രചന – അഞ്ജു തങ്കച്ചൻ
താലി കെട്ടാൻ വരട്ടെ ,ഈ കല്യാണം നടക്കില്ല . ദേഷ്യത്തോടെ ചെറുക്കന്‍റെ അച്ഛൻ ശ്രീകോവിലിനരുകിലേക്ക്ചെന്നു .
വിദേശത്തുനിന്നും മകന്‍റെ കല്യാണം കൂടാനായി വന്നതാണ് അയാൾ , ലീവ് ഉദേശിച്ച സമയത്ത് കിട്ടാത്തതിനാൽ കാലത്ത്എയർപ്പോട്ടിൽ എത്തിയ അയാൾ നേരെ വരുകയായിരുന്നു.
ഇപ്പോളിങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും . നിങ്ങൾക്ക് തോന്നിവാസം കാണിക്കാനുള്ള സമയമാണോ ഇത് ?
പെണ്ണിന്‍റെ ആളുകള്‍ മുന്നിലേയ്ക്ക് വന്നു
ഇതെന്താ ഇപ്പോള്‍ ഇങ്ങനെ തോന്നാൻ ?
ഞാന്‍ ഈ പ്രായത്തിലും ഗൾഫിൽ കിടന്നു കഷട്ടപ്പെടുന്നത് എന്‍റെ മകന് വേണ്ടിയാണ് . അവൻ വിവാഹം കഴിക്കേണ്ടത് നല്ലൊരു കുടുംബത്തിലെ പെണ്ണിനെ ആകണം എന്നെനിക്കു നിർബന്ധമുണ്ട് .
നിങ്ങളുടെ മകൻ വന്നു കണ്ടിഷ്ടപ്പെട്ടതല്ലേ ,അല്ലാതെ ഞങ്ങൾ അങ്ങോട്ടു വന്നതൊന്നും അല്ലല്ലോ .
അതൊക്കെ ശരിയാകും ,പക്ഷേ മകന്‍റെ വിവാഹം കൂടാന്‍ രാവിലെ എയർപ്പോട്ടിൽ നിന്നും ഓടികിതച്ചു വന്ന ഞാന്‍ ഈ കല്യാണം നടക്കില്ല എന്നു പറയണമെങ്കില്‍ എന്തെങ്കിലും കാരണം ഉണ്ടാകും എന്നു നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ
കെട്ടിന്‍റെ സമയത്ത് ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാ ?
എന്ത് പറഞ്ഞാലും ഈ കല്യാണം നടക്കാന്‍ ഞാന്‍ സമ്മതിക്കില്ല . അയാൾ പറഞ്ഞു
ഒരു പെണ്ണിന്‍റെ ജീവിതം വച്ചാണ് നിങ്ങള്‍ കളിക്കുന്നത് .
നിങ്ങൾക്കുണ്ടാകുന്ന എന്ത് നഷ്ടപരിഹാരവും തരാൻ ഞാന്‍ ഒരുക്കമാണ് . എന്തായാലും ഈ പെണ്ണിനെ എന്‍റെ മകൻ കെട്ടാന്‍ ഞാന്‍ സമ്മതിക്കില്ല .
അച്ഛാ ………അത്രനേരവും മിണ്ടാതെ നിന്ന ദേവദത്ത് അടുത്തേക്ക് ചെന്നു.
അച്ഛനല്ലേ പറഞ്ഞത് ഇഷ്ട്ടമുള്ള പെൺകുട്ടിയെ സ്വയംകണ്ടെത്തിക്കൊള്ളാൻ . കീർത്തിയുടെ ഫോട്ടോ കണ്ടപ്പോഴും അച്ഛൻ പറഞ്ഞത് നല്ല കുട്ടിയാണ് അച്ഛനിഷ്ട്ടമായി എന്നല്ലേ . ഇപ്പോൾ എന്താ അച്ഛാ ഇങ്ങനെ തോന്നാൻ ?
കഴിഞ്ഞ ദിവസം കൂടെ അച്ഛൻ കീര്‍ത്തിയോട് ഫോണില്‍ സംസാരിച്ചതല്ലേ ,അപ്പോഴൊന്നും കുഴപ്പം ഉണ്ടായിരുന്നില്ലല്ലോ ,പിന്നെന്താ അച്ഛാ ?
അപ്പോഴോന്നും കുഴപ്പമില്ലായിരുന്നു മോനേ പക്ഷേ ?
എന്താ അച്ഛാ?
