17/06/2026

കല്യാണം

#കല്യാണം

ഏകദേശം 50 പെണ്ണുകാണലിനു ശേഷമാണു എന്റെ കല്യാണം ഉറച്ചത്. നിച്ഛയം കഴിഞ്ഞപ്പോൾ തന്നെ പതിയെ ഫോൺ വിളിയുമൊക്കെ തുടർന്നു.

പെണ്ണ് ഇപ്പോഴത്തെ ന്യൂ ജെൻ അല്ലേ അപ്പോൾ തുടങ്ങിയല്ലേ പറ്റൂ.

സത്യം പറഞ്ഞാൽ നൂറു ശതമാനം ഇഷ്ടപ്പെട്ടൊന്നുമില്ല സമ്മതം മൂളിയത് മുപ്പത്തിമൂന്നു വയസ്സായി, മൂക്കിൽ പല്ലും വന്നു, ഐശ്വര്യ റായിയെ പോലുള്ളപെണ്ണിനെ തന്നെ വേണം എന്നൊക്കെ പറഞ്ഞു പെങ്ങളും അളിയനും വീട്ടുകാരും കളിയാക്കുമ്പോഴും എനിക്ക് വലിയ ചമ്മലൊന്നുമുണ്ടായിരുന്നില്ല പക്ഷെ ഇരുപത്തെട്ട് വയസ്സായ അനിയൻ മുഖത്തുനോക്കി പറഞ്ഞു…

ഡാ കോപ്പേ….

കെട്ടുന്നേൽ കെട്ടിക്കോണം

അല്ലെങ്കിൽ അടുത്ത വർഷം എനിക്ക് കെട്ടാനുള്ളതാണ് ഇനി നിന്നെ ഓവർ ടേക്ക് ചെയ്തു എന്ന് പറഞ്ഞേക്കല്ലെന്ന്.

പകച്ചു പണ്ടാരം ആയിപോയി എന്റെ ബാല്യം എന്ന് പറഞ്ഞപോലെ ആയി ഞാൻ അവനെ ഒന്ന് തറപ്പിച്ചു നോക്കി.

അതിനെ വീട്ടുകാരും കൂടി പിന്തുണച്ചപ്പോൾ പെങ്ങടെ ഇളയ കാന്താരിവരെ കളിയാക്കി മാമന്റെ കല്യാണം എന്റെ കല്യാണത്തിന് മുന്നേ കാണുമോ ? എന്നുവരെ,….

ഞാൻ നിന്നുരുകിപ്പോയി. അവക്ക് മൂന്നു വയസ്സ് ഉള്ളു എങ്ങനെ പറയാതിരിക്കും അളിയന്റെ അല്ലേ വിത്ത്.

എനിക്ക് ഇഷ്ടപ്പെടുമ്പോൾ വീട്ടുകാർക്കിഷ്ടപ്പെടില്ല ഞങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ അവരുടെ വീട്ടുകാർക്ക് ഇഷ്ടപ്പെടില്ല ഉറക്കാറായാൽ, നാട്ടുകാര് തെണ്ടികൾ മുടക്കും.

പിന്നെ എല്ലാം പെട്ടന്നായിരുന്നു നല്ല ജോലിയുള്ളത്കൊണ്ട് രക്ഷയായി ഒരു പാവപെട്ട വീട്ടിന്നു അധികം കാണാൻ കുഴപ്പമില്ലാത്ത ഒരെണ്ണത്തിനെ തപ്പിയെടുത്തു.

അങ്ങനെ ആണു ഇന്ന് കതിർമണ്ഡപത്തിൽ കെട്ടാനായി ഇരിക്കുന്നെ കൂട്ടുകാരുടെ കളിയാക്കൽ എല്ലാം കേട്ടു നല്ലരീതിയിൽ ഭയന്നാണ് ഇരുന്നത്.

ശാന്തി ആണേൽ ഏതാണ്ടൊക്കെ മാന്ത്രം ചെല്ലുന്നുണ്ട് ആദ്യമായി കെട്ടുന്നത്കൊണ്ട് ആകെ ഒരു വെപ്രാളം പരവേശം താലി കയ്യിൽ തന്നപോലെ ആകെ കിളിപോയി.

കൈവിറക്കുന്നു,

കാല് തളർന്നുപോണോ എന്തൊക്കെയോ സംഭവിക്കുന്നു…

അങ്ങനെ ഇന്ത്യ ലോക കപ്പെടുത്തപോലെ പത്തുമിനിട്ടിൽ ദ്രാവിഡ്‌ ടെസ്റ്റ്‌ മാച്ചിൽ നിന്ന് കളിക്കുന്നപോലെ താലികെട്ടി ഒരു തരത്തിൽ ആശ്വാസം ആയി.

