രചന – മാധവി
“സാർ നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ… ഞാൻ ആരുടെ കൈയിൽ നിന്നും പണം കൈപറ്റിയിട്ടില്ല… പിന്നെ രുദ്രൻ സാർ ആരെയും അപമാനിച്ചിട്ടും ഇല്ല… ” അത് ഞാൻ പറഞ്ഞത് വിമലാമ്മയുടെ മുഖത്തു നോക്കി ആണ്… “സാർ.. ഞാൻ ഈ നിൽക്കുന്ന അശ്വിൻ എന്നാ ആളുടെ കൈയിൽ നിന്ന് പണം കൈപ്പറ്റി എന്നതിന് തെളിവ് എന്തെങ്കിലും ഉണ്ടോ..?? ” “തെളിവ് ഇല്ല പക്ഷെ സാക്ഷി ആയി മൊഴി നൽകിയിരിക്കുന്നത്… വിമലമമ ആണ്.. ” “ഒരു സാക്ഷിയിൽ എന്ത് ഇരിക്കുന്ന… മനുഷ്യൻ വാക്കാണ് അതു മാറം… എന്തെങ്കിലും രേഖ ഉണ്ടോ..?? ” അതിന് ആയാൾ മറുപടി തന്നില്ല… പകരം വിമലമമയെ നോക്കുക മാത്രം ചെയ്‌തു.. “ഒരു സാക്ഷിയിൽ എന്ത് ഇരിക്കുന്ന… മനുഷ്യൻ വാക്കാണ് അതു മാറം… എന്തെങ്കിലും രേഖ ഉണ്ടോ..?? ” അതിന് ആയാൾ മറുപടി തന്നില്ല… പകരം വിമലമമയെ നോക്കുക മാത്രം ചെയ്‌തു.. “സാർ ഇപ്പോൾ പറഞ്ഞില്ലേ ഞാനും ഈ നിൽക്കുന്ന അശ്വിൻ എന്നും പറയുന്ന ആളുമായി എന്റെ കല്യാണം ഉറപ്പിച്ചു എന്ന്.. ഇയാളുമായി എന്റെ കല്യാണം ഉറപ്പിച്ചിട്ടില്ല… എന്റെ സമ്മതം ഇല്ലാതെ ഇവർ ആണ് ഇയാൾക്കു വാക്ക് കൊടുത്തത്…
ഇയാളുടെ കൈയിൽ നിന്ന് എന്റെ പേരും പറഞ്ഞു ഇവർ ആയിരിക്കണം.. പണം വാങ്ങി ഇരിക്കുന്നെ.. ” ഞാൻ പറയുന്നത് കേട്ടിട്ട് വിമലാമ്മ എന്നെ മിഴിച്ചു നോക്കുന്നുണ്ട്… ഒരു അനാഥപെണ്ണിന് ഇത്രയും തന്റേടം വന്നത് അവർ അറിഞ്ഞില്ല എന്ന് തോന്നുന്നു… രുദ്രൻ സാറിന്റെയും അവസ്ഥ മറിച്ചല്ലായിരുന്നു… “സാർ… ഇവർ ആരാണ് എന്ന് ഒന്നും എനിക്ക് അറിയില്ല.. പക്ഷെ ഈ നിൽക്കുന്ന അളകനന്ദ എന്റെ മകൻ കെട്ടാൻ പോകുന്ന പെണ്ണാണ്.. ” അമ്മ പറയുന്ന കേട്ടിട്ട് ഞെട്ടിയത് ഞങ്ങൾ എല്ലാരും ആയിരുന്നു… ഞാൻ വിമലാമ്മയുടെ മുഖത് നോക്കി.. അവിടെ പുച്ഛം മാത്രമായിരുന്നു…. “വാട്ട്… അമ്മ എന്തൊക്കെയാ ഈ പറയുന്നേ.. ” സാർ ബാക്കി പറയാൻ വന്നപ്പോളേക്കും അമ്മ ഇടയിൽ കയറി പറഞ്ഞ് തുടങ്ങി.. “നിനക്ക് ഞാൻ ഇത്രയും നേരം പറഞ്ഞത് മനസ്സിലായില്ലേ… ഈ നിൽക്കുന്ന അളകനന്ദ നീ കെട്ടാൻ പോകുന്ന കുട്ടിയാണ്.. ഞാൻ അത് ഉറപ്പിച്ചു..
