22/04/2026

ഹോ… നാശം… ഈ നശിച്ചവൾ എന്നീ വീട്ടിൽ കാലെടുത്തു വച്ചോ അന്ന് തുടങ്ങി ഈ വീടിന്റെ നാശം….

രചന – അഞ്ജു അരുൺ

ഒരു കുടക്കീഴിൽ

**************

ഹോ… നാശം… ഈ നശിച്ചവൾ എന്നീ വീട്ടിൽ കാലെടുത്തു വച്ചോ അന്ന് തുടങ്ങി ഈ വീടിന്റെ നാശം….

ലക്ഷ്മിയമ്മ രാവിലെ തന്നെ മരുമകൾ ഹൃദ്യയുടെ മേൽ പഴിചരാൻ തുടങ്ങി….

അമ്മേ… ഞാൻ… ഞാൻ എന്തു ചെയ്തുന്നാ അമ്മയി പറയണേ…

ഹൃദ്യ നിറഞ്ഞ കണ്ണുകളോടെ ഇടാറിയ ശബ്‌ദത്തിൽ ചോദിച്ചു…

നീ… എന്താ ചെയ്തേന്നോ…. ഒന്നും ചെയ്തില്ലല്ലേ….

അഷ്ടിക്ക് വകയില്ലാത്ത നീ എന്റെ മോനെ വലവീശിപ്പിടിച്ചു, എന്റെ മോന്റെ ഭാവി നീ തുലച്ചില്ലേ…

അത് മാത്രമോ, നീ ഇവിടെ കെട്ടിക്കേറി വന്നിട്ട് വർഷം 4 കഴിഞ്ഞു. എന്നിട്ട്…. എന്നിട്ട് ഇതുവരെ ഒരു കുഞ്ഞിക്കാലു കാണാനുള്ള യോഗം നീ അവനു കൊടുത്തോ …

പാവം എന്റെ മോൻ… അവന്റെ കൂട്ടുകാർക്ക് ഒക്കെ ഒന്നും രണ്ടും കുഞ്ഞുങ്ങൾ ഉണ്ട്.

ഒരു കുഞ്ഞില്ലാത്തതിൽ ഒരുപാട് ന്റെ മോൻ സങ്കടപ്പെടുന്നുണ്ട്…. ഞാൻ എപ്പോഴും പറയുന്നതാ നിന്നെപ്പോലെ ഒരു മച്ചിയെ കളഞ്ഞേച്ചു വേറെ ഒരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ…. അതെങ്ങനെയാ… നിന്റെ തൊലിവെളുപ്പിലും കൈവിഷത്തിലും അവൻ മയങ്ങിപ്പോയില്ലേ….

എവിടേലും പൊയി ചത്തൂടെ… നാശം… എന്റെ മോനെങ്കിലും രക്ഷപെടട്ടെ….

ഹൃദ്യ കരഞ്ഞുകൊണ്ട് മുറിയിലെക്ക്‌ ഓടി… മുറിയിൽ കയറി കതകടച്ചശേഷം കട്ടിലിലേക്ക് വീണവൾ പൊട്ടിക്കരഞ്ഞു..

ഹൃദയും രാഹുലും പ്രണയിച്ചു വിവാഹിതരായവരാണ്. രാഹുൽ സമ്പന്നനാണ്… എന്നാൽ ഹൃദ്യ പാവപ്പെട്ട വീട്ടിലെ കുട്ടിയും… അതിനാൽ തന്നെ അവരുടെ ബന്ധത്തിനു രാഹുലിന്റെ അമ്മ ലക്ഷ്മിയമ്മ ആദ്യം മുതലേ ഉടക്ക് ആയിരുന്നു… ഒടുവിൽ എല്ലാവരുടെയും എതിർപ്പിനെ അവഗണിച്ചു രാഹുൽ ഹൃദ്യയുടെ കഴുത്തിൽ താലി ചാർത്തി… ഒരു കുഞ്ഞ് ആയിക്കഴിയുമ്പോൾ അമ്മ ഹൃദ്യയെ സ്നേഹിക്കാൻ തുടങ്ങും എന്നായിരുന്നു രാഹുലിന്റെ വിശ്വാസം… പക്ഷെ… വിധി അവിടെയും ഹൃദ്യയോട് ക്രൂരതകാട്ടി.. ഒരു അമ്മയാവാൻ അവൾക്ക് കഴിയില്ലന്ന് വൈദ്യശാസ്ത്രം വിധിയെഴുതി….

ഹൃദ്യ ഒരുറച്ച തീരുമാനം എടുത്തു… താൻ കാരണം തന്റെ രാഹുൽ ഒരിക്കലും വിഷമിക്കരുത്… താൻ ജീവനോടെയിരുന്നാൽ തന്റെ രാഹുൽ തന്നെ ഉപേക്ഷിച്ചു മറ്റൊരു വിവാഹം ചെയ്യില്ല. അതിനാൽ താൻ സ്വയം ഇല്ലാതാകണം…

അവൾ ബ്ലേഡ് കയ്യിലെടുത്തു… അവളുടെ കൈഞരമ്പിൽനിന്നും ചോരചീറ്റിക്കൊണ്ട് ആ ബ്ലേഡ് അമർന്നു…

പതിയെ അവളുടെ കണ്ണുകൾ അടഞ്ഞു…

****************

ഹൃദ്യ…. രാഹുലിന്റെ വിളികേട്ട് അവൾ പതിയെ കണ്ണുകൾ തുറന്നു…. ചുറ്റും നോക്കിയ അവൾക്ക് താൻ ആശുപത്രിയിലാണെന്ന് മനസ്സിലായി.

രാഹുൽ…. ഞാൻ…

എന്താടാ ഇത്… എന്തിനാ ഇങ്ങനെ ചെയ്തേ…. നീ ഇല്ലാതെ ഞാൻ… നീ എന്താ എന്നെ ഓർക്കാഞ്ഞേ…

രാഹുൽ… ഒരു അമ്മയാവാൻ കഴിയാതെ ഞാൻ….. നീ എങ്കിലും രക്ഷപെടട്ടെന്ന് ഓർത്തു…. ഞാൻ പൊയ്ക്കോട്ടേ… രാഹുൽ… നീ രക്ഷപെടു….

ദേ… നോക്ക് നീ ഇല്ലാതെ ഒരു ജീവിതം ഈ രാഹുലിന് ഇല്ല. അന്ന് ഒരു കുടക്കീഴിൽ എന്നപോലെ നിന്നെ ചേർത്ത് പിടിച്ചതു നിന്നെ എന്തെങ്കിലും ഒരു കാരണം പറഞ്ഞു ഉപേക്ഷിക്കാൻ അല്ല. ഈ രാഹുലിന്റെ അവസാനശ്വാസം വരെ എന്നും നീ ഈ രാഹുലിന്റെ കൂടെ ഉണ്ടാവും…

ഹൃദ്യ പൊട്ടിക്കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…. ഒരിക്കലും അവളെ നഷ്ടപെടുത്തില്ല എന്ന ഉറപ്പോടെ അവൻ അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തു…