16/04/2026

പാർവതി പരിണയം : ഭാഗം 08

രചന – മിത്ര

എന്താ ടീച്ചറെ കാര്യം.. അനന്തേട്ടനോട് എന്തിനാ ഇത്രേം ദേഷ്യം “.. “അനന്തേട്ടൻ.. ഹും.. ” രേവതിയുടെ മുഖം വെറുപ്പാൽ കോടി.. “മാഷിന് അയാളെ കുറിച്ചു അറിയാഞ്ഞിട്ടാ.. ദുഷ്ടനാണ് അയാൾ “.. അപ്പു സംശയത്തോടെ അവളെ നോക്കി.. “ടീച്ചറു കാര്യം പറയുന്നുണ്ടോ “.. അപ്പുവിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു.. “മാഷ് വിചാരിക്കുന്നതിനും അപ്പുറമാണ് അയാളുടെ സ്വഭാവം.. ഒരു ചെന്നായ..” ദേഷ്യം കൊണ്ടവളുടെ മുഖം ചുവന്നു.. അപ്പുവിന്റെ വീട്ടിലെ ഉമ്മറത്ത് കസേരയിൽ ചാരി ഇരുന്നു അവളൊന്നു കിതച്ചു.. കയ്യിലിരുന്ന വെള്ളം പതിയെ കുടിച്ചു ടീപ്പോയിലേക്ക് ഗ്ലാസ് വെച്ചു.. മുന്നിലിരിക്കുന്ന അപ്പു അവളെ കേൾക്കാണെന്നോണം നോക്കിയിരിക്കുകയായിരുന്നു.. “ഡാ അപ്പൂ, കൃഷിയാഫിസിൽ പച്ചക്കറി വിത്തുകൾ വന്നിട്ടുണ്ട് കെട്ടോ.. വേഗം പൊയി മേടിച്ചാൽ കിട്ടും “.. പറഞ്ഞുകൊണ്ട് അങ്ങോട്ട് കയറിവന്ന അനന്തനെ കണ്ടു, അപ്പു കസേരയിൽ നിന്നും എണിറ്റു.. ഒരു നിമിഷം അനന്തനെ കണ്ടവനൊന്നു പരിഭ്രമിച്ചു…

“ആരിത്, അനന്തേട്ടനോ.. കയറി വാ “… ചിരിച്ചു കൊണ്ടു അനന്തനെ അവൻ അകത്തേക്ക് ക്ഷണിച്ചു.. കസേരയിൽ ഇരിക്കുന്ന രേവതിയെ കണ്ടു അനന്തൻ വെളുക്കനെ ചിരിച്ചു.. “ആഹാ, ടീച്ചർ ഇവിടെ ഉണ്ടാരുന്നോ..കണ്ടതിൽ വളരെ സന്തോഷം”.. ആക്കിയുള്ള അവന്റെ പറച്ചിലിൽ അവൾക്കു നന്നേ ദേഷ്യം വരുന്നുണ്ടായിരുന്നു.. “ഈ ടീച്ചറിനെന്താ ചിരിക്കാൻ അറിയില്ലേ അപ്പൂ, ഇതെന്താ ഈ കൂട്ടി ഇങ്ങനെ “.. അവളുടെ മുന്നിലേക്ക് ഒരു കസേര നീക്കിയിട്ടു കൊണ്ടു അനന്തൻ ഇരുന്നു. അപ്പു അവനരികിലായി വന്നിരുന്നു.. “ഏട്ടന് തോന്നുന്നതാ, രേവതി ടീച്ചർ നന്നായിട്ട് സംസാരിക്കുന്നതാ “.. “ആദ്യം ഒക്കെ എന്നോടും നന്നായിട്ട് സംസാരിക്കുമായിരുന്നപ്പൂ ടീച്ചർ.. ഇപ്പോ എന്തോ പറ്റിയോ എന്തോ.. ഒരകൽച്ച പോലെ “.. അനന്തൻ ഒളികണ്ണൽ രേവതിയെ നോക്കി.. മുഖം കുനിച്ചു ഇരിക്കുകയായിരുന്നവൾ.. കൈ രണ്ടും ചുരുട്ടി പിടിച്ചിട്ടുണ്ട്.. “എന്തിനാ ടീച്ചറെ, ഏട്ടനോട് മിണ്ടാതിരിക്കുന്നെ” അപ്പുവിന്റെ ചോദ്യത്തിന് അവൾ ഉത്തരം പറഞ്ഞില്ല..

