17/07/2026

പ്രണയമായി

പ്രണയമായി……. 🤍
       ഇന്ന് അയാളുടെ ജോലിയുടെ അവസാന ദിവസം ആയിരുന്നു. വർഷങ്ങളായി അയാൾ തീവണ്ടിയിലെ യാത്രക്കാർക്ക് വഴികാട്ടിയാണ്. പച്ചക്കൊടിയും ചുവപ്പു കൊടിയും കാട്ടി അയാൾക്ക് തീവണ്ടിക്ക് വഴിയൊരുക്കിയിരുന്നു. ഇനി അതെല്ലാം  വെറും ഓർമ്മ മാത്രമാണ്. അയാൾ അവസാനത്തെ വണ്ടിയും പോകാൻ വേണ്ടി അവിടെ ഒരു ബെഞ്ചിൽ ഇരുന്നു.അപ്പോഴാണ് ദൂരെ ഒരു നിഴൽ അയാൾ ശ്രദ്ധിക്കുന്നത്.
ഹേയ്…. നിൽക്ക്.. ട്രെയിൻ ഇപ്പോൾ വരും.
അയാൾ വിളിച്ചു പറഞ്ഞു. എന്നാൽ ആ നിഴൽ വേഗത കൂട്ടി.
അയാൾ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. ഓടി അവിടേയ്ക്ക് എത്തി. ആ നിഴൽ ഒരു  യുവതിയുടേത് ആയിരുന്നു. അയാൾ ബലമായി റെയിൽവേ വൈ ട്രാക്കിൽ നിന്നും അവളെ വലിച്ചിട്ടു.
വിട്… എനിക്ക് മരിക്കണം… അവൾ അയാളുടെ കൈകൾ ബലമായി തള്ളി മാറ്റാൻ ശ്രമിച്ചു. എന്നാൽ അപ്പോയെക്കും തീവണ്ടി അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിയിരുന്നു.
അയാൾ അവളെ സൂക്ഷിച്ചു നോക്കി. ഏകദേശം 20 -25 വയസ്സ് പ്രായം തോന്നും. ചെറുപ്പക്കാരി. തന്റെ മകനെക്കാൾ ഒന്നോ രണ്ടോ വയസ്സ് ഇളയത്.
എന്താ മോളെ എന്താ നിന്റെ പ്രശ്നം? ഈ ചെറുപ്രായത്തിൽ ആത്മഹത്യ ചെയ്യാൻ മാത്രം എന്താ നിന്റെ ജീവിതത്തിൽ സംഭവിച്ചത്.
അവൾ ആകെ തളർന്ന് അവിടെ ഒരു ബെഞ്ചിൽ ഇരുന്നു. അയാൾ ഒരു കുപ്പി വെള്ളം അവൾക്കു നേരെ നീട്ടി. പക്ഷേ നേരം നന്നേ ഇരു ട്ടിയിരുന്നു. അയാൾക്ക് അധിക സമയം അവൾക്ക് ഒപ്പം അവിടെ ഇരിക്കാൻ പറ്റില്ല. ജനങ്ങൾ ആയിരം കഥകൾ ഉണ്ടാക്കും. അവളും ആരെയോ ഭയക്കുന്നുണ്ട്.
അതെ മോളെ… ഞാൻ പറയുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത്. ഇപ്പോൾ സമയം ഏറെ വൈകി ഇവിടെ അധികം നേരം ഇരുന്നാൽ നമ്മളെ ആളുകൾ തെറ്റിദ്ധരിക്കും. പിന്നെ നിനക്കും ഇപ്പോൾ വിശ്രമം ആവശ്യമാണ് നമുക്ക് എന്റെ വീട്ടിൽ പോകാം. പേടിക്കണ്ട അവിടെ എന്റെ ഭാര്യയുണ്ട് അമ്മയും. മോൾക്ക് വിശ്വാസം ആണെങ്കിൽ കൂടെ വരാം. അത് കേട്ടതും അവൾ അയാൾക്ക് ഒപ്പം നടന്നു.
ജോലിയിൽ നിന്നും വിരമിച്ചു വന്ന ഭർത്താവിനൊപ്പം മറ്റൊരു പെൺകുട്ടിയെ കണ്ടതും അയാളുടെ ഭാര്യ ഒന്ന് സ്തംഭിച്ചു പക്ഷേ അവൾക്ക് അയാളെ വിശ്വാസമായിരുന്നു.
ആരാ ബാലേട്ടാ ഇത്…?

ഭാര്യ ചോദിച്ചു.
പറയാം നീ ആദ്യം ഈ കുട്ടിക്ക് എന്തെങ്കിലും തിന്നാൻ കൊടുത്തു രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല എന്ന് തോന്നുന്നു.
അaവൾ ആ പെൺകുട്ടിയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഒരു പാത്രത്തിൽ അല്പം കഞ്ഞിയും ഇത്തിരി ചമ്മന്തിയും വിളമ്പി.
ഞങ്ങൾ രാത്രി കഞ്ഞിയാണ് കുടിക്കാറുള്ളത് കുട്ടിക്ക് വേണമെങ്കിൽ വേറെ എന്തെങ്കിലും ഉണ്ടാക്കാം.
വേണ്ട അവൾ കണ്ണുകൾ തുടച്ചുകൊണ്ട് ആ കഞ്ഞി മുഴുവൻ അകത്താക്കി.
