17/04/2026

മുഖത്തു കുറച്ചു ഐശ്വര്യം വേണം കാണാൻ. ഇത് മുഖം പകുതിയും പൊള്ളിആര് കെട്ടാനാ ആ വിരൂപിയെ ഒരിക്കൽ കണ്ടാ പിന്നെ ആ മുഖത്തേക്കു നോക്കാനേ തോന്നുല”

രചന – ശ്രീ മിഴി

” എന്റെ സരസ്വതി നീ അറിഞ്ഞോ ആ പെണ്ണിനെ നാളെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ട് പോലും…”എത്ര കൂട്ടർ വന്നു അതിനെ കാണാൻ എന്നിട്ട് എന്തേലും നടന്നോ…..”എങ്ങനെ നടക്കാനാ..അതിനെ കണ്ടാൽ തന്നെ അറപ്പു തോന്നും പിന്നെയല്ലെ കല്യാണം കഴിച്ച് കൂടെ കൂട്ടാൻ”അതൊന്നുമല്ല സുമതി ആ പെണ്ണിന് നല്ല ജോലിയില്ലെ”എന്ത് ജോലി ഉണ്ടേലും എന്താ കാര്യം…..മുഖത്തു കുറച്ചു ഐശ്വര്യം വേണം കാണാൻ. ഇത് മുഖം പകുതിയും പൊള്ളിആര് കെട്ടാനാ ആ വിരൂപിയെ ഒരിക്കൽ കണ്ടാ പിന്നെ ആ മുഖത്തേക്കു നോക്കാനേ തോന്നുല”ശരിയാ ആ പെണ്ണിന്റെ മുഖം കാണുമ്പോ തന്നെ ഹോ…ശരിക്കും അതിന്റെ മുഖത്തു എന്ത് പറ്റിയതാ സുമതി ????ചെറുപ്പത്തിൽ ആസിഡ് മുഖത്തു മറിഞ്ഞതാ പിന്നെ ഇങ്ങനെയാണ് അതിന്റെ മുഖം ആസിഡോ ???അതിന്റെ ഏട്ടന്റെ കൈയിൽ നിന്നു അറിയാതെ പറ്റി പോയതാഅയ്യോ…കുട്ടികൾ കളിക്കുന്ന ഇടത്തു ആണോ ഇതൊക്കെ???എന്ത് പറയാനാ ആ രാഘവൻ റബ്ബർ ടാപ്പിംഗ് കഴിഞ്ഞു ഷീറ്റ് ആക്കുമ്പോൾരണ്ടും കൂടെ ഓടി കളിച്ചതാ… ചെക്കൻ പെണ്ണിനെ പിടിച്ചു തള്ളിആ പെണ്ണ് വീണതോ ആസിഡിന്റെ കുപ്പിടെ മുകളിൽ മുഖം ഒരു ഭാഗം മൊത്തം പൊള്ളി വികൃതമായി “അന്ന് മുതൽ ആ പെണ്ണ് അങ്ങനെ തന്നെ
ഇനി പറഞ്ഞിട്ട് എന്താ കാര്യം അതിന്റെ വിധി.

