23/04/2026

പ്രണയം നഷ്ടപ്പെട്ട് ഭ്രാന്തിൻ്റെ വക്കോളം എത്തിയ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ അച്ഛനും അമ്മയും കണ്ടെത്തിയ മാർഗം.

രചന – ഇല പൊന്നു

 

നന്ദൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. പാർവ്വതി ..അഞ്ചുവർഷങ്ങൾക് മുൻപ് തൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നു പത്തൊൻപത് കാരി..കല്യാണ പെണ്ണായി കതിർ മണ്ഡപത്തിൽ.. അല്ല..വീണ്ടും കല്യാണ പെണ്ണായി
കണ്ണുകൾ അവനിൽ എത്തിയതും ഒന്ന് വികസിച്ചു എങ്കിലും അവള് മുഖം തിരിച്ചു അവൻ്റെ ചുറ്റിലും ആരെയോ തേടി വീണ്ടും മുഖം കൂർപിച്ചു

അവനൊന്നു ചിരിച്ചു കണ്ണുചിമ്മി.

പ്രണയം നഷ്ടപ്പെട്ട് ഭ്രാന്തിൻ്റെ വക്കോളം എത്തിയ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ അച്ഛനും അമ്മയും കണ്ടെത്തിയ മാർഗം.അകന്ന ബന്ധത്തിലുള്ള പാർവതി .അച്ഛനും അമ്മയും നഷ്ടപെട്ട് വല്യച്ചനും വലിമ്മയും അവരുടെ മക്കൾക്ക് ഒപ്പം വളർത്തിയവൾ.പലപ്പോഴും ഒറ്റയ്ക്കായിരുന്നു അവള്.

മീര ആയിരുന്നു എൻ്റെ പ്രണയം. ഒരുമിച്ച് ഒരുപാട് സ്വപ്നങ്ങൾ കണ്ടൂ.എൻ്റെ മുഖമൊന്നു മാറിയാൽ എനിക്കും വേദനിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ചുംബിക്കുന്നവൾ.അവൾടെ അച്ഛന് ഈ ബന്ധം താൽപര്യം ഇല്ലായിരുന്നു.അത് പറയുമ്പോഴൊക്കെ അവള് എന്നോട് ചേർന്നിരിക്കുമായിരുന്നു.ഒരിക്കലും വിട്ട് പോകില്ലെന്നപോലെ. ഇടയിൽ പിണക്കങ്ങൾ വന്നു തുടങ്ങി അത് ഞങ്ങൾക്കിടയിൽ പതിവുള്ളതായിരുന്നില്ല. അവളിൽ എന്തോ മാറ്റങ്ങൾ ഉണ്ടായിരുന്നു.എത്ര ശ്രമിച്ചിട്ടും എനിക്കത് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.ബാംഗ്ലൂർ അച്ഛനെ കാണാൻ പോകുന്നു എന്ന് പറഞ്ഞ് പോയതിൽ പിന്നെ സംസാരം കുറഞ്ഞു തുടങ്ങി പിന്നെ ..പിന്നെ . തീരെ ഇല്ലാതെയായി.
അതികനാൾ പരസ്പരം കാണാതെ സംസാരിക്കാതെ ഞങ്ങൾക്ക് കഴിയില്ലായിരുന്നു. ഞാൻ അവിടേക്ക് ചെന്നു..പക്ഷേ എന്നെയൊന്നു കാണാൻ പോലും അവള് കൂട്ടാക്കിയില്ല.ഒത്തിരി ബഹളമായി പ്രശ്നമായി..ഒടുവിൽ കാണാൻ സമ്മതിച്ചു പക്ഷേ.. അവൾക് എന്നെ വേണ്ടെന്ന് …

എനിക്ക് നാട്ടിലേക്ക് തിരിച്ചു വരെണ്ടി വന്നു… കുറച്ച് ദിവസങ്ങൾകകം അവൾടെ വിവാഹ വാർത്തയായിരുന്നു എന്നെ തേടി എത്തിയത് അച്ഛൻ്റെ സുഹൃത്തിൻ്റെ മകൻ, അവൾടെ അച്ഛന് അ ബന്ധം ആയിരുന്നു താൽപര്യമെന്ന് മുൻപ് പറഞ്ഞിരുന്നു.