ഇതിലും വിഭവസമൃതമായ ഒരുപാട് ഭക്ഷണം ഞാൻ കണ്ടിട്ടുണ്ട് ഒരുപാട് എന്റെ മുൻപിൽ വിളമ്പി വച്ചിട്ടുണ്ട് പക്ഷേ അതൊന്നും ഞാൻ കഴിച്ചിരുന്നില്ല അതിന് ഇത്ര മധുരവും ഉണ്ടായിരുന്നില്ല എന്റെ കണ്ണീരിന്റെ ഉപ്പ് അതിലെല്ലാം പറ്റിയിട്ടുണ്ടാവും.
അത്രയും കേട്ടതും അയാളുടെ ഭാര്യയുടെ മുഖത്ത് സങ്കടവുംപേടിയും നിറഞ്ഞു.
എന്താ കുട്ടി നിനക്ക് സംഭവിച്ചത് അയാൾ അവളോട് ചോദിച്ചു.
   എന്റെ പേര് കാവേരി..
ഞാൻ വളർന്നത് ഒരു അനാഥാലയത്തിലാണ്. അവിടെ വെച്ചായിരുന്നു എന്റെ പഠിത്തവും ജീവിതവും ആരംഭിച്ചത്. അവിടെയുള്ള സിസ്റ്റർമാർ ഞങ്ങൾക്ക് ദൈവത്തെ പോലെയായിരുന്നു ഞങ്ങൾ സ്നേഹിച്ചു കൂടെ നിന്നു. ഞങ്ങൾക്ക് വേണ്ടതെല്ലാം തന്നു. ഞങ്ങളെ കാണാനും പരിചയപ്പെടാനും അവിടെ ഒരുപാട് ആളുകൾ വരാറുണ്ട്.
അവിടെ വെച്ചാണ് ഞാൻ അയാളെ പരിചയപ്പെടുന്നത്. മിലൻ.
കോടികളുടെ ആസ്തി വരുമാനമായുള്ള  മിലൻ അസോസിയേഷന്റെ ഓണർ.
അതെ… എനിക്ക് കല്യാണം കഴിക്കാൻ വേറെ കുട്ടികളെ കിട്ടാത്തത് കൊണ്ടല്ല പറിച്ച് തന്നെ ഹൃദയത്തിൽ ചേർത്തുവച്ചു പോയത് കൊണ്ടാണ്. പ്ലീസ് കാവേരി ഒരിക്കലെങ്കിലും എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞുകൂടെ…. മിലൻ എനിക്ക് പിറകെ നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിരുന്നു.

   ഒടുവിൽ സിസ്റ്റർമാർ എന്നോട് പറഞ്ഞു. നല്ല ആളാണ് ഒരുപാട് സ്വത്തുക്കൾക്ക് ഉടമ. എന്നെപ്പോലെ തന്നെ അനാഥനാണ്. ഒടുവിൽ ഒരു ദിവസം ഞാൻ അയാളുടെ അഭ്യർത്ഥന സ്വീകരിച്ചു. അങ്ങനെ അതിഗംഭീരമായി തന്നെ ഞങ്ങളുടെ വിവാഹം നടന്നു ഒരുപാട് സ്വർണവും അനാഥാലയത്തിന് നല്ലൊരു തുക സംഭാവനയും അദ്ദേഹം നൽകി. എന്തുകൊണ്ടും ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി ഞാനാണെന്ന് ഞാൻ വെറുതെ തെറ്റിദ്ധരിച്ചു.
അന്നാദ്യമായി ഞാൻ അയാളുടെ മുറിയിൽ ചെന്ന് ദിവസം. അത് എനിക്ക് ഇന്നും ഓർമ്മയുണ്ട്.
വലിയ കൊട്ടാരം പോലെയുള്ള വീട്. ചുറ്റും കാവൽക്കാർ. പക്ഷേ ആർക്കും അകത്തു പ്രവേശനമില്ല. അന്ന് ആദ്യരാത്രിയുടെ ദിവസം. ഞാൻ അയാൾക്ക് വേണ്ടി ഒരു പാൽ ഗ്ലാസുമായി മുറിയിൽ എത്തി.
എന്നാൽ അയാൾ അത് മറിച്ച് കളഞ്ഞു. എന്നിട്ട് അതിൽ  മദ്യം പകർന്നു. ഞാൻ കുടിക്കില്ലെന്ന് പറഞ്ഞപ്പോൾ എന്റെ വായിൽ ബലമായി ഒഴിച്ചു. അത് ശർദ്ദിച്ചപ്പോൾ എന്നെ ശകാരിച്ചു. അയാളുടെ വീട്ടിൽ ഒരുപാട് ജോലിക്കാർ ഉണ്ടായിട്ടും ഒരാൾക്ക് പോലും അകത്തേക്ക് പ്രവേശനം ഇല്ലായിരുന്നു. രാവിലെ മിലൻ ജോലിക്ക് പോകും മുമ്പ് എനിക്കിഷ്ടമുള്ളതും അവൻ ഇഷ്ടമുള്ളതുംഎനിക്ക് ഇഷ്ടമുള്ളത് എല്ലാ ഭക്ഷണവും മേശ പ്പുറത്ത് നിരത്തും. വേണമെങ്കിലും വേണ്ടെങ്കിലും അത് മുഴുവൻ ഞാൻ ഭക്ഷിക്കണം. വീട്ടിലെ സിസിടിവി വഴി അവൻ അത് കാണും. ദിവസവും ജോലിക്ക് പോകുന്നത് എന്നെ മുറിയിൽ അടച്ചിട്ടാണ്. അവൻ തിരിച്ചു വരുമ്പോൾ മാത്രമേ വീടും മുറിയും തുറക്കുകയുള്ളു. എന്തിന് എന്റെ ഫോൺ പോലും അവന്റെ കസ്റ്റഡിയിലാണ്. രക്ഷപ്പെടാൻ ഞാൻ ഒരുപാട് തവണ ശ്രമിച്ചു. പക്ഷേ അവൻ എപ്പോഴും എന്നെ പിടിച്ചു കൊണ്ടുവരും. എന്റെ കാലുകളും കൈയ്യും  കിട്ടിയിട്ട്. വായിൽ ഒരു പ്ലാസ്റ്റർ ഒട്ടിച്ച്  ഒരുപാടു അടിക്കും. എന്നിട്ട് അവസാനം കെട്ടിപ്പിടിച്ചു കരയും.