“നോക്കു അപ്പു, ഇങ്ങനെയും ഉണ്ടോ ടീച്ചറുമ്മാരു.. ഒരുമാതിരി സ്കൂൾ പിള്ളേരെ പോലെ.. ” കളിയാക്കി കൊണ്ടു ചിരിക്കുന്നവനെ കണ്ടു വിറഞ്ഞു കയറിയവൾക്ക്.. “അതൊക്കെ പോട്ടെ അപ്പു, നീയെനിക്ക് കുറച്ചു വെള്ളം എടുത്തോണ്ട് വാ “.. “ദേ, ഇപ്പോ തരാം ഏട്ടാ “.. അതും പറഞ്ഞു അപ്പു അടുക്കളയിലേക്ക് നടന്നു.. “ടീച്ചർ എന്താ ഇവിടെ.. മ്മ് “.. അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു.. അവന്റെ മുഖത്ത് നോക്കാൻ വെറുപ്പ്‌ തോന്നിയിരുന്നു… “രേവതിയോട ചോദിച്ചത്, എന്താ ഇവിടെന്നു”. വീണ്ടും ചോദ്യം.. അവൾക്കു വിറഞ്ഞു കയറി.. രൂക്ഷമായി അവനെ നോക്കി. “ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ… ഞാനങ്ങു പേടിച്ചു പോകും “.. കാലിന്മേൽ കാല് കയറ്റി വെച്ചുകൊണ്ട് കൈകൾ പിണച്ചു തല ക്ക് പിന്നിലേക്ക് ഒളിപ്പിച്ചു ആരോടെന്നപോൽ അനന്തു പറഞ്ഞു.. കസേര വലിച്ചു ഒന്നൂടെ അവളുടെ അടുത്തേക്കിരുന്നു.. “മോള് അറിഞ്ഞതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ…” ശബ്ദം താഴ്ത്തി ഭീഷണി മുഴക്കിയവനെ കണ്ടു രേവതി പേടിച്ചു..

“നിന്നോടാ പറഞ്ഞത്, അറിയാല്ലോ എന്റെ സ്വഭാവം.. വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയത്തിയും മാത്രം അല്ലേ ഉളളൂ.. അതൊന്നു ഓർത്താൽ കൊള്ളാം.. ” വിറച്ചുകൊണ്ട് അവളവനെ നോക്കി.. കണ്ണുകളിൽ നിസ്സഹായ ഭാവം ആയിരുന്നു.. “ഇനിയും ഒരിക്കൽ കൂടി എന്നെകൊണ്ട് പറയിപ്പിക്കരുത് നീയിതു.. കേട്ടോടി ടീ… ച്ച… റേ.. ” നീട്ടിമുറുക്കി പറഞ്ഞവനെ നോക്കി സമ്മത പൂർവ്വം തലയാട്ടിയവൾ.. “good ഗേൾ “.. അനന്തൻ ഇത് പറയുന്നത് കേട്ടാണ് അപ്പു വെള്ളവുമായി അങ്ങോട്ടേക്ക് വന്നത്.. “എന്താ ഏട്ടാ, എന്തിനാ good ഗേൾ എന്ന് വിളിച്ചത് ടീച്ചറിനെ “.. “ഓഹ് അതോ.. അതു ടീച്ചറിന്റെ പിണക്കം മാറ്റിയതല്ലേ ഞാൻ.. ഇപ്പോ ടീച്ചറിന് എന്നോട് പിണക്കം ഒന്നും ഇല്ല.. അല്ലേ ടീച്ചറെ”.. അപ്പുവിന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങി മറുപടിക്കായി അനന്തൻ രേവതിയെ നോക്കി.. മറുപടി ആയി അവളൊന്നു തലയാട്ടി.. “ഹാ.. ചിരിച്ചോണ്ട് പറ ടീച്ചറെ “.. കയ്യിലിരുന്ന വെള്ളം വേഗം കുടിച്ചവൻ.. “എനിക്ക് പിണക്കം ഒന്നും ഇല്ല “.. രേവതിയുടെ വിറയലോടെയുള്ള പറച്ചിൽ കേട്ട് അവൻ ചിരിച്ചു..

