#ഒരു_ആടാറു_തേപ്പുകഥയും_ഫ്രീക്ക്പെണ്ണും
നാട്ടുകാർക്കു മൊത്തം അറിയാവുന്ന ഒരു ബന്ധമായിരുന്നു ഞങ്ങളുടേത് കോളേജിൽ പഠിക്കുന്ന കാലം മുതൽ തുടങ്ങിയ ബന്ധം…..
എഴുത്തെന്ന കലയോട് തോന്നിയ ആരാധന മൂത്ത് ഉണ്ടായ പ്രണയം.
അവളെ കിട്ടിയമുതൽ അവൾക്കായി മാത്രമായി എന്റെ എഴുത്തുകളും….
ക്ലാസ്സ് തീരുവോളം കോളേജിലെ ഇണക്കുരുവികൾ അതിനിടയിൽ അച്ഛൻ വാങ്ങി തന്ന ബുള്ളറ്റിലെ പിൻ സീറ്റിലെ സ്ഥിരം യാത്രക്കാരി…
പഠിത്തം കഴിഞ്ഞപ്പോൾ നല്ലൊരു പ്രവാസിയെ കണ്ടപ്പോൾ അവളുടെ കണ്ണ് മഞ്ഞളിച്ചു .എന്നേ മറന്നിട്ടു അവനെ കെട്ടി വിദേശത്തേക്ക് പോകാൻ പ്ലാൻ ചെയ്ത അന്ന് അഴിച്ചു വെച്ചതാണ് എന്റെ ബുള്ളറ്റിന്റെ പിൻ സീറ്റ്,………..
ആ ഇടയ്ക്ക് ആണ് ഓം ശാന്തി ഓശാന ഇറങ്ങിയത് തേപ്പ് കിട്ടിയത് നാട്ടുകാർ അറിയിക്കാതിരിക്കാൻ ആ സിനിമയുടെ ട്രെൻഡ് ആക്കി….. അല്ലപിന്നെ അത്രയും നാൾ അവൾക്കു ഇഷ്ടമായിരുന്ന കട്ടത്താടിയും വടിച്ചു ക്ലീൻ ഷേവ് ചെയ്തു ഇതു കണ്ട മുത്തശ്ശി പറഞ്ഞു ഇപ്പോളാ നിന്നെ കാണാൻ മനുഷ്യ കോലം ആയെന്നു,
ഞാൻ ഒന്ന് ചമ്മിയെങ്കിലും നമുക്ക് അല്ലേ അറിയൂ അതിന്റെ പുറകിലെ ഗുട്ടൻസ് , രാവിലെ വെളീലേയ്ക്ക് ഇറങ്ങിയ എന്റെ മുഖത്ത് നോക്കാതെ പത്രത്തിൽ നോക്കി അപ്പൻതമ്പുരാന്റെ ഒരു ചോദ്യം
അവൾ നിന്നെ തേച്ചു അല്ലെന്നു ? ,
ഉം……
എന്ന് മറുപടി കൊടുത്ത് വായനശാലയിലേക്ക് ഒരു പോക്ക്, പിന്നേ അമ്മയ്ക്ക് മാത്രം അവകാശപ്പെട്ട ഒരു ഇടമായിരുന്നു ആ പിൻ സീറ്റ്.
അമ്മയ്ക്ക് എവിടെ എങ്കിലും പോണമെങ്കിൽ മാത്രം കാണാൻ പറ്റുന്ന അപൂർവ കാഴ്ച, വായനശാലയിൽ ചെന്നപ്പോൾ ആണ് അവന്മാര് പറയുന്നേ നാളെ സുരഭിയുടെ (എന്നേ തേച്ച എന്റെ സ്വന്തം ആയിരുന്ന കാമുകി അല്ല കാലമാടത്തി ) കല്യാണം ആണെന്ന് ഇന്ന് കണി കണ്ടവനെ എന്നും കാണണേ എന്ന് മനസ്സിൽ പ്രാകി ഇരിക്കുമ്പോൾ ആണ് എന്റെ ചങ്ക് ബ്രോ ഒരു പെണ്ണുമായി വന്നത്.
ആരാടാ ഇതു എന്നൊക്കെ ഫ്രണ്ട്സ് ചോദിക്കുന്നുണ്ട് നമുക്ക് ഇപ്പോൾ പെണ്ണുങ്ങളെ അലർജി ആയത്കൊണ്ട് മൈൻഡ് ചെയ്യാൻ പോയില്ല ആള് അവന്റെ കസിൻ ആണ് ഒരു പാതി ആണ് തന്നെ.
കണ്ടാൽ പെണ്ണാണെന്ന് പറയുവെങ്കിലും അവൾ അടിക്കുന്ന അടി കണ്ടിട്ട് ഞാനടിച്ച കെട്ടുവരെ പോയി.
