രചന – കാർത്തിക ശ്രീ
“ഏട്ടന്റെ വാമിക്കുട്ടി എന്താ ഒന്നും മിണ്ടാത്തത്??? രണ്ടു ദിവസം കഴിഞ്ഞേ നീ പോകുന്നുള്ളൂട്ടോ.. അപ്പുനോട് ഞാൻ പറഞ്ഞിട്ടുണ്ട്..”
“ഏട്ടാ അത്…”
“നീ ഒന്നും പറയണ്ട…എന്റെ കൂടെ വരുന്നു.. ഏട്ടൻ പറയുന്നത് കേട്ടാൽ മതി..”
” ശരിയാണ് വാമി.. ഒരു ദിവസം വീട്ടിലേക്കും വരാല്ലോ നിനക്ക്… ശീതളിനെ കാണുകയും ചെയ്യാം.. കുറേ നാളായില്ലേ നീ നാട്ടിൽ വന്നിട്ട്.. അപ്പോൾ ഇതൊക്കെ ആകാം..നീ ജോയിൻ ചെയ്താൽ പിന്നെ തിരക്കായിരിക്കും ”
“മ്മ്..റാം നമുക്ക് കോളേജ് കറങ്ങിട്ട് വരാം.. അഖിയുടെ കൂടെ ആകാശേട്ടൻ ഉണ്ടല്ലോ..”
കൂടുതൽ സംസാരിക്കാതെ വിഷയം മാറ്റുന്ന വാമിയെ എന്തോ അലട്ടുന്നുണ്ടെന്നു റാമിന് തോന്നി… ചിലപ്പോൾ അജുവേട്ടനെ കണ്ടതുകൊണ്ട് ആയിരിക്കും…
രണ്ടുപേരോടും പറഞ്ഞു വാമിയും റാമും മുന്നോട്ട് നടന്നു..
മധുരമുള്ള ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ഇടം… അത്രമേൽ ജീവിതം മാറിമറിഞ്ഞ സ്ഥലം..എന്റെ പ്രീയപ്പെട്ടവനിലേക്ക് എന്നെ എത്തിച്ച ഈ കോളേജിൽ ഒരിക്കൽകൂടി അവനെ കണ്ടുമുട്ടിയത് ഇതിനായിരുന്നോ ??? വീണ്ടും എന്തിനാ കൃഷ്ണ എനിക്ക് വേദന തരുന്നത്??
എവിടെയായിരുന്നാലും സന്തോഷത്തോടെ ഇരിക്കണമെന്നേ പ്രാർത്ഥിച്ചിട്ടുള്ളു… ഈ ഒരു കണ്ടുമുട്ടൽ വേണ്ടായിരുന്നു… ഈ ജന്മം നിങ്ങളെ എനിക്ക് വിധിച്ചിട്ടില്ല അല്ലെ കണ്ണേട്ടാ ???
പ്രണയവും ആഗ്രഹങ്ങളും എന്റെ മാത്രമായിരുന്നില്ലേ..മനസ്സിൽ ആർത്തു കരയുകയാണെങ്കിലും പുറത്തേക്ക് കാണിക്കില്ല എന്ന വാശി പോലെ വാമി നിന്നു…
ചിന്തിച്ചു നിൽക്കുന്ന വാമിയെ തട്ടിക്കൊണ്ടു റാം ചോദിച്ചു
“നിനക്ക് എന്തുപറ്റി??? നീ സ്വപ്നം കാണൽ നിർത്തിയില്ലേ?? ഈ സ്വപ്നം കാണുന്ന ആളാടോ അവിടെ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നത്.. ”
“റാം.. അത്…എനിക്ക് വിധിച്ചതല്ലടാ .. കണ്ണേട്ടൻ ആർക്കും സ്വന്തമായിട്ടില്ല എന്ന് കേട്ടു സന്തോഷിക്കാൻ തുടങ്ങിയ എന്നോട് പറഞ്ഞു ഉടനെ വിവാഹം ഉണ്ടാകുമെന്നു…എന്തിനാടാ എനിക്ക് മാത്രം ഇങ്ങനെ… കണ്ണേട്ടനെ എനിക്ക് കിട്ടുമെന്ന് ആഗ്രഹിച്ചല്ല ഞാൻ പ്രണയിച്ചത്… പക്ഷെ ഇപ്പോൾ എനിക്ക് ഒരുപാട് നോവുന്നെടാ…”
“വാമി.. ഡാ.. ”
“സാരില്ല… ഇതു ഞാൻ സ്വയം തിരഞ്ഞെടുത്തതല്ലേ… എന്നും കണ്ണേട്ടൻ സന്തോഷം ആയിട്ടിരുന്നാൽ മതി… എനിക്ക് വേറൊന്നും വേണ്ട…” ഉള്ളൂ നീറുമ്പോഴും കണ്ണുകൾ നിറഞ്ഞു നിൽക്കുമ്പോഴും വാമിയുടെ വാക്കുകൾ റാമിൽ അതിശയമാണ് ഉണ്ടാക്കിയത്….
