ഇച്ചായന്റെ അനാഥ പെണ്ണ്
ഭാഗം 1 🤍
അവളിലേക്ക് ആവേശത്തോടെ ആഴ്ന്നിറങ്ങുന്ന അവന്റെ മുഖത്ത് അവളോടുള്ള പ്രണയം നിറഞ്ഞു നിന്നിരുന്നു… അവളിൽനിന്ന് ഉയരുന്ന സീൽക്കാരങ്ങൾ അവനെ മത്ത് പിടിപ്പിച്ചു… ജനലിലൂടെ അകത്തേക്ക് ഇരച്ചു കയറിയ തണുത്ത കാറ്റ് മുറിയിലെ കർട്ടനുകളെ പതുക്കെ പറത്തിക്കൊണ്ടിരുന്നു….
കിതച്ചുകൊണ്ട് ആ കട്ടിലിൽ ജെന്നിഫറിന്റെ നക്നമായ മാറിൽ ചേർന്നുകിടക്കുകയായിരുന്നു മാർക്കോ….
ശ്വാസം അടക്കാൻ പാട് പെടുന്ന അവളുടെ ഉയർന്നു താഴുന്ന മാറിൽ തലചായ്ച്ച്, ഒരു കൈകൊണ്ട് അവളെ ചുറ്റിപ്പിടിച്ചു അവൻ കിടന്നു….
ജെന്നിഫർ അവന്റെ മുടിയിലൂടെ വിരലുകൾ ഓടിച്ചുകൊണ്ടിരുന്നു….. അവളുടെ വിരലുകൾക്ക് തന്നിൽ മായാജാലം തീർക്കാൻ കഴിവുണ്ടെന്ന് അവൻ മനസ്സിൽ വിചാരിച്ചു… പുറത്ത് എല്ലാവരെയും വിറപ്പിക്കുന്ന ആ മാർക്കോ ആയിരുന്നില്ല ഇപ്പോൾ അവിടെ അവളുടെ നെഞ്ചിൽ കിടന്നിരുന്നത്. ജെന്നിഫറിന്റെ അരികിൽ മാത്രം അവൻ മറ്റൊരാളായി മാറുമായിരുന്നു…. അവളോടുള്ള പ്രണയം അവനെ മറ്റൊരാളാക്കി മാറ്റിയിരുന്നു….
അവളുടെ വിരലുകൾ അവന്റെ മുടിയിലൂടെ സാവധാനം സഞ്ചരിക്കുമ്പോൾ, മാർക്കോ കണ്ണുകൾ അടച്ചു കിടന്നു….
പെട്ടെന്ന് അവന്റെ വിരലുകൾ അവളുടെ അരയിലൂടെ പതുക്കെ സഞ്ചരിച്ചു. ജെന്നിഫർ ഇക്കിളിയോടെ ചിരിച്ചു.
” ഒന്ന് അടങ്ങി കിടക്ക് ചെക്കാ… ഞാൻ ഒന്ന് ശ്വാസം വിട്ടോട്ടെ…” അവളുടെ ചിരി കേട്ട് മാർക്കോ കണ്ണുതുറന്ന് അവളെ നോക്കി.
“എന്താ? എന്റെ കൈയ്ക്ക് പോലും നിന്റെ അടുത്ത് സ്വാതന്ത്ര്യമില്ലേ?”
“എന്റെ പൊന്നോ, നിനക്ക് അല്ലാതെ എന്റെ ഈ ശരീരം വേറെ ആർക്കാണ്, ഞാൻ അതല്ല പറഞ്ഞത് ഇപ്പോൾ ഒന്ന് കഴിഞ്ഞതല്ലേ ഉള്ളു ഇനി കുറച്ച് നേരം ഞാൻ ഒന്ന് വിശ്രമിക്കട്ടെ…. ”
“ഓഹോ അപ്പൊ എനിക്ക് നിന്നോട് കുസൃതി കാണിക്കാൻ പോലും പാടില്ലേ?” അവൻ ചുണ്ട് പിളർത്തി… അത് കണ്ട് ജെന്നി ചിരിച്ചു…
“പാടില്ലെന്ന് ഞാൻ പറഞ്ഞോ?മ്മ്മ്?” അവൾ ചിരിച്ചുകൊണ്ട് അവന്റെ നെറ്റിയിൽ വിരൽ കൊണ്ട് ഒന്ന് തട്ടി. മാർക്കോ ആ വിരൽ പിടിച്ചെടുത്തു.
