രചന – നിജി
ഏട്ടാ ഞാൻ ഡ്യൂട്ടിക്ക് കയറുവാണേ ഫോൺ വയ്ക്കുവാ….. വേഗം ആ കുളത്തിന്റെ അവിടെ നിന്നും എഴുനേറ്റു വീട്ടിലേക്കു പൊയ്ക്കോ ഏട്ടാ…. ഇനി അവിടെ കിടക്കാൻ നിൽക്കണ്ട.. അവിടെ നേരം ഇരുട്ടായി കാണുലോ…..ശരി ഞാൻ ഇനി ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുമ്പോൾ വിളിക്കാം…..അവൻ അവളുടെ ഫോൺ കട്ട് ചെയ്തു.വീണ്ടും കുളത്തിന്റെ പൊട്ടിയ തിണ്ണയിൽ കിടന്നു…… എങ്ങനെ എപ്പോഴാ എന്റെ ഹൃദയത്തിൽ അവൾ കയറിക്കൂടിയെ നന്ദൻ ഓർത്തെടുത്തു…. അവന്റെ ബന്ധുവിന്റെ കല്യാണത്തിന് ആണ് ആദ്യം ആയി അവൻ അവളെ കാണുന്നത്…
ആദ്യം തല്ലു കൂടിയാണ് തുടങ്ങിയെങ്കിലും എപ്പോഴോ ആ പെണ്ണിനെ കെട്ടി സ്വന്തം വീട്ടിലേക്കു കൊണ്ടുവരാൻ അത്രയും ഇഷ്ടായി ചങ്കിൽ കയറിക്കൂടി….. ഇതാവുലെ പ്രണയം ആഹാ… എന്താ സുഖം എന്റെ പെണ്ണിനെ ഇങ്ങനെ കണ്ണ് തുറന്നു സ്വപ്നം കണ്ടു കിടക്കാൻ……… ഡാ മതിയെടാ മതി സ്വപ്നം കണ്ടതും തനിയെ പിറുപിറുത്തതും …വിളി കേട്ടിടത്തേക്ക് നന്ദൻ നോക്കി…… ങേ ഹരിയോ നീ എന്താ ഈ നേരത്തു…. ഓ പിന്നെ എനിക്ക് നിന്നെ കാണാൻ വരാൻ നേരം കാലം വേണമല്ലോ…..ചെക്കൻ അവളെ കെട്ടിയിട്ടും പോലും ഇല്ല എന്നാലും രണ്ടിന്റെയും വിചാരം കല്യാണം കഴിഞ്ഞു എന്നാണ്………. നന്ദൻ പതുക്കെ എഴുനേറ്റു ഇരുന്നു….. ഓ എന്റെ പെണ്ണാ അവൾ നന്ദന്റെ കല്യാണി…..എന്റെ ഹൃദയത്തിൽ ഞാൻ അവളെ എന്നെ കെട്ടിയിരിക്കുന്നു…..ഇനി ഒരു ആചാരത്തിനു വേണ്ടി മാത്രം താലി കെട്ടണം അത്രയും ഉള്ളു……
എന്തായാലും ഇനി ഒരു രണ്ടു മാസം കൂടി കഴിഞ്ഞാൽ എനിക്കെന്റെ സ്വന്തം ആവും എന്റെ കല്യാണി…..കല്യാണി അവൾ ദുബായിൽ ഒരു ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു….. നന്ദന്റെ ഒരു ബന്ധുവിന്റെ കല്യാണത്തിന്റെ അന്ന് അപ്രതീക്ഷിതമായി പരിചയപ്പെട്ട അവർ പിന്നെ പ്രണയത്തിലായി……. ജോലി വിദേശത്ത് ആയത് കൊണ്ട് വീട്ടുകാരെ സമ്മതിപ്പിച്ചു അടുത്ത വരവിൽ കല്യാണം കഴിക്കാൻ എന്ന വാക്കും കൊടുത്തു കല്യാണി ജോലിക്കായി തിരിച്ചു ദുബായിലേക്കി മടങ്ങി……………..
