Karimizhi

The World of Malayalam Stories

ചെറുകഥകൾ

ഒരുപാട് പ്രതീക്ഷകളോടെ ആദ്യ രാത്രയിൽ തന്റെ ഭാര്യയുടെ അരികിലേക്ക് ചെന്ന അവൻ അവളുടെ സംസാരം കേട്ട് ഞെട്ടിതരിച്ചു..

രചന – ഇസ്മയിൽ

,,കറുമ്പന്റെ പെണ്ണ്,,

……… ………. ………. ……..

ഒരുപാട് പ്രതീക്ഷകളോടെ ആദ്യ രാത്രയിൽ തന്റെ ഭാര്യയുടെ അരികിലേക്ക് ചെന്ന അവൻ അവളുടെ സംസാരം കേട്ട് ഞെട്ടിതരിച്ചു..

വിഷ്ണു എനിക്ക് നിന്നെ ഒരു ഭർത്താവായി അംഗീകരിക്കാൻ കഴിയുന്നില്ല കാരണം എന്റെ സങ്കല്പത്തിലുള്ള ഭർത്താവിന്റ അരികത്ത് പോലും നീ വരില്ല എന്റെ ഈ നശിച്ച ജാതക ദോഷം അത് കൊണ്ട് മാത്രമാണ് എനിക്ക് ഇങ്ങനെ ഒരു വിധി വന്നത്

അവളുടെ സംസാരം കേട്ടതും ഭൂമി രണ്ടായി പിളരും പോലെ തോന്നി അവന് ഒരുപാട് ആലോചനകൾക്ക് ശേഷമാണ് ഇങ്ങനെ ഒരാലോചന ശരിയായത് എസിയുടെ തണുപ്പിലും അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു

പിന്നെ ന്തിനാടി നീ ഈ കല്യണത്തിന് സമ്മതം മൂളിയത് പുറത്തേക്ക് വന്ന ദേഷ്യവും സങ്കടവും പരമാവധി നിയന്ത്രിച്ചു കൊണ്ടാണവൻ അത് ചോദിച്ചത്

എല്ലാവരും കൂടി ഉറപ്പിച്ച ശേഷമാണ് നിന്റെ ഫോട്ടോ ഞാൻ കാണുന്നത് ജാതക ദോഷം ഉള്ള പെണ്ണായത് കൊണ്ട് എന്റെ ഇഷ്ടങ്ങൾക്കൊന്നും യാതൊരു വിലയും ഇല്ലല്ലോ എന്റെ ഈ നശിച്ച ജാതക ദോഷം അത് കൊണ്ട് മാത്രമാണ് നീ കെട്ടിയ താലി ഇപ്പൊ ന്റെ കഴുത്തിൽ കിടക്കുന്നത്

രാവിലെ തന്റെ മുന്നിൽ ചിരിച്ചു കൊണ്ട് താലി കെട്ടാൻ കഴുത്ത് നീട്ടിയ അവളെയായിരുന്നില്ല രാത്രിയിൽ അവൻ കാണാൻ സാദിച്ചത്
ജീവിതത്തിലെ എല്ലാ പ്രതീക്ഷയും ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞു

ഒരുപാട് പെണ്ണ് കണ്ടതിന് ശേഷമാണ് ഇങ്ങനെയൊരു വിവാഹം ശരിയായത് നിറം കറുപ്പായത് കൊണ്ട് തന്നെ മിക്ക വിവാഹ ആലോചനകളും ആദ്യത്തെ കാപ്പി കുടിയിലൊതുങ്ങി അമ്മേ എനിക്കൊന്നും വേണ്ട ആ ചെക്കനെ എന്ന പെണ്കുട്ടികളുടെ സംസാരം നിസ്സഹായതയോടെ ഒരുപാട് തവണ അവന് കേൾക്കേണ്ടി വന്നിട്ടുണ്ട്

പിറ്റേദിവസം…

മോനെ ഇനി ഇവളാണ് ഈ വീടിന്റെ വിളക്ക് എന്റെ കുട്ടി ഇവൾക്ക് ഒരു കുറവും വരുത്താതെ നോക്കണം എന്ന അമ്മയുടെ വാക്കുകളാണ്
അവനെ ചിന്തയിൽ നിന്നുണർത്തിയത് അമ്മ അത് പറയുമ്പോൾ അവന്റെ മനസ്സ് നീറുകയായിരുന്നു

ദിവസങ്ങൾ കടന്നു പോയി…. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ അമ്മ അവളെ സ്വന്തം മകളെ പോലെ സ്നേഹിക്കാൻ തുടങ്ങി അവനെ മാത്രം അവൾ വെറുപ്പോടെ മാറ്റി നിർത്തി