ഒന്നും ആഗ്രഹിക്കാതെ ഒരാളെ ഇത്രമാത്രം സ്നേഹിക്കുക… ഇപ്പോൾ കേട്ട വാർത്തയിൽ വേദനിക്കുമ്പോഴും പ്രണയം തുറന്നു പറയാതെ സ്വയം ഉള്ളിൽ ഒതുക്കുന്നു വാമി… ഇതൊക്കെ കാണുമ്പോൾ ഞാനും പ്രാർത്ഥിക്കുവാണ് ഈശ്വരാ എന്റെ വാമിക്ക് ഇങ്ങനെ വേദനകൾ നൽകാതെ കണ്ണേട്ടനെ അവൾക്ക് കൊടുത്തുകൂടെയെന്ന്…
അവളെ തോളിലൂടെ കൈയിട്ടു പിടിക്കുമ്പോഴേക്കും അടക്കിപ്പിടിച്ച സങ്കടം പുറത്തേക്ക് വന്നിരുന്നു…കരയുന്ന വാമിയെ ചേർത്തുപിടിച്ചു റാം… കുറച്ചു സമയത്തിന് ശേഷം അവൾ ഓക്കേ ആയെന്നു തോന്നി റാം പിടി വിടുമ്പോൾ
നിശബ്ദതയെ കൂടെ കൂട്ടി വാമി നടക്കാൻ തുടങ്ങിയിരുന്നു …റാം അവളെ ഒറ്റക്ക് വിട്ടുകൊണ്ട് അടുത്തുള്ള ബെഞ്ചിലേക്ക് ഇരുന്നു..അവളുടെ മനസ് ഇപ്പോൾ ആഗ്രഹിക്കുന്നത് ഒറ്റക്ക് നടക്കാനാണെന്നു അവനെപ്പോലെ ആർക്ക് അറിയാനാണ്…
നടന്നു നീണ്ട വരാന്തയിൽ എത്തുമ്പോൾ വാമി വീണ്ടും ഓർമകളിലേക്ക് മടങ്ങിയിരുന്നു…
🍁🍁🍁🍁🍁🍁🍁🍁🍁🍁
പിറന്നാൾ ദിനത്തിൽ കോളേജിലേക്ക് പോയപ്പോൾ കൂട്ടുകാരുടെ വകയായി കേക്ക് മുറി ഉണ്ടായിരുന്നു… അതിന്റെ പിന്നിൽ റാം ആണെന്ന് എനിക്ക് മനസിലായി… ദേവേട്ടനും ജെറിച്ചേട്ടനും അമലേട്ടനും പിറന്നാൾ അറിഞ്ഞു ആശംസകൾ അറിയിച്ചിരുന്നു… പക്ഷെ ഞാൻ തേടിയ മുഖം മാത്രം അവിടെയെങ്ങും കണ്ടില്ല… അനുചേച്ചി എനിക്ക് ഗിഫ്റ്റ് ആയിട്ട് ഒരു കവർ തന്നിരുന്നു… വീട്ടിൽ എത്തീട്ടു നോക്കുമ്പോൾ ഒരു ചെറിയ കൃഷ്ണന്റെ വിഗ്രഹമായിരുന്നു അത്.. എനിക്ക് കൈയിൽ കൊണ്ടു നടക്കാൻ കഴിയുന്നത്… അതെനിക്ക് ഒത്തിരി ഇഷ്ടമായി.. എല്ലാ സന്തോഷങ്ങക്കിടയിലും കണ്ണേട്ടനെ കാണാതിരുന്നത് ഒരു വിങ്ങലായി മനസ്സിൽ ഉണ്ടായിരുന്നു…
ദിവസങ്ങൾ ഓടി മറയുമ്പോൾ പലയിടത്തുവെച്ചും ഞാൻ കണ്ണേട്ടനെ കാണാറുണ്ടായിരുന്നു… ഒരു ചിരി അല്ലെങ്കിൽ ഒന്നോ രണ്ടോ വക്കിൽ സംസാരം..