വിവാഹ കാര്യം
ഞാൻ വിശ്വസിച്ചിരുന്നില്ല കാരണം എൻ്റെ മീരയ്ക്ക് അതിനു കഴിയില്ല.വീണ്ടും അങ്ങോട്ട് ചെന്നു അവർ യുഎസ് ലേക്ക് പോയെത്രെ…ഭ്രാന്ത് പിടച്ചവനെ പോലെ അലയുകയായിരുന്നു ദിവസങ്ങൾ അത്രെയും.
വീടിലേക്കും ജോലിക്കും പോവാതെ പറഞ്ഞ് അലഞ്ഞ് നടന്നു..അവളെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.എൻ്റെ മാറ്റവും രൂപവും അമ്മയേയുംഅച്ഛനെയും തളർത്തിയിരുന്നു. അവരുടെ വേദന … പലപ്പോഴും കണ്ടില്ലെന്നു നടിച്ചു.
എനിക്ക് ജീവിതത്തിലേക്ക് തിരികെ വരണമായിരുന്നു…കൗൺസിലിന് പോയി തുടങ്ങി ഒരു പരിധിവരെ പിടിച്ച് നൽകാൻ കഴിഞ്ഞു എങ്കിലും അവളില്ലതെ….എനിക്ക് കഴിഞ്ഞില്ല… യുഎസ് ലേക്ക് പോവാൻ ഒരുങ്ങിയത്താ എങ്ങനെയിൻകിലും അവളെയൊന്ന് കാണാൻ അതിനിടയ്ക്ക് അമ്മയ്ക്ക് വീണ്ടും അസുഖം കൂടി സാഹചര്യം അവിടം വിട്ടു എങ്ങും പോവാൻ പറ്റില്ല. അപ്പോഴും അമ്മ ആവശ്യപ്പെട്ടത് എൻ്റെ വിവാഹമായിരുന്നു എനിക്ക് എതിർക്കാൻ കഴിഞ്ഞില്ല…ജീവിതം തന്നെ അവസാനിപ്പിക്കാൻ തീരുമിച്ചതാ പക്ഷേ എനിക്ക് വേണ്ടി മാത്രം ജീവിച്ചവരെ ഓർത്തപ്പോ അതിനും കഴിഞ്ഞില്ല…..

*******

“നന്ദേട്ട നമുക്കിത് അവസാനിപ്പിക്കാം”
ദൃഢമായിരുന്നു വാക്കുകൾ

നന്ദൻ അവളെ നോക്കി…വിഷമം തോന്നിയില്ല…പക്ഷേ.. അവളിത് പറയാൻ മാത്രം ഞാനവളെ വിഷമിപ്പിച്ചിരിക്കുന്നു..അതോർത്തപ്പോൾ..
“പാർവ്വതി…ഞാൻ …ഞാൻ…പറഞ്ഞതല്ലേ…എനിക്ക് കുറച്ച് സമയം വേണമന്ന്..ഞാൻ ശ്രമിക്കുന്നുണ്ട് ..പക്ഷേ…പക്ഷേ…എനിക്ക് ഒട്ടും പറ്റാഞ്ഞിട്ടാ..” ദയനീയമായി അവനത് പറഞ്ഞൊപ്പിച്ചു…

“ശെരിയാണ് നന്ദേട്ടൻ പറഞ്ഞിരുന്നു…എല്ലാം…സമയവും ചോദിച്ചു…ഞാനെല്ലാം സമ്മതിച്ചതുമാണ്…ഇതിപ്പോ രണ്ട് മാസം തികഞിട്ടില്ല….അറിയാം…പക്ഷേ…എനിക്കെന്തോ ഇത് ശരിയകുമെന്ന് തോന്നുന്നില്ല.”

. “ആരെയും മനഃപൂർവം ചതിക്കാനോ വേദനിപ്പിക്കാനൊ അല്ല. നി അന്ന് പറഞ്ഞില്ലേ മാറണമെന്ന് അതെനിക്ക് പെട്ടെന്ന് പറ്റില്ല..എൻ്റെ അവസ്ഥ എന്താണെന്ന് എനിക്കാരേയും ആരെയും പറഞ്ഞ് മനസ്സിലാക്കാൻ പറ്റില്ല ”

അവള് കറുപ്പ് വീണ അവൻ്റെ കന്തടങ്ങളും കണ്ണുകളും നോക്കി…

” അത് തന്നെയാണ് ഞാനും പറഞ്ഞത്..ഇത് ശെരി ആകില്ലെന്ന്..എത്രനാൾ നമ്മളിങ്ങനെ? രണ്ടാൾക്കും വിഷമമല്ലേ”

“പാർവ്വതി ..അമ്മ..അച്ഛൻ .. അവര്”

“ഒന്ന് നിർത്ത് നന്ദേട്ടാ…!!”

അതൊരാലച്ചയായിരുന്നു
അവനൊന്നു നിശ്ചലമായി..

“അവര് വിഷമിക്കട്ടെ സ്വന്തം മകൻ്റെ അവസ്ത പോലും മനസ്സിലാക്കാൻ ശ്രമിക്കാത്ത അവർ വിഷമിക്കട്ടെ .. നന്ദേട്ടന് അറിയോ അമ്മയുടെ അസുഖം പോലും ഒരു പരിധി വരെ ഈ കല്യാണം നടക്കാൻ വേണ്ടിട്ടാ…ശരി ആയിരിക്കാം മകൻ്റെ അവസ്ഥ കണ്ടിട്ടാവം..പക്ഷേ എല്ലാത്തിനും പരിഹാരം വിവാഹം എല്ലെന്ന് അവര് മനസ്സിലാക്കട്ടെ!! ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് നമ്മളാണ്! എൻ്റെ തീരുമാനം ഞാൻ പറഞ്ഞു അതിലൊരു മാറ്റവുമില്ല!”

