17/06/2026

ആദ്യമായി അവളെ കണ്ടത് അമ്പലത്തിലെ ചുറ്റമ്പലത്തിൽ വെച്ചാണ്.

#നിത

ആദ്യമായി അവളെ കണ്ടത് അമ്പലത്തിലെ ചുറ്റമ്പലത്തിൽ വെച്ചാണ്.

ഞാൻ ലീവിന് വന്ന കാലതാണ് കണ്ണെഴുതി പൊട്ടുതൊട്ട് ഒരു ചന്ദന കുറിയും, ആരെയും മയക്കുന്ന ചിരിയും. അടുത്ത് വന്നപ്പോൾ അവളുടെ ആ മുടിയിൽ ഒന്നേ നോക്കിയുള്ളൂ. മുട്ടോളം മുടിയും തുളസി കതിരും, കാച്ചിയ എണ്ണയുടെ മണവും. പിന്നെ എന്റെ സാറേ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല, ഒരു ചെറു പുഞ്ചിരി തൂകിയപ്പോൾ ഉണ്ടക്കണ്ണു ഉരുട്ടി പേടിപ്പിച്ചവൾ വഴിപാട് കൗണ്ടറിനു മുന്നിലേയ്ക്ക് നടന്നു.

പേരും നാളും പറയാൻ പറഞ്ഞപ്പോൾ നിത്യാ, അത്തം….

ഞാൻ അടുത്ത് നിന്നത് ശ്രദ്ധിക്കാതെ ആരെയോ നോക്കുന്നത് കണ്ടതും ഞങ്ങളുടെ കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ അയാൾ ശരിക്കും ചമ്മി മുഖം കുനിച്ചു ചിരിച്ചപ്പോള് തന്നെ വിനയൻ സിനിമയിലെ ചില അശരീരി പോലെ മനസ്സിൽ പറഞ്ഞു, പൊന്നു മോനെ കൈവിട്ട് കളയണ്ട ലവള് നിന്റെ പെണ്ണാണെന്ന്.

ഞാൻ എന്റെ വീട്ടിലെ ഒറ്റ മകനായിരുന്നു. അതും പ്രേമവിവാഹം ചെയ്ത അച്ഛനമ്മമാരുടെ ഒറ്റ പുത്രൻ. അതുകൊണ്ട് തന്നെ രണ്ടാമതൊന്നു ചിന്തിക്കാതെ തേവരുടെ തിരുമുന്നിൽ സാഷ്ടാംഗം പ്രണമിച്ചു ഈ കുട്ടിയെ എന്റെ കുട്ടികളുടെ അമ്മ ആക്കാൻ സഹായിക്കണമെന്നും പ്രാർത്ഥിച്ചു തേവർക്ക് ചില്ലറയായ പോക്കറ്റിൽ ഉള്ള അൻപതു പൈസ കൈകൂലി ആയി കൊടുത്തു !!!!!!

അപ്പോൾ നിങ്ങൾ വിചാരിക്കും 50 പൈസ കൊടുക്കാൻ മാത്രം ഇവൻ എച്ചിയാണോന്നു അല്ല ഭഗവാന് എന്തിനാ പൈസ പുള്ളി നമ്മുടെ ചങ്കല്ലേ?

കൈ കൂപ്പി നോക്കി പ്രദിക്ഷണം ചെയ്യുമ്പോൾ മനസ്സുനിറയെ അവളായിരുന്നു. അതിനിടയിലും കണ്ണുകൾ ഇടഞ്ഞപ്പോൾ ഒരു ചെറു പുഞ്ചിരി കിട്ടി.

“” വെളിയിൽ ഇറങ്ങി ആനക്കൊട്ടിലിന്റെ അകത്തുവെച്ചു അടുത്തുചെന്നു ചെറിയ വിറവലൂട് കൂടി ചോദിച്ചു. അമ്പലനടയിൽ വെച്ച് i love you ഒന്നും ഞാൻ പറയില്ല ഈ തേവരെ സാക്ഷിയാക്കി നിന്നെ എന്റെ ജീവിതത്തിലേക്കും എന്റെ അമ്മയുടെ മരുമകൾ ആയും, എന്റെ കൊച്ചിന്റെ അമ്മയാകാനും ഞാൻ ക്ഷണിച്ചോട്ടെ ??

