കസ്തൂരിമാൻ
ഭാഗം ഒന്ന്
മുഖത്ത് ചുടുചുംബനങ്ങൾ അനുഭവപ്പെട്ടപ്പോൾ,കണ്ണുകൾ തുറക്കാതെ തന്നെ,കൈകൾ കിടക്കയിൽ പരതി നോക്കി.
“ഇല്ല..എഴുന്നേറ്റ് പോയിട്ടുണ്ട്. അല്ല…ഈ സൂര്യന് നാണമില്ലേ ? എന്നെ രാവിലെ തന്നെ ചുംബിച്ച് ഉണർത്താൻ.അല്ല..അതിനു വേണ്ടി കെട്ടിയ ഒരുത്തി ആണെങ്കിൽ ഇപ്പൊ അടുക്കളയിൽ ആവും.എന്തൊക്കെ ആയിരുന്നു..മലപ്പുറം കത്തി , വാള്…പ്രണയിക്കുമ്പോൾ ഓരോ വാക്ക് തന്നിട്ടിപ്പോ.. ഹമ്…വച്ചിട്ടുണ്ട് ഞാൻ..”
രഞ്ജൻ…💕… ദേവിക
സേവ് ദി ഡേറ്റ് ഫോട്ടോ കണ്ടപ്പോൾ അവന് ചിരി വന്നു.
” ചിലങ്കയുo പിടിച്ച് നിൽകുന്ന നിൽപ്പ് കണ്ടാൽ ശോഭന ആണെന്ന വിചാരം..”
” അല്ല..അടുത്ത് നില്കുന്ന ആൾ വയലിനും പിടിച്ച് നിൽകുന്ന കണ്ടാൽ ബാലഭാസ്കർ ആണെന്ന വിചാരം…”
ദേവിക ആണ്.പറഞ്ഞത് കുറച്ച് ഉറക്കെ ആയിപോയി എന്ന് അപ്പോഴാണ് അവന് ബോധം വന്നത്.
” അയ്യോ… ദേവു.ഞാൻ ..അത് പിന്നെ..നിന്നെ കാണാൻ ശോഭനയെ പോലെ…”
കൈയിൽ ഉള്ള തവി ഉയർത്തി പിടിച്ചു വരുന്ന അവളെ കണ്ടപ്പോൾ തന്നെ പറയുന്നത് നിർത്തി രഞ്ജൻ ഓടി.കട്ടിലിൻ്റെ മുകളിൽ കൂടെ മറുവശത്തെക്ക് ചാടി .
” നിക്ക് രഞ്ജി.. നിനക്കിട്ട് ഞാൻ വച്ചിട്ടുണ്ട്.”
” ടീ ..പെണ്ണേ..നീയെന്നെ പേര് വിളിക്കുന്നോ?..”
” ഇത് ആദ്യായിട്ട് ആണോ ഞാൻ പേര് വിളിക്കണെ…അല്ലല്ലോ..പിന്നെ ഇപ്പ എന്താ ഇത്ര പ്രശ്നം..?”
അപ്പോഴും അവനെ പിടിക്കാൻ അവൾ ശ്രമിക്കുന്നുണ്ട്.പെട്ടന്ന് തിരിഞ്ഞതും ദേവു കട്ടിലിലേക്ക് വീണതും ഒരുമിച്ചായിരുന്നു.
” അയ്യോ..”
രഞ്ജൻ വേഗം അവളുടെ അടുത്തേക്ക് ഇരുന്നു.വേദന കൊണ്ട് ചുളിയുന്ന മുഖത്ത് പതിയെ ചുണ്ടുകൾ ചേർത്തു.
പെട്ടന്ന് ദേവു അവൻ്റെ ചെവിയിൽ പിടിച്ച് തിരിച്ചു.
” മോനെ…ശോഭന.. എന്തോന്ന എൻ്റെ കുട്ടി പറഞ്ഞെ..ഒന്നൂടെ പറഞ്ഞെ…”
” ദേവു.. വിട് ദേവു..വേദനിക്കുന്നു പെണ്ണേ..സോറി..എൻ്റെ മുത്ത് അല്ലേ..പ്ലീസ്…”
” അങ്ങനെ വഴിക്ക് വാ..”
” അല്ല..അപ്പോ നീ വീണത് അല്ലേ..? അഭിനയിച്ചത് ആണോ?”
വിഷമത്തോടെ ഉള്ള അവൻ്റെ ചോദ്യം കേട്ട് ദേവിക ചിരിക്കാൻ തുടങ്ങി.
” അതൊക്കെ ഓരോ അടവാണ് മോനെ..
ഇനിയെന്തോക്കെ നമ്പർ നീ കാണാൻ ഇരിക്കുന്നു..”
” ടീ കാന്താരി..”
” പോടാ..”
അതും പറഞ്ഞു തവി കൊണ്ട് ഒരു തല്ലും കൊടുത്ത് ഓടാൻ തുടങ്ങിയ ദേവികയെ രഞ്ജൻ,കൈ പിടിച്ച് വലിച്ച് തൻ്റെ നെഞ്ചിലേക്ക് വലിച്ചിട്ടു.
” ടാ… വിടെട..അമ്മ അടുക്കളയിൽ തിരയുന്നുണ്ടാവും..പ്ലീസ്..”
” ആരെ..നിന്നെയോ..?”
” അല്ല..തവി”
” ആ ദോശ മുഴുവൻ കരിഞ്ഞു പോയിട്ടുണ്ടാവും.ഞാൻ രഞ്ജി എഴുന്നേറ്റോ എന്ന് നോക്കാൻ വന്നതാ..അയ്യോ..എനിക്ക് വയ്യ..”
അതും പറഞ്ഞു നെഞ്ചിൽ കൈ കുത്തി അകന്ന് മാറാൻ ശ്രമിക്കുന്ന അവളെ ഒന്നുകൂടെ വയറിലൂടെ അവൻ ചുറ്റി പിടിച്ചു.ദേവിക അവനോട് പറയുന്നത് ഒന്നും കേൾക്കാൻ നിൽക്കാതെ,അവളുടെ ചുണ്ടുകൾ അവൻ ആവേശത്തോടെ നുകർന്നു.അവളും അവനിൽ അലിഞ്ഞ് നിന്നു.
” മോളെ…ദേവു..”
അമ്മ പെട്ടന്ന് കയറി വന്നതും അവർ രണ്ടാളും ചമ്മലോടെ അകന്ന് മാറി.
” അത് ..മോനെ..അമ്മ..തവി..മുറി… വാതിൽ..”
തപ്പി തടഞ്ഞ് വർത്തമാനം പറയുന്ന അമ്മയുടെ ഇടയിലൂടെ ദേവു താഴേക്ക് ഇറങ്ങി ഓടി.രഞ്ജൻ വേഗം ടവൽ എടുത്തിട്ട് അമ്മയെ നോക്കി പറഞ്ഞു..
” അത്..അമ്മേ..എന്നെ അവൾ വിളിക്കാൻ വന്നപ്പോ..പെട്ടന്ന്..കണ്ണിൽ പൊടി..”..
” കണ്ണിൽ പൊടി ആയാലും ശരി വേറെ എന്തായാലും ശരി..വാതിൽ ഒക്കെ ഒന്ന് അടച്ചേക്കണം.ഇവിടെ ബാക്കി ഉള്ള എല്ലാവരുടെയും കണ്ണിൽ എപ്പോഴും പൊടി ഇടാൻ പറ്റത്തില്ലല്ലോ…”
ചിരിച്ച് കൊണ്ട് ഇതും പറഞ്ഞ് ഇറങ്ങി പോകുന്ന അമ്മയെ വായും പൊളിച്ച് നോക്കി നിന്നു.
” വന്ന് വന്ന് അമ്മ വരെ ട്രോളാൻ തുടങ്ങി.ഏത് നേരത്ത് ആണോ..”
കുളിക്കാൻ കയറി വാതിൽ ഒക്കെ അടച്ച് വച്ച് രഞ്ജൻ പാട്ട് പാടാൻ തുടങ്ങി..
🎶🎶 ഹൃദയസഖി.. സ്നേഹമയി…
ആത്മസഖി..അനുരാഗമയി..🎶🎶🎶
കുളി കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും ,റൂമിൽ ദേവു ഉണ്ട്.കുളിമുറിയുടെ വാതിൽ തുറന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്ന പോലെ തോന്നി.
” എൻ്റമ്മോ..ഇതാരാ നാഗവല്ലിയോ?? യാരത്..? നീ എതർകാക വന്തെ?”
” ഉണെ കോൾറത്തുക്ക്..അല്ല പിന്നെ..
ഞാൻ എത്ര തവണ പറഞ്ഞു വിടാൻ. കേട്ടില്ലല്ലോ..ഇപ്പൊ അമ്മയുടെ മുന്നിൽ നാണം കെട്ടു.ശോ..അമ്മ എന്ത് വിചാരിച്ച് കാണും.പിന്നെ അമ്മ എന്നോട് മിണ്ടിയില്ല.ഇതിനെല്ലാം നീ ആണ് കാരണം.”
ഇത് പറയുമ്പോൾ അവളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ ഒപ്പിയെടുത്തു കൊണ്ട് നിൽകുന്ന രഞ്ജനെ കണ്ടപ്പോൾ അവൾക് ദേഷ്യം കൂടി.കട്ടിലിൽ ഉള്ള തലയിണ എടുത്ത് അവന് നേരെ ഒറ്റ ഏറു കൊടുത്തു.അത് നേരെ അവൻ്റെ മുഖത്ത് തന്നെ കൊണ്ടു.പെട്ടന്ന് ശ്രദ്ധിക്കാത്തത് കൊണ്ട്,അവന് ഒഴിഞ്ഞ് മാറാനും പറ്റിയില്ല .അതിൻ്റെ വക്ക് കണ്ണിൽ കൊണ്ടതും അവന് ദേഷ്യം വന്നു.
” എന്താ ദേവിക ഇത്.ഞാൻ നിന്നെ നോക്കിയാൽ,ഒന്ന് തൊട്ടാൽ ഒക്കെ നിനക്ക് ഇപ്പ ഇത്ര പ്രശ്നം.? ഞാൻ വേറെ ആരും അല്ലല്ലോ? നിൻ്റെ ഭർത്താവ് തന്നെ അല്ലേ..? ഇപ്പൊ അമ്മ കണ്ടാൽ തന്നെ എന്താണ്? മനുഷ്യനെ ഉപദ്രവിക്കാൻ വേണ്ടി ഓരോന്ന് വന്നോളും.ഏത് നേരത്ത് ആണ് ഈശ്വരാ ഇതിനെ ഞാൻ പ്രേമിച്ചത്?”
അവൻ്റെ ദേഷ്യം കണ്ടപ്പോൾ ,ദേവുന് പേടിയായി.ഇത്രയും അവന് വേദനിക്കും എന്ന് കരുതിയില്ല .പെട്ടന്ന് ഒരു തമാശ പോലെ ചെയ്തത് ആണ്.കൂട്ടുകാരെ പോലെ..പക്ഷേ..ദേവിക എന്ന വിളി..ഇത് വരെ അങ്ങനെ വിളിക്കാറില്ല.ഇപ്പൊ..