“ഡീ മാനസ ഓടാതെ നിൽക്കെടി അവിട “നീ പോടാ ചേട്ടാ ധൈര്യം ഉണ്ടേൽ പിടിക്കെടാ എന്നെ”മാനസ നിൽക്ക് നില്കാൻ .നിൽക്കെടി നില്കാൻ അമ്മ എന്താ മോളെ എന്താ വെട്ടി വിയർത്തിയിരിക്കുന്ന മോളെ കാണെ ആധിയോടെ മിനി അടുത്തേക്കു ഓടി….”ഒന്നുമില്ലമ്മേ ഞാൻ …. ഞാൻ ഒരു സ്വപ്നം കണ്ടതാ എന്നും പറഞ്ഞു മാനസ മുഖം തലോടി.എന്താ മോളെ ഇത്. ഇങ്ങനെ എപ്പോഴും സ്വപ്നം കണ്ടു ഞെട്ടി ഉണർന്ന് നീ മാധവിനെ കൂടെ സങ്കടപെടുത്താതെ അമ്മേ ഞാൻ…..”എന്താ അമ്മേ എന്തിനാ മോള് കരഞ്ഞേ….ഒന്നുമില്ല ഏട്ടാ ഞാൻ അത്…. അത് ഒരു സ്വപ്നം കണ്ടതാ”ഒരു സ്വപ്നം കണ്ടിട്ട് ആണോ എന്റെ മാനസ നീ ഇങ്ങനെ ബഹളം വച്ചേ ഏട്ടൻ പേടിച്ചു പോയല്ലോ കുട്ടി….ഏട്ടാ ഞാൻ……അത് പറയുമ്പോ മാനസ വിതുമ്പി…..”പോട്ടെ……..എന്റെ മോള് പോയി ഫ്രഷ് ആയി വാ ഇന്ന് കുറച്ചു ആള്ക്കാര് വരും നിന്നെ കാണാൻഎന്തിനാ ഏട്ടാ ഞാൻ പറഞ്ഞതല്ലേ ഇനി അതിന് ഒന്നും നിൽക്കണ്ട എന്ന്.ഏട്ടൻപറഞ്ഞത് കേട്ടാൽ മതി മോള്. മാധവ് അത് പറയുമ്പോ അവന്റെ കണ്ണുകളിൽ നേരിയാ നീർതിളക്കം ഉണ്ടായിരുന്നു.അത് കാണെ മിനി മാനസയെ നോക്കി ഇനിയൊന്നും പറയല്ലേ എന്ന പോലെ….ഇനി നീ അങ്ങനെ പറഞ്ഞ പിന്നെ ഏട്ടൻ നിന്നോട് കൂടില്ല കേട്ടല്ലോ. നിന്റെ കല്യാണം അത് ഏട്ടന് നടന്നു കാണണം.”ഏട്ടാ എനിക്ക് എന്റെ ഏട്ടന്റെ കാന്താരിയായി ഇവിടെ നിന്നാമാത്രം മതി അല്ലാതെ ഇനിയും വേഷം കെട്ടാൻ വയ്യ എനിക്ക്വെ റുതെ എന്തിനാ വന്നവരുടെ മുന്നിൽ എന്നും പറഞ്ഞു മാനസ നിർത്തി……ഇല്ല മോളെ എനിക്ക് നീ മാത്ര ഉള്ളു എന്റെ ഏറ്റവും വലിയ സ്വപ്നമാണ് നിന്റെ കല്യാണം അതിനു വേണ്ടി ഏട്ടൻ ജീവൻ കൊടുക്കാൻ വരെ തയ്യാറാണ്…..അയ്യേ എന്റെ ഏട്ടൻ ഇത് എന്തൊക്കെയാ പറയുന്നെ

“ഏട്ടന്റെ കാന്താരിക്കു ദേ എന്നെ പോലെ തന്നെയുള്ള ഒരാളെ നോക്കിയമതി നടക്കാൻ കഴിയാത്ത അല്ലെ ദാ ഇതു പോലെ ഒരു ഭാഗം മൊത്തം പൊള്ളിയതോ അങ്ങനെയാകുമ്പോ ഞങ്ങള് അടിപൊളി ആയിരിക്കും അല്ലാതെ ഏട്ടൻ പറയും പോലെ ഒരു രാജകുമാരനെ ഒന്നും എനിക്ക് കിട്ടില്ല. അല്ലെ മിനിപെണ്ണെ അതും പറഞ്ഞു ആർക്കും മുഖം കൊടുക്കാതെ മാനസ ബാത്‌റൂമിൽ കയറി…..”മാനസയുടെ വാക്കുകളിൽ തറഞ്ഞു നിന്നു രണ്ടും പേരും …..മിനി മാധവിന്റെ ചുമലിൽ തൊട്ടതും മാധവ് ഞെട്ടി അമ്മയെ നോക്കി.സ്വയം നിയന്ത്രണം വിട്ടു മാധവ് അമ്മയെ ഇറുകെ പുണർന്നു..ഞാ …..ൻ… ഞാൻ കാരണം അല്ലെ അമ്മേ അവൾക്കു ഇങ്ങനെ…… ഞാൻ കാരണം..മാധവിന്റെ അവസ്ഥ കാണെ മിനിയുടെ നെഞ്ച് പിടഞ്ഞു….”അല്ലേടാ കണ്ണാ അത് അവളുടെ വിധിയാണ് അത് നമ്മളെ കൊണ്ട് മാറ്റാൻ പറ്റില്ല മോനെ ഇതും പറഞ്ഞു വർഷങ്ങളയില്ലേ എന്റെ മോൻ സങ്കടപ്പെടുന്നു അവൾക്കു വേണ്ടി കളഞ്ഞതല്ലേ നിന്റെ പഠിപ്പും ജീവിതവും എല്ലാം ഇനി നീ എന്താണ് അവൾക്കു വേണ്ടി ചെയ്യാൻ ഉള്ളത്. ഇനി എന്റെ മോൾക്ക് വേണ്ടത് നല്ലൊരു ജീവിതമാണ്. അതിന് എന്റെ മോൻ ഇങ്ങനെ സങ്കടപെടാതെ എല്ലാം അതിന്റെ സമയത്തു നടക്കും കണ്ണാ നീ തളർന്നാൽ പിന്നെ ഈ അമ്മയില്ല നീയാണ് എന്റെ ബലം.”ഇല്ലമ്മേ ഒന്നുമില്ല ……അവളതു പറഞ്ഞപ്പോ ഞാൻ….. അതും പറഞ്ഞു ചുമലിൽ ഉള്ള തോർത്ത്‌ കുടഞ്ഞു ഒന്നുടെ ചുമലിൽ ഇട്ടു പാടത്തേക്കു നടന്നു മാധവ്.സ്വന്തം മക്കളുടെ സ്നേഹവും….. സങ്കടവും കണ്ട് ആ അമ്മമനം നിറഞ്ഞു ഒഴുകി…..

