”ദേ നന്ദേട്ടാ വേണ്ടത്തതൊന്നും ചെയ്യാന്‍ നില്‍ക്കണ്ട.,,

ദച്ചു അവന്‍റെ കൈ എടുത്ത് മാറ്റാന്‍ നോക്കി കടുപ്പത്തില്‍ പറഞ്ഞു

”വേണ്ടത്തതൊന്നും നന്ദേട്ടന്‍ ചെയ്യില്ലട്ടോ.,,
വേണ്ടത് മാത്രേ ചെയ്യൂ..

എന്താ പോരെ.,,

നന്ദു കള്ളച്ചിരിയോടെ പറയുന്നത് കേട്ട് ദച്ചൂന്‍റെ മുഖത്തെ ചിരി മാഞ്ഞു

”നന്ദേട്ടാ പ്ലീസ് വേണ്ട.,

ദച്ചു ഉമിനീരിറങ്ങി പറഞ്ഞതും നന്ദു അവളെ അധരത്തില്‍ ചൂണ്ട് വിരല്‍ വെച്ച് കണ്ണ് കൊണ്ട് മിണ്ടരുതെന്ന് പറഞ്ഞു

ദച്ചൂന്‍റെ തൊണ്ട വറ്റി വരണ്ടു
ഹൃദയ മിടിപ്പ് കൂടി

നന്ദൂന്‍റെ മുഖം അവളെ മുഖത്തോടടുത്ത് വന്നു

അവളെ നെറ്റി തടത്തില്‍ അവന്‍റെ ചുണ്ടുകള്‍ പതിഞ്ഞു

അവളറിയാതെ തന്നെ കണ്ണുകളടച്ചവ സ്വീകരിച്ചു

കണ്ണടച്ച് തനിക്ക് വഴിപെട്ട് നില്‍ക്കുന്ന ദച്ചൂനെ കണ്ടതും അവന്‍റെ ചുടു ചുംബനം അവളെ കണ്ണുകളിലും പതിഞ്ഞു

പിന്നീടത് അവനിഷ്ടപ്പെട്ട മൂക്കുത്തിയിലും രക്തവര്‍ണ്ണമായ

കവിളുകളിലും പതിഞ്ഞു

അവന്‍റെ ചുണ്ടുകള്‍ അവളില്‍ നിന്ന് വിട്ട് മാറിയ നിമിഷം ദച്ചു കണ്ണുകള്‍ പതിയെ തുറന്നതും നന്ദൂന്‍റെ നോട്ടം അവളെ അധരങ്ങളിലാണെന്നറിഞ്ഞു

അവളൊരു വിറയലോടെ തന്നെ കണ്ണ് ഇറുക്കെ അടച്ചതും നന്ദു അവന്‍റെ ചുണ്ടുകളെ അവളെ അധരത്തോട് ഇണ ചേര്‍ത്തു

ഒന്ന് ഉയര്‍ന്ന ദച്ചു അവന്‍റെ മുടിയില്‍ കൊരുത്ത് പിടിച്ചു

നന്ദു ആവേശത്തോടെ അവളിലെ മധുരം തന്‍റെ ചുണ്ടുകളാല്‍ നുണഞ്ഞെടുത്തു

അവനിലെ ആവേശത്തോടൊപ്പം അവന്‍റെ മുടിയിലുള്ള അവളെ പിടുത്തവും മുറുകി

നന്ദൂന്‍റെ കൈകള്‍ അവളെ ടോപ്പിനെ വകഞ്ഞ് മാറ്റി ദച്ചൂന്‍റെ നഗ്നമായ വയറില്‍ പതിഞ്ഞതും അവളിലൂടെ ഒരു മിന്നല്‍ പിളര്‍പ്പ് പാഞ്ഞ് പോയി

നന്ദൂന്‍റെ കൈകള്‍ അവളെ വയറില്‍

വികൃതി കാട്ടിയതും ദച്ചൂന്‍റെ നഖങ്ങള്‍ അവന്‍റെ പുറത്തമര്‍ന്നു

നന്ദു അപ്പോയും അവളിലെ ചുണ്ടുകള്‍ വിട്ടില്ലായിരുന്നു

ദീര്‍ഘ ചുംബനത്തിനൊടുവില്‍ ശ്വാസം വിലക്കിയതും നന്ദു അവളെ അധരങ്ങളെ താല്‍പര്യമില്ലാതെ മോചിപ്പിച്ചു