ഇഷ്ടം കൊണ്ടാണ് എന്ന് പറയും.
പുറംലോകം അയാളെ ഒരു വലിയ ദാനശീലനായും മാന്യനായും കണ്ടു. പക്ഷേ ആ നാലു ചുവരുകൾക്കുള്ളിൽ ഞാൻ ശ്വാസം മുട്ടുകയായിരുന്നു.എത്രയോ രാത്രികളിൽ ഞാൻ ഒറ്റയ്ക്ക് കരഞ്ഞിട്ടുണ്ട്. ഒന്ന് വെളിച്ചം കാണാൻ കൊതിച്ചിട്ടുന്നുണ്ട്…
മരിക്കാൻ പല തവണ ശ്രമിച്ചു.

പക്ഷെ  ഓരോ തവണയും പരാജയപ്പെട്ടു. ഈ പ്രാവശ്യം ഞാൻ അയാളെ ഉറക്കത്തു കെട്ടിയിട്ടു.ജോലിക്കാരിൽ ഒരാൾ എന്റെ അവസ്ഥ കണ്ടു എന്നെ സഹായിച്ചു. അയാൾ സിസിടിവി കേടാക്കി. മിലൻറെ മദ്യത്തിൽ ഉറക്ക ഗുളിക കലർത്തി.അങ്ങനെ യാണ്  ഞാൻ രക്ഷപ്പെട്ടത്
ഒരുപാടു ഓടി. അയാൾക്ക് കണ്ടു പിടിക്കാൻ പറ്റാത്ത അത്രയും ദൂരത്തിൽ. വഴിയിൽ കണ്ട ഒരു ലോറിക്ക് കൈകാട്ടി. അയാളാണ് എന്നെ റെയിൽവേ സ്റ്റേഷന് അരികിൽ എത്തിച്ചത്. നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ ഞാൻ മരിചെന്നെ… അത്രയും കേട്ടതും ബാലന്റെയും ഭാര്യയുടെയും കണ്ണുകൾ നിറഞ്ഞു.
ഇത്.. ഗാർഹിക പീഡനമാണ് നമുക്ക് പോലീസ് സ്റ്റേഷനിൽ ഇപ്പോൾ തന്നെ വിവരം അറിയിക്കണം ബാലൻ അവളോട് പറഞ്ഞു.
വേണ്ട… ഒരിക്കൽ ഞാൻ അയാൾക്കെതിരെ പോലീസിൽ കംപ്ലൈന്റ്റ് കൊടുത്തിരുന്നു. പക്ഷേ അയാൾ എനിക്ക് മാനസികരോഗം ഉണ്ടെന്നു വരിച്ചു തീർത്തു അതിനുവേണ്ടി രേഖകളും തെളിവുകളും ഉണ്ടാക്കി. എനിക്ക് പ്രിയപ്പെട്ടവർ തന്നെ എനിക്കെതിരെ സംസാരിച്ചു. നിങ്ങൾ പോലീസ് സ്റ്റേഷനിൽ അറിയിച്ചാൽ അയാൾ അറിയും ഞാൻ ജീവനോടെയുണ്ടെന്ന്. പിന്നെ ഒരു നിമിഷം പോലും ഞാൻ ജീവിച്ചിരിക്കില്ല.
ബാലേട്ടാ ഒരു മിനിറ്റ്…. ഭാര്യ അയാളെ അകത്തേക്ക് വിളിച്ചു.
ആ കുട്ടി പറഞ്ഞതുപോലെ തൽക്കാലം നമുക്ക് ആരെയും ഒന്നും. ആദ്യം നിങ്ങൾ ഇതൊക്കെ സത്യമാണോ എന്ന് അന്വേഷിക്ക്. അതിനുശേഷം നമുക്ക് വേണ്ട കാര്യങ്ങൾ ചെയ്യാം.
ബാലൻ കാവേരി പറഞ്ഞ അഡ്രസ്സിൽ അവിടെയെത്തി. നാട്ടുകാരോടും വഴിയാത്രക്കാരോടും മിലനെ പറ്റി അന്വേഷിച്ചു. ആർക്കും അവനെക്കുറിച്ച് മോശമായി ഒന്നും സംസാരിക്കാനില്ല. അയാൾ അവന്റെ വീട്ടിലേക്ക് പോയി. കാവേരി പറഞ്ഞത് സത്യമാണ് ചുറ്റും കാവൽക്കാർ. മിലൻ ഓഫീസിൽ പോയിരിക്കുകയാണ്. അവിടെയുള്ള ഒരു ജോലിക്കാരൻ ബാലനോട് പറഞ്ഞു.
അയാൾ വിവാഹം കഴിച്ചതാണോ? ബാലൻ തിരിച്ചു ചോദിച്ചു.
അതെ…. പക്ഷേ മാഡത്തിനെ ആർക്കും സാർ ഇതുവരെ കാണിച്ചു കൊടുത്തിട്ടില്ല. എപ്പോഴും മുഖംമൂടിയാണ് കൊണ്ട് പോവുക.
