17/06/2026

പ്രായശ്ചിത്തം

#പ്രായശ്ചിത്തം

ഞാൻ അവൾക്കു നേരെ നടന്നു ചെന്നപ്പോൾ അദ്ധ്വാനിച്ചു കുടുംബം നടത്തുന്ന ഒരു പെണ്ണിന്റെ വിയർപ്പിന്റെ ഗന്ധം എന്റെ മൂക്കിലേക്ക് അരിച്ചു കയറി . അവൾക്ക് അടുത്ത് ചെന്ന് ചോദിച്ചു എത്ര ആണ് റേറ്റ്?

എന്ത് ?

അല്ല കടലയ്ക്ക് …..

ആദ്യമൊന്നു തുറിച്ചു നോക്കി ആ കണ്ണുകളിൽ അഗ്നിയുടെ ജ്വാല പ്രവഹിക്കുന്നത് എനിക്ക് ദർശിക്കാൻ സാധിക്കുന്നുണ്ടായിരുന്നു .

അവളുടെ കൈയ്യിൽ നിന്നും കടലയും വാങ്ങി നടന്നകന്നപ്പോളും അവളുടെ മിഴികൾ എന്നെ പിന്തുടരുന്നുണ്ടായിരുന്നു .കാറിനു അടുത്ത് ചെന്ന് ഡോർ തുറന്നു അകത്തു കയറിയപ്പോൾ ഡോറിൽ ഒരു കൊട്ട് കേട്ടു ,വിൻഡോ തുറന്നു നോക്കിയപ്പോൾ ഒരു വീൽ ചെയറിൽ ഒരു അസ്ഥികൂടം എന്നപോലെ മെലിഞ്ഞു ശോഷിച്ച ഒരു മനുഷ്യൻ …

സർ ….

യെസ്

ആരാണ് …?

താങ്കൾ റേറ്റ് ചോദിച്ച സ്ത്രീയുടെ ഭാഗ്യവാനായ ഭർത്താവ് …

ഞാനൊന്നു ഭയന്നെങ്കിലും അദ്ദേഹം പറയുന്നത് വീക്ഷിക്കാൻ തുടങ്ങി …..

ഞാൻ കിടപ്പിലാകുന്നവരെ അവളെ ഒരു ജോലിക്കും വിടാതെ പൊന്നുപോലെ നോക്കിയതാണ്

ഒന്ന് വീണു അതോടെ തീർന്നു ജീവിതം

ഒരുങ്ങി തെരുവിൽ ചായവും തേച്ചു മിനുക്കി നടക്കുന്ന വേശ്യകളേയും ,പണത്തിനു വേണ്ടിയും സുഖത്തിനു വേണ്ടിയും ശരീരം വിറ്റു നടക്കുന്ന കൊച്ചമ്മമാരേയും സർ കണ്ടിട്ടുള്ളൂ …

എല്ലാവരേയും ഒരുപോലെ കാണുന്ന തനിക്ക്,

ഓഹ് സോറി താങ്കളെ പോലെ വൈറ്റ് കോളർ ജോബ് ചെയ്തു ലൈഫ് എൻജോയ് ചെയ്തു നടക്കുന്നവർക്ക് വിശപ്പിന്റെ വില മനസ്സിലാകില്ല.എന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കുന്ന ആണിന്റെ തന്റേടമുള്ള ഒരു പെണ്ണാണ് അവൾ അപ്പോൾ ഞാൻ കിടപ്പിൽ ആയാലും ഇത്രയെങ്കിലും അവൾക്ക് വേണ്ടി ചോദിക്കേണ്ടേ സാറേ ഞാനും ഒരു ആണല്ലേ ….

സാർ ചെല്ല് …

കണ്ണിൽ ഇരുട്ട് കയറുമ്പോലെയായിരുന്നു വീട്ടിൽ എത്തിയതും ഡ്രസ്സ്‌ പോലും മാറാതെ കിടന്നതേ ഓർമ്മയുള്ളൂ,ഒന്ന് മയങ്ങി

സുഹൃത്തുക്കളുടെ കൂടെ കൂടി മിനുങ്ങിയതിന്റെ ക്ഷീണം …

ഞെട്ടി എണീറ്റു കണ്ണ് തുറന്നപ്പോൾ എന്തോ ചെയ്തത് തെറ്റായി പോയെന്നു മനസ്സ് മന്ത്രിക്കാൻ തുടങ്ങിയിരുന്നു …

കണ്ണടക്കുമ്പോൾ അവളുടെ രൂപമായിരുന്നു ഒപ്പം കളിച്ചുകൊണ്ട് അടുത്തുനിന്ന രണ്ടും പിഞ്ചോമനകളുടേയും …..

പിന്നെ ചെയ്ത തെറ്റിന് മാപ്പ് പറയണമെന്ന് മനസ്സിൽ ഉറപ്പിച്ചു ഒരു തരത്തിൽ നേരം വെളുപ്പിച്ചു കാത്തിരിപ്പ് ആയി രാവിലെ തിരഞ്ഞത് അവളുടെ കടയാണ് അടുത്തുള്ളവരോട് അന്വേഷിച്ചു വീട് കണ്ടെത്തി കോളനിയിൽ ചെന്നപ്പോൾ

വാതിൽക്കൽ ഇരിക്കുന്ന അവരുടെ കല്യാണഫോട്ടോ കണ്ടപ്പോൾ ശരിക്കും ഞെട്ടിയത് ഞാനാണ് …

എന്നെ കണ്ടതും അവൾ ഒന്ന് ഞെട്ടി …..

എന്നെ അങ്ങനെ മറക്കാൻ വഴിയില്ല കാരണം കുറെ നാൾ ജീവന് തുല്യം സ്നേഹിച്ചതല്ലേ എല്ലാമെല്ലാമായി ……

അതെ രമ്യ ….

എന്റെ രമ്യ …..

പുത്തൻ പണത്തിന്റെയും പുത്തൻ അച്ചിയുടെയും പുറകെ പോയപ്പോൾ അറിഞ്ഞുകൊണ്ട് മറന്നൊരു മുഖം ….

അറിയുമോടി ?….

ഡാ ഞാനോർത്തു നിനക്ക് എന്നെ കണ്ടപ്പോൾ മനസ്സിലായില്ലെന്ന് ….

ഇന്നലെ മനസ്സിലായില്ല ബട്ട്‌ ഈ ഫോട്ടോയിൽ മനസ്സിലായി …..

നിന്റെ ഭാര്യയും മക്കളും ?

അവരൊക്കെ പോയി എന്നെ തനിച്ചാക്കി അതു ഇനി പറഞ്ഞാൽ രാവിലെ തന്നെ ഞാൻ കുടിക്കേണ്ടി വരും അതു വിടു ….

എന്ത്യേ നിന്റെ ഹസ്ബന്റ് ?

അകത്തുണ്ട് കിടക്കുന്നു ….

എന്നെ കണ്ടതും ഒന്നെണീക്കാൻ നോക്കി അയാൾ

ചേട്ടാ ഇത് റാം എന്റെ കൂടെ പഠിച്ചതാണ്

ഞാൻ പറഞ്ഞിട്ടില്ലേ ?

ആഹ് ഓർക്കുന്നുണ്ട് ,സർ ഇരിക്കൂ

രമ്യ ചായ എടുക്ക് ….

എനിക്കൊന്നും വേണ്ട ഇന്നലെ കള്ളിന്റെ പുറത്താണ് സോറി …

മാപ്പർഹിക്കുന്നില്ല ക്ഷമിക്കണം…

അതൊന്നും സാരമില്ല സർ ….

നിന്റെ മക്കൾ ആണോ ?
സ്കൂളിൽ പോകാൻ ഒരുങ്ങി നിൽക്കുന്ന ആ പിഞ്ചു മക്കളെ കണ്ടപ്പോൾ അകാലത്തിൽ പിരിഞ്ഞ എന്റെ പ്രിയതമയേയും പിഞ്ചോമനയേയും ആണ് ഓർമ്മവന്നത്

അതേടാ ചിന്നു,മിന്നു …

(ആ പേര് കേട്ടപ്പോൾ മനസ്സിലൊരു വിങ്ങൽ പ്രേമിച്ച നാളിൽ മക്കൾക്കിടാൻ തീരുമാനിച്ച പേരുകൾ )

ഇരട്ടകളാണ്

എവിടെ പഠിക്കുന്നു ?

ഗവണ്മെന്റ് സ്കൂളിൽ ആണ് …

അവരെ അടുത്തു വിളിച്ചു പേഴ്സിൽ ഉണ്ടായിരുന്ന പൈസ എണ്ണിനോക്കി പോലുമില്ല മൊത്തം അവർക്കു നേരെ നീട്ടി എന്താവശ്യം ഉണ്ടെങ്കിലും എന്നെ അറിയിക്കണം എന്ന് പറഞ്ഞു അവിടുന്ന് പോരുമ്പോൾ മനസ്സിനൊരാശ്വാസം ലഭിച്ചിരുന്നു ….

പിന്നെ ഞാൻ ആ വീട്ടിലെ സ്ഥിരം സന്ദർശകനായി മാറി ഒരു പ്രായശ്ചിത്തം എന്നോണം അവർക്ക് ഒരു കട ഇട്ടുകൊടുക്കുകയും ,മക്കളെ എന്റെ സ്പോൺസർഷിപ്പിൽ നല്ല സ്കൂളികളിലേയ്ക്ക് മാറ്റി പഠിപ്പിക്കുകയും ചെയ്തു .

കുമിഞ്ഞുകൂടിയ സമ്പത്തുകൾ അങ്ങനെ മറ്റുചിലർക്ക് ഉപകാരം ഉണ്ടാകുന്നു…

ഇപ്പോൾ അവർ എന്റെ മക്കളെപ്പോലെ ആണ്….

അല്ലെങ്കിൽ ഒരു നാൾ അവളുടെ ഭർത്താവും ഞാനും കൂടി മദ്യപിച്ച ഒരു രാത്രി എന്നെ ഞെട്ടിച്ചുകൊണ്ട് ആ മക്കളുടെ അച്ഛൻ ഞാനാണെന്ന സത്യം അവളുടെ ഭർത്താവിൽ നിന്നും അറിഞ്ഞ നിമിഷം മുതൽ ഒരച്ഛനായി മാറുകയായിരുന്നു മനസ്സുകൊണ്ട് ഞാൻ !

എനിക്ക് ആ സത്യം അറിയുമെന്ന വിവരം അയാൾക്ക് മാത്രമാണ് അറിയുന്നത് അല്ലെങ്കിലും രക്തം രക്തത്തെ തിരിച്ചറിയുക തന്നെ ചെയ്യുമല്ലോ!

(പഴയൊരു വീഞ്ഞ്)
സുജിത്ത് പദ്മനാഭൻ തിരുവാർപ്പ്…