ഉറച്ച ശബദത്തിൽ അവളത് പറഞ്ഞ്..”
മുറിയിൽ അവളുടെ വാക്കുകൾ പ്രതിധ്വനിച്ചു.
അവൻ്റെ അവസ്ഥ ദയനീയമായിരുന്നു കണ്ണുകൾ അടച്ച് തുറന്നു….അവൾക് അടുത്തേക്ക് ചെന്നു….

“എല്ലമായിരുന്നവൾ വിട്ടിട്ട് പോയിട്ട് മാസങ്ങൾക്കകം മറ്റൊരാളെ സ്വീകരികേണ്ടി വന്നവൻ്റെ അവസ്ഥയൊന്ന് ആലോചിച്ച് നോക്ക്..തെറ്റ്.. തെറ്റ്..എൻ്റെ ഭാഗത്താണ്..എനിക്കറിയാം..ഞാൻ കാരണം നിൻ്റെ ജീവിതം..

പൂർത്തിയക്കാൻ കഴിഞ്ഞില്ല

തിരിഞ്ഞ് ബെഡിൽ ഇരുന്നു കാൽമുട്ടിൽ കയ്യ്കുത്തി തലകുമ്പിട്ടിരുന്നു .കയ്യ് വിരലുകൾ മുടിയിഴകളിൽ കൊരുത്ത് വലിച്ചുകൊണ്ടിരുന്നു…

“എന്നെ …എന്നെ.. എല്ലാരുംകൂടെ ഭ്രാന്താക്കല്ലേ..plz..”

കണ്ണുകൾ നിറഞ്ഞൊഴുകി..തലകുമ്പിട്ടവൻ അങ്ങനെ ഇരുന്നതെയുള്ളു..
അവള് അവനടുതേക്ക് ചെന്നു മുന്നിൽ മുട്ടുകുത്തിരരുന്നു

“ഒന്ന് നിർത്തിക്കൂടെ നന്ദേട്ടാ ഈ അഭിനയം”

അത്രേം അർദ്രമായിരുന്നു അവൾ ചോദിച്ചതും അവൻ പതിയെ തലയുർത്തി അവളെ നോക്കി

“എനിക്ക്..എനിക്കറിയാം.. നന്ദേട്ടാ..മീര ചേച്ചിയുടെ അസുഖത്തെ കുറിച്ചും ഇപ്പൊ എവിടെ ആണെന്നും അവരുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും എല്ലാം…”

അവൻ നെട്ടലോടെ അവളെ നോക്കി

“നിനക്ക്.. നിനക്ക് എങ്ങനെ?”

“എല്ലാം അറിയാം രണ്ട് ദിവസം ആയില്ലേ ഒന്നുറങ്ങിട്ട് ഭക്ഷണം കഴിച്ചിട്ട്? എല്ലാം ഉള്ളിൽ ഒതുകീട്ട് എന്തിനാ ഇങ്ങനൊരു അഭിനയം?
നന്ദേട്ടനെ എനിക്ക് ഇഷ്ടമാണ്…ഒത്തിരി ..എന്നെങ്കിലും മാറുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു പക്ഷേ ഇപ്പൊ എനികതില്ല ഞാനത് ആഗ്രഹിക്കുന്നുമില്ല!

നന്ദൻ മീരയുടെയാണ്
പിന്നെ എൻ്റെ കാര്യം ഓർത്തിട്ടാങ്കിൽ അത് വേണ്ട എന്നെ കല്യാണത്തിന് നിർബന്ധിച്ചിരുന്നു ശരിയാണ് എനിക്കും അവിടെന്ന് മാറണമായിരുന്നു ..ഞാൻ നിങ്ങനെ വിശ്വസിച്ചിരുന്നു അതുകൊണ്ടാണ് അന്ന് സമ്മതിച്ചും അതിനുമപ്പുറം എനിക്കൊന്നുമില്ല
ഇപ്പൊ മീര ചേച്ചിക്ക് നന്ദേട്ടനെ ആവശ്യമാണ് നന്ദേട്ടനും …..
പൊയ്ക്കോ””

ചുണ്ടിലോരു ചിരിയോടെയവൾ പറഞ്ഞു ”

“ദേ എന്നെ കരുതി പോവതിരിക്കാൻ ആണേൽ ഞാൻ എങ്ങോട്ടെലും പോവും സത്യം”
അവളിത്തിരി ദേഷ്യം നടിച്ച്കൊണ്ട് പറഞ്ഞതും

അവൻ അവളെ ചേർത്ത് പിടിച്ച് പൊട്ടികരഞ്ഞിരുന്നു….അവളും ..