എനിക്കവളെ കിട്ടുമായിരുന്നോടാ ആ പാവം എനിക്ക് വേണ്ടി എത്ര തല്ല് കൊണ്ടു..എന്നെ കല്യാണം കഴിക്കാൻ സമ്മതിക്കില്ലെങ്കിൽ മരിക്കുമെന്ന് വരെ പറഞ്ഞു….. അതുകൊണ്ടല്ലേ അവളുടെ വീട്ടുകാർ പോലും സമ്മതിച്ചത് …….പിന്നെ അവളെ ഞാൻ എങ്ങനെ എന്റെ ജീവൻ പോലെ സ്നേഹിക്കാതെ ഇരിക്ക…………..മം സെന്റി വിട് മോനേ നന്ദുകുട്ടാ…. എനിക്ക് വിശക്കുന്നു വീട്ടിൽ എന്തെങ്കിലും അമ്മ വച്ചിട്ടുണ്ടോ….. ഇല്ലെങ്കിൽ നമ്മുക്ക് പുറത്ത് പോയി എന്തെങ്കിലും കഴിച്ചു വെറുതെ ഒന്ന് കറങ്ങി വരാം………..മം അമ്മ ജോലി കഴിഞ്ഞു വന്നിട്ടുണ്ടാവുള്ളു. നമുക്ക് തട്ടുകടയിൽ നിന്നും എന്തെങ്കിലും കഴിക്കാം നീ വണ്ടി എടുക്ക്………………
നല്ല മഴ വരുന്നുണ്ടല്ലോ ഞാൻ എന്റെ ഫോൺ ഒന്ന് ചാർജിൽ ഇട്ടു ഓടി വരാം നീ വണ്ടി സ്റ്റാർട്ട് ആക്കി നിർത്തു…. എന്ന് പറഞ്ഞു നന്ദൻ ഫോൺ ചാർജിൽ ഇടാൻ വീട്ടിലേക്കു പോയി…. കുളത്തിന്റെ തൊട്ടു അടുത്തായിരുന്നു നന്ദന്റെ വീട്…..ഫോൺ ചാർജ് ചെയ്യാൻ പ്ലഗിൽ കുത്തിയിട്ടു അവൻ തിരിച്ചു തട്ടുകടയിലേക്ക് ഹരിക്കൊപ്പം ബൈക്കിൽ പോയി……..
രാത്രി കുറച്ചു വൈകി വന്ന നന്ദൻ വന്നപാടെ കുളിച്ചു…. അച്ഛനും അമ്മയും നേരത്തെ കിടക്കും.. താക്കോൽ പിന്നെ കയ്യിൽ ഉള്ളത് കൊണ്ട് അവർ കിടക്കുമ്പോൾ വാതിൽ പൂട്ടി താക്കോൽ മാറ്റി വച്ചു കിടക്കും….. അവൻ വരുമ്പോൾ വാതിൽ തുറന്നു അകത്തു കടക്കും അതാണ് എപ്പോഴും പതിവ്… പിന്നെ പെങ്ങളും പിള്ളേരും വരണം അപ്പോൾ പിന്നെ അവൾ ഉണ്ടാവും……….അന്നും നന്ദൻ ഭക്ഷണം കഴിച്ചത് കൊണ്ട് കുളിച്ചു വേഗം കിടക്കാൻ റൂമിലേക്ക് കയറി…. ഫോൺ ചാർജിൽ ഇട്ടത് ഊരി വച്ചു വെറുതെ ഫോൺ നോക്കിയപ്പോൾ കല്യാണിടെ പതിനഞ്ചു മിസ്സ് കാൾ……തിരിച്ചു വിളിച്ചട്ടു കിട്ടുന്നും ഇല്ല…..നന്ദനു ആകെ ടെൻഷൻ ആയി……..അവൻ വേഗം ഹരിയെ വിളിച്ചു…. ഫോൺ എടുത്തപ്പോൾ കല്യാണിനെ വിളിച്ചട്ടു കിട്ടുന്നില്ല എന്താവോ എന്തു പറ്റിയതാണോ എനിക്കറിയില്ല എല്ലാം ഒറ്റ ശ്വാസം കൊണ്ട് നന്ദൻ പറഞ്ഞു നിർത്തി…. ഹോ നീ ഒന്ന് കിടന്നുറങ്ങു… നാളെ നേരം വെളുക്കട്ടെ അവൾക്കു കുഴപ്പം ഒന്നും ഉണ്ടാവില്ല…എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു ഹരി കിടന്നു…..ഫോൺ കട്ട് ചെയ്തു നന്ദൻ പിന്നെയും കുറച്ചു നേരം വിളിച്ചു നോക്കി കിട്ടുന്നില്ല….നന്ദൻ എങ്ങനെയോ ഉറങ്ങി പോയി…..
