The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഭവ്യ ഭാസ്ക്കരൻ
മെന്റൽ ഹോസ്പിറ്റലിന്റെ വരാന്തയിലൂടെ ശങ്കർ നടന്നു. ആൾ കൊപ്പം ഡോക്ടർ അജിത്തും.
ശങ്കർ എത്രയും പെട്ടന്ന് അവനെ ഇവിടുന്നു മാറ്റണം. അജിത്തിന്റെ ഗൗരവത്തോടെ ഉള്ള സംസാരം കേട്ടു കൊണ്ടു ശങ്കർ അയാൾക്ക് ഒപ്പം നടന്നു.
മനു ഡോക്ടർ ക്കു അവന്റെ കാര്യത്തിൽ എന്തോ താല്പര്യം ഉള്ള പോലെ. നമ്മൾ ചെയ്തത് പുറം ലോകം അറിഞ്ഞാൽ എല്ലാം തീർന്നു.
മ്മ്. എല്ലാറ്റിനും വഴിയുണ്ടാക്കാം. ഞാൻ അവനെ ഒന്നു കാണട്ടെ..?
അജിത് അവനു ചാവി നൽകി.
ഡാ.. വേഗം ഇറങ്ങണം. ഉച്ചക്ക് മുന്നേ മനു എത്തും. അജിത് അവനെ ഓർമിപ്പിച്ചു കൊണ്ടു അവിടെ നിന്നും പോയി.
ഡോർ തുറന്നു ശങ്കർ അകത്തു കയറി.
റൂമിലെ ലൈറ്റ് ഇട്ടപ്പോൾ കട്ടിലിൽ ഇരിക്കുന്നയാൾ കൈകൾ കൊണ്ടു കണ്ണുകൾ മറച്ചു.
നീണ്ടു വളർന്ന തലമുടിയും താടിയും.. മെലിഞ്ഞു ഉണങ്ങിയ ശരീരവുമായി ഇരിക്കുന്നവനെ പുച്ഛത്തോടെ നോക്കി ശങ്കർ.
തന്നിലേക്ക് അടുത്ത് വരുന്ന രൂപത്തെ ഭയത്തോടെ നോക്കി അവൻ. കട്ടിലിൽ നിന്നും എഴുനേറ്റു വേച്ചു കൊണ്ടയാൾ മാറി നിന്നു.
ഹലോ Dr. ജീവൻ സുഖം അല്ലെ..? ചിരിയോടെ ശങ്കർ ചോദിച്ചു.
നിർജീവമായി ജീവൻ അവനെ നോക്കി നിന്നു.
നിന്നോട് ഒരു ഗുഡ് ന്യൂസ് പറയാൻ വന്നതാ.
അവൻ അയാളെ കൂർപ്പിച്ചു നോക്കി.
എന്റെ പാർവതി നോർമൽ സ്റ്റേജിലേക്കു വന്നു കൊണ്ടിരിക്കാ.
ജീവൻ അവജ്ഞയോടെ അവനെ നോക്കി.
എന്താ നിനക്ക് പിടിച്ചില്ലേ..? ആയാൾ അട്ടഹാസിച്ചു.
എന്നാൽ താനിനി ഇതു കൂടെ കേട്ടോ? ആദി എന്റെ മകൾ കീർത്തനയും തമ്മിലുള്ള വിവാഹം നടത്താൻ ഞാൻ തീരുമാനിച്ചു. അവരിലൂടെ ഞാൻ പാർവതിയിലേക്ക് എത്തും. കുടിലതയോടെ അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
ജീവൻ കത്തുന്ന മിഴികളോടെ അവനെ നോക്കി.
നീ എന്താടാ നായെ.. നോക്കുന്നെ.. ശങ്കർ ആഞ്ഞു ജീവന്റെ നെഞ്ചിലേക്ക് ചവിട്ടി.
ജീവൻ താഴെ വീണു.