“പിന്നെ?” അവളുടെ ആ വിരലിൽ പതിയെ മുത്തിക്കൊണ്ട് അവൻ ചോദിച്ചു…
“ഒന്നുമില്ല…” ജെന്നിഫർ അവന്റെ കണ്ണുകളിലേക്ക് നോക്കി. അവളുടെ മുഖത്തെ ആ ചിരി പതുക്കെ മങ്ങി. കുറച്ചു നേരം അവൾ ഒന്നും പറഞ്ഞില്ല. മാർക്കോയ്ക്ക് അത് മനസ്സിലായി.
“എന്താ ജെന്നി…?” അവൾ അവളുടെ അരികിലേക്ക് കയറി കിടന്നുകൊണ്ട് ഒരു കൈ തലയിൽ കുത്തി അവളുടെ നേരെ ചെരിഞ്ഞു കിടന്നു….
അവന്റെ ആ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞില്ല….
“എന്താ പെട്ടെന്ന് മിണ്ടാതായത്?” മാർക്കോയുടെ മുഖവും വല്ലാതെയായി…
ജെന്നിഫർ അവന്റെ നെഞ്ചിൽ തലചായ്ച്ചു.
“ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യമായി പറയുമോ?” അവളുടെ സ്വരം ഇടറുന്നത് മാർക്കോ അറിഞ്ഞു…
“ഞാൻ കള്ളം പറയുമെന്ന് തോന്നുന്നുണ്ടോ നിനക്ക്…” അത് കേട്ട് അവൾ കുറച്ചുനേരം മൗനമായി കിടന്നു… അവൾ തന്റെ മനസ്സിലുള്ളത് തുറന്ന് പറയട്ടെ എന്ന് കരുതി അവൻ അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു….
“നാട്ടുകാർ എന്നെപ്പറ്റി പറയുന്ന കാര്യങ്ങളൊക്കെ… നീയും വിശ്വസിച്ചിട്ട് എന്നെ ഇട്ടിട്ട് പോകുമോ?” അവൾ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു…
എന്നാൽ ആ ചോദ്യം കേട്ടതും മാർക്കോയുടെ മുഖം മാറി. അവൻ പതുക്കെ എഴുന്നേറ്റ് അവളെ നോക്കി.
“നീ എന്താ അങ്ങനെ ചോദിക്കുന്നത്?”
” അത്, എനിക്ക് അങ്ങനെ ഒരു പേടി, നീ എന്നെ വിശ്വസിച്ചില്ലങ്കിലോ, എനിക്കും നിനക്കും ശത്രുക്കൾ ഏറെയാണ്, അവരാരെങ്കിലും നീ വിശ്വസിക്കുന്ന കള്ള തെളിവുമായി വന്നാൽ?…” അവളുടെ വാക്കുകൾ പാതിയിൽ നിന്നുപോയി…
“എന്റെ പൊന്ന് ജെന്നി പെണ്ണേ…..” അവന്റെ ശബ്ദം പഴയതിനേക്കാൾ മധുരമുള്ളതായി അവൾക്ക് തോന്നി…..
“എന്നെ നോക്ക്.” അവൻ അവളുടെ താടിയിൽ പിടിച്ച് മുഖം തന്റെ നേരെ ആക്കി
അവൾ നിറ കണ്ണുകളോടെ അവനെ നോക്കി….
“ഈ നാട്ടുകാർ പറയുന്ന ഓരോ വാക്കും വിശ്വസിച്ചാണ് ഞാൻ നിന്നെ സ്നേഹിക്കാൻ തുടങ്ങിയത് എന്ന് നിനക്ക് തോന്നുന്നുണ്ടോ?”
ജെന്നിഫർ മിണ്ടാതെ അവനെ നോക്കി.
മാർക്കോ അവളുടെ മുഖം കൈകളിൽ ചേർത്തുപിടിച്ചു.
“ഈ ലോകത്തിൽ ആര് എന്തൊക്കെ പറഞ്ഞാലും… ഇനി ദൈവം തമ്പുരാൻ തന്നെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന് നിന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞാലും, ഞാൻ വിശ്വസിക്കില്ല.” അത് കേട്ട് ജെന്നിഫറിന്റെ കണ്ണുകൾ നിറഞ്ഞു. “കാരണം എനിക്ക് നിന്നെ നന്നായി അറിയാം…. മറ്റുള്ളവർക്ക് അറിയാത്ത നിന്റെ സ്നേഹവും കരുതലും എനിക്ക് അറിയാം… ഇത് നമ്മുടെ ലോകം അല്ലേടി കൊച്ചേ പിന്നെ എന്നാത്തിനാ എന്റെ പെണ്ണ് പേടിക്കുന്നെ… ഒന്നുല്ലേലും ഞാനൊരു അച്ചായൻ അല്ലേടി, എന്റെ പെണ്ണിനെപ്പറ്റി ആരെങ്കിലും എന്തെങ്കിലും കൊള്ളരുതായ്മ പറഞ്ഞാൽ വെച്ചേക്കില്ല അവനെ ഞാൻ… കൊന്ന് തള്ളും അത് ഏതവൻ ആയാലും…”
പറഞ്ഞുകൊണ്ട് അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.
