രചന – കാന്താരി
“ഐശു.ഐശു നിൽക്. ഞാനൊന്ന് പറയട്ടെ ”
“ഒന്നും പറയണ്ട. ചെല്ല് ചെന്നവളെ കെട്ടിപിടിച്ചു ഇരിക്”
ഓടി ചെന്നു ഐശുവിന്റെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് സിദ്ധു പറഞ്ഞതും അവന്റെ കൈ കുടഞ്ഞു എറിഞ്ഞു കൊണ്ട് ഐശു പറഞ്ഞു.
“നീ വെറുതെ എഴുതാ പുറം വായിക്കാതെ.
നീ വിചാരിക്കുന്നത് പോലെയല്ല ”
“പിന്നെ എങ്ങനെ ആണാവോ. എനിക്കറിയാം എന്നോടുള്ള ഇഷ്ട്ടമൊക്കെ വെറുതെയാ… ഞാനെല്ലാം പിടിച്ചു വാങ്ങിയതല്ലേ. അതിനുള്ളത് എനിക്കിപ്പോ കിട്ടി ”
“എന്റെ പോന്ന ഐശു. നീ എന്തൊക്കെയാ ഈ പറയുന്നത്. ഞാനൊന്ന് ഹെൽപ് ചെയ്തതാണോ തെറ്റ് ഒന്നില്ലേങ്കിലും നീ കാരണമല്ലേ അവളിപ്പോ ഇങ്ങനെ കിടക്കുന്നത് ”
“അവള് കാരണം ഞാൻ മരിക്കാൻ കിടന്നപ്പോൾ ഈ ചോദ്യം പറച്ചിലൊന്നും ഉണ്ടായിരുന്നില്ലല്ലോ.
ഓ… സോറി അതിന് ഞാൻ ആരാണല്ലേ. എനിക്ക് എന്ത് പറ്റിയാലും ഞാൻ ചത്താലും നിങ്ങൾക് എന്താ ”
“ടി കോപ്പേ നീ കേറി കേറി ഇതെങ്ങോട്ട. ഒരെണ്ണം അങ്ങ് തന്നാൽ ഉണ്ടല്ലോ ”
“ആ… തല്ലു തല്ലി കൊല്ലേന്നെ ”
ഒന്ന് കൈ ഓങ്ങി കൊണ്ട് സിദ്ധു പറഞ്ഞത് കേട്ടു ഐശു ദേഷ്യത്തിൽ പറഞ്ഞതും ഒന്നും ചെയ്യാൻ പറ്റാതെ സിദ്ധു കുറച്ചു നേരം മിണ്ടാതെ നിന്നു.
“ഞാനെന്റെ വീട്ടിൽ പോവാ. ഇനി നിങ്ങളുമായി ഒരു ബന്ധവുമില്ല ”
“പൊക്കോ… എന്നോട് ഇഷ്ട്ടമൊന്നും ഇല്ലാത്തവർ എന്നെ വിട്ട് പോകുന്നതാ നല്ലത്. ”
സിദ്ധു പറഞ്ഞതും തിരിഞ്ഞു നടന്ന ഐശു ഒന്ന് നിന്നു. അത് കണ്ടു സിദ്ധു അവളുടെ അടുത്തേക്ക് ചെന്നു.
“നിനക്ക് എന്നോട് യഥാർത്ഥ ഇഷ്ട്ടമൊന്നുമല്ല. അതില്ലാത്തതു കൊണ്ടല്ലേ ഞാൻ പറഞ്ഞിട്ട് നീ ഒന്നും കേൾക്കാത്തതു.
നിനക്ക് എന്നോട് ഇഷ്ട്ടം ഉണ്ടായിരുന്നെങ്കിൽ ഞാൻ പറയുന്നത് നീ കേൾക്കുമായിരുന്നു.