അവളോട് അവൻ സംസാരിക്കാൻ ശ്രമിച്ചപ്പോഴെല്ലാം മനപ്പൂർവം അവൾ ഒഴിഞ്ഞു മാറി

മാസങ്ങൾ കടന്നു പോയി …

ഇതിനിടയിൽ ഒരിക്കൽ പോലും ഒരു ഭർത്താവിനോടുള്ള പെരുമാറ്റവും സമീപനവും അവളിൽ നിന്ന് ഉണ്ടായിട്ടില്ല
എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിതം മുന്നോട്ട് പോകുമ്പോൾ……

ഒരു ദിവസം

പുറത്തേക്ക് പോയ അവൻ വീട്ടിലോട്ട് വരുമ്പോൾ അമ്മയെ അടിക്കാൻ വേണ്ടി കൈ ഉയർത്തുന്ന അവളെയാണ് കണ്ടത് അത് കണ്ടതും അവന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു

എടി നായിന്റെ മോളെ നീ എന്റെ അമ്മയെ എന്ന് പറഞ്ഞതും അവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു ഇറങ്ങെടി കഴിവെറിടെ മോളെ എന്റെ വീട്ടിൽ നിന്ന്

കല്യാണം കഴിഞ്ഞ അന്ന് മുതൽ തുടങ്ങിയതാണ് നീ ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ട്

എന്ന കേട്ടോ നിന്റെ അച്ഛനാണ് എന്നോട് പറഞ്ഞത് എന്റെ കുട്ടിക്ക് നിന്നെ കെട്ടാൻ സമ്മതമാണെന്ന് ഒരുപാട് കല്യണങ്ങൾ മുടങ്ങി നിൽക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് സന്തോഷം നൽകുന്ന കാര്യമായിരുന്നു അത്

നിന്നോട് സമ്മതം ചോദിച്ചില്ല എന്നൊരു തെറ്റെ ഞാൻ ചെയ്തുള്ളൂ പക്ഷെ നിന്റെ വീട്ടുകാർക്ക് വേണ്ടത് നിന്നെ എങ്ങനെയെങ്കിലും ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കണം എന്നെ ഉണ്ടായിരുന്നുള്ളു

അതിന് നീ ഇപ്പൊ എന്നെ പരമാവധി ശിക്ഷിച്ചു എന്റെ നിറം ഇങ്ങനെ കറുപ്പ് ആയത് എന്റെ തെറ്റാണോ അത് പറയുമ്പോൾ അവന്റെ ശബ്ദമിടറിയിരുന്നു ഈ നിറത്തിന്റെ പേരിൽ പലരുടെ മുന്നിലും അപഹാസ്യനായി നിന്നപ്പോഴും എന്നെ നെഞ്ചോട് ചേർത്ത് നിർത്തിയ എന്റെ അമ്മ…..

ആ അമ്മയുടെ നേർക്കാണ് ഇന്ന് നിന്റെ കൈ ഉയർന്നത് അത് കൊണ്ട് ഇനി ഞാൻ വരുമ്പോൾ നിന്നെ ഇവിടെ കാണരുത് പൊക്കോണം എവിടേക്കാണെന്ന് വെച്ചാൽ
എന്നെയും എന്റെ അമ്മയെയും സ്നേഹിക്കാൻ കഴിയുന്ന കുട്ടിയെ കിട്ടുമോ എന്ന് ഞാനും ഒന്ന് നോക്കട്ടെ

അത്രയും പറഞ്ഞു കൊണ്ടവൻ പുറത്തേക്ക് ഇറങ്ങിപോകുമ്പോൾ ഇത് വരെ കാണാത്ത അവന്റെ ഭാവമാറ്റം കണ്ട് പേടിച്ചരണ്ട് നിൽക്കുവായിരുന്നു അവൾ

ഒരുപാട് വൈകിയാണ് അന്നവൻ തിരിച്ചു വന്നത്

അമ്മേ…..അവളെവിടെ….

അവൾ പോയി മോനെ….. എന്തായാലും നീ അടിക്കേണ്ടായിരുന്നു എല്ലാ സുഗസൗകര്യങ്ങളോട് കൂടി വളർന്ന കുട്ടിയല്ലേ അവൾക്ക് നമ്മുടെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കുറച്ച് സമയമെടുക്കില്ലേ അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ കലങ്ങിയിരിരുന്നു

അത് പിന്നെ അമ്മയെ അവൾ…… എനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല അങ്ങിനെ പറ്റിപോയി അമ്മ വിഷമിക്കേണ്ട കുറച്ചു കഴിയുമ്പോൾ അവൾ ഇങ് വന്നോളും

സമയം കഴിയും തോറും അവന്റെ മനസ്സിലേക്ക് എന്തോ ഒരു ഉൾഭയം പോലെ തോന്നി അവന് എന്തായാലും അടിക്കേണ്ടായിരുന്നു അവന്റെ മനസ്സിലെന്തോ ഒരു കുറ്റബോധം തോന്നി അവന്…..

