💝💝##ജന്മങ്ങളായ്…..##💝💝1
ആ ജനലഴികൾക്കിടയിലൂടെ കാറ്റുവീശുമ്പോൾ അവന്റെ മുടിയിഴകൾ പാറിപ്പറന്നു ,അവന്റെ ചിന്തകളുടെ കൂടെ സ്വതന്ത്രമായി ….
ആരായിരുന്നു അവൾ തനിക്ക് ?
ഇന്നും ഉത്തരംകിട്ടാത്ത ചോദ്യമായി അത് തുടരുന്നു.
ഫേസ്ബുക്കിൽ പരിചയപ്പെട്ട ഒരു കുട്ടി എന്നോ അവളെ പറ്റിക്കാനും പിന്നെ
തനിക്കായി ഒരു ടൈംപാസിന് അവളെ ഇഷ്ടമാണെന്നു പറഞ്ഞപ്പോഴും ഒന്നും ഇതൊന്നും ഞാൻ ചിന്തിച്ചില്ലല്ലോ.മ്മ്….എല്ലാം വർഷങ്ങൾക്ക് മുൻപ് നടന്നത് എന്നാൽ ഇന്നലെ നടന്നപോലെയൊരു തോന്നൽ
”ഹരിയേട്ടാ ……”
എന്തുവ ഈ ആലോചിക്കുന്നേ? കുറച്ചു ദിവസായിട്ടോ ഞാൻ ശ്രെദ്ധിക്കുണൂ .
എന്താ പറയ് ? ദേവൂട്ടി …
ഒന്നുല്യാടി ഞാൻ കഥയെഴുതാൻ തുടങ്ങുവാ അതാട്ടോ…
അവളെന്റെ കൈയിനിടയിലൂടെ കൈയുമിട്ട് തോളിൽ തലചായ്ച്ചു .നിദ്രയിലേക്ക് പോകും മുൻപ് അവളുടെ ഇതളുകളാർന്ന ചുണ്ടുകൾ എന്റെ കവിളിൽ പതിഞ്ഞു.
ചെറുപുഞ്ചിരിയോടെ അവൾ മൂളി “ഗുഡ് നൈറ്റ് ഹരിയേട്ടാ ”
ഞാനും പറഞ്ഞു ഗുഡ് നൈറ്റ് ദേവൂട്ടി .
രാത്രിയുടെ യാമങ്ങളിൽ എന്റെ മനസ് തേടിയലഞ്ഞു എന്റെ കഥയിലെ നായികയെ . ഹരി യാത്ര തുടങ്ങിയിരുന്നു .നാളുകളും മാസങ്ങളും ങ്ങളും നിട്ടുകൊണ്ടു അവന്റെ തകൾ ഓടി …
“അശ്വതി നായർ ” ആ പേര് കണ്ടപ്പോൾ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയക്കാമെന്ന് കരുതി ഞാൻ അയച്ചു .എവിടെ..സ്വീകരിച്ചൊന്ന് നോക്കൽ മാത്രം .ഫലമോ,സമയനഷ്ടവും .എനിക്കവളോട് ദേഷ്യം തോന്നി .എന്തൊരു അഹങ്കാരിയായ പെണ്ണാ ?ഛീ
അവൾ റിക്വസ്റ്റ് സ്വീകരിക്കുംവരെ ഞാൻ അവൾക്കായുള്ള പണി ഒരുക്കുകയായിരുന്നു .എന്തോ ചെറിയ ദേഷ്യം തോന്നിയതിനുള്ള മധുര പ്രതികാരം .
അങ്ങനെ ദിവസങ്ങൾ പിന്നിട്ടു ഞാൻ അവളെ മറന്നുതുടങി .അങ്ങനിരിക്കുമ്പോൾ ഒരു നോട്ടഫിക്കേഷൻ ” അശ്വതി ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചിരിക്കുന്നു”
ഹോ എന്തൊരു സന്തോഷമായിരുന്നെന്നോ ഒരാളെ കിട്ടി പണികൊടുക്കാൻ .
ഞാൻ ഹൈ അയച്ചു.
മറുപടി ഇല്ല .വീണ്ടും ഞാൻ രോഷംകൊണ്ടു .പിന്നെ വീണ്ടും അയച്ചു.” തന്റെ ഇഷ്ടപെട്ട പാട്ടു ഏതാ ? ”
അതിൽ അവൾ വീണു .പാട്ടു അയച്ചുതന്നു .പിന്നെ പതിയെ അവളോട് സംസാരിക്കാൻ തുടങ്ങി .