ഇനിയും ആയില്ലേ മിനിപെണ്ണെ….. എന്റെ ചെക്കൻ വരാറായി”ആയി പെണ്ണെ …… കുറുമ്പ് കുറച്ചു കുടുന്നുണ്ട് നിനക്ക് നീ ഏതൊക്കെയാ ഏട്ടനോട് പറഞ്ഞത് അവനു ഒരുപാട് സങ്കടമായി.”അതിനു ഞാൻ പറഞ്ഞതെല്ലാം സത്യം അല്ലെ അമ്മേ പിന്നെ എന്തിനാ സങ്കടം…”മതി നിർത്തു മാധവ് കേൾക്കണ്ട”അമ്മേ ദാ അവര് ഇങ്ങു തൊടിയിൽ എത്തി മോള് ഒരുങ്ങിലെ ഇത് വരെ ??ഞാൻ റെഡി ഏട്ടാ….”ആഹാ സുന്ദരിയായല്ലോ ഏട്ടന്റെ കുട്ടി……പോയി അച്ഛനോട് അനുഗ്രഹം വാങ്ങു പോ”എന്റെ അച്ഛനും ഏട്ടനും എല്ലാം മാധവേട്ടൻ അല്ലെ അപ്പൊ എനിക്ക് ഈ അനുഗ്രഹം മാത്രം മതി അതും പറഞ്ഞു ഏട്ടന്റെ നെഞ്ചിൽ ചാഞ്ഞു മാനസ. ഒത്തിരി വാത്സല്യത്തോടെ അവൻ അവളെ തലോടി… അത്രയേറെ സ്നേഹത്തോടെ……”””ആരും ഇല്ലേ ഇവിടെ…..??? അതും പറഞ്ഞു കൃഷ്ണൻ അകത്തേക്കു കയറി……കയറി ഇരിക്കു ഇത് നമ്മുടെ വീട് തന്നെ….. അത് പറയുമ്പോ ബ്രോക്കർ കൃഷ്ണൻ അകത്തേക്കു എന്തി വലിഞ്ഞു നോക്കി.”മാധവിനെ കണ്ടതും അയാൾ ചിരിയോടെ ഉമ്മറത്തു ഇരുന്നു കൂടെ ഉള്ളവരും കയറി കസേരയിൽ ഇരുന്നു”ബ്രോക്കർ എല്ലാവരെയും മാധവിനു പരിചയപ്പെടുത്തി കൊടുത്തു….അപ്പോഴേക്കും മിനി മാനസയെ കൊണ്ട് പുറത്തേക്കു വന്നിരുന്നു.മാനസയെ കണ്ടതും എല്ലാവരും പരസ്പരം നോക്കി….അത് കാണെ എല്ലാവർക്കും ചായ കൊടുത്തു ഒന്നും മിണ്ടാതെ മാനസ അകത്തേക്കു നടന്നു…..