” ഞാൻ..സോറി..രഞ്ജി..അറിയാതെ.. നാണം കൊണ്ട് …”
പറഞ്ഞ് കൊണ്ട് അടുത്തേക്ക് ചെന്ന് കണ്ണുകളിൽ ഊതാൻ നിന്നപ്പോൾ രഞ്ജൻ അവളുടെ കൈകൾ തട്ടി മാറ്റി.
അവൻ്റെ പ്രവർത്തി അവളിൽ ഞെട്ടൽ ഉണ്ടാക്കി .
ഇസ്തിരി ഇട്ട് വച്ച ഷർട്ടും പാൻ്റും ഇട്ട് ,ഒന്ന് തിരിഞ്ഞു പോലും നോക്കാതെ താഴേക്ക് ഇറങ്ങി പോകുന്ന അവനെ ദേവു കണ്ണീരോടെ നോക്കി നിന്നു.പെട്ടന്ന് എന്തോ ഓർത്ത പോലെ അവൻ്റെ പിന്നാലെ ഇറങ്ങി ചെന്നപോഴേക്കും അവൻ കാർ സ്റ്റാർട്ട് ചെയ്ത് പോയിരുന്നു.അവന് വേണ്ടി ഉണ്ടാക്കിയ ആഹാരം നോക്കി ദേവു നെടുവീർപ്പിട്ടു.
” ഇന്ന് ഇതെന്താ ഇങ്ങനെ..കല്യാണം കഴിഞ്ഞ പിറ്റേന്ന് തന്നെ അടികൂടി തുടങ്ങി..അയ്യേ..ഞാൻ ഒരു പൊട്ടി..അതിനു കിട്ടിയത് അതിലേറെ ഒരു പൊട്ടൻ..നിക്ക് ഇങ്ങു വരട്ടെ..എന്തായാലും ഓഫീസിൽ പോകില്ല .പിന്നെ എങ്ങോട്ട് ആവും പോയത്.. ഇയാളെന്ത് മനുഷ്യനാ? പ്രേമിക്കുന്ന സമയത്ത് ഇല്ലാത്ത ദേഷ്യവും സ്വഭാവവും ഒക്കെ ആണ് ഇപ്പൊ..”
അമ്മ വന്നു ചോദിച്ചു..
” എന്താ മോളെ,അവൻ പോയോ..? ഒന്നും കഴിച്ചില്ല.എന്ത് പറ്റി? നിങ്ങളോട് അമ്പലത്തിൽ പോകാൻ പറയണം എന്ന് കരുതിയത് ആണ്.അയ്യോ ..അവൻ പോയല്ലോ.എന്താ മോളെ, നിങ്ങൾ തമ്മിൽ ഇപ്പ തന്നെ വഴക്ക് തുടങ്ങിയോ?”
ദേവുന് സങ്കടമായി.അവളും ഒന്നും കഴിക്കാതെ മുകളിലേക്ക് നടന്നു.
കല്യാണത്തിൻ്റെ ഫോട്ടോ കുറെയെണ്ണം ഫോണിൽ ആരൊക്കെയോ അയച്ചിട്ടുണ്ട്.അതൊക്കെ നോക്കി ഇരുന്നു.
അതേസമയം കാറിൽ ഇരുന്നു രഞ്ജൻ ചിരിക്കുകയായിരുന്നു.
” എൻ്റമ്മോ..വെറുതെ ഒരു ചെറിയ കാര്യം പറഞ്ഞ് വഴക്ക് ഇട്ട് ഇറങ്ങിയത് നന്നായി.ഇല്ലെങ്കിൽ ഇതിനേക്കാൾ വലിയ പൊട്ടിത്തെറി ഉണ്ടായെനെ.ഇന്നലെ അവൾ പറഞ്ഞത് ആണ് മുല്ലപ്പൂ വേണം അമ്പലത്തിൽ പോകുമ്പോൾ എന്ന്.ഇന്ന് അമ്പലത്തിൽ പോകണമല്ലോ.അത് ഓർത്തില്ല.ഇനി അതും ചൊല്ലി അടി കൂടാൻ വരും.അപ്പോ അത് വാങ്ങാൻ ഉള്ള വഴി ആയിരുന്നു.ഞാനാരാ മോൻ..?”
കാറിൽ നിന്നും ഇറങ്ങി പൂകടയിൽ നിന്നും ആറ് മുഴം മുല്ലപൂമാല വാങ്ങുമ്പോൾ,മനസ്സ് മുഴുവൻ അവളായിരുന്നു.അവളുടെ സൗന്ദര്യം ആയിരുന്നു.അതും വാങ്ങി തിരികെ കാർ ഓടിക്കുമ്പോൾ,അവളുടെ കണ്ണുകളിൽ വഴക്ക് പറഞ്ഞപ്പോൾ കണ്ട
നീർത്തിളക്കം മനസ്സിന് നീറ്റൽ ഉണ്ടാക്കി.ഭാഗം രണ്ട്
വീട്ടിൽ അവളും അതെ അവസ്ഥയിൽ ആയിരുന്നു.
” ഹ..എന്നാലും ഇയാളെന്തിന എന്നോട് ദേഷ്യപെട്ടത്? എനിക്ക് ഒരു പിടിയും ഇല്ലല്ലോ.. ഛെ..! അമ്മ അമ്പലത്തിൽ പോകണം എന്ന് പറയാൻ വന്നത് ആണ്.അമ്മ എന്ത് വിചാരിച്ച് കാണും? കല്യാണത്തിൻ്റെ അടുത്ത ദിവസം തന്നെ കല്ലുകടി ആയെന്ന് കരുതി കാണും.ഒന്നും വേണ്ടായിരുന്നു.വെറുതെ ഞാൻ ആ തലയിണ എറിഞ്ഞു.എന്നെ തല്ലാൻ ആളില്ല..”
സ്വന്തം തലയിൽ കുഴുക്കി കൊണ്ട്,പരിഭവം പറയുന്ന ദേവികയെ കണ്ടിട്ട് ആണ് രഞ്ജൻ കയറി വന്നത്.അകത്ത് അവൻ കയറിയത് പോലും അറിയാതെ ഓരോന്ന് പറയുന്നത് കേട്ടപ്പോൾ അവന് ചിരി വന്നു.പതിയെ രഞ്ജൻ നടന്നു അവളുടെ പിന്നിൽ പോയി ഇരുന്നു.
കാറ്റിൽ മുടിയിഴകൾ പാറി അവൻ്റെ മുഖത്തേക്ക് വീണു.കാച്ചിയ എണ്ണയുടെ മാദക ഗന്ധം അവൻ്റെ നാസികയിലേക് അടിച്ച് കയറി.അവളുടെ കഴുത്തിൻ്റെ പിന്നിൽ ചുണ്ടുകൾ ചേർത്തപ്പോൾ,ദേവു ഞെട്ടി എഴുന്നേറ്റു.അവനെ കണ്ടപ്പോൾ,പെട്ടന്ന് അവളുടെ മുഖം മാറി.കണ്ണുകൾ നിറഞ്ഞു.പക്ഷേ,മിഴിനീർ കവിളുകളെ ചുംബിക്കാൻ സമ്മതിക്കാതെ തടഞ്ഞ് നിർത്തുന്ന അവളെ കണ്ടപ്പോൾ രഞ്ജന് ഒരുപാട് സങ്കടമായി.
തിരിഞ്ഞ് നിൽകുന്ന അവളുടെ പിന്നിൽ കൂടെ പോയി, അരകെട്ടിലൂടെ രഞ്ജൻ ചേർത്ത് പിടിച്ചു,തന്നിലേക്ക് അടുപ്പിച്ചു.
ദേവു അവനിൽ നിന്നും അകന്നു മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു.
” ടീ …നിനക്കെന്താ പറ്റിയത്?”
അവൻ്റെ കൈകളെ വിടുവിച്ച് തിരിഞ്ഞ് നിന്ന് രൂക്ഷമായി നോക്കുന്ന അവളെ കണ്ടപ്പോൾ അവന് ചിരി പൊട്ടി.
” ടോ..താൻ ചിരിക്കുന്നോ? എന്താ വിചാരം? എന്തിനാ രാവിലെ മുഖവും വീർപ്പിച്ച് ഇറങ്ങി പോയത്?തന്നെ തലയിണ വച്ച് എറിഞ്ഞത് തനിക്ക് അത്ര ദേഷ്യം ആയോ??പറ.”
” ടീ ..നീ ഇങ്ങു വാ..ഞാൻ പറയട്ടെ..ഇന്ന് നമുക്ക് അമ്പലത്തിൽ പോണം.അപ്പോ ,എൻ്റെ കുട്ടിയുടെ ഈ കാർകൂന്തലിൽ ചൂടൻ ഇച്ചിരി പൂ വാങ്ങാൻ പോയതാടി..നിന്നോട് പറഞ്ഞ ചിലപ്പോ നീ അടുത്ത അങ്കം തുടങ്ങുമോ എന്ന് വിചാരിച്ച്…”
പറഞ്ഞ് തീരും മുൻപ് ദേവു അവനെ കെട്ടിപ്പിടിച്ചു .
” എന്നെ എന്നാലും ഇത്രയും വേദനിപ്പിച്ചില്ലെ?അതിനൊരു സമ്മാനം തരുന്നുണ്ട് ഞാൻ..”
” എന്താടാ…?”
ആർദ്രമായി പ്രണയം നിറഞ്ഞ ആ ചോദ്യത്തിന് അവൻ്റെ തോളിൽ ഒരു കടിയും കവിളിൽ ഒരുമ്മയും കൊടുത്തിട്ട് ദേവു ഓടി കുളിമുറിയിൽ കയറി.
” ടീ കാന്താരി..ഇവിടെ വാടി..അയ്യോ..എന്ത് വേദന ആണെടി…
ദുഷ്ടത്തി..”
കരയുന്ന അവൻ്റെ ശബ്ദം കേട്ടപ്പോൾ അവളോടി പുറത്തേക്ക് വന്നു.ദേവു നോക്കുമ്പോൾ കട്ടിലിൽ കിടന്നു കരയുന്ന രഞ്ജനേ കണ്ടപ്പോൾ ,മനസ്സ് പിടഞ്ഞു.വേഗം ചെന്ന് അവൻ്റെ തോളിലെ മുറിവ് നോക്കി.വെറും ചുവന്ന നിറം മാത്രം ആണ് അവൾക് കാണാൻ കഴിഞ്ഞത്.
” രഞ്ജ…ഞാൻ നിനക്ക് ഒരു ഓസ്കാർ തരട്ടെ..”..
” ടീ …എനിക്ക് ഓസ്കാർ ഒന്നും വേണ്ട..പക്ഷേ…”
” പക്ഷെ…”..
