രചന – ശ്രീ
ഗിരിയേട്ടൻ….. രുദ്രയുടെ ഓർമ്മകൾ കുറച്ചു പിന്നിലേക്ക് സഞ്ചരിച്ചു…. ഗിരിധർ എന്ന ഗിരി… എല്ലാവരുടെയും ഗിരിയേട്ടൻ…. ചെറുപ്പം മുതലേ ഞാനും ഗിരിയേട്ടനും നല്ല കൂട്ടായിരുന്നു…. ഗിരിയേട്ടന്റെ അച്ഛൻ ഞങളുടെ പാടത്തെ പണിക്കാരൻ ആയിരുന്നു….. സ്കൂളിൽ പോകുന്നതും വരുന്നതുമെല്ലാം ഞങ്ങൾ ഒരുമിച്ചായിരുന്നു…ഗിരിയേട്ടന്റെ അനിയത്തി പ്രിയയും അപ്പുവും അമ്മുവും ഞങ്ങളെല്ലാവരും കൂടിയാൽ നല്ല രസമായിരുന്നു…. ഗിരിയേട്ടനും ഞാനും പാട്ടു പഠിക്കാൻ ചേർന്നപ്പോൾ അമ്മുവും പ്രിയയും dance നു ചേർന്നു…. ഗിരിയേട്ടന്റെ പാട്ടു കേട്ടാൽ ആരായാലും ശ്രെദ്ധിച്ചു പോകും… അത്രക്ക് മനോഹരം ആയിരുന്നു ഗിരിയേട്ടന്റെ പാട്ടു…. ഞാനും തരക്കേടില്ലാതെ പാടും…. ദാവണി പ്രായം ആയപ്പോൾ ആണ് ഗിരിയേട്ടന്റെ പ്രണയം എന്നോട് തുറന്നു പറയുന്നത്…
കല്യാണം കഴിക്കുന്നെങ്കിൽ അത് തന്നെ മാത്രം ആയിരിക്കും എന്നും തന്റെ മറുപടി ക്കായി എത്ര നാള് വേണമെങ്കിലും കാത്തിരിക്കാം എന്നും പറഞ്ഞു..ഈ ഒരു വാക്കുകൾക്കായി ഞൻ ഏറെ കാത്തിരിന്നിട്ടുണ്ട്…. തന്ടെ മനസ്സിൽ ആരും അറിയാതെ സൂക്ഷിച്ചിരുന്ന പ്രണയം… ഇത്രയും നാൾ പറയാതെ മറച്ചു വെച്ചത് ഗിരിയേട്ടന്റെ മനസ്സിൽ എന്നോട് അങ്ങനെ ഒന്നും ഇല്ലെങ്കിലോ, അത് പിന്നീട് ഞങ്ങളുടെ സൗഹൃദ തിന് കോട്ടം തട്ടുമോ, അങ്ങനെ ഉള്ള ഓരോ ഭയം കാരണം ഞൻ അത് മറച്ചു വെച്ചു…. ഇന്ന് ഗിരിയേട്ടൻ ഇത് പറഞ്ഞപ്പോൾ തിരിച്ചു തനിക്കും പ്രണയം ആണെന്ന് വിളിച്ചു പറയണം എന്ന് തോന്നി,… പക്ഷെ എന്തോ, എന്റെ മനസ്സ് അതിനു അനുവദിച്ചില്ല…. തന്റെ പ്രണയം പിന്നീട് ഒരു ദിവസം ഗിരിയേട്ടനെ അറിയിക്കാൻ തീരുമാനിച്ചു….