ചായ കുടിച്ചു കഴിഞ്ഞതും മാധവ് ചെക്കനെ നോക്കി….. എന്തേലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവട്ടോ മടി ഒന്നും വേണ്ട”എന്ത് സംസാരിക്കാൻ ഒന്നും ഇല്ല അല്ലെ മോനെ…..””ഞാൻ ഇവന്റെ അമ്മയാണ് അപ്പൊ എന്റെ അഭിപ്രായം തന്നെയാണ് ഇവനും. ഞങ്ങൾക്കു കല്യാണത്തിനു സമ്മതം ആണ് കൃഷ്ണൻ എല്ലാം ഞങ്ങളോട് പറഞ്ഞിരുന്നു പക്ഷെ ഇത്ര പ്രതീക്ഷിച്ചില്ല ആഹാ അത് പോട്ടെ…… പെണ്ണിന് എന്ത് കൊടുക്കും….???അത് അറിഞ്ഞു ബാക്കി…. അല്ലെ കൃഷ്ണ അത് ഇപ്പൊ…… എന്താ മാധവ……ഇവിടെ ഉള്ളത് എല്ലാം അവൾക്കു തന്നെയാണ്.അത് വാക്കൽ പറഞ്ഞ പോരാ…..പിന്നെ..??കല്യാണത്തിന് മുൻപ് എല്ലാം എന്റെ മോന്റെ പേരിൽ ആക്കണം സമ്മതം എങ്കിൽ നമുക്ക് ഇത് മുന്നോട്ടു കൊണ്ട് പോകാം.എന്താ കൃഷ്ണ…..”കൃഷ്ണൻ മാധവിനെ നോക്കി.മാധവ് സമ്മതമെന്നപോലെ തലയാട്ടി കൃഷ്ണനെ നോക്കി പിന്നെ അമ്മയെയും…….””സമ്മതം അല്ല””……..പെട്ടെന്ന് കേട്ടാ ശബ്ദത്തിൽ എല്ലാവരും ഒരു പോലെ ഞെട്ടി ശബ്ദം കേട്ടാ ഭാഗത്തേക്കു നോക്കി…….” ദേഷ്യത്താൽ വലിഞ്ഞു മുറുകിയാ മാനസയുടെ മുഖം എല്ലാവരിലും പേടി ഉളവാക്കി പൊള്ളിയഭാഗത്തെ ഞരമ്പുകൾ വലിഞ്ഞു മുറുകി……””പെണ്ണിനെ കാണാൻ വന്നാൽ പെണ്ണിനെ കണ്ടിട്ട് പോണം അല്ലാതെ സ്വത്തുക്കൾ നോക്കി അല്ല പോവേണ്ടത്.”മോളെ അത്….. അവര് അവരുടെ അഭിപ്രായം പറഞ്ഞത് അല്ലെ മോളെ”ഏട്ടൻ ഒന്നും പറയണ്ട…. ഇവരുടെ മകന്റെ പേരിൽ സ്വത്തുക്കളെല്ലാം എഴുതി കൊടുത്തു കല്യാണം കഴിപ്പിക്കാൻ മാത്രം ഞാൻ ഏട്ടനു ബാധ്യത ആണോ അങ്ങനെ ആണെങ്കിൽ മാത്രം ഞാൻ ഇവരുടെ കൂടെ പോകാം……