ഒറ്റശാസത്തിൽ ഇത്രേം പറഞ്ഞൊപ്പിച്ചു. പക്ഷെ ഒന്ന് ചിരിക്കുകമാത്രം ചെയ്തു അവൾ നടന്നകലുന്നത് ഞാൻ നോക്കി നിന്നു.

ബൈക്ക് എടുത്തു അടുത്ത അമ്പലത്തിലേക്ക് പോയപ്പോൾ അവിടെവെച്ചും അയാളെ കണ്ടു പക്ഷെ അവളെ ബുദ്ധിമുട്ടിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.

ഒരക്ഷരം പോലും മിണ്ടാതെ ആ മുഖത്തിന്‌ പിടുത്തം കൊടുക്കാതെ പ്രാർഥനകഴിഞ്ഞു ഇറങ്ങി ബൈക്കിൽ തിരിച്ചു കയറിയപ്പോൾ. അയാൾ എണ്ണക്കടയിൽ നിന്ന് എന്തോ എഴുതുന്നത് കണ്ടിരുന്നു. ഞാൻ ഷർട്ട് ഇട്ടു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോകാൻ തുടങ്ങിയപ്പോൾ ഒരു കടലാസ് കഷ്ണം എനിക്കുനേരെ നീട്ടി അവൾ നടന്നുനീങ്ങി.

തേവരെയും ദേവിയെയും മനസ്സിൽ ധ്യാനിച്ച് തുറന്നു നോക്കി അതിൽ ഒരു നമ്പർ ഉണ്ടായിരുന്നു. അതിന്റെ കൂടെ “ഇതെന്റെ അച്ഛന്റെ നമ്പറാണ് “എന്നെ സഹിക്കാൻ ഇയാൾക്ക് സമ്മതമാണേൽ വീട്ടുകാരേം കൂട്ടി എന്റെ വീട്ടിലേക്കു പോരു എന്നും !!!!!!!!!!!!

എന്താണ് അവിടെ സംഭവിച്ചതെന്നും എന്താണ് ഇനി സംഭവിക്കാൻ പോകുന്നതൊന്നുമറിയാതെ, പോണ്ടിങ്ങിന്റെ വിക്കറ്റ് കിട്ടിയ ശ്രീശാന്തിനെ പോലെ കിളിപോയി ഞാൻ നിന്നു സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞിരുന്നു.

വീട്ടിൽ ചെന്ന് അമ്മയെ സോപ്പ് ഇട്ടു അച്ഛനെ കൊണ്ട് അവളുടെ അച്ഛനെ വിളിപ്പിക്കുകയും അവരോടു എല്ലാവിവരങ്ങളും പറയുകയും ചെയ്തു.

ഭാവി അമ്മായിയച്ഛൻ പച്ചക്കൊടി വീശിയപ്പോൾ പിറ്റേന്നുതന്നെ അന്നൊരു ഞായറാഴ്ച ആയിരുന്നു, പെണ്ണുകാണൽ മഹാ കടമ്പയിലേയ്ക്ക് കടക്കുകയും എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമാകുകയും, പോലീസ് ട്രെയ്നിങ് കഴിഞ്ഞു ഇനി പോസ്റ്റിങ്ങ്‌ ആയി ചാർജടുത്തിട്ട് കല്യാണം, കല്യാണത്തിന്റെ തീയതി പിന്നെ തീരുമാനിക്കാനും അന്ന് ധാരണ ആയി !!!!!!!

അവളുടെ വലിയച്ഛൻ ചോദിച്ചു പെണ്ണിനോടൊന്നും സംസാരിക്കാനില്ലെന്നു. പോയി സംസാരിക്കാൻ അമ്മപറഞ്ഞു അവളുടെ മുറിയിലേക്കു ചെന്നപ്പോൾ വളരെ അധികം ബുക്കുകളും വെൽ ക്ലീൻ ആയി സൂക്ഷിച്ചിരുന്ന ഒരു മുറി.

