രചന – വൈദേഹി വൈഗ
“ശാരദേച്ചിയേ…. ശാരദേച്ചി….. ഇവിടെ ആരുല്ലേ…” “ഹല്ല.. ആരിത് കണ്ണനോ… ന്താ മോനെ നീ ഈ വഴിയൊക്കെ മറന്നോ.. നിന്നെ കണ്ടിട്ട് ത്ര കാലായി ” അഞ്ചു വർഷം ശാരദേച്ചിയിൽ വരുത്തിയ മാറ്റം ചെറുതൊന്നും അല്ല.. മുടിയിൽ നര വീണു തുടങ്ങിയിരിക്കുന്നു.. ചെറുതെങ്കിലും വിടർന്ന കണ്ണുകൾ ഇപ്പൊ കുറേയൊക്കെ ഉള്ളിലോട്ടു പോയപോലെ… വാസുവേട്ടന്റെ വീഴ്ച കുറച്ചൊന്നുമല്ല തുമ്പിയുടെ കുടുംബത്തെ തളർത്തിട്ടിരിക്കുന്നെ.. “അങ്ങനെ മറക്കാൻ പറ്റുമോ ശാരാധേച്ചിയെ… ഒന്നുല്ലെലും ഞാൻ കളിച്ചു വളർന്നത് ഇവിടൊക്കെ തന്നല്ലേ… ” “മോന്റെ പഠിപ്പൊക്കെ കഴിഞ്ഞോ.. ഇനി എന്നാ തിരിച്ചു…? ” “കഴിഞ്ഞു.. ജോലി ശെരിയായിട്ടുണ്ട്.. കോഴിക്കോട്ടെ ഒരു ആശുപത്രീല്.. അടുത്ത മാസം പോണം.. ” “മോൻ ഇരി.. ഞാൻ കുടിക്കാൻ കട്ടനെടുക്കാം.. പാല് നിർത്തിയിട്ടു കൊറച്ചായെ.. ” “ഒന്നും വേണ്ട ശാരദേച്ചി… ഇവിടുത്തെ കാര്യയൊക്കെ തുമ്പി പറഞ്ഞാരുന്നു. വാസുവേട്ടൻ…??? ” “ഒരേ കിടപ്പാ ” “കുറവുണ്ടോ ” “ഇല്ല ” “തുമ്പി വരാറായില്ലേ ശാരദേച്ചിയെ.. ” “ഉവ്വല്ലോ..” “ആ.. ഞാൻ വാസുവേട്ടനെ ഒന്ന് കണ്ടേച്ചും വരാം.. ”
“അമ്മേ……… ” തുമ്പി എത്തി ന്ന് തോന്നുന്നല്ലോ…. ഒട്ടും പ്രതീക്ഷിക്കാതെ എന്നെ അവളുടെ വീട്ടിൽ കണ്ടപ്പോൾ അവളൊന്നു ഞെട്ടിയോ . “കണ്ണേട്ടനെന്താ ഇവിടെ ” “അതെന്താ എനിക്ക് തന്റെ വീട്ടിൽ വന്നൂടെ ” “വന്നുടാ ന്നു ഞാൻ പറഞ്ഞില്ലാലോ.. പതിവില്ലാത്ത കാര്യയോണ്ട് ചോയ്ച്ചുന്നെ ഉള്ളൂ.. ” “ആ എന്ന ഇനി ഇടയ്ക് പ്രതീക്ഷിച്ചോ.. ” “മം” പെണ്ണിനിന്നു പതിവില്ലാത്തൊരു ഗൗരവം കാണുന്നുണ്ടല്ലോ.. ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞതിന്റെയാവും… “താൻ വാ.. നമ്മുക്ക് പാടത്തൂടെ നടന്നിട്ടു വരാം.. ” “നിക്ക് സമയില്ല്യ.. ഇവിടെ കുറച്ചു പണി ണ്ട്.. ” “പോയിട്ട് വാ മോളെ.. കണ്ണൻ വിളിക്കുന്നതല്ലേ ” “അമ്മേ അത്…. ” “ചെല്ല് മോളെ ” ഇല്ലാത്ത ഗൗരവം മുഖത്തു