രചന – അബ്രാമിന്റെ പെണ്ണ്
ജോലിയില്ലാതിരുന്ന കാരണം കെട്ടിയോൻ വീട്ടിലുണ്ടാർന്നു..
രാവിലെ ഞാൻ അയലക്കറി വെച്ച്..
കറി തെളയ്ക്കുന്നത് നോക്കി നിന്നപ്പോ പൊറോട്ട തിന്നണമെന്ന് തോന്നലുണ്ടായത് ഏകദേശം പത്തരയോടെയാണ്..
അങ്ങേരോട് പറഞ്ഞപ്പോ പോയി വാങ്ങിച്ചോണ്ടരാമെന്ന് പറഞ്ഞു..
പുള്ളി കടയിൽ പോയി..
ഞാനൊരു കസേരയുമെടുത്തിട്ട് വന്ന് സിറ്റൗട്ടിലിരുന്ന്..
“ചെമ്പ പുട്ടുണ്ട്.. വേണോ കൊച്ചേന്ന് താഴേന്ന് കൊച്ചച്ചൻ വിളിച്ചു ചോയ്ച്ചു..
നല്ല ചൂട് പൊറോട്ട തിന്നാനിരിക്കുമ്പോഴാ ഓഞ്ഞ ചെമ്പൻ പുട്ട്..😏😏😏😏
പുട്ടെന്റെ പട്ടി തിന്നും..
വേണ്ടെന്ന് പറഞ്ഞിട്ടും കൊച്ചച്ചനങ്ങു നിർബന്ധിക്കുവാ…
പൊറോട്ട വാങ്ങിക്കാൻ പോയേക്കുവാണെന്ന് പറഞ്ഞില്ല.. ചെലപ്പോ വേണോന്ന് പറഞ്ഞാ ന്തെയ്യും..
അതോണ്ട് ഒരക്ഷരം മിണ്ടീല.. താഴേൽ ചെന്ന് പുട്ട് വാങ്ങിച്ചോണ്ടന്ന്..
കണ്ടേച്ചാലും മതി… ഒണക്കപുട്ട്..😏😏
വീട്ടിൽ വന്നപ്പോ ടോമിച്ചൻ മുറ്റത്ത് കുത്തിയിരിക്കുന്നു.. അവന്റെ കള്ളപ്പൊണ്ടാട്ടിയുടെ എളേ കൊച്ചിനെ കളിപ്പിച്ചോണ്ടിരിക്കുവാ.. അവളിത് വരെ വീട്ടിലെത്തീട്ടില്ല..
പാത്രം കണ്ടതും അവനെഴുന്നേറ്റ് എത്തിവലിഞ്ഞ് നോക്കുന്ന് .
“പുട്ട് വേണോടാ.. ന്ന് ചോദിച്ചപ്പോ ഒരു ചിരി…
ഇച്ചിരി മീൻ ചാറും ഒഴിച്ച് പുട്ട് ടോമിച്ചന് കൊടുത്തു..
അവനും ആ കൊച്ച് കൊച്ചും കൂടെ അതങ്ങു തിന്ന്..
ഇച്ചിരി കഴിഞ്ഞപ്പോ കെട്ടിയോൻ വരുന്ന കണ്ട്.. ഓടിപ്പോയി നാല് പ്ലേറ്റ് എടുത്ത് നിരത്തി വെച്ച്..
അങ്ങേര് വീട്ടിലോട്ട് വന്ന്..
“പൊറോട്ട കിട്ടീല.. രായ്ച്ചായന്റെ കടേൽ നല്ല ചീനിയുണ്ടാരുന്നു.. ഞാനിങ്ങ് വാങ്ങി..
അങ്ങേര് പറഞ്ഞ കേട്ട് എന്റെ നെഞ്ച് പൊട്ടിപ്പോയി… 😥😥😥😥
മുറ്റത്തോട്ട് നോക്കിയപ്പോ പുട്ട് തിന്നിട്ട് ടോമിച്ചനും കൊച്ചും കൂടെ വീണ്ടും കളിക്കുന്നു.. ഈ പന്നങ്ങേര് ഇച്ചിരി നേരത്തെ വന്നാരുന്നേൽ ആ പുട്ടെങ്കിലും… 😭😭
അങ്ങേര് ചീനി പൊളിച്ച് കഴുകി അരിഞ്ഞു തന്ന്..അതിനെടേക്കൂടെ ഏതാണ്ടൊക്കെ എന്നോട് ചോയ്ക്കുന്നു..