” എനിക്ക് നിന്നെ പോലെ ഒരു കുറിമ്പിയെ വേണം…”
” മഹാപാപി…നീ എന്നെ വഞ്ചിച്ച് വേറെ കെട്ടും അല്ലേ…”
തലയിൽ കൈവച്ച് തന്നെ നോക്കുന്ന രഞ്ജനേ നോക്കി അവൾ കണ്ണുരുട്ടി..
” ദൈവമേ…ഏത് സമയത്ത് ആണ് ഞാൻ ഈ പൊട്ടത്തിയെ കണ്ടുമുട്ടിയത്..?”
” ടീ… പൊട്ടത്തി…ഞാൻ പറഞ്ഞത് നിനക്ക് മനസിലായില്ലേ..”
” ഇല്ല… അയ്യേട…എന്താ പൂതി…നടക്കില്ല…”
” അതെന്താ..”
” സമയം ആവട്ടെ..നമുക്ക് കുറച്ച് അടിച്ചുപൊളിക്കാo എന്നിട്ട് മതി..”
” ആണോ…ശരി നിൻ്റെ ഇഷ്ടം പോലെ ആവട്ടെ…അല്ലാതെ ഞാൻ എന്ത് പറയാൻ..ശരി..നീ വേഗം പോയി റെഡി ആയിക്കെ..അമ്പലത്തിൽ പോണം.”
” അഹ്..പോകാലോ..ഞാൻ ഇതാ വരുന്നു.കൈയും കാലും മുഖവും കഴുകി വരവെ…പിന്നെ…എനിക്ക് ഒരു സാരി എടുത്ത് വയ്ക്കാമോ..പ്ലീസ്..”
കുളിമുറിയിലേക്ക് കയറി പോകുന്ന അവളെ കുസൃതിയോടെ രഞ്ജൻ നോക്കി നിന്നു.കട്ടിലിൽ നിന്നും എഴുന്നേറ്റ് അലമാര തുറന്നു.അതിൽ അടുക്കി വച്ചിരിക്കുന്ന സാരികളിൽ നിന്നും കരിമ്പച്ച നിറത്തിൽ ഉള്ള സാരി എടുത്ത് കട്ടിലിൽ വച്ച് രഞ്ജൻ താഴേക്ക് ഇറങ്ങി പോയി.
” അമ്മേ…ഞങൾ രണ്ടാളും കൂടെ അമ്പലത്തിൽ പോകുവാണെ…വരാൻ കുറച്ച് വൈകും…കേട്ടോ..ഉച്ചയ്ക്ക് ഒന്നും ഞങ്ങൾക്ക് വേണ്ടി ഉണ്ടാകണ്ട…”
” അഹ്..നന്നായി..നിന്നോട് രാവിലെ പറയാൻ വന്നതാ…അപ്പോഴേക്കും നീ ഇറങ്ങി പോയില്ലേ..? അല്ല..എൻ്റെ പൊന്നുമോൻ പൂവ് ഒക്കെ വാങ്ങിയോ…?
അമ്മ കണ്ടു.. അവളുടെ മുഖത്തെ സന്തോഷത്തിന് ഒരു കുറവും
വരുത്തല്ലെ മോനെ..അത് ഒരു പാവമാ..കുറെ നേരം ആ മുറിയിൽ ഇരുന്നു കരയുന്ന കണ്ടു..”
” ഇല്ല അമ്മകുട്ടി….”
അതും പറഞ്ഞു അവൻ മുറിയിലേക്ക് നടന്നു.അവൻ പോകുമ്പോൾ സാരി ഉടുത്തു കൊണ്ടിരിക്കുന്ന ദേവുവിനെ ആണ് കണ്ടത്…
” ഈശ്വരാ ..ഈ പെണ്ണ് എൻ്റെ കൺട്രോൾ കളയുമല്ലോ…എന്ത് ഭംഗി ആടി പെണ്ണേ നിന്നെ കാണാൻ..?”
മനസ്സിൽ അത് വിചാരിച്ചു കൊണ്ട് വാതിലിൽ ചാരി നിൽക്കുന്ന അവനെ ദേവു കണ്ടെങ്കിലും ,കാണാത്ത ഭാവത്തിൽ അവളങ്ങനെ നിന്നു.കരിമഷി കണ്ണുകളിൽ എഴുതുന്ന അവളുടെ പ്രതിബിംബം കണ്ണാടിയിൽ നോക്കി കൊണ്ട് രഞ്ജൻ നിന്നു.കാമുകനെ പോലെ.
മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം.കരിംപച്ച സാരിയിൽ
അവളെറെ സുന്ദരി ആയിട്ടുണ്ട്.തുളസി കതിർ ചൂടിയ കാർകൂന്തൽ വിരുത്തി ഇട്ടിട്ടുണ്ട്.നിതംബം മറയ്ക്കുന്ന മുടിയിഴകൾ,അവളൂടെ ചലനങ്ങൾക്ക് ഒത്തു നീങ്ങുന്നുണ്ട്.കാതിൽ ഇട്ടിരിക്കുന്ന ജിമിക്കി കവിളുകളെ ഇടയ്ക്കിടെ ചുംബിക്കുന്ന കണ്ടപ്പോൾ അവൻ്റെ മനസ്സിൽ താൻ ഒരു ജിമ്മികി ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.
” ടോ വായനോക്കി….ആരും കാണണ്ട ഇങ്ങനെ വായും പൊളിച്ച് ഭാര്യയെ നോക്കുന്നത്…”
” ഓ..ഞാൻ ൻ്റെ ഭാര്യയെ അല്ലേ നോക്കുന്നത്..കുഴപ്പമില്ല കേട്ടോ..”
” എന്നാലേ..മോൻ ഇങ്ങു വന്നേ..ഈ മുല്ലപ്പൂ ആ കൈകൾ കൊണ്ട് തന്നെ എനിക്ക് വച്ച് തായോ..വേഗം വാ ന്നേ..സമയമായി..വേഗം പോകാം..”
” ദാ..വന്നു..”
” ഓ..പിന്നെ ബസ്സ് പിടിച്ച് വരേണ്ട ദൂരം ആണല്ലോ..എൻ്റെ രഞ്ജി… എന്തായിത്.നീ വളരെ സ്‌ലോ ആണ് ട്ടോ.പിന്നെ..ഈ പൂക്കൾക്ക് എന്താ സുഗന്ധം …പിച്ചി പൂവ് അല്ലേ അതാ..എനിക്ക് ഒരുപാട് ഇഷ്ടമുള്ള മുല്ല ഇതാണ്.”
” എനിക്ക് അറിയാടി പെണ്ണേ..അതല്ലേ ഇത് തന്നെ വാങ്ങിയത്…”
” ആണോ..എന്ന ഇങ്ങോട്ട് വന്നേ..ഞാൻ ഒരു കൂട്ടം തരാം..”
” അയ്യോ വേണ്ടായേ…എനിക്ക് വയ്യ ഇനി കടി കൊള്ളാൻ..”
ചിരിച്ച് കൊണ്ട് നിൽകുന്ന പെണ്ണിനെ കണ്ടപ്പോൾ അവന് മനസ്സ് നിറഞ്ഞു.
മുല്ലപ്പൂ അവളുടെ മുടിയിൽ ചൂടിച്ച്,അവളുടെ കൈയും പിടിച്ച് അവൻ താഴേക്ക് ഇറങ്ങി..ഭാഗം മൂന്ന്
പിന്നെ എന്തോ ഓർത്ത പോലെ അവളുടെ കൈവിട്ട് രഞ്ജൻ ഓടി മുറിയിൽ കയറി.അത് കണ്ട് വായും പൊളിച്ചു ദേവു നിന്നു.
‘” ഇതിയാന് ഇതെന്താ..വട്ടാണോ..ഓടി അങ്ങോട്ടും ഇങ്ങോട്ടും കയറി കളിക്കാൻ?””
അതേ സമയം അലമാരയിൽ നിന്നു പച്ച ഷർട്ടും സ്വർണ്ണ കസവും ഉള്ള മുണ്ടും ധരിക്കുന്ന തത്രപ്പാടിൽ ആയിരുന്നു രഞ്ജൻ.
” ശോ..ഇന്നലെ എടുത്ത് ഒന്ന് അയൺ ചെയായിരുന്നു.അതിനു ആ കുരിപ്പ്
ഇറങ്ങി ചെന്നപ്പോൾ അമ്മയും അച്ഛനും ഹാളിൽ ഇരിക്കുന്നുണ്ട്.അവരെ കണ്ടപാടെ അമ്മ ചോദിച്ചു..
” അല്ല …ചട്ടിയും കലവും കൂടെ എങ്ങോട്ടാ??””
അച്ഛൻ അത് കേട്ട് ആദ്യം ഒന്ന് ഞെട്ടി ,പിന്നെ കുടുകുട ചിരിക്കാൻ തുടങ്ങി.
ഞങ്ങൾ രണ്ടാളും മിഴിച്ച് നിൽക്കുന്നത് കണ്ടപ്പോൾ അമ്മയ്ക്കും ചിരി അടക്കാൻ ആയില്ല.രണ്ടുപേരും ചിരിക്കുന്ന കണ്ട് ആകെ ചമ്മി .
” അത് അമ്മേ..അമ്പലത്തിൽ പോകുവാ..”
” പോകുന്നത് ഒക്കെ കൊള്ളാം,വരുമ്പോ രണ്ടുപേരും ഉണ്ടാവണം.അല്ലാതെ വഴക്കിട്ട് വല്ലവിടെയും വിട്ടിട്ട് പോന്നേക്കരുത്…”
” ഉo…”
ഒന്ന് നീട്ടി മൂളികൊണ്ട് രഞ്ജൻ മുന്നിൽ നടന്നു.പിന്നിലായി ദേവുവും .ഇറങ്ങുന്നതിനു മുൻപ് അച്ഛനെയും അമ്മയെയും നോക്കി പുഞ്ചിരിക്കാൻ അവൾ മറന്നില്ല.
കാറിൻ്റെ അടുത്തേക്ക് നീങ്ങുന്ന രഞ്ജനെ കണ്ടപ്പോൾ ദേവുന് ദേഷ്യം വന്നു. അവൾ മനസ്സിൽ വിചാരിച്ചു.
” അല്ല..ഇങ്ങേർക്ക് ഇതെന്തിൻ്റെ കേടാ..? കുടുംബത്തിലെ മുഴുവൻ ആളുകളെ കൊണ്ടുപോകുന്നില്ലാലോ..പിന്നെന്തിനാ കാർ..? ബൈക്ക് എടുത്ത് പോയാൽ പോരെ.ഇനിയിപ്പോ അത് ചോയ്ച്ച ദേഷ്യം വരുമോ എന്തോ..?”
വിരലിൽ സാരിയുടെ മുന്താണി വിരലിൽ ചുറ്റി കൊണ്ട്,എന്തോ ആലോചിച്ച് നിൽകുന്ന ദേവുനെ നോക്കി കൊണ്ട് രഞ്ജൻ ബുള്ളറ്റിൽ കയറി.