മതി കരഞ്ഞത് രണ്ട് ദിവസമായില്ലെ ഒന്നുറങ്ങിട്ട് ഉറങ്ങിക്കോ നാളെ പോകുമ്പോൾ ക്ഷീണം ആകും ”

“അത് ..
ഞാൻ…ഞാനിപ്പോ തന്നെ പോയാലോ?എനിക്ക് പോവണം”

കരചലിനിടയിലും അവളൊന്നു ചിരിച്ചു

അവനു യാത്ര പറഞ്ഞ് അവൻ പോകുന്നതും നോക്കിയവൾ നിന്നു ഓർമകൾ മൂന്നു ദിവസം പുറകോട്ടു പോയി..

മുത്തശ്ശിയെ കാണാൻ വീടുവരെ പോയിരുന്നു എന്തോ അതികനേരം അവിടെ നിൽക്കാൻ തോന്നിയില്ല തിരിച്ച് റൂമിലേക്ക് കേറുബോഴ നന്ദേട്ടൻ്റെ ശബ്ദം കേട്ടത് കരഞ്ഞിട്ടാവണം ശബ്ദം നന്നേ നേർത്തിരുന്നു വീണ ചേച്ചിയെ പറ്റി കൂട്ടുകാരൻ പറഞ്ഞിരിക്കണം.

“അവൾക് എങ്ങനെ തോന്നി എന്നോടിത് മറച്ച് വെക്കാൻ..എല്ലാം അറിഞ്ഞാൽ ഞാൻ ഇട്ടിട്ട് പോകുമ്മന്ന് വിചാരിച്ചിട്ടാണോ അവളില്ലാതെ എനിക്ക് പറ്റിലാണ് അവൾക്കറിയില്ലെ….. എന്തൊക്കെയോ പതം പറച്ചിലിടയിൽ എൻ്റെ പേരും കേട്ടു…..

“പാർവ്വതി യോട് ഞാനെന്ത് പറയും എല്ലാം അറിഞ്ഞിട്ടും ..എല്ലാം സമ്മതിച്ചതാണ്..എന്നെ ഇതുവരെ ഒന്നിനും നിർബന്ധിചിട്ടില്ല..ദേഷ്യം കാണിച്ചിട്ടില്ല. ..കൂടെ നിന്നിട്ടെയുള്ളു…
മീരയുടെ സ്ഥാനത്ത് എനിക്കവളെ കാണാൻ കഴിഞ്ഞിട്ടില്ല…

പക്ഷേ .. അവളെന്തെങ്കിലും ആഗ്രഹിച്ച് പോയിട്ടുണ്ടെങ്കിൽ….എല്ലാം സമ്മതിചത് അവൾക് ആരും ഇല്ലാത്ത കൊണ്ടല്ലേ..ഞാൻ കൂടെ വിട്ടിട്ട് പോയാൽ”

എന്തോ പിന്നെ അവിടെ… നിന്നില്ല അകത്തേക്ക് കയറിയില്ല രണ്ട് ദിവസമായി..നോക്കി ഇരിക്ക്യായിരുന്നു…എന്നോട് എന്തേലും പറയുമെന്ന് കരുതി അതുണ്ടായില്ല.. ഞാനിന്നു ഇത് പറഞ്ല്ലെങ്കിൽ എല്ലാം ഉള്ളിലൊതുക്കി കഴിഞ്ഞേനെ.

****

അവിടെ എത്തുന്നത് വരെയും പാർവ്വതിയും മീരയുമായിരുന്നു മനസ്സിൽ…..വീടിന് മുന്നിൽ നിൽക്കുമ്പോൾ എൻ്റെ പ്രിയപ്പെട്ടത് എനിക്ക് തിരിച്ചു കിട്ടിയത് പോലെ മനസ്സ് മന്ത്രിച്ചു….🏵️

വീടിന് മുന്നിൽ നിൽക്കുമ്പോൾ എൻ്റെ പ്രിയപ്പെട്ടത് എനിക്ക് തിരിച്ചു കിട്ടിയത് പോലെ മനസ്സ് മന്ത്രിച്ചു…

അകത്തേക്ക് കയറുബോൾ എൻ്റെ കാലുകൾക്ക് വേഗതയേറിയിരുന്നു.. ഹാളിലെ സോഫയിൽ അവളുടെ അച്ഛൻ ഉണ്ടായിരുന്നു.

പെട്ടനയാൾ ചാടി എഴുന്നേറ്റു..

“നന്ദൻ”

എൻ്റെ നോട്ടത്തിൻ്റെ അർത്ഥം മനസ്സിലായിന്നോണം
അയാൾ മുകളിലെ മുറിയിലേക്ക് നോക്കി

എൻ്റെ കാലുകളുടെ
വേഗത കുറഞ്ഞിരുന്നു… മുറിയുടെ വാതിൽ തുറന്നിട്ടിരുന്നു…
എങ്ങോ നോക്കി ഓർമകളിൽ എന്നപോലെ ഇരിക്കുന്നവളെ കണ്ടൂ…..പക്ഷേ എൻ്റെ മീരയിൽ നിന്ന് ഒത്തിരി മാറിയിരിക്കുന്നു.. ചികിത്സയും മരുന്നിൻ്റെയും ക്ഷീണം നന്നേ ഉണ്ടായിരുന്നു..കണ്ണുകൾ ഉള്ളിലേക്ക് അയതുപോലെ ഇടതൂർന്ന മുടിയിഴകൾ ഇന്നില്ല…..

