Karimizhi

The World of Malayalam Stories

Malayalam short stories

അനാഥൻ

#അനാഥൻ

ഇരുളിൻ വഴിത്താരയിൽ തെരുവിലലയാൻ
വിധിക്കപ്പെട്ട പാപജന്മമെൻ അനാഥത്വം,
ഇന്നിന്റെ കാമ പ്രേമലീലയുടെ പരിണിത
ഫലമീ ഞാനെന്ന പാഴ്ജന്മം.

പേരെന്തെന്നുപോലുമറിയാത്തവർ
ചെയ്തു പോയ പാപത്തിൻ
പരിണിതഫലമനുഭവിക്കുന്നവൻ ഞാൻ..
അല്ലയോ ദൈവമേയെന്തിനു
നീയെനിക്കായീ പാപജന്മം വെച്ചു നീട്ടി?

മാറ്റിയുടുക്കാനുടുതുണി പോലുമില്ലാതെയീ
തെരുവിൻ വീഥിയിൽ ഞാനലയുമ്പോൾ,
‘തെരുവുതെണ്ടി’യെന്നൊരോമനപ്പേര്
ചാർത്തിയെന്നെ ജനം കല്ലെറിയുമ്പോൾ,
കാമബീജത്തുള്ളിയിൽ പിറന്ന ഞാനുമിന്നൊരു തെരുവിൻ പുത്രൻ..
കാമബീജത്തുള്ളിയിൽ പിറന്ന ഞാനുമിന്നൊരു തെരുവിൻ പുത്രൻ!

നഗര വഴികളിൽ പൊട്ടിയൊലി-
ക്കുമോടയാണെന്റെ ഭവനം..
അന്നമൂട്ടുവാനമ്മയില്ലവിടെ,
നെഞ്ചിലേറ്റിയുറക്കുവാനച്ഛനുമില്ല,
പുത്തനുടുപ്പിട്ടൊരു വിദ്യാലയ മുറ്റത്ത്
കളിച്ചും പഠിച്ചും വളരുവാനൊട്ടും വിധിയുമില്ല.

അമ്പലമുറ്റത്തു പിച്ചയെടുക്കുമൊരു ദേവി-
യെനിക്കെന്റെയമ്മയായ്..
കത്തുന്ന വിശപ്പിലേക്കൊരിറ്റ് നീര് പകർന്നാ
തെരുവോര പൈപ്പെന്റെയച്ഛനായ്.

അതേ,ഞാനുമൊരനാഥൻ!
കാമബീജത്തുള്ളിയിൽ പിറന്ന
പാപത്തിൻ ബാക്കി പത്രം..
കാമബീജത്തുള്ളിയിൽ പിറന്ന
പാപത്തിൻ ബാക്കി പത്രം.

📝സുജിത്ത് പദ്മനാഭൻ തിരുവാർപ്പ്…

LEAVE A RESPONSE