മോനെ… നീ ഒന്ന് പോയി നോക്കി വായോ അല്ലെങ്കിൽ ഈ അമ്മക്ക് ഒരു മനസ്സമാധാനം കിട്ടില്ല

അമ്മയുടെ സംസാരം കേട്ടതും

അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു കൊണ്ട് പുറത്തേക്ക് പോയി

ഈ സമയം അവൾ അവളുടെ ആത്മാർഥ കൂട്ടുകാരി അനിതയുടെ വീട്ടിലായിരുന്നു

നിനക്ക് എന്ത് പറ്റി അച്ചു വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട് …..എന്തായാലും നീ എന്നോട് പറയ് എന്ന് പറഞ്ഞതും

ഒരു പൊട്ടിക്കരച്ചിലാണ് അനിതയെ വരവേറ്റത്

അവൾ കല്യാണം കഴിഞ്ഞ അന്ന് മുതൽ ഉണ്ടായ കാര്യങ്ങളെല്ലാം അനിതയോട് പറഞ്ഞു

നീ എന്ത് പണിയാണ് കാണിച്ചത് അത് നിന്റെ ഭർത്താവിന്റെ അമ്മയല്ലേ അത് നീ ചെയ്തത് ന്തായാലും മോശം തന്നെയാണ് അത് ന്റെ അപ്പോഴത്തെ ദേഷ്യത്തിൽ അങ്ങിനെ സംഭവിച്ചു പോയതാണ് പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവൾ അത് പറഞ്ഞത്

നീ നിന്റെ ഭർത്താവിനോട് ചെയ്തത് എന്തായാലും പൊറുക്കാൻ പറ്റാത്ത തെറ്റ് തന്നെയാണ് പിന്നെ അവൻ നിന്നെ തല്ലിയത് അത് നീ തന്നെ പറഞ്ഞല്ലോ തെറ്റ് നിന്റെ ഭാഗതാണെന്ന് അവന്റെ വീട്ടിൽ നിനക്ക് എല്ലാവിധ സ്വാതന്ത്രവും നിനക്ക് ഉണ്ടായിരുന്നില്ലേ

മ്… ഉണ്ടായിരുന്നു അവളൊന്ന് മൂളി

നീയും അവനും ഒരു റൂമിൽ തന്നെയല്ലേ ഇപ്പോഴും കിടക്കാർ

മ്… അതേ

അവന് നിന്നെ കീഴ്പ്പെടുത്താൻ ഒരു കൈ ഉണ്ടായാൽ തന്നെ ധാരാളം എന്നിട്ടും ഇത്രയും ദിവസങ്ങളായിട്ടും അവൻ നിന്റെ സമ്മതമില്ലാതെ നിന്റെ ശരീരത്തിൽ തൊട്ടില്ലെങ്കിൽ അതവന്റെ മാന്യത ഒന്ന് കൊണ്ട് മാത്രമാണ്

അവന്റെ ശരീരത്തിന് മാത്രേ കറുപ്പ് നിറം ഉള്ളു നിന്റെ മനസ്സിനാണെടി കറുപ്പ് നിറം ശരീരത്തിന്റെ കറുപ്പും വെളുപ്പും അല്ലെടി വേണ്ടത് മനസ്സിന്റെ വെളുപ്പ് അത് അവന് വേണ്ടുവോളം ഉണ്ട് അനിത അത് പറയുമ്പോൾ അവൾ വാക്കുകൾ കിട്ടാതെ അവൾ നിന്ന് വിയർത്തു

എനിക്ക് ഇപ്പൊ എന്റെ ഏട്ടനെ കാണണം ചെയ്തു പോയ തെറ്റുകൾക്ക് എനിക്ക് ആ കാലിൽ വീണ് മാപ്പ് പറയണം പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവളത് പറഞ്ഞത് ഇനി എനിക്ക് ഏട്ടന്റെ പെണ്ണായി ജീവിക്കണം മരണം വരെ അതിന് അനുവാദം ചോദിക്കണം ആ കാലിൽ വീണുകൊണ്ട്

സമയം കുറെ ആയില്ലേ ഇനി നാളെ പോകാം നിന്റെ കൂടെ ഞാനും വരാം

നീ ഒരു കാര്യം ചെയ്യ് അവനെ ഒന്ന് വിളിച്ചു പറയു ഇവിടെ ഉണ്ടെന്ന് അവർ നിന്നെ കാണാതെ വിഷമിച്ചിരിക്കുകയാകും