ബിയറും,ജവാനും കൂടി മിക്സ് ചെയ്തു ഒറ്റവലി എന്റെ കണ്ണ് തള്ളി ….
ഇവളെ കെട്ടുന്നവന്റെ കട്ടപ്പുക എന്ന് മനസ്സിൽ ഓർത്തപ്പോളാണ് അവമ്മാര് പ്ലാൻ ചെയ്തത് നാളെ കല്യാണത്തിന് പോകുന്ന കാര്യം പിറ്റേന്ന് രാവിലെ അവളും അവമ്മാരും കൂടി കുത്തി പൊക്കി കുളിപ്പിച്ച് ഒരു ന്യൂ ജെൻ പയ്യനാക്കി ബുള്ളറ്റിന്റെ സീറ്റും വെച്ച് വിളിക്കാത്ത കല്യാണത്തിന് പോകാൻ ഇറങ്ങിയത് എല്ലാരേയും എന്റെ ന്യൂ ലുക്കും കണ്ട അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു വിജയി ഭവയെന്നു…..
പുള്ളിക്ക് തേപ്പ് നേരത്തെ കിട്ടിയോ എന്ന് മനസ്സിൽ ചിന്തിച്ചു ആ പോട്ടെ എന്തേലും ആവട്ടെ എന്റെ അല്ലേ അച്ഛൻ കിട്ടിക്കാണും വിഷയം മാറുന്നു ഞങ്ങൾ എല്ലാം കൂടി 3 ബുള്ളറ്റിൽ യാത്ര തിരിച്ചു………….
നല്ല അഡാറു സൗണ്ട് ഉള്ള ബുള്ളറ്റ് ചെന്ന് ഓഡിറ്റോറിയത്തിൽ നിർത്തിയപ്പോൾ തന്നെ എല്ലാവരും ഒന്ന് നോക്കി നോക്കിയതാണോ തന്തക്കു വിളിച്ചതാണോ അച്ഛൻ ഒന്ന് തുമ്മിക്കാണും, എന്നെക്കണ്ട് വളിച്ച മുഖത്തോടെ എന്റെ അല്ല വെല്ലോന്റേം ആകാൻ പോകുന്ന സുരഭി ഒന്ന് ചമ്മി, കരണം എന്റെ പുറകിൽ സെലിനും ഉണ്ടായിരുന്നു കല്യാണം കഴിഞ്ഞു ചെറുക്കനും പെണ്ണും കൂടി നിൽക്കുന്ന വേദിയിൽ എന്നെയും കെട്ടിപിടിച്ചു സത്യം പറഞ്ഞാൽ ഞാനൊന്നു ഞെട്ടി. എന്നിട്ട് സെലിൻ ചെന്നോരു ഡയലോഗും തട്ടി ….
താക്സ് ടി ഇച്ചായനെ എനിക്ക് വിട്ടു തന്നതിന് ….
അവളുടെ മുഖത്ത് ആഞ്ഞു 10 വട്ടം അടിക്കുന്ന എഫക്ട് ആയിരുന്നു ആ ഒറ്റ ഡയലോഗിനു …..
അവൾക്കൊരു തേപ്പ്പെട്ടി ഗിഫ്റ്റും കൊടുത്തു ഞങ്ങൾ നേരെ ബാറിൽ കേറി ഒന്ന് ആഘോഷിച്ചു (മദ്യപാനം ആരോഗ്യത്തിനു ഹാനി കരം ) അവിടെ ഇരുന്നു അടിക്കുമ്പോൾ ആണ് അവൾ എന്നോട് ചോദിച്ചേ നിനക്ക് എന്നേ പ്രേമിച്ചു കൂടെ എന്ന് പിന്നേ ഒന്നും നോക്കില്ല, അന്ന് തുടങ്ങിയ കള്ളുകുടി ആണ് സെലിൻ എന്റെ കൊച്ചിനെ ഗർഭിണി ആയി കുറച്ചു നാൾ മാത്രം കുടിച്ചില്ല എപ്പോളും എനിക്ക് കൂട്ടായി അവളും കൂടെയുണ്ട് അങ്ങനെ അടിപൊളിയായി ഞങ്ങടെ കൊച്ചു കുടുംബം മുന്നോട്ടു പോകുന്നു ഇടക്ക് അച്ഛനും കൂടും അവൾക്കു എനിക്കും കമ്പനിക്ക്,അമ്മ തെറിയാ ടച്ചിങ്‌സ് ഉണ്ടാക്കി മടുത്തു ,!
ശുഭം
സുജിത്ത് തിരുവാർപ്പ്……

by