ചിന്തകളിൽനിന്നുണർന്ന് അവളുടെ കണ്ണുകൾ എന്നിലെത്തി.. അ കണ്ണിലെ ഭാവമെന്തായിരുന്നു . വേദനയോ…ഞെട്ടലോ.. ആകാംഷയോ.. കുറ്റബോതമോ. ….എന്താണ്.. വ്യക്തമല്ലാത്ത ഒരായിരം വികാരങ്ങൾ ഉണ്ടായിരുന്നു..പക്ഷേ ഒന്നു വ്യക്തമാണ്. അവളിലെ പ്രണയം.

അവളെയൊന്നു കാണാൻ കഴിഞ്ഞെങ്കിൽ എന്ന് മാത്രമേ ഉണ്ടായിരു്നുള്ളൂ.. കാണാൻ കൂട്ടക്കുമോ എന്ന ഭയമായിരുന്നു… എന്നാലിപ്പോ. ..ഇനിയൊരിക്കലും..എനിക്കെൻ്റെ മീരയിൽനിന്നുമൊരു തിരിച്ചുപോക്ക് ഇല്ലെന്ന് ഉറപ്പിരിച്ചുന്നു.

തോളിലൊരു കർസ്പർശമേറ്റപ്പോഴാണ് ഞാൻ അങ്ങനെ നിൽക്കുകയാണെന്ന് അറിഞ്ഞത് .എനിക്കൊന്നു അനങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല.

അവളുടെ അച്ഛനായിരുന്നു.
ഞാൻ മീരയെ നോക്കി തല കൺപീലികൾ താഴ്ത്തി മറ്റെങ്ങോ നോക്കി ഇരിക്കുന്നു.കണ്ണുകൾ നിറഞ്ഞിരുന്നു അത് മറക്കാൻ ആയിരുന്നു…

“ഞാൻ പറഞ്ഞതാ ..മോനോട് എല്ലാം പറയാൻ ഈ നാടകം വേണ്ടെന്ന് ”

” യുഎസ് ലേക്ക് പോയത് ചികിത്സക്ക് ആയിരുന്നു ഫസ്റ്റ് സ്റ്റേജ് ആണ്…മറ്റമുണ്ടിപ്പോ .. അവളിപ്പോ ok ആണ് പേടിക്കേണ്ടതില്ല..ബാക്കി ട്രീറ്റ്മെൻ്റ് ഇവിടെ മതീന്ന് വാശി പിടിച്ചതുകൊണ്ടാ ഇങ്ങോട്ട് വന്നത് മോൻ്റെ കാര്യമൊക്കെ അവൾക് അറിയാം പാർവ്വതി ? അല്ലേ?
എൻ്റെ മോളും അതു തന്നെയാ ആഗ്രഹിച്ചതും..

ശരീരത്തിൻ്റെ വേദന യെ കാളും മനസ്സ് വേദനിച് ഒരുപാട് കരഞ്ഞിട്ടുണ്ട് എൻ്റെ കുട്ടി”

എൻ്റെ തോളിൽ തട്ടി വിളറിയ ചിരിയോടെ പറഞ്ഞുകൊണ്ടയാൾ തിരിഞ്ഞ് നടന്നു.

“എനിക്കെൻ്റെ മീരയെ വേണം..എൻ്റെ മീരയെ”

ഒന്ന് തിരിഞ്ഞ് നോക്കി അ അച്ഛൻ ഒന്നും പറഞ്ഞില്ല

പിന്നീട് ഞാൻ അവളോടൊപ്പം ആയിരുന്നു. എന്നെ ഒട്ടും അടുപ്പിച്ചിരുന്നില്ല വീണ്ടും പഴയതു തന്നെ പറയും കല്യാണ കാര്യവും അവൾക്കെന്നെ ഇഷ്ടമല്ലെന്നുമൊക്കെ ഞാൻ അതൊന്നും കാര്യമാക്കാറില്ല പക്ഷേ ഒരു ദിവസം …

“ശരി അയ്ക്കോട്ടെ നി എന്നെ സ്നേഹിക്കേണ്ട ..ഒരുകാലത്ത് നമ്മൾ സ്നേഹിച്ചിരുന്നില്ലെ .. എന്നെയൊരു ഫ്രണ്ട് ആയിട്ട് മാത്രം കൂട്ടിയാൽ മതി .നിൻ്റെ അസുഖം ഭേധമകുന്നത് വരെയെങ്കിലും ഞാൻ നിൻ്റെയോപ്പം ഉണ്ടാകും” പിന്നെയൊന്നും മിണ്ടിയില്ല.