പലപ്പോഴും അവൾ എന്നിൽ നിന്നും ഒഴിഞ്ഞുമാറിയിരുന്നു .
എല്ലാ ദിവസവും അവൾക് ഗുഡ് മോർണിംഗ് ;ഗുഡ് നൈറ്റ് പതിവാക്കി.അവളുടെ വീട് കൊല്ലങ്കോട് ആയിരുന്നു## 💖💖 ജന്മങ്ങളായ്💖💖## 2
ഭാഗം-2
വീട്ടിൽ അമ്മയും അനിയനും അനിയത്തിയും .അപ്പൊ ഞാൻ ചോദിച്ചു “അച്ഛനോ ?”
ആ ചോദ്യത്തിൽ നിന്നും പലപ്പോഴും അവൾ കുതറിയോടി .എനിക്ക് പിടിതരാതെ ….
ഹോസ്റ്റലിൽ ആയിരുന്ന അവൾ എന്നും ഇട്ടിരുന്ന പോസ്റ്റ് വിരഹം നിറഞ്ഞതായിരുന്നു.
അവളൊരു എഴുത്തുകാരിയാണെന്നു തോന്നി .മാലാഖയായോരു എഴുത്തുകാരി ….
“ഹരിയേട്ടാ …എനിക്ക് തലവേദനിക്കുന്നു ”
ദേവൂട്ടിയുടെ ശബ്ദമാണെന്നേ ചിന്തയിൽ നിന്നും ഉണർത്തിയത് .അവളുടെ കൈകളെ വിടുവിച്ചിട്ട് ഞാൻ നേരെ ഇരുന്നു .കാലു കയറ്റിവച്ചിട്ട് അവളെ ഞാൻ കിടത്തി .പതുക്കെ മുടിയിഴകളെ തലോടിക്കൊണ്ടിരുന്നു .അവളുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിടർന്നിരുന്നു ……..
ഹരി വീണ്ടും ചിന്തകളുടെ കളിമുറ്റത്തേക്ക് ഓടികളിക്കാൻ പോയി .
അശ്വതി തനിക്കൊരു ഹരമായി മാറിയിരുന്നു .ഞാൻ പിന്നെ അവളെ ഒന്ന് പറ്റിക്കാനായി ,അവളെ എനിക്കിഷ്ടമാണെന്ന് പറഞ്ഞു .വെറുതെ ഒരു നേരം പോക്ക്.അവൾ എല്ലാ പെണ്പിള്ളേരെപോലെ നിഷേധിച്ചു. പല തവണ അവളെ വളയ്ക്കാൻ നോക്കി പക്ഷേ, പരാജയപ്പെട്ടു.എന്നെങ്കിലും ഇഷ്ടമാണെന്ന് പറയുമെന്ന് കരുതി .പക്ഷെ എന്റെ എല്ലാ കണക്ക്ക്കൂട്ടലുകളും അവൾ തെറ്റിച്ചു .അവൾ പറ്റില്ലാന്ന് പറഞ്ഞു .ഞാൻ കാരണം ചോദിച്ചപ്പോൾ അവൾക് ഇഷ്ടമല്ല എന്നുള്ള ഉത്തരമാണ് കിട്ടിയത് .എനിക്ക് ദേഷ്യമായി. അവളുടെ ഒരു ഫ്രണ്ടിനെ പരിചയപെട്ടിട്ട് അവനോട് കാര്യങ്ങൾ ചോദിച്ചു .അവൻ ഒന്നും അറിയില്ല എന്ന് പറഞ്ഞു .അവൻ അവളോട് ഞാൻ ചോദിച്ചതൊക്കെ പറഞ്ഞുകൊടുത്തു .അശ്വതി ഒരുപാട് ദേഷ്യപ്പെട്ടു .ഇനി ഒരിക്കലും ഇഷ്ടമാണെന്ന് പറയരുത് എന്നും പറഞ്ഞു .ഇല്ലെങ്കിൽ, ബ്ലോക്ക് ആകും എന്നും പറഞ്ഞു. നീ എന്നോ ചെയ്തോ എന്ന് പറയാൻ തോന്നില്ല .ശരി എന്ന് പറഞ്ഞു കുറച്ച് ദിവസം അവൾ മിണ്ടിയില്ല .എനിക്കെന്തോ നഷ്ടപെട്ടപോലെ ഒരു തോന്നലുണ്ടായി .