അവൾ അവന്റെ ഫോണിലേക്ക് വിളിച്ചു എങ്കിലും സ്വിച് ഓഫായിരുന്നു മറുപടി

പിറ്റേ ദിവസം അനിതയെയും കൂട്ടി വിഷ്ണുവിന്റെ വീട് ലക്ഷ്യമാക്കി പോയപ്പോൾ

വീടിന്റെ മുന്നിലെത്തിയതും നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന ആൾകൂട്ടതെയാണ് അവൾക്ക് കാണാൻ സാധിച്ചത് ദൈവമേ ഇനി എന്നോട് പറഞ്ഞത് പോലെ വേറെ കല്യാണം ഏയ്‌ അതൊന്നും ആവില്ല വാശിയിൽ ഏട്ടൻ ഒട്ടും പിറകിലല്ല എന്നവൾക്ക് നന്നായി അറിയാം

അങ്ങനെയൊന്നും അവരുതെ എന്ന മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടവൾ ആളുകൾക്കിടയിലൂടെ മുന്നോട്ട് നടന്നു ചെന്നപ്പോൾ കണ്ട കാഴ്ച്ച തന്റെ ചെതനയറ്റു കിടക്കുന്ന തന്റെ വിഷ്ണുവേട്ടന്റെ ശരീരം ഒരു പൊട്ടികരചിലോട് കൂടി അവൾ അനിതയുടെ തോളിലേക്ക് തളർന്നുവീണു

തളർന്നു കിടക്കുന്ന അവളുടെ അരികിലേക്ക് വന്നു കൊണ്ട് അവന്റെ അമ്മ പറഞ്ഞു മോള് വിഷമിക്കണ്ട ന്റെ കുട്ടിക്ക് അത്രയേ ആയുസ്സ് ഉണ്ടാകു.. ഇന്നലെ ഏറെ വൈകിയും നിന്നെ കാണാത്തത് കൊണ്ട് നിന്നെ അന്വേഷിച്ചു പുറപ്പെട്ടതാണ് എന്റെ കുട്ടി പക്ഷെ വിധി എന്റെ കുട്ടിയെ ഒരു കാറിന്റെ രൂപത്തിൽ വാക്കുകൾ മുഴുമിപ്പിക്കാനാവാതെ അവന്റെ അമ്മ പൊട്ടിക്കരഞ്ഞു

ഇതാ…. ഇതെന്റെ കുട്ടി നിനക്ക് തരാൻ വേണ്ടി തന്നതാണ് അവൻ ഇത് എന്റെ കയ്യിൽ തന്നിട്ട് കുറച്ചു ദിവസമായി എല്ലാം ശരിയാകും എന്ന് കരുതി മനപ്പൂർവ്വം തന്നെയാണ് നിന്നിൽ നിന്ന് ഞാൻ ഇത് മറച്ചു വെച്ചത് ഇനിയിപ്പോൾ അതിന്റെ ആവശ്യം ഇല്ലല്ലോ അവളുടെ കയ്യിലേക്ക് ഒരു കവർ നീട്ടിക്കൊണ്ടാണ് അമ്മ അത്രയും പറഞ്ഞത്

അത് തുറന്നു വായിച്ച അവൾക്ക് തന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണീരിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല
,,
നിന്നെ താലി കെട്ടിയ അന്ന് മുതൽ നിന്നെ എനിക്ക്‌ ഒരുപാട് ഇഷ്ടമായിരുന്നു നിന്നെ ഒരുപാട് ഞാൻ സ്നേഹിച്ചിരുന്നു എന്നെ കളിയാക്കിയവരുടെയും അപമാനിച്ചവരുടെയും മുന്നിൽ നിന്നെ എനിക് ഭാര്യയായി കിട്ടിയപ്പോൾ അതിൽ ഞാൻ എന്റെ കുറവുകൾ മറന്ന് മനസ്സ് കൊണ്ട് ഒരുപാട് സന്തോഷിച്ചു ദൈവത്തിന് നിരകാത്തതാണ് ഞാൻ ചെയ്തത് അത് കൊണ്ട് തന്നെയാവും നിനക്കും എന്നെ ഇഷ്ടപെടാതിരുന്നത്

ആരൊക്കെ എന്നെ ഒഴിവാക്കി പോയാലും എന്റെ അവസാനം വരെ എന്റെ അമ്മയുണ്ടാകും എന്റെ കൂടെ എനിക്ക് അത് മതി പിന്നെ ഒരുപാട് തവണ നീ എന്നോട് പറയാതെ പറഞ്ഞ കാര്യം ഡിവോഴ്‌സ് പേപ്പർ അത് ഇതിന്റെ കൂടെ വെക്കുന്നു ഇനി നീ അതിൽ ഒന്ന് ഒപ്പിട്ടു കൊടുത്താൽ മാത്രം മതി അത് വായിച്ചു തീർന്നപ്പോഴേക്ക് ആ ഡിവോഴ്‌സ് പേപ്പർ അവളുടെ കണ്ണീരിനാൽ കുതിർന്നിരുന്നു

ശുഭം……….

LEAVE A RESPONSE