ദച്ചു നെഞ്ചില്‍ കൈ വെച്ച് ശ്വാസം ആഞ്ഞ് വലിച്ചു

രക്തം പൊടിഞ്ഞ അവളെ ചുണ്ടുകളെ അവന്‍റെ വിരലുകള്‍ തുടച്ച് മാറ്റി

ദച്ചു അവനെ തള്ളി മാറ്റാന്‍ നോക്കിയതും പ്രതീക്ഷിക്കാതെ അവളെ കഴുത്തിലേക്ക് നന്ദൂന്‍റെ മുഖം അമര്‍ന്നു

ദച്ചു ഒരു ഏങ്ങലോടെ അവനെ അള്ളി പിടിച്ചു

നന്ദു സ്വയം മറന്ന് അവളെ കഴുത്തില്‍ ചുംബനങ്ങള്‍ കൊണ്ട് മൂടി

ദച്ചുവും ഏതോ ലോകത്തെന്ന പോലെ അവനിലേക്ക് ലയിച്ചിരുന്നു

നന്ദൂന്‍റെ പല്ലുകള്‍ അവളെ കഴുത്തിലമര്‍ന്നതും
അറിയാതെ അവളില്‍ നിന്ന് സീല്‍ക്കാരം പുറത്തേക്ക് വന്നു

പെട്ടന്ന് ബോധം വന്ന ദച്ചു അവനെ തള്ളി മാറ്റാന്‍ നോക്കി

നന്ദു ആണെങ്കില്‍ ദച്ചൂനെ വരിഞ്ഞ് ചുറ്റി അവളില്‍ അടിമപ്പെട്ടിരിക്കാണ്

നന്ദൂന്‍റെ ആവേശം അടങ്ങുകയില്ലെന്നും.,
ഇനിയും തുടര്‍ന്നാല്‍ ശെരിയാവില്ലെന്ന് മനസ്സിലായ ദച്ചു അവന്‍റെ ഷോള്‍ഡറില്‍ ആഞ്ഞ് കടിച്ചു

”ആ..ഹ്.,,

നന്ദു അവളില്‍ നിന്ന് വിട്ട് മാറി വേദന കാരണം ബെഡിലേക്കിരുന്നു

”എന്ത് കടിയാത് കുരുട്ടടക്കെ.,,
നിനക്കെന്താ ഭ്രാന്ത് പിടിച്ചോ ?

നന്ദു ദച്ചൂനെ തുറിച്ച് നോക്കി

”സോറി ഇതെല്ലാതെ വേറെ മാര്‍ഗമില്ലായിരുന്നു.,

നോക്കട്ടെ ഒത്തിരി വേദനിച്ചോ ?

ദച്ചു ഷോള്‍ഡറിലെ ഷര്‍ട്ട് മാറ്റി നോക്കാന്‍ നിന്നതും നന്ദു അവളെ തടഞ്ഞു

”പോടീ..,
പ്രേത പല്ലും കൊണ്ട് കടിച്ച് മുറിച്ചതും പോര .,,
മാറങ്ങോട്ട്.,,

നന്ദു ഷര്‍ട്ട് മാറ്റി നോക്കി

അവിടെ ദച്ചൂന്‍റെ പല്ല് തിണര്‍ത്ത് കിടപ്പുണ്ട്

”ഒാ..ഹ് ഞാന്‍ കടിച്ചതാണോ കുഴപ്പം.,
നിങ്ങളെന്‍റെ ചുണ്ടും കഴുത്തും കടിച്ച് മുറിച്ചില്ലെ ദുഷ്ടാ.,,
അതിന് പകരമായി കൂട്ടിക്കോ.,,

ദച്ചു പറഞ്ഞതും നന്ദു വായിം തുറന്ന് നോക്കി

”അയ്യെ.. പൊന്ന് കൊച്ചെ ആ കടിയാണോ ഈ കടി.,,
അത് സ്നേഹത്തോടെ തരുന്നതല്ലെ.,,

നന്ദു ദച്ചൂനെ നോക്കി കണ്ണിറുക്കി

”ആണോ .,
എന്നാ ഇതും സ്നേഹത്തോടെ തന്നതാന്ന് കൂട്ടിക്കോ ?
അമ്മ പറഞ്ഞ പോലെ നന്ദേട്ടനില്‍ നിന്ന് എന്നെ സൂക്ഷിച്ചതാ.,
ഇനി തട്ടാനും മുട്ടാനും വരുമ്പോ ഈ കടി ഒാര്‍ത്താല്‍ മതി.,,