നിനക്ക് എന്തെകിലും പറയാൻ ഉണ്ടോ.. ” ആ വാക്കുകളിലെ ദൃഢത മനസ്സിലായതുകൊണ്ടാകണം സാർ ഒന്നും മിണ്ടാതെ തലയാട്ടി… ഞാൻ വിശ്വാസം വരാതെ അമ്മയെ നോക്കിയപ്പോൾ അമ്മ ഒന്നും ഇല്ല എന്ന് കണ്ണുഅടച്ചു കാണിച്ചു… അതിൽ എനിക്കുള്ള ധൈര്യം പകർന്നു നല്കുകയായിരുന്നു… “ഈ കുട്ടിയുടെ കൈയിൽ നിന്ന് എത്ര രൂപയാണ് അളകനന്ദ കൈപറ്റി ഉള്ളത് എന്ന് പറയുന്നത്.. അത്രയും പൈസയും അതിന്റെ പലിശയും ഞാൻ തരുന്നത്.. ആയിരിക്കും… ” അമ്മ അത് എന്നെ ചേർത്ത് നിർത്തി.. അശ്വിനോടായി ചോദിച്ചു… “അത് പിന്നെ…. 1 ലക്ഷം രൂപ… ” ഞാൻ വിശ്വാസം വരാതെ വിമലാമ്മയെ നോക്കി.. അവിടെ ഇപ്പോഴും പുച്ഛം മാത്രമാണ്.. “പലിശ സഹിതം ആണോ?? ” “പലിശ ഒന്നും എനിക്ക് വേണ്ട… ” അശ്വിൻ പറഞ്ഞത്….എന്റെ അടുത്തേക്ക് വന്നു… “ഒരുപാട് നിന്നെ ഞാൻ വിശ്വസിച്ചു….അതിനുള്ള ശിക്ഷയായി…ഇത് ഞാൻ കണ്ടോളം… എന്നാലും… ഒരു വാക്ക് പറയാമായിരുന്നു എന്നെ ഇഷ്ടമല്ലെങ്കിൽ… നമ്മൾ ഒത്തുള്ള ജീവിതം ഞാൻ ഒരുപാട് സ്വപ്നം കണ്ടതാ.. സാരമില്ല.. എല്ലാം ഞാൻ മറന്നോളം… ” അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു…
അത് കണ്ടു നന്ദ… തല വെട്ടി തിരിച്ചു.. അവൾക് അത് കാൺകെ അവനോട് പുച്ഛവും ദേഷ്യവും ഒരുപോലെ വന്നു… അശ്വിൻ രുദ്രന്റെ അടുത്തു ചെന്നു അവന്റെ കൈയിൽ പിടിച്ചു… “നോക്കിക്കോളണം… ” അത്രയും പറഞ്ഞു… അവൻ തിരിഞ്ഞു.. പോലീസ് നോട് പറഞ്ഞു… “സാർ എനിക്ക് പരാതി ഒന്നും ഇല്ല…. വിമലാമ്മക്കും പരാതി ഇല്ല… ഞങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു… ” അവൻ ഇറങ്ങി നടന്നു.. ഇടം കൈയാൽ കണ്ണുനീർ തുടച്ചു… മനു അപ്പൊ തന്നെ അവന്റെ കൂടെ ഇറങ്ങി പോയി… പോലീസ് കാർ മാപ്പും പറഞ്ഞ് പോയി… വിമലാമ്മ… എന്റെ കൈയും പിടിച്ചു പുറത്ത് ഇറങ്ങി… “ഇത് കൊണ്ടൊന്നും തീർന്നു എന്ന് നീ വിചാരിക്കേണ്ട… എനിക്ക് എതിരെ പ്രവർത്തിച്ച ആരും ഇന്ന് ജീവിപ്പിച്ചിരുപ്പില്ല… അത് ഓർത്താൽ നന്ന്.. ” “ഒന്നും അവസാനിച്ചില്ല.. തുടങ്ങുന്നേ ഒള്ളു… ആരോരും ഇല്ലാത്ത അനാഥ പിള്ളേരോട് നിങ്ങൾ ചെയുന്ന എല്ലാം ഞാൻ പുറത്ത് കൊണ്ടു വരും… അനാഥാലയത്തിന്റെ പിന്നിൽ നിങ്ങൾ നടത്തുന്ന ബിസ്സിനെസ്സ് ഞാൻ പുറത്ത് കൊണ്ടു വരും… ” . അത് ആരോരും ഇല്ലാത്ത അനാഥ പെണ്ണിന്റ ഉറച്ച വാക്കായിരുന്നു…
എസ് ഐ… വന്നു.. വിമലാമ്മയുടെ ചെവിയിൽ പറഞ്ഞു.. “നമുക്ക് പണിയാണോ.. ഞാൻ നോക്കണോ.. ” ..അവൾ പോയ വഴിയേ ഒരു വഷളൻ ചിരിയോടെ പറഞ്ഞു.. “വേണ്ട.. എവിടെ വരെ പോകും എന്ന് നോക്കാം.. ” ആ കണ്ണുകളിൽ പക ആളി കത്തുന്നുന്നുണ്ടായിരുന്നു… വിമലാമ്മ അശ്വിന്റെ കൂടെ കാറിൽ കയറി.. മനു ഡ്രൈവിംഗ് സീറ്റിലും… “അവൾ എവിടേം വരെ പോകും എന്ന് നമുക്ക് നോക്കാം… ” “മ്മ്മ്… മനു വണ്ടി എടുക്കട… ” കാർ വീട്ടുമുറ്റം വിട്ട് ഇറങ്ങി പോകുന്നതും നോക്കി.. നന്ദ വാതിൽ പടിയിൽ നിന്നു.. എന്തിനെന്നില്ലാതെ കണ്ണുകൾ നിറഞ്ഞു വന്നു.. അവൾ അതും തുടച്ചു അകത്തു കയറി… “അശ്വിൻ അവൾക് പകരം ഞാൻ ഒരാളെ ഒപ്പിച് തരാം… ധന്യ… അവളെക്കാൾ ഒരു വയസ്സിനു ഇളപ്പം ആണ്… പക്ഷെ ശരീരവടിവുകൊണ്ട്.. ധന്യ ആണ് നല്ലത്… ” “അതല്ല ഇപ്പോളത്തെ പ്രശ്നം… അളകനന്ദ… അവൾ.. ഇന്ന് കണ്ടത്… ഒരു അനാഥ പെണ്ണിന്റെ ചങ്കൂറ്റം അല്ല… മറിച്. അവളുടെ പുറകിൽ ആരോ ഉണ്ട്.. അവരാണ് അവൾക് ഈ ധൈര്യം നൽകുന്നത്..