തിരിച്ച് വീട്ടിൽ വന്നു എല്ലാരും അറിഞ്ഞിരുന്നു .വല്യ ബഹളമായി.പക്ഷേ പാറു എനിക്കുവേണ്ടി അവരോട് വാദിച്ചു. ഒത്തിരി ബഹളങ്ങൾക് ശേഷം അച്ഛനും അമ്മയും ശാന്തമായി. വല്യച്ഛനും വല്യമ്മയ്ക്കും പാർവ്വതി തിരിച്ച് വീട്ടിലേക്ക് വരുമോ എന്ന പേടിയായിരുന്നു .അവരത് പറഞ്ഞില്ലെങ്കിലും എനിക്കത് മനസ്സിലായി.പക്ഷേ അവളെ തിരിച്ച് അ വീട്ടിലേക്ക് വിടില്ലെന്ന് ഞാനും തീരുമാനിച്ചിരുന്നു.
എൻ്റെ ജോലി ബാംഗ്ലൂർ ക്ക് ഷിഫ്റ്റ് ചെയ്തു അച്ഛനെയും അമ്മയേയും അങ്ങോട്ട് കൊണ്ട് പോയി. പാർവ്വതിക്ക് അവിടത്തെ കോളേജിൽ അഡ്മിഷൻ ശരിയാക്കി ആദ്യം ഒന്നിനും സമ്മതിച്ചില്ല… ഒരു കുറ്റബോധതിൻ്റെ പേരിലോ പ്രായശ്ചിത്തമോ ഒന്നിനും വേണ്ടിയല്ല അവൾക് വേണ്ടി തന്നെയായിരുന്നു ഞാനത് ചെയ്തത്. ഹോസ്റ്റലിൽ നിന്ന് പഠിക്കാം ന്നു അവളുടെ തീരുമാനമായിരുന്നു.

മീരയുടെ ചികിത്സ തുടർന്നു അവൾക്കൊപ്പം ഞാൻ ഉണ്ടായിരുന്നു. പാറു ഇടയ്ക്ക് മീരയെ വന്ന് കാണുമായിരുന്നു മീര അവളോട് കൂട്ടായി പക്ഷേ അപ്പോഴും എന്നോട് അകന്നുതന്നെയായിരുന്നു .അതൊന്നും കാര്യമാക്കാതെ ഞാനെൻ്റെ പെണ്ണിനെ പ്രണയിച്ചു കൊണ്ടിരുന്നു… അവളോ….ഉള്ളിലെ പ്രണയം കഷ്ടപ്പെട്ട് മറച്ച് വച്ചുകൊണ്ടിരുന്നു. പിന്നെയും ദിവസങ്ങൾ കടന്നു.അതിനിടയിൽ എൻ്റെയും പാറുവിൻ്റെയും ഡിവോഴ്സ്ൻ്റ് കാര്യങ്ങള് നടന്നു . മീരയുടെ അസുഖം പൂർണമായി ഭേദമായി തുടങ്ങി..ഡോക്ടറുടെ റിപ്പോർട് വന്നു ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു.പക്ഷേ ഞങ്ങളുടെ ഡിവോഴ്സ് ൻ്റ് കാര്യം മീരയെ അസ്വസ്ഥയാക്കിയിരുന്നു .വീണ്ടും എന്നോട് എന്തേലും പറഞ്ഞു വഴക്കിടും അപ്പോഴും ഞാനൊന്നും പറയാറില്ല.

പലപ്പോഴും എന്നെത്തന്നെ നോക്കിയിരിക്കുന്നത് കാണാം ഞാൻ നോക്കുമ്പോൾ വേറെ എന്തേലും പറഞ്ഞും. അതങ്ങനെ തന്നെ തുടർന്നു.
അവളുടെ ഹെൽത്ത് ഓക്കെയായി .ഞങ്ങളുടെ ഡിവോഴ്സിൻ്റെ അവസാന ഹീയരിങ്ങും കഴിഞ്ഞു എന്ന് മീരയെ കാണാൻ പാർവതിയും ഉണ്ടായിരുന്നു. എന്നോട് സംസാരിക്കാൻ പറഞ്ഞ് പാറു പുറത്തേക്ക് പോയി

“ഞാൻ പറഞ്ഞില്ലേ നന്ദേട്ടാ എനിക്കിപ്പോ ഒരാഗ്രഹങ്ങളും.. ഇല്ല ജീവിതം തിരിച്ച് കിട്ടിയില്ലെ എനിക്കത് മതി വേരോന്നും എനിക്ക് വേണ്ട ഒന്നും! ആരോടും പ്രണയവുമില്ല..”