“അതുകൊണ്ട് ആരെലും കണ്ടതൊക്കെ പറഞ്ഞാലും എനിക്ക് ഒന്നുമില്ല. നീ തെറ്റുകാരിയാണെന്ന് ലോകം മുഴുവൻ പറഞ്ഞാലും ഞാൻ നിന്നെ ഉപേക്ഷിച്ച് പോകില്ല. നീയാണ് എന്റെ ലോകം….”
“ശരിക്കും?”… അവളുടെ കൊഞ്ചലോടെയുള്ള ചോദ്യം കേട്ടതും അവൻ അവളുടെ മൂക്കിൻതുമ്പിൽ ചെറുതായി കടിച്ചു…
“ശരിക്കും.” അവളുടെ പുറം മേനിയിൽ തന്റെ കൈകൾ ഓടിച്ചുകൊണ്ട് അവൻ പറഞ്ഞു…
“ഒരിക്കലും പോകില്ലേ?”
“ഒരിക്കലും പോവില്ല….”
“എല്ലാവരും എതിർത്താലും?”
“പോവില്ല….”
“നിന്റെ വീട്ടുകാരും?” അവളുടെ ആ ചോദ്യത്തിൽ മാർക്കോ ഒരു നിമിഷം മിണ്ടാതായി. ആ ചോദ്യം അവന്റെ മനസ്സിലെ മറ്റൊരു വലിയ ഭയത്തെ ഉണർത്തി….
വർഗീസ് തേവർമറ്റത്തിൽ ….! അവന്റെ പപ്പ. ആ പേര് മാത്രം മതി മാർക്കോയുടെ ഉള്ളിൽ ഒരു അസ്വസ്ഥത പടരാൻ.
ജെന്നിഫർ അത് ശ്രദ്ധിച്ചു. “എന്താ?”
മാർക്കോ പതിയെ ശ്വാസം എടുത്തുവിട്ടു…
“പപ്പ നമ്മളെക്കുറിച്ച് അറിഞ്ഞ ദിവസം നിനക്ക് ഓർമ്മയില്ലേ?” അവന്റെ ചോദ്യം കേട്ടതും ജെന്നിയുടെ മുഖം ഇരുണ്ടു….
“ഉണ്ട്.” അവൾ താല്പര്യം ഇല്ലാതെ പറഞ്ഞു…
“അന്ന് വീട്ടിൽ എന്തൊക്കെയായിരുന്നു നടന്നതെന്ന് നിനക്ക് അറിയാമല്ലോ.”
“ഹ്മ്മ് നീ എല്ലാം പറഞ്ഞിട്ടുണ്ട്.”
“പക്ഷേ മുഴുവനും പറഞ്ഞിട്ടില്ല.” അവൻ കട്ടിലിന്റെ അരികിലേക്ക് ചാരി ഇരുന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു…
“പപ്പ എന്നോട് പറഞ്ഞത് വളരെ വ്യക്തമായിരുന്നു. നിയൂമായുള്ള ബന്ധം അവസാനിപ്പിക്കണം, നിന്നെപ്പറ്റി നാട്ടിൽ പല കാര്യങ്ങളും കേൾക്കുന്നുണ്ടെന്നും, നമ്മുടെ കുടുംബത്തിന്റെ പേരിനൊത്തൊരു ബന്ധമല്ല ഇതെന്നും പപ്പ പറഞ്ഞു.”
ജെന്നിഫറിന്റെ മുഖം മങ്ങി.
“എന്റെ സ്വഭാവം നിനക്കറിയില്ലേ? ഞാൻ പപ്പയുടെ മുന്നിൽ നിന്നുകൊണ്ട് തന്നെ പറഞ്ഞു, എനിക്ക് ഇഷ്ടമുള്ള പെണ്ണിനെ വിവാഹം കഴിക്കുന്നതിന് ആരുടെയും അനുവാദം വേണ്ടെന്ന്.”
അത് കേട്ടതും ജെന്നിഫർ അവനെ നോക്കി. അവൻ കുറച്ചു നേരം മിണ്ടാതിരുന്നു.