അത്രയും നാൾ ഗിരിയേട്ടനെ ചുമ്മാ വട്ടം കറക്കാലോ അങ്ങനെ ഒക്കെ ഞൻ ആലോചിച്ചു……. പിന്നീട് ഒരു തരo ഒളിച്ചു കളി ആയിരുന്നു… എന്നെ കാണുമ്പോൾ ആ കണ്ണിൽ വിരിയുന്ന ഭാവങ്ങളും എനിക്കായി പാടുന്ന പാട്ടുകളുമെല്ലാം ഞൻ ആസ്വദിച്ചു…… ഇടക്ക് അമ്മാവന്റെ മകൾ അശ്വതി യുടെ കാര്യം പറഞ്ഞു എന്റെ മനസ് അളക്കാൻ നോക്കിയെങ്കിലും അതിലൊന്നും ഞൻ പിടി കൊടുക്കാതെ നിന്നു….. ഗിരിയേട്ടന്റെ ഇഷ്ടം അപ്പുവിനും അമ്മുവിനും പ്രിയക്കും അറിയാമായിരുന്നു….അവർ എന്നെ കുറെ നിർബന്ധിക്കുകയും ചെയ്തു തിരിച്ചു ഇഷ്ടമാണെന്ന് പറയും ചേച്ചി…. അന്നൊക്കെ ഞൻ അവരുടെ മുൻപിൽ വെയിറ്റ് ഇട്ടു നടന്നു…. ഞാനും ഗിരിയേട്ടനും ഒരുമിച്ചാണ് ഡിഗ്രിക്ക് join ചെയ്തത്… ഫസ്റ്റ് ഇയർ പകുതി ആയപ്പോൾ ആണ് ഗിരിയേട്ടന്റെ അച്ഛന് നെഞ്ച് വേദന വന്നു മരിക്കുന്നത്…. അച്ഛന്റെ മരണം ആ കുടുംബത്തിന് തീരാ ദുഃഖം ആയി മാറി…. വീട്ടിലെ കാര്യങ്ങൾ നോക്കാൻ വേണ്ടി ഗിരിയേട്ടൻ കിട്ടുന്ന പണിക് എല്ലാം പോകാൻ തുടങ്ങി…
അതോടെ പഠിത്തം മുടങ്ങി…. പിന്നീട് കാണുന്നത് തന്നെ വല്ലപ്പോഴും ആയിരുന്നു. . ഇടക്ക് വഴിയിൽ വെച്ചു കാണാറുണ്ട് ചുമട് എടുക്കുന്നത് ഒക്കെ…. വിയർത്തു കുളിച്ചു നിൽക്കുന്ന ഗിരിയേട്ടനെ കാണുമ്പോൾ നല്ല വിഷമം തോന്നാറുണ്ട്…. എന്നെ കാണുമ്പോൾ കണ്ണിറുക്കി ഒരു ചിരിയുണ്ട്, ആ ചിരി കാണാൻ തന്നെ പ്രതേക ചേലാണ്…. ഒരു ദിവസം രണ്ടും കല്പിച്ചു ഗിരിയേട്ടന് എന്നോടുള്ളത് പോലെ എനിക്കും തിരിച്ചു പ്രണയം ആണെന് പറയണമെന്ന് തോന്നി…. ഇഷ്ടപെട്ട ദാവണി ഉടുത്തു, ഗിരിയേട്ടനിഷ്ടപ്പെട്ട കരിവളകൾ അണിഞ്ഞു ഗിരിയേട്ടനെ കാണാൻ ആയി ഞൻ വീട്ടിലേക്ക് ചെന്നു….. വീട്ടിൽ ചെന്നപ്പോൾ പുറത്ത് ആരെയും കാണാതെ അകത്തേക്ക് കയറി ചെന്നു… ഗിരിയേട്ടന്റെ അമ്മ കട്ടിലിൽ കിടക്കുകയായിരുന്നു….. എന്നെ കണ്ടതും അമ്മ എഴുന്നേറ്റു…. “ആ… മോളായിരുന്നോ…. മോളെ ഇപ്പൊ ഇങ്ങോട്ടൊന്നും കാണാറില്ലലോ….”അമ്മ ചോദിച്ചു…. “അത്… അമ്മേ ഞൻ വെറുതെ… ഇന്ന് ക്ലാസ്സ് ഇണ്ടായില്ല… അപ്പൊ ഒന്ന് ഇങ്ങോട്ട് വരാമെന്നു വെച്ചു…. അല്ല അമ്മേ ഗിരിയേട്ടനും പ്രിയയും എവിടെ….”ഞൻ ചോദിച്ചു “ഗിരിക്ക് കുറച്ചു പണി ഉണ്ടെന്നും പറഞ്ഞു അവൻ അങ്ങ് പോയി…