അത് ആരാണ് എന്ന് അറിയണം.. അത് ഒരിക്കലും അവൻ അല്ല.. രുദ്ര്… ” “മ്മ്മ്.. ശെരിയ.. അവൻ അല്ല… നീ എന്തിനാ അവനോട് അങ്ങനെ പറഞ്ഞത്…?? ” അവർ അവന്റെ കൈയിൽ പിച്ചികൊണ്ട്.. ചോദിച്ചു.. അവൻ കൈ വലിച്ചു.. അവൻ അവരുടെ കൈക്ക് മേലെ കൈ വച്ചു.. “അത്… ഒരു ട്രിക് അത്ര മാത്രം…. ” “മ്മ്… പിന്നെ പോലീസ്‌കാർ ഒക്കെ നമ്മുടെ കൂടെ ആണ് എന്നത്കൊണ്ടു അവൾ ഒരിക്കലും പോലീസിൽ പരാതി പറഞ്ഞു വരില്ല.. അങ്ങനെ വന്നാൽ പിന്നെ അവൾ.. അടുത്ത പുലരി കാണില്ല… പിന്നെ അവന്റെ വെല്ലോ പിടിപെടും കൊണ്ട് വന്നലെ ഒള്ളു.. അത് നമ്മുക്ക് നോക്കനെ ഒള്ളു.. ” അവർ അവന്റെ മുഖത്തു നോക്കി വശ്യമായ പുഞ്ചിരിയോടെ പറഞ്ഞു… അത് അവൻ ഉള്ള ഒരു സ്വികരണം പോലെ… അവൻ അവരെ നോക്കി… 50 വയസ്സിന് മുകളിൽ പ്രായം വരും എങ്കിലും.. ഇപ്പോഴും 35 വയസ്സുകാരിയുടെ ശരീരവടിവ്.. മങ്ങിയ നിറത്തിലുള്ള കോട്ടൺ സാരി ശരീരത്തിനോട് ഒട്ടി കിടക്കുന്നു…
ഒന്നു രണ്ടു മുടി നരച്ചിട്ടുണ്ട്… ചുണ്ടുകളിൽ ഇപ്പോഴും വശ്യമായ പുഞ്ചിരി… ആ കണ്ണുകളിൽ കാണുന്നത് കാമം അല്ലാതെ മറ്റു ഒന്നും തന്നെ ഇല്ല… അവൻ പതിയെ അവരുടെ ഇടുപ്പിലൂടെ കൈയിട്ടു… അവരെ അവനിലേക്ക് അടുപ്പിച്ചു.. അവന്റെ കൈകൾ അവരുടെ വയറിൽ അമര്ന്നപ്പോള്.. അവരുടെ കൈകൾ അവന്റെ മുഖം കൊണ്ട് അവരുടെ കഴുത്തിൽ പൂഴ്ത്തി.. ഇതെല്ലാം മിററിൽ കൂടി നോക്കി മനു… ഒരു വഷളൻ ചിരിയോടെ വണ്ടി ഓടിച്ചു… (പിന്നെ അശ്വിൻ വയസ്സ് 29 കേട്ടോ… രുദ്ര് നും അത്രതന്നെ.. മനുവിനും അത്ര തന്നെ.. അളകനന്ദക്ക്.. 24….. ഇത് ഇപ്പൊ പറഞ്ഞത് അശ്വിനും വിമലാമ്മയും തമ്മിൽ ഉള്ള പ്രായവ്യത്യാസം മനസ്സിലാക്കാൻ വേണ്ടി ആണ് കേട്ടോ.. )
അകത്തെ മുറിയിൽ കയറിയ നന്ദ കാണുന്നത്.. തന്നെ തന്നെ നോക്കി നിൽക്കുന്ന രുദ്രനെയാണ് “നന്ദ ഇവിടെ വന്നിരുന്നേ….