അവളെ.. നിനക്ക് ഒരിക്കലും കിട്ടില്ല ശങ്കർ. വിറയർന്ന ശബ്ദത്തോടെ അവൻ പറഞ്ഞു.
ശങ്കർ വന്നു അവന്റെ കുത്തിനു പിടിച്ചു.
പാർവതി അവൾ എന്റെതായിരുന്നു, എന്റെത് മാത്രം.
കുട്ടികാലം മുതലേ അവളെ ഉള്ളിൽ കൊണ്ടു നടന്നതാ ഞാൻ. വലുതായപ്പോൾ അവൾ എന്റെ ആണെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചതാ. അവിടേക്കാണ് നീ കയറി വന്നത്. നിന്നെ ഞാൻ പല തവണ വാൺ ചെയ്തതാ. അവളുടെ പുറകെ നടക്കരുത് എന്നു. പക്ഷേ നീ കേട്ടില്ല. അവളെ സ്നേഹിച്ചു, സ്വന്തം ആക്കി. അതിനു കോവിലകത്തെ ഉള്ളവരും കൂട്ടു നിന്നു.
ശങ്കർ അവനെ പുറകിലേക്ക് തള്ളിയിട്ടു.
ഒരുത്തനെയും ഞാൻ വെറുതെ വിടില്ല. എനിക്ക് കിട്ടാത്തൊന്നു ആർക്കും വേണ്ട.
ജീവനെക്കാൾ ഏറെ മോഹിച്ചതും സ്നേഹിച്ചതായിരുന്നു ഞാനവളെ. ആ അവളെ നീ എന്നിൽ നിന്നു തട്ടി എടുത്തു.
അതു കൊണ്ടാണ് ഒരു ആക്‌സിഡന്റ് രൂപത്തിൽ നിന്നെയും നിന്റെ മോളെയും എന്നെന്നേക്കുമായി അവളുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കിയതു.
പക്ഷേ അവിടെയും അവൾ എന്നെ തോൽപിച്ചു. ഭ്രാന്തിയായി. അവളെ എനിക്കു തന്നേക്കാൻ ഞാൻ മാധവിനോട് പറഞ്ഞപ്പോൾ അവൻ അതിനു സമ്മതിച്ചില്ല. അവൾ നോർമൽ സ്റ്റേജിലേക്ക് എത്തിയിട്ട് അവൾ സമ്മദിക്കുമെങ്കിൽ നമ്മുക്ക് നടത്താം എന്നു പറഞ്ഞു.
എങ്കിലും അവൾ എന്റെ അടുത്ത് ഉണ്ടാവുമല്ലോ എന്നു കരുതി. അതിനു തടയായി നിന്ന എന്റെ ഭാര്യയെ പോലും ഞാൻ അവസാനിപ്പിച്ചു. അവിടേം കൊണ്ടു എല്ലാം തീർന്നു എന്ന് കരുതിയാപ്പോഴാ., നിന്റെ ഫോൺ വിളി.
നീ മരിച്ചിട്ടില്ല എന്നു ഞാൻ അറിഞ്ഞ നിമിഷം വല്ലാതെ പേടിച്ചു. അപ്പോ പിന്നെ മരിച്ച നീ മരിച്ചു തന്നെ ഇരിക്കട്ടെ എന്നു ഞാൻ കരുതി. അവളെ എന്നിൽ നിന്നും തട്ടിയെടുത്തതിന് നീ ഇഞ്ചിഞ്ചിയായി മരിക്കണം. അതിനാ നിന്നെ ഇവിടേക്കു കൊണ്ടു വന്നത്.
നിനക്ക് മരിക്കാൻ സമയം അടുത്തു ജീവ. ഇവിടെ വച്ചു നിന്നെ ഞാൻ ഒന്നും ചെയ്യില്ല. മരിക്കുന്നതിന് മുന്നേ നിന്റെ.. ഓ.. അല്ല എന്റെ പാർവതിയെ ഞാൻ നിനക്ക് കാണിച്ചു തരും.