പ്രിയ മോൾ ഇപ്പൊ വരുമെന്നും പറഞ്ഞു ഇറങ്ങിയിട്ടുണ്ട്.. കണ്ട പുല്ലിനോടും പുൽച്ചാടിനോടും സംസാരിച്ചില്ലെങ്കിൽ അവൾക്ക് പാടല്ലേ… അത് ഇങ്ങനെ ഒരു പെണ്ണ്…. ഇത്രേം ദിവസം വീട്ടിൽ തന്നെ ആയിരുന്നു… അച്ഛൻ പോയതിന്റെ വിഷമം എന്നെ അറിയിക്കാതെ നോക്കാൻ എന്റെ രണ്ടു മക്കളും കിടന്നു പെടാ പാട് പെടണത് ഞൻ അറിയുന്നുണ്ട്… പാവം ഗിരി… ഈ കുടുംബത്തിന് വേണ്ടി ഒരുപാട് കഷ്ടപെടുന്നുണ്ട്…..”ആ അമ്മ ഒഴുകി വന്ന കണ്ണ് നീർ തുടച്ചു കൊണ്ട് പറഞ്ഞു…. “അമ്മ… വിഷമിക്കാതെ… നമുക്ക് എല്ലാം സഹിച്ചല്ലേ പറ്റു…. മുകളിൽ ഇരിക്കണ ഒരാളല്ലേ നമ്മുടെ കാര്യങ്ങൾ ഒക്കെ തീരുമാനിക്കണേ…. അമ്മ വിഷമിക്കാതെ ഇരിക്കു….”രുദ്ര അമ്മയെ സമാധാനിപ്പിച്ചു…. എന്നിട്ട് പറഞ്ഞു… “ഞൻ എന്നാ ഇറങ്ങട്ടെ അമ്മേ… ഞൻ ഗിരിയേട്ടനെയും പ്രിയയെയും ഒന്ന് കാണാലോ എന്ന് കരുതി ഇറങ്ങിയതാണ്…. ഇനി വേറെ ഒരു ദിവസം വരാം… “അതും പറഞ്ഞു രുദ്ര പോകാൻ ഒരുങ്ങി….
“മോൾ ഒന്ന് നിന്നെ… എനിക്ക് മോളോട് ഒരു കാര്യം പറയാനുണ്ട്…. ഗിരിക്ക് മോളെ ഇഷ്ടമാണെന്നു അമ്മക്ക് അറിയാം… മോൾക്ക് അങ്ങനെ ഒരു ഇഷ്ടം ഗിരിയോട് തോന്നിയിട്ടുണ്ടെങ്കിൽ അത് വേണ്ടാന്ന് വെക്കണം “…. അമ്മയുടെ വാക്കുകൾ കേട്ട് ഞൻ ആകെ ഞെട്ടി പോയി.. “മോൾക് എന്നോട് ഒന്നും തോന്നരുത്… ഈ കുടുംബത്തിന്റെ അത്താണി ആണ് അവൻ… അവനു താഴെ ഒരു പെൺകൊച്ചു കൂടി ഇന്ടെന്നു മോൾ ഓർക്കണം… അതിനെ നല്ല രീതിയിൽ കെട്ടിച്ചു വിടണ്ടേ… ഗിരിക്ക് നല്ലൊരു ജീവിതം വേണ്ടേ…. അവന്ടെ അമ്മാവൻ അവനു ഒരു വിസ ശെരിയാക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട് അത് മാത്രമല്ല അദ്ദേഹത്തിന്റെ മോൾ അശ്വതി ക്ക് ഗിരിയെ വലിയ ഇഷ്ടമാണ്… അവൾ അവനെ തന്നെ കെട്ടു എന്നും പറഞ്ഞു നിൽക്കാണ്… നല്ല ഒരു ജോലി ഇല്ലാത്തത് കൊണ്ട് അമ്മാവൻ സമ്മതിക്കുന്നില്ല… അത് കൊണ്ടാണ് വിസ ശെരിയാക്കി അവനെ കൂടെ കൊണ്ട് പോകാമെന്നു സമ്മതിച്ചേ… മോൾ കാരണം ആണ് അവൻ അത് വേണ്ടെന്നു വെക്കുന്നെ.. മോൾ അവനെ പറഞ്ഞു മനസിലാക്കണം… ഈ കുടുംബം രക്ഷപെടാനുള്ള വഴി ഇതല്ലാതെ മറ്റൊന്നുമില്ല….ഒരമ്മയുടെ വിഷമം ആയി കണ്ട് മോൾ അവനോട് സംസാരിക്കണം… ഇത് എന്റെ അപേക്ഷയാണ്. .”….. ആ അമ്മ പറഞ്ഞു…..