” ദേവുട്ടി…നീ വരുന്നില്ലേ..? ഏത് സ്വപ്നലോകത്ത് ആണ് ..,? ”
അവൻ്റെ ചോദ്യം കേട്ടപ്പോൾ ആണ് അവളും വേഗം ആലോചനയിൽ നിന്ന് മുക്ത ആയത്.ഒരു ചിരിയോടെ നോക്കിയപ്പോൾ,ബുള്ളറ്റിൽ ഇരിക്കുന്ന രജ്ഞനേ കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നി.ഹോൺ മുഴക്കി കൊണ്ട് നിൽക്കുന്ന അവനോട് കൈകൊണ്ട് നിൽക്കാൻ ആംഗ്യം കാണിച്ചു.
” ദാ…ഒരു മിനുട്ട് വരുന്നു….”.
ബൈക്കിൽ കയറി ഇരുന്നു,അവൻ്റെ തോളിൽ കൈവച്ചു.രഞ്ജൻ,അവളുടെ കൈകൾ എടുത്ത് വയറിലൂടെ ചുറ്റി
പിടിപ്പിച്ചു. ദേവുൻ്റെ ചുണ്ടിലും ഒരു ചിരി പടർന്നു.ബൈക്കിൽ ഇരുന്നു മുന്നോട്ട് സഞ്ചരിക്കുമ്പോൾ ,അവളുടെ ഓർമകൾ പിറകിലേക്ക് സഞ്ചരിച്ചു.
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
പ്ലസ് ടൂ വരെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ പഠിച്ചിരുന്നതാണ്.ആദ്യമായി മിക്സഡ് കോളജിലേക്ക് പോകുന്ന എല്ലാ ടെൻഷനും ഉണ്ടായിരുന്നു.കോളജിൻ്റെ ചവിട്ടുപടികൾ കയറുമ്പോൾ തന്നെ കൈയും കാലും വിറച്ചു.ഉണ്ടായിരുന്ന കുറച്ച് ധൈര്യം കൂടി നിന്നു റാഗ് ചെയുന്നവരെ കണ്ടപ്പോൾ പോയി.
” ശോ..ഇനിയെന്ത് ചെയ്യും..നേരെ അവന്മാരുടെ അടുത്താണല്ലോ ചെന്ന് പെടുക..”
” മോളെ ..അങ്ങനെ അങ്ങ് പോയാലോ..ചേട്ടന്മാർ ഒക്കെ ഒന്ന് പരിചയപെട്ടോട്ടെ?ഇങ്ങോട്ട് വന്നേ..ചോദിക്കട്ടെ..”
പേടിയോടെ അവർക്ക് അരികിലേക്ക് നടക്കുമ്പോൾ മനസ്സ് പെരുമ്പറ കൊട്ടി തുടങ്ങി.
” എന്ന പറഞ്ഞോ..ഫുൾ ഡിറ്റിൽസ്..”
” എൻ്റെ…എൻ്റെ പേര് ദേവിക..വീട് കായംകുളം…പഠിച്ചത് …വിജയമാത..
വീട്ടിൽ ,അമ്മ മാത്രം.”
” അഹ്..ഏതാ ഡിപ്പാർട്ട്മെൻ്റ്..?”
” കൊമേഴ്സ്..”
” ടാ… ചെക്ക…നീയും കൊമേഴ്സ് ആണെന്നല്ലെ പറഞ്ഞത്??…”
ആ വിളി കേട്ടപ്പോൾ ആണ് കുറച്ച് മാറി ഒരു കുട്ടി നിൽക്കുന്നത് ശ്രദ്ധിച്ചത് തന്നെ.ഞാൻ നോക്കിയപ്പോൾ ,എന്നെയും നോക്കി നിന്ന അവനിൽ എൻ്റെ കണ്ണുകൾ ഉടക്കി.കടുംകാപ്പി മിഴികളും ,കട്ടിയുള്ള പുരികവും,ചുരുണ്ട മുടിയും, കുറ്റി താടിയും കട്ടി മീശയും ഉള്ള ഒരു മൊഞ്ചൻ..
” ഇങ്ങു വാടാ..നിൻ്റെ പേര് എന്തൊന്ന്.. ?”
” രഞ്ജൻ..”.
ഗൗരവത്തോടെ പേര് പറയുന്ന അവനെ ഞാൻ അതിശയത്തോടെ നോക്കി നിന്നു.
” എന്ന..നീ ഒരു കാര്യം ചെയ്യ് ..ഇവളെ അങ്ങ് ബൈക്കിൽ കൊണ്ട് പോ..എല്ലാം തനിയെ അങ്ങ് സങ്കൽപ്പിച്ചു നോക്കിക്കോ രണ്ടും..”
എന്നെ ഒന്നുകൂടെ നോക്കി,അവൻ ബൈക്കിൽ കയറുന്ന പോലെ ആംഗ്യം കാണിച്ചു,ശേഷം എന്നോട് കയറാൻ പറഞ്ഞു.അത് കണ്ടപ്പോൾ,ഓം ശാന്തി ഓശാന സിനിമയിൽ നിവിൻ പോളി പറയുന്ന പോലെയാണ് തോന്നിയത്..ഞാനും പേടിച്ച് കൊണ്ട് പിന്നാലെ കയറുന്ന പോലെ അഭിനയിച്ചു.പക്ഷേ,കഷ്ടകാലം എന്ന് പറയട്ടെ,ബാലൻസ് തെറ്റി ഞാൻ താഴെ വീണു.
എൻ്റെ വീഴ്ച കണ്ട് അവിടെ ഉളളവർ ഒക്കെ പൊട്ടിച്ചിരിക്കുക അല്ലാതെ ഒന്ന് എഴുനേൽക്കാൻ സഹായിക്കാൻ പോലും വന്നില്ലാലോ എന്നത് ആണ് എനിക്ക് കൂടുതൽ സങ്കടം വന്നത്.
” ദേ,വേണേൽ പിടിച്ച് എഴുന്നെൽക്ക്..അവിടെയും ഇവിടെയും നോക്കി കിടക്കണ്ട..കൈ കഴയ്ക്കുന്ന്…”
അപ്പോഴാണ്, എൻ്റെ നേർക്ക് നീണ്ട് നിൽക്കുന്ന കൈകളെ ഞാൻ ശ്രദ്ധിച്ചത്.രഞ്ജൻ ആണ്.മറ്റുള്ളവരെ നോക്കുന്നതിനിടയിൽ ഞാൻ അവനെ ശ്രദ്ധിക്കാതതിൻ്റെ സകല പരിഭവവും ആ വാക്കുകളിൽ നിറഞ്ഞിരുന്നു.
വേഗം കൈപിടിച്ച് എഴുന്നേറ്റു.ഡ്രസിൽ പറ്റിയ പൂഴി തട്ടി കളഞ്ഞു.അവൻ മുന്നിൽ നടന്നു,പിന്നിൽ ഞാനും.അടക്കി പിടിച്ച ചിരികൾ അപോഴും കേട്ട് കൊണ്ടിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ അവനെ ഇടയ്ക്കിടെ ശ്രദ്ധിച്ചു.എന്തോ ഒരു ഇഷ്ടം മനസ്സിൽ കയറിയ പോലെ.പക്ഷേ,മിണ്ടാൻ ഒന്നും നിൽക്കാറില്ല.പഠിക്കാനും,പാട്ട് പാടാനും,വയലിൻ വായിക്കാനും ഒക്കെ അറിയുന്ന രഞ്ജൻ.ഒരു ദിവസം എൻ്റെ അടുത്തേക്ക് നടന്നു വരുന്ന രഞ്ജനെ ആണ് കണ്ടത്.
” ടോ..തനിക്ക് ഡാൻസ് അറിയാമെന്ന് കേട്ടല്ലോ..”
” അഹ്..”
” പഠിച്ചിട്ടുണ്ടോ.?”.
” ഉണ്ട്..”
” എന്ന..താൻ എൻ്റെ വയലിൻ മൂസിക് കൂടെ ഡാൻസ് ചെയ്യാമോ..?”.
ഇല്ല എന്ന് പറയാൻ മനസ്സ് അനുവദിച്ചില്ല.
ഫ്രേഷേഴ്സ് ഡേ പാർട്ടിയ്ക്ക് വേണ്ടിയുള്ള ഐറ്റം ആയിരുന്നു.ഓരോ ദിവസവും അവൻ്റെ കൂടെയുള്ള നിമിഷങ്ങൾ എന്നെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു.മനസ്സിൽ അവനെ കുറിച്ച് ഓർക്കുമ്പോൾ ഒരു സന്തോഷം.
തമ്മിൽ ഒരുപാട് കാര്യങ്ങളും സംസാരിച്ച് ഇരിക്കുമായിരുന്നു.ഉള്ളിൽ തോന്നിയ വികാരം എന്താണ് എന്ന് മനസിലാക്കാൻ എനിക്ക് കഴിഞ്ഞില്ല .
കൊണ്ടുവരുന്ന ഭക്ഷണം എല്ലാം തമ്മിൽ കൈമാറുമായിരുന്നു.അവനെ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു വല്ലാത്ത അനുഭൂതി ആണ്.പക്ഷേ,അതൊന്നും പുറത്ത് കാണിക്കാതെ കൊണ്ടുനടക്കാൻ ആയിരുന്നു മനസ്സ് പറഞ്ഞത്.അവൻ എല്ലാവരോടും അങ്ങനെ ആയിരിക്കും.ഒരുപാട് സംസാരിക്കുന്ന ആളാണ്.പല പെൺകുട്ടികളുടെയും കൂടെ സംസാരിക്കാറുണ്ട്.
വെറുതെ തോന്നുന്ന മോഹമായി അതിനെ അവഗണിക്കാൻ പരമാവധി ഞാൻ ശ്രമിച്ചു .പ്രണയം മനസ്സിൽ പൂവണിഞ്ഞ പ്രതീതി ആയിരുന്നു.ആരോടും പറയാതെ മനസ്സിൽ തന്നെ അത് സൂക്ഷിക്കാൻ ശ്രമിക്കുക എന്നത് ശ്രമകരമായി.അവന് എന്നോട് അങ്ങനെ ഒന്നുമില്ലെങ്കിൽ അശിച്ചതോക്കെ നഷ്ടപെട്ടാലോ എന്ന ഭയം ഉടലെടുത്തു.
അങ്ങനെ ഫ്രേഷർസ് പാർട്ടിയുടെ ദിവസം വന്നെത്തി.അടുത്തതായി സ്റ്റേജിൽ ഞങ്ങളുടെ പരിപാടി ആണ്.മനസ്സിൽ വലിയൊരു പേടി തുടങ്ങി.കർട്ടൻ ഉയരുന്നതിന് മുൻപ് ,രഞ്ജൻ എൻ്റെ അടുത്തേക്ക് വന്നു.