എനിക്ക് കുറച്ച സംസാരിക്കാൻ ഉണ്ട്.. ” വളരെ സൗമ്യ ആയാണ് അവൻ പറഞ്ഞത്… അവൾ അമ്മയെ നോക്കി അമ്മ അവളോട് അടുത്തു വന്നിരിക്കാൻ കണ്ണുകൊണ്ടു പറഞ്ഞു. അവൾ സോഫയിൽ വന്നിരുന്നു… “സാർ.. ഞാൻ പറയാം… ” അവൾ ഒന്ന് ശ്വാസം എടുത്തു വിട്ട് പറയാൻ തുടങ്ങി… അവൻ അവളെ കേൾക്കുവാനും.. “സാർ ആ പോയ അശ്വിൻ ആരാണെന്ന് പോലും എനിക്ക് അറിയില്ല… ഇന്ന് ആദ്യം ആയാണ് ഞാൻ അയാളെ നേരിട്ട് കാണുന്നത് പോലും… പക്ഷെ അയാൾ എന്നെ എപ്പോഴോ കണ്ടിട്ടുണ്ട്.. എന്നെ ഇഷ്ടപ്പെട്ടു… വിമലാമ്മ പറഞ്ഞു എനിക്ക് അറിയാവുന്നത് ആണ്.. ഇതുപോലു… വിമലാമ്മ എന്റെ പേര് പറഞ്ഞു അവന്റെ കൈയിൽ നിന്ന് പണം കൈപറ്റിയിട്ടുണ്ട്.. അതാണ്.. അവൻ പോലീസിൽ പരാതി പെട്ടത്.. ആ പണം വിമലാമ്മക്ക് തിരികെ കൊടുക്കാൻ പറ്റിയില്ല.. അതിന് പകരം അവർ എന്നെ ഈ കല്യാണതിന്നു നിർബന്ധക്കുകയായിരുന്നു..
അങ്ങനെ ഞാനും വിമലാമ്മയും തമ്മിൽ വഴക്ക് ഇട്ടിരിക്കുമ്പോഴാണ് സാർ വന്നത്… എന്നോടുള്ള ദേഷ്യം മുഴുവൻ അന്ന് വിമലാമ്മ സാറിനോട് തീർക്കുകയയിരുന്നു… അന്ന് എനിക്ക് സാറിന്റെ കൂടെ വരുക അല്ലാത്ത വേറെ വഴിയും ഇല്ലായിരുന്നു… ഇനി ഞാൻ തിരിച്ചു ചെന്നാൽ അവർ എന്നെ കൊണ്ട് അവനുമായി ഉള്ള കല്യാണം നടത്തും.. സാർ plz… എനിക്ക് അവന്റെ കൂടെ ജീവിക്കാൻ പറ്റില്ല.. ആമി തിരിച്ചു വരുന്ന വരെ മാത്രം ഞാൻ ഇവിടെ നിന്നോട്ടെ… അതു കഴിഞ്ഞു ഞാൻ പൊക്കോളാം.. ഒരിക്കലും ആർക്കും ഒരു ശല്യവുമായി ഞാൻ വരില്ല… ” അവനു അവൾ പറഞ്ഞത് ഒന്നും വിശ്വാസം ആയില്ല എങ്കിലും അവൻ ഒന്നും മിണ്ടിയില്ല.. അമ്മ അവളെ ദയനീയമായി നോക്കി… ആ അമ്മക്ക് മനസ്സിലാകുമായിരുന്നു.. അവൾ തന്റെ മകനോടു ആവശ്യപ്പെടുന്നത് അവളുടെ.. മാനം ആണെന്ന്… അവളുടെ ജീവിതം ആണെന്ന്… “സാർ എനിക്ക് സാലറി ഒന്നും വേണ്ട ഞാൻ ഒന്നിനും ആർക്കും ഒരു ശല്യവും ആകാതെ ആമിയുടെ കാര്യം നോക്കി.. ഈ വീടിന്റെ ഏതെങ്കിലും മൂലയിൽ ഇരുന്ന് കൊള്ളാം.. plz” അവൾ തൊഴുതു കൊണ്ട് അവനോട് പറഞ്ഞു…