അമ്മയുടെ വാക്കുകൾ എല്ലാം രുദ്രയുടെ മനസിനെ വല്ലാതെ നോവിച്ചു…. നെഞ്ചിൽ കത്തി കുത്തി കയറിയത് പോലെ നോവാൻ തുടങ്ങി….. നിറഞ്ഞു വന്ന കണ്ണ് നീരിനെ അവൾക്ക് പിടിച്ചു നിർത്താൻ ആയില്ല…. എങ്കിലും ആ കണ്ണ് നീർ തുടച്ചു അവൾ അമ്മയോട് പറഞ്ഞു… “അമ്മ വിഷമിക്കേണ്ട… ഗിരിയേട്ടനോട് ഞൻ പറഞ്ഞോളാം…”എന്നും പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങി…. “ആ പിന്നെ മോളെ ഞൻ ഇങ്ങനെ ഒക്കെ പറഞ്ഞെന്നു ഗിരി അറിയരുത് കേട്ടോ…”ആ അമ്മ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു…. അവൾ അതിനു മറുപടിയായി തലയാട്ടി….. തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോഴും അവളുടെ മനസ്സ് ആകെ നൊന്തു….നടക്കുന്ന വഴിയിൽ ആരോ നിൽക്കുന്നത് കണ്ടാണ് മുഖം ഉയർത്തി നോക്കിയത്….”ഗിരിയേട്ടൻ “…. പിന്നെയും തന്റെ മനസ്സ് വല്ലാതെ നോവുന്നു…. “ഇല്ല… പാടില്ല… ഞൻ കുറച്ചു വിഷമിച്ചാലും ശെരി…. ഗിരിയേട്ടന്റെ കുടുംബo രക്ഷപ്പെടണം….. ആ അമ്മയുടെ ശാപം എന്റെ തലയിൽ വീഴാൻ പാടില്ല…. രുദ്ര തീരുമാനിച്ചു…..
“എന്താണ് വലിയ ആലോചനയിൽ ആണല്ലോ…. എന്താണ് എന്നെ കെട്ടാൻ തീരുമാനിച്ചോ…”മുഖത്തു കള്ളചിരിയോടെ തന്നെ നോക്കി ചോദിക്കുന്ന ആളെ അവൾ കണ്ണെടുക്കാതെ നോക്കി നിന്നു…. “ഡി… നീയിതു ഏതു ലോകത്താണ്…”എന്റെ മുഖത്തോട് അടുപ്പിച്ചു വിരൽ ഞൊടിച്ചു കൊണ്ട് ചോദിച്ചു…..ഞൻ ഒന്ന് ഞെട്ടി ചിന്തയിൽ നിന്നുണർന്നു…. “എന്താ.. മോളെ പതിവില്ലാതെ ദാവണി, കരിവള…. എന്തോ ഉണ്ടല്ലോ… വേഗം പറയു…. എനിക്കറിയാം എന്റെ ഈ കള്ളി രുദ്ര പെണ്ണിന് എന്നോട് പ്രണയം ആണെന്ന്… എന്നാലേ അത് വേഗം എന്നോട് തുറന്നു പറഞ്ഞേക്ക്…. നിന്റെ വായിൽ നിന്നും അതു കേൾക്കാൻ ഞൻ എത്ര ആയി കൊതിക്കുന്നു….”ഗിരി പറഞ്ഞു…. രുദ്ര തന്റെ മുഖത്തെ സങ്കടം അവൻ അറിയാതെ ഇരിക്കാൻ പാടുപെട്ടു…
