19/04/2026

എത്ര നാൾ അമ്മ ഞാൻ അഡ്ജസ്റ്റ് ചെയ്യേണ്ടേ പറ എത്ര നാൾ അഡ്ജസ്റ്റ് ചെയ്യണം????? എല്ലാം പൊറുത്തും സഹിച്ചും തന്നെയാ ഇത്രേയും നാൾ ഇനി എനിക്ക് അതിന് കഴിയില്ല….

രചന – ശ്രീ മിഴി

എതിർ ദിശയിൽ വരുന്ന തീവണ്ടിയുടെ ചൂളം വിളി ചെവിയിൽ മുഴുങ്ങുമ്പോഴും അതിനെ കീറി മുറിച്ചെന്നാപോൽ അമ്മ പറഞ്ഞ വാക്കുകളായിരുന്നു ചെവിയിൽ മുഴുവനും അത്ര മാത്രം ആ വാക്കുകൾ തന്റെ ഹൃദയത്തിൽ തുളഞ്ഞു കയറിയിരുന്നു….ഓർക്കാൻ ഇഷ്ടമില്ലാത്ത കുറെ ഏറെ ഓർമ്മകൾ മാത്രമായിരുന്നു എന്നും കുട്ടിന് ഒരു ദുസ്വപ്നം പോലെ എന്നും വേട്ടയാടുന്ന ഓർമ്മകൾ മാത്രം..പൊരുത്തകേടുകൾ പലതും കാണും കുട്ടി ഇങ്ങനെ ആണോ എന്നിട്ട് വേണ്ടത്.. അഡ്ജസ്റ്റ് ചെയ്യണം എല്ലാം..

എത്ര നാൾ അമ്മ ഞാൻ അഡ്ജസ്റ്റ് ചെയ്യേണ്ടേ പറ എത്ര നാൾ അഡ്ജസ്റ്റ് ചെയ്യണം????? എല്ലാം പൊറുത്തും സഹിച്ചും തന്നെയാ ഇത്രേയും നാൾ ഇനി എനിക്ക് അതിന് കഴിയില്ല…. അഹങ്കാരി തന്നിഷ്ടം നടത്താൻ ആണേൽ ഇവിടെ പറ്റില്ല…… എന്റെ കുഞ്ഞൻ നഷ്ടപെട്ട വേദന ഇന്നും എന്നിൽ തീർന്നിട്ടില്ല ഇനി ഒരു ആശ്രയം റാം മാത്രമാണ് കുട്ടി നീ അത് മറക്കണ്ട.. കുഞ്ഞൻ ഉണ്ടായിരുന്നേൽ എല്ലാംകാര്യവും അവൻ നോക്കുമായിരുന്നു ഇത് ഇപ്പൊ നിന്റെ കാര്യംകൂടെ അച്ഛന് താങ്ങാൻ പറ്റുമെന്നു തോന്നുന്നില്ല ഈ അമ്മക്ക്… ഇനി നീ കൂടെ ഈ അവസ്ഥയിൽ ആയാൽ പിന്നെ നിന്റെ അച്ഛനും ഞാനും ജീവിച്ചിരിക്കില്ല

അമ്മേ………. സാരി തലപ്പാൽ കണ്ണ് തുടച്ചു പോകുന്ന അമ്മയെ കാണെ ഒന്നും പറയാൻ കഴിയാതെ അടുത്ത് കണ്ടാ കസേരയിൽ ചാഞ്ഞിരുന്നു പ്രിയ.. അമ്മയുടെ ഓരോ വാക്കുകളും തന്നിൽ തുളഞ്ഞു കയറുന്നത് പോലെ അമ്മ പോലും തന്നെ മനസിലാക്കി ഇല്ലാലോ… ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആവില്ലായിരുന്നു താൻ… കണ്ണുകൾ നിർത്താതെ പെയ്യുമ്പോഴും അവഗണനയുടെ പോയ്യ്മുഖങ്ങളായിരുന്നു നിറയെ. ഒരിക്കലെങ്കിലും തന്നെയൊന്ന്ചേർത്തുപിടിക്കാൻ ഒരാള് കൂടെ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് ആശിച്ചനിമിഷമുണ്ടായിരുന്നു… ഒരു വിളിക്കപ്പുറം ഉണ്ടായിട്ടു കൂടി എന്റെ കുഞ്ഞന്റെ മരണസമയത്തു തിരിഞ്ഞു നോക്കാത്തവൻ അവനെ ഇനിയും കൂടെ കൂട്ടാൻ … പറ്റില്ല അതിന് മാത്രം ഈ പ്രിയക്ക് ഇനി കഴിയില്ല ഒരിക്കലും ഒരു ദുസ്വപ്നം പോലെ എല്ലാം മറക്കണം എല്ലാം… ഓർമ്മകൾ ഉള്ളിൽ നിറഞ്ഞപ്പോൾ കണ്ണുകൾ നിർത്താതെ പെയ്യ്തു കൊണ്ടേ ഇരുന്നു