എന്നെ വിശ്വസിക്കുമായിരുന്നു. ഇതിനൊന്നും നീ ഒരുക്കമല്ല. അപ്പൊ അതിനർത്ഥം നിനക്ക് എന്നോടുള്ള ഇഷ്ട്ടം വെറുതെ ഒരു ഷോ മാത്രം. അല്ലെ ”
സിദ്ധു പറഞ്ഞു കൊണ്ടിരിക്കെ ഒന്നും പറയാൻ കഴിയാതെ ഐശു നിന്ന നിൽപ്പ് നിന്നു പോയി. സത്യം അതല്ല എന്റെ ജീവനാണന്നു പറയണമെന്ന് ഉണ്ടെങ്കിലും അവന്റെ വാക്കുകൾ അവളെ തളർത്തി കളഞ്ഞിരുന്നു. അത് സൂചിപ്പിച്ചു കൊണ്ട് ഐശുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുക്കി തുടങ്ങി.
തന്റെ വാക്കുകൾ കൊടുത്ത വേദനയിൽ ഒന്നും ചെയ്യാൻ കഴിയാതെ വേദനിച്ചു അവൾ നിൽക്കുന്നതു കണ്ടപ്പോൾ സിദ്ധുവിനു നെഞ്ച് പിടക്കാൻ തുടങ്ങി. പിന്നെ ഒന്നും പറയാൻ നിൽക്കാതെ അവൻ ഐശുവിന്റെ അടുത്തേക്ക് ചേർന്നു നിന്നു അവളെ തൊട്ടതും പൊട്ടി കരഞ്ഞു കൊണ്ട് ഐശു സിദ്ധുവിന്റെ നെഞ്ചിൽ വീണു.
“സോറി. നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. എന്റെ വിഷമം കൊണ്ട് പറഞ്ഞു പോയതാ… നിന്നെയല്ലതെ എനിക്ക് വേറെ ആരെങ്കിലും അങ്ങനെ കാണാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.
എന്തേയ് നീ എന്നെ മനസിലാക്കുന്നില്ല ”
“പെട്ടന്ന് അങ്ങനെ കണ്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഏത് വിദേനയും ഏട്ടനെ അവൾ സ്വന്തമാക്കുമെന്ന് പറഞ്ഞത് കൊണ്ട് എനിക്കിത് കണ്ടപ്പോൾ സങ്കടം സഹിക്കാൻ പറ്റിയില്ല. അത് കൊണ്ട് പറഞ്ഞു പോയതാ… എന്നോട് ക്ഷമിക്കണം.
ഇനി ഒരിക്കലും ഞാനിങ്ങനെ പറയില്ല.
എന്നെ വിട്ട് പോകല്ലേ സിദ്ധുവേട്ടാ… ഞാൻ മരിച്ചു പോകും ”
“നീ എന്തൊക്കെയാ ഈ പറയുന്നത്.
അതിന് മാത്രം ഒന്നും ഇവിടെ നടന്നില്ലല്ലോ.
മതി കരഞ്ഞത് ഇങ്ങോട്ട് നോക്ക്. നീയാണ് എന്റെ ജീവനും ജീവിതവും ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ സംഭവിച്ചചാലും അതിനൊരു മാറ്റം ഉണ്ടാവില്ല ”
ഐശുവിന്റെ മുഖം ഉയർത്തി പിടിച്ചു പറഞ്ഞു കൊണ്ട് സിദ്ധു അവളുടെ നെറ്റിയിൽ ചുംബിച്ചു.
“അതെ… ഇത് ഹോസ്പിറ്റൽ പരിസരമാണ് ബെഡ്റൂം അല്ല ”
അവരുടെ സംസാരം കണ്ടു ഒന്നും അറിയാത്ത ഭാവത്തിൽ അവരുടെ അടുത്ത് കൂടി നടന്നു പോയി കൊണ്ട് ആദി പറഞ്ഞു.
അത് കണ്ടതും രണ്ടാളും പരസ്പരം നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവിടെ നിന്നും മാറി നിന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
കുറച്ചു ദിവസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം അമ്മായിയും കാവ്യയും തിരിച്ചു വീട്ടിൽ എത്തി. ചെയ്തത് തെറ്റായതു കൊണ്ട് അവരെ നോക്കിയത് ഐശുവും ദേവുവും ആയിരുന്നു.