അതുകഴിഞ്ഞു സിന്ദൂരം തോട്ടുകൊടുക്കാൻ പറഞ്ഞു കയ്യ് ആണേൽ ഒടുക്കത്തെ വിറയൽ രണ്ടെണ്ണം അടിച്ചിട്ട് കേറിയാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയി.

ഒരുതരത്തിൽ മൂക്കിലും നെറ്റിലും ആയി സിന്ധുര രേഖയിലും തൊടീപ്പിച്ചു എന്നുവരുത്തി.

എല്ലാം കഴിഞ്ഞു വീട്ടിലേക്കു പോകാൻ നേരം കരച്ചിലും പിഴിച്ചിലും ഒന്നുംപറയണ്ട കൊമ്പൻ മീശവെച്ച അമ്മായിയപ്പന്റെ അപ്പൻ പട്ടികരയുന്നപോലെ മോങ്ങുന്നകണ്ടു ചിരിയാണ് വന്നത്.

ചിരിക്കുന്നത് കണ്ടു അവൾ കയ്യിൽ പിടിച്ചു ഞെക്കിയപ്പോൾ എല്ലാവരും കൂടികളിയാക്കികൊന്നു.

അളിയന്റെവക കമന്റും രാത്രി വരെയൊന്നും ക്ഷമിക്കെന്ന് !!!!

ഒരുതരത്തിൽ വീട്ടിലേക്കു പോയി. പോകുന്നവഴിയിൽ ഇറക്കി കൂട്ടുകാരുടെ വക പരുപാടി വേറെയും,,,

ഉണങ്ങിയ വാഴയില വെച്ചു മാലയും തൊപ്പിയും പാട്ടും പടക്കം പൊട്ടിലും,പറഞ്ഞിട്ടകര്യയമില്ല എല്ലാത്തിനും പണികൊടുക്കാൻ ഞാനായിരുന്നു മുൻപന്തിയിൽ അപ്പോൾ അവമ്മാര് വെറുതെ വിടുമോ?

ഒരുതരത്തിൽ വീട്ടിലെത്തി ചടങ്ങുകൾ എല്ലാം കഴിഞ്ഞു വീഡിയോ ഗ്രാഫറുടെ ലവ് സീൻ, ട്രൈലെർ പിടുത്തം ആകെ മൊത്തം എട്ടിന്റെ പണിയും.

എല്ലാം കഴിഞ്ഞു മധുമിതു രാത്രിയിൽ അവമ്മാരുടെ പടക്കംപൊട്ടിക്കൽ ബെഡ്‌റൂമിൽ നല്ല പുളിയനുറുമ്പിന്റെ കുലതന്നെ ബെഡ്ഷീറ്റിന്റെ അടിയിലുണ്ടായിരുന്നു എല്ലാം എടുത്തു കളഞ്ഞു അവൾ വരുന്നതിനു മുന്നേ ശരിയാക്കി വെച്ചപ്പോൾ ആണ് അവൾ പാലുമായി പാലുമായിവന്നത്. സെറ്റുസാരിയും മുല്ലപ്പൂവും ആകെ ഒരു തനി നാടൻ പെണ്ണ്.

പെങ്ങടെ സന്തതി വാശിപിടിച്ചു കരയുന്നു “എനിക്ക് മാമന്റെയും മാമ്മിയുടെയും നടക്കു കിടക്കണമെന്നു “അവളെ പറഞ്ഞിട്ട് കാര്യമില്ല എന്നും ഞാനാണ് അവളെ എന്റെ റൂമിൽ കിടത്തി ഉറക്കുന്നത് , ആ മണ്ടത്തരത്തെ ഓർത്തു വിലപിച്ചിട്ട് ഒരു തരത്തിൽ അവളെ ഉറക്കിയ ശേഷമാണ് ഞങ്ങളുടെ ആദ്യ രാത്രിയിലേയ്ക്ക് കിടന്നത്………….

ഒരു കല്യാണം കഴിക്കാൻ എന്തൊക്കെ ത്യാഗങ്ങൾ സഹിക്കണം എന്റെ ഭഗവാനേ……..

ശുഭം

പഴയ ഒരു ടെസ്റ്റ്‌ മാച്ച്

കുത്തി കുറിപ്പ്

സുജിത്ത് തിരുവാർപ്പ് …….