“അന്ന് രാത്രി പപ്പ എന്നോട് ഒരു കാര്യം പറഞ്ഞു. എന്റെ സ്വഭാവം മാറുന്നില്ലെങ്കിൽ, കുടുംബത്തിന്റെ വാക്ക് കേൾക്കാതെ ഞാൻ എന്റെ ഇഷ്ടത്തിന് പോകുന്നുവെങ്കിൽ, പപ്പയുടെ സ്വത്തുക്കളിൽ നിന്ന് എനിക്ക് ഒന്നും കിട്ടില്ലെന്ന്…. ഇപ്പോൾ ഉള്ളതെല്ലാം പപ്പയുടെ പേരിലാണ്. കമ്പനികൾ, സ്ഥലങ്ങൾ, ആശുപത്രികൾ, കോളേജ്, സ്കൂൾ, ജ്വല്ലറി, തിയേറ്റർ… എല്ലാം. എന്റെ പേരിൽ ഒന്നുമില്ല.”
“ഒന്നുമില്ലേ?”
“ഒന്നുമില്ല.”
ജെന്നിഫറിന്റെ കണ്ണുകളിൽ ഒരു നിമിഷം ആശ്ചര്യം തെളിഞ്ഞു. പക്ഷേ മാർക്കോ അത് ശ്രദ്ധിച്ചില്ല.
അവൻ തുടർന്നു:
“പപ്പയ്ക്ക് എന്നോട് ദേഷ്യം വന്നാൽ എല്ലാം മറ്റാർക്കെങ്കിലും എഴുതിക്കൊടുക്കും. ഒരിക്കൽ അത് എന്നോട് പറഞ്ഞിട്ടുണ്ട്, പപ്പ പറയുന്നത് അനുസരിച്ചില്ലങ്കിൽ മുഴുവൻ സ്വത്തും ചാരിറ്റിക്കോ അനാഥാലയത്തിനോ കൊടുക്കുമെന്ന്.”
“ഏഹ്ഹ് അങ്ങനെ പറഞ്ഞോ?” അവളുടെ ഞെട്ടൽ പുറത്ത് കാണിക്കാതെ ജെന്നി ചോദിച്ചു…
“പറഞ്ഞു.” അവൻ തല പിന്നിലേക്ക് ചാരിവെച്ചുകൊണ്ട് ഒരു പഫ് എടുത്തുവിട്ടു…
“മമ്മയും, പപ്പയുടെ ഭാഗത്ത് തന്നെയാണ്. ഞാൻ എന്തൊക്കെ പറഞ്ഞാലും മമ്മ അവസാനം പപ്പ പറഞ്ഞത് തന്നെയാണ് ശരിയെന്ന് പറയും. അവരെ കുറ്റം പറയാനും പറ്റില്ല. അവരുടെ ലോകം കുടുംബമാണ്.”
ജെന്നിഫർ കുറച്ചു നേരം മിണ്ടാതെ ഇരുന്നു.
“അപ്പോൾ… നമ്മുടെ ബന്ധത്തെ ആരും സപ്പോർട്ട് ചെയ്യില്ലല്ലേ?”
മാർക്കോ അവളെ നോക്കി.
“ഇപ്പോൾ ഇല്ല.”
“പക്ഷേ നീ എന്നെ വിട്ടുപോകില്ലെന്ന് പറഞ്ഞല്ലോ.”
“ഞാൻ പറഞ്ഞത് ഒരിക്കലും മാറില്ല.” അവൻ അവളുടെ കൈ പിടിച്ചു.
“പക്ഷേ ഇപ്പോൾ നമ്മൾ ഒരു കാര്യം ചെയ്യണം.”
“എന്ത്?”
“പപ്പയെ എതിർത്ത് എല്ലാം നഷ്ടപ്പെടുത്താൻ പാടില്ല.”
ജെന്നിഫർ ശ്രദ്ധയോടെ അവനെ നോക്കി.
“ആദ്യം എനിക്ക് എന്റെ അവകാശം ഉറപ്പാക്കണം.”
“എങ്ങനെ?”
“അത് എനിക്കറിയില്ല. പക്ഷേ എന്ത് ചെയ്താലും പപ്പയുടെ സ്വത്തുക്കൾ മറ്റാർക്കും എഴുതി കൊടുക്കുന്നതിന് മുമ്പ് കാര്യങ്ങൾ എന്റെ ഭാഗത്തേക്ക് കൊണ്ടുവരണം. അതാണ് ഇപ്പോഴത്തെ പ്രധാന കാര്യം.”
മാർക്കോയുടെ ശബ്ദത്തിൽ ഉറച്ച തീരുമാനമുണ്ടായിരുന്നു.