പുച്ഛത്തോടെ പറഞ്ഞു കൊണ്ടു അവൻ അവിടെ നിന്നു പുറത്തേക്കു ഇറങ്ങി. വാതിലിൽ പൂട്ടി.
ജീവൻ ചുമരിനോട് ചെന്നിരുന്നു. നെഞ്ചു തടവി.
നിനക്ക് ഒരിക്കലും എന്റെ പാറുവിനെ കിട്ടില്ല ശങ്കർ. ഞങ്ങളോട് നീ ചെയ്ത ക്രൂരതക്കു നീ അനുഭവിക്കും.
അന്നത്തെ ആ ദിവസം ഓർമ്മയിൽ വന്നത്തി.
മോളെ കൊണ്ടു സ്കൂളിൽ പോവുന്ന വഴികാണ്, മോളു പെട്ടെന്ന് വണ്ടി നിർത്താൻ പറഞ്ഞത്. വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തിയതും നന്ദുട്ടി ഡോർ തുറന്നു പിറകോട്ടു ഓടി. ഡോർ തുറന്നു ഇറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു. പെട്ടന്ന് ഒരു ലോറി വന്നു ഇടിച്ചത് മാത്രമേ ഓർമ ഉള്ളൂ. മാസങ്ങളോളം കോമയിൽ ആയിരുന്നു. ബോധം വരുമ്പോൾ ഏതോ ഒരു ആശ്രമത്തിൽ ആയിരുന്നു. ഒരു വർഷത്തോളം ആ കിടപ്പു കിടന്നു. ഒരു കാലിന്റെ സ്വാധീനം നഷ്ടമായി. പതിയെ നടക്കാൻ തുടങ്ങിയപ്പോൾ ആശ്രമത്തിൽ നിന്നും എല്ലാവരോടും നന്ദി പറഞ്ഞു അവിടെ നിന്നു ഇറങ്ങി. ടെലിഫോൺ ബൂത്തിൽ നിന്നും പാർവതി വിളിക്കുമ്പോൾ മനസു വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു. പക്ഷേ എത്ര തവണ ഫോൺ വിളിച്ചിട്ടും പാറു ഫോൺ എടുത്തില്ല. ഒടുവിൽ മാധവ് ഫോൺ എടുത്തപ്പോൾ ഇങ്ങോട്ടു വരാൻ പറഞ്ഞു ഫോൺ കട്ട് ചെയ്തു.
പക്ഷേ മാധവട്ടനെ കാത്തിരുന്ന എന്നെ ആരൊക്കെയോ ചേർന്ന് പിടിച്ചു കൊണ്ടു പോയി. ഒടുവിൽ ആരുടെയോ നിർദേശ പ്രകാരം എന്നെ മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റു ചെയ്തു. ഷോക്ക് അടിപ്പിച്ചു ഇൻജെക്ഷൻ എടുത്തും അവർ എന്നെ ഇന്നത്തെ നിലയിൽ ആക്കി. പിന്നീട് ആണ് അറിഞ്ഞത്.. ഇതിനു എല്ലാം പിന്നിൽ ശങ്കർ ആന്നെന്നു. ഞാൻ അന്ന് വിളിച്ചപ്പോൾ മാധവിനു പകരം ഫോൺ എടുത്തത് അവൻ ആയിരുന്നു. പിന്നീട് എല്ലാം അവൻ തീരുമാനിച്ചപോലെ ആണ് നടന്നത്. എനിക്കു ഒന്നു ചെയ്യാൻ കഴിയാതെ ആയി.