” ടോ..തനിക്ക് അന്ന് നമ്മളെ കളിയാക്കിയവർക്ക് തിരികെ എന്തെങ്കിലും കൊടുക്കണം എന്നുണ്ടോ??ഉണ്ടെങ്കിൽ ഇതാണ് പറ്റിയ അവസരം..താൻ അത് ഉപയോഗിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നു..,”
കർട്ടൻ ഉയർന്നതും മനസ്സിൻ്റെ ധൈര്യം ചോർന്ന പോലെ തോന്നി.തൊണ്ട വരണ്ടു. എല്ലാവരുടെയും നോട്ടം എന്നിലേക്ക് പതിഞ്ഞപ്പോൾ,മനസ്സിനെ ഭയം കീഴടക്കി.ഒരു വേള ശ്വാസം നിലയ്ക്കും പോലെയാണ് തോന്നിയത്…ഭാഗം നാല്
ഇത്രയും കാണികൾക്ക് മുന്നിൽ വച്ച് ഇന്ന് വരെ നൃത്തം ചെയ്തിട്ടില്ല.ഒരുപാട് ആളുകൾ ഉണ്ട്.കണ്ണുകൾ പിടച്ചു,അവ അവനിലേക്ക് നീണ്ടു.രഞ്ജൻ കണ്ണുകൾ ഇറുക്കി കാണിച്ച് ഒന്ന് പുഞ്ചിരിച്ചു.എന്തോ ഒരു ആത്മവിശ്വാസം കൈവന്ന പോലെ തോന്നി.
വയലിൻ നാദത്തിനോത്ത് ,കാലുകൾ നൃത്തം ചവുട്ടിയപ്പോൾ, കൈയടികൾ ഉയർന്നു കേട്ടു .അതിനിടയിൽ ആദ്യമായി കളിയാക്കി ചിരിച്ചവരുടെ മുഖത്ത് അത്ഭുതം നിറയുന്നത് കണ്ടു.അരങ്ങ് തകർത്ത കലാപരിപാടി അവസാനിച്ചപ്പോൾ ,കരഘോഷം മുഴങ്ങുകയായിരുന്നൂ.മനസ്സ് ശാന്തമായി,സന്തോഷം അലതല്ലി.
ബാക്ക് സ്റ്റേജിൽ നിൽകുമ്പോൾ,രഞ്ജൻ അടുത്തേക്ക് വന്നു.
” ടോ…തൻ്റെ നൃത്തം അതിഗംഭീരമായി,താനും..പിന്നെ..വേറൊരു കാര്യം എനിക്ക് തന്നോട് പറയാൻ ഉണ്ടായിരുന്നു.എൻ്റെ മനസ്സിൽ തോന്നിയ കാര്യമാണ്.തനിക്ക് അത് വേദന സമ്മനിക്കുമോ എന്നൊന്നും എനിക്ക് അറിയില്ല .അഥവാ …”
” മുഖവുര ഒന്നും വേണ്ട രഞ്ജൻ ,കാര്യം പറയൂ..”..
” എനിക്ക് തന്നെ ഇതുപോലെ എന്നും കൂടെ കൂട്ടാൻ ആഗ്രഹമുണ്ട്.താൻ വരുമോ എൻ്റെ പാതിയായി…”..
കേൾക്കാൻ കൊതിച്ച കാര്യം ആണെങ്കിലും ,മനസ്സ് പെട്ടന്ന് കീഴടങ്ങാൻ സമ്മതിച്ചില്ല.അവനോട് ഉള്ള പ്രണയം മനസ്സിൽ നിറഞ്ഞു എങ്കിലും മിണ്ടാതെ തിരിഞ്ഞ് നടന്നു.
” ടോ…”.
പിന്നിൽ നിന്ന് അവൻ്റെ വിളി കേട്ട് തിരിഞ്ഞ് നോക്കി.
” എനിക്ക് ഇപ്പൊ ഒന്നും പറയാൻ ഇല്ല .നമുക്ക് പിന്നെ കാണാം.”
അങ്ങനെ പറഞ്ഞപ്പോൾ ,അവൻ്റെ മുഖത്ത് വിഷാദം നിറയുന്നത് കണ്ടു.നടന്നകലുന്ന അവളെ നോക്കി നിൽകുന്ന അവൻ്റെ കണ്ണുകൾ മാത്രം ദേവുൻ്റേ മനസ്സിനെ കൊത്തി വലിച്ചു.
പ്രണയം കൊണ്ട് മാത്രം കാര്യമില്ല.അത് സഫലമാവുക കൂടെ വേണമെങ്കിൽ രണ്ടു വീട്ടുകാരും സമ്മതിക്കണം.
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റ് അമ്പലത്തിൽ പോയി.
” എൻ്റെ കൃഷ്ണ…നിനക്ക് അറിയാലോ,എനിക്കും രഞ്ജനെ ഒരുപാട് ഇഷ്ടമാണ്.പക്ഷേ,അങ്ങനെ പ്രണയിച്ചാൽ ഒരുമിക്കണം.അല്ലാതെ മറ്റുള്ളവരെ വേദനിപ്പിക്കാൻ എനിക്ക് ആവില്ല.അതിനു നീ തന്നെ വഴി കാണിച്ച് തന്നേക്കണെ…ഇല്ലേൽ ഉണ്ടല്ലോ… അഹ്.. പിന്നെ,വേറൊരു കാര്യം,ഇന്ന് ഞാൻ അവനോട് എൻ്റെ പ്രണയം പറയും.കൂടെ കട്ടയ്ക്ക് നിൽകണെ..”
കണ്ണുകൾ അടച്ച് പ്രാർത്ഥിച്ച് അവൾ കോളജിലേക്ക് പോയി. നീണ്ട് കിടക്കുന്ന പച്ച പരവതാനി വിരിച്ചതുപോലെ ഉള്ള പുൽത്തകിടിയിൽ കൂടെ നടക്കുമ്പോൾ, പുൽനാമ്പുകൾ ഇക്കിളി കൂട്ടി.ദൂരെ നിന്നേ കണ്ടു തന്നെയും പ്രതീക്ഷിച്ച് നിൽകുന്ന രഞ്ജനെ.പ്രണയത്തിൻ്റെ പ്രതീകമായി പറയുന്ന ഗുൽമോഹർ മരത്തിൻ്റെ ചുവട്ടിലാണ് നിൽക്കുന്നത്.അവനെ കണ്ടപ്പോൾ തന്നെ ഹൃദയം ചെണ്ട മേളം തുടങ്ങി.
” ശോ..ഇതിപ്പോ ഞാൻ നാണംകെടുമല്ലോ.എന്ത് കഷ്ടമാണ്.ആകെ ഒരു വിറയൽ…”
അടുത്തേക്ക് എത്തിയപ്പോൾ ,പെട്ടന്ന് അവൻ ഓടി വന്നു.
‘” ടോ ..തനിക്ക് ഞാൻ പറഞ്ഞത് ഇഷ്ടമായില്ലെങ്കിൽ വിട്ടേക്ക് ട്ടോ..ഇനി അതും പറഞ്ഞു മിണ്ടാതെ ഇരിക്കല്ലെ..പ്ലീസ് …”
“ഒന്ന് വട്ടം കറക്കിയാലോ…”
രൂക്ഷമായ ഒരു നോട്ടം കണ്ണുകളിൽ വരുത്തി അവനെ നോക്കി.അവൻ്റെ മുഖത്ത് വരുന്ന ഭാവമാറ്റങ്ങളെ മതിയാവോളം ആസ്വദിച്ച് നിന്നു.തിരികെ നടക്കാൻ ഒരുങ്ങിയ അവൻ്റെ കൈകളിൽ പിടിത്തമിട്ടപ്പോൾ,കൈകളിലേക്ക് നോക്കി രഞ്ജൻ എൻ്റെ മുഖത്തേക്ക് നോക്കി.
” പിണങ്ങല്ലേടാ. …..”
മീശമാധവൻ സിനിമയിലെ കാവ്യാമാധവൻ പറയുന്ന ഡയലോഗ് അടിച്ച് നിൽകുന്ന എന്നെ നോക്കി അവൻ പുരികം പൊക്കി എന്താണ് എന്ന് ചോദിച്ചപ്പോൾ ഞാനൊന്ന് പരുങ്ങി.
” അത്…അത് പിന്നെ..തന്നോട് എനിക്ക് ഇഷ്ടകുറവ് ഒന്നുമില്ല…പക്ഷേ,താൻ എന്നെ പാതി ആക്കുന്നു എങ്കിൽ രണ്ടു വീട്ടുകാരും സമ്മതിക്കണം. അല്ലാതെ പ്രേമിച്ചിട്ട് ഇട്ടിട്ട് പോകാൻ ഒന്നും പറ്റില്ല.. തേപ്പുകാരി എന്ന പേരും എനിക്ക് വേണ്ട.താൻ നന്നായി ആലോചിക്കു…എന്നിട്ട് പറഞ്ഞാലും മതി.”
” ടോ…ഇത് ഞാൻ അങ്ങോട്ട് പറയാൻ വന്നതാ..പിന്നെ,തന്നെ ഇഷ്ടപെട്ടപ്പോൾ തന്നെ ഞാൻ അമ്മയോട് പറഞ്ഞു.തന്നെ കാണിച്ച് കൊടുത്തു.അമ്മയ്ക്ക് ഇഷ്ടകുറവോന്നുമില്ല.പക്ഷേ,പഠിപ്പ് കഴിഞ്ഞ് എനിക്ക് ഒരു ജോലി കിട്ടിയാലേ വന്നു ചോദിക്കുള്ളൂ എന്നാണ് പറഞ്ഞത്.പാതി സമ്മതം ആയി.ഇനി അച്ഛൻ,അമ്മ പറഞ്ഞാ പിന്നെ അച്ഛന് അപ്പീൽ ഇല്ലടോ…”
കയ്യിൽ ഒരു കത്തും തന്ന് അവൻ പോയി.അത് തുറന്ന് നോക്കിയപ്പോൾ എഴുതിയ വാക്കുകൾ എനിക്ക് ഒരുപാട് ഇഷ്ടമായി..
“”
ദേവു…
നിൻ്റെ മിഴികൾ ആകുന്ന തടവറയിൽ ഞാൻ അകപെട്ടത് എന്നാണ്?