കാവ്യ മുൻപത്തെ ഭാവമെല്ലാം മാറ്റി ഐശുവുമായി നല്ല കൂട്ടായി മാറി.
അതെല്ലാം അമ്മായിക്ക് അത്ര പിടിക്കുന്നില്ല എങ്കിലും മറുതോന്നും പറയാൻ അവർ പോയില്ല.
അങ്ങനെ എല്ലാം നല്ല രീതിയിൽ മുന്നോട്ട് പോയിക്കോണ്ടിരിക്കെ ഒരു ദിവസം കിരൺ സിദ്ധുവിന്റെ വീട്ടിൽ എത്തി.
“ഹാ… നീ എവിടെ ആയിരുന്നു. കല്യാണത്തിന്റെ അന്ന് കണ്ടതാ… പിന്നെ നീ എവിടെ പോയി ”
കിരണിനെ കണ്ടതും മോഹൻ ചോദിച്ചു.
“അത് പിന്നെ അമ്മാവാ… എനിക്ക് നിങ്ങളെ ഒക്കെ ഫേസ് ചെയ്യാൻ വല്ലാത്ത മടി അത് കൊണ്ട് കുറച്ചു ദിവസം മാറി നിന്നതാ… പിന്നെ ഓഫീസിൽ കുറച്ചു പ്രോബ്ലം അപ്പൊ അങ്ങോട്ട് പോകേണ്ടി വന്നു ”
“ഹാ… സാരമില്ല നീ ചെല്ല്. ചെന്ന് എന്തെങ്കിലും കഴിക്ക് ”
മോഹൻ പറഞ്ഞതും കിരൺ അകത്തേക്ക് ചെന്നു. അവിടെ ഐശു നിൽക്കുന്നത് കണ്ടപ്പോൾ കിരൺ ഒന്ന് നിന്നു.
പെട്ടെന്ന് കിരണിനെ കണ്ടതും ഐശു ഒന്ന് ഞെട്ടി പിന്നെ അവന്റെ അടുത്തേക്ക് ചെന്നു.
“ഏട്ടൻ വാ… ഇരിക് ഞാൻ ചായ എടുക്കട്ടെ ”
“ഐശു… ”
പെട്ടന്ന് പറഞ്ഞു ഐശു അടുക്കളയില്ലേക്ക് പോകാൻ നിന്നതും കിരൺ അവളെ വിളിച്ചു.
അതിൽ ഐശു അവനെ തിരിഞ്ഞു നോക്കി.
“സോറി… ഞാൻ മനഃപൂർവം തന്നെ ദ്രോഹിക്കാൻ ശ്രമിച്ചിട്ടില്ല.
എല്ലാം അബദ്ധവശാൽ സംഭവിച്ചു പോയതാ… എല്ലാം തുറന്നു പറഞ്ഞു എന്റെ ഇഷ്ട്ടം തന്നോട് പറയണമെന്ന് ഉണ്ടായിരുന്നു.
പക്ഷെ… എല്ലാം ഇങ്ങനെ ഒക്കെ ആയി തീർന്നു. എന്ന് വെച്ച് ഇപ്പൊ എന്റെ മനസ്സിൽ അങ്ങനെ ഒന്നും ഇല്ലാട്ടോ. എന്റെ സിദ്ധുന്റെ പെണ്ണല്ലേ അപ്പൊ എന്റെ ദേവൂനെ പോലെ.
ഇനി എന്റെ മനസ്സിൽ അങ്ങനെ ആയിരിക്കും ”
“അതൊന്നും സാരമില്ല ഏട്ടാ… എല്ലാം കഴിഞ്ഞില്ലേ അതൊക്കെ ഞാൻ അപ്പോഴേ മറന്നു. നമ്മളൊക്കെ ഒരു കുടുംബമല്ലേ എന്തിനാ ദേഷ്യവും വാശിയുമൊക്കെ. ഞങ്ങൾക്കൊ നിങ്ങൾക്കോ ഒരാവശ്യം വന്നാൽ ഓടി വരാൻ നമ്മളൊക്കെയല്ലേ ഉള്ളു.