എന്റെ പാറു, അവളെ എല്ലാം അറിയിക്കണം. എന്റെ മോൾക്ക് എന്താ പറ്റിയത് എന്നു അറിയണം. വർഷങ്ങളായി ഇവിടെ, നിന്നു രക്ഷപെട്ടെ മതിയാവൂ. ഓരോന്നും ഓർത്തു കൊണ്ടയാൾ ഇരുന്നു.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
അമ്മാ.. എന്നു വിളിച്ചു കൊണ്ടവൾ പാർവതിയെ കെട്ടിപിടിച്ചു.
പാർവതിയുടെ മുഖം വിടർന്നു. കണ്ണുകൾ തിളങ്ങി. ചുണ്ടിൽ പുഞ്ചിരി വിടർന്നു.
പാർവതി അവളെ ഇറുകെ പുണർന്നു. നെറ്റിയിൽ ചുണ്ടുകൾ ചേർത്തു. പിന്നീട് അവിടെ സ്നേഹവും പരിഭവം പറച്ചിലും ഒക്കെ ആയിരുന്നു. അതു കണ്ടു നിന്നവരുടെ ഉള്ളം സന്തോഷത്താൽ നിറഞ്ഞു. ലക്ഷ്മി അവരുടെ കൂടെ കൂടി. രണ്ടു പേരും മത്സരിച്ചു സ്നേഹിക്കെ.. ഭക്ഷണം കഴിപ്പികളും മായിരുന്നു.
മിത്രയുടെ ഫോൺ വന്നപ്പോൾ ഫോണും എടുത്തും അവൾ ബാൽകണിയിലേക്ക് ചെന്നു.
ആഡീ.. പറയി.
നീ അവിടുന്ന് ഇറങ്ങിയില്ലേ..
ഇല്ലടി.. പാറുമ്മ വിടുന്നില്ല. ഇവിടെ എന്തൊക്കെയാ നടന്നത് എന്നു അറിയോ.. നിള എല്ലാം അവളോട് പറഞ്ഞു.
എല്ലാറ്റിനും മിത്ര മൂളി.
മോളേ… ലക്ഷ്മി വിളിച്ചു.
ഡീ ആന്റി വിളിക്കുന്നുണ്ട്. ഞാൻ നിന്നെ വിളിക്കാം. അതും പറഞ്ഞു നിള ഫോൺ കട്ട്
ചെയ്തു.
മിത്ര എന്തൊക്കെയാ ഇനി സംഭവിക്കാൻ പോവുന്നെ എന്നോർത്ത് സമാദാനമില്ലാതെ അങ്ങോട്ടു ഇങ്ങോട്ടു നടന്നു.
ഡീ.. നീ എന്താ ഇവിടെ.. കലിപോടെ ആദി നിളയുടെ അടുത്തേക്ക് വന്നു.
എന്നോട് വരാൻ പറഞ്ഞിട്ടാ ഞാൻ ഇങ്ങോട്ടു വന്നത്. നിള ചുണ്ടുക്കോട്ടി കൊണ്ടു പറഞ്ഞു.
അതു വെറുതെ.. നീ എന്നെ കാണാൻ അല്ലെ വന്നതു.. കുസൃതിയോട് ചോദിച്ചു കൊണ്ടു അവളിലേക്ക് ചേർന്ന് നിന്നു.
നിള പുച്ഛത്തോടെ അവനെ നോക്കി.
ആദി കണ്ണു കൂർപ്പിച്ചു അവളെ നോക്കി.
നിനക്ക് എന്താടി ഒരു പുച്ഛം.
തന്നെ പോലെ ഒരു അലവലാതിയെ കാണാൻ ഈ ഞാൻ.. വന്നു. പുച്ഛത്തോടെ നിള പറഞ്ഞു.
ആദി നെറ്റി ചുള്ക്കി കൊണ്ടവളെ നോക്കി.
ഞാൻ പാർവതി അമ്മയെ കാണാൻ വന്നതാ, ലക്ഷ്മി ആന്റി പറഞ്ഞിട്ട്. മാറ് അങ്ങോട്ടു.,
നിള അവനെ പിടിച്ചു തള്ളി മുന്നോട്ടു നടക്കാൻ ആഞ്ഞതും, അരയിലൂടെ പിടിച്ചു അവളെ നെഞ്ചോടു ചേർത്തു നിർത്തി. നിള കണ്ണു മിഴിച്ചു നിന്നു.