ദച്ചു പറഞ്ഞത് കേട്ട് നന്ദു സ്വയം തലക്കടിച്ചു

”ശെരി മാഡം.,,
ഇനി തട്ടാനും മുട്ടാനും തലോടാനും വരുന്നില്ല.,,
പോരെ .,,

നന്ദു അവന്‍റെ ലാപെടുത്ത് ബാല്‍ക്കണിയിലേക്ക് പോയി

സാധാരണ താഴെ സിറ്റ് ഒൗട്ടിലിരുന്നാണ് വര്‍ക്ക് ചെയ്യാറ്.,
ഇന്ന് എന്തായും ലേറ്റായതിനാല്‍ നന്ദു ബാല്‍ക്കണിയില്‍ ഇരുന്ന് ചെയ്യാന്ന് വെച്ചു

”ദച്ചൂ.. നീ കിടന്നോ .,
ഇന്നിനിയിപ്പോ ഞാന്‍ കിടക്കാന്‍ ലേറ്റാകും.,
അത് വരെ നിന്‍റെ ഉറക്കം കളയണ്ട.,,

നന്ദു ദച്ചൂനെ നോക്കി പറഞ്ഞ് ബാല്‍ക്കണിയിലെ ലൈറ്റിട്ട് വാതിലടച്ചു

ദച്ചു ഒന്ന് നിശ്വസിച്ച് മുറിയിലെ ലൈറ്റണച്ച് ബെഡിലേക്ക് കിടന്നു

നേരത്തെ നടന്നതെല്ലാം ആലോചിച്ച് അവളെ മുഖം നാണത്താല്‍ തുടുത്തു

അടുത്ത നിമിഷം തന്നെ അത് അപ്രതിക്ഷമായി

അര്‍പ്പണയുടെ ഭീഷണി ചെവിയില്‍ മുഴങ്ങി കേട്ടു

എത്രയും പെട്ടന്ന് എന്തെങ്കിലും ചെയ്തെ പറ്റൂ..

ഇനിയും തന്‍റെ ജീവിതത്തില്‍ നന്ദേട്ടനെ നഷ്ടപ്പെടുത്താന്‍ വയ്യ

ദച്ചു ഒാരോന്ന് ആലോചിച്ച് അര്‍പ്പണക്കെതിരെയുള്ള മാര്‍ഗങ്ങള്‍ മെനയുന്നതിനിടക്കാണ് നന്ദൂന്‍റെ ഫോണ്‍ കണ്ണില്‍ പെട്ടത്

അവളത് കൈ എത്തിച്ചെടുത്തു

ഫോണ്‍ ലോക്കായിട്ടില്ലായിരുന്നു

ഹോം സ്ക്രീനില്‍ ദച്ചുവും നന്ദുവും ഒരുമിച്ച് ചിരിയോടെ നില്‍ക്കുന്ന പഴയൊരു ഫോട്ടോ ആയിരുന്നു

ദച്ചൂനത് കണ്ട് ചിരി വന്നു

നന്ദൂനാണെങ്കിലും തനിക്കാണെങ്കിലും ഒരുപാട് മാറ്റങ്ങല്‍ വന്നിട്ടുണ്ടെന്ന് ദച്ചൂന് തോന്നി

അവള്‍ പണ്ടത്തെ ഫോട്ടോസെല്ലാം നോക്കാനായി ഗ്യാലറി തുറന്നു

ഒാരോന്ന് മറിച്ച് നോക്കുന്നതിനിടക്കാണ് ഒരു ഫോട്ടോ ദച്ചൂന്‍റെ കണ്ണില്‍ പെട്ടത്

ദച്ചു  നെറ്റി ചുളിച്ച് ആ ഫോട്ടോ എടുത്ത് സൂം ചെയ്തു

”ഇവര് എപ്പോ ഞാനറിയാതെ കണ്ടു.,,

ദച്ചൂന്‍റെ മുഖത്തെ അന്താളിപ്പിനൊപ്പം കുറേ സംശയങ്ങളും മനസ്സിലേക്ക് അരിച്ചെത്തി

*(തുടരും..)*