അവൻ ഒന്നും മിണ്ടാതെ ഇരുന്നു… “അതിന് നീ ഇനി മുതൽ ആമിയുടെ മാത്രം കാര്യം നോക്കിയാൽ പോരാ…… ” അമ്മ പറയുന്നത് കേട്ട് എല്ലാരും അമ്മയെ തന്നെ നോക്കി… അമ്മ രുദ്രൻ ന്റെ കൈ പിടിച്ചു തുടർന്ന്… “എനിക്ക് മോളെ എന്റെ മോന്റെ ജീവിത്തിൽ കൂടെ കൂട്ടിയാൽ കൊള്ളാം എന്നണ്ട്.. ” അമ്മ പറയുന്നത് കേട്ട്.. അവൻ ഞെട്ടി കൈ പിൻവലിച്ചു… നന്ദ ഒന്നും മനസ്സിലാകാതെ അമ്മയെ നോക്കി… അച്ചന്റെ മുഖത്തു പ്രിതിക്ഷയായിരുന്നു… “അമ്മ.. അമ്മ എന്തൊക്കെയാ ഈ പറയുന്നത് എന്ന് വെല്ലോ ബോധം ഉണ്ടോ?? ” “അമ്മക്ക് ബോധം ഉണ്ട്… മോനെ നന്ദ നല്ല കുട്ടിയ… ” ബാക്കി അമ്മ പറയുന്നതിന് മുന്പേ അവൻ അവിടെ നിന്നും എഴുന്നേറ്റു പോയി….. അവന്റെ പോക്ക് നോക്കി അമ്മ കണ്ണുനീർ വാർത്തു… അച്ഛന്റെ അവസ്ഥയും മറിച് അല്ലായിരുന്നു.. നന്ദ ഒന്നും മിണ്ടാതെ.. ആമിയുടെ മുറിയിലേക്ക് പോയി…
“ഏട്ടാ ഞാൻ പറഞ്ഞത് കൂടി പോയോ… ഒരമ്മയല്ലേ ഞാൻ എന്റെ മക്കൾക്കു നല്ലത് അല്ലെ ഞാനും ആഗ്രഹിക്കുന്നുത്… എന്നിട്ടും അവൻ എന്തേയ് മനസ്സിലാകാത്തത്.. എത്രഎന്നു വെച്ച ശിവക്ക് വേണ്ടി അവൻ ഇങ്ങനെ ജീവിതം കളയുന്നെ… നന്ദ അവൾ നമ്മുട കൂടി മോൾ ആയിട്ടല്ലേ കണ്ടിട്ട് ഒള്ളു… അവളുടെ എല്ലാ കാര്യവും അറിഞ്ഞിട്ട് തന്നെ അല്ലെ.. ഞാൻ പറഞ്ഞത്… അവനോട് ഒന്ന് ഏട്ടൻ സംസാരിക്കു.. ഞാൻ നന്ദ മോളോട് സംസാരിക്കാം.. ” “താൻ ഇങ്ങനെ വിഷമിക്കാതെ എല്ലാം സെരിയാകും.. ഞാൻ അവനോട് സംസാരിക്കാം.. താൻ ചെല്ല്.. ” “മോനെ കുഞ്ഞാ….. ” അയാൾ അവന്റെ തലമുടിയിഴകളിൽ തലോടി കൊണ്ട് വിളിച്ചു… അവൻ തിരിഞ്ഞു… ഇരുന്നു.. അവന്റെ നിറഞ്ഞ മിഴികൾ കാൺകെ അയാളുടെ മിഴികൾ നിറഞ്ഞു വന്നു… “മോനെ നന്ദ നല്ല കുട്ടിയ….അവൾ 2 ആഴ്ചയെ ഇവിടെ വന്നിട്ട് ഒള്ളു എങ്കിലും.. ഞങ്ങൾക്ക് മനസ്സിലായി ആ കുട്ടിയെ… ” “അച്ഛാ.. അവൾ നല്ല കുട്ടി തന്നെ ആണ്.. അല്ല എന്ന് ഞാൻ ഒരിക്കലും പറയില്ല.. പക്ഷെ ഞാൻ ഇപ്പോൾ കല്യാണതിനെ കുറിച്ച് ഒന്നും ചിന്ദിക്കുന്നില്ല.. ശിവ അവൾ ഒന് ചിരിച്ചു കണ്ടാൽ മാത്രം മതി എനിക്ക്… ”