എന്താണ് ഭാര്യയുടെ പേര്? ബാലൻചോദിച്ചു.
കാവേരി മേടം. ആള് ഒരു പാവമാണ്. എപ്പോഴും ഈ തടവറയിൽ കിടന്നു കരയും.
ആൾ ഇപ്പോൾ അകത്തുണ്ടോ?
ജോലിക്കാരൻ അതിന് മാത്രം മറുപടി നൽകിയില്ല.
ബാലൻ ഉടനെ വീട്ടിലേക്ക് തിരിച്ചെത്തി.
കേട്ടതെല്ലാം സത്യമാണ്. ഇനി അധിക ദിവസം നമ്മൾക്ക് ഇവിടെ നിൽക്കാൻ കഴിയില്ല. അയാൾ നമ്മളെ തേടി വരും.
മോൾക്ക് ഞങ്ങളെ വിശ്വാസമാണോ?
മറ്റാരെക്കാളും…. കാവേരികണ്ണീർ തൂകി
എങ്കിൽ നമുക്ക് ഇപ്പോൾ തന്നെ അർജുന്റെ അരികിലേക്ക് പോകാം. അവൻ വിചാരിച്ചാൽ ചിലപ്പോൾ ഈ കുട്ടിക്ക് നീതി ലഭിക്കും.
ആരാണ് അർജുൻ?കാവേരിക്ക് സംശയമായി.
ഞങ്ങളുടെ മകൻ ആണ്. ആൾ ഇപ്പോൾ ഇവിടെ ഇല്ല. തിരുവനന്തപുരം ആണ്. അവിടെ വക്കിൽ ആയി ജോലി ചെയ്യുന്നു.
അയാൾ ഞാൻ പറയുന്നത് വിശ്വസിക്കുമോ?
മ്മ്…. ആദ്യം നമുക്ക് അവനെ കാണാം.
അങ്ങനെ അവരെല്ലാവരും കൂടി തിരുവനന്തപുരതെക്ക് യാത്രയായി. കാവേരിയെ മിലൻ ആർക്കും ഇത് വരെ കാണിക്കാത്തത് കൊണ്ട് യാത്ര സുരക്ഷിതം ആയിരുന്നു. എങ്കിലും ആരും ശ്രദ്ധിക്കാതെ ഇരിക്കാൻ അവൾ ശ്രമിച്ചു.
അപ്രതീക്ഷിതമായി അച്ഛനെയും അമ്മയും കണ്ടപ്പോൾ അർജുൻ ഒന്നു ഞെട്ടി.
അച്ഛാ അമ്മ നിങ്ങൾ ഇ വിടെ? ആരാ ഈ പെൺകുട്ടി? അവനു സംശയമായി.
ബാലൻ സംഭവിച്ച കാര്യങ്ങളെല്ലാം വിശദമായി അവനോട് പറഞ്ഞു.
നിങ്ങൾ പറഞ്ഞത് ശരിയാരിക്കാം. പക്ഷെ തെളിവുകൾ വേണം. സാക്ഷിയും. അർജുൻ ദയവോടെ കാവേരിയെ നോക്കി. അവളുടെ മുഖം വെയിലേറ്റ പൂവ് പോലെ വാടിയിരുന്നു.
താൻ പേടിക്കണ്ട. കുറച്ചു ദിവസം നിങ്ങൾക്ക് ഇവിടെ നിൽക്കാം.അതിനുള്ളിൽ തെളിവുകളും കണ്ടെത്താം.
പിറ്റേന്ന് മുതൽ അർജുൻ തെളിവുകൾ ശേഖരിക്കുന്ന തിരക്കിൽ ആയി. പക്ഷെ അത് അത്ര എളുപ്പം അല്ലായിരുന്നു.
കാവേരി അവനു സഹായത്തിനു എല്ലായിപ്പോഴും ഓടി നടന്നു. പതിയെ അവർ നല്ല കൂട്ടുകാർ ആയി.കാവേരി യുടെ നിഷ്കളങ്ക ത അവനെ വല്ലാതെ സ്വാധിനിച്ചു.അവൾ അറിയാതെ അവൻ അവളെ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. അവളെ ഒരു പെൺകുട്ടി യെ ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് വരണം എന്ന് അവനു തോന്നി.ഒരു ദിവസം അന്ന് അച്ഛനും അമ്മയും അവിടെ ഇല്ലായിരുന്നു. അർജുൻ ജോലി കഴിഞ്ഞു നേരത്തെ എത്തി. കാവേരി അവനെ കണ്ടതും ചായ തയ്യാർ ആകാൻ ഓടി. എന്നാൽ പാത്രങ്ങൾ എല്ലാം മുകളിൽ ആയിരുന്നു വച്ചിരുന്നത്. പാവത്തിന് എത്ര ശ്രമിച്ചിട്ടും അത് എത്തിപ്പിടിക്കാൻ സാധിച്ചില്ല. ഒടുവിൽ അവൾ വീണു. എന്നാൽ അർജുൻ വേഗം അടുക്കളയിൽ എത്തി അവളെ താങ്ങി പിടിച്ചു.
പാത്രങ്ങൾ ആവശ്യത്തിന് ഉള്ളതാ.. ഇത്രയും ഉയരത്തിൽ വച്ചാൽ ഞങ്ങളെ പോലെ ഉള്ളവർക്ക് എടുക്കേണ്ടേ… അവളുടെ മുഖം ചുവന്നു.