“എങ്കിൽ ഞാൻ ഇറങ്ങട്ടെ അപ്പൂ.. പാടത്തു ഇത്തിരി പണി കൂടി ഉണ്ട്‌.. ” “ശരിയേട്ടാ.. ” “എന്നാ പിന്നെ കാണാം ട്ടോ ടീച്ചറെ “.. അവളോടായി വീണ്ടും പറഞ്ഞു.. രേവതി വെറുതെ മൂളി.. “ഡാ വിത്തിന്റ കാര്യം മറക്കല്ല് കെട്ടോ “.. അപ്പുവിനെ ഒന്ന് കൂടി ഓർമിപ്പിച്ചു അനന്തൻ ചെരിപ്പിട്ടുകൊണ്ട് റോഡിലേക്കിറങ്ങി.. “ഇനി പറ ടീച്ചറെ, എന്താ ഏട്ടൻ ചെയ്ത കുറ്റം”.. അനന്തൻ പോയെന്നുറപ്പാക്കി രേവതിയോട് ചോദിച്ചു.. “അതു.. അതു പിന്നെ എന്റെ തെറ്റിദ്ധരണ ആരുന്നു മാഷേ “.. ശാരിയുടെ തുമ്പിനാൽ മുഖം അമർത്തി തുടച്ചു.. “അതെന്താ ഇപ്പോ അങ്ങനെ “.. “അത്.. മാഷേ ഞാൻ അനന്തേട്ടനോട് ഇപ്പോ സംസാരിച്ചു ക്ലിയർ ആക്കി മാഷേ.. തെറ്റ് പറ്റിയത് എനിക്കായിരുന്നു “.. “ഞാൻ നേരത്തെ ഇത് തന്നെയല്ലേ ടീച്ചറെ പറഞ്ഞത്.. ഏട്ടനെ കുറിച്ചു ആരും ഇന്നേവരെ ഒരു കുറ്റവും പറഞ്ഞു ഞാൻ കേട്ടിട്ടില്ല “..

“ശരിയാ മാഷേ, നിങ്ങടെ ഏട്ടൻ വലിയ ആളാണ്‌.. മനസ്സിലാക്കാൻ ഞാൻ കുറച്ചു വൈകിപ്പോയി “.. ടീപ്പൊയിൽ വച്ചിരുന്ന ബാഗ് എടുത്തു ചുമലിലേക്കിട്ടു.. കസേരയിൽ നിന്നും എഴുന്നേറ്റവൾ.. “എന്നാ.. ഞാൻ ഇറങ്ങട്ടെ മാഷേ “.. “ശരി ടീച്ചറെ എന്നാൽ.. നാളെ കാണാം ട്ടോ “.. തലയാട്ടി സമ്മതം അറിയിച്ചു കൊണ്ടു അവൾ അവിടെ നിന്നും ഇറങ്ങി… 💞💞💞💞💞 “ഉണ്ണിയേട്ടൻ എന്ത് ദുഷ്ടൻ ആണ്”.. “അതെന്താ പെണ്ണേ, പെട്ടെന്ന് അങ്ങനെ തോന്നാൻ കാരണം “.. “ഏട്ടനോട് ഞാൻ പറഞ്ഞതല്ലേ, ആ ഹോസ്പിറ്റലിൽ നിന്നും റിസൈൻ ചെയ്തു, ഇവിടെ അടുത്തുള്ള ഏതെങ്കിലും ഹോസ്പിറ്റലിൽ കേറാൻ.. എന്നിട്ട് ഏട്ടൻ കെട്ടോ “…. ഉണ്ണിയുടെ ബെഡ് റൂമിൽ കട്ടിലിനു അടുത്ത് കിടക്കുന്ന കസേരയിൽ കാലു ചമ്രം കെട്ടി ഇരിക്കുവാണ് പാറു.. ഉണ്ണിയാണെങ്കിൽ കട്ടിലിന്റെ ക്രാസിയിൽ ചാരിയിരുന്നു എന്തോ ഫോണിൽ കുത്തുന്നുണ്ട്.. അവളുടെ ചോദ്യം കേട്ട് അവൻ തലയുയർത്തി നോക്കി..