“മോനെ ഞങ്ങൾടെ ആഗ്രഹവും അത് തന്നെയാ… 1 വർഷം ആയി നമ്മൾ അതിനു വേണ്ടി പ്രാർത്ഥിചില്ലേ… ശിവക്ക് വേണ്ടി നീ ഇല്ലാതാക്കുന്നത്.. നിന്റെ ജീവിതം കൂടി ആണ്.. ഞങ്ങൾ അവളുടെ മാത്രം അച്ചനും അമ്മയും അല്ല.. നിന്റെയും കൂടി ആണ്… മോൻ ഒന്നും സമ്മതിച്ചു തന്നാൽ മതി.. നന്ദ മോളെ കൊണ്ട് ഞാൻ സമ്മതിപ്പിച്ചു കൊള്ളാം.. ” “അച്ഛാ.. ഞാൻ.. ശിവ അവൾ എന്തോരും ആഗ്രഹിച്ചതാണ് എന്ന് അറിയോ.. ” “എനിക്ക് അറിയാം.. എനിക്ക് ഉറപ്പുണ്ട്.. ശിവ തിരിച്ചു വരും നന്ദ മോൾ തിരിച്ചു കൊണ്ട് വരും.” “മ്മ്മ്..” അവൻ എല്ലാം മൂളി കേട്ടു… “മോനെ.. നന്ദ മോൾ തന്നെ മോനോട് എല്ലാം പറയും അവളെ പറ്റി.. അതുവരെ മോൻ മോളോട് ഒന്നും ചോദിക്കേണ്ട.. ഇന്ന് ഇവിടെ കണ്ടത് ഒന്നും അല്ല.. ആ പെൺകുട്ടി അനുഭവിച്ചത്… ഒരു പരിധി വരെ മോൻ അത് മനസ്സിലാകും… ഞാൻ പറഞ്ഞു തരാതെ.. മോൻ ഇപ്പൊ ഒരു ജീവിതം ആ കുട്ടിക്ക് കൊടുത്താൽ അത് എല്ലാർക്കും നല്ലതേ വരൂ.. ഇന്ന് വരെ അത് സന്തോഷം എന്താണ് എന്ന് അറിഞ്ഞിട്ടില്ല… ”
“അച്ഛാ അച്ഛൻ പറയുന്നേ എനിക്ക് മനസ്സിലാകുന്നുണ്ട്… പക്ഷെ.. എനിക്ക് ഒന്ന്.. ആലോചിക്കണം.. ” “മോൻ ആലോചിച്ചു പറഞ്ഞാൽ മതി.. ഒരുമിച്ചു ജീവിക്കേണ്ടത് നിങ്ങൾ ആണ്… ഞങ്ങൾടെ കണ്ണ് അടയുന്നതിനു മുൻപ് നിങ്ങൾക്ക് ഒരു ജീവിതം ഉണ്ടായി കണ്ടാൽ മതി.. ” അച്ഛൻ നിറഞ്ഞു വന്ന കണ്ണുകൾ തുടച്.. തിരിഞ്ഞു നടന്നു… ഒന്ന് നിന്ന ശേഷം അവന്റെ നേരെ തിരിഞ്ഞു.. “കുഞ്ഞാ.. ആരോരും സ്നേഹിക്കാൻ ഇല്ലാത്തവരെ സ്നേഹിക്കുന്നത് ആണെടാ നല്ലത്.. കാരണം അവര്ക് അവരുടേത് എന്ന് പറയാൻ ഈ ലോകത്ത് നമ്മൾ മാത്രമേ കാണു.. ചിലപ്പോ അവരുടെ ലോകം പോലും നമ്മൾ ആകും… അങ്ങനെ നമ്മൾ അവരെ സ്നേഹിച്ചാൽ നമ്മൾ പോലും അറിയാതെ നമ്മുടെ ലോകം അവരിലെക്ക് ചുരുങ്ങും… ” അച്ഛൻ അത്രയും പറഞ്ഞു തിരിഞ്ഞു നടന്നു.. അവൻ അയാളുടെ വാക്കുകൾ ഓർത്തു…. ഒപ്പം അവൻ ആമിയുടെ വാക്കുകൾ കാതിൽ കേട്ടു.. “ചേട്ടാ ചേട്ടന്റെ കല്യാണത്തിന് ഞാൻ ആയിരിക്കും ഓടി പാഞ്ഞു നടക്കുന്നെ.. നിച് കുറെ മുല്ലപ്പു വേണ…വേണമെങ്കിൽ കുറച്ചു ഏട്ടത്തിയമ്മക്ക് കൊടുക്കാം.. പിന്നെ നിങ്ങളുടെ മണിയറ ഞാൻ ഒരുക്കുവേ… മ്മ്.. പിന്നെ.. ” താടിക്ക് കൈയും കൊടുത്തു ആലോചിക്കുന്ന ആമിയുടെ തലക് ഒരു കൊട്ട് കൊടുത്തു..