“ഡി വാമി നാളെ ഓണപരിപാടി അല്ലെ.. അതുകഴിഞ്ഞാൽ കുറച്ചു ദിവസം വീട്ടിൽ ഇരിക്കാല്ലോ..”
“അതേ.. നാളെ സെറ്റ്സാരിയല്ലേ… രാവിലെ തുടങ്ങേണ്ടി വരുമല്ലോ ഉടുക്കാൻ…”
” ഒരു ദിവസം അല്ലെ എഴുന്നേൽക്കാം.. എപ്പോഴാ അപ്പു ഏട്ടൻ വരുന്നേ??? ”
“ഓണത്തിന് തലേന്ന് എത്തും എന്ന പറഞ്ഞേ…”
” ആകാശേട്ടനും വരുന്നുണ്ട്.. എന്ന ഓണം അടിച്ചുപൊളിക്കാം.. ”
🍁🍁🍁🍁🍁🍁🍁
ഓണപരിപാടിക്ക് കോളേജിലെത്തിയ വാമി ആദ്യം കണ്ടത് അർജുനെ ആയിരുന്നു… അത് അവളിൽ ഉണ്ടാക്കിയ സന്തോഷം എത്രയെന്നു കാണുകയായിരുന്നു അഖി…
“വാമി.. എന്തിനാടി നീ ഇങ്ങനെ അജുവേട്ടനെ സ്നേഹിക്കുന്നെ??? വേദനിക്കേണ്ടി വരില്ലേ?? ”
“എനിക്ക് വേദന ഇല്ലല്ലോ… സ്നേഹിക്കുന്നതിനു അതിർവരമ്പുകൾ ഒന്നും ഇല്ല അഖി…”
“ഞാൻ പറയട്ടെ അജുവേട്ടനോട് നിനക്ക് ഏട്ടനെ ഇഷ്ടമാണെന്നു ”
” വേണ്ട… ഒരിക്കലും കണ്ണേട്ടൻ അത് അറിയരുത്… എന്റെ പ്രണയം ഇങ്ങനെ ആണെടി… എനിക്ക് വിധിച്ചതാണെങ്കിൽ എനിക്ക് കിട്ടും… നിശബ്ദമായ ഈ പ്രണയത്തിനും ഒരു സുഖമുണ്ട്… ”
“എന്നാലും വാമി ജീവിതം ഒരുപാട് ബാക്കിയുണ്ട്… ഒരിക്കലെങ്കിലും നിനക്ക് തോന്നില്ലേ പ്രണയം പണ്ട് പറഞ്ഞിരുന്നെങ്കിൽ എന്ന്..”
“ചിലപ്പോൾ തോന്നിയേക്കാം… പക്ഷേ ഞാൻ ഇന്ന് പ്രണയം പറഞ്ഞിട്ട് നേരിടുന്നത് അവഗണനയാണെങ്കിൽ… ആ വേദനയെക്കാൾ എന്തുകൊണ്ടും നല്ലത് ഈ സുഖമുള്ള വേദനയാണ്…
നീ വാ ക്ലാസ്സിൽ പോകാം… റാമും പവിയും കാത്തിരിക്കുന്നുണ്ടാകും…”
🍁🍁🍁🍁🍁🍁🍁
ഓരോ ദിനങ്ങളും ഓടി മറയുമ്പോൾ അർജുൻ എന്നാ വാമിയുടെ കണ്ണേട്ടന്റെ കോളേജ് ജീവിതം അവസാനിക്കാറായിരുന്നു… ഇതിനിടയിൽ കോളേജ് കാലോത്സവത്തിന് പാട്ടിന്റെ ഇനങ്ങളിലെല്ലാം വാമി പങ്കെടുത്തു… അതിനു വേണ്ട എല്ലാം സഹായത്തിനും അർജുൻ ഉണ്ടായിരുന്നു.. ഓവർഓൾ കിരീടവും കോളേജ് സ്വന്തമാക്കി…
ഇന്നാണ് കണ്ണേട്ടൻ ഈ കോളേജിൽ നിന്ന് പടിയിറങ്ങുന്നത്… ഇനി വരുന്നത് പരീക്ഷ എഴുതാൻ മാത്രമായിരിക്കും..ആ സമയത്ത് എനിക്ക് കോളേജ് അടക്കും…
“വാമി… ഡി സമയം വൈകി.. നമുക്ക് പോകാം..”