മുറിയുടെ മൂലയിൽ ഇട്ടിരുന്ന കട്ടിലിൽ ഇരുന്നു ഞാൻ ചോദിച്ചു. ഇതാണോ നമ്മുടെ മുറിയെന്നു ? അതിനവൾ ചിരിക്കുക മാത്രമാണ് ചെയ്തത്.

പിന്നെ ഞാൻ ചോദിക്കുന്നതിനു മുൻപ് അവൾ ചോദിച്ചു, എന്നെ ഇഷ്ടമായൊന്നു ചോദിക്കുന്നതിൽ അർഥമില്ലന്നറിയാം എങ്കിലും ഒന്ന് പറഞ്ഞോട്ടെ,

എന്റെ അച്ഛൻ എന്നെ പൊന്നുപോലെ ആണു നോക്കിയത്. അതുപോലെ ഒന്നും ഇല്ലങ്കിലും എന്നെ കരയിക്കാതെ എന്നെ വേദനിപ്പാകാതെ ഒന്ന് നോക്കിയാൽ മാത്രം മതി.

അതിനു ഞാൻ മറുപടി നൽകി

നിനക്ക് എന്റെവീട്ടിൽ ഒരു കുറവും ഉണ്ടാകില്ല എന്നൊന്നും ഞാൻ പറയില്ല ഈ ഉണ്ടക്കണ്ണു നിറയ്ക്കാൻ ഞാൻ അനുവദിക്കില്ല എന്ന് പറഞ്ഞു ഞാൻ ടേബിളിൽ ഇരുന്ന പേപ്പറിൽ എന്റെ നമ്പറും എഴുതി അവളോട്‌ യാത്രയും പറഞ്ഞു ഇറങ്ങുമ്പോൾ മനസ്സുനിറയെ നിത്യായായിരുന്നു.

അന്നുമുതൽ തുടങ്ങിയ ഫോൺവിളി ആണു ചിലപ്പോൾ ഫോൺ ചെയ്തുറങ്ങും. അവളില്ലാതെ ഒരു സെക്കന്റ്‌ പോലും പറ്റില്ലാന്നുള്ള അവസ്ഥയായി.

അങ്ങനെ ട്രെയ്നിങ്ങും കഴിഞ്ഞു പോസ്റ്റിംഗും കിട്ടി ഞങ്ങൾ കാത്തിരുന്ന ആ ദിനം വന്നെത്തി. വിവാഹം വിചാരിച്ചതിലും ഭംഗിയായി നടന്നു.!!!!!!!!

എന്റെ വീട്ടിൽ ഇന്നിപ്പോൾ എന്നെക്കാളും കാര്യമാണ് നിത്യയെ ഞാൻ പറയുന്നതിലും വിലയാണ് അവളുടെ വാക്കിനു, ജോലിയുടെ തിരക്കുകൾക്കിടയിലും ഞാൻ അവളെയും വീട്ടുകാരെയും സന്തോഷിപ്പിക്കാൻ സമയം കണ്ടെത്താറുണ്ട്.

ഇപ്പോൾ ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാൻ ഞാനെന്ന് എനിക്ക് നിസംശയം പറയാം. നിത്യയും ഞാനും ഞങ്ങളുടെ വീട്ടുകാരും വളരെ സന്തോഷത്തിലാണ് !!!!!”!!!!

ഞാനൊരു അച്ഛനാകാൻ പോകുന്നു എന്നറിഞ്ഞതുമുതൽ പറഞ്ഞറിക്കാൻ പറ്റാത്ത അത്ര ആകാംഷയിലും പ്രാർത്ഥനയിലുമാണ് ഞങ്ങൾ എല്ലാവരും. കാത്തിരിപ്പിലും ഏക അനന്തരാവകാശിയുടെ വരവും കാത്തു.

സുജിത്ത് പദ്മനാഭൻ തിരുവാർപ്പ്
ഫോട്ടോ കടപ്പാട്