അവന്റെ താടിതുമ്പു കഴുത്തിൽ അമർന്നതും, ശരീരത്തിലൂടെ ഒരു മിന്നൽ കടന്നുപോയി. അവന്റെ കൈയിൽ മുറുകെ പിടിച്ചു, വിടിയിപ്പിക്കാൻ ശ്രെമിച്ചു. അവൻ ഒന്നുകൂടെ അവളെ ചേർത്ത് നിർത്തി. നിള ആകെ വിറക്കാൻ തുടങ്ങി. അവന്റെ ശ്വാസം കഴുത്തിൽ തട്ടിയതും അവൾ ഒന്നു പിടഞ്ഞു, നെഞ്ചിടിപ്പിന്റെ താളം ദ്രുതഗതിയിൽ ആയി. ആദിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല, അവനു സ്വയം മറന്നു നിന്നു.
മോളേ… നിള ..
ലക്ഷ്മി വരുന്നത് കണ്ടതും ആദി അവളിൽ നിന്നും മാറി നിന്നു ഫോൺ കൈയിൽ എടുത്തു.
നീ ഇതു വരെ പോയില്ലേ..? ലക്ഷ്മി ആദിയോട് ചോദിച്ചു.
ഞാൻ പോവാ.. അതും പറഞ്ഞു അവൻ താഴേക്കു പോയി.
മോളു വാ, പാറു അന്വേഷിക്കുന്നുണ്ട്.
ആഹ്, മുഖത്തു ചിരി വരുത്തി കൊണ്ടവൾ അവരോടൊപ്പം നടന്നു.
അവരോട് ഒപ്പം ഇരുന്നു സംസാരിക്കുമ്പോഴും, അവളുടെ ഉള്ളിൽ ആദി ആയിരുന്നു. അവനോടു ഒപ്പം നിന്ന നിമിഷങ്ങൾ ആയിരുന്നു. ഓരോന്നും ഓർക്കാവേ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
ലക്ഷ്മി ആന്റി.. എന്നു വിളിച്ചു കൊണ്ടു കീർത്തന അങ്ങോട്ടു വന്നു.
നിളയെ കണ്ടപ്പോൾ ആരാ എന്നു ചോദിച്ചു. ലക്ഷ്മിയോട്.
ലക്ഷ്മി കീർത്തനയോട് ഇവന്റ് ടെ കാര്യത്തിന് വന്ന കുട്ടിയാ എന്നു പറഞ്ഞു.
മോൾ ഇരിക്കെ. ഞാൻ കുടിക്കാൻ എടുക്കാം.
നിള മോളെ.. ആന്റി ഇപ്പോ വരാം.
നിളയോട് ലക്ഷ്മിയുടെ സ്നേഹത്തോടെ ഉള്ള സംസാരം കേട്ടു കീർത്തനക്കു ദേഷ്യം വന്നു. അവൾ അതു പുറത്തു കാട്ടാതെ പുറമെ ചിരിച്ചു.
ലക്ഷ്മി പോയതും കീർത്തന അവൾക്കു അരികിലേക്ക് വന്നു.
അതേ.. ഇവിടെ ഉള്ളവരോട് കൂടുതൽ അടുക്കാൻ നിൽക്കണ്ടാ. ജോലിക്കാരി ജോലികാരിയുടെ സ്ഥാനത് നിന്നാൽ മതി.
ഇതു കേട്ടതും നിളക്കു ചൊറിഞ്ഞു വന്നു.
ഇല്ലെങ്കിൽ.. അവളെ കൂർപ്പിച്ചു നോക്കി കൊണ്ടു നിള ചോദിച്ചു.