വിശന്നിട്ട് വയ്യ..അപ്പോളാ ഓരോ തൊലിഞ്ഞ ന്യായം പറഞ്ഞോണ്ട് വരുന്നേ.. 😡😡
എല്ലാം കഴിഞ്ഞ് ചോറുണ്ടപ്പോ പന്ത്രണ്ട് മണി..
പാത്രമൊക്കെ കഴുകി വെച്ചിട്ട് വന്നപ്പോ അങ്ങേര് ഉറങ്ങാൻ കിടക്കുന്നു.. നടുവേദനയാ..
പാവം..😏😏😏
കൊച്ച് കുഞ്ഞിനെപ്പോലെ കിടക്കുന്ന് .. എടുത്ത് ഒക്കത്ത് വെച്ച് ഉമ്മെയ്ക്കാൻ തോന്നും… 😘😘😘😘
കട്ടിലിൽ ഒരു സെല്ലോ ടേപ്പ് കിടക്കുന്ന കണ്ട് .. ഞാനതും എടുത്ത് അങ്ങേര്ടെ അടുത്തിരുന്നു..
സെല്ലോ ടേപ്പ് എടുത്ത് എന്റെ മുട്ടിന് താഴെ ഒട്ടിച്ചിട്ട് ഇളക്കി നോക്കി…
നല്ല സുഖമുള്ള വേദന,, കാലിൽ രോമമൊക്കെ കുറവായോണ്ട് വല്യ വേദനയുമില്ല.. മുട്ട് മുതൽ താഴോട്ടുള്ള ഉണ്ടാരുന്ന രോമമൊക്കെ ടേപ്പ് വെച്ച് വലിച്ചു പറിച്ചു കളഞ്ഞു..
കാല് കാണാൻ എന്താ ചന്തം… 💃🏾💃🏾💃🏾
ടേപ്പ് മേശപ്പുറത്ത് വെക്കാൻ നോക്കുമ്പോഴാ ലങ്ങേര് കമിഴ്ന്നു കിടക്കുന്നത് കണ്ടത്.. ദേഹത്ത് മൊത്തം രോമം കൊണ്ടഭിഷേകമാ..
മുതുകത്തോട്ട് ആ ടേപ്പ് നീളത്തിൽ ഒട്ടിച്ചു.. അങ്ങേരിതൊന്നും അറിയുന്ന പോലുമില്ല..ബോധം കെട്ട് കെടക്കുവാന്നോ…. 😏😏😏
ഒട്ടിച്ചു പറ്റിച്ച ശേഷം ഒറ്റ വലി വെച്ച് കൊടുത്തു..
കാറിക്കൂവിക്കൊണ്ട് അതിയാൻ ചാടിയെണീറ്റ്..
കൊച്ചച്ചനും എന്റെ കൊച്ചുങ്ങളും പാഞ്ഞു വന്നു…
പ്രാന്തിളകിയ അങ്ങേര് ഒറ്റ നുള്ള്… എന്റെ കാലിലെ തൊലി അതിയാൻ പിച്ചിപ്പറിച്ചെടുത്ത്… 😭😭😭😭😭
ഉച്ചി മുതൽ ഉള്ളംകാൽ വരെ പെരുത്തു പോയി കൊച്ചുങ്ങളേ… 😥😥😥😥
പിന്നെന്നോട് മിണ്ടീട്ടില്ല… പൊറോട്ട വാങ്ങിച്ചോണ്ട് വരാത്ത കലി ഞാൻ തീർത്തതാണ് പോലും..
ഞാൻ പൊറോട്ട കാണാതെ കിടക്കുവല്ലേ..🤮🤮🤮🤮
അതിർത്തി തിരിച്ചത് പോലെ രണ്ട് ഭാഗമായിക്കിടക്കുവാ അങ്ങേര്ടെ മുതുക്…
ഇച്ചിരി പൂടയല്ലേ,, അത് കിളിച്ചു വരുമെന്ന് പറഞ്ഞപ്പം അങ്ങേരെന്നെ വിളിച്ച ചീത്തയ്ക്ക് കണക്കില്ല..
കെട്ടിയോന്റെ രോമത്തിൽ തൊടാൻ പോലുമുള്ള അവകാശം പെണ്ണുമ്പിള്ളയ്ക്കില്ലേ… 😥😥😥😥😥

by