പിറ്റേന്ന് നേരം വെളുത്തപ്പോൾ ഫോണിന്റെ ബെൽ ശബ്ദം കേട്ടു ആണ് നന്ദൻ ഉണർന്നത്….. വേറെ നമ്പറിൽ നിന്നും കാൾ……കല്യാണി ആയിരുന്നു…. ഏട്ടാ എനിക്കെന്തോ ഇന്നലെ ഡ്യൂട്ടിക്ക് കയറിയപ്പോൾ തൊട്ട് നെഞ്ച് വേദനയും ആകെ അസ്വസ്ഥതയും വന്നു…. തല കറങ്ങി വീണ ഞാൻ ഉണർന്നപ്പോൾ ഹോസ്പിറ്റലിൽ ബെഡിൽ ആണ്…. ഡോക്ടർ വന്നാലേ എന്തെങ്കിലും അറിയൂ ടെസ്റ്റ് എല്ലാം എഴുതി തന്നിട്ടുണ്ട്… ഏട്ടൻ പേടിച്ചോ…. പിന്നെ ഞാൻ ഉറങ്ങി പോയി മരുന്ന് ചെയ്തതിന്റെ ആണെന്നു തോന്നുന്നു ഒന്നും എനിക്ക് ഓർമ്മ ഇല്ല…..
ഇപ്പോൾ എനിക്ക് എന്റെ ഫ്രണ്ട് തന്നതാ അവളുടെ ഫോൺ…എനിക്കൊന്നു ഇതൊന്നു പറയണ്ടേ ഏട്ടൻ ഷോപ്പിൽ പോവുന്നില്ലേ….. ഞാൻ വൈകിട്ടു ആവുമ്പോഴേക്കും റൂമിൽ എത്തും എന്നിട്ടു വിളികാം ഇതെന്തോ ഗ്യാസിന്റെ എന്തെങ്കിലും ആവും…. എന്റെ ഏട്ടൻ വിഷമിക്കണ്ടാട്ടോ കല്യാണി ഇവിടെ ഉണ്ട്….. പിന്നെ അവിടെയും ഏട്ടന്റെ നെഞ്ചിൽ………… ഓ ദേ പെണ്ണെ മനുഷ്യന്റെ നല്ല ജീവൻ പോയിക്കിട്ടി…. ഇപ്പോഴാ ശ്വാസം വന്നെ….. മം നീ റൂം എത്തീട്ടു വിളിക്കൂ…. എന്തെങ്കിലും ഉണ്ടെങ്കിൽ പറയണേ പെണ്ണെ ശരി…… നന്ദൻ ഫോൺ കട്ട് ചെയ്തിട്ടും അന്ന് ഷോപ്പിൽ പോവാൻ മനസ്സ് വന്നില്ല……
ടൗണിൽ ഒരു മൊബൈൽ ഷോപ്പ് നടത്തുകയാണ് നന്ദൻ….. കടയിലെ ജോലിക്കു നിൽക്കുന്ന പിള്ളേരോട് ഇന്ന് താൻ വരുന്നില്ലെന്ന് വിളിച്ചു പറഞ്ഞു…. വീണ്ടും അവൻ ആ വീടിന്റെ അടുത്തുള്ള കുളത്തിന്റെ പടിക്കെട്ടിൽ പോയി കിടന്നു….. ഇല്ലെങ്കിലും എന്റെ ഒറ്റപ്പെടൽ ഹരിയും ഗൾഫിൽ തിരിച്ചു പോയാൽ….കല്യാണിടെ ഫോൺ വിളി കഴിഞ്ഞ പിന്നെ അവൾ വിളിക്കുന്നത് വരെ ഇല്ലെങ്കിൽ മെസ്സേജ് വിടുന്നത് വരെ ഈ കുളം ആവും കൂടുതൽ അറിഞ്ഞിരിക്ക…….എന്റെ പെണ്ണിന് ഒന്നും വരുത്തല്ലേ ദൈവമെ എന്നവൻ മനസ്സിൽ പ്രാർത്ഥിച്ചു അവിടെ കിടന്നു….. ഹരിയെ പോലും വിളിക്കാൻ അവനു തോന്നിയില്ല…..
ഹരി മൂന്ന് മാസത്തിനു ലീവിന് നാട്ടിലേക്കു വന്നതാ കല്യാണിയുടെ പോലെ അത്രമേൽ പ്രിയപ്പെട്ടതാണ് നന്ദന് ഹരിയും…. എന്തിനും ഏതിനും ഒരു കൂടപ്പിറപ് പോൽ നിൽക്കുന്ന കൂട്ടുകാരൻ……….കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ നന്ദനെ അന്വേഷിച്ചു കുളത്തിന്റെ അടുത്ത് വന്നു….. മോനേ നന്ദ നമ്മുടെ ഹരിക്കൊരു ആക്സിഡന്റ് പറ്റി….തൃശൂർ എലൈറ്റ് ഹോസ്പിറ്റലിൽ ആണ് നിന്നെ വിളിച്ചട്ടു കിട്ടുന്നില്ല എന്ന് പറഞ്ഞു… വീട്ടിലേക്കു ലാൻഡ് ഫോണിലേക്കു അവന്റെ അച്ഛൻ വിളിച്ചു പറഞ്ഞതാ…അത് കേട്ടു അല്ലെങ്കിലേ വിഷമിച്ചു ഇരുന്ന നന്ദൻ കൂടുതൽ വിഷമിച്ചു …. അച്ഛാ ഞാൻ ഹോസ്പിറ്റലിൽ പോയി വരാം പറഞ്ഞു വണ്ടി എടുത്തു വേഗം അവൻ ഹോസ്പിറ്റലിലേക്കി പോയി….
പോവുന്നതിനിടയിൽ അവൻ മനസ്സിൽ ഓർത്തു കൊണ്ടിരുന്നു എന്തിനാ ദൈവമേ എന്നെ നീ ഇങ്ങനെ പരീക്ഷിക്കുന്നത്… കല്യാണിടെ കാര്യം ഓർത്തു അല്ലെങ്കിലെ ഞാൻ വിഷമത്തിൽ ആയിരുന്നു അതിനിടയിൽ ആണ് ഉറ്റസ്നേഹിതൻ ഹരിക്കു ഇങ്ങനെ ഒരു അപകടം… ഒന്നും വരുത്തല്ലേ എന്റെ കൂട്ടുകാരന്…. അവൻ ഹോസ്പിറ്റലിൽ കയറി ചെന്നപ്പോൾ ഹരിയുടെ അച്ഛനെ കണ്ടു….. ഒന്നും പറയാറായിട്ടില്ല മോനേ എന്ന് പറഞ്ഞു ആ മനുഷ്യൻ കരഞ്ഞു….. നന്ദൻ ഒരു കസേരയിൽ ഇരുന്നു….
.ഫോൺ സൈലന്റ് ൽ ഇട്ടേക്കായിരുന്നു…. ഫോൺ എടുത്തു വേഗം നോക്കി ……. കല്യാണിയുടെ കാൾ വന്നോ എന്തെങ്കിലും മെസ്സേജ് ഉണ്ടോ ഒന്നും ഇല്ല ഒന്നും കാണാൻ ഇല്ല…….. വിളിച്ചട്ടു കിട്ടുന്നും ഇല്ല…… ഹരിയെ നോക്കാൻ ഡോക്ടർ വന്നു….തലയ്ക്കാണ് കൂടുതൽ പറ്റിയിരിക്കുന്നത് അതുകൊണ്ട് ഓപ്പറേഷൻ പെട്ടെന്ന് വേണം അതിനുള്ള കാര്യങ്ങൾ ചെയ്യാൻ പറഞ്ഞു പോയി…… എല്ലാം ഓടി നടന്നു ചെയ്യുന്നതിനിടയിൽ നന്ദൻ കല്യാണിയെയും വിളിച്ചു നോക്കുനുണ്ടായിരുന്നു…. ഇല്ല കാളും ഇല്ല മെസ്സേജ് ഇല്ല…….