“അത് കേൾക്കേ മിനി സാരി തലപ്പാൽ കണ്ണ് തുടച്ചു മുഖം പകുതിയും പൊള്ളി വീട്ടിൽ ഇരിക്കുന്ന എടുക്കാ ചരക്കിനു എന്താ അഹങ്കാരം…..സ്വത്തും പണവും കൊടുക്കാതെ നിന്നെ പിന്നെ ആര് കെട്ടാൻ …… “ഏതായാലും നിങ്ങളുടെ മകൻ കെട്ടാണ് “ഇപ്പൊ ഇറങ്ങാണം ഇവിടുന്നു കൃഷ്ണയേട്ടാ മാധവിന്റെ തനി കോണം എടുപ്പിക്കും മുൻപ് ഇവരെ വിളിച്ചു ഇറങ്ങിക്കോ എന്റെ പെങ്ങളെ നോക്കാൻ എനിക്ക് അറിയാം അതിനു ആരുടെയും സഹായം വേണ്ട കേട്ടല്ലോ ….. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിച്ചില്ലേ അമ്മക്ക് അടി വരുന്ന വഴി അറിയില്ല ഓർത്താൽ നല്ലത്…. “മാധവിന്റെ ശബ്ദം ഉയർന്നതും കൃഷ്ണൻ എഴുന്നേറ്റു എല്ലാവരെയും നോക്കി ഇറങ്ങാൻ കണ്ണ് കൊണ്ട് കാണിച്ചു…..എല്ലാരും പോയതും മാധവ് മാനസയെ നോക്കി ഏട്ടന്റെ കുട്ടിക്ക് സങ്കടം ആയോ…???ഇതൊക്കെ ഇങ്ങനെ നടക്കു എന്ന് എനിക്ക് അറിയാം ഏട്ടാ പിന്നെ എന്തിനാ സങ്കടം….അതും പറയുമ്പോ മാനസയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി…… എന്ത് പറയണം എന്നറിയാതെ നിന്നു മാധവ്….

************

ദിവസങ്ങൾ ഓടി മറഞ്ഞു…..”മാനസ പഴയപോലെ തന്നെ ഓടി നടുന്നു വീട്ടിലെ കാന്താരിയായി.ഉള്ളിന്റെ ഉള്ളിൽ നീറുന്ന സ്വപ്നങ്ങൾ മറ്റുള്ളവർക്കു മുന്നിൽ മറച്ചു കൊണ്ട് സ്വയം എടുത്തണിഞ്ഞ മുഖംമൂടി കൊണ്ട് ജീവിതം സുന്ദരമാക്കാൻ.ഒരു ദിവസം രാവിലെ “അമ്മേ ഞാൻ അമ്പലത്തിൽ പോയി വരാം….ഇത് എന്താ പെണ്ണെ പതിവ് ഇല്ലാത്തതു ആണല്ലോ ….എന്തോ അങ്ങനെ തോന്നി.ജോലിക്കു പോകാൻ മാത്രം പുറത്തു ഇറങ്ങുന്ന പെണ്ണാ……അമ്മേ ഏട്ടൻ എവിടെ ??പാടത്തു കാണും..ഏട്ടനോട് കൂടെ പറഞ്ഞേക്കു . ഞാൻ വേഗം വരാട്ടോപാടത്തൂടെ നടന്നു പോകുമ്പോ മനസിന്‌ വല്ലാത്തൊരു സുഖമാണ് ഇളങ്കാറ്റ് വന്നു തഴുകിയും തലോടിയുമുള്ള നടപ്പ് അതൊരു സുഖം തന്നെയാണ്…. ഇന്ന് എന്തോ പുറത്തേക്കു ഇറങ്ങാൻ തോന്നി ആർക്കു വേണ്ടി സ്വന്തം ജീവിതം കളയണംവെറുതെ ഏട്ടനെ സങ്കടപെടുത്താൻ .മാനസ ഇന്ന് മുതൽ നല്ലകുട്ടിയാ കേട്ടോ എല്ലാരും…..”ഹേയ് മാഷേ …. ഇത് ആരോടാ ഒറ്റക്ക്…..???”ആരിത് ജീവേട്ടനോ ഞാൻ വെറുതെ …. എപ്പോഴാ വന്നേ ഗൾഫിൽനിന്ന്ഇന്നലെ രാത്രി എത്തി എന്റെ മാഷേ അപ്പൊ തോന്നി രാവിലെ ഒന്ന് കാറ്റ് കൊണ്ട് കളയാം എന്ന് …..മാഷേ ഇവിടെ ഞാൻ പ്രതിഷിച്ചില്ലട്ടോ….ശോ വന്നത് അബദ്ധമയോ ജീവേട്ടാ….. അത് എന്താ മാഷേ അങ്ങനെ ഒരു ചോദ്യം മാഷേ കാണുന്നത് എനിക്ക് സന്തോഷമല്ലേ എന്നെ കണ്ടു പേടിച്ചു പോയോ ജീവേട്ടൻ എന്ന് കരുതി പറഞ്ഞതാ