പക്ഷേ എനിക്കെൻ്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടിരുന്നു

” നിർത്തടി!!! നീ.. നിയെന്താ എന്താടി വിചാരിച്ചി രിക്കുന്നത് …വേണ്ടെന്ന് വച്ച് ക്ഷേമിക്കുമ്പോൾ അവൾടെ കോപ്പിലെ …..ഒരു…

സ്നേഹിച്ചവരക്കേ എന്തേലും അസുഖം വന്നാൽ ഇട്ടിട്ട് പോകുവോ ? എനിക്ക് ആയിരുന്നേൽ നി എന്നെ ഇട്ടേച്ചും പോകുവോ? പോകുവോന്ന്..!!! ഇത്രെയും കാലം
ഞാൻ അനുഭവിച്ച വേദന എന്താണെന്ന് അറിയോ”

“നീ…… നീ .. ഒറ്റരുത്തി കരണണമാ ഒന്നും ചെയ്യ്ത അ പാവത്തിൻ്റെ ജീവിതം കൂടെ ഇതിലേക്ക് വലിച്ചിഴച്ചത് .
നിൻ്റെ പ്രശ്ണമിപ്പോ എന്താ? അസുഖം വീണ്ടും വരുന്നാണോ? ജീവിക്കാൻ പേടിയാണോ മരിക്കണോ? എന്നാ വാ ഞാനും വരാം നമുക്കൊരുമിച്ചു പോകാം!

“അതല്ല ഇനി ഒന്ന് കെട്ടി ഡിവോഴ്സ് ആയവനെ വേണ്ടെന്ന് ആണെങ്കിൽ നി അത് പറഞാൽ മതി..ഞാനിനി നിന്നെ കാണില്ല..ഞാൻ ചത്തൂന്ന് അങ്ങ് കരുതിക്കോ..!!”

എനിക്ക് അത്രേം പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ല ഇത്രേം കാലത്തെ ദേഷ്യം വിഷമം സങ്കടവും എല്ലാം അതിലുണ്ടായിരുന്നു ..പറഞ്ഞു തീർത്തു.ഇറങ്ങുമ്പോൾ പാറു പുറത്ത് ഉണ്ടായിരുന്നു .എന്നെ അങ്ങനെയൊരു ഭാവത്തിൽ അവള് ആദ്യമായിട്ടായിരുന്നു മീരയും.

പിന്നെ രണ്ട് ദിവസം അവളെ കാണാൻ പോയില്ല ഇനിയും കാണാതെ പറ്റില്ലെന്ന് തോന്നിയപ്പോ വീട്ടിലേക്ക് ചെന്നു . കയറിയതെയുള്ളു ഓടി വന്നെൻ്റെ നെഞ്ചോട് ചേർന്നിരുന്നു. സന്തോഷം കൊണ്ട് നിറഞ്ഞ എൻ്റെ കണ്ണുകളെ യും മനസ്സിനെയും നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.ഒരു നിമിഷം എന്നിക്ക് സ്വപ്നം പോലെ തോന്നി….തിരിച്ച് കിട്ടിയ എൻ്റെ പ്രണയത്തെ ഞാൻ ഇറുകെ പുണർന്നു….

ഡിവോർസ് കഴിഞ്ഞു എൻ്റെയും മീര യുടെയും വിവാഹവും..സന്തോഷത്തിൻ്റെ ദിവസങ്ങൾ ആയിരുന്നു പിന്നീട്..ഒരുമിച്ച് കണ്ട സ്വപ്നം പോലെ മനോഹരം. തിരിച്ച് കിട്ടിയ ജീവിതത്തിൽ തീർത്താൽ തീരാത്ത കടപ്പാട് എൻ്റെ പാറു വിനൊടാണ് .അതിനിടയ്ക്ക് വല്യച്ഛനും വല്യമ്മയുംഅവളെ കാണാൻ വന്നിരുന്നു.. അവള് അവരോടൊപ്പം പോയില്ല.

എൻ്റെയും നന്ദേട്ടൻ്റെ യും കര്യങ്ങൾ അറിഞ്ഞ് ഞങ്ങളെ നോക്കുന്ന കണ്ണുകളിൽ പല പല ഭാവങ്ങളാണ് അതിശയം, പുച്ഛം ,സഹതാപം അങ്ങനെ. ഞനതൊന്നും കാര്യമാക്കാറില്ല.. ഞാനും ഒരു സാധാരണ മനുഷിയാണ് ദേഷ്യവും വാശിയും സങ്കടവും മറ്റുവികരങ്ങൾ എല്ലാം ഉള്ളവൾ.. എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ ചെയ്തു .

തോന്നൽ ആയിരുന്നില്ല ശരി തന്നെയായിരുന്നു എന്ന് പിന്നീടുള്ള നന്ദേട്ടൻ്റെയും മീര ചേച്ചിയുടെയും ജീവിതം തെളിയിച്ചതാണ്. ഞാൻ വിട്ട് കൊടുതത്തുമല്ല…വിട്ട് കൊടുക്കാൻ എപ്പോഴാണ് നന്ദേട്ടൻ എൻ്റെ ആയിരുന്നത്? ഞാനും വിഷമിച്ചിരുന്നു.. എപ്പോഴും അതോർത്തിരിക്കാൻ ഞാൻ തയാറല്ലയിരുന്നു..ഞാൻ എൻ്റെ സ്വപ്നങ്ങൾക്ക് പുറകെ പോയി…..