വരുത്തി എന്റെ ഒപ്പവും വന്ന തുമ്പിയെ കണ്ടപ്പോ ചിരിക്കാതിരിക്കാനായില്ല.. “ന്തിനാ ഇങ്ങനെ കിടന്നു ചിരിക്കണേ.. ചിരിക്കാൻ ആരേലും ഇവിടെ തമാശ പറഞ്ഞോ.. ” “പിന്നില്ലാതെ.. നിന്റെ ഈ എയർ പിടിച്ചുള്ള നിൽപ്പ് കണ്ട ആർക്കാ ചിരിവരാതെ ന്റെ തുമ്പീ.. ”
“ഹം ” “ഹാ മസിലു വിടെടോ… ന്നിട്ട് ആ പാവം തുമ്പിയായട്ടെ.. ” “കണ്ണേട്ടന് ഇപ്പൊ ന്തുവാ വേണ്ടേ.. ന്തിനാ എന്നേം വിളിച്ചോണ്ട് പാടത്തേക്കു വന്നേ.. ” “ചൂടാവാതെടോ… നിക്ക് തന്നോടു ഒരു പാട് സംസാരിക്കാനുണ്ട് ” “ഇന്നലെ പറഞ്ഞതിന്റെ ബാക്കിയാണേൽ വേണമെന്നില്ല… ” “ആ അതും ണ്ട് ന്നു കൂട്ടിക്കോ.. തനിക്കെന്നോട് വെറുപ്പാണോ തുമ്പി.. ” “വെറുപ്പോ.. ന്താ കണ്ണേട്ടനീ പറയണേ.. ” “പിന്നെന്താ തനിക്കെന്നെ സ്നേഹിച്ചാൽ ” “സ്നേഹം എന്നത് ഒരാളുടെ കയ്യിൽന്നു പിടിച്ചു വാങ്ങേണ്ടതാണോ.. അത് സ്വയം തോന്നേണ്ടതല്ലേ.. ” “അതെന്താ തോന്നാതെ ” “ആ എനിക്കറിഞ്ഞുട ” “തനിക്കല്ലാതെ തന്റെ കാര്യം പിന്നർക്കാ അറിയുക… തന്നേം തന്റെ കുടുംബത്തെയും നന്നായി അറിയുന്ന ഒരാള് തന്നല്ലേ ഞാൻ… തന്റെ എല്ലാ പ്രശ്നങ്ങളും അറിഞ്ഞു തന്നല്ലേ ഞാൻ ഇഷ്ടം തുറന്നു പറഞ്ഞത് ”
“കണ്ണേട്ടൻ ഇനി എന്തൊക്കെ പറഞ്ഞാലും ന്റെ തീരുമാനത്തിൽ മാറ്റം ണ്ടാവില്യ..” ന്റെ ദേവി.. ഈ പെണ്ണിനെക്കൊണ്ട് എങ്ങനെയാ സമ്മതിപ്പിക്കുവാ.. നീതന്നെ ഒരു വഴി കാണിച്ചു തരണേ.. “തുമ്പീ.., ” “മം… ന്താ ” “ഇഷ്ടന്നെന്നു ഇപ്പൊ പറയണ്ട.. സമയാവുമ്പോ ഞാൻ വീട്ടിലു വന്ന ചോദിച്ചാ താനായിട് എതിര് പറയരുത്.. ” “അതൊക്കെ അപ്പഴത്തെ കാര്യം അല്ലെ.. എപ്പഴേ എങ്ങനാ ഉറപ്പ് പറയുക.. ” ഇവള് അമ്പിനും വില്ലിനും അടുക്കണ ലക്ഷണം ഇല്ലാലോ… “ഞാൻ പോവുവാ.. ” “അങ്ങനെ പോവാൻ വരട്ടെ.. ഇതിനൊരു ഉത്തരം തന്നിട്ട് പോയാ മതി നീ.. ” ഇതും പറഞ്ഞു ഞാൻ അവളുടെ കൈയ്യിൽ പിടിച്ചു അവിടെ നിർത്തി… “കയ്യ് വിട് കണ്ണേട്ടാ.. നിക്ക് പോണം.. ” “ഇല്ല പറഞ്ഞിട്ട് പോയ മതി ” “ഹം…. ” “ന്റമ്മേ………. ”