അയ്യോടാ… ഞങ്ങൾ നിങ്ങളെ പോലെ ഉള്ള മനുഷ്യരെ മറന്നു പോയ്‌. അർജുൻ അവളെ നോക്കി ചിരിച്ചു.
ദേ.. കളിയാക്കണ്ട.. ജിറഫിന്റെ ഉയരം വച്ചിട്ട്…
അത് കേട്ടതും അർജുൻ അവളെ സൂക്ഷിച്ചു നോക്കി.
ആ നോട്ടം കണ്ടതും കാവേരി മുറിയിലേക്ക് ഓടി.
അടുത്ത ദിവസം അവിടെ നല്ല മഴ യായിരുന്നു. അർജുൻ റൂമിൽ ഇരുന്നു കേസിനെ പറ്റി പഠിക്കുകയാണ്. അപ്പോൾ കാവേരി പുറത്തുനിൽക്കുകയായിരുന്നു ആ പെരുമഴയിലും മനസ്സ് തകരാതെ അവൾ എന്തൊക്കെയോ ആലോചിക്കുകയായിരുന്നു.
അർജുൻ അവളെ ശ്രദ്ധിച്ചു. അവൾ ശാന്തയാണ്. പക്ഷേ മനസ്സിൽ എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട്. അവൻ അവൾക്ക് കരികിലേക്കെത്തി.
എന്താ ആലോചിക്കുന്നത്?അവൻ ചോദിച്ചു.
ഈ സ്നേഹം അതൊരു നിധി തന്നെയാണ് അല്ലേ…. ചിലരൊക്കെ കൺമുൻപിൽ അത് ഉണ്ടായിട്ടും അത് കാണാതെ തട്ടിത്തെറിപ്പിക്കുന്നു. ചിലർ അത് തേടി യാത്രയാകുന്നു. മറ്റ് ചിലരാകട്ടെ കിട്ടിയതിനെ സ്നേഹിക്കാതെ സന്തോഷിപ്പിക്കാതെ ഉപദ്രവിച്ചു ആനന്ദം കണ്ടെത്തുന്നു.
ഞാൻ എന്തായാലും എനിക്ക് കിട്ടിയതിനെ ആർക്കും കൊടുക്കാനും പോകുന്നില്ല നശിപ്പിക്കാനും പോകുന്നില്ല.
അവൻ കാവേരിയെ ചേർത്തുപിടിച്ചു.
നിന്റെ ഉള്ളിൽ ഉണങ്ങാത്തൊരു മുറിവുണ്ടെന്ന് എനിക്കറിയാം പക്ഷേ അത് തണുപ്പിക്കാൻ എനിക്ക് സാധിക്കും.
അവൾ ഒന്നും പറഞ്ഞില്ല അവനെ തന്നെ ഒറ്റനോക്കി അവളുടെ കണ്ണുകൾ നിറഞ്ഞു അവനവളെ ചേർത്ത് പിടിച്ചു. ആ മഴയിൽ അവരുടെ മനസ്സും ശരീരവും ഒട്ടിനിന്നു.എന്നാൽ പെട്ടന്ന് എന്തോ ഓർമ്മ വന്നു അവൾ ഓടി.തുറന്നു പറഞ്ഞില്ലെങ്കിലും അവരുടെ ഉള്ളിൽ ഒരു പ്രണയം ഉണ്ടായിരുന്നു.അവരുടെ അടുപ്പം അച്ഛനും അമ്മയും ശ്രദ്ധിച്ചിരുന്നു. മകൻ ഒരു രണ്ടാം വിവാഹക്കാരിയെ സ്നേഹിക്കുന്നത് ഏതൊരു മാതാപിതാക്കൾക്കും സഹിക്കാൻ പറ്റാത്ത കാര്യമാണ് പക്ഷേ അവർക്ക് കാവേരിയെ അറിയാമായിരുന്നു അവർ അവളെ സ്നേഹിച്ചു തുടങ്ങിയിരുന്നു അതുകൊണ്ടുതന്നെ അവർ ഒന്നാകാൻ അവരും ആഗ്രഹിച്ചു. കാവേരിയുടെ വീട്ടിലെ ഒരു ജോലിക്കാരന്റെ സഹായത്തോടെ മിലനെ കുറിച്ചുള്ള വിവരങ്ങൾ അർജുൻ സ്വീകരിച്ചു. പക്ഷേ അതുമാത്രം പോരായിരുന്നു. സ്വന്തം ഭാര്യയെ കാണാതായിട്ടും ഇതുവരെ പോലീസ് സ്റ്റേഷനിൽ പരാതിപെടാത്തത് അർജുനെ സംശയത്തിലാക്കി. അതുകൊണ്ടുതന്നെ അവൻ ഒരു കള്ളന്റെ സഹായത്താൽ  ആരും ഇല്ലാത്ത സമയം ആ വീട് തുറന്നു. അവിടെനിന്ന് കുറച്ച് ഡോക്യുമെന്റ്സും സിഡിയും കള്ളൻ കരസ്തമാക്കി. എന്നാൽ അവിടെ നിന്ന് പോകാൻ നേരം അവൻ അവിടെ നോക്കിയിട്ടിരിക്കുന്ന ഒരു ഫോട്ടോ കണ്ടു. അത് കണ്ടതും അവൻ ആ ഫോട്ടോയെടുത്ത് അർജന് അയച്ചു കൊടുത്തു.