“നിങ്ങൾ പോയിട്ട് വേണം എനിക്ക് വീട്ടിൽ പോയി ക്രിക്കറ്റ് കളിക്കാൻ പോകാൻ..”
“കുറച്ചു കഴിഞ്ഞു പോകാം… ഇനി ഒരിക്കലും ഞാൻ കണ്ണേട്ടനെ കണ്ടില്ലെങ്കിലോ???”
“ആരാ ഈ കണ്ണേട്ടൻ?? ”
“പവി.. അത്… അവൾ മാത്രം അറിയാതിരിക്കണ്ട എന്നതുകൊണ്ട് എല്ലാ കാര്യങ്ങളും വാമി അവളോട് പറഞ്ഞു… ചെറിയ പിണക്കം നടിച്ചെങ്കിലും വാമി അനുഭവിക്കുന്ന വേദനയിൽ പവിയുടെ പിണക്കം മഞ്ഞുപോയിരുന്നു…
ജെറിചേട്ടനും അമലേട്ടനും അടുത്ത് വന്നു സംസാരിച്ചു യാത്ര പറഞ്ഞു… അനു ചേച്ചിയോട് കുടുതൽ അടുത്തത് പിറന്നാളിന്റെ അന്നായിരുന്നു… ഇടക്ക് വിളിക്കാറുള്ളതുകൊണ്ട് തന്നെ ഒരു വിടപറൽ ചേച്ചിയുമായി ഇല്ല..
ദേവേട്ടനും അജുവേട്ടനും എല്ലാരോടും യാത്ര പറഞ്ഞിട്ടും എന്റെ അടുത്തു മാത്രം വന്നില്ല.. സംസാരിച്ചില്ല… കാണുമ്പോൾ തന്ന ഒരു പുഞ്ചിരി മാത്രമായിരുന്നു ആ ദിവസം എനിക്ക് കിട്ടിയ അവരുടെ വിടപറയൽ…
🍁🍁🍁🍁🍁🍁🍁
ആ ദിവസം രാത്രി എന്റെ കൂടെ അഖി ഉണ്ടായിരുന്നു… അവൾക്കറിയാം ഞാൻ കരയും എന്ന്… ശരിയാണ് എന്റെ പ്രണയം അന്ന് മുതൽ എനിക്ക് വേദനയായിരുന്നു… പക്ഷേ ഒരിക്കലും ആ പ്രണയത്തെ മറക്കാനോ… വേറൊരു ജീവിതം തിരഞ്ഞെടുക്കാനോ ഞാൻ ആഗ്രഹിച്ചില്ല… പിന്നീടുള്ള രണ്ടുവർഷക്കാലം കോളേജ് ലൈഫ് ആസ്വദിച്ചു എങ്കിലും അർജുൻ എന്ന വ്യക്തി എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു… ആ പ്രണയത്തിനു മാത്രം ഒരു മാറ്റവും വന്നില്ല… മാറാനും പോകുന്നില്ല… എന്റെ ജീവൻ പോലും ആ ഒരു വ്യക്തി ആകുമ്പോൾ ഞാൻ അങ്ങനെ മറക്കും… ഞാൻ ഇല്ലാതായാൽ അല്ലാതെ…
പിന്നീടുള്ള ജീവിതമാറ്റങ്ങൾ… റാം അവന്റെ ഫാമിലി ബിസിനസ് ഏറ്റെടുത്തു… ആകാശേട്ടൻ അഖിയെ കല്യണം കഴിച്ചു കൂടെ കൊണ്ടുപോയി… പവി psc കോച്ചിംങ്ങിനു പോയി… ഞാൻ എന്റെ ഇഷ്ടം ജോലിയായ IRS ഓഫീസർ എന്ന പദവിയിൽ എത്താനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു… അതിനിടയിൽ പവിയുടെ കല്യണം കഴിഞ്ഞു.. IRS നു വേണ്ട എഴുത്തുപരീക്ഷയും വിജയിച്ചു ട്രെയിനിങ്ങിനു പോകാൻ നിൽക്കുമ്പോൾ ആയിരുന്നു അച്ഛന്റെയും അമ്മയുടെയും മരണം…ആ ഷോക്കിൽ നിന്ന എന്നെ ഒറ്റക്ക് വിടാൻ കഴിയാത്തതുകൊണ്ട് ഏട്ടൻ കൂടെ കൂട്ടി.. പിന്നെ ബാംഗ്ലൂർ ആയിരുന്നു…മനസ് കൈവിട്ടു പോകുമെന്നായപ്പോൾ ഏട്ടൻ തന്നെയാണ് ട്രെയിനിങ്ങിനു പോകാൻ നിർബന്ധിച്ചത്…
അച്ഛന്റെയും അമ്മയുടെയും മരണം നടന്നപ്പോൾ ഞാൻ ആഗ്രഹിച്ചിരുന്നു ഒരിക്കലെങ്കിലും കണ്ണേട്ടൻ വന്നിരുന്നെങ്കിൽ എന്ന്… ഒന്ന് ആശ്വസിപ്പിച്ചിരുന്നെങ്കിൽ എന്ന്… ചേർത്ത് പിടിച്ചിരുന്നെങ്കിൽ എന്ന്…
കോളേജ് വിട്ടു കഴിഞ്ഞതിൽ പിന്നെ ഒരിക്കൽ പോലും ആരോടും കണ്ണേട്ടനെ കുറിച്ചു ഞാൻ ചോദിച്ചിട്ടില്ല… ട്രെയിനിങ്ങിനു ഇടയിൽ ഒരിക്കൽ അഖി വിളിച്ചപ്പോൾ പറഞ്ഞിരുന്നു കളക്ടർ ആയേന്ന്…ഇടക്ക് അനുചേച്ചി വിളിക്കാറുണ്ടെങ്കിലും ഞാൻ കക്ഷിയെ കുറിച്ച് ഒന്നും ചോദിക്കാറില്ല..അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷേ ചോദിച്ചറിയുന്ന വാർത്തകൾ എനിക്ക് വേദനയാണ് തരുന്നതെങ്കിലോ???
എന്നും എന്റേത് എന്ന് കരുതി സ്നേഹിക്കാൻ ആണ് എനിക്ക് ഇഷ്ടം..
🍁🍁🍁🍁🍁🍁🍁
ഓർമ്മകളിൽ നിന്നും പുറത്തു വരുമ്പോഴും വാമി കരയുകയായിരുന്നു… ഇനി ഒരിക്കലും കണ്ണേട്ടന്റെ ജീവിതം തനിക്ക് ആഗ്രഹിക്കാൻ കഴിയില്ല…
അവിടേക്ക് പുതിയ അവകാശി വരുകയാണല്ലോ… ഇത്രയും കാലം ഒന്നും അറിയാതിരിക്കാൻ ശ്രമിച്ച എനിക്ക് ഇത്തരം ഒരു അവസ്ഥ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചില്ല… ഒന്നും വേണ്ടായിരുന്നു… ഇന്ന് ഇവിടെ ഞാൻ വരാൻ പാടില്ലായിരുന്നു…പലതും ആലോചിച്ചു പിന്നീട് മുഖം അമർത്തി തുടച്ചു… പുറകിലൊരു നിഴലനക്കം തോന്നി വാമി തിരിഞ്ഞു നോക്കി…
🍁🍁🍁🍁🍁🍁🍁🍁🍁
കാത്തിരിക്കാം…

by