അറിയില്ല പെണ്ണേ…
നിൻ്റെ ചിലങ്ക തൻ താളം എൻ്റെ മനസ്സിൻ്റെ താളം ആയതും ,കരിമിഴിയാലെ ഉള്ള നോട്ടം എൻ്റെ മനസ്സിനെ കൊത്തിവലിച്ചതും ,നിൻ്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി എന്നിൽ നിറച്ച സന്തോഷവും എല്ലാം എൻ്റെ പ്രണയത്തിൻ്റെ തീവ്രത ആയിരുന്നു എന്നറിഞ്ഞപ്പോൾ,നിന്നിലേക്ക് അലിഞ്ഞ് ചേരാൻ കൊതിച്ചു പെണ്ണേ…
എൻ്റെ വിരലുകൾ കൊണ്ട് നിന്നെ തഴുകി ഉണർത്താൻ,നിൻ്റെ നൃത്തച്ചുവടുകൾ രാവിൻ്റെ മനോഹാരിതയിൽ ആസ്വദിക്കാൻ,നിന്നെ ചേർത്ത് പിടിച്ച് ഒരു പുതപ്പിനുള്ളിൽ ചുരുണ്ട് കൂടാൻ …
അങ്ങനെ അങ്ങനെ..എണ്ണിയാൽ തീരാത്ത മോഹങ്ങൾ മനസ്സിൽ ഉടലെടുത്തു.നീ വേണം എൻ്റെ കൂടെ..
എൻ്റെ പാതി ആയി,സീമന്ത രേഖയിൽ ഞാൻ ചാർത്തിയ കുങ്കുമവും തൊട്ട്,ഞാൻ അണിഞ്ഞ താലി നിൻ്റെ നെഞ്ചിലെ ചൂടേറ്റ് അങ്ങനെ കിടക്കുന്നത് എനിക്ക് കാണണം.അവസാനം എൻ്റെ മരണത്തിൽ പോലും നിൻ്റെ കൈകൾ കോർത്ത് പിടിച്ച് നമുക്ക് ഇവിടെ നിന്നും പറന്നകലണം.ഇണപിരിയാത്ത പ്രാവുകളെ പോലെ…
രഞ്ജൻ
“”””
പിന്നെ ഉള്ള ദിവസങ്ങളിൽ പൂവിട്ട പ്രണയം എന്ന വസന്തം …
മനസ്സ് മുഴുവൻ പ്രണയം ചാലിച്ച അവൻ്റെ വാക്കുകൾ.
പക്ഷെ,ഇതൊന്നും പരീക്ഷയെ ബാധിച്ചില്ല.ഇരുവരും നന്നായി പഠിച്ചു.
ഓരോ വർഷവും സപ്പ്‌ളി ഇല്ലാതെ പാസ്സ് ആയി.അവസാന വർഷം ആയപ്പോൾ,അവൻ വീട്ടിലേക്ക് വന്ന് അച്ഛനോടും അമ്മയോടും സംസാരിച്ചു.അവർക്കും എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല .ജോലി കിട്ടി കഴിഞ്ഞേ കല്യാണം കഴിക്കുക ഉള്ളൂ എന്ന് രഞ്ജൻ പറഞ്ഞിരുന്നു.എന്നെ ജോലിക്ക് പോകുന്നതിൽ നിന്നും വിലക്കില്ല എന്ന് സമ്മതിച്ചു…
അല്ലെങ്കിലും അവൻ എൻ്റെ ആഗ്രഹത്തിനോക്കെ കൂടെ നിന്നിട്ടെ ഉള്ളൂ.ഒന്നിനും ഇന്ന് വരെ വേണ്ട എന്നൊന്നും പറഞ്ഞിട്ടില്ല .കോളജിൽ പരിപാടികൾ നടക്കുമ്പോൾ, ഞങ്ങൾ പ്രണയജോടികളുടെ വക വയലിൻ ചിലങ്ക നൃത്തം ഉണ്ടാവും.അങ്ങനെ മിക്കവർക്കും കാര്യം അറിയാം.ഗുൽമോഹർ മരത്തിൻ്റെ ചുവട്ടിൽ അവൻ്റെ തോളിൽ തലച്ചായ്ച്ച് കിടക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷം….
ജോലി കിട്ടി,കല്യാണം കഴിഞ്ഞു..
പക്ഷെ,കുറെ കാര്യങ്ങൾ മിസ്സ് ചെയ്യുന്നു.
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഓർമകളിൽ നിന്നും തിരികെ എത്തിയപ്പോൾ,ദേവു അവൻ്റെ വയറിൽ ഒന്നുകൂടെ ചുറ്റി പിടിച്ചു. രഞ്ജൻ്റേ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.ഓർമകളിൽ നിന്നും അവളും തിരികെ വന്നു എന്നവന് മനസിലായി.കുറെ നേരമായി ചിന്തകളെ പറത്തി വിട്ട് ഇരിക്കുന്ന അവളെ കണ്ടപ്പോൾ തന്നെ അവന് കാര്യം മനസിലായി.
” ടോ…ദേവു….അമ്പലം എത്തി. ഇറങ്ങിക്കെ….എനിക്ക് വയറു വേദനിക്കുന്നു.വിട് ..എന്ത് പിടിത്തം ആണ് പെണ്ണേ…””
ചമ്മലോടെ ഞാൻ ബൈക്കിൽ നിന്നും ഇറങ്ങി.എന്നെ അവിടെ നിർത്തി രഞ്ജൻ ബൈക്ക് വയ്ക്കാൻ പോയി.
ഭാഗം അഞ്ച്
ബൈക്ക് വച്ച് തിരികെ വന്ന് രഞ്ജൻ ദേവുവിൻ്റെ കൈയും ചേർത്ത് പിടിച്ച് അമ്പലത്തിലേക്ക് നടന്നു.ഇണകുരുവികളെ പോലെ സ്നേഹം അവർക്കിടയിൽ വലയം ചെയ്തു.ഭഗവാൻ്റെ മുന്നിൽ നിന്ന് ഇരുവരും കണ്ണുകൾ അടച്ചു.
മനസ്സിൽ ചിന്തിക്കുന്നത് മുഴുവൻ ഒരു കാര്യം മാത്രം ആയിരുന്നു.
” എന്നും ഇതുപോലെ,മരണം വരെയും ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ആയി ജീവിതത്തിൽ കൂട്ട് ആയി കൂടെ ഉണ്ടാവണെ…”
പ്രാർത്ഥിച്ച് കഴിഞ്ഞപ്പോൾ,രഞ്ജൻ അവളെ ഒരു കണ്ണ് തുറന്ന്, ദേവുനേ നോക്കി ,അവളപ്പോഴും എന്തെല്ലാമോ പറയുന്നുണ്ട്.പെട്ടന്നാണ്,ദേവു ഇടക്കണ്ണിട്ട് രഞ്ജനേ നോക്കിയത്.ഇരുവരുടെയും കണ്ണുകൾ ഇടഞ്ഞു,കള്ളച്ചിരിയോടെ,ഒരു ചമ്മലോടെ വീണ്ടും ഭഗവാനിലേക്ക് വീണ്ടും കണ്ണുകൾ പായിച്ചു.
തൊഴുത് ഇറങ്ങുമ്പോഴും അവളുടെ കൈകൾ അവൻ്റെ കൈകുള്ളിൽ ഭദ്രമായി തന്നെ തുടർന്നു.ബൈക്കിൽ കയറി യാത്ര പോകുമ്പോൾ,വീട്ടിലേക്ക് ഉള്ള വഴിയല്ല എന്ന് പെട്ടന്നാണ് ദേവു ശ്രദ്ധിച്ചത്.
” അല്ല. ..വഴി മാറി പോയി രഞ്ജൻ…എന്താ ? എങ്ങോട്ടാ നമ്മൾ പോകുന്നത്..?അമ്മ തിരക്കും..വീട്ടിലേക്ക് പോകാം.പ്ലീസ്..”
” അയ്യേ. .. ഇവളിത് എന്ത് പെണ്ണാ..ടോ..ഞാൻ ഇറങ്ങുമ്പോഴെ അമ്മയോട് പറഞ്ഞിട്ട് വന്നത്..ഇനി നമ്മൾ ചെല്ലുമ്പോൾ വൈകും എന്ന് .പ്രേമിക്കുന്ന സമയത്ത് പോലും നീ എൻ്റെ കൂടെ കറങ്ങാൻ വന്നിട്ടില്ല.ഇപ്പൊ കൊണ്ടുപോകാമെന്ന് വച്ചപ്പോൾ അവളുടെ ജാഡ..ഓരോ പെൺപ്പില്ലേർ ഭർത്താവിൻ്റെ കൂടെ പോകാൻ എത്ര കൊതിക്കുന്നു .ഇതിപ്പോ ഞാൻ കൊണ്ടുപോകുന്നതായോ പ്രശ്നം..?”
പറഞ്ഞ് തീരും മുമ്പേ അവൻ്റെ കവിളിൽ പെട്ടന്ന് അവളുടെ ചുണ്ടുകൾ അമർന്നു.നേരെ രഞ്ജൻ ബൈക്ക് നിർത്തിയത് ഒരു ഹോട്ടലിൻ്റെ മുന്നിൽ ആയിരുന്നു.ഇരുവരും അകത്ത് കയറി ആഹാരമൊക്കെ കഴിച്ച് പുറത്തേക്ക് ഇറങ്ങി .
” ഇനി എങ്ങോട്ടാ…?”
” എങ്ങോട്ട് ആണേലും കുഴപ്പുല്ല..എൻ്റെ കലിപ്പൻ്റെ കൂടെ അല്ലേ..”
അതും പറഞ്ഞു ചിരിക്കുന്ന അവളെ അവൻ നോക്കി മീശ പിരിച്ചു.
” ആരാടി കലിപ്പൻ? ഞാനോ..?”
അതും ചോദിച്ച് ആരും കാണാതെ അവളുടെ ഇടുപ്പിൽ ചെറുതായി അവൻ നുള്ളി നോവിച്ചു.
” ആഹ്…നിക്ക് വീട് എത്തട്ടെ..പലിശ സഹിതം തിരിച്ച് തരാം കേട്ടോ.. കലിപ്പ…”
അവളത് പറഞ്ഞപ്പോൾ രഞ്ജൻ ചിരിക്കുകയായിരുന്നു.മുഖം വീർപ്പിച്ച് ബൈക്കിൽ കയറിയ അവളെയും കൊണ്ട് രഞ്ജൻ പിന്നെ പോയത് അവളുടെ വീട്ടിലേക്ക് ആയിരുന്നു.
ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല അവരുടെ വരവ്.അതുകൊണ്ട് തന്നെ അവർക്ക് ഒരുപാട് സന്തോഷമായി.
രണ്ടുപേരുടെയും കാലിൽ വീണ് അനുഗ്രഹം വാങ്ങുന്ന രഞ്ജനേ കണ്ടപ്പോൾ ദേവുൻ്റെ കണ്ണ് നിറഞ്ഞു.
അമ്മയും അച്ഛനും നിറമനസാലെ അവനെ അനുഗ്രഹിച്ചു.
രഞ്ജൻ അവളുടെ മുറിയിലേക്ക് കയറി.മനോഹരമായ മുറി.അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങൾ,ചുമരിൽ തൂക്കിയ ചില പൈൻ്റിങ്ങുകൾ, ജനലരികിൽ വച്ചിരിക്കുന്ന ചില ബോട്ടിൽ ആർട്ട് ചെയ്ത ബീയർ ബോട്ടിലുകൾ.ഓരോന്നിലും സൗന്ദര്യം നിറഞ്ഞു നില്കുന്നു.