അതികം കല്യാണിയുടെ വീട്ടുകാർ ആയിട്ടു നന്ദൻ അത്രയും അടുപ്പം ആയിട്ടില്ല…പിന്നെ നന്ദന്റെ പെങ്ങളെ കല്യാണി വിളിക്കാറുണ്ട് പിന്നെ നന്ദന്റെ അമ്മയെയും…….കല്യാണി പറഞ്ഞ അറിവ് ഉള്ളു കല്യാണിയുടെ വീട്ടുകാരെ അല്ലാതെ നന്ദൻ അവരെ അങ്ങനെ വിളിക്കാറൊന്നും ഇല്ല…..പിന്നെ എന്തായാലും ഈ കൊല്ലം നാട്ടിൽ കല്യാണി വരുമ്പോൾ അവളുടെ അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തിയും ഒരുമിച്ചു വരും…അങ്ങനെ വീട്ടുകാരെ കണ്ടു കാര്യങ്ങൾ പറഞ്ഞു എല്ലാം ശരിയാക്കാം എന്ന് ആണ് പറഞ്ഞിരുന്നത്….കല്യാണിയുടെ ഫാമിലി ദുബായിൽ ആയിരുന്നു താമസിച്ചിരുന്നത്….
നാട്ടിൽ വെക്കേഷന് വരും അവളുടെ അച്ഛന്റെ തറവാട്ടിലേക്കു….. ആ വീട്ടിൽ ഒരു ദിവസം നന്ദൻ പോയിട്ടുണ്ട്………..കല്യാണിടെ ഏട്ടന്റെ നമ്പർ ഉണ്ടായിരുന്നു. അതിലേക്കു ഇതുവരെ വിളിക്കേണ്ടി വന്നിട്ടും ഇല്ല….. നന്ദൻ രണ്ടും കല്പിച്ചു അവളുടെ ഏട്ടന്റെ ഫോണിലേക്കു വാട്സപ്പിൽ വിളിച്ചു…… എടുത്തില്ല….. പിന്നെ രാവിലെ വിളിച്ച കൂട്ടുകാരിയുടെ നമ്പറിലേക്കു വിളിച്ചു… അതും സ്വിച്ച് ഓഫ്……നന്ദൻ ആകെ അസ്വസ്ഥൻ ആയി…. ആകെ എല്ലാം പറഞ്ഞിരുന്ന ഹരി ആണെങ്കിൽ ഇങ്ങനെ കിടക്കുന്നു…..കല്യാണിയും…….. അന്ന് അവൻ ഹോസ്പിറ്റലിൽ നിന്നു…. പിറ്റേന്ന് വീട്ടിലേക്കു പോയി വരാം എന്ന് പറഞ്ഞു അവൻ ഇറങ്ങി…..