“പിന്നെ ഒന്നും ഇല്ല… ” “മ്മ്.. പിന്നെ ഉണ്ട്… കല്യാണം കഴിഞ്ഞു ആദ്യ ദിവസം ഏട്ടത്തിയമ്മയെ ഞാൻ എന്റെ കൂടെ കിടത്തുട്ടോ.. ” “ആഹാ ബെസ്റ്റ്.. പിന്നെ എന്തിനാ ഞാൻ കെട്ടുന്നേ നീ അങ് കെട്ടിയാൽ പോരെ.. ബാക്കി ഒള്ളൂന്റെ മൂഡ് കളയണം അല്ലെ.. ” “ഓ.. പിന്നെ ഒരു മൂഡ്.. ബാക്കി എല്ലാ ദിവസവും ഏട്ടത്തിയമ്മ ചേട്ടന്റെ കൂടെ കിടന്നോട്ടെ..plz.. ആ ഒറ്റ ദിവസം മതി.. ” “എന്നാടാ ഇവിടെ ഒരു കല്യാണ ആലോചന.. ആരാ പെണ്ണ്.. ” അങ്ങോട്ട് വന്നു കൊണ്ട് അച്ഛൻ ചോദിച്ചു.. അമ്മയും വന്നു.. “പെണ്ണ് ഒന്നും ആയില്ല.. എന്റെ അച്ഛാ.. ” “ആഹാ എന്നിട്ടാണോ ഇവിടെ ഏട്ടത്തിയമ്മ എന്നൊക്ക കേട്ടെ.. ” ” അതാ.. അച്ഛാ ഞാൻ ചേട്ടനോട് പറഞ്ഞു.. കല്യാണം കഴിഞ്ഞു ആദ്യ ദിവസം ഞാൻ ഏട്ടത്തിയമ്മയെ എന്റെ കൂടെ കിടത്തും എന്ന് പറഞ്ഞിട്ട് ഏട്ടൻ സമ്മതിക്കുന്നില്ല.. അതാ ” ആമിയുടെ നിഷ്കളങ്കമായ മറുപടി കേട്ടു എല്ലാരും ചിരിച്ചു.. അവൻ ദയനീയമായി അച്ഛനെയും അമ്മയെയും നോക്കി… അവൾ ഒന്നും മനസ്സിലാകാതെ അവിടെ ഇരുന്നു… പിന്നെ എല്ലാരേയും നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി… അവൻ എല്ലാം ഓർത്തു കിടന്നു.. എപ്പോഴോ ഉറങ്ങി… 😴😴😴😴
“മോളെ നന്ദ… ” നന്ദ ആമിയുടെ കാലുകൾ തിരുമുഖയായിരുന്നു.. എന്നാലും ആ കണ്ണുകൾ കരഞ്ഞു കലങ്ങി ഇരിക്കുന്നത് കണ്ടു അമ്മയുടെ ഉള്ളം വിങ്ങി.. ആമി നല്ല ഉറക്കം ആയിരുന്നു… അവൾക് ഇപ്പൊ നല്ല മാറ്റം ഉണ്ട്.. എല്ലാരേയും നോക്കും.. നന്ദയോട് മാത്രം മിണ്ടും.. അമ്മ നന്ദക്ക് അരികിൽ വന്നു.. അവളുടെ മുടിയിൽ തലോടി… അവൾ അമ്മയെ വാരി പുണർന്നു.. അമ്മയുടെ നെഞ്ചിൽ മുഖം പൂഴ്ത്തി അവൾ കരഞ്ഞു… അമ്മ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു.. “മോൾക് ജീവിത അവസാനം വരെ എന്നെ അമ്മ എന്ന് വിളിക്കേണ്ടെ…?? ഈ നെഞ്ചിൽ വീണു കരയേണ്ട….മോൾ എന്നെ അമ്മ എന്നല്ലേ വിളിക്കുന്നെ.. ” അവൾ അതെ എന്ന് തല അനക്കി… അമ്മ തുടർന്നു.. “അതെ അമ്മയുടെ അധികാരത്തോടെ മോളുടെ കാര്യത്തിൽ അമ്മക്ക് തീരുമാനം എടുക്കാൻ ഉള്ള അവകാശ.. ഉണ്ട്.. മോളെ അവൻ അംഗീകരിക്കും…. മോൾ ഒന്ന് സമ്മതിച്ചാൽ മാത്രം മതി… ” “അമ്മേ… അവർ എന്നെ… കൊല്ലും.. നിക് പേടിയാ അമ്മേ.. ഞാൻ കാരണം സാറിനോ നിങ്ങൾക്കോ എന്തെങ്കിലും പറ്റിയാൽ പിന്നെ.. ” “അതോർത്തു പേടിക്കേണ്ട.. അവൻ ഒള്ളപ്പോ മോളെ ആരും തൊടില്ല… ഇത് അമ്മയുടെ വക്കാ.. ” അവൾ തല അനക്കി..