“അത് കഴിഞ്ഞാൽ… നമ്മളെ തടയാൻ ആരുമുണ്ടാകില്ല.”
ജെന്നിഫർ അവന്റെ കൈ മുറുകെ പിടിച്ചു.
“നീ എന്നെ ഉപേക്ഷിക്കില്ലല്ലോ?”
“എന്റെ ജീവൻ പോയാലും ഞാൻ നിന്നെ ഉപേക്ഷിക്കില്ല, ഇത് ഈ മാർക്കോ തരുന്ന വാക്കാണ്!”അവൻ അവളെ വീണ്ടും ചേർത്തുപിടിച്ചു.
ജെന്നിഫറിന്റെ കണ്ണുകൾ താഴ്ന്നു.
അവളുടെ ചുണ്ടിൽ പതുക്കെ ഒരു പുഞ്ചിരി വിരിഞ്ഞു…..
” ഉഫ് എന്റെ കൊച്ചേ നിന്റെ ഈ ചിരിയാണ് എന്റെ കൺട്രോൾ കളയുന്നത്… പിന്നെ ഈ വെളിച്ചത്ത് നിന്നെ ഇങ്ങനെ നക്നയായി കാണുമ്പോൾ എനിക്ക് വീണ്ടും പലതും തോന്നിപ്പോകുവാണ്… പക്ഷെ വേണ്ട എന്റെ കൊച്ചിന് ഷീണം അല്ലെ… ഇനി നമുക്ക് ഉറങ്ങാം… ” പറഞ്ഞുകൊണ്ട് അവൻ അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു…
” ക്ഷീണമൊക്കെ പോയി, എന്റെ ചെക്കന് ഒരാഗ്രഹം തോന്നിയാൽ അത് ചെയ്ത് കൊടുക്കേണ്ടത് എന്റെ കടമയല്ലേ…മ്മ്? ” ഒരു കണ്ണ് ഇറുക്കിക്കൊണ്ട് അത് പറയെ അവളിലെ വശ്യത അവനിലേക്കും പടർന്നിരുന്നു…
ജെന്നി തന്റെ മീതെ കിടന്നിരുന്ന പുതപ്പ് എടുത്ത് മാറ്റി, അവൾ മാർക്കൊയുടെ അരക്കെട്ടിലേക്ക് ഇരു വശത്തുകൂടെയും കാലിട്ട് ഇരുന്നു… മുന്നേ നടന്ന പ്രണയ നിമിഷങ്ങളിൽ താൻ സമ്മാനിച്ച ചുവന്ന പാടുകൾ അവളുടെ മാറിൽ കണ്ടപ്പോൾ അവൻ പതിയെ അവയെ തഴുകി…
” നിനക്ക് വേദനിക്കുന്നുണ്ടോ… ” അവന്റെ നേർത്ത ശബ്ദം കേട്ടതും അവൾ മെല്ലെ ചിരിച്ചു….
” നീ നൽകുന്ന വേദനകൾ എനിക്കെന്നും ലഹരിയാണ് മാർക്കോ… ” പറഞ്ഞുകൊണ്ട് അവൾ അവന്റെ ചുണ്ടുകളെ നുകർന്നെടുത്തു….
അവനിലെ പുരുഷനെ അറിഞ്ഞതും അവൾ അവനിൽ ഉയർന്നുതാന്നുകൊണ്ടിരുന്നു….
………. 🔥
” റോസ്ലിനെ ക്ലാരയെ കണ്ടോ നീ ” ഓർഫനേജിന്റെ സുപ്പിരിയർ ആയ എൽസമ്മ സിസ്റ്റർ ചോദിച്ചതും റോസ്ലിൻ ഇല്ലന്ന് തലയാട്ടി…
” ഈ കൊച്ച് എവിടെയാണോ എന്തോ… ” പറഞ്ഞുകൊണ്ട് അവർ മുന്നോട്ട് നടന്നു…
പെട്ടെന്നാണ് ചാപ്പലിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന മാലാഖയെ പോലൊരു പെൺകുട്ടിയിലേക്ക് അവരുടെ കണ്ണുകൾ ചെന്നത്… ചെറു ചിരിയോടെ അവർ അൾത്താരയിൽ നോക്കി വണങ്ങിയ ശേഷം അതിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു….
ക്ലാരയുടെ പ്രാർത്ഥനയിൽ തടസ്സം ആവേണ്ടന്ന് കരുതി അവർ കുറച്ചു മാറി ഒരു ബെഞ്ചിൽ ഇരുന്ന് തിരുസന്നിധിയിലേക്ക് നോക്കി….
തുടരും…🤍