കല്യാണിയുടെ വിളി ഇല്ല മെസ്സേജ് ഇല്ല ഒന്നും……. അവൾ എവിടെ ആവും…… അറിയുന്ന ഫോൺ നമ്പറിൽ മാറി മാറി വിളിച്ചു നോക്കി… മെസ്സേജ് ചെയ്തു…………ആ സമയത്ത് നന്ദന്റെ പെങ്ങൾ വിളിച്ചു…..അതെ ഞാൻ ലക്ഷ്മി ആണ് ഏട്ടനെ കല്യാണി വിളിച്ചിരുന്നോ……. ഇല്ല നിന്നെ വിളിച്ചോ ഞാൻ നിന്നെ വിളിക്കാൻ ഇരിക്കയിരുന്നു…. ഹേയ് ഇല്ല ഏട്ടാ…. അന്ന് എന്തോ വയ്യായ്ക വന്നിട്ടു ഹോസ്പിറ്റലിൽ ആണ് എന്നൊക്കെ പറഞ്ഞു വാട്സപ്പ് വോയിസ് വീട്ടിരുന്നു അല്ലാതെ വിളിച്ചൊന്നു ഇല്ല……
വിളിക്കുമായിരിക്കും ഞാൻ ഏട്ടനെ വിളിച്ചത്…. അമ്മയെ വിളിച്ചട്ടു കിട്ടുന്നില്ല…അതാണ്….. അമ്മ ജോലിക്കു പോയി ഞാൻ അമ്മ വരുമ്പോൾ നിന്നെ വിളിക്കാം….. ഹരിയേട്ടന് എങ്ങനെ ഉണ്ട്…. ഒന്നും അറിയില്ല ഒരു ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു…. മം അച്ഛനാണ് എന്നോട് ഹരിയേട്ടന്റെ കാര്യം പറഞ്ഞത് ആ എന്തായാലും ശരി…. എന്തെങ്കിലും അറിയാണെങ്കിൽ പറയണേ ഏട്ടാ… കല്യാണി വിളിക്കാണെങ്കിൽ ഞാൻ പറയാം ശരി ഫോൺ വയ്ക്കട്ടെ……..
വീണ്ടും നന്ദൻ എങ്ങനെയോ ഒരു വിധത്തിൽ കുളിച്ചു ഒന്നും കഴിക്കാൻ തോന്നുന്നില്ല…. ആകെ മാനസിക അസ്വസ്ഥത…….അവൻ ഹാളിൽ നിലത്തു വെറുതെ കിടന്നു……ഒരു ഫോൺ വന്നു… ഹരിയുടെ വേറൊരു കൂട്ടുകാരൻ ഉണ്ട് അഭയ്………നന്ദന് അവനെ അത്രയും പരിചയം ഇല്ല എന്നാലും അറിയാം…. നന്ദാ ഞാൻ അഭയ് ആണ് നമ്മുടെ ഹരി നമ്മുടെ ഹരി മരിച്ചുപോയി…..നീ ഉടൻ ഹോസ്പിറ്റലിൽ എത്തണം…. അവൻ കാൾ കട്ട് ചെയ്തു…..ഇത് കേട്ടിട്ടു നന്ദന് കയ്യും കാലും തളർന്നു…..ഒരടി പോലും നടക്കാൻ പറ്റാത്ത പോലെ തോന്നി… ഉറക്കെ കരയണമെന്ന് ഉണ്ട് പക്ഷേ ഇങ്ങനെ മനസ്സ് വിങ്ങി നിൽക്കണ്…..
അച്ഛൻ എങ്ങോട്ടോ പോയി തിരിച്ചു വീട് എത്തിയപ്പോൾ നന്ദന്റെ ഇരുപ്പ് കണ്ടപ്പോൾ അടുത്ത് ചെന്നു ചോദിച്ചു എന്തായി മോനേ ഹരികുട്ടന്….. അച്ഛാ അവൻ നമ്മെ വിട്ടുപോയി പറഞ്ഞു അച്ഛന്റെ കൈ പിടിച്ചു അവൻ ഉറക്കെ കരഞ്ഞു……ഹരിയുടെ എല്ലാം ആവശ്യങ്ങളും കഴിഞ്ഞു തിരിച്ചു അവൻ വീട്ടിലേക്കു കയറാതെ കുളത്തിന്റെ അവിടെ പോയിരുന്നു…………….. ഡാ ഡാ നന്ദാ എന്ന് ഹരി വന്നു വിളിക്കുന്ന പോലെ നന്ദന് തോന്നി കൊണ്ടിരുന്നു……നീ എന്തിനാടാ എന്നെ തനിച്ചാക്കി പോയത്…. എപ്പോഴും നിന്റെ ബൈക്കിൽ ഞാൻ ഉണ്ടാവില്ലേ അന്നും തലേന്നും നീയും ഞാനും ഒരുമിച്ചു പോയതല്ലേ…..