“ഞങ്ങൾ തീരുമാനച്ചു.. ഇനി ഇത് അങ് നടത്തുവാ….” അവൾ ഒന്നും മിണ്ടിയില്ല.. പകരം വീണ്ടും ആ നെഞ്ചിൽ വീണു കരഞ്ഞു…. ഇതെല്ലാം കണ്ടു കൊണ്ട് ആമി കണ്ണുകൾ തുറന്നു.. നന്ദ അപ്പോൾ തന്നെ കണ്ണുകൾ തുടച്… എഴുന്നേറ്റു.. ആമി അത്ഭുതത്തോടെ അമ്മയെ നോക്കി… അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു… “അ …… മമ…… ” ഒപ്പം അവളുടെ മിഴികൾ.. നിറഞ്ഞു… അവർ അവളെ ചേർത്ത് നെഞ്ചിൽ കരഞ്ഞു… നന്ദ.. അപ്പോൾ തന്നെ അച്ഛനെയും രുദ്രനെയും വിളിച്ചു വന്നു… അമ്മ അവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി.. അപ്പോഴും അവളുടെ ചുണ്ടുകൾ അമ്മ എന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു.. അവളുടെ കണ്ണുകൾ അമ്മയിൽ തന്നെ പതിഞ്ഞിരുന്നു… ഡോക്ടറിനെ വിളിച്ചു പറഞ്ഞപ്പോൾ നല്ല ലക്ഷണം ആണ് എന്ന് പറഞ്ഞു… രണ്ടു ദിവസം അങ്ങനെ കടന്നു പോയി.. അറിയാതെ പോലും രുദ്രൻ നന്ദയെ നോക്കുക പോലും ചെയ്തില്ല.. അത് അച്ഛനിലും അമ്മായിലും ചെറിയ നോവ് പരത്തി… വിമലാമ്മ പുതിയ പണി ഒന്നും ആയി വരാത്തത് കൊണ്ട് നന്ദയും .. കുഴപ്പം ഇല്ലാതെ ആമിയുടെ കാര്യങ്ങൾ നോക്കി നടന്നു.. …..
ഒരാഴ്ച കഴിഞ്ഞു…. അവനും നന്ദയും കൂടി ആമിയുടെ മെഡിക്കൽ റിപ്പോർട്ട്‌ന്റെ കാര്യത്തിനയി.. ഹോസ്പിറ്റലിൽ പോയി.. “നന്ദ… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. ” “സാർ.. പറഞ്ഞോളു.. ” “അത്.. പിന്നെ.. നമ്മുടെ കല്യാണകാര്യം പറഞ്ഞു എനിക് അച്ഛനും അമ്മയും സമാധാനം തരുന്നില്ല… അതു കൊണ്ട് തന്നെ… ഞാൻ ഒരു തീരുമാനം ഉറപ്പിച്ചു… ” “മ്മ്.. ” അവൾ തലതാഴ്ത്തി… മൂളി.. “ഞാൻ കല്യാണതിന് സമ്മതിക്കാൻ പോകുവാ.. ” അവൾ വിശ്വാസം വരത്തെ.. അവനെ നോക്കി.. അവൻ ഒരു ഭവഭേദം ഇല്ലാതെ ഡ്രൈവിംഗൽ .. ശ്രദ വെച്ച്…അവൻ തുടർന്നു.. “എനിക്ക് തന്നെ കുറച്ചു ഒന്നും തന്നെ അറിയില്ല.. തനിക് എന്ന് തന്നെ കുറച്ചു പറയണം എന്ന് തോന്നുന്നുവോ അന്ന് പറഞ്ഞാൽ മതി.. പിന്നെ നമ്മൾ രണ്ടു പേരും ഒരു ജീവിതം തുടങ്ങുന്നത്..
ശിവ തിരിച്ചു വന്നതിന് ശേഷം മാത്രം ആയിരിക്കും.. എനിക്ക് എല്ലാം എന്റെ അനിയത്തി ആണ്… ” “അവൾ ഒന്നും പറയാതെ കേട്ടിരുന്നു… അവൾ പുറത്തേക്കു നോക്കി.. ഇന്ന് വരെ തന്റെ ജീവിതതിൽ സംഭവിച്ചത് എല്ലാം ഓർത്തു.. ………. രാത്രി അവൻ അച്ഛനോട് അമ്മയോട് കല്യാണത്തിന് സമ്മതം ആണ് എന്ന് പറഞ്ഞു.. നന്ദക്ക് സമ്മതം ആണ് എന്ന് അവളും പറഞ്ഞു.. ജ്യോതിഷതിൽ ഒന്നും വിശ്വാസം ഇല്ലാത്തതുകൊണ്ട് തന്നെ … പൊരുത്തം നോക്കൽ ഒന്നും ഇല്ലായിരുന്നു.. പിന്നെ ഒരു അനാഥ കുട്ടി എപ്പോഴാ ഉണ്ടായത് എന്ന് ആർക്കറിയാം….. 2 ആഴ്ച കഴിഞ്ഞു കല്യാണം എന്ന് തീരുമാനിച്ചു.. രെജിസ്റ്റർ ഓഫീസിൽ വച്ചു.. രെജിസ്റ്റർ ചെയ്ത്.. അമ്പലത്തിൽ വെച്ച് ഒരു താലി കെട്ടും അത്ര മാത്രം… ആരെയും വിളിക്കാതെ.. അവർ 5 പേര് മാത്രം.. അച്ഛനും അമ്മയും.. രുദ്രനും നന്ദയും.. പിന്നെ ആമിയും.. (തുടരും )

by