“അതിനാണോ പാറൂട്ടിയെ നീയിങ്ങനെ ചുണ്ട് കൂർപ്പിച്ചു വെച്ചിരിക്കുന്നെ “.. “പോ ഒന്ന് ഉണ്ണിയേട്ടാ, അല്ലെങ്കിലും എന്നോടൊരു സ്നേഹവും ഇല്ല.. ഇപ്പോ ഈ കയ്യൊടിഞ്ഞു rest ആയതുകൊണ്ടല്ലേ ഇത്രേം ദിവസോം ഇവിടെ ഉണ്ടായിരുന്നത്.. അല്ലെങ്കിൽ ഒന്ന് കാണണേൽ ഞാൻ എത്ര നാൾ കാത്തിരിക്കണമാരുന്നു “… നീർ പൊടിഞ്ഞിരുന്നു പെണ്ണിന്റെ കണ്ണുകളിൽ.. പെട്ടെന്ന് തന്നെ അവളതു ഒപ്പി.. അതു കൃത്യമായിട്ട് ഉണ്ണി കാണുകയും ചെയ്തു.. “പാറുട്ടിയെ, നിനക്കിപ്പോ എന്താടി വേണ്ടത്”… “ഏട്ടൻ എന്നും ഈ വീട്ടിൽ കാണണം..”.. “അപ്പൊ ഞാൻ ജോലിക്ക് പോകേണ്ടെന്നാണോ”… അവൻ സംശയത്തോടെ അവളെ നോക്കി.. “ജോലിക്കൊക്കെ പൊക്കോ.. അതിനൊന്നും എനിക്ക് കുഴപ്പം ഇല്ല “.. “പിന്നെ നിനക്കെന്താ കുഴപ്പം പെണ്ണേ “.. അവൾ കസേരയിൽ നിന്നും എണിറ്റു അവന്റെ അരികിൽ എതിരായിട്ട് ഇരുന്നു.. “രാവിലെ പോയിട്ട് വൈകിട്ട് വരണം.. എന്തേ, പറ്റുവോ ഏട്ടന് “.. അവൻ ഒറ്റ പുരികം ഉയർത്തി അവളെ നോക്കി.. ഉത്തരത്തിനായിട്ട് നോക്കിയിരിക്കുവാണ്..

“ഇവിടെ ടൗണിൽ ഉള്ള ഏതേലും ഹോസ്പിറ്റലിൽ കേറാൻ ആണോ നീയീ പറയുന്നത് “.. “അതേ.. ” “അതെങ്ങനാ മോളേ, ഇപ്പോ കിട്ടുന്ന സാലറി ഇവിടെ എനിക്ക് കിട്ടില്ലല്ലോ “.. “അപ്പോ ഉണ്ണിയേട്ടന് എന്നെക്കാളും വലുത് ക്യാഷ് ആണല്ലേ “.. കണ്ണു നിറഞ്ഞു തൂവിയിരുന്നു.. ചുണ്ടുകൾ വിതുമ്പി.. “അയ്യേ, എന്റെ നങ്ങേലി എന്തിനാ ഈ കരയുന്നെ.. ശ്ശെ, മോശം മോശം “.. കയ്യിലിരുന്ന ഫോൺ ബെഡിലേക്കിട്ടിട്ട്, അവനവളെ ഒരു കയ്യാൽ നെഞ്ചോട്‌ ചേർത്തിരുത്തി.. കണ്ണീര് തുടച്ചു കൊടുത്തു… “ന്റെ പാറുനെക്കായാലും വലുതായിട്ട് ഈ ലോകത്തിൽ ഉണ്ണിക്കു എന്തേലും ഉള്ളതായിട്ട് നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ പെണ്ണേ.. മ്മ് “.. നെറുകയിൽ ചുണ്ടുകൾ ചേർത്തവൻ.. “പറ മോളേ, തോന്നിയിട്ടുണ്ടോ “.. ഇല്ലെന്നർത്ഥത്തിൽ തലയാട്ടിയവൾ.. “പിന്നെന്തിനാ ഇങ്ങനൊക്കെ പറയുന്നേ.. മ്മ് “.. “എനിക്ക് ഉണ്ണിയേട്ടനെ കാണാതിരിക്കാൻ ഒട്ടും ഇനി പറ്റില്ലാത്തോണ്ടല്ലേ “.. വിറച്ചു വിറച്ചു, പാതിയിൽ മുറിഞ്ഞ വാക്കുകൾ.. “പോട്ടെ, കരയേണ്ട ഇനി.. നിർത്തിക്കെ പാറൂ “.. പിന്നെയും നെഞ്ചിൽ മുഖം ചേർത്തു കരയുന്നവളെ കണ്ടു, അവനു അലിവ് തോന്നി..പാവം പെണ്ണ്.. താനെന്ന ലോകം മാത്രേ ഉളളൂ അവൾക്കു കുഞ്ഞിലേ മുതൽ.. നെറുകയിൽ തലോടി കൊണ്ടു അവളെ ഇറുക്കെ പുണർന്നവൻ..