മുറിയിലേക്ക് കടന്നു വന്ന ദേവു അവനെ നോക്കി നിന്നു.അപ്പോഴേക്കും അവൻ തിരിഞ്ഞു.
” ടോ..താൻ ആളു കൊള്ളാലോ.ഓരോന്നും വ്യത്യസ്തമായിട്ടുണ്ട്.ഇനി നമ്മുടെ വീട്ടിലും ഒക്കെ ചെയ്ത് വയ്ക്കണം കേട്ടോ..”
” അതിനെന്താ ചെയ്യാമല്ലോ..”
ചിരിയോടെ അവൾ അവന് മറുപടി നൽകി.
അവളുടെ സൗന്ദര്യം അവനെ കുറെ നേരമായി മത്ത് പിടിപ്പിക്കുകയായിരുന്നു.
രഞ്ജൻ മുറിയുടെ വാതിൽ അടച്ചു.ദേവു അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു.പെട്ടന്നുള്ള അവൻ്റെ ഭാവമാറ്റം അവളിൽ ഒരു ഉൾഭയം ഉണ്ടാക്കി.
രഞ്ജൻ ദേവുൻ്റേ നേർക്ക് നടന്നു. അവൾ അതനുസരിച്ച് പതിയെ പിറകിലേക്കും.നടന്നു നടന്നു ചുമരിൽ തട്ടി ദേവു നിന്നു.രഞ്ജൻ അവളുടെ കവിളിൽ തലോടി,പെട്ടന്ന് ചുംബിച്ചു.
നാണം കൊണ്ട് അവളുടെ മുഖം ചെമ്പനീർ പൂവ് പോലെ ചുവന്നു തുടുത്തു.മുഖത്തേക്ക് വീണുകിടക്കുന്ന മുടിയിഴകൾ പതിയെ ചെവിയുടെ പിറകിലേക്ക് മാറ്റി,കൈകൾ കൊണ്ട് മുഖം അവനിലേക്ക് അടുപ്പിച്ചു. രഞ്ജൻ്റേ ശ്വാസം അവളിലേക്ക് തട്ടിയപ്പോൾ അമ്പൽപൂ മൊട്ടു പോലെ അവളുടെ മിഴികൾ കൂമ്പി.രഞ്ജൻ്റെ ചുണ്ടുകൾ കഴുത്തിലെ മറുകിലേക്ക് അമർന്നപ്പോഴേക്കും അവളുടെ കൈകൾ അവനെ ചുറ്റി വരിഞ്ഞു.പ്രണയാർദ്രമായ നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ട് അവർ പുളകിതരായി. ആടിയുലഞ്ഞ മുടിയും മാടിയൊതുക്കി,അവൻ്റെ നെഞ്ചിൻ്റെ താളം കേട്ട് കുറച്ച് നേരം ദേവു കിടന്നു.അവളെ തഴുകി അവനും.
വൈകുന്നേരം ആയപ്പോൾ ഇരുവരും യാത്ര പറഞ്ഞു ഇറങ്ങി. സായംസന്ധ്യയിൽ ,സൂര്യൻ കടലിലേക്ക് യാത്ര തുടർന്നു.രഞ്ജൻ അവളുടെ കൈകൾ പിടിച്ച് മണലിൽ ഇരിക്കുകയായിരുന്നു
ഇടയ്ക്കിടെ ദേവു അവരുടെ പേര് മണലിൽ എഴുതുമായിരുന്നു.
” രഞ്ജി…ഞാൻ ഒരു കൂട്ടം പറയട്ടെ.. കളിയാക്കരുത് കേട്ടോ..””
” ഓ …ആയ്ക്കൊട്ടെ…നീ പറ ദേവു..ഞാൻ കളിയാക്കില്ല..സത്യം…””
“””ഈ മയിൽപീലി തണ്ട് പോലെ കാത്തുവച്ചു നിന്നെ ഞാൻ മനസ്സിൻ ഉള്ളിൽ,പ്രണയമായി നീ എന്നിൽ പെയ്തപ്പോൾ,മണ്ണിൽ എന്ന പോലെ നീയെന്നിൽ അലിഞ്ഞ് ഇല്ലാതായി, മറക്കില്ലൊരിക്കലും നിന്നെ ഞാൻ മറയാതെ മായാതെ നിൻ ഓർമയിൽ ഞാൻ പുനർജനിക്കുo….പ്രണയമായി..
നീയെന്നിലും ഞാൻ നിന്നിലും പ്രണയമായി ❤️❤️””””
“” കൊള്ളാലോ പെണ്ണേ…പിന്നെ….ഈ ജന്മം മുഴുവൻ തീരട്ടെ..എന്നിട്ട് അല്ലേ പുനർജന്മം!! ഈ ജന്മം മുഴുവൻ നിന്നെ സ്നേഹിക്കണം..നിൻ്റെ കൈകൾ എന്നും ഇത് പോലെ എൻ്റെ കൈകൾ കൊണ്ട് കോർത്ത് പിടിച്ച് ,ചുണ്ടുകൾ കൊണ്ട് നിൻ മേനിയിൽ ചിത്രം വരച്ച് അങ്ങനെ അങ്ങനെ….””
“” അയ്യേ…ഈ രഞ്ജൻ്റേ കാര്യം.. നാണമില്ലേ ഇങ്ങനെ ഓരോന്ന് പറയാൻ.പ്രേമം തലയ്ക്കു പിടിച്ചോ..?””
അതും പറഞ്ഞു നാണത്തോടെ ചിരിക്കുന്ന അവളുടെ മുഖം രഞ്ജൻ മനസ്സിൽ ഒപ്പിയെടുത്തു.
” എന്താ നോക്കുന്നെ..??”
” ടീ പെണ്ണെ…നിന്നെ കാണാൻ എന്ത് ചേലാ…മുഖത്ത് നാണം ഓടി വന്നു മറയുന്നത് കാണുമ്പോൾ നല്ല ഭംഗി ഉണ്ട് ട്ടോ..”
കാറ്റിൽ ഇടയ്ക്കിടെ അവളുടെ മുടി പാറി അവൻ്റെ മുഖത്തേക്ക് വീണു.അവനും അത് ആസ്വദിച്ച് കൊണ്ട് അവളെയും ചേർത്ത് പിടിച്ചു ഇരുന്നു.
കുറെ നേരത്തിന് ശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ,പെട്ടന്നാണ് ഒരു പട്ടി കുറുകെ ചാടിയത്.
നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു.ഇരുവരും വീണു.ദേവു വീണതും പോസ്റ്റിൽ തലയടിച്ചതും ഒക്കെ രഞ്ജൻ കണ്ടു.കാലിൽ ബൈക്ക് വീണത് കാരണം അവന് എഴുനേൽക്കാൻ പോലും കഴിയാതെ കിടന്നു.അവളുടെ തലയിലൂടെ ഒലിച്ചിറങ്ങുന്ന രക്തം അവനെ ഭ്രാന്ത് പിടിപ്പിച്ചു.കണ്ണുകൾ അടയുമ്പോഴും ദേവു അവനെ തന്നെ വിളിച്ച് കൊണ്ടിരുന്നു.അവളുടെ ബോധം പൂർണമായും മറഞ്ഞു.അവൻ്റെ നിലവിളി അവിടെയാകെ മുഴങ്ങി.ആളുകൾ ഓടിക്കൂടി.ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുഭാഗം ആറ്
ആംബുലൻസിൽ പോകുമ്പോഴും നെഞ്ചു നീറി രഞ്ജൻ ദേവുനേ വിളിച്ചു കൊണ്ടിരുന്നു.ബോധം മറഞ്ഞു പോയ അവളിൽ ഒരു ചലനം പോലും ശേഷിച്ചില്ല.നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി പ്രിയതമയ്ക്ക് കൂട്ട് ഇരിക്കുമ്പോഴും അവൻ്റെ മനസ്സിൽ പേടി ഉടലെടുത്തു.
” ഈശ്വരാ…മണിക്കൂറുകളുടെ സന്തോഷം മാത്രം ബാക്കി വച്ച്,എന്നെ ഇവളിൽ നിന്നും അകറ്റി നിർത്തരുതെ…സ്നേഹിച്ച് കൊതി തീരാത്ത ഹൃദയങ്ങൾ ആണ്.തിരിച്ച് തരണേ ഭഗവാനെ…”
കണ്ണുനീർ ധാര ധാരയായി ഒഴുകി.കൈകും കാലിലും മുഖത്തും ഒക്കെ മുറിവുകൾ ഉണ്ടെങ്കിലും രഞ്ജന് വേദന തോന്നിയില്ല .അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി അവൻ ഇരുന്നു.മിഴികൾ തുറന്നു ഒന്ന് കാണാൻ കൊതിച്ച് കൊണ്ട്.
ശ്വാസത്തിൻ്റെ നേരിയ ചലനം മാത്രമാണ് ദേവുവിൽ ബാക്കി ആയത്.ആശുപത്രി എത്തി.അവളെ വേഗം ഓപെറേഷൻ തിയറ്ററിലേക്ക് കയറ്റി. രഞ്ജൻ്റേ കാൽ ഒടിഞ്ഞിരുന്നു.മറ്റ് മുറിവുകളും ഒക്കെ ഡ്രസ്സ് ചെയ്തു.രഞ്ജൻ അസ്വസ്ഥനായിരുന്നു. ദേവുനേ പറ്റി ഒന്നും അറിയാതെ ഉഴലുന്ന മനസ്സുമായി അവൻ സമയം തള്ളി നീക്കി .
തീയറ്ററിൻ്റെ വാതിൽ തുറന്ന് വന്ന ഡോക്ടറുടെ മുഖത്ത് പ്രതീക്ഷകളുടെ പൊൻകണി കണ്ടപ്പോൾ അവന് സമാധാനം ആയി .വീൽചെയറിൽ ഇരുന്നു കൊണ്ട് രഞ്ജൻ ദേവുൻ്റേ കാര്യങ്ങൾ ചോദിച്ചു.ഡോക്ടർ മറുപടി പറഞ്ഞു..
” സീ മിസ്റ്റർ രഞ്ജൻ..ദേവിക അപകട നില തരണം ചെയ്തു,ജീവന് ആപത്ത് ഒന്നുമില്ല എങ്കിലും ..”
രഞ്ജൻ്റേ ശ്വാസോച്ഛാസം ഉയർന്നു വന്നു.
” എന്താ ഡോക്ടർ..പറയൂ…”..
” അത് പിന്നെ..അവർ ഇനി ഒരു സാധാരണ ജീവിതം നയിക്കുമോ എന്നത് പറയാൻ കഴിയില്ല.തലയിൽ ഏറ്റ ക്ഷതം കാരണം നാഡി ഞരമ്പുകൾ തളർന്ന് പോയി ,ശരീരം തളർന്നു.അവർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും പക്ഷെ , നടക്കാനോ ഒന്നും പറ്റില്ല.സംസാരശേഷി തിരികെ കൊണ്ടുവരാൻ സമയമെടുക്കും.ചലനശേഷി..അത് ഞങ്ങൾക്ക് ഒരുറപ്പും തരാൻ കഴിയില്ല രഞ്ജൻ…ഐ അം സോറി..”