പിന്നെ സോറി പറഞ്ഞു .അവൾ മിണ്ടാൻ തുടങ്ങി .അവളെ കൂടുതൽ അറിയാൻ ഞാൻ ശ്രെമിച്ചു .അവളുടെ ചെറിയ കുറുമ്പുകളും, ആഗ്രഹങ്ങളും ഒന്നും അവൾ പറയാതെ തന്നെ എനിക്ക് കാണാപ്പാഠമായി .
അവളെ പോലും ഒരു നോക്ക് ഞാൻ കണ്ടിട്ടില്ല .ഫോട്ടോ അയക്കാൻ പറഞ്ഞിട്ട് 6 മാസം കഴിഞ്ഞിട്ട് അവളുടെ ഗ്രൂപ്പ് ഫോട്ടോയാണ് തന്നത് .പിന്നെ ഞാൻ അവളുടെ ഫ്രണ്ടിനോട് കമ്പനി ആയിട്ട് ഒരു ഫോട്ടോ ചോദിച്ചു വാങ്ങി .അവളെ കാണാൻ അത്ര ചന്തമൊന്നുമില്ല .
## 💖💖ജന്മങ്ങളായ്💖💖## 3
ഭാഗം 3
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു .ഞാൻ എന്നെ തന്നെ ശപിച്ചു .ഹരി ഏത് നേരത്തു ആണെടാ നിനക്ക് അവളോട് ഇങ്ങനൊക്കെ പറയാൻ തോന്നിയത് .ഇപ്പോൾ അവൾ ഓൺലൈനിൽ വന്നിട് ദിവസം രണ്ടു കഴിഞ്ഞു .എനിക്ക് അത് രണ്ടു യുഗംപോലെയായിരുന്നു.ഓരോരോ മെസ്സേജുകൾ ഞാൻ അവൾക്ക് അയച്ചു .അതിൽ കുറെയേറെ ഉള്ളത് സോറി എന്നും ആയിരുന്നു.
അവളെ ഓൺലൈനിൽ കണ്ടപ്പോൾ മനസ് തുള്ളിച്ചാടി .ഞാൻ അവളെ സമാധാനിപ്പിച്ചു , കുറെ പറഞ്ഞപ്പോൾ അവൾ ഓക്കേ ആയി .കരഞ്ഞുകരഞ്ഞു തളർന്നുപോയതാ അവൾ . പാവം ….വീട്ടിലും എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഒരിക്കലും അവളതു എന്നോട് പറഞ്ഞിരുന്നില്ല .പക്ഷെ ഒന്നെനിക്കറിയാമായിരുന്നു ,അവൾ പഠിക്കുവാൻ ആഗ്രഹിച്ചതല്ല ഇപ്പോൾ അവൾ പഠിക്കുന്നത് .അതവളുടെ ത്യാഗമായിരുന്നു .എന്നാൽ, അവൾ അതിലും തൃപ്തയായിരുന്നു .
എനിക്ക് അവളോടുള്ള .ഇഷ്ട്ടം നാൾക്കുനാൾ കൂടി .
നാട്ടിൽ വരുമ്പോൾ കാണണമെന്ന് പറഞ്ഞപ്പോൾ അവൾ എതിർത്തില്ല .പിന്നെ ഞാൻ കാത്തിരുന്നത് ആ ദിവസമായിരുന്നു ….
എന്റെ കുഞ്ഞുമാലാഖയെ കാണാനുള്ള ആ ദിവസം …
നാട്ടിലേക്ക് വന്നിട്ട് ഞാൻ എന്റെ ഫ്രണ്ട് രഞ്ജിത്തിനെയും കൂട്ടി അവളുടെ ഹോസ്പിറ്റലിലേക് പോയി .അവളെ പഠിത്തം തീരാറായെന്നുo ഇനി വീട്ടിലേക് പോവുമെന്നും അവൾ പറഞ്ഞിരുന്നു .ഞാൻ അവൾക്കു വേണ്ടി ഒരു ഡയറി മിൽക്ക് സിൽക്ക് വാങ്ങിവച്ചു .എക്സ് റേ ഡിപ്പാർട്മെന്റ് അടുത്ത് ഞങ്ങളിരുന്നു .അവളുടെ കൂട്ടുകാരിയുടെ മൊബൈലിൽ നിന്നും എന്നെ അവൾ വിളിച്ചു .എന്നാൽ അതിനു മുമ്പുതന്നെ ഞാൻ അവളെ കണ്ടിരുന്നു മാലാഖയേ.,…..