അത് കണ്ടതും അർജുൻ ശരിക്കും ഷോക്കായി. കാരണം അത് കാവേരി ആയിരുന്നു. അവൾ മരിച്ചിട്ട് കുറച്ചു മാസങ്ങൾ ആയി. അവന് തലയ്ക്ക് പെരുപ്പ് പോലെ തോന്നി . ചുറ്റും ഇരുട്ടാകുന്നതുപോലെ. അവൻ ഒന്നുമറിയാത്തതുപോലെ കാവേരിക്ക് അടുത്ത് നിന്നു.
നീ ഒരുപാട് കാലം അനാഥാലയത്തിൽ ഉണ്ടായിരുന്നോ അവൻ അവളോട് ചോദിച്ചു.
ഉണ്ടായിരുന്നു അവൾ ചിരിച്ചുകൊണ്ട് മറുപടി നൽകി.
ഒറ്റയ്ക്കാണോ അതോ കൂടെപ്പിറപ്പായി ആരെങ്കിലും ഉണ്ടോ..? അത് കേട്ടതും അവൾ എന്തുത്തരം നൽകണം എന്ന് അറിയാതെ നോക്കി.
നിത്യ യെ അറിയുമോ നിനക്ക്?കാവേരി യുടെ അതെ രൂപസാധർഷ്യം ഉള്ള നിത്യ യെ. അവളുടെ അനിയത്തിയെ…

അത് കേട്ടതും അവളുടെ വാക്കുകൾ ഇടറി.

ഞാൻ… ഞാൻ..

ആർക്കുവേണ്ടിയായിരുന്നു നിന്റെ ഈ നാടകം. നീ പറഞ്ഞതുപോലെ
മിലൻ ഇപ്പോൾ അവിടെയില്ല. ഉണ്ടായിരുന്നു എങ്കിൽ ഇത്രയും എളുപ്പത്തിൽ എനിക്ക് ഇത് കണ്ടുപിടിക്കാൻ സാധിക്കില്ലായിരുന്നു.അർജുൻ അത്രയും പറഞ്ഞതും നിത്യ എല്ലാം വിവരിക്കാൻ തുടങ്ങി.
കാവേരി  എന്റെ ഇരട്ട സഹോദരിയാണ്. ഞങ്ങൾ രണ്ട് പെരും ഒരേ അനാഥയല ത്തിൽ ഒരുമിച്ചു കളിച്ചു വളർന്നവരാണ്. എന്റെ എല്ലാ ദുഖത്തിലും സന്തോഷത്തിലും അവളും അവളുടെ തിൽ ഞാനും ഉണ്ടായിരുന്നു. മിലൻറെ പ്രൊപോസൽ ആ പാവത്തിന് ആദ്യം ഇഷ്ടം അല്ലായിരുന്നു. എന്നാൽ ഞാനാണ് അവളെ നിർബന്ധിച്ചത്. ആ പാവം രക്ഷപെടട്ടെ എന്ന് കരുതി. എന്നാൽ കല്യാണത്തിന് ശേഷം അവളുടെ യാതൊരു വിവരവും കിട്ടാതെയായി.എപ്പോയെല്ലാം ഞാൻ കാവേരിയെ വിളിക്കുന്നു അപ്പോഴെല്ലാം മി ലനായിരുന്നു ഫോൺ എടുത്തത്. ഒടുവിൽ ഒരു ദിവസം അവൻ എന്റെ ഫോൺ ബ്ലോക്ക് ആക്കി. സമാധാനം ഇല്ലാതെ ഞാൻ ഒരുപാട് കരഞ്ഞു. ഒടുവിൽ അവന്റെ വീട് അന്വേഷിച്ചു ഇവിടെ വരെ എത്തി. അവിടെയുള്ള ഒരു ജോലിക്കാരൻ വഴിയാണ് ഞാൻ കാവേരി അനുഭവിച്ച വിഷമങ്ങൾ അറിയുന്നത്. എനിക്ക് അവളെ രക്ഷിക്കണമെന്നുണ്ടായിരുന്നു പക്ഷേ അതിനു മുമ്പ്  അവൾ സ്വയം തന്റെ ജീവിതം അവസാനിപ്പിച്ചു. അവളുടെ ശവം പോലും അയാൾ പെട്ടെന്ന് അടക്കിയില്ല. അവളോടുള്ള ഭ്രാന്തമായ ആഗ്രഹത്തിൽ അയാൾ അത് രണ്ടുദിവസം സൂക്ഷിച്ചു. പിന്നീട് ആരും അറിയാതെ ഒരു ശ്മശാനത്തിൽ കൊണ്ടുപോയി കുഴിച്ചിട്ടു.ഞാൻ എനിക്ക് അറിയാവുന്ന പോലീസ് കാരോടും വക്കീൽ മാരോടും ഞാൻ സഹായം അഭ്യർത്ഥിച്ചു. എന്നാൽ വ്യക്തമായ തെളിവോ സാക്ഷികളോ ഇല്ലാതെ അവർക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. കാവേരി മരിച്ചത് മി ലൻ കാരണമാണെന്ന് തെളിയിക്കാൻ എന്താണ് വഴി എന്ന് ഞാൻ ഒരുപാട് ആലോചിച്ചു അപ്പോഴാണ് ഒരു ആർട്ടിക്കളിൽ അർജുനെ പറ്റി അറിയുന്നത്. ഫെയ്മസ് ക്രിമിനൽ ലോയർ. നിങ്ങളുടെ ഒരു അപ്പോയിൻമെന്റിനു വേണ്ടി ആളുകൾ ക്യൂവിലാണ്. നിങ്ങളിലേക്ക് എത്തിച്ചേരാൻ ഞാൻ ഒരുപാട് ശ്രമിച്ചു പക്ഷേ കഴിഞ്ഞില്ല. ഒടുവിൽ ആരോ പറഞ്ഞു നിങ്ങളുടെ അച്ഛൻ റെയിൽവേയിലാണെന്ന്. അച്ഛൻ വിരമിക്കുന്ന ദിവസം അന്ന് ഞാൻ അറിഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ മുന്നിൽ നിന്നതാണ്. അദ്ദേഹം രക്ഷിച്ചില്ലെങ്കിൽ മരിച്ചോട്ടെ എന്ന് കരുതി. പക്ഷേ അദ്ദേഹം രക്ഷിച്ചു എന്നെ ഇവിടെ വരെ എത്തിച്ചു.