എങ്കിലും അവൾ രണ്ടും കല്പിച്ചു അവനോട് പറഞ്ഞു….”ഗിരിയേട്ടൻ എന്താ ഈ പറയണേ… ഗിരിയേട്ടൻ വിചാരിക്കണ പോലെ ഒരിഷ്ടം എനിക്ക് ഇല്ല.. ഞൻ ഗിരിയേട്ടനെ നല്ല സുഹൃത് ആയെ കണ്ടിട്ടുള്ളു…,” “രുദ്രേ… ദേ എന്നെ ചുമ്മാ ദേഷ്യം പിടിപ്പിക്കരുത്…. എനിക്കറിയാം നിനക്ക് എന്നെ ഇഷ്ടമാണെന്നു… ആളെ വട്ടാക്കാതെ നീ മര്യാദക്ക് പറയുന്നുണ്ടോ ” “ഇല്ല… ഗിരിയേട്ടാ…. ഗിരിയേട്ടന് എന്താ കാര്യം പറഞ്ഞാൽ മനസിലാകാത്തത്… എനിക്ക് ഗിരിയേട്ടനോട് പ്രണയം ഇല്ല…. ഇനി ഈ കാര്യത്തെ പറ്റി ഒരു സംസാരം വേണ്ടാ.. ഗിരിയേട്ടൻ എന്നെ മറക്കണം… ഞൻ വീട്ടിലേക്ക് ചെല്ലട്ടെ…. അമ്മ എന്നെ അന്നെഷിക്കുണ്ടാക്കും….”രുദ്ര അതും പറഞ്ഞു നടക്കാനൊരുങ്ങി…. “ഇല്ല. രുദ്ര… നീ വെറുതെ കള്ളം പറയരുത്….. ശെരി നീ ഇപ്പൊ പൊക്കോ… പക്ഷെ നിന്ടെ ഇഷ്ടത്തിനായി ഞൻ ഇനിയും കാത്തിരിക്കും….” അവൻ വാശിയോട് അവളോട് പറഞ്ഞു…. അവൾ തിരിഞ്ഞു വീട്ടിലേക്ക് ഓടി…. മുറിയിൽ കയറി തന്റെ സങ്കടമെല്ലാം കരഞ്ഞു തീർത്തു….
പുറമെ സന്തോഷവതി ആയും ഉള്ളിൽ ഒരു കാട്ടു തീയും നെഞ്ചിലേറ്റി അവൾ നടന്നു….. അങ്ങനെ ഇരിക്കുമ്പോൾ ആണ് അമ്മക്ക് അസുഖം വരുന്നതും തന്ടെ പഠിപ്പു നിന്നതും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നതും എല്ലാo… അതിന്ടെ ഇടയിൽ ഗിരിയേട്ടന്നെ മറക്കണം എന്ന് മനസ് പഠിച്ചു വെച്ചു…. ഈ ഒരു കല്യാണം എന്റെ എല്ലാ പ്രേശ്നങ്ങൾക്കുമുള്ള പരിഹാരം ആയാണ് ഞൻ കാണുന്നെ….ഞാനിത്തിരി വേദനിച്ചാലും ഞൻ സ്നേഹിക്കുന്നവർ നന്നായി കാണണമെന്ന് മാത്രെ എനിക്കാഗ്രഹമുള്ളൂ…….. “ഹും… നീയിനി ആരെ ആലോചിച്ചു ഇരിക്ക… നിന്നെ വേണ്ടാത്തവളെ നിനക്കും വേണ്ടാ… അവൻ മാനത്തു നോക്കി കിടക്കുന്നു…..” ” അമ്മേ… അമ്മക്ക് ഒന്ന് മിണ്ടാതിരുന്നു കൂടെ ഏട്ടനെ ഇങ്ങനെ വിഷമിപ്പിക്കുന്നത് എന്തിനാ….”പ്രിയ അമ്മയോട് ചോദിച്ചു… “അല്ല…. ഇവന് അങ്ങനെ തന്നെ വേണം ഞൻ പണ്ടേ പറയുന്നതല്ലേ അശ്വതി മോളെ എനിക്ക് മരുമകളായി വേണമെന്ന്…. അന്ന് അവന്ടെ ദിവ്യ പ്രേമം കൊണ്ട് നടന്നു…. കാൽകാശിന് ഗതിയില്ലാത്തവൾ പണകാരനെ കണ്ടപ്പോൾ മയങ്ങി വീണു… അതും രണ്ടാം കെട്ടുകാരനെ… നീ രക്ഷ പെട്ടെന്ന് വിചാരിച്ച മതിയെടാ മോനെ…. അല്ലെങ്കിൽ കാശില്ലാതെ ആകുമ്പോൾ അവൾ നിന്നേം ഇട്ടേച്ചു പോകും….”