അത് എന്താ മാഷേ അങ്ങനെ മാഷേ കണ്ടു പേടിക്കാൻ മാഷ് എന്താ ഭുതമാണോ അത് ജിവേട്ടൻ അറിഞ്ഞില്ലേ ഞാൻ ചിലർക്ക് ഭുതമാണ് ചിലർക്കു പ്രേതവും അത് പറയുമ്പോ മാനസയുടെ കണ്ണ് നിറഞ്ഞു ഒഴുകി…..അയ്യോ എന്റെ മാഷ് കരയുവാണോ ???മാഷിന്റെ ഏട്ടൻ പറയുവല്ലോ മാഷ് കാന്താരിയാണ് എന്ന് പിന്നെ എന്താ മാഷേ ഇങ്ങനെ…..അവരുടെ മുന്നിൽ ഞാൻ കരയാറില്ല ജീവേട്ട…. ഞാൻ കരഞ്ഞാൽ ഏട്ടനും അമ്മക്കും സങ്കടമാവും…..അപ്പൊ എന്തിനാ മാഷേ എന്റെ മുന്നിൽ ഇങ്ങനെ കണ്ണ് നിറക്കുന്നെ എനിക്ക് സങ്കടമാവില്ലേ…. പെട്ടെന്നുള്ള ജീവയുടെ ചോദ്യത്തിൽ മാനസ ഞെട്ടി ജീവയെ നോക്കി….എന്താ മാഷേ ഇങ്ങനെ നോക്കുന്നെ സത്യമാണ് മാഷേ തന്നെ ഒരുപാട് ഇഷ്ട…. എനിക്ക് ഞാൻ മാഷേ ഏട്ടനോട് അത് പറയാൻ വേണ്ടി വന്നതാ അപ്പോഴാ മാഷേ കണ്ടത് എന്നാ പിന്നെ മാഷോട് തന്നെ കാര്യം പറയുന്നത് അല്ലെ നല്ലത്……എനിക്ക് ആരുടെയും സഹതാപം ആവിശ്യമില്ല……. പിന്നെ ഞാനും ജീവേട്ടനും ഒരിക്കലും ചേരില്ല എന്തിനാ വെറുതെ….ഇതൊന്നും നടക്കില്ല ജീവേട്ടാ….. അതും പറഞ്ഞു മാനസ നടന്നു……

പെട്ടെന്ന് ജീവ മാനസയുടെ കയ്യിൽ പിടിച്ചു “സഹതാപമൊന്നും അല്ല മാഷേ ശരിക്കും ഇഷ്ടമുള്ളത് കൊണ്ട്തന്നെയാണ്……അത് ഇന്നോ ഇന്നലയോ തുടങ്ങിയത് അല്ല മാഷേ……. ഇത് തുടങ്ങിയിട്ട് വർഷങ്ങളായി .പേടിയായിരുന്നു പറയാൻ ക്ലാസ്സിലെ പഠിപ്പിസ്റ്റ്….. പണം കൊണ്ടും സ്വത്തുകൊണ്ടും മുന്നിൽ…..ജീവേട്ട ഞാൻ…….”സത്യമാണ് മാഷേ എന്നെ വിശ്വസിക്കാം .എനിക്ക് അമ്മ മാത്രെ ഉള്ളു എന്റെ അമ്മയെ മാഷ് പൊന്ന് പോലെ നോക്കിയമതി…… നോക്കും എന്നറിയാം എന്നാലും….”വലിയ സമ്പത്ത് ഒന്നും ഇല്ല എനിക്ക് മാഷിനെ ഞാൻ പട്ടിണിക്കു ഇടില്ല….. അങ്ങനെ ഒരുറപ്പ് ഞാൻ തരാം മാഷിന് “ജീവയുടെ ഓരോ വാക്കുകളും മാനസക്കു പുതിയ ഒരു അനുഭവമായിരുന്നു അച്ഛനും അമ്മയും ഏട്ടനുമല്ലാതെ തന്നോട് ഇത് വരെ സ്നേഹത്തോടെയരും സംസാരിച്ചിട്ടില്ല ചെകുത്താനെ കണ്ടാ പോലെയാണ് പലർക്കും മുന്നിൽ നില്കുമ്പോ പെട്ടെന്ന് ഒഴിഞ്ഞു മാറുന്നത് കാണാറുണ്ട്…..ജീവേട്ട ഞാൻ….. മാനസയെ പറഞ്ഞു മുഴുവിക്കാൻ വിടാതെ ജീവ പെണ്ണിനെ വലിച്ചു നെഞ്ചോടു ചേർത്തു….. ഇതിനുള്ളിൽ മാഷ് മാത്രമാണ് അന്നും ഇന്നും എന്നും ഇവിടെ വേറെ ആർക്കും സ്ഥാനമില്ല കൊടുക്കുകയുമില്ല…… അത് പറയുമ്പോ ജീവയുടെ കൈകൾ പെണ്ണിന്റെ കവിളുകളെ തലോടി….. എന്തിനോ വേണ്ടി പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി …………