നിനക്കിപ്പോഴും തോന്നുന്നത് എന്റെ അച്ഛനെ നീ ആരാണെന്ന് അറിയില്ല എന്നാണോ അർജുൻ ഒരു പരിഹാസ ചിരി യോ ടെ ചോദിച്ചു.
നിന്നെ അന്വേഷിച്ചു പോയ അന്ന് തന്നെ നീ ആരാണെന്ന് സത്യം അദ്ദേഹത്തിന് മനസ്സിലായി. പക്ഷേ അദ്ദേഹം മനപൂർവ്വം എന്നിൽ നിന്നും നിന്നിൽ നിന്നും അത് ഒളിച്ചു.
അത് കേട്ടതും കാവേരിയുടെ മുഖം വല്ലാതെയായി താൻ ചതിക്കുകയാണെന്ന് അദ്ദേഹം തെറ്റുതിരിച്ചു കാണുമോ അവൾ ചിന്തിച്ചു.
എന്നാൽ അപ്പോഴേക്കും അച്ഛൻ അവിടെയെത്തി.
മോളെ നീ ആരായാലും നീതിക്കുവേണ്ടിയാണ് നിന്റെ പോരാട്ടം അച്ഛനും അർജുനനും നിന്റെ കൂടെയുണ്ടാകും അമ്മയും. അച്ഛൻ അവൾക്ക് വാക്ക് കൊടുത്തു.
കള്ളൻ കൊണ്ടുവന്ന സീരികളും ഡോക്യുമെന്റ് പരിശോധിച്ചപ്പോൾ മിലിനെതിരെ ഉള്ള കുറച്ചു തെളിവുകൾ അർജുനി ന് കിട്ടി.
പക്ഷേ അത് മാത്രം പോരായിരുന്നു. അർജുൻ അവിടെയുള്ള പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു അവരുടെ സാന്നിധ്യത്തിൽ അവന്റെ വീട് പരിശോധിച്ചു.
വീട്ടിൽ പോലീസുകാരെയും വക്കീലിനെയും കണ്ടിട്ടും മിലൻറെ മുഖത്ത് വലിയ ഭാവമാറ്റം ഒന്നും ഉണ്ടായിരുന്നില്ല.
നിങ്ങളുടെ ഭാര്യ കാവേരി എവിടെ? പോലീസ് അവനോട് ചോദിച്ചു.
അവൾ ഇവിടെയില്ല… മിലൻ പേടിച്ചു കൊണ്ട് പറഞ്ഞു.
ഇവിടെ ഇല്ലെന്ന് പറഞ്ഞാൽ പുറത്തുപോയോ പോലീസ് അവനോട് ചോദിച്ചു.
അവൾ ഇപ്പൊ വരും.
  മിലൻ അവരെ അകത്തിരുത്തി. അങ്ങോട്ടുമിങ്ങോട്ടും ഒരുപാട് നടന്നു. അവന്റെ പരിഭ്രാന്തി കണ്ട് അർജുൻ നിത്യ യെ

അകത്തേക്ക് വിളിച്ചു. മിലൻ അവളെ കണ്ടാൽ കാവേരിയോട് എന്നതുപോലെ സംസാരിക്കും എന്നായിരുന്നു അവരുടെ വിചാരം.
എന്നാൽ അവരെ ഞെട്ടിച്ചുകൊണ്ട് മിലൻ നിത്യ എന്ന സംബോധന ചെയ്തു തന്നെയാണ് അവളോട് സംസാരിച്ചത്.
നിന്നെക്കുറിച്ച് അവൾ എന്നും പറയുമായിരുന്നു അവൻ ചിരിച്ചു. കുറച്ചുകഴിഞ്ഞ് എന്തോ ഓർമ്മ വന്നത് പോലെ അകത്തേക്ക് പോയി. കൂടെ ആരുമില്ലാഞ്ഞിട്ടും അടുത്ത് ആരോ നിൽക്കുന്നത് പോലെ അവൻ സംസാരിച്ചു.
കേട്ടോ കാ വേരി താൻ എപ്പോഴും പറയാറില്ലേ തന്നെ അന്വേഷിച്ച് ആരെങ്കിലും വരുമെന്ന്. ഇപ്പോൾ ഇതാ അനിയത്തി തന്നെ വന്നിരിക്കുന്നു.
അവന്റെ മട്ടും ഭാവവും കണ്ട് അവിടെ ഇരുന്നവർക്ക് സംശയമായി.
നീ അഭിനയിക്കുകയാണോ പോലീസ് അവന്റെ ഷട്ടിൽ കുത്തിപ്പിടിച്ചു.
ദേ കാവേരി കണ്ടില്ലേ നിന്നെയും നിത്യയെയും ഞാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു എന്നിട്ടും പോലീസിന് സംശയമാണ്.
സർ ജസ്റ്റിൻ മിനിറ്റ്…. അർജുൻ അവൻ അറിയാവുന്ന ഒരു മാനസിക ഡോക്ടർ ഫോൺ വിളിച്ചു. അയാൾ അവിടെയെത്തി മി ലനെ പരിശോധിച്ചു.
