#പേരിനൊരുപാതി
എന്റെ പ്രതീക്ഷകളവസാനിച്ചു ചുടലയിൽ അഭയം തേടുമ്പോൾ… അതിലൊരുപിടി ചാരം നിന്റെ സീമന്തരേഖയിലെ സിന്ദൂരം മായ്ക്കുമ്പോൾ……
നീയോർക്കണം……
ഞാൻ നിന്റെ പാതിയായിരുന്നൊരിക്കലെന്ന് !
കൈകൊട്ടി വിളിക്കുന്ന ബലിക്കാക്ക വന്നു ബലിച്ചോറു തിന്നുമ്പോൾ നീയോർക്കണം നിനക്കായ് നൽകിയ വിശപ്പിന്റെ വിലയും, കഷ്ടപ്പാടും!!!!
എന്ത് നൽകുകിലും വെറും പാതിയായി മരണമിതാ മാടിവിളിക്കുന്നു
സന്തോഷം മാത്രം…….
ഈ ജീവിതത്തിൽ കിട്ടാത്ത
സന്തോഷം മരണത്തിലെങ്കിലും ലഭിക്കുമെന്ന ആശ്വാസവും !
സുജിത്ത് തിരുവാർപ്പ്….

by