Karimizhi

The World of Malayalam Stories

Malayalam short stories

ഭാര്യ

ഭാര്യ
——————–

“നിന്നിലെ പുരുഷന് ഇരതേടി മടുക്കുമ്പോൾ വന്നണഞ്ഞ് വിശപ്പടക്കാനുളള ഒരു വെറും ശരീരമായ് ഞാൻ മാറിയിട്ടെത്ര കാലമായെന്ന് നീ ഓർക്കാറുണ്ടോ ഗൗതം.. ?

“നിന്നെ ഞാൻ സ്നേഹിച്ചിരുന്ന കാലത്തും നീ സ്നേഹിച്ചതും നേടിയെടുത്തതും എന്റെ ശരീരത്തിന്റ്റെ ഉയർച്ച താഴ്ചകൾ മാത്രമായിരുന്നില്ലേ …

“നിന്റെ മക്കളെ പ്രസവിച്ചു പാലൂട്ടിയപ്പോൾ ഉടഞ്ഞുലഞ്ഞ് രൂപമാറ്റം വന്ന എന്റെ ശരീരം ഉപേക്ഷിച്ച് നീ മറ്റ് സ്ത്രീ ശരീരങ്ങൾ തേടിപ്പോയപ്പോൾ നിനക്ക് ലഭിച്ചിരുന്ന ആനന്ദമാണ് നിന്നിലെ പുരുഷനെന്ന് തിരിച്ചറിയാൻ ഞാനെന്തേ വൈകി ?

നിന്നോടെനിക്കുള്ള വിശ്വാസത്താലും സ്നേഹത്താലുമൊരു പക്ഷേ ഞാനൊരന്ധയായി തീർന്നിരിക്കാം അല്ലേ ഗൗതം..?

“തേടിയലഞ്ഞ് നേടിയ ശരീരങ്ങളില്ലെല്ലാം നീ തിരഞ്ഞത് എന്താണ് ഗൗതം ?

ഒരു പെണ്ണിന്റെ മനസ്സായിരുന്നോ ?

മനസ്സാണെങ്കിൽ അതെന്നിൽ മാത്രമേ നിനക്ക് കാണാൻ കഴിയൂ..,കാരണം ഞാനാണ് നിന്റെ ഭാര്യ. …

പെണ്ണിന്റെ മനസ്സാണ് അവളുടെ സൗന്ദര്യവും ശരീരവുമെന്ന് നിന്നെപ്പോലുളള ഭർത്താക്കൻമാർ മനസ്സിലാക്കുന്ന കാലം ഇനിയുംഎത്രയോ ദൂരെയാണ് എന്നെനിക്കറിയാം..!!

എന്നിട്ടും..,, പെൺശരീരങ്ങളുപേക്ഷിച്ചൊരു മനുഷ്യനായ് നീ വരുന്നതും കാത്തു ഞാനിവിടെ നിൽക്കുന്നത് നിന്നെ ഇരുകയ്യും നീട്ടി സ്വീകരിക്കാനല്ല,മറിച്ച് ഞാനെന്ന സ്ത്രീയുടെ,ഭാര്യയുടെ, വിലയെന്തെന്ന് നിനക്ക് പഠിപ്പിച്ചു തരാൻ, വളർന്നു വരുന്ന നമ്മുടെ ആൺ മക്കൾ അച്ഛനെപ്പോലെ ആവാതിരിക്കാൻ,ഞാനിവിടെ ഈ പൂമുഖത്ത് നീ ചാർത്തിയസിന്ദൂരവും , നീ എന്നിലണിയിച്ച താലിയുമായി നിന്നെ കാത്തുനില്ക്കും…എന്റെ മരണംവരെ….!!

എന്റെ മരണത്തിലൂടെയെങ്കിലും നീയെന്നിലേക്കണയുമെന്ന പ്രതീക്ഷയോടെ….നിന്നെയും കാത്ത്……!!!

LEAVE A RESPONSE