ഇയാൾ ഒരു മാനസിക രോഗിയാണ്.ഒബ്സസീവ് ലവ് ഡിസോർഡർ. തനിക്ക് ഇഷ്ടമായി ഉള്ളത്. തന്റെ കീഴിൽ തന്നെ ജീവിക്കുക. അതിനെ അടച്ചിടുക ഉപദ്രവിച്ച് സന്തോഷം കണ്ടെത്തുക. അതായിരുന്നു മിലൻ കാവേരിയോട് ചെയ്തിരുന്നത്. അവൻ അവളെ സ്നേഹിച്ചിരുന്നില്ല എന്ന് പറയാൻ ആകില്ല കാരണം എത്ര ഉപദ്രവിച്ചാലും അവസാനം അവൻ അവളുടെ മടിയിൽ കിടന്ന് കരയുമായിരുന്നു. പക്ഷേ അവൻ പ്രണയത്തിന് നൽകിയിരുന്നത് മറ്റൊരു വ്യാഖ്യാനമായിരുന്നു. ഇഷ്ടപ്പെട്ടതിനെ പിടിച്ചടക്കി ഒരുതരം വേട്ടക്കാരന്റെ മനോഭാവം. കാ വേലി മരിച്ചതോടെ അവന്റെ ലോകം ശൂന്യമായി. ആരും അറിയാതെ അവളുടെ ശരീരം കുഴിമാടത്തിൽ അടക്കിയെങ്കിലും. അതോടെ അവനില്ലാതായിരുന്നു. എല്ലാദിവസവും ഓഫീസിൽ എന്നതുപോലെ അവൻ പോയിക്കൊണ്ടിരുന്നത് മാനസികാ ആശുപത്രിയിലായിരുന്നു. എങ്കിലും അയാളെ രക്ഷിക്കാൻ ആവില്ല. കാവേരിയോട് അയാൾ ചെയ്തത് നീതികേട് തന്നെയാണ്. അർജുൻ പോലീസിന് അയാൾക്കെതിരെയുള്ള തെളിവുകൾ സാക്ഷിയാക്കി. കാവേരിയുടെ ഫോറൻസിക് റിപ്പോർട്ടും കിട്ടി. അവൾക്ക് ശരീരമായി ഉപദ്രവിച്ചു എന്നതിന് ആ തെളിവ് മതിയായിരുന്നു. അങ്ങനെ കേസ് കോടതിക്കുള്ളിൽ എത്തി. മിലനെ കുറച്ചു വർഷത്തേക്ക് ജീവപര്യത്തിലേക്ക് വിധിച്ചു . പക്ഷേ മാനസികരോഗം ഉള്ളതിനാൽ അവനെ കൃത്യമായി ചികിത്സ കിട്ടണമെന്നും കോടതി നിർദ്ദേശിച്ചു. കാവേരിയുടെ ആത്മാവ് കോടതി മുറുക്കുള്ളിൽ നിന്ന് പുഞ്ചിരിക്കുന്നത് പോലെ നിത്യയ്ക്ക് തോന്നി. അവൾ നീതി അർഹിച്ചിരുന്നു മരണത്തിൽ പോലും.
ഇനിയെന്താ അടുത്ത പ്ലാൻ കോടതി മുറിയിൽ ഇരുന്നു വി ങ്ങിപ്പൊട്ടുന്ന നിത്യയോട് അർജുൻ ചോദിച്ചു.
അറിയില്ല എവിടെയെങ്കിലും പോണം ഇത്രയും കാലം ഒരു ലക്ഷ്യമുണ്ടായിരുന്നു ഇനി അതില്ല. നന്ദിയുണ്ട് കൂടെ നിന്നതിന് കൂട്ടുകാരൻ ആയതിന് പിന്നെ….
പിന്നെ എന്താണ് അർജുൻ അവളോട് ചോദിച്ചു.
അവൾക്ക് അതിനുത്തരം ഇല്ലായിരുന്നു അവളുടെ കണ്ണുകൾ നിറഞ്ഞു.
മനസ്സിൽ ഒരു ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ അത് ഞാൻ അർഹിക്കുന്നില്ല.
ഞങ്ങൾ അർഹിക്കുന്നുണ്ടെങ്കിലോ ചോദ്യം ചോദിച്ചത് ബാബു ആയിരുന്നു.
എടാ പൊട്ടാ നിനക്ക് അവളെ ഇഷ്ടമാണെങ്കിൽ തുറന്നു പറഞ്ഞോ?🔹
അത് കേട്ടതും അർജുന്റെ മുഖത്ത് ഒരു ചമ്മിയെ ചിരി പടർന്നു….
പോരുന്നോ എന്റെ കൂടെ…അർജുൻ സിനിമ സ്റ്റൈലിൽ അവളോട് ചോദിച്ചു.
അത് കേട്ടതും നിത്യ ഓടിവന്ന് അവനെ കെട്ടിപ്പിടിച്ചു.
ചുറ്റുമുള്ളവർ ആ നിമിഷം പുഞ്ചിരിയോടെ നോക്കിനിന്നു. ബാലേട്ടന്റെയും ഭാര്യയുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. അവർ ഒരുമിച്ചു കാവേരിയുടെ കല്ലറയിൽ എത്തി. അവളും അർജുനും അവൾക്കായി പൂവുകൾ സമ്മാനിച്ചു. അവളുടെ കണ്ണിലെ കണ്ണുനീർ കാവേരിയുടെ മണ്ണ് നനയിച്ചു.

   ,