ഈ സ്ത്രീയുടെ മകളാണ് ഇവള്‍ എന്ന് എനിക്കറിയില്ലായിരുന്നു .അയാൾ കീർത്തിക്കരുകിൽ നിൽക്കുന്ന കീർത്തിയുടെ അമ്മയുടെ നേർക്ക് വിരൽ ചൂണ്ടി.
വീട്ടുകാരെക്കുറിച്ച് നല്ലവണ്ണം തിരക്കണം എന്നു ഞാന്‍ പറഞ്ഞിരുന്നതല്ലേ ഞാന്‍ നാട്ടില്‍ ഇല്ലാത്തതുകൊണ്ടാണ് എനിക്ക് അതിനൊന്നും പറ്റാത്തത് എന്നു നിനക്കറിയാമല്ലോ .
വീട്ടുകാരെക്കുറിച്ച് അന്വേഷിക്കാന്‍ പറഞ്ഞിരുന്നതല്ലേ, അപ്പോൾ നീയെന്താ എന്നോടു പറഞ്ഞത് ,അവൾക്ക് അമ്മ മാത്രേ ഉളളൂ , ഇവളുടെ അമ്മ ഒരു പാവം നാട്ടിൻപുറത്തുകരിയാണ് അതിന്‍റെ എല്ലാ ഗുണവും അവരുടെ മകൾക്കും ഉണ്ടാകും എന്നല്ലേ
അതേ, …. അച്ഛൻ ഇവിടില്ലാത്തതുകൊണ്ട് അമ്മാവനാണ് എല്ലാം തിരക്കി നല്ല കുടുംബം ആണെന്ന് പറഞ്ഞത് ,അച്ഛന്‍റെ സമ്മതം കിട്ടിയിട്ടല്ലേ ഞാൻ വിവാഹത്തിന് സമ്മതിച്ചത് . അല്ലെങ്കിൽ തന്നെ കീർത്തിയെക്കുറിച്ച് മാത്രം നമുക്ക് അറിഞ്ഞാൽ പോരേ അച്ഛാ . എനിക്കിവളെ ഇഷ്ടമാണ് നല്ല പെൺകുട്ടിയാണിവൾ
നിനക്കറിയാമോ എന്‍റെ ജീവിതം നശിപ്പിച്ചവളാണ് ഇവളുടെ അമ്മ ,ഇന്ന് ഇവിടെ വച്ചാണ് ഞാന്‍ അറിഞ്ഞത് ഇവളുടെ മകളെയാണ് നീ കല്യാണം കഴിക്കാൻ പോകുന്നത് എന്ന് .
എന്നെ വഞ്ചിച്ച് എന്‍റെ ജീവിതം തകർത്ത ഈ സ്ത്രീയുടെ മകളെ നിനക്കു വേണോ ?നിനക്കു തീരുമാനിക്കാം .
വേണ്ട… എനിക്കീ കല്യാണം വേണ്ട. അത്ര നേരം മിണ്ടാതെ നിന്ന കീർത്തി പറഞ്ഞു . ഇത്രയും ജനങ്ങളുടെ മുന്നില്‍ വച്ച് എന്‍റെ അമ്മയെ അപമാനിച്ചത് ഇത്ര നേരവും ഞാന്‍ കേട്ടു നിന്നു .ഇനി ഒരക്ഷരം എന്‍റെ അമ്മയെക്കുറിച്ച് മിണ്ടരുത് .
അവള്‍ തിരിഞ്ഞ് അടുത്ത് നിൽക്കുന്ന അമ്മയെ നോക്കി,അമ്മയുടെ മുഖമാകെ ഒഴുകിപടര്‍ന്ന കണ്ണുനീർ ,കവിളുകൾ വല്ലാതെ വിറയ്ക്കുന്നുണ്ട് .
അവള്‍ അമ്മയെ ചേര്‍ത്ത് പിടിച്ചു .
മുഹൂർത്തo കഴിയാൻ ഇനി കുറച്ചു നേരമേ ഉള്ളൂ ശാന്തി പറഞ്ഞു .
ഗിരീ കല്യാണം നടക്കട്ടെ ,നിനക്ക് ആകെയുള്ള മകൻ അല്ലേ അവന്‍റെ കല്യാണം മുടങ്ങുന്നത് നല്ലതല്ല,നീയൊന്നു ആലോചിച്ചു നോക്കിക്കേ ആ പെങ്കൊച്ച് ഒരു തെറ്റും ചെയ്തട്ടില്ലല്ലോ ,ഗിരിയുടെ സുഹൃത്ത് മധു അയാളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു
ഇവളുടെ മകൾ അല്ലേ മധു, അവള്‍ വഞ്ചിക്കും എന്റെ മകനെ
ഇല്ലഡോ ഞാനല്ലേ പറയുന്നത് . ഇപ്പോള്‍ ഇത് നടന്നില്ലെങ്കിൽ നിന്‍റെ മകൻ പോലും നിന്നെ വെറുക്കും അതൊരിക്കലും പാടില്ല , നീ ജീവിക്കുന്നത് പോലും അവന് വേണ്ടിയല്ലേ?