അച്ഛന്റെ കൈ പിടിച്ചു പന്തലിൽ കയറുമ്പോ എല്ലാ പെണ്ണിനേയും പോലെ കല്യാണം സ്വപ്നം കണ്ടവളായിരുന്നു ഞാനും കഴുത്തിൽ താലി വീഴുന്ന ദിവസത്തിനായി കാത്തിരുന്നവൾ.. അവന്റെ പ്രണയത്തെ അറിയാൻ ഉള്ളം കൊതിച്ചവൾ.. പ്രണയമായിരുന്നു അവനോട് ഒരിക്കലും തീരാത്ത പ്രണയം .. ആദ്യമൊക്കെ എന്തൊരു സന്തോഷമായിരുന്നു ജീവിതം. കൊതിച്ച ജീവിതം കയ്യിൽ വന്നു ചേർന്ന സന്തോഷമായിരുന്നു ..അത് കെടാതെ നിൽക്കണേ എന്നാ പ്രാർത്ഥന മാത്രമായിരുന്നു. ആദ്യത്തെ സന്തോഷം പോക പോകെ ഇല്ലാതാവുന്നത് അറിഞ്ഞു. എന്തിനും ഏതിനും കുറ്റം മാത്രം റാമിന്റെ വരവിനായി കാത്തിരിക്കുന്ന അമ്മ അത് കേട്ട് ചോദ്യങ്ങൾ ഉയർത്തുന്ന റാം വീട്ടിൽ നിന്നു പുറത്തു ഇറങ്ങാൻ സമ്മതിക്കാതെ ഉള്ള റാമിന്റെ പീഡനം ഒന്നിച്ചു പോയാൽ തന്നെ ഇടവും വലവും നോക്കാൻ സമ്മതിക്കാതെ ചെയ്യുന്ന പ്രവർത്തികൾ എല്ലാത്തിലും കുറ്റം മാത്രം.അച്ഛന്റെ ഏറ്റവും വലിയ  ആഗ്രഹമായിരുന്നു എന്റെ ജോലി അതിന് പോലും പോകാൻ സമ്മതിക്കാതെ വീടിനുള്ളിൽ തളച്ചിട്ടപ്പോഴും സങ്കടം തോന്നിയില്ല നല്ലൊരു ഭാര്യയാവൻ ശ്രെമിച്ചതല്ലാതെ കുറ്റപെടുത്തിയില്ല. അമ്മ പറയുന്ന ഓരോ കുറ്റപ്പെടുത്തലുകളിലും വേദന തോന്നിയിരുന്നെങ്കിലും എല്ലാം ക്ഷമിച്ചു ജീവിക്കാൻ പഠിക്കുകയായിരുന്നു.

റാമിന്റെ ഫോണിൽ തുടരെ തുടരെ വന്ന മെസ്സേജ് കണ്ടപ്പോ ശെരിക്കും ഞെട്ടി പോയി ഒരു പെണ്ണും കാണാത്ത രീതിയിൽ തന്റെ പ്രാണനെ കണ്ടപ്പോ ദേഹം തളരുന്നത് പോലെ കാലുകൾ നിലത്തു ഉറക്കത്തത് പോലെ ചുറ്റുമുള്ളവയെല്ലാം തനിക്കു ചുറ്റും കറങ്ങുന്നത് പോലെ. പിന്നെ ബോധം വരുമ്പോ ഹോസ്പിറ്റലിലാണെന്നു മനസിലായത് ചുറ്റും കണ്ണോടിച്ചപ്പോ കണ്ടു തന്നെ പുഞ്ചിരിയോടെ നോക്കുന്ന നിമയെ ഡാ താൻ…??? ഞാൻ ഈ ഹോസ്പിറ്റലിൽ നേഴ്സ് ആണ് പ്രിയ ഞാൻ എങ്ങനെ ഇവിടെ??? എന്താ എന്താ പറ്റിയത്? ഒന്നും ഇല്ലടാ ലോ ബിപി വേറെ ഒരു പ്രശ്നവും തനിക്കു ഇല്ലാട്ടോ.. തനിക്കു ബോധം വന്നത് പറയട്ടെ അവരോട് പുറത്തു നിന്റെ ഭർത്താവ് സങ്കടത്തോടെ ഇരിപ്പുണ്ട്. അത് കേൾക്കേ പ്രിയക്ക് തന്നോട് തന്നെ പുച്ഛം തോന്നി ഭർത്താവ്…. അകത്തേക്കു വരുന്ന റാമിനെ കണ്ടപ്പോ പുച്ഛത്തോടെ പ്രിയ മുഖം തിരിച്ചു മോളെ പ്രിയ നിനക്ക് എന്താ പറ്റിയെ മോളെ ചേട്ടന് എത്ര സങ്കടം വന്നു അറിയോ ??? റാമിന്റെ ഓരോ വാക്കുകളും കേൾക്കേ കണ്ണടച്ച് കിടന്നു പ്രിയ.. പ്രിയയിൽ നിന്നും പ്രതികരണം ഒന്നുമില്ലാതെ വന്നപ്പോ പല്ല് കടിച്ചു കൊണ്ട് റാം പുറത്തേക്കു ഇറങ്ങി. എന്താ ഡാ നീ ഇങ്ങനെ ഞാൻ അറിയുന്ന എന്റെ പ്രിയ ഇങ്ങനെയല്ലലോ ജീവിതം നമ്മളെ പലതും പഠിപ്പിക്കും നിമ പലതും. അതിൽ ഏറ്റവും വലിയ പാഠമായിരുന്നു എന്റെ കല്യാണം …