കഴിഞ്ഞ കാര്യങ്ങൾ മറന്നേക്ക്. ഏട്ടൻ പോയി ഫ്രഷ് ആയി വാ ഞാൻ ചായ എടുക്കാം ”
എന്ന് പറഞ്ഞു കൊണ്ട് ഐശു അടുക്കളയില്ലേക്ക് പോയതും ഒന്ന് ഗൂഡമായി ചിരിച്ചു കൊണ്ട് കിരൺ റൂമില്ലേക്ക് നടന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
“ഫയൽസ് ആൻഡ് കണക്കുകൾ എല്ലാം ഓക്കേ അല്ലെ ആദി ”
“ഓക്കേ ആണ്. കണക്ക് ഒന്നും കൂടി ഒന്ന് ചെക് ചെയ്യണം. ഒന്നിനെയും വിശ്വസിക്കാൻ കഴിയുന്നില്ല. ഒക്കെ കൂടി ഒരു ടെൻഷൻ ഫീൽ ”
ലാപ്പിൽ നോക്കി കൊണ്ട് സിദ്ധു ചോദിച്ചതും മറുപടി പറഞ്ഞു കൊണ്ട് ആദി കസേരയിൽ ചാരി ഇരുന്നു.
“നീ ഇനിയും അതൊക്കെ ഓർത്ത് ഇരിക്കുവാണോ ആദി ”
“എന്റെ സിദ്ധു… നിനക്ക് ഇതൊക്കെ സില്ലി ആയിരിക്കും പക്ഷെ എനിക്ക് അങ്ങനെ അല്ല. ഒരുപദേശം കൊണ്ട് നന്നാവൂന്നവനല്ല കിരൺ മറഞ്ഞു നിന്ന് ഇനി എന്തൊക്കെ ചെയ്തു വെക്കുമെന്ന് ആർക്കറിയാം ”
ആദി പറഞ്ഞതും അത് കേട്ടു സിദ്ധു ലാപ് മാറ്റി വെച്ച് അവനെ നോക്കി.
“എടാ… നമ്മളെല്ലാം അറിഞ്ഞു വെന്ന് കിരണിന് എന്തായാലും അറിയാം… എന്നിട്ടും ഈ നിമിഷം വരെ ഒന്നും സംഭവിച്ചില്ലല്ലോ. അപ്പൊ അവനെല്ലാം നിർത്തി എന്നല്ലേ കരുതേണ്ടതു. ഇനി ഇപ്പൊ വന്നാൽ തന്നെ അവനെ കൊണ്ട് എന്ത് ചെയ്യാൻ പറ്റും ”
“അവൻ വരില്ല എന്നൊന്നും ഞാൻ കരുതുന്നില്ല. ആ തള്ളയുടെ മോനല്ലേ അഭാര തൊലി കട്ടിയ ഒരു ഉളുപ്പും ഇല്ലാതെ വേണമെങ്കിൽ ഇപ്പൊ നമ്മുടെ മുന്നിൽ വന്നു നിന്നെന്ന് വരും ”
ആദി പറഞ്ഞു നിർത്തിയതും ഡോർ തുറന്നു വരുന്ന ആളെ കണ്ടു സിദ്ധു ഞെട്ടി പിന്നെ ആദിയെ ഒന്ന് നോക്കി.
അത് കണ്ടു ആദി ഒന്ന് തിരിഞ്ഞു നോക്കിയതും കിരൺ കേറി വരുന്നത് കണ്ടു സിദ്ധുവിനെ നോക്കി അവൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു.
“സോറി… നിങ്ങൾ എന്തെങ്കിലും മീറ്റിംഗ്ൽ ആയിരുന്നോ ”
“ഹേയ്… നോ. നീ വാ ഇരിക് ”
അകത്തേക്ക് വന്നതും അവരെ രണ്ടു പേരെയും കണ്ടു കിരൺ ചോദിച്ചതും പറഞ്ഞു കൊണ്ട് സിദ്ധു അവനെ വിളിച്ചു. അത് കണ്ടു കിരൺ ആദിയുടെ അടുത്തുള്ള കസേരയിൽ ചെന്നിരുന്നു.