എന്റെ അച്ചു
അവൾ ഒരുപാട് സംസാരിച്ചു .ഞാൻ അവളെ ഒന്ന് തൊട്ടു അവളറിയാതെ …
അവളൊന്നു പാളി എന്തോ അറിയില്ല.ഞാൻ പോരും നേരം ചോദിച്ചു ഈ ബൈക്കിനു പിന്നിൽ ഒന്ന് കേറുവോ??
നിരാശയായിരുന്നു ഫലം …
എന്തായാലും ഞാൻ അവളെ കണ്ടു .അന്ന് രാത്രി തിരിഞ്ഞും മറിഞ്ഞും കിടന്നു പക്ഷെ അവളുടെ കണ്ണുകൾ എന്റെ ഉറക്കം കെടുത്തി .
ഞാൻ ചോദിച്ചു ….
ഡി .അച്ചു വീട്ടിൽവന്നു ചോദിക്കട്ടെ
ജാതി വേറെയാണ് എനിക്ക് ഇഷ്ടമല്ല വീട്ടുകാരെ വേദനിപ്പിക്കാൻ എന്ന് അവൾ പറഞ്ഞു .
അങ്ങനെ അവൾ വീലേക്ക് പോയി .ഞാൻ തിരിച്ചും .## 💖💖ജന്മങ്ങളായ്💖💖##ഭാഗം 4
ഇടയ്ക്കിടെ എന്നെ അവളും ഞാൻ അവളെയും വിളിച്ചിരുന്നു .ഒരിക്കൽ അതവളുടെ വീട്ടിലറിഞ്ഞു ആകെ പ്രേശ്നമായി .പിന്നെയും ഞങ്ങൾ മെസ്സേജുകൾ അയച്ചിരുന്നു ….
പെട്ടന്നൊരു നാൾ അവൾ പറഞ്ഞു കല്യാണം ആണെന്ന് ….ഞാൻ നിസഹായനായി നിന്നതേ ഉള്ളു
പലവുരു ഞാൻ ചോദിച്ചു എന്നെ ഇഷ്ടമാണോ എന്ന് .അപ്പോഴും അല്ലെന്നു മാത്രമായിരുന്നു മറുപടി .ഞാനും അവളെ മറക്കാൻ ശ്രെമിച്ചുതുടങ്ങി ….
കല്യാണം കഴിഞ്ഞു എന്നറിഞ്ഞ ഞാൻ ആ ദേഷ്യത്തിന് അവളെ പോലൊരു കുട്ട്യേ കെട്ടി ” ദേവിക ” എന്റെ ദേവൂട്ടി ….
ഒരു പാവം നാടൻ പെണ്ണ് ….
ജീവിതം സുകുമമായി പോയിരുന്നുവെങ്കിലും അവളെ എനിക്ക് മറക്കാൻ കഴിഞ്ഞില്ല …
അടുക്കളയിൽ പണിയെടുക്കുമ്പോൾ നെഞ്ചുവേദനിക്കുന്നു ഹരിയേട്ടാ എന്നും പറഞ്ഞുവന്ന ദേവൂട്ടി എന്റെ കൈകളിലേക്ക് ബോധമറ്റു വീണതും അവളെ കോരിയെടുത്തു ഞാൻ ഹോസ്പിറ്റലിൽ പോയി ….
എന്നാൽ സീരിയസാണെന്നും പറഞ്ഞു തൃശൂർ മെഡിക്കൽ കോളേജിലെക് കൊണ്ടുപോകുവാൻ പറഞ്ഞു …
ദേവൂട്ടി എന്റെ കൈകളിൽ ഇറുക്കിപ്പിടിച്ചിരുന്നു …
തൃശൂർ പോയപ്പോൾ അവളെ വേഗം ഓപ്പറേഷൻ തീയേറ്ററിലേക് കൊണ്ടുപോയി.
എന്റെ ദേവൂട്ടിക് ഹൃദയത്തിൽ ഒരു പ്രശ്നമുണ്ടെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഞാനാകെ തകർന്നുപോയി …
നിറകണ്ണുളോടെ ഞാൻ ഐ സി യു വിൽ പോയി ..
അവിടെ ആദ്യം കിടക്കുന്ന ആളിൽ എന്റെ കണ്ണുടക്കി ..
അശ്വതി എന്റെ സ്വന്തം അച്ചു …
എന്നെ നോക്കി പുഞ്ചിരിച്ചു …
ഞാൻ അടുത്തുള്ള നഴ്സിനെ വിളിച്ച് കാര്യം തിരക്കി .ബ്രെയ്ൻ ട്യൂമർ ആണത്രേ അവൾക്കു , ഇനിയവൾ ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്നറിഞ്ഞപ്പോൾ ഞാൻ ഉള്ളിൽ കരഞ്ഞുപോയി …. ദേവൂട്ടി ഉറങ്ങിയപ്പോൾ ഞാൻ അവളുടെ അരികിൽ ചെന്ന് സംസാരിച്ചു …
അവളുടെ കണ്ണുകൾ നിറയുന്ന ഞാൻ കണ്ടു .അവളുടെ ഭർത്താവിനെ ഞാൻ പരിചയപെട്ടു .ഞങ്ങൾ ഒരുപാട് സംസാരിച്ചു .അതിനിടയിൽ അയാൾ അവളെ ചൊല്ലി കണ്ണുകൾ നിറഞ്ഞൊഴുകി …
അവൾ ആവശ്യപ്പെട്ട കാര്യം അറിഞ്ഞപ്പോൾ അവളെ പ്രണയിച്ചുപോയി
അവൾ പോയതിനുശേഷം അയാളോട് വേറെ കല്യാണം കഴിക്കണമെന്നു .അവൾ ഗർഭിണിയായപ്പോഴാണ് ഇങ്ങനൊരു കാര്യം അറിഞ്ഞത് അതോടെ കുട്ടിക്കളെന്ന ആഗ്രഹം അവൾക്കു മറക്കേണ്ടിവന്നു
മരണത്തിനു മുൻപ് അവളെനിക്ക് ഒരു കത്തുതന്നു .അവൾ മരിച്ചതിനുശേഷം മാത്രമേ വായിക്കാവൂ എന്നും പറഞ്ഞു .
അവൾ മരിച്ചു മണിക്കൂറുകൾക്കു ശേഷം ദേവൂട്ടിക് ഓപ്പറേഷൻ ചെയ്തു .
ഹരി പതുക്കെ പോക്കറ്റിൽ നിന്നും കത്തെടുത്തു ..
ദേവൂട്ടി ഇപ്പോഴും മയക്കത്തിലാണ് .അവൻ അത് തുറന്നു .അതിൽ അന്ന് അവൻ നൽകിയ ഡയറി മിൽക്കിന്റെ കവർ ഉണ്ടായിരുന്നു .എന്റെ കണ്ണുകൾ നിറഞ്ഞു .
“പ്രിയപ്പെട്ട ഹരിയേട്ടാ ,
.ഞാൻ നിന്നെ അങ്ങനെ വിളിക്കുന്നതാണല്ലോ
നിനക്ക് പണ്ടേ ഇഷ്ട്ടം.എനിക്ക് നിന്നെ ഒരുപാടിഷ്ടമായിരുന്നു .എന്നാലെന്റെ ജീവിതസാഹചര്യം എന്നെ നിന്നില്നിന്നും അകറ്റി .ഒരുപാട് ..
നിനക്കു ഞാൻ നൽകിയത് നിന്നെ സ്നേഹിച്ച ,നീ സ്നേഹിച്ച എന്റെ ഹൃദയമാണ് …
ഇനി അത് നിനക്കായ് മിടിക്കും ..
എന്നും ഞാൻ നിന്റെ ദേവൂട്ടിലുണ്ടാവും ….
എന്ന് സസ്നേഹം അച്ചു …
ഹരി അവന്റെ കണ്ണുകളെ ഇറുക്കിയടച്ചു …
സോറി അച്ചു …
ഐ ലവ് യു ….
ഞാനിനി എന്നും നിന്റെ ഹൃദയതാളം കേൾക്കും …
അവളളിലൂടെ എന്റെ ദേവൂട്ടിലൂടെ …
** അവസാനിച്ചു**

by