മോളെ നീ ഇത് എന്തൊക്കെയാ പറയുന്നത്ഒ ന്നും ഇല്ലടാ… നീ എനിക്കൊരു ഹെല്പ് ചെയ്യോ പ്രിയ നിനക്ക് അറിയുന്ന ഏതേലും ഹോസ്പിറ്റലിൽ ഒരു ജോലി ശെരിയാക്കി തരാൻ പറ്റോ നിനക്ക്.. പ്രിയ ഞാൻ ഇവിടുന്നു പോകുവാ മുംബൈക്ക് അപ്പൊ പിന്നെ ഞാൻ എങ്ങനെയടാ നിന്നെ. വേണ്ടടാ ഞാൻ ചോദിച്ചെന്നെയുള്ളൂ താൻ സങ്കടപെടാതെ നമുക്ക് ശെരിയാകാം ദിവസങ്ങൾ പോകെ വീട്ടിൽ വന്ന് നിൽക്കുന്ന കാരണം ചോദിച്ചു വന്ന ആൾക്കാരുടെ എണ്ണം കൊണ്ട് വരുന്ന അമ്മ ഒന്നിനും ഉത്തരമില്ലാതെ ഒതുങ്ങി നിന്നു മാസങ്ങളോളാം ആകെ ഉള്ള സമാധാനം കുഞ്ഞാനയിരുന്നു . മരണം രംഗബോധമില്ലാത്ത കോമാളി അത് തന്നെയായിരുന്നു ശരി ഒരു ആക്‌സിഡന്റ് അവൻ പോയി നഷ്ടങ്ങൾ മാത്രമുള്ളവൾക്കു എഴുതി ചേർക്കാൻ ഒരു നഷ്ടം കൂടി..എന്റെ അനിയൻ അവനില്ലാത്ത ലോകത്തു നിന്ന് പോകാൻ പലവട്ടം ശ്രെമിച്ചപ്പോഴും കരഞ്ഞു തളർന്ന അച്ഛനെ ഓർമ്മ വരും ദിവസങ്ങൾ പോകെ അവസ്ഥ വഷളവുകയായിരുന്നു അതിൽ നിന്നുള്ള ഒളിച്ചോട്ടമാണ് ഈ യാത്ര… ഡി പെണ്ണെ കഴിഞ്ഞില്ലേ നിന്റെ സ്വപ്നം കാണാൽ അടുത്ത സ്റ്റോപ്പ്‌ നമുക്ക് ഇറങ്ങാനുള്ളതാ നിമ നിന്നോട് ഞാൻ എങ്ങനെയടാ നന്ദി പറയേണ്ടത്ഇത് എത്ര പ്രാവശ്യം പറഞ്ഞു നീ അതെ എനിക്ക് നിന്റെ നന്ദി ഒന്നും വേണ്ട
പകരം നീ സന്തോഷത്തോടെ ജീവിച്ചു കാണിക്കണം അവന്റെ മുന്നിൽ നിന്റെ ജിവിതം ചവിട്ടി തേച്ചവന്റെ മുന്നിൽ പറ്റുമോ നിനക്ക് ??? പിന്നെ നിന്റെ അച്ഛനും അമ്മയും നിനക്ക് നല്ലത് വരാൻ മാത്രമാണ് അവർ പറയുന്നത് അതിൽ നീ സങ്കടപെടരുത്.. അറിയാം നിമ എല്ലാമറിയാം ഒറ്റ ജീവിതമേയുള്ളൂ അത് ആർക്കും തട്ടി കളിക്കാൻ നിൽക്കില്ല ഞാൻ… അത്‌ കൊണ്ട് തന്നെയാണ് റാമിന്റെ ജീവിതത്തിൽ നിന്നും ഞാൻ ഇറങ്ങിയത് ഇനിയൊരു തിരിച്ചു പോക്കും ഇല്ല…. ഇത് എന്റെ ജീവിതമാണ് എനിക്കറിയാം എങ്ങനെ ജീവിക്കണമെന്ന്.. ഒരാൾക്ക് മുന്നിലും തല താഴ്ത്താൻ ഇനി പ്രിയയില്ല ജീവിച്ചു കാണിക്കണം എനിക്ക് സ്വന്തം ഭാര്യക്ക് മുന്നിൽ വേഷം കെട്ടുന്ന ഭർത്താവിനു വേണ്ടിയല്ല വളർത്തി വലുതാക്കിയ അച്ഛനും അമ്മക്കും വേണ്ടി….. തല ഉയർത്തി തന്നെ നിൽക്കണം