മുറ്റം നിറയെ പന്തലൊരുങ്ങി . എല്ലാത്തിനും ഓടി നടന്നു മാധവും.
ആ കണ്ണുകളിൽ സന്തോഷമായിരുന്നു കുഞ്ഞിപെങ്ങൾക്ക് വേണ്ടി നെയ്യ്തുകൂട്ടിയാ സ്വപ്നങ്ങൾ യഥാർത്ഥത്യം ആകുന്നതിന്റെ സന്തോഷം.വരുന്നവരെ സ്വാകരിച്ചു ഇരുത്താൻ ഓടി നടന്നു മാധവ്…”ഏറെ നാളുകളായി സ്വപ്നം കണ്ടാ ദിനം….വാദ്യഘോഷങ്ങൾക്കും കൂടി നിൽക്കുന്ന നാട്ടുകാർക്കും ഇടയിലൂടെ ഇറങ്ങിവരുന്ന പൊന്നുമോളെ കണ്ണിമാ ചിമ്മാതെ നോക്കി നിന്നു മിനി.”അവൾ ഇറങ്ങി എന്നത്തേയും പോലെ മുഖം മറച്ചു അല്ല മുഖമുയർത്തി പിടിച്ചു കൈയിൽ താലവുമെന്തി …ചുറ്റും കൂടി നിന്നവരുടെ മുറുമുറുപ്പുകൾ ചെവിയിൽ മത്സരിച്ചുയർന്നു വന്നെങ്കിലും അവയെല്ലാം പാടതട്ടികളഞ്ഞു നടന്നു മാനസ…… മുന്നിൽ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ തന്റെ പ്രണയവും പ്രണാനും….”എങ്ങോ തോന്നിയ പ്രണയത്തെ തന്നിൽ തന്നെ കുഴിച്ചു മുടിയാ ഒരു കാലമുണ്ടായിരുന്നു തന്നിലെ കുറവുകൾ ചൂണ്ടി കാട്ടിയ ജനതയ്ക്കു മുന്നിൽ സ്വയം അടിയറവുവെച്ച തന്റെ പ്രണയം…..ആ കുറവുകളെ ഞാൻ ഇന്ന് സ്നേഹിക്കുന്നു എന്നെക്കൾ ഏറെ…..

കുറവുകൾ ചൂണ്ടികാണിച്ചു സഹതപിച്ചവരുടെയും പരിഹസിച്ചവരുടെയും ഒറ്റപ്പെടുത്തിയവരുടെയും മുന്നിൽ തന്റെ പ്രാണന്റെ പാതിയായി അംഗീരിച്ചു ജീവ അവളുടെ കഴുത്തിൽ താലി ചാർത്തി ഒരു നുള്ള് കുങ്കുമത്താൽ പെണ്ണിന്റെ സിമന്തരേഖ ചുവന്നു….. അതിനെക്കൾ ചുവന്നു നിന്നു പെണ്ണിന്റെ നാണത്താൽ നിറഞ്ഞ കവിളുകൾ…. “കുഞ്ഞിപെങ്ങളുടെ കൈ ജീവനിൽ ചേർത്തു വയ്യക്കുമ്പോ സന്തോഷത്താൽ ഏട്ടന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി. “പ്രാണനെയും പ്രണയത്തെയും ചേർത്തു പിടിച്ചു ജീവ നിന്നു ഒരിക്കലും കൈവിടില്ല യെന്നു പറയാതെ പറഞ്ഞു കൊണ്ട്…….. കുറ്റങ്ങളും കുറവുകളും കണ്ടു അകറ്റി നിർത്താതെ വൈകല്യങ്ങളെ അംഗീകരിച്ചു അവരെ ചേർത്ത് പിടിക്കുകയാണ് ചെയ്യേണ്ടത് ആരും ആരും എല്ലാം തികഞ്ഞവരല്ല