“പാറൂട്ടിയെ “.. മറുപടിയില്ല “എടി പാറു “.. ഇത്തിരി ഉച്ചത്തിൽ വീണ്ടും വിളിച്ചവൻ.. “മ്മ്.. “.. “ആഹാ, അപ്പൊ എന്റെ പെണ്ണിന് ഒച്ച ഉണ്ടല്ലേ “.. “മ്മ്.. “എന്നാൽ ഒരു കാര്യം പറയട്ടെ,”.. വീണ്ടും അവൾ മൂളി.. “ന്റെ പെണ്ണിന് ഇഷ്ടല്ലെങ്കിൽ ഞാൻ അവിടെ റിസൈൻ കൊടുത്തേക്കാo പോരെ…. ഇനിയൊന്നു ചിരിച്ചേ നീയ് “.. കേൾക്കാൻ ആശിച്ചതെന്തോ കേട്ട സന്തോഷത്തിൽ അവളവനെ ആഞ്ഞു പുൽകി… മുഖം നിറയെ ഉമ്മകൾ കൊണ്ടു മൂടി.. ഒരു വേള , യഥാർഥ്യത്തിലേക്കു വന്നപ്പോഴാണ് ചെയ്തു കൊണ്ടിരുന്ന പ്രവർത്തി അവൾ നിർത്തിയത്.. നാണം കൊണ്ടു കുനിഞ്ഞിരുന്നവൾ. “എന്താടി ഇത് “… “മ്ച്ചും “. “അച്ചോടാ… എന്താ നാണം.. ഇത്രേം നേരം എന്നെ ഉമ്മിച്ചിട്ട്, ഇപ്പോ എന്തേ പെട്ടന്ന് നാണം “.. “പോ ഏട്ടാ ഒന്ന് “.. പറഞ്ഞു കൊണ്ടു കട്ടിലിൽ നിന്നും അവൾ എണിറ്റു.. “എങ്ങോട്ടടി”.. “അതു പിന്നെ, അതാഴത്തിനുള്ള സമയം ആയില്ലേ… ഞാൻ അമ്മായിടെ അടുത്തേക്ക് പോവ്വാ “. “വേഗം ചെന്നു അമ്മായിയെ സോപ്പിടു.. വേം പോ “.. “ദേ, ഉണ്ണിയേട്ടാ.. വെറുതെ പുച്ഛിക്കല്ലേ “.. പറഞ്ഞു കൊണ്ടു അവനിട്ടു പുറത്തിനിട്ട് ഒരിടി കൊടുത്തു അവൾ മുറിയുടെ വെളിയിലേക്കോടി.. അങ്ങോട്ടേക്ക് വന്ന അനന്തനെ ഇടിച്ചു നിന്നവൾ.. . (തുടരും