ഇടിപ്പിലൂടെ ഒരു കൈ ഇഴഞ്ഞു വന്നു ……

“മുഹൂർത്തം കഴിയറായടി… കെട്ടെണ്ടെങ്കിൽ ഞാൻ പൊയ്ക്കോട്ടേ ..”

കള്ള ചിരിയോടെ എന്നോട് ചോദിച്ചവനെ നോക്കി..

ഞാനും ചിരിച്ചു

പ്രണവ്….ആദ്യം കണ്ടത് മുതൽ നല്ല സുഹൃത്തായിരുന്നു.. ..അന്നുമുതൽ ..എന്നും കൂടെ ഉണ്ടായിരുന്നു..സ്നേഹത്തോടെ… പിന്നീട് എപ്പോഴോ പ്രണയതോടെയും…. കൂട കൂടിയലോ എന്ന് തോന്നിയപ്പോ നന്ദേട്ടനോട ആദ്യം പറഞ്ഞത്…

പ്രണവിൻ്റെ കൈ ചേർത്ത് വയ്ക്കുന്ന പാർവതീയെ നോക്കി

നന്ദേൻ്റെ കണ്ണുകളിൽ നനവ് പറടന്നിരുന്നു. അവരിലേക്ക് പൂക്കൾ വർഷിച്ച് അനുഗ്രഹിക്കുബോൾ നന്ദൻ്റെ ഇടതു കൈ മീരയുടെ കരങ്ങളെ ഇറുക്കെ പുണർന്നിരുന്നു.

യാത്ര പറയാൻ നേരം എല്ലാവരും കൂടിയിരുന്നു…

അനുഗ്രഹം വാങ്ങാൻ എന്നപോലെ കളിയാലെ നന്ദേട്ടൻ്റെ കാലിലേക്ക് കുനിഞ്ഞതും ഞെട്ടലോടെ പിന്നോട്ട് നീങ്ങി.

എന്നെ ചേർത്തുപിടിച്ചു.
നന്ദേട്ടൻ എൻ്റെ പ്രിയപെട്ടതാണ്… നല്ല മകനാണ്, നല്ല കാമുകനും ഭർത്താവും ,..നല്ല കൂട്ടുകാരനുമാണ്….. പിന്നെ….പിന്നെ………ഞങ്ങളുടെ ഈ നില്പ് കണ്ട് കുശുമ്പ് കേറി ഇപ്പൊ പൊട്ടുന്ന്ന് പറഞ്ഞ് ഒരാൾ നില്പുണ്ട്..മീര ചേച്ചിയുടെ കയ്യിൽ നിന്നും നന്ദേട്ടനിലേക് എത്തി വലിഞ്ഞ് തോളിലേക്ക് കൈ ചുറ്റി പിടിച്ച് എന്നെ നോക്കി ചുണ്ട് പിളർത്തി കാണിച്ചു. ഞങ്ങളുടെ കിശുമ്പി പാറു ഇല കുട്ടി… രണ്ട് വയസ്സുകാരി ഇലാ നന്ദകിഷോർ..

അവളെ ആദ്യമായി കണ്ടപ്പോൾ കരഞ്ഞുകൊണ്ട് ചിരിച്ച നന്ദേട്ടനും മീര ചേച്ചിയും. ..എൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു.

ചിലപ്പോഴെങ്കിലം ദേഷ്യം തോനിട്ടുള്ളത് മീര ചേച്ചിയോട് ആണ് എന്തിൻ്റെ പേരിൽ ആയിരുന്നാലും ഇത്രെയും സ്നേഹിക്കുന്നൊ രാളെ ഒത്തിരി വേദനിപ്പിച്ചതിന്.ചിലർ അങ്ങനെയാണ് സ്നേഹത്തിൻ്റെ പേര് പറഞ്ഞ് സ്നേഹിക്കുന്നവരെ സ്നേഹം കൊണ്ട് തന്നെ മുറിവേൽപ്പിക്കും.

ഞാനെൻ്റെ പ്രണവിനെ നോക്കി….. …എല്ലാവരോടും യാത്ര പറഞ്ഞു കാറിലേക്ക് കയറി … അപ്പോഴും എൻ്റെ കയ്യിൽ അവൻ്റെ കയ്യ്കൾ ഒന്നൂടെ മുറുകി. എൻ്റെ നെറ്റിയിൽ ചുണ്ട് ചേർത്തു.

ഞങ്ങളെ നോക്കി നന്ദേട്ടനും ഉണ്ടായിരുന്നു..തൻ്റെ പ്രണയതോടൊപ്പം പിന്നെ കുഞ്ഞിപെണ്ണും💙

അവസാനിച്ചു💙

എല്ലാർക്കും നന്ദി, സ്നേഹം,ഇഷ്ടം🥰🥰🥰🥰