“നീ എന്താ ഇങ്ങോട്ട് വന്നത്. എന്തെങ്കിലും ഇഷ്യൂ ഉണ്ടോ ”
“സിദ്ധു… എനിക്കറിയാം ഞാൻ നിങ്ങളോടൊക്കെ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്തത്. അതൊക്കെ നിങ്ങൾക് രണ്ടാൾക്കും നല്ലത് പോലെ അറിയാലോ. എന്റെ സിറ്റുവേഷൻ ഒക്കെ ആകെ ഡളാണ്. എന്റെ ഒപ്പം തന്നെയാണല്ലോ നീ ഇത് സ്റ്റാർട്ട് ചെയ്തത് ഒക്കെ കൂടി കണ്ടു കോംപ്ലക്സ് കേറിയപ്പോ പറ്റി പോയതാടാ. നിങ്ങൾ രണ്ടുപേരും എന്നോട് ക്ഷമിക്കണം. ഇനി എന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒന്നും ഉണ്ടാവില്ല. ആം റിയൽ സോറി ”
സിദ്ധുവിന്റെ വാക്കുകളിലെ പരിഹാസം മനസിലായി എങ്കിലും അത് വക വെയ്ക്കാതെ കിരൺ തന്റെ ഭാഗം പറഞ്ഞു.
“ഹ്മ്മ്… ഓക്കേ. തെറ്റ് നിനക്ക് മനസിലായല്ലോ അത് മതി. ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ലന്നു കരുതുന്നു. എല്ലാം അറിഞ്ഞിട്ടും ഞങ്ങൾ റിയക്റ്റ് ചെയ്യാത്തതു ഒന്നും അറിയാത്തതു കൊണ്ടല്ല.ബന്ധവും സ്വന്തവുമൊക്കെ ഓർക്കുന്നത് കൊണ്ടാണ്. Anyway … എല്ലാം നമുക്ക് മറക്കാം… അതാണ് നല്ലത് അല്ലെ… ”
“അതെ മറക്കാം… ഇനി എനിക്ക് സമാധാനതോടെ പോകാലോ. ഇത്ര നാൾ ഇതൊക്കെ ഉള്ളിൽ കിടന്നു പുകയുവായിരുന്നു. ഇപ്പൊ നിങ്ങളോട് എല്ലാം പറഞ്ഞപ്പോൾ ഒരു സുഖം ഫീൽ ചെയുന്നു.
എന്നാ ഞാൻ ഇറങ്ങട്ടെ വീട്ടിൽ ചെന്ന ഉടനെ ഇങ്ങോട്ട് പോന്നതാ… ഐശു എന്തൊ സ്പെഷ്യൽ ഉണ്ടാക്കി തരാമെന്നു പറഞ്ഞിരുന്നു ചെന്നിട്ടു അതൊക്കെ ഒന്ന് ഫിനിഷ് ചെയ്യട്ടെ. അപ്പൊ വൈകുന്നേരം കാണാം… ”
“ഓക്കേ… ”
കിരൺ പറഞ്ഞതും സിദ്ധു പറഞ്ഞു. അവൻ അവിടെ നിന്നും ഇറങ്ങുമ്പോൾ ആദി അവനെ തന്നെ ഒന്ന് നോക്കി.
“ഇവനെ ഇനിയും വിശ്വസിക്കാമോ സിദ്ധു… ”
“നോക്കാം… ഒന്നില്ലേങ്കിൽ നന്നായി, ഇല്ലെങ്കിൽ നമുക്ക് പണിയായി അത്ര തന്നെ ”
ആദി പറഞ്ഞത് കേട്ടു പറഞ്ഞു കൊണ്ട് സിദ്ധു ഒന്ന് ചിരിച്ചു.
(തുടരും )

by