ദേ കല്യാണിയും വിളിക്കുന്നില്ല….. നീയും എന്നേ ഒറ്റയ്ക്കാക്കി അവളും…… എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്…… ചാവാനും തോന്നുന്നുണ്ട്….നന്ദൻ കരഞ്ഞുകൊണ്ടിരുന്നു….. ശബ്ദം ഒന്നും ഇല്ലാതെ കണ്ണീർ മാത്രം…….. പെട്ടെന്ന് കല്യാണിയുടെ ഫോൺ കാൾ വന്നത്…. അവൻ വേഗം കാൾ എടുത്തു….എന്റെ കല്യാണി നീ എവിടെ ആയിരുന്നു എന്റെ ചങ്കു കിടന്നു പിടയുന്നത് നീ കണ്ടോ വിളി ഇല്ല ഒന്നും ഇല്ല……. ഏട്ടാ…. എനിക്ക് ബ്ലോക്ക് ആയിരുന്നു……. ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു…….. നാട്ടിലേക്കു പെട്ടന്ന് വരാൻ പറ്റില്ലല്ലോ അതുകൊണ്ട് ഇവിടെ തന്നെ ചെയ്യാൻ പറഞ്ഞു…… നാളെയെ ഓപ്പറേഷൻ പറഞ്ഞിരിക്കുന്നത്……. ഏട്ടൻ വിഷമിക്കണ്ട സോറി…. ഉമ്മ 🥰…..
എനിക്ക് വിളിച്ചു പറയാൻ പറ്റുന്ന സാഹചര്യം അല്ലല്ലോ ഇത് തന്നെ ഞാൻ അത്രയും പറഞ്ഞിട്ട ഫോൺ കിട്ടിയേ……അത് ഏട്ടൻ സങ്കടം വന്നു ഇരിക്കാന് എനിക്കറിയാം അതുകൊണ്ട് മാത്രം…… സമാധാനം ആയില്ലേ…. എവിടെ കൂട്ടുകാരൻ ഹരിയേട്ടൻ ഇന്ന് വന്നില്ലേ…….. പെട്ടെന്ന് അതിനുത്തരം ഈ സാഹചര്യത്തിൽ അവനു അവളോട് പറയാൻ തോന്നിയില്ല….. ഓ അവനോ അവൻ വന്നിട്ടുണ്ട് ദേ എന്റെ അടുത്ത് ഇരിപ്പുണ്ട്…. ഓ എന്ന കൂട്ടുകാരനോട് വേഗം നമ്മുടെ കല്യാണത്തിന്റെ കാര്യങ്ങൾ ഓരോന്നും ചെയ്തു തുടങ്ങാൻ പറഞ്ഞോളൂ…. ഒരു രണ്ടു മാസം കൂടി കഴിഞ്ഞാൽ ഞാൻ അങ്ങോട്ടു വരും ഹരിയേട്ടനോട് എന്റെ അന്വേഷണം പറയു…… മം എന്ന ഞാൻ ഇനി ഓപ്പറേഷൻ കഴിഞ്ഞു വിളിക്കാം……… ഫോൺ വയ്ക്കുവാ…….
ശരി പെണ്ണെ……….. കുറച്ചു ആശ്വാസം കിട്ടിയെങ്കിലും അവൻ കുളത്തിന്റെ തിണ്ണയിൽ കിടന്നു…..പെട്ടെന്ന് അവൻ ആകാശത്തിലേക്കു നോക്കിയപ്പോൾ ഒറ്റ ഒരു നക്ഷത്രം മാത്രം അവനെ നോക്കി മിന്നി മിന്നി പുഞ്ചിരിക്കുന്ന പോലെ തോന്നി……….. അത് എന്റെ ഹരിയാണ് ……….. എന്തിനാ എന്റെ കൂട്ടുകാരാ നീ എന്നെ ഹൃദയത്തിൽ കുത്തിപിളരുന്ന വേദന നൽകി പോയത്………….കണ്ണിലൂടെ കണ്ണീർ ഒലിച്ചു ഇറങ്ങുന്നുണ്ടെങ്കിലും ചുണ്ടിൽ ചെറിയ പുഞ്ചിരിയായി നന്ദൻ തിരിച്ചു ആ നക്ഷത്രത്തിനോട് കണ്ണ് ചിമ്മി ❤

by