അതൊക്കെ ശരിയാണ് എന്നാലും
ഒരെന്നാലും ഇല്ല . ഇക്കണ്ട നാട്ടുകാര് ഒക്കെ ഓരോന്നും പറഞ്ഞുണ്ടാക്കും രണ്ടുകൂട്ടർക്കും തല ഉയർത്തി നടക്കാന്‍ പോലും പറ്റില്ല
ഈ കല്യാണം നടക്കണം ഗിരീ .. ഞാനല്ലേ പറയുന്നത്
താലികെട്ട് നടക്കട്ടെ ബാക്കിയൊക്കെ പിന്നെ . രണ്ടു കുട്ടികളുടെ ജീവിതമാണ് .. മധു പറഞ്ഞു
വേണ്ട ,എനിക്കു ഒന്നാലോചിക്കണം. കീർത്തി പറഞ്ഞു
മോളേ .. മധു അവളുടെ കൈയില്‍ പിടിച്ചു .
നിന്‍റെ സങ്കടം എനിക്കു മനസിലാകുന്നുണ്ട് പക്ഷേ ,ഇപ്പോള്‍ ഇത് നടക്കണം മോളേ .
വിവാഹം നടന്നില്ലെങ്കിൽ നടന്നില്ല അത്രേ ഉള്ളൂ അങ്കിൾ ,ദേവദത്തിന്‍റെ അച്ഛനെ പോലെ ഒരാൾക്കൊപ്പം ഞാന്‍ ഒരു വീട്ടിൽ എങ്ങനെ ജീവിക്കാനാണ്? കീർത്തി ചോദിച്ചു
അതിനു ദേവദത്തല്ലേ മോളേ വിവാഹം കഴിക്കുന്നത് ,അല്ലാതെ ഗിരി അല്ലലോ .
ദേവദത്തിന്‍റെ തീരുമാനം എന്താ ? അയാൾ ചോതിച്ചു
വിവാഹം നടക്കട്ടെ ബാക്കി ഒക്കെ പിന്നെയാലോചിക്കാം . ദേവദത്ത് പറഞ്ഞു .
ശാന്തി താലിയെടുത്ത് നല്കി . അടുത്തുനിന്ന സ്ത്രീകള്‍ കുരവയിട്ടു .
ദേവദത്ത് കീർത്തിയുടെ കഴുത്തില്‍ താലി കെട്ടി.
കെട്ട് കഴിഞ്ഞതും ഗിരി എയർപ്പോട്ടിൽ നിന്നും വിളിച്ചു കൊണ്ടുവന്ന വണ്ടിയില്‍ കയറി വീട്ടിലേക്കു പോയി .
മധു ദേവദത്തിന്‍റെ കൈയില്‍ പിടിച്ചു
സാരമില്ല നമുക്ക് എല്ലാം പറഞ്ഞു ശരിയാക്കാം
ഇപ്പോള്‍ ബാക്കി കാര്യങ്ങള്‍ നടക്കട്ടെ
ഓഡിറ്റോറിയത്തിലെ ചടങ്ങുകളും സദ്യയും ഒക്കെ കഴിഞ്ഞു വീട്ടില്‍ ചെല്ലുമ്പോള്‍ വാതില്‍ അടഞ്ഞു കിടന്നിരുന്നു .
അച്ഛന്‍റെ ഇഷ്ടക്കുറവ് അറിഞ്ഞതിനാൽ കീർത്തിയുടെ ബന്ധുക്കൽ ഒന്നും ചെറുക്കന്‍ വീട്ടിലേക്ക് എത്തിയിരുന്നില്ല .
സ്വീകരിക്കാൻ ആരും ഉണ്ടാകില്ലെന്ന് അറിയാവുന്നതുകൊണ്ടു മധു തന്നെ അകത്തു കയറി നിലവിളക്കു കൊളുത്തി കീർത്തിയുടെ കൈയില്‍ കൊടുത്തു
വലതുകാൽ വച്ചവൾ അകത്തേക്ക് കയറിയതും, ഗിരി അങ്ങോട്ടു വന്നു .
🖤🖤🖤🖤🖤
തുടരും .

by