ഡീ.. കീർത്തന ദേഷ്യത്തോടെ വിളിച്ചു.
നീ പോടീ.. നിള അവിടെ നിന്നും എഴുന്നേറ്റ് പോയി.
കീർത്തന കത്തുന്ന മിഴികളോടെ അവളെ നോക്കി നിന്നു.
അവളുടെ അമ്മുമ്മയുടെ കോപ്പിലെ നില. നീ പോടീ പുല്ലേ.. എന്റെ ഇഷ്ടം പോലെ ഞാൻ നടക്കും. കാലം മാറിയത് ഒന്നും അവൾ അറിഞ്ഞില്ലെന്നു തോന്നുന്നു.
നിളച്ചി.. ഗായത്രി അവളുടെ അടുത്തേക്ക് ഓടി വന്നു.
നിള അവളെ നോക്കി ചിരിച്ചു.
ചേച്ചിക്ക് ഞാൻ ഒരു കാര്യം കാണിച്ചു തരാം.
ഗായത്രി അവളെ വിളിച്ചു കൊണ്ടു റൂമിലേക്ക് നടന്നു.
ചേച്ചി ഈ ആൽബം ഒന്നു നോക്കിയേ.. ഗൗരി ചേച്ചിയുടെ ചെറുപ്പത്തിലേ, ഫോട്ടോസ് ആണ്.
ആഹ്. നോക്കട്ടെ. നിള ആൽബം വാങ്ങി.
ഞാൻ ഇപ്പോ വരാം ചേച്ചി, കീർത്തനച്ചി വന്നിട്ടുണ്ട് ഞാനൊന്ന് കാണട്ടെ..?
മ്മ്. ആരാ കീർത്തന.
ശങ്കർ അങ്കിളിന്റെ മകൾ. ആ ചേച്ചിക്ക് ആദിയേട്ടനെ ഇഷ്ടം ആണ്.
നിളയുടെ മനസിൽ പേരറിയാത്ത ഒരു നോവുണർന്നു.
ആദിക്ക്.. അല്ല.. സാറിന് ഇഷ്ടമാണോ ആ കുട്ടിയെ..?
ഏയ് അല്ല. ഏട്ടന്റെ മനസ്സിൽ ഗൗരിയെച്ചി മാത്രമേ ഉള്ളൂ.
ഞാൻ അങ്ങോട്ടു ചെല്ലട്ടെ..
ഗായത്രി താഴേക്കു പോയി.
അസ്വാസ്ഥയോടെ ഗൗരി ബെഡിൽ ഇരുന്നു. ഫോട്ടോസ് നോക്കുംതോറും കണ്ണിൽ ഇരുട്ടു കയറുന്ന പോലെ തോന്നിയത്തും, അവൾ ബെഡിലേക്ക് കിടന്നു.
🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
പറയ് നീരവ്.. ഞങളുടെ ഗൗരി നന്ദ എങ്ങനെ നിങ്ങളുടെ നിള ആയി..?
ആദിയുടെ ചോദ്യം നീരവിനെ ഒന്നാകെ പിടിച്ചു ഉലച്ചു.
എല്ലാ തെളിവ് ആയിട്ടാണ് നീരവ് ഞാൻ നിന്റെ മുന്നിൽ നില്കുന്നത്. എനിക്കു സത്യം അറിഞ്ഞേ പറ്റൂ.
അറിയാം ആദി.. ഇങ്ങനെ ഒരു നാൾ പ്രതീക്ഷിച്ചു തന്നെ ആയിരുന്നു ഞാൻ കാത്തിരുന്നത്.
ആദി സംശയത്തോടെ അവനെ നോക്കി.
അവൾ നിങ്ങളുടെ ഗൗരിനന്ദ തന്നെ ആണ്. പക്ഷേ അവൾ എന്റെ നിളയാണ്.
നീരവ് ഓർമകയിലേക്ക് ഊളിയിട്ടു.
തുടരും