“അമ്മേ… ഒന്ന് മിണ്ടാതിരിക്കാമോ…. മനുഷ്യന് സൗര്യം തരില്ലെൻകിൽ ഞൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകും കേട്ടോ….”ഗിരി ദേഷ്യപ്പെട്ടു അമ്മയോട് പറഞ്ഞു…. അവരെന്തോ പിറുപിറുത്തു കൊണ്ട് അകത്തേക്ക് കയറി പോയി…. “ഏട്ടാ… എന്നാലും രുദ്രച്ചി…. എന്തിനായിരിക്കും അല്ലെ ഇങ്ങനെ ഒരു കല്യാണത്തിന് സമ്മതിച്ചത്….”പ്രിയ ചോദിച്ചു… “നീ ഒന്ന് മിണ്ടാതെ പോകാമോ പ്രിയ…. അവൾക് ഇഷ്ടമുള്ള ആളെ അവൾ കല്യാണം കഴിക്കട്ടെ… അല്ലെങ്കിലും ഞൻ അല്ലെ അവളെടെ പുറകെ നടന്നത്… പ്രണയം ഒരാൾക്ക് മാത്രം തോന്നിയിട്ട് കാര്യമില്ലലോ…… ഈ കൂലിപ്പണിക്കാരന്ടെ കൂടെ ജീവിച്ചാൽ അവൾക് പിന്നെയും പ്രാരാബ്ദം കൂടൊള്ളു….. പോട്ടോ…. അവൾ പോട്ടെ…. എവിടെ ആയാലും നന്നായി ഇരുന്നാൽ മതിയായിരുന്നു….. പാവം ഒരുപാട് സഹിച്ചതാ അതിനെ കുടുംബത്തിന് വേണ്ടി….”ഗിരി പറഞ്ഞു… “ഏട്ടനെങ്ങനെ ഇങ്ങനെ സംസാരിക്കാൻ പറ്റുന്നു….. ” “നീ അകത്തേക്ക് കയറി പോകു പ്രിയ…. ഞൻ ഇത്തിരി നേരം തനിച്ചിരിക്കട്ടെ….” “കൊഴിയുമെന്ന് കരുതി പൂക്കാതിരിക്കാൻ പറ്റുമോ…. അത് പൂവായാലും പ്രണയമായാലും “…. (കടപ്പാട് ) തന്റെ മുൻപിൽ ഇരിക്കുന്ന വിവാഹ വസ്ത്രത്തിലേക്കും ആഭരണങ്ങളിലേക്കും രുദ്ര കണ്ണോടിച്ചു….. ഏറെ സ്വപ്നം കണ്ടതാണ് ഗിരിയേട്ടന് ഒപ്പമുള്ള ജീവിതം…. സ്വപ്നങ്ങൾ എല്ലാം കൊഴിഞ്ഞു വീണു…. നാളെ ഇനി തന്റെ കല്യാണം….. തന്റെ ജീവിതം ഇനി എന്താവും..🥀🥀🥀 (തുടരും )

by