“അപ്പഴേ പറഞ്ഞതല്ലേ ഞാൻ കൈയ്യിൽ ന്ന് വിടാൻ.. ഇനി മോൻ കുറച്ചു നേരം ചെളിയിൽ കിടക്ക്.. ” “മോനോ.. ആരുടെ മോൻ.. കണ്ണേട്ടൻ പോയി ഇപ്പൊ മോനയോ ” “ആ ആയി.. ഹഹ.. ” “നിന്ന് കിണിക്കാതെ ഒന്ന് പിടിച്ചു എണീപ്പിക്ക് പോത്തേ.. ” “എണീപ്പിക്കാം.. പക്ഷെ ഇനി ഈ കാര്യവും പറഞ്ഞു എന്റെ പുറകെ നടക്കരുത്.. ” ” ആ ആലോചിക്കാം… “ന്റമ്മോ നടു ഒടിഞ്ഞു ന്നാ തോന്നണേ.. ഈ മുണ്ടിലെ ചളി കളയാൻ ഇത്തിരി വെള്ളം എങ്കിലും തരാവോ.. ” ഇവളത്ര പാവം ഒന്നുമല്ലലോ.. ആ ന്റെ കൈയ്യിൽ കിട്ടട്ടെ…. “ദേ.. പൈപ്പ് അവിടെയാ.. കഴുകിക്കോ… ” “തുമ്പീ… ” “മം ന്താ.. ” ” ഒന്നുല്ലെലും നിനക്ക് വേണ്ടി ഞാൻ ചളിയിൽ വരെ വീണില്ലേ… ഇനിയെങ്കിലും ഒന്ന് ഇഷ്ടന്ന് പറഞ്ഞൂടെ ” “ചളിയിൽ വീഴുമ്പഴേക് അതും ആലോചിച്ചു ഇഷ്ടന്ന് പറയാൻ ഇതെന്താ സിനിമ കഥയോ.. മോൻ ചെളി കളഞ്ഞു വേഗം വീട്ടിൽ പോവാൻ നോക്ക് ” “ഓ ഉത്തരവ് “… “അമ്മേ….. ” ഈശ്വരാ ഇനി ഇവിടെ ന്തിക്കെയാണാവോ ഉണ്ടാവുക.. അച്ഛന്റെ പുതിയ മുണ്ട്.. അമ്മ അപ്പോഴേ പറഞ്ഞതാ ഉടുക്കണ്ടാന്ന്… ഇനി ഇതിനും കേൾക്കേണ്ടി വരുവല്ലോ അമ്മേടെ വായിന്നു… സ്വതവേ ദുർബല.. പോരെങ്കിൽ ഗർഭിണി.. ന്നു പറഞ്ഞപോലായല്ലോ എന്റെ അവസ്ഥ…
“പൊന്നു പോനിങ്ങെത്തിയോ… ഇതെന്താടാ മുണ്ടിലൊക്കെ.. നീയെന്താ കണ്ടം കിളക്കാൻ പോയോ.. ” “എന്റമ്മേ… പൊര കത്തുമ്പോ വാഴ വെക്കല്ലേ.. ഞാൻ പാടത്തു ഒന്നും വീണു.. നടു വേദനിക്കുന്നു.. ” “നീയെന്തിനാ ഇപ്പൊ പാടത്തേക്ക് പോയെ.. ആദ്യം പോയി കുളിച്ചേച്ചും വാ… ” “മോൻ വീണതിന്റെ ഒരു സങ്കടവും ആ മുഖത്തു കാണാനില്ല.. എന്ത് നല്ല അമ്മ ” “ചെറിയ വാവയോന്നും അല്ലാലോ നീ… നിന്ന് ചിണുങ്ങാതെ കേറി പോടാ ” കിട്ടണ്ടത് കിട്ടിയപ്പോ എന്തൊരാശ്വാസം…. ആ ഇനി എനിക്ക് മാത്രമായി കിട്ടാൻ ഒന്നുടെ ബാക്കി ണ്ട്.. ന്റെ തുമ്പി.. അതിനി എപ്പഴാണാവോ.. പെട്ടന്ന് വളയും എന്ന പ്രതീക്ഷ എന്തായാലും ഇന്നത്തോടെ പോയി കിട്ടി…. തുടരും….

by