കണ്ണീരോടെ ഇരിക്കുന്ന അവൻ്റെ തോളിൽ കൈവച്ചു ഡോക്ടർ നടന്നകന്നു..
” എനിക്കൊന്ന് അവളെ കാണണം എന്നുണ്ട് ഡോക്ടർ. ..”
തിരിഞ്ഞ് നോക്കി പുഞ്ചിരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു
” ആവാം ,പക്ഷേ കുറച്ച് നേരം കഴിയട്ടെ. ഒബ്സർവേഷനിൽ ആണ്.”
മൗനമായി രഞ്ജൻ മുഖം താഴ്ത്തി.അപ്പോഴേക്കും വീട്ടുകാർ അറിഞ്ഞു അങ്ങോട്ടേക്ക് ഓടിയെത്തി.എല്ലാവരുടെയും മുഖം കരഞ്ഞു വീർത്തിരുന്നു.അവരെ നോക്കി വെറുതെ പുഞ്ചിരിക്കാൻ ശ്രമിച്ചു എങ്കിലും കണ്ണുകൾ കലങ്ങി ചുവന്നു.
അവനെയും കൊണ്ട് റൂമിൽ കിടത്തി,അവർ ഡോക്ടറോട് സംസാരിക്കാൻ പോയി.
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
നാളുകൾ കടന്നു പോയി.രഞ്ജൻ ഏത് നേരവും ദേവുൻ്റേ കൂടെ നിന്നു.സംസാരശേഷി നഷ്ടപ്പെട്ട അവളുടെ കണ്ണുകൾ മാത്രം ഇടയ്ക്കിടെ പെയ്തിറങ്ങുo .അപ്പോഴെല്ലാം അവൻ അവളെ ചേർത്ത് പിടിച്ചു കിടക്കും.
വീൽചെയറിൽ അവളെയും ഇരുത്തി വീടിന് ചുറ്റും നടക്കുമ്പോൾ അവനും അവളെ കാണാതെ കരയും.ഇടയ്ക്ക് അവൾക് ഇഷ്ടമുള്ള പാട്ട് അവൾക്കായി മൂളും…
🎶🎶🎶🎶
എന്തിനു വേറൊരു സൂര്യോദയം
നീയെന്‍ പൊന്നുഷസ്സന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന്നരികിലല്ലേ
മലര്‍വനിയില്‍ വെറുതേ..
(എന്തിനു വേറൊരു…)
നിന്‍റെ നൂപുര മര്‍മ്മരം ഒന്നു കേള്‍ക്കാനായ് വന്നു ഞാന്‍
നിന്‍റെ സാന്ത്വന വേണുവില്‍ രാഗലോലമായ് ജീവിതം
നീയെന്‍റെ ആനന്ദ നീലാംബരി നിയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ…
(എന്തിനു വേറൊരു…)
ശ്യാമഗോപികേ ഈ മിഴിപ്പൂക്കളിന്നെന്തേ ഈറനായ്..
താവകാംഗുലി ലാളനങ്ങളില്‍ ആര്‍ദ്രമായ് മാനസം..
പൂകൊണ്ടു മൂടുന്നു വൃന്ദാവനം സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ…..🎶🎶🎶🎶
തങ്ങളുടെ ജീവിതവുമായി ഏറെ സാമ്യമുള്ള പാട്ട് പാടുമ്പോഴും അവളുടെ കണ്ണുകൾ ചുവന്നു പൂക്കും.പ്രണയത്തിൻ്റെ ഗുൽമോഹർ പൂക്കൾ പോലെ.അവനെ ഒന്ന് ചേർത്ത് പിടിക്കാൻ പോലും ആവാതെ വിങ്ങും,ഒരു ചുംബനം നൽകാൻ പോലും ആവാതെ,ഒരു പെണ്ണിൻ്റെ കടമ പോലും തീർക്കാൻ കഴിയാതെ ഉഴലുമ്പോഴും അവൻ അവളുടെ ധൈര്യമാവും.
ഇതൊക്കെ കണ്ട് അമ്മയ്ക്ക് സങ്കടം സഹികാതെ വന്നപ്പോൾ ഒരിക്കൽ അവനോട് പറഞ്ഞു..
” മോനെ..ഇനിയും എത്ര കാലം നമ്മൾ ഇവളെയും കൂട്ടി ആശുപത്രി ഒക്കെ ആയി കഴിയും.ഞങ്ങൾക്കും പേരകുട്ടികളെ കളിപ്പിക്കാൻ ഉള്ള മോഹമെല്ലാം ഉണ്ട്.നിനക്ക് വേറെ…”
” അമ്മേ…എന്താണ് പറയുന്നത് എന്ന് വല്ല നിശ്ചയവും ഉണ്ടോ.?അമ്മയുടെ സ്വന്തം മകൾക്ക് ആണ് ഈ ഗതി വന്നത് എങ്കിൽ ഇത് തന്നെ പറയുമോ..?എന്ത് മനസ്സ് ആണ് നിങ്ങളുടെ ഒക്കെ..ഇനി മേലാൽ ഇങ്ങനെ ഒരു ആവശ്യം പറഞ്ഞ് എൻ്റെ മുന്നിൽ വരരുത്..”
ശബ്ദമുയർത്തി സംസാരിക്കുമ്പോഴും അവൻ്റെ കണ്ണുകൾ ഈറൻ അണിഞ്ഞു.മകനെ ചേർത്ത് പിടിച്ചു അമ്മ മാപ്പ് പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ അവൻ കാത്തിരിക്കുകയാണ്.അവളുടെ തിരിച്ച് വരവിനായി.
അവളുടെ എല്ലാ കാര്യവും ചെയ്ത് കൊടുത്ത് വീണ്ടും അവൻ ജോലിക്ക് പോയി തുടങ്ങി.ബാക്കി ഉള്ള സമയം അവളുടെ അമ്മയോ അവൻ്റെ അമ്മയോ എല്ലാം നോക്കും.അവളെ വിരഹത്തിൻ്റെ ലോകത്ത് നിന്നും തിരികെ കൊണ്ടുവരാൻ കഴിവതും ശ്രമിച്ചു.അത് ഫലം കണ്ടു.
ഒരുപാട് പ്രയത്നങ്ങൾക് ഒടുവിൽ അവൾക്കിപ്പോൾ സംസാരിക്കാം.കാലുകൾക്ക് നേരിയ ചലനം പറ്റുന്നുണ്ട്.ഇടയ്ക്കിടെ, നൃത്തത്തെ പ്രണയിച്ച അവൾക് ചിലങ്ക കാണുമ്പോൾ മാത്രം സങ്കടം തികട്ടി വരും.
അങ്ങനെ ഒരു നാൾ അവളുടെ വാക്കുകൾ അവൻ പകർത്തി..
“”പ്രണയമാണ് ചിലങ്കെ നിന്നോട്,അഭിനിവേശം ആണ് നിൻ്റെ ശബ്ദത്തിനോട്,നേടാൻ കൊതിച്ച് നേടിയതാണ്.എന്നാലിന്ന് അണിയാൻ കഴിയാതെ പോയതാണ് നിന്നെ….
ഇന്നും അണയാത്ത ആഗ്രഹമായി ഇന്നും മനസ്സിൽ ….”””
വരികൾ കൊണ്ട് വസന്തം തീർക്കുവാൻ അവനും അവൾക് തണലായി കൂടെ നിന്നു.അവളുടെ വാക്കുകൾ കൊണ്ട് കഥകളുടെ ലോകം രഞ്ജൻ അവൾക്കായി പണിതുനൽകി.
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
” മാഡം..ഇന്ന് ഇങ്ങനെ ഒരു വേദിയെ അഭിമുഖീകരിക്കുമ്പോൾ എന്താണ് തോന്നുന്നത്..?””
” വീണുപോയ എന്നെ വീണ്ടും കൈപിടിച്ച് കൂടെ നിർത്തിയ ആളുടെ അഭാവം ആണ് ഇവിടെ.ഞാൻ ഇപ്പൊൾ ശൂന്യ ആണ്.എൻ്റെ കൂട്ടുകാരൻ..അല്ല..പാതിയായ രഞ്ജൻ..വേദിയിലേക്ക് വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു..”
” തീർച്ചയായും…വരു..സർ..പ്ലീസ്..”
വേദിയിലേക്ക് കടന്നു വന്ന രഞ്ജൻ്റേ കൈകൾ പിടിച്ച് കൊണ്ട് ദേവു പറഞ്ഞു.
” ഇതെൻ്റെ പുനർജന്മം ആണ്.തളർന്ന് പോയ എന്നെ ഈ നിലയിൽ എത്തിച്ച എല്ലാവർക്കും നന്ദി.ഇനിയും ഞാൻ തിരികെ വരും.നടക്കണം എനിക്ക്.വാശിയാണ്.എൻ്റെ കൂടെ രഞ്ജൻ ഉള്ള കാലം വരെ ഞാൻ ജയിക്കും.എല്ലാത്തിൽ നിന്നും മനസിനെ തിരികെ കൊണ്ടുവരും.ഭാഗ്യവതി ആണ് ഞാൻ.സ്നേഹിക്കാൻ മാത്രം അറിയാവുന്നവരുടെ ഇടയിൽ ഒരു പൈതലിനെ പോലെ…”
അവൻ്റെ കൈകളിൽ അവൾ ചുംബിച്ചു.രഞ്ജൻ വീൽചെയർ കൊണ്ട്,വേദിയിൽ നിന്നും ഇറങ്ങി.അപ്പോഴും ദേവുൻ്റെ കൈകളിൽ മികച്ച സാഹിത്യകാരി എന്ന പുരസ്കാരം നെഞ്ചോട് ചേർന്ന് ഉണ്ടായിരുന്നു.
രാത്രി അവൻ്റെ അരികിൽ കിടക്കുമ്പോൾ ദേവു കാതുകളിൽ മന്ത്രിച്ചു..
“”ഈ മയിൽപീലി തണ്ട് പോലെ കാത്തുവച്ചു നിന്നെ ഞാൻ മനസ്സിൻ ഉള്ളിൽ,പ്രണയമായി നീ എന്നിൽ പെയ്തപ്പോൾ,മണ്ണിൽ എന്ന പോലെ നീയെന്നിൽ അലിഞ്ഞ് ഇല്ലാതായി, മറക്കില്ലൊരിക്കലും നിന്നെ ഞാൻ മറയാതെ മായാതെ നിൻ ഓർമയിൽ ഞാൻ പുനർജനിക്കുo….പ്രണയമായി..
നീയെന്നിലും ഞാൻ നിന്